2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

കുട്ടിക്കവിത -1


കുട്ടിക്കവിത -1

എം. പി. എസ്. വീയ്യോത്ത്

ഒന്നും ഒന്നും രണ്ടല്ലേ
ആരോടും നീ  മിണ്ടല്ലേ

ഒന്നും രണ്ടും മൂന്നല്ലേ
മന്നവൻ  മുമ്പിൽ  വരണുണ്ടേ 

ഒന്നും മൂന്നും നാലല്ലേ
മീശ പിരിച്ചു നടപ്പുണ്ടേ

ഒന്നും നാലും അഞ്ചല്ലേ
മഞ്ചലുമായി അഞ്ചാ ളും

ഒന്നും അഞ്ചും ആറല്ലേ
ആറിൻ കരവഴി നീങ്ങുന്നൂ 

ഒന്നും ആറും ഏഴില്ലേ
കൊമ്പും കുഴലും കുതിരകളും

ഒന്നും ഏഴും എട്ടല്ലേ
കൂട്ടിന് നല്ലൊരു പടയുണ്ടേ 

ഒന്നും എട്ടും ഒമ്പതല്ലേ
കുമ്പയും കുലുക്കി  വന്നീടിൽ
 
ഒന്നും ഒമ്പതും പത്തല്ലേ
മുഖവും  പൊത്തി ചിരിക്കല്ലേ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...