ചങ്ങാതി
എം. പി. എസ് . വീയ്യോത്ത്
ഒരു രാത്രിയോടെയായിരുന്നൂ അവനെ വീട്ടിലേക്ക് കൊണ്ടുവന്നത് . പഞ്ഞിക്കട്ടപോലെയുള്ള അവന്റെ രൂപം എത്ര പതുപതുത്തതായിരുന്നു എന്ന് മകൻ പറഞ്ഞാണ് പിന്നീട് ഞാ ൻ അറിഞ്ഞത് .
ഗൾഫിലെ മുറിയിൽ അന്ന് ഉറക്കമുണർന്ന എന്റെ വാട്സ് ആപ്പിൽ മകൻ അവന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു തന്നപ്പോൾ അറിയാതെ അവനെ ഒന്ന് തൊട്ടുതലോടാൻ വല്ലാതെ കൊതിച്ചു. ഒരു രാത്രിയോടെയായിരുന്നൂ അവനെ വീട്ടിലേക്ക് കൊണ്ടുവന്നത് . പഞ്ഞിക്കട്ടപോലെയുള്ള അവന്റെ രൂപം എത്ര പതുപതുത്തതായിരുന്നു എന്ന് മകൻ പറഞ്ഞാണ് പിന്നീട് ഞാ ൻ അറിഞ്ഞത് .
പിന്നെപ്പോഴോ ഞാൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ എനിക്ക് ആദ്യമൊക്കെ അവനെ തൊടാൻ വല്ലാത്തൊരു ഭയമായിരുന്നു എന്നത് പരമാർത്ഥം .
നാളുകൾ കടന്നുപോയപ്പോൾ എനിക്കും അവനും ഇടയിലുള്ള വിടവ് നന്നേ കുറഞ്ഞു വന്നു . എന്റെ മടിയിൽ ഒരു കുഞ്ഞിനെപ്പോലെ കയറികിടക്കുക രണ്ടുകാലിൽ നിന്ന് കൂട്ടിൽ നിന്നും കൈകൾ നീട്ടി മാടിവിളിക്കുക , പറമ്പിലൂടെ ഓടിനടന്ന ശേഷം എന്റെ അരികിലേക്ക് ഓടിവരിക എന്നിവ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി .
അവൻ വിശന്നു കരഞ്ഞാൽ ബിസ്ക്കറ്റോ പഴമോ നൽകി അവനെ ആശ്വസിപ്പിക്കുന്നത് എന്റെ ഒരു പതിവ് രീതിയായി മാറി .
എനിക്ക് വീണ്ടുമൊരു പ്രവാസത്തിലേക്ക് തിരിക്കാനുള്ള വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നപ്പോൾ എന്റെ മനസ്സ് അവനെ പിരിയാൻ നന്നേ വിഷമിച്ചത് ഇന്നും ഞാൻ ഓർക്കുന്നൂ .
വളർത്തു മൃഗങ്ങൾക്ക് നമ്മുടെ മനസ്സ് പെട്ടെന്ന് മനസ്സിലാവുമോ എനിക്കറിയില്ല പക്ഷെ അങ്ങനെ തോന്നിക്കുന്ന രീതിയിലായിരുന്നൂ തുടർന്നുള്ള ദിവസങ്ങളിലെ അവന്റെ പെരുമാറ്റം.
പോവുന്ന ദിവസം കാലത്തും വൈകീട്ടും അവൻ വല്ലാതെ കുരച്ചുകൊണ്ടു കൂട്ടിൽ നിന്നും കണ്ണീർ വാ ർത്തപ്പോൾ എന്റെ നെഞ്ച് വല്ലാതെ നൊന്തു . അവൻ എന്നെ കൂട്ടിനരികിലേക്ക് കൈനീട്ടി വിളിച്ചു . ഞാൻ അവനെ തൊട്ടുതലോടി അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു .
അന്ന് രാത്രിയോടെ ഞാൻ വിമാനത്താവളത്തിലേക്കും തുടർന്നൊരു പ്രവാസത്തിലേക്കും യാത്ര തിരിച്ചു. പിന്നീടെപ്പോഴോ അവനെ മറ്റാർക്കോ കൈമാറി എന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതെ വിഷമിച്ചു .
പിന്നീടുള്ള മടക്കയാത്രകളിൽ അവനില്ലാത്ത കൂട് എന്നെ ഒത്തിരി വേദനിപ്പിക്കും തീർച്ച .

👌👌👌
മറുപടിഇല്ലാതാക്കൂ