തെറ്റുകള്‍
എം. പി.എസ്സ്. വിയ്യോത്ത്
ഊഷരമീ മണല്‍പ്പരപ്പില്‍
സ്വപ്‌നങ്ങള്‍ മെനഞ്ഞിടുന്ന
മാനവരൂപം ഞാന്‍ ഇന്ന് കണ്ടേ
മാനത്ത് ജ്വലിച്ചു നില്‍ക്കും
അര്‍ക്കന്റെ ഉഷ്ണക്കാറ്റ്
അന്നവന്‍ ദേഹമെല്ലാം
എരിയുന്ന വിറക് കണക്ക്
നീറി നീറി പുകഞ്ഞു നിന്നു
മണ്ണിലെ ജലകണങ്ങള്‍
ചൂടേറ്റു വറ്റിവരണ്ടു
ദേഹത്തെ വിയര്‍പ്പുകണങ്ങള്‍
ബാഷ്പങ്ങളായിമാറി
വൃക്ഷ ലതാദികളൊക്കെ
അര്‍ത്ഥത്തിനായ് വെട്ടിമുറിച്ചു
പാവമാ പക്ഷിമൃഗങ്ങള്‍
ആ ചൂടില്‍ ചത്തു മലര്‍ന്നു
എന്നിട്ടുമെന്തേ മര്‍ത്യാ
മാറാതെ ഇന്നും നീ
തെറ്റുകള്‍ ആവര്‍ത്തിപ്പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ