പ്രണയം
എം. പി. എസ്സ്. വീയ്യോത്ത്
മുല്ലപ്പൂ പുഞ്ചിരിതൂകുമെന്‍
പ്രണയിനി നിന്‍
മുഖകാന്തി മനതാരില്‍
തെളിഞ്ഞിടുമ്പോള്‍
കനവുകള്‍ തീര്‍ത്തൊരെന്‍
ജീവിതവീഥിയില്‍ അറിയാതെ
എന്നോ നീ വന്നണഞ്ഞു
സ്വന്തമെന്നോതിടാന്‍
പലകുറി മനതാരില്‍
വാക്കുകള്‍ തേടി ഞാന്‍
അലഞ്ഞിടുമ്പോള്‍
പ്രണയത്തിന്‍ മധുരിമ
ആവോളം നുകര്‍ന്ന് നാം
അന്നൊരുനാളില്‍ അലിഞ്ഞിടുമ്പോള്‍
ഓര്‍മ്മതന്‍ മണിച്ചെപ്പില്‍
കാത്തുസൂക്ഷിച്ചൊരു പ്രണയദിനങ്ങള്‍
പേമാരികൈനീട്ടി ചേര്‍ത്തണച്ചു
സുഖകരമായോരാ ഓര്‍മ്മതൻ
വീഥിയിൽ ഞാനന്നറിയാതെ
നിര്‍വൃതി പൂണ്ടു
നിന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ