കുസൃതി
എം.പി.എസ്സ്.വീയ്യോത്ത്
കുസൃതികൾ കാട്ടി നടന്നൊരു
കുഞ്ഞിക്കുട്ടനുമുണ്ടായ്
ഒരു മോഹം
പെയ്ത് തിമർക്കും
മഴനീർക്കുഞ്ഞിനുമൊത്തു
കളിക്കേണം
നീലവിഹായസ്സിൻപാതയിലൂടായി
പറന്നു നീങ്ങും മേഘക്കൂട്ടം കലപില
കൂട്ടി നടന്നു നീങ്ങും കുഞ്ഞു കിടാങ്ങളെ
കണക്കെ തോന്നിച്ചു
അതിലൊരു മേഘം മെല്ലെ വീണ്ണിൽ
നിന്നും മണ്ണിൽ നോക്കി അപ്പോഴയ്യോ
താഴ്ന്ന ശിരസ്സും കലങ്ങിയ മിഴികളുമായൊരു ബാലനെ കണ്ടല്ലോ
കുഞ്ഞു മനസ്സിൻ നോവതറിഞ്ഞ
ആ മഴമേഘക്കൂട്ടങ്ങൾ
മണ്ണിൽ നോക്കി നിന്ന് തിമർത്ത്പെയ്തു
കുസൃതിക്കുട്ടൻ ആനന്ദത്താൽ
ചാടിയെണീറ്റ് പുറത്തേക്കോടി
മഴയോ അവനേ സ്നേഹത്തോടാ
കരങ്ങൾ നീട്ടി ചേർത്തങ്ങാശ്ലേഷിച്ചു
മഴയോ തന്നുടെ സന്തോഷത്തേ
തിമിർത്ത് പെയ്തങ്ങാഘോഷിച്ചു
എം.പി.എസ്സ്.വീയ്യോത്ത്
കുസൃതികൾ കാട്ടി നടന്നൊരു
കുഞ്ഞിക്കുട്ടനുമുണ്ടായ്
ഒരു മോഹം
പെയ്ത് തിമർക്കും
മഴനീർക്കുഞ്ഞിനുമൊത്തു
കളിക്കേണം
നീലവിഹായസ്സിൻപാതയിലൂടായി
പറന്നു നീങ്ങും മേഘക്കൂട്ടം കലപില
കൂട്ടി നടന്നു നീങ്ങും കുഞ്ഞു കിടാങ്ങളെ
കണക്കെ തോന്നിച്ചു
അതിലൊരു മേഘം മെല്ലെ വീണ്ണിൽ
നിന്നും മണ്ണിൽ നോക്കി അപ്പോഴയ്യോ
താഴ്ന്ന ശിരസ്സും കലങ്ങിയ മിഴികളുമായൊരു ബാലനെ കണ്ടല്ലോ
കുഞ്ഞു മനസ്സിൻ നോവതറിഞ്ഞ
ആ മഴമേഘക്കൂട്ടങ്ങൾ
മണ്ണിൽ നോക്കി നിന്ന് തിമർത്ത്പെയ്തു
കുസൃതിക്കുട്ടൻ ആനന്ദത്താൽ
ചാടിയെണീറ്റ് പുറത്തേക്കോടി
മഴയോ അവനേ സ്നേഹത്തോടാ
കരങ്ങൾ നീട്ടി ചേർത്തങ്ങാശ്ലേഷിച്ചു
മഴയോ തന്നുടെ സന്തോഷത്തേ
തിമിർത്ത് പെയ്തങ്ങാഘോഷിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ