2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

ക്രൂര കേരളം (കവിത)

ക്രൂര കേരളം

എം.പി.എസ്സ്.വീയ്യോത്ത്

വിശപ്പിന്റെ വിലയറിയാ
ജന്മങ്ങൾ പലപ്പോഴും
വിശക്കുന്നവനേ
തിരിച്ചറയുന്നില്ലയീ നാട്ടിൽ

സാക്ഷര കേരളമെന്ന് നാം
അഭിമാനത്തോടുരുവീടുമ്പോൾ
അറിഞ്ഞതില്ല വിവേകാനന്ദൻ
തൻ വാക്കുകൾ സത്യമെന്ന്

കേരളം ഇന്നും ഭ്രാന്താലയമാണ
തിലേ സംസ്കാര സമ്പന്നരായ
പണ്ഡിത വർഗ്ഗം ബധിരരും
മൂകരുമായിരുന്നു പോലും

സർക്കാരു പോലും ആർക്കോ
വേണ്ടി ഭരിച്ചു മുടിക്കുന്ന നാട്ടിൻ
പോക്ക് എങ്ങോട്ടെന്നറിയാതെ ജനം
സ്തബ്ദരായി നിസ്സഹായരായിരിക്കുന്നു

മൂഢരായ ജനത്തിനേ പറ്റിച്ച് ഭരിക്കാൻ
 കപടരായ ചെന്നായ്ക്കൾ കണക്കായ
രാഷ്ട്രീയ നായകർ മതത്തിന്റെയും
കണക്കുകൾ തീർക്കുമ്പോൾ നഷ്ടം

നിനക്കെന്നതറിയാതെ കൊല്ലാൻ
നടക്കുന്ന സമൂഹമേ കാലത്തിൻ പുസ്തകത്താളിൽ നിൻ ചോരയാൽ
കുറിക്കും നിൻ ശിക്ഷാവിധീ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...