അക്ഷരവൈരി
എം. പി. എസ്സ്. വീയ്യോത്ത്
മതവെറിപൂണ്ട പിശാചുക്കള്‍
മതിമറന്ന് താണ്ടവമാടീടവേ
മനുഷ്യസ്നേഹത്തിന്
ഈ മണ്ണില്‍ എന്ത് വില?
ഭരണവര്‍ഗ്ഗത്തിന്‍ തെറ്റുകള്‍
ഓരോന്നിനും നേരെ
ഉയരുന്ന ചോദ്യങ്ങളില്‍
വിറളിപൂണ്ട് കത്തിയെടുത്തവർ
അറിയുന്നില്ല ഇന്ന് ഞാന്‍ നാളെ നീ
എന്നവാക്യത്തിന്‍ മഹത്വമത്രേ
മന്ദിരത്തില്‍ തുടങ്ങി
കാമധേനുവിലൂടെ നടന്ന്
അക്ഷരങ്ങളെ വെട്ടിനിരത്താന്‍
നടക്കുന്ന അക്ഷര വൈരികളെ
എന്ത് നാം വിളിക്കും എന്‍ കൂട്ടരേ
മതം മദ്യത്തേക്കാള്‍
ലഹരിയാണെന്നതോന്നലാവാം
നാൾ തോറും ഉയരുന്ന
പകയുടെ ചൂട്
ഈ ഭ്രാന്തരെന്തിനേയും
വെട്ടിനിരത്താന്‍ നിറങ്ങളുടെ
കൂട്ടുപിടിക്കുന്നത് എന്നറിയാനാവില്ല
ഒരു കാലവും കൂട്ടരേ
എം. പി. എസ്സ്. വീയ്യോത്ത്
മതവെറിപൂണ്ട പിശാചുക്കള്‍
മതിമറന്ന് താണ്ടവമാടീടവേ
മനുഷ്യസ്നേഹത്തിന്
ഈ മണ്ണില്‍ എന്ത് വില?
ഭരണവര്‍ഗ്ഗത്തിന്‍ തെറ്റുകള്‍
ഓരോന്നിനും നേരെ
ഉയരുന്ന ചോദ്യങ്ങളില്‍
വിറളിപൂണ്ട് കത്തിയെടുത്തവർ
അറിയുന്നില്ല ഇന്ന് ഞാന്‍ നാളെ നീ
എന്നവാക്യത്തിന്‍ മഹത്വമത്രേ
മന്ദിരത്തില്‍ തുടങ്ങി
കാമധേനുവിലൂടെ നടന്ന്
അക്ഷരങ്ങളെ വെട്ടിനിരത്താന്‍
നടക്കുന്ന അക്ഷര വൈരികളെ
എന്ത് നാം വിളിക്കും എന്‍ കൂട്ടരേ
മതം മദ്യത്തേക്കാള്‍
ലഹരിയാണെന്നതോന്നലാവാം
നാൾ തോറും ഉയരുന്ന
പകയുടെ ചൂട്
ഈ ഭ്രാന്തരെന്തിനേയും
വെട്ടിനിരത്താന്‍ നിറങ്ങളുടെ
കൂട്ടുപിടിക്കുന്നത് എന്നറിയാനാവില്ല
ഒരു കാലവും കൂട്ടരേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ