ശ്രീകൃഷ്ണ സ്തുതി
എം. പി. എസ്സ്. വീയ്യോത്ത്
ഗുരുവായൂരംബലനടയിലായ് ഒരുനാളില്‍
തൊഴുകൈയ്യും നീട്ടി ഞാന്‍ നിന്നിടുമ്പോള്‍
മനസ്സിലായ് മന്ത്രിച്ച നിന്‍ നാമ ജപത്തിലും
നിന്‍ തിരുമുഖം തെളിഞ്ഞിരുന്നു
(ഗുരുവായൂര്‍)
നിന്‍ ബാലലീലകള്‍ കേട്ടുവളര്‍ന്ന ഞാന്‍
മനതാരില്‍ നിന്‍ നാമം പലവുരു ഭജിച്ചിരുന്നു
ബാല്യത്തില്‍ അറിയാതെന്‍ നിദ്രയില്‍
പലകുറി സ്വപ്നത്തില്‍ വന്നു ചിരിച്ചു
നിന്നു
(ഗുരുവായൂര്‍)
ആലിലക്കണ്ണന്റെ കുസൃതികളോരോന്നായ്
ആടിത്തിമര്‍ത്ത നീ കംസന്റെ ഘാതകനായി രുന്നു
ഗോപികതന്നുടെ കാമുകനായ നീ കള്ളനാം
കാമുകനായില്ലയോ .. നീ എന്‍ കള്ളനല്ലേ ...
(ഗുരുവായൂര്‍)
നെറ്റിയിമുകളിലായ് കെട്ടിയ മുടിയിലായി
തിരുകിയ
മയില്‍പ്പീലി തണ്ടിനൊപ്പം ചുണ്ടിലെ മുരളിയും
അതിലൂടനസ്യൂതമൊഴുകുന്ന മധുരമാം
മുരളിനാദത്തില്‍ അലിഞ്ഞു ഞാനും
(ഗുരുവായൂര്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ