2018 ഫെബ്രുവരി 19, തിങ്കളാഴ്‌ച

അക്ഷരശിൽപ്പം (കവിത )

അക്ഷരശിൽപ്പം

എം.പി. എസ് . വീയ്യോത്ത്

പ്രിയരുടെ  സ്മരണകൾ
ഒത്തിരിയുള്ളൊരെൻ
മനതാരിൻ  അലമാര
തട്ടിൽ പരതി ഞാൻ 

ചിതലരിച്ചന്നേരം
കയ്യിൽ തടഞ്ഞൊരു
തുളവീണ ഓർമ്മ
ക്കുറിപ്പാണ് കണ്ടത്


കണ്ണുകൾ രണ്ടുമാ
പുസ്തകത്താളിലായ്
ഭ്രാന്തമായ് താളിലൂ
ടെന്തോ തിരഞ്ഞതും

അറിയാതൊരജ്ഞാതൻ 
എന്നോട് ചോദിച്ച ദയയുടെ
അർഥമീ നാറിയ ലോകത്ത്
തെല്ലുമ മഞ്ജാതമായ്

പുസ്തകത്താളിലെ
അക്ഷരകൂട്ടരെൻ
സിരകളിൽ അഗ്നിയായ് 
പലവുരു പതഞ്ഞപ്പോൾ

മനസിലെ ഭാവനകളെൻ
കരവലയത്തിൽ   പല പല
രൂപത്തിൽ ജീവൻ സ്ഫുരിക്കും
 ശില്പങ്ങളാകവേ

നന്ദി ആരോട് ചൊല്ലാൻ
എങ്കിലുമെന്നെ ഞാനാക്കിയ
മാതാപിതാക്കൾക്കുമാകട്ടെ
ആദ്യത്തെ എന്റെ നന്ദി

പിന്നെ പല വേഷം കെട്ടിച്ച
കാലത്തിനാവട്ടെ അടുത്ത നന്ദി

പൂജ്യമായ എന്നെ ഇന്നത്തെ
വലിയ പൂജ്യമാക്കിഎന്നെ
മാറ്റിയ  കാലത്തിനും ഒത്തിരി
പങ്കുണ്ടെ , നന്ദി കാലമേ
നന്ദി ഒരായിരം നന്ദി  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...