2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

ഓർമ്മകൾ (കവിത)

ഓർമ്മകൾ

എം.പി.എസ്സ്.വീയ്യോത്ത്

നിശാഗന്ധിപൂത്തു വിരിഞ്ഞു
രജനിതൻ മടിത്തട്ടിൽ
നറുമണം പേറിനടന്നൂ
തണുപ്പേറുമിളം കാറ്റ്

അറിയാതെയാണെന്നാലും
മനസ്സിലെ പ്രണയ രൂപം
എഴുതാനൊരിടം തേടി
അലയുന്നു മിന്നാമിന്നി

രാത്രി തൻ സുന്ദര രൂപം
പോയ്മറഞ്ഞെന്നോ മനസ്സിൻ
സ്നേഹത്തിൻ പാളിയിലിന്ന്
 സുഷിരങ്ങളൊത്തിരിയായി

മറഞ്ഞു സ്നേഹമെന്നോ
നീറുന്നു ഹൃത്തിലെന്ന്
ചൊന്നാലതേറ്റു പാടാൻ
ഞാൻ മാത്രമായി മാറി .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...