2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ആ പെണ്‍കുട്ടി

ആ പെണ്‍കുട്ടി
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം: ഒന്ന്

എന്റെ പേര് രഞ്ജിത്ത് എന്നാണ്  കേരളത്തിലെ ഒരു പ്രധാന  ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത് . ആ ഗ്രാമപശ്ചാത്തലത്തിലൂടെ യാണ്  ഈ കഥ  കടന്നുപോവുന്നത്.

ഈ കഥയിലെ സ്ഥലങ്ങളോ  കഥാപാത്രങ്ങളോ ആയി ആരക്കെങ്കിലും സാമ്യം തോന്നുകയാണ് എങ്കില്‍  അത് തികച്ചും യാദൃശ്ചികം മാത്രം എന്ന് പറഞ്ഞുകൊണ്ട്  കഥയിലേക്ക്‌ കടക്കുന്നൂ.

അന്ന് ഒരു തിങ്കളാഴ്ചയായിരുന്നൂ ഞാന്‍  അന്നത്തെ ജോലി ചെയ്ത് തീര്‍ത്ത് ഓഫീസിന്റെ പടികൾ ഇറങ്ങി. പോക്കുവെയിലിന് ചൂട് കൂടുതലാണല്ലോ എന്ന് ചിന്തിച്ചു കൈപത്തികൊണ്ട് കണ്ണുകള്‍ക്ക്‌ മരതീര്‍ത്ത് മുന്നോട്ട് നടന്നൂ. അപ്പോഴാണ് സുഹൃത്തുക്കളായ  സുലൈമാനും ഹരിയും റോഡരികിലെ കുറുപ്പ് ചേട്ടന്റെ കടയില്‍ ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. അവര്‍

“ എടാ രഞ്ജീ വാ ഡാ ഒരു കട്ടനടിച്ചിട്ട് പോകാം”

 എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ മറുത്തൊന്നും പറയാതെ ഞാന്‍ അങ്ങോട്ട്‌ നടന്നൂ. അപ്പോഴേക്കും ഹരി കുറുപ്പ് ചേട്ടനെ നോക്കി

“ ഒരു പൊടിച്ചായ വേണം “

എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ നോക്കി ചിരിച്ച് ഒരു ചായ ഉണ്ടാക്കി ആ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി.  ചുട്ടുപൊള്ളുന്ന ആ ചായ ഊതി ഊതി ചുണ്ടോടുപ്പിച്ചു ചുറ്റും നോക്കിക്കൊണ്ട്  പതിവ് കുശലാന്വേഷണത്തിലേക്ക് തിരിഞ്ഞു. ഇടയ്ക്കൊക്കെ കുറുപ്പ് ചേട്ടനും അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങളും പങ്കുവച്ചു ഇരുന്നപ്പോഴാണ് അച്ഛന്‍പറഞ്ഞ കാര്യം എന്റെ മനസ്സിലേക്ക് കടന്ന് വന്നത്.അങ്ങനെ കുറുപ്പ് ചേട്ടനോട് യാത്രപറഞ്ഞു സുഹൃത്തുക്കളുമായി അവിടെ നിന്നും ഇറങ്ങി മുന്നോട്ട് നടന്നൂ. വഴിയില്‍ പലയിടങ്ങളിലായി അവര്‍ ഓരോരുത്തരും വഴിപിരിഞ്ഞപ്പോള്‍ ഞാന്‍ അച്ചന്‍ പറഞ്ഞ പ്രകാരം ടൈപ്പ് രൈടിംഗ് പഠിക്കാനായി  മാറ്റോടിയിലെ ടി എസ്സ്  ടൈപ്പിംഗ് സെന്റര് ലക്ഷ്യമാക്കി നടന്ന് നീങ്ങി. അല്പം കൂടി നടന്നപ്പോഴാണ് ആ സ്ഥാപനത്തിന്റെ ബോര്‍ഡ്‌ എനിക്ക് കാണാന്‍ കഴിഞ്ഞത്. അങ്ങനെ ആ കെട്ടിടത്തിലേക്ക് നടന്നു കയറി ആ സ്ഥാപനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ വെളുത്തു തടിച്ച ഒരു ടീച്ചര്‍ എന്നെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു .

അവര്‍ എന്നെ നോക്കി
“ ടൈപ്പിംഗ് പഠിക്കാന്‍ ആണോ ?”

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍

“അതെ”

 എന്ന് മറുപടി നല്‍കി ചുറ്റുപാടും ഒന്ന്  കണ്ണോടിച്ചു കൊണ്ട് നിന്നപ്പോഴേക്കും ടീച്ചര്‍ ആ സ്ഥാപനത്തിന്‍റെ  കോഴ്സിന്  ചേരാനുള്ള  അപേക്ഷാഫോറം എടുത്തു എന്റെ നേരെ നീട്ടിക്കൊണ്ടു

“ ഇതൊന്നു പൂരിപ്പിച്ചു താ “ 

എന്ന് ആവശ്യപ്പെട്ടു. ഞാന്‍ അപേക്ഷാഫോറം കയ്യില്‍ വാങ്ങി ഒന്നോടിച്ചു നോക്കി ശേഷം അവിടെയുള്ള കസേരയില്‍ ഇരുന്ന് എഴുതി പൂരിപ്പിച്ച്  അവര്‍ക്ക് തിരിച്ചു നല്‍കി . അവര്‍ ആ പൂരിപ്പിച്ച  അപേക്ഷാഫോറം വാങ്ങി ഒന്നോടിച്ചു നോക്കി മേശപ്പുറത്തെ പേപ്പര്‍ വൈടിന് കീഴെയായി വച്ച്. തലയ്ക്കു മുകളിലായി നാല് ഫാനുകള്‍ അതിവേഗം കറങ്ങുന്നതിനാല്‍ വൈടിന് കീഴെക്കിടന്നു ആ കാറ്റില്‍നിന്നും രക്ഷപ്പെടാന്‍ എന്റെ അപേക്ഷാഫോറം ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെയിരിക്കെ ആണ് ആ സ്ത്രീ ആ സ്ഥാപനത്തിലെ ടീച്ചര്‍ ആണ് എന്നത്  എനിക്ക് മനസ്സിലായത്.  അങ്ങനെ അവര്‍ എന്നെയും വിളിച്ചു പഴയ ഒരു ഫാസിറ്റ് ടൈപ്പിംഗ്‌ മെഷീന്റെ അരികില്‍ ചെന്നിരുന്നൂ. അങ്ങനെ മെഷീനില്‍ കടലാസ്സു കടത്തി വെക്കുന്ന വിധം കാണിച്ചു മനസ്സിലാക്കി തന്ന ശേഷം ടൈപ്പ് റൈറ്റിംഗിന്റെ ബാലപാഠമായ

"A,S,D,F,G,F  ; L,K,J,H,J"

 എന്ന് ടൈപ്പ്‌ചെയ്തുകൊണ്ട്  വിരലുകൾ വയ്ക്കുന്നത് കാണിച്ചു തരാന്‍ തുടങ്ങി. അങ്ങനെ മെല്ലെ അവര്‍ ആ സീറ്റില്‍ നിന്നും എഴുന്നേറ്റ് എനിക്ക് മാറി തന്നു. ആദ്യമാദ്യം അക്ഷരങ്ങളും ഞാനും കൂടി ഒത്തിരി നേരം ശണ്ടതന്നെ കൂടെണ്ടിവന്നൂ. അതിനിടിയില്‍ ആയി ടീച്ചര്‍ എന്റെ അരികിലേക്ക് വന്നു ഒരു മിട്ടായി എനിക്ക് നേരെ നീട്ടി

“ ഇവിടത്തെ ഒരു കുട്ടിയുടെ പിറന്നാള്‍ ആയിരുന്നൂ അതിന്റെ വകയാ “

 എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍. ഞാന്‍ ചിരിച്ചുകൊണ്ട് അത് വാങ്ങി തൊലിയുരിഞ്ഞു വായിലേക്ക് നിക്ഷേപിച്ചു . നല്ല രുചിയുള്ള മിട്ടായി എന്ന് മനസ്സില്‍ ചിന്തിച്ചുകൊണ്ട് കുസൃതിയായി

“ എവിടെ പിറന്നാള്കാരി, ശരിക്കും അവളല്ലേ ഇത് തരേണ്ടത് “ എന്ന് ചോദിച്ചപ്പോള്‍ ടീച്ചര്‍ തമാശരൂപേണ
 “ അങ്ങനെ വേണേല്‍ കുറച്ചുകൂടി നേരത്തെ വരണം”

 എന്ന് പറഞ്ഞു ചിരിച്ചപ്പോഴേക്കും എന്റെ ക്ലാസ്സിന്റെ അന്നത്തെ സമയം അവസാനിച്ചു എന്ന് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു കുട്ടി അങ്ങോട്ട്‌ കടന്ന് വന്നൂ. എന്നാല്‍ നാളെ നേരത്തെ തന്നെ വന്നു അവളെ കണ്ടിട്ടാവാം ബാക്കി കാര്യം എന്ന് മനസ്സില്‍ ഉറപ്പിച്ചു ടീച്ചറോട് അനുവാദം ചോദിച്ചു അവിടെ നിന്നും ഇറങ്ങി.

 അടുത്ത ദിവസം ഞാന്‍ അവളെ കാണാനായി തന്നെ ഓഫീസില്‍ നിന്നും അനുവാദവും വാങ്ങി പതിവിലും നേരത്തെ അവിടെ എത്തി . ടീച്ചറോട്‌ അനുവാദം വാങ്ങി ഒഴിഞ്ഞുകിടന്ന ഒരു മെഷീനില്‍ കടലാസ്സു കടത്തി ലിവര്‍ വലിച്ചു അത് ശരിയാക്കിക്കൊണ്ട് തലതിരിച്ചു ടീച്ചറുടെ നേരെ വെറുതെ ഒന്ന് കണ്ണോടിച്ചു . അപ്പോഴതാ ഒരു പെണ്‍കുട്ടി ടീച്ചറുമായി ചിരിച്ചുകൊണ്ട് എന്തൊക്കയോ  സംസാരിക്കുന്നൂ. ഞാന്‍ ഒന്നും അറിയാത്ത മട്ടില്‍

" ടീച്ചർ ഇന്നലത്തെ പിറന്നാള്കാരി  ഇതിൽ ഏതാ? "

എന്ന് ചോദിച്ചപ്പോള്‍ ടീച്ചറുടെയും പെണ്‍കുട്ടിയുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നൂ. അതിനു മറുപടിയായി

" ഇതാണ് ആള് " 

എന്ന് ടീച്ചര്‍ പറഞ്ഞു നിറുത്തിയപ്പോള്‍ എന്റെ ശ്രദ്ധ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കായി. ഉണ്ടക്കണ്ണും വട്ടമുഖവും ഒത്തിരി ഭംഗിയുള്ള ചിരിയും പിന്നെ ആ  മുഖത്തെ നുണക്കുഴിയും മധുരമായ ആ സ്വരവും അവളെ എന്നിലേക്ക് ആകർഷിച്ചു. എന്റെ മനസ്സ് അവളോട്‌ സംസാരിക്കാനായി കിടന്നു പിടച്ചപ്പോഴേക്കും അന്നത്തെ ക്ലാസ്സ് കഴിഞ്ഞു അവള്‍ അവിടെനിന്നും ഇറങ്ങി. അങ്ങനെ കുറച്ചു സമയത്തിനു ശേഷം ഞാനും ക്ലാസ്സ് കഴിഞ്ഞു അവിടെ നിന്നും വീട്ടിലെക്ക് യാത്ര തിരിച്ചു എങ്കിലും മനസ്സ് എന്നെ വിട്ട് അപ്പോഴോ അവളോടൊപ്പം പോയ്ക്കഴിഞ്ഞിരുന്നൂ .വഴിയിലുടനീളം അവളെക്കുറിച്ച് ഓര്‍ത്ത് മനസ്സ് അസ്വസ്തമായത് ഞാന്‍ മനസ്സിലാക്കുന്നൂ . അന്ന് രാത്രി എനിക്ക് ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല , കണ്ണടയ്ക്കുമ്പോള്‍ അവളുടെ ചിരിച്ച മുഖം തെളിഞ്ഞു വരും അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി . എന്റെ മനസ്സില്‍ ഒരു ചോദ്യം തെളിഞ്ഞു വന്നു ഏതാണ് ആ പെണ്‍കുട്ടി ?
തുടരും


ഭാഗം: രണ്ട്‌ 


അടുത്ത ദിവസങ്ങളിൽ അവളെ കാണാൻ  വേണ്ടി ഇൻസ്റ്റിട്യൂട്ടിൽ പോകുന്നത് ഞാൻ ഒര് പതിവ് ശീലമാക്കി. എന്റെ മനസ്സിലെ ഇഷ്ടം അവളെ അറിയിക്കാൻ എന്തോ പലപ്പോഴും കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു രാത്രി എന്ത് തന്നെ സംഭവിച്ചാലും അടുത്ത ദിവസം അവളെ കണ്ടു മനസ്സിലെ ഇഷ്ടം അവതരിപ്പിച്ചിട്ടു തന്നെ എന്ന് കാര്യം കരുതി ഉറങ്ങാൻ കിടന്നെങ്കിലും എന്തുകൊണ്ട് നിദ്ര എന്നോട് പിണങ്ങി മാറിനിന്നൂ. കണ്ണടച്ചാൽ അവളുടെ പുഞ്ചിരിക്കുന്ന  മുഖം  തെളിഞ്ഞു വന്നുകൊണ്ടേ ഇരുന്നൂ.ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു എന്ന് പറയാം. എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മനസ്സിൽ കരുതി ഏതായാലും ചേച്ചിയെ ഒന്ന് സഹായിക്കാം . അങ്ങനെ വീട്ടിന്റെ പുറകെ ചുമരിൽ ചാരിവച്ച ഈർക്കിൽ ചൂലുമായി ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു . ദൂരെ  ദേവീക്ഷേത്രത്തിൽ നിന്നുമുള്ള പി. ലീലയുടെ നാരായണീയസ്തുതികൾ  കാറ്റിന്റെ ഓളത്തിലേറി അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ അതിനു അകമ്പടിയെന്നോണം ചെമ്പോത്തും മൈനയും കുയിലും തങ്ങളുടെ സ്വരജതികളുമായി  കൂടെ കൂടി.

ഞങ്ങളുടെ വീടിന്റെ അതിർത്തിയോടു ചേർന്ന ഗോപാലേട്ടന്റെ ഗോശാലയിൽ നിന്നും പശു തന്റെ കിടാവിന് 

"മേ .."

 എന്ന് തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നൂ. ഇത് എന്നും കാലത്തുള്ള ഒരു രംഗമായതിനാൽ എനിക്കതിൽ ഒരു പുതുമയും അനുഭവപ്പെട്ടില്ല. അങ്ങനെ അതൊക്കെ ശ്രദ്ധിച്ചു കുനിഞ്ഞുനിന്ന് മുറ്റത്തെ ഉണങ്ങിയ ഇലകളും തെങ്ങിൻ പൂവുകളും തൂത്തു അങ്ങനെ നീങ്ങിയപ്പോഴാണ് വഴിയിലൂടെ പോയ അടുത്ത വീട്ടിലെ  ശാന്തേടത്തി ആ കാഴ്ചകണ്ടത് . അവർ പടിക്കൽ തന്നെ നിന്ന് വിശദമായി നോക്കി അത്ഭുതത്തോടെ വിളിച്ചു ചോദിച്ചു 

" എടാ .. ഇതെന്താ കഥ ? നീ ഇത്ര നേരത്തെ എഴുന്നേറ്റോ?  ഇന്നെന്തായാലും കാക്ക  മലർന്നു പറക്കും" 

അതുകേട്ടു ഒരക്ഷരം മിണ്ടാതെ ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടിരുന്നൂ. പിന്നീട് എപ്പോഴോ അവർക്കു നേരെ നോക്കിയപ്പോൾ എന്റെ മുഖത്തെ ഉറക്കക്ഷീണം കണ്ട്  ശാന്തേച്ചി 

" എടാ നിനക്കെന്താ പറ്റിയെ ഉറക്കം ശരിയായില്ലേ?" എന്ന് ചോദിച്ചപ്പോൾ അതിനുള്ള മറുപടി മുറ്റത്തിന്റെ അങ്ങേ അറ്റത്തുനിന്നും പല്ലു തേച്ചുകൊണ്ട് നടന്നു വന്ന ചേച്ചിയായിരുന്നൂ.

: ഇല്ല ശാന്തേച്ചി, ഇവൻ  തീരെ ഉറങ്ങിയിട്ടില്ല , ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എന്തൊക്കയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നൂ , അതുകൊണ്ടു എന്റെ ഉറക്കും പോക്കി ദുഷ്ടൻ " 

എന്ന് പറഞ്ഞു ചിരിച്ചപ്പോൾ  ശാന്തേച്ചി കൗതുകത്തോടെ ചോദിച്ചു 

" അതെങ്ങനെ ?" 

അതിനു മറുപടിയായി ചേച്ചി 

" ഉറക്കത്തിൽ ആരോടോ ചിരിക്കുന്നതും  സംസാരിക്കുന്നതും കേട്ടിരുന്നൂ "

എന്ന് പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ച് മറുപടിയൊന്നും ഉണ്ടായിരുന്നില്ല . അതിനിടയിലാണ് ചേച്ചി എന്റെ അരികിലേക്ക് വന്നു 

" ഏതാടാ ഈ മീര "

 അപ്പോഴേക്കും ശാന്തേച്ചി 

" എടാ .. നിനക്ക് പ്രേമമോ മറ്റോ ഉണ്ടോ " 

എന്ന്  ചോദിച്ചു ശാന്തേച്ചിയും എന്റെ ചേച്ചിയും കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചേച്ചിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നൂ. അത് മുഖത്ത് കാണിക്കാതെ കയ്യിലെ ചൂൽ ചേച്ചിയെ  ഏൽപ്പിച്ചു ഞാൻ തലതാഴ്ത്തി അകത്തേക്ക് നടന്നൂ  . കഴിയുന്നതും വേഗം എന്റെ പ്രഭാതകർമ്മങ്ങൾ തീർത്ത് ഓഫീസിലേക്ക് തിരിച്ചു. അവിടെ ചെന്ന് കയറിയപ്പോഴാണ് എന്റെ മാനേജർ 

" രഞ്‌ജി  നീ ഒരു കാര്യം ചെയ്യ് , ഇന്ന് പാറ്റാടി  ശങ്കരൻ വാര്യരുടെ വീടിന്റെ റൂഫ് കോ ൺക്രീറ്റ് ആണ്  ... നീ അങ്ങോട്ട് വിട്ടോ ചന്ദ്രൻ വന്ന ശേഷം ഞാൻ അങ്ങോട്ട് വരാം , എന്നാൽ വിട്ടോ" 

എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ 

" ശരി സാർ"

 എന്നും പറഞ്ഞു അവിടെനിന്നും ഇറങ്ങി ബാസ്സ് സ്റ്റാൻഡിലേക്ക് നടന്നു . അപ്പോഴവിടെ പാറ്റാടി  ഭാഗത്തേക്കുള്ള ഒരു ബസ്സ്  പുറപ്പെടാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നൂ . ഞാൻ വേഗം ആ ബസ്സിൽ കയറി ജാലകത്തിനരികിലായുള്ള സീറ്റിൽ ആസനസ്ഥനായി.. അപ്പോഴേക്കും കണ്ടക്ടർ എന്റെ അരികിൽ വന്നു
" എവിടെക്കാ "
 എന്ന് ചോദിച്ചപ്പോൾ 

"ഒരു കുറ്റിയാടി "

എന്ന് പറഞ്ഞു അയാളിൽ നിന്നും ടിക്കറ്റും വാങ്ങി പുറത്തേക്കു നോക്കി ഇരുന്നൂ.ബസ്സ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാത്ര പുറപ്പെടാനുള്ള ബില്ലിനായി കാതോർത്തിരുന്നൂ . പിന്നിലും മുന്നിലുമുള്ള  വാതിലുകളിലൂടെ  പെൺകുട്ടികളും ആൺകുട്ടികളും അപ്പോഴേക്കും തള്ളി കയറാൻ തുടങ്ങിയിരുന്നൂ. എന്റെ കണ്ണുകൾ ആ തിരക്കിലും ആ പെൺകുട്ടിയെ പരാതി നടന്നൂ . ആ തിരക്കിൽ അവൾ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം ഞാൻ പുറത്തേക്കു കണ്ണും നട്ട്  ഏതോ ആലോചനയിൽ മുഴുകിയിരുന്നപ്പോഴേക്കും അതിലൂടെ കടന്നുപോയ തണുത്ത കാറ്റ് എന്നെ തൊട്ടു തലോടി കടന്നുപോയിക്കൊണ്ടിരുന്നൂ.കുറെ നേരത്തെ യാത്രയ്ക്കിടയിൽ വഴിയിൽ പലയിടങ്ങളിലായി ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നൂ. പിന്നീടെപ്പോഴോ ബസ്സു പാറ്റാടി  ബസ്സ് സ്റ്റാൻഡിൽ ചെന്ന് നിന്നു . ഞാൻ അതിൽ നിന്നും മറ്റു സഹയാത്രികർക്കൊപ്പം ഇറങ്ങി മലയോര മേഖലയിലേക്കുള്ള  ജീപ്പുകൾ  നിറുത്തുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നൂ . അങ്ങനെ ഞാൻ അവിടെനിന്നും ഒരു ജീപ്പിൽ  അങ്ങോട്ട് യാത്രതിരിച്ചു . പ്രകൃതിരമണീയമായ ആ ഭൂപ്രദേശത്തെ മനോഹരങ്ങളായ കാഴ്‌ച്ചകൾ കണ്ടുകൊണ്ടു ഞാനും മറ്റുള്ളവരോടൊപ്പം ഇരുന്നൂ . അങ്ങനെ  ഞാൻ ആവശ്യപ്പെട്ട പ്രകാരം  ജീപ്പ് മാറുങ്കര എന്ന സ്ഥലത്തെ കനാലിനു സമീപത്തായി ചെന്ന്  നിന്നൂ .ഞാൻ ജീപ്പിൽനിന്നും വെളിയിൽ ഇറങ്ങി റോഡരികിൽ കണ്ട വഴിയിലൂടെ മുന്നോട്ട് നടന്നൂ . ആ വഴി മണ്ണുകൊണ്ട് തീർത്ത ഒരു കുടിലിന്റെ മുറ്റത്തുകൂടെയാണ് കടന്നുപോയിരുന്നത് . ഞാൻ സംശയനിവാരണത്തിനായി ആ വീടിന്റെ മുറ്റത്തു ചെന്ന് ചുറ്റുപാടും ഒന്ന്ക ണ്ണോടിച്ചു . പുറത്ത് ആരെയും കാണാത്തതിനാൽ ഞാൻ അകത്തേക്ക് നോക്കി 


" ഹലോ ഇവിടെ ആരുമില്ലേ " 

എന്ന് വിളിച്ചു ചോദിച്ചപ്പോൾ, തൊട്ടടുത്ത പാടത്തിന്  കരയിൽ നിന്നും ഒരു കുഞ്ഞു പെൺകുട്ടി അങ്ങോട്ട് ഓടി വന്നു കൊണ്ട് ചോദിച്ചു 

"ആരാ ?. എവിടന്നാ ?"

ഞാൻ അവളോട് 

" ഈ ശങ്കര വാര്യരുടെ വീടെവിടെയാ ? ഞാൻ വീടിന്റെ പണി നോക്കി നടത്താൻ വന്ന  സൂപ്പർവൈസറാ "

എന്ന് പറഞ്ഞപ്പോഴേക്കും ആ പെൺകുട്ടി പാടത്തേക്കു നോക്കി ആരോടോ 

" എടീ ഞാൻ ഇപ്പൊ വരാം കേട്ടോ, ശങ്കരമാമന്റെ വീട്ടിന്റെ പണിക്കു വന്ന എഞ്ചിനിയേറാ ഇദ്ദേഹം , ഞാൻ അവിടെ കൊണ്ട് ചെന്നാക്കിയിട്ടു വരാം " എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എന്റെ നേരെ തിരിഞ്ഞു 

" വാ സാറേ ഞാൻ വീട് കാ ണിച്ചു തരാം" 

എന്നും പറഞ്ഞുഒരു പുൽക്കൊടിയും കയ്യിലെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടു മുന്നിൽ നടന്നൂ . വഴിയിൽ വച്ച് അവൾ 

" അതെന്റെ  അമ്മാവനാ " 

എന്നോട് പറഞ്ഞു . ഞാൻ അവൾക്കു പറയാനുള്ളത് കേട്ടുകൊണ്ട് പിന്നാലെ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടു ആ മൺപാതയിലൂടെ മുന്നോട്ട് നടന്നൂ . വഴിയിൽ ഒന്ന് രണ്ടു പേര് എന്നെ സൂക്ഷിച്ചുനോക്കി അവളോട് എന്നെപ്പറ്റി അന്വേഷിച്ചു കടന്നുപോയപ്പോൾ അതിനു മറുപടിയായി അവൾ 

" ശങ്കരൻ മാമന്റെ വീട്ടിന്റെ പണിക്കു വന്ന എഞ്ചിനീയർ ആണ് "

 എന്ന് പറഞ്ഞു നടന്നു നീങ്ങി. ഒന്ന് രണ്ടു വളവു കഴിഞ്ഞപ്പോഴേക്കും ദൂരെ ഒരു വീടുപണിനടക്കുന്ന സ്ഥലം ഞാൻ കണ്ടു . അപ്പോഴേക്കും അവൾ ദൂരേക്ക് വിരൽ ചൂണ്ടി 


" അതാ ശങ്കരൻ മാമന്റെ വീട് "

ഒരു നെറ്റിനന്നായി മേൽപ്പോട്ട്കയറിയ ഒരു മധ്യവയസ്‌കൻ അപ്പോൾ വീടിന്റെ മുൻപിലായി എന്റെ വരവും കാത്ത് നിൽക്കുന്നുണ്ടായിരുന്നൂ. അദ്ദേഹത്തെ കാണിച്ചു അവൾ പറഞ്ഞു 

" അതാണ്  ശങ്കരൻ മാമൻ"

ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്ന് സ്വയമൊന്ന് പരിചയപ്പെടുത്തി . അപ്പോഴേക്കും ജോലിക്കാർ കോൺക്രീറ്റ് പണി തുടങ്ങിക്കഴിഞ്ഞിരുന്നൂ .അതിനാൽ തന്നെ ആളുകളുടെ ബഹളവും മെഷീന്റെ ശബ്ദവും ആ പരിസരം ശബ്ദമുഖരിതമാക്കി . ഞാൻ വേഗം  നടന്നു വാർപ്പിനായി അടിച്ചുറപ്പിച്ച പാലകയുടെ മേലെ കയറിനിന്നു എല്ലാം സസൂക്ഷം വീക്ഷിച്ചു. നിന്നു  നേരം കടന്നുപോയിക്കൊണ്ടിരുന്നൂ . ഉച്ചകഴിഞ്ഞപ്പോഴേക്കും എന്റെ മാനേജരും സംഘവും അവിടേക്കു എത്തിചേർന്നൂ. എന്റെ മുഖഭാവം കണ്ടതും അദ്ദേഹം 

" ഇനി നീ ഓഫീസിലേക്ക് പോയ്‌ക്കോ " 

എന്ന് പറഞ്ഞപ്പോഴേക്കും ഞാൻ അവിടെനിന്നും യാത്രയായി . ഏകദേശം വൈകുന്നേരത്തോടെ ഞാൻ ഓഫീസിൽ എത്തിചേർന്നൂ . അവിടെ ഇന്നലെ ബാക്കിയായ ജോലിയിലെ ചിലതു ചെയ്തു തീർത്തു ഞാൻ അവിടെനിന്നും നേരത്തെ തന്നെ ഇറങ്ങി ഇന്സ്ടിട്യൂട്ടിലേക്ക് നടന്നൂ . അവളെകാണാനുള്ള മോഹവുമായി ചെന്ന് കയറിയപ്പോൾ അവിടെ എങ്ങും അവളെ കണ്ടില്ല.   എന്റെ കണ്ണുകൾ ആ മുറിയുടെ മുക്കും മൂലയും അവൾക്കു വേണ്ടി പാഞ്ഞു നടന്നൂ . നിരാശനായി ടൈപ്പ് റൈറ്ററിൽ പേപ്പർ തിരുകി കയറ്റിക്കൊണ്ടു  ടീച്ചറെ നോക്കി 

" ഇന്നെന്താ പിറന്നാളുകാരി വന്നില്ലേ എന്തുപറ്റി ?" 

എ ന്നു ചോദിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് 

"അവൾ ഇന്ന് നേരത്തേ  വന്നു പോയി "

എന്ന് പറഞ്ഞപ്പോൾ . പിന്നെ ഞാൻ ഒന്ന് തന്നെ മിണ്ടാതെ എന്റെ പ്രവൃത്തിയിൽ വ്യാപൃതനായിരുന്നൂ . അങ്ങനെ എനിക്ക് അനുവദിച്ച സമയം മുഴുവൻ മനസ്സില്ലാമനസ്സോടെ എന്തൊക്കയോ ടൈപ്പ് ചെയ്തു തീർത്ത് പേപ്പറും എടുത്തു ടീച്ചറെ ഏൽപിച്ച  ശേഷം അടുത്തുകണ്ട സ്റ്റൂളിൽ ചുറ്റിലും കണ്ണോടിചങ്ങനെയിരുന്നൂ. അപ്പോഴേക്കും ടീച്ചർ ഞാൻ ടൈപ്പ് ചെയ്ത പേപ്പറിലെ തെറ്റുകൾ തിരുത്തി അത് എന്നെ തിരിച്ചേൽപ്പിച്ചു .അതിനിടയിൽ എപ്പോഴോ മറ്റുള്ള വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ തന്ത്രപൂർവം അവരിൽനിന്നും മീരയെക്കുറിച്ചുള്ള  വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു . അങ്ങനെ ഞാൻ അവിടെനിന്നും ഇറങ്ങി നടന്നൂ . അവളെ കാണാൻ കഴിയാത്തതിലുള്ള നിരാശ കാരണം ഒന്നിനും ഒരു ഉഷാറും എനിക്ക് തോന്നിയില്ല തന്നെ . ആ നടത്തത്തിനിടയിൽ ഞാൻ മെല്ലെ സുഹൃത്തായ ഹരിയുടെ വീട്ടിലേക്കു ചെന്ന് കയറി . അവിടെ വരാന്തയിലായി  ഹരി ഇരുന്നു ചായകുടിക്കുകയായിരുന്നൂ . അപ്രതീക്ഷിതമായുള്ള എന്റെ വരവിലെ ഭാവമാറ്റം  അവന്റെ മുഖത്ത് പ്രതിഫലിച്ചത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അവനരികിലേക്കു ചെന്ന് ശബ്ദം താഴ്ത്തി 

"എടാ ഹരി അവളെ കാണാൻ എന്താണ് മാർഗം , കാണാഞ്ഞിട്ടാണെങ്കിൽ ഒരു മനസ്സുഖവും കിട്ടുന്നില്ല " 

എന്ന് പറഞ്ഞപ്പോൾ അവൻ
" നീ നാളെ വൈകീട്ട് വാ നമുക്ക് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ എന്ന് നോക്കട്ടെ"

 എന്ന് പറഞ്ഞപ്പോൾ. ഞാൻ  അവിടെ നിന്നും അങ്ങനെയെങ്കിലും അവനെയും കൂട്ടി അത്രേടം വരെ പോകാനെന്താണ് ഒരു മാർഗം  എന്ന് ആലോചിചങ്ങനെ ഇരുന്നപ്പോഴേക്കും സന്ധ്യ രാത്രിക്കു വഴിമാറിക്കൊടുക്കുകയായിരുന്നൂ. അങ്ങനെ നിരാശനായി ഞാൻ വീട്ടിലേക്കു യാത്രയായി .  ഞാൻ വീട്ടിലേക്കു ചെന്ന് കയറുമ്പോൾ വരാന്തയിൽ എന്തെ വരവും കാത്ത് അച്ഛൻ ഇരിപ്പുണ്ടായിരുന്നൂ . ഞാൻ പടികയറി വരുന്നത് ശ്രദ്ധയിൽ പെട്ട അദ്ദേഹം 

"എടാ .. നീ ഇതുവരെ എവിടെയായിരുന്നൂ " 

എന്ന് ചോദിച്ചപ്പോൾ ഞാൻ 

" ഹരിയുടെ വീട്ടിൽ പോയതായിരുന്നൂ"

 എന്നും പറഞ്ഞു തലയും താഴ്ത്തി അകത്തേക്ക് കയറി .
തുടരും 
ഭാഗം: മൂന്ന് 
  

ഞാൻ വസ്ത്രംമാറി വന്ന് അത്താഴത്തിനായി ഇരുന്നൂ. അങ്ങനെ ഭക്ഷണം കഴിച്ചു് കഴിഞ്ഞു വേഗം തന്നെ ഉറങ്ങാൻ കിടന്നൂ . അങ്ങനെ സീലിങ്ങും നോക്കി കണ്ണ് തുറന്ന് കിടന്നപ്പോഴാണ് 'അമ്മ അങ്ങോട്ട് കയറി വന്നത്. അവർ എന്റെ അരികിൽ വന്ന്  നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കിക്കൊണ്ടു 

" എന്താ എന്റെ മോന് പറ്റിയേ " 


എന്ന് ചോദിച്ചപ്പോൾ 


" ഒന്നുമില്ലമ്മേ " 


എന്നു പറയാനേ എന്റെ മനസ്സ് അനുവദിച്ചുള്ളൂ . ഞാൻ മെല്ലെ തിരിഞ്ഞു കിടന്നൂ . അപ്പോഴേക്കും 'അമ്മ അവിടെ നിന്നും നടന്നകന്നു . 

അടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നൂ . അന്നും ഞാൻ പതിവുപോലെ കാലത്ത് എഴുന്നേറ്റ് വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ അച്ഛൻ പത്രപാരായണം നടത്തിക്കൊണ്ടു ഇരിപ്പുണ്ടായിരുന്നൂ . ഞാൻ അച്ഛന്റെ സമ്മതത്തോടെ ആ പത്രത്തിൽ നിന്നും ഒരു താൾ അടർത്തിയെടുത്തു കൊണ്ട്തി ണ്ണയിൽ ചെന്നിരുന്നൂ . അപ്പോഴാണ് അച്ഛൻ

"എടാ .. മോനെ ഇന്ന് നമ്മുടെ തെക്കേതിലെ ചന്ദ്രന്റെ മകളുടെ വിവാഹമാണ് . വിവാഹം അവരുടെ വീട്ടിൽ വച്ചാണ് എന്ന് തോന്നുന്നൂ . നീ ഒരു കാര്യം ചെയ്യ് എന്റെ അക്കൗണ്ട് ബുക്കിനുള്ളിൽ വിവാഹ ക്ഷണപ്പത്രം ഉണ്ട് അതൊന്നു എടുത്തു നോക്കി ഒന്ന് പോയി വാ . വിശദമായ പത്രവായന പിന്നീടാവട്ടെ , ഒരുകാര്യം ചെയ്യ് , ഇതിലെ പ്രധാന വാർത്തഒന്ന് നോക്കിയിട്ട് വേഗം പോയിവാ "

എന്നും പറഞ്ഞു അദ്ദേഹത്തിന്റെ കയ്യിലെ പ്രധാന പേജ്  എനിക്ക് നേരെ നീട്ടി. ഞാൻ ഒന്നോടിച്ചു നോക്കി പത്രം വേഗം തന്നെ തിരിച്ചുകൊടുത്ത് അവിടെനിന്നും എഴുന്നേറ്റു അകത്തേക്ക് നടന്നൂ . അങ്ങനെ അച്ഛന്റെ മുറിയിലെ മേശപ്പുറ ത്ത്  വച്ചിരുന്ന അക്കൗണ്ട് പുസ്തകത്തിൽ നിന്നും ക്ഷണക്കത്ത് എടുത്ത് നോക്കി. മുഹൂർത്തം 11:30 നും 12:30നും ഇടയിൽ സ്ഥലം മാലമ്പ്രം  ബസ്സ് സ്റ്റാൻഡിനു സമീപം .അങ്ങനെ ഞാൻ പുസ്തകം അടച്ചു വച്ച് വേഗം തന്നെ ഒരുങ്ങി ഇറങ്ങി.  ഞാൻ നേരെ ഹരിയുടെ വീട്ടിലേക്കാണ് ആദ്യം പോയത് . ഞാൻ ചെന്ന് കയറുമ്പോൾ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നൂ . മുറ്റത്തിന്റെ കോണിലായുള്ള പട്ടിക്കൂട്ടിലെ അവന്റെ കാവൽക്കാരൻ റോണി കിടന്നകിടപ്പിൽ കണ്ണുതുറന്ന് എന്നെ ഒന്ന് നോക്കി. തെണ്ടി കാലത്തു തന്നെ വീണ്ടും കയറിവന്നോ എന്നവിധം എന്നെ നോക്കി"ങും " എന്ന് ചെറുതായി മുരണ്ട്‌
 കോട്ടുവായിട്ട് കണ്ണുമടച്ചു കിടന്നൂ . ഞാൻ കോളിങ് ബെല്ലി ൽ  വിരലമർത്തിയപ്പോൾ അകത്തു നിന്നും ഏതോ പക്ഷിയുടെ ശബ്ദം ഉയരാൻ തുടങ്ങി . കുറച്ചു സമയത്തിനുള്ളിൽ ആരോ വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങി . വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങിക്കൊണ്ടു ഹരിയുടെ ചേച്ചി

" എന്തൊക്കെയാ രഞ്ജീ  വിശേഷങ്ങൾ"

എന്ന് ചോദിച്ചപ്പോൾ . ഞാൻ അതിനു മറുപടിയായി

 "എനിക്ക് സുഖം തന്നെ ചേച്ചി, പിന്നെ ഹരി ഇവിടെയില്ലേ"

എന്ന് തിരിച്ചു ചോദിച്ചപ്പോൾ  അതിനു മറുപടിയായി ചേച്ചി

" അവൻ മാലമ്പ്ര ത്തേക്കു പോയിട്ടുണ്ട് നീ വന്നാൽ അങ്ങോട്ട് ചെല്ലാൻ പറയാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് "

എന്ന് പറഞ്ഞു ചേച്ചി അകത്തു കയറി വാതിൽ അടച്ചു. ഞാൻ അവിടെനിന്നും നേരെ മാലമ്പ്രം അങ്ങാടിയിലെ  ഞങ്ങളുടെ സുഹൃത്തിന്റെ കട ലക്ഷ്യമാക്കി നടന്നൂ . അവിടെ കടയുടെ മുന്നിലായി ഹരി എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നൂ . അവൻ എന്നെ നോക്കി

" നിനക്ക് ധൈര്യമുണ്ടോ എങ്കിൽ നേരെ അവളുടെ വീട്ടിലേക്കു ചെല്ല് "

എന്ന് പറഞ്ഞപ്പോൾ മറുപടിയെന്നോണം

" എനിക്ക് അവളുടെ വിലാസമേ അറിയൂ"

എന്ന് പറഞ്ഞപ്പോൾ. അവൻ എന്നെ നോക്കി

" അതിനു വഴിയുണ്ട് , നമ്മുടെ മണിയുടെ വീട് നിനക്കറിയില്ലേ ?  അതിനടുത്താണ് എന്ന് തോന്നുന്നൂ .  അവിടെ ചെന്ന് ചോദിച്ചാൽ അവൻ കാണിച്ചു തരുമായിരിക്കും "എന്നു  എനിക്ക് അവനിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നൂ . ഞാൻ അവനെ നോക്കി

"നീ  തെക്കേതിലെ ചന്ദ്രേട്ടന്റെ മകളുടെ വിവാഹത്തിന് വരുന്നില്ലേ "

എന്ന് ചോദിച്ചപ്പോൾ

" എനിക്ക് കുറച്ചു് പണിയുണ്ട് നീ വിട്ടോ "

എന്നും പറഞ്ഞു അവൻ ഒരു ബൈക്കിൽ എങ്ങോട്ടോ യാത്ര തിരിച്ചു . ഞാൻ അവിടെ നിന്നും നേരെ കല്യാണവീട് ലക്ഷ്യമാക്കി നടന്നൂ . ഞാൻ കല്യാണവീട്ടിലേക്കുള്ള കാമനവും കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ അങ്ങ് ദൂരെ ആൾക്കൂട്ടത്തിലായി ആ പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നൂ . യാദൃശ്ചികമായി ഞങ്ങളുടെ മിഴികൾ തമ്മിൽ ഉടക്കി. അവൾക്ക് അരികിലായി ഒരു പെൺകുട്ടി ഇതൊക്കെ വീക്ഷിച്ചുകൊണ്ടു നിൽപ്പു ണ്ടായിരുന്നൂ.  അങ്ങനെയിരിക്കെ അവൾ ആ പെൺകുട്ടിയേയും ഒപ്പം കൂട്ടി എന്റെ അരികിലേക്ക് വന്നുകൊണ്ടു പുഞ്ചിരിച്ചുകൊണ്ട്

" എന്തൊക്കെയാണ് വിശേഷങ്ങൾ, സുഖം തന്നെ യല്ലേ ?"

എന്ന് ചോദിച്ചപ്പോൾ ഞാൻ

"സുഖം തന്നെ "

എന്നുപറഞ്ഞപ്പോൾ അവൾ ഒപ്പമുള്ള കുട്ടിയേ  ചേർത്തു പിടിച്ചു

" ഇത് എന്റെ അനുജത്തിയാണ്  പേര്  രമ്യ "

എന്ന് പറഞ്ഞപ്പോൾ ആ കുട്ടി എന്നെ സൂക്ഷിച്ചുനോക്കുന്നത് ഞാൻ കണ്ടു .അപ്പോൾ  അവളുടെ മുഖത്തു ഒരു കള്ളച്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നൂ. ഞാൻ അവളെ നോക്കി
" ഇന്നലെ ക്‌ളാസ്സിലെ കണ്ടില്ല , ടീച്ചറോട് ചോദിച്ചപ്പോൾ നേരത്തെ വന്നു പോയി എന്ന് പറഞ്ഞു "

എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത്  ഒരു ചിരിപടർന്നത്  ഞാൻ ശ്രദ്ധിച്ചു .പിന്നീട് എന്തോ ആലോചിച്ചുകൊണ്ടു

" നാളെ എന്തായാലും കാണാം "

എന്ന് പറഞ്ഞപ്പോൾ എനിക്ക്  കളഞ്ഞുപോയ എന്തോ കണ്ടുകിട്ടിയത് പോലെ  തോന്നി. ആ സന്തോഷത്തിനിടയിലും ഞാൻ ഇതിനു അവസരം നൽകിയ അച്ഛന് മനസ്സുകൊണ്ട് നന്ദി പറഞ്ഞു . വിവാഹ പരിപാടികൾ കഴിഞ്ഞു അവിടെനിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴതാ അവൾ എന്റെ നേരെ നടന്നു വരുന്നൂ . ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെനിന്നും തെല്ലു മാറി നിന്നപ്പോൾ അവളുടെ പദസരമിട്ട കാൽ തറയിലെ മണ്ണിൽ വൃത്തം വരയ്ക്കുകയായിരുന്നൂ . അപ്പോഴാണ് അവളുടെ അനുജത്തി അങ്ങോട്ട് വന്നു

" ചേച്ചീ  അച്ഛൻ വിളിക്കുന്നുണ്ട് "

എന്ന് പറഞ്ഞു കൂട്ടികൊണ്ടു പോയപ്പോൾ എന്നിൽ നിന്നും എന്തോ അറത്തുമാറ്റുന്നത് പോലെ തോന്നി.  എന്നിൽ നിന്നും നടന്നുനീങ്ങിയപ്പോഴും പല കുറി അവൾ എന്നെ തലതിരിച്ചു നോക്കി. ഞാൻ അവിടെനിന്നും വീട്ടിലേക്കു തിരിച്ചു .

അടുത്ത ദിവസം പതിവുപോലെ ഓഫീസിൽ നിന്നും ജോലി തീർത്ത്   വൈകീട്ടോടെ ഞാൻ ഇന്സ്ടിട്യൂട്ടിലേക്കു  യാത്രതിരിച്ചു.  ഇന്സ്ടിട്യൂട്ടിലേക്ക്  ചെന്ന് കയറുമ്പോൾ ആ പെൺകുട്ടി എന്റെ വരവും കാത്ത് ടീച്ചറുടെ അരികിൽ ഇരിപ്പുണ്ടായിരുന്നൂ. അവളുടെ കണ്ണുകളിലെ തിളക്കം  ഞാൻ ശ്രദ്ധിച്ചു . ഞങ്ങളിലെ  ഹൃദയമിടിപ്പ് ഏവർക്കും കേൾക്കാൻ കഴിയും എന്ന് തോന്നിപ്പോയി .അതിനിടയിൽ ഞാൻ ഒരു ടൈപ്പ് റൈറ്ററിൽ ചെന്നിരുന്നൂ അതിനടുത്തായി അവളും മറ്റൊരു സീറ്റിൽ ഇരുന്നു എങ്കിലും പലപ്പോഴും ഞങ്ങളുടെ മിഴികൾ ഒളികണ്ണിട്ട് നോക്കിക്കൊണ്ടു ടൈപ്പിങ്ങിൽ വ്യാപൃതരായി .അതിനിടയിലേക്കു ടീച്ചർ ഞങ്ങളുടെ ഇടയിലേക്ക് വന്നപ്പോഴാണ് അറിഞ്ഞത്  ഇത്രയും നേരം കടലാസ്സ് ഇടാതെയാണ് ടൈപ്പ് ചെയ്തത് എന്ന സത്യം ഞങ്ങൾക്ക് ബോധ്യപ്പെട്ടത് .അതിന്റെ ഒരു ജാള്യത ഞങ്ങളിൽ പ്രകടമായി കണ്ടു .അങ്ങനെ ഞങ്ങൾ പേപ്പർ ലോഡ് ചെയ്ത്  ടൈപ്പിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് കുറച്ചു സമയംകൂടി ഇരുന്നൂ. ടൈപ്പിംഗ് കഴിഞ്ഞു ഞങ്ങൾ ഇരുവരും കൂടി ടൈപ്പ് ചെയ്ത പേപ്പർ തമ്മിൽ തമ്മിൽ തെറ്റുകൾ മാർക്ക് ചെയ്ത്  ഇരുന്നപ്പോൾ അവളുടെ കണ്ണുകളിൽ ശ്രദ്ധിച്ചു ഞാനും ഇരുന്നൂ . അവൾ എന്റെ ചൂഴ്ന്നുള്ള നോട്ടം  ശ്രദ്ധിച്ചതുകൊണ്ടാണെന്നു തോന്നുന്നൂ ആ  മുഖത്ത് പുഞ്ചിരി വിടർന്നത്  ഞാൻ ശ്രദ്ധിച്ചു . അങ്ങനെ ഞങ്ങൾ അവിടെനിന്നും ഇറങ്ങി രണ്ടു വഴിക്കു തിരിഞ്ഞു . വഴിക്കു വച്ചാണ് ഇന്സ്ടിട്യൂട്ടിന്റെ ഉടമസ്ഥന്റെ മകൻ എന്നെ നോക്കി 

" നിങ്ങളുടെ ക്‌ളാസ്സു കഴിഞ്ഞശേഷം ഇന്സ്ടിട്യൂട്ടിൽ ഇരിക്കരുത് "


എന്ന് പറഞ്ഞപ്പോൾ 


" ഭീഷണിയാണോ ? നോക്കാം "


എന്ന് ചോദിച്ചു ഞാൻ നടന്നു നീങ്ങി . എന്റെ ആ ചിരിയിൽ അവൻ ഒന്ന് പകച്ചുവോ ?  അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ മുന്നോട്ടു നടന്നൂ .


തുടരും
ഭാഗം: നാല്  



നടന്നു നടന്ന് ഞാൻ മാലമ്പ്രം ബസ്സ്റ്റാൻഡിന് പരിസരത്ത്  എത്തിയപ്പോഴേക്കും എന്നെയും കാത്ത് ഹരി അവിടെ നിൽപ്പുണ്ടായിരുന്നൂ. ഹരി എന്നോട്  

" എടാ ... രഞ്ജീ നിന്റെ കക്ഷിയുടെ വീട്ടിനടുത്തുള്ള നാപ്പണം ഭജനമഠത്തിലെ  ഉത്സവം ഇന്നാണ് , ഞങ്ങൾ അങ്ങോട്ട് പോവുകയാണ് നീ വരുന്നോ കൂടെ " 

എന്ന് ചോദിച്ചപ്പോൾ 

" ഞാൻ എന്നേ  റെഡിയാണ് " 

എന്ന് മറുപടി പറഞ്ഞപ്പോൾ എന്റെ മുഖത്ത് പരന്ന പുഞ്ചിരി അവൻ ശ്രദ്ധിച്ചു . അപ്പോഴാണ് അവന്റെ 

"എന്നാൽ ഇന്നത്തെ ചെലവ് നിന്റേത് , എന്താ എന്തെങ്കിലും വിഷമം എന്തെങ്കിലും ഉണ്ടോ " 

ചോദ്യത്തിന് മുൻപിൽ എനിക്ക് പ്രത്യേകിച്ച്മറുപടി ഒന്ന് തന്നെ ഇല്ലായിരുന്നൂ  എന്ന് തന്നെ പറയാം. അങ്ങനെ ഞങ്ങൾ ദേശീയപാതയുടെ ഓരം പിടിച്ചു മുന്നോട്ടു നടന്നൂ .അല്പസമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നംബ്യാപ്പാലം എന്ന സ്ഥലത്ത് എത്തിചേർന്നൂ . വഴിയരികിലെ മരമില്ലിൽ നിന്നും ഈർച്ച വാൾ മരത്തടിയിലൂടെ കയറിയിറങ്ങുന്ന കാതടപ്പിക്കുന്ന ശബ്ദവും വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളും കടന്ന് കുറച്ചു നേരം കൊണ്ട് ഞങ്ങൾ പുതുപ്പണം ഭജനമഠത്തിലേക്കുള്ള വഴിയിൽ എത്തിചേർന്നൂ . .,സമയം റോഡിന്റെ മറുവശത്തെ പാലങ്ങളിലൂടെ ഒരു ഗുഡ്‌സ് വണ്ടി കൂകി വിളിച്ചു കടന്നുപോവുന്നുണ്ടായിരുന്നൂ .ഞങ്ങൾ ആ വണ്ടിയെയും നോക്കി അത് കടന്നുപോവുന്ന വരെ അങ്ങനെ തന്നെ നിന്നൂ . ശേഷം ഞങ്ങൾ ആ അമ്പലത്തിലേക്കുള്ള വയൽ വരമ്പിലൂടെ മുന്നോട്ടു നീങ്ങി. അവിടെ വയലിൽ കെട്ടിയുയർത്തിയ സ്റ്റേജും  കടന്ന് മുന്നോട്ടു നടന്നപ്പോൾ അവിടെമാകെ ഭക്തിനിര്ഭരമായിരുന്നൂ . ഞങ്ങൾ ശ്രീകോവിലിന് മുൻപിലായി കണ്ണുകളടച്ചു ഇച്ചിരി നേരം പ്രാർത്ഥിച്ചു പൂജാരിയിൽ നിന്നും പ്രസാദവും കയ്യിൽ വാങ്ങി. അതിൽ നിന്നും ചന്ദനമെടുത്തു നെറ്റിയിൽ ഒരു കുറി വരച്ചു  ശേഷം ബാക്കി വന്ന പ്രസാദം ചെറിയ ഇലയിലേക്ക് മാറ്റി പോക്കറ്റിലേക്ക് നിക്ഷേപിച്ചു ഞനും അവരോടൊപ്പം ആ പരിസരത്ത് കണ്ട ആൽത്തറയിൽ ചെന്നിരുന്നൂ . ആ ഇരിപ്പിലും എന്റെ കണ്ണുകൾ വഴിയിലൂടെ കടന്നു വരുന്ന ജനങ്ങളിൽ മീരയെ തിരിയുന്ന തിരക്കിലായിരുന്നൂ . അൽപ സമയം കഴിഞ്ഞു ദൂരെ നിന്നും വരുന്ന ഒരു കുടുംബത്തെ ഞാൻ ശ്രദ്ധയോടെ നോക്കി. അത് മീരയുടെ  അനുജനും അനുജത്തിയും മാതാപിതാക്കളും  ആയിരുന്നൂ . അവളെ മാത്രം ആ കൂട്ടത്തിൽ കാണാതിരുന്നതിൽ എനിക്കും വലിയ വിഷമം തോന്നി അങ്ങനെ ഇരിക്കെയാണ് അവളുടെ അനുജത്തി എന്നെ നോക്കി അവൾ പിന്നിലായി വരുന്നുണ്ട് എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു തന്നത്. അങ്ങനെ അവളുടെ വരവും കാത്തു നിന്നപ്പോഴാണ് അവൾ ടീച്ചറോടൊപ്പം അങ്ങോട്ട് നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത്. അപ്രതീക്ഷിതമായി എന്ന് അവിടെ കണ്ടപ്പോൾ അവളുടെ മുഖത്ത് മിന്നിമാഞ്ഞ വിഭിന്ന ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു. അവൾ കൈകൊണ്ടു അച്ഛൻ മുന്നിൽ ഉണ്ട് എന്ന് ആംഗ്യഭാഷയിൽ പറഞ്ഞപ്പോഴേക്കും ഞാൻ ആൽത്തറയിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു തുടങ്ങിയിരുന്നൂ. അവളാണെങ്കിൽ ടീച്ചറെയും കൂട്ടി എന്റെ അരികിലേക്ക് വന്നൂ . അവളുടെ മുഖത്ത് നോക്കി 

"മീരേ ... എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്നോ " 

എന്ന് പറഞ്ഞപ്പോൾ അവളിൽ വന്ന ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു . അപ്പോഴാണ് എന്റെ ഭാഗത്തു നിന്നും   

" നിനക്ക് എന്നെ ഇഷ്ടമാണോ " 

എന്ന ചോദ്യം അവളെ തേടി ചെന്നപ്പോൾ

 " അത്... പിന്നേ... "

 എന്ന വാക്കുകളിൽ കുരുങ്ങി നിന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു . അവളുടെ മനസ്സിലെ വിഷമം മനസ്സിലാക്കിയ ഞാൻ അവളെ നോക്കി 

" നീ ഇപ്പോൾ ഒന്ന് പറയേണ്ട . പിന്നെ നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ നാളെ ഇൻസ്റ്റിറ്റിയൂട്ടിൽ വരുമ്പോൾ മുടിയിൽ ഒരു തുളസിക്കതിർ ചൂടിയാൽ  മാത്രം മതി " 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു . അങ്ങനെ ശബ്ദം താഴ്ത്തി 

" നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല "

 എന്ന് പറഞ്ഞു ഞാൻ നിറുത്തിയപ്പോൾ ആ മുഖത്തു തെളിഞ്ഞ പുഞ്ചിരിയോടെ ടീച്ചറെ ഒളികണ്ണിട്ട് നോക്കിയത് ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ അവളോട് 

"നാളെ നീ ഇൻസ്റ്റിട്യൂട്ടിൽ വരുമ്പോൾ ഒരു കാര്യം പറയാനുണ്ട് ഏതായാലും അതുവരെ സസപെൻസായി ഇരിക്കട്ടെ "

എന്ന് പറഞ്ഞു നിറുത്തിയപ്പോഴേക്കും. അവൾ എന്നെ നോക്കി 

" പ്ലീസ് ഇപ്പോ പറ എന്തിനാ ഈ സസ്പെൻസ് , എന്നെ ഇഷ്ടമല്ലെങ്കിൽ പറയണ്ട "

 എന്നും പറഞ്ഞു മുഖം തിരിച്ചപ്പോഴേക്കുന്ൻ ഞാനും ഹരിയും ടീച്ചറോടും അവളോടും യാത്രപറഞ്ഞു അവിടെനിന്നും നടന്നു നീങ്ങിയിരുന്നൂ .ആ നടത്തത്തിലും തലതിരിച്ചു അവളെ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല . അങ്ങനെ ഞങ്ങളുടെ കണ്ണുകൾ തമ്മിലൊന്നുടക്കി അപ്പോഴേക്കും ഞങ്ങൾ റോഡിലേക്ക് നടന്നു കയറിയിരുന്നൂ. ടൗണിൽ കാത്തു നിന്ന മറ്റു കൂട്ടുകാരോടൊപ്പം വീചി യിൽനിന്നും സിനിമയും കഴിഞ്ഞു ഇരുളിൽ തെളിഞ്ഞുകത്തിയ  തെരുവിളക്കിന്റെ വെളിച്ചത്തിൽ ഞാൻ വീട്ടിലേക്കു ചെന്ന് കയറുമ്പോഴേക്കും . ചുമരിലെ കോളിംഗ് ബില്ലിൽ വിരലമർത്തിയ ശേഷം വീടിന്റെ കിഴക്കേ അറ്റത്തെ ടാപ്പിൽ നിന്നും ദേഹം വൃത്തിയാക്കിയപ്പോഴേക്കും വിളക്കുകൾ തെളിഞ്ഞു . അങ്ങനെ വാതിലിന്റെ ഓടാമ്പല മാറ്റി  'അമ്മ വാതിൽ തുറന്ന്  'അമ്മ പതിഞ്ഞ സ്വരത്തിൽ 

"എവിടെയായിരുന്നൂ  ഇതുവരെ , വേഗം വാ മനുഷ്യർക്ക് കിടക്കണം "

 എന്ന് പറഞ്ഞു 'അകത്തേക്ക് നടന്നപ്പോൾ ഞാൻ അനുസരണയോടെ പിന്നാലെ കൂടി . അങ്ങനെ വേഗം തന്നെ അത്താഴവും കഴിച്ചു ഉറങ്ങാൻ കിടന്നൂ.

അടുത്ത ദിവസം ഞാൻ ജോലിയും കഴിഞ്ഞു പതിവ് പോലെ ഇന്സ്ടിട്യൂട്ടിലേക്ക് ചെന്ന് കയറിയപ്പോൾ മീര മുടിയിൽ തുളസ്സിക്കതിരും ചൂടി എന്നെ കാത്തു ടീച്ചറുടെ അരികിൽ ഇരിപ്പുണ്ടായിരുന്നൂ .ആ സമയത്തു അവിടെ ടീച്ചറും ഞങ്ങളും അല്ലാതെ മറ്റാരും തന്നെ ഇല്ലായിരുന്നൂ . എന്നെ കണ്ടതും അവൾ എഴുന്നേറ്റു എന്റെ അരികിലേക്ക് വന്ന് 

" എന്നോട് എന്താണ് പറയാനുണ്ട് എന്ന് പറഞ്ഞത് . ഇന്നലെ അങ്ങനെ പറഞ്ഞു നിങ്ങൾ പോയശേഷം എനിക്ക് ഒന്നുറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല അറിയോ " 

എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു വന്നൂ. അങ്ങനെ ഞാൻ ശബ്ദം താഴ്ത്തി അവളോട് 

"ഇന്നലെ ഞാൻ എന്റെ ഇഷ്ടം അറിയിച്ചേ ഉള്ളൂ എന്ന് എനിക്കറിയാം പക്ഷെ അതൊന്നറിയിക്കാനായി എത്രയോ നാളായി ഞാനും നിന്റെ പിന്നാലെ അലയുന്നൂ . പക്ഷെ ഇപ്പോൾ ഞാൻ നിന്നോട് പറയാൻ പോവുന്ന കാര്യം കേട്ട് നീ വിഷമിക്കരുത് , നമ്മളുടെ നല്ല ഒരു ഭാവിക്കു വേണ്ടി ഇത് നീ സഹിച്ചേ പറ്റൂ " 

എന്ന ഒരു മുഖവുര നല്കിയപ്പോഴേക്കും അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളിവന്നത്  ഞാൻ ശ്രദ്ധിച്ചു . അല്പസമയത്തെ നിശബ്ദദയ്ക്ക് ശേഷം ഞാൻ 

 " ഈ വരുന്ന ഞായറാഴ്ച്ച ഞാൻ ദുബായിലേക്ക് പോവുകയാണ് . അവിടെ എന്റെ ഒരു സുഹൃത്തിന്റെ കമ്പനിയിൽ ആണ് ജോലി. നാളെ പോയി കഴിയുന്നതും  വേഗം ഞാൻ തിരിച്ചുവരും നീയുമായി തിരിച്ചു പറക്കാൻ കാത്തിരിക്കണം "

 എന്നു പറഞ്ഞു നിറുത്തിയപ്പോൾ ആ വാർത്ത കേട്ട് ശരിക്കും അവൾ കുറച്ചു നിമിഷങ്ങളിലേക്കു സ്തബ്ധയായി  നിന്നൂ. പിന്നീട് അവൾ ടീച്ചറേ ചേർത്തുപിടിച്ചു ഏങ്ങിയേങ്ങി കരയാൻ തുടങ്ങി . ടീച്ചർ അവളെ സമാധാനിപ്പിച്ചുകൊണ്ടു ഇരുന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടു . അന്ന് ഞാനോ അവളോ ഒന്നും തന്നെ ടൈപ്പ് ചെയ്യാതെ അവിടെ നിന്നും ഇറങ്ങി , നേരെ അവിടെ അടുത്തുള്ള അമ്പലത്തിലേക്ക് യാത്രതിരിച്ചു . അമ്പലത്തിന്റെ ശ്രീകോവിലിനു മുൻപിലായി ഞങ്ങൾ  പ്രാർത്ഥിച്ചു നിന്നപ്പോൾ ഇടയ്ക്കെപ്പോഴോ ഞാൻ ഒളികണ്ണിട്ടു അവളെ ഒന്ന് നോക്കി. ആ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നൂ ,ആ കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കി .അതിനിടയിൽ ശ്രീകോവിലിനുള്ളിൽ നിന്നും പൂജാരി ഇറങ്ങിവന്ന് ഞങ്ങൾക്ക് പ്രസാദം നൽകിയപ്പോൾ അത് കയ്യിൽ വാങ്ങി എന്നെയും കൂട്ടി അവൾ അടുത്തുകണ്ട ശ്രീകൃഷ്ണ സന്നിധിയിലേക്ക് നടന്നൂ . അവിടെ വച്ച്  ഞങ്ങൾ പരസ്പരം  ചന്ദനം കൊണ്ട്കുറിവരച്ചപ്പോൾ ആ കണ്ണുകളിലേക്കു നോക്കാൻ ഞാൻ  നന്നേ വിഷമിച്ചു. പിന്നെ എന്നെ നോക്കി ഗദ്ഗദത്തോടെ 

" ഞാൻ കാത്തിരിക്കും " 

എന്ന് പറഞ്ഞു  ഞങ്ങൾ നടന്നു നീങ്ങി .അവളുടെ വീട്ടിലേക്കു തിരിയുന്ന റെയിൽവേ ലൈൻ വരെ ഞാൻ അവളെ അനുഗമിച്ചു . റെയിൽവേ ലൈനും മുറിച്ചു കടന്നു അവൾ നടന്നു നീങ്ങിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ പലകുറി ഉടക്കി . അവളുടെ  മുഖത്തു കണ്ട വേദന  അപ്പോഴേക്കും എന്റെ ഹൃദയത്തിന്റെ  ആഴങ്ങളിൽ  തുളച്ചുകയറിയിരുന്നൂ . വഴിയരികിലൂടെ നടന്നു ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ അവളെ പിരിയുന്നത്തിലുള്ള വേദന എന്നെ വല്ലാതെ അസ്വസ്ഥനാക്കി.                                                                                                                                       തുടരും





ഭാഗം: അഞ്ചു് 

 മനസ്സിൽ അവളെക്കുറിച്ചു ഓർത്ത് നടന്നപ്പോഴേക്കും ബസ്സ് സ്റ്റാൻഡിന്  സമീപത്തായി ഹരിയും കൂട്ടരും എന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നൂ . അവരോടൊപ്പം കുറെ സമയം സൊറപറഞ്ഞിരുന്ന് അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് എന്റെ മുഖം വാടിയത് അവർ ശ്രദ്ധിച്ചത്. പിന്നെ അതേക്കുറിച്ചായി അവരുടെ ചോദ്യങ്ങൾ മുഴുവൻ. അവരിൽ നിന്നും രക്ഷിച്ചു് എന്നെയും കൂട്ടി നടന്നപ്പോൾ അവനോടു 

"എടാ  ഹരി ഇന്നവളോട് ഞായറാഴ്ചയിലെ എന്റെ ഗൾഫ് യാത്രയെക്കുറിച്ചു സൂചിപ്പിച്ചു , പാ...വം  കുറെ കരഞ്ഞു . അവളെ ഒരു നിമിഷം പോലും കാണാതിരിക്കാൻ ആവുമോ എന്ന് തോന്നുന്നില്ല"

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ തന്നെ അവൻ മറുപടിയായി 

"സാരമില്ല , കുറച്ചു സഹിക്കൂന്നെ , ഒരു കാര്യം ഞാൻ ഉറപ്പു തരാം നിങ്ങളുടെ വിവാഹം ഞങ്ങൾ നടത്തിത്തരും , പിന്നെന്തിനാ സുഹൃത്തുക്കൾ എന്നും പറഞ്ഞു ഞങ്ങൾ . അതിനിടയിൽ അവൾക്കു വരുന്ന മാറ്റലോചനങ്ങൾ മുടക്കുന്ന പരിപാടി ഞാനും മണിയും ആലോചിച്ചു ചെയ്തുകൊള്ളാം ."  

 അത് കേട്ട് ഞാൻ  വളരെ സന്തോഷിച്ചു . അപ്പോഴാണ് ഹരി

 " ങാ , രഞ്ജീ  റഷീദിനോട് നിന്റെ ജോലിക്കാര്യത്തെ പ്പറ്റി സൂചിപ്പിച്ചിട്ടുണ്ട് , അവന്റെ കമ്പനിയിൽ തന്നെ എന്തെങ്കിലും ജോലി ശരിയാക്കാം എന്നാണ് അവൻ പറഞ്ഞത് . ഞായറാഴ്ച സന്തോഷത്തോടെ പോയി കഴിവതും വേഗം വന്നു അവളെയും കൊണ്ട് തിരിച്ചു പറന്നോ കേട്ടോ , അതോടെ തീരും നിന്റെ ഈ വിഷമമൊക്കെ " 

എന് പറഞ്ഞു നിറുത്തിയത് . അത് കേട്ട് സന്തോഷം കൊണ്ട് എങ്ങനെയാണ് ഇതിനൊക്കെ നന്ദി പറയേണ്ടത് എന്ന് ഓർത്ത് ഞാൻ വാക്കുകൾ കിട്ടാതെ ഉഴറുന്നത് അവൻ ശ്രദ്ധിച്ചു .ആ സമയം കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര് കൈകൊണ്ടു തുടച്ചു കളയുമ്പോഴാണ് അവൻ എന്നെ ശ്രദ്ധിച്ചത്. അവൻ എന്റെ മുതുകിൽ മേൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട്  

" നീ കണ്ണൊന്നു തുടച്ചേ , ആറടിയോളം ഉയരമുണ്ടായിട്ടും നീ എന്താടാ ഇങ്ങനെ , എടാ രഞ്ജിത്തേ നീ തൽക്കാലത്തേക്ക് ഒന്ന് തന്നെ ആലോചിച്ചു തലപുണ്ണാക്കേണ്ട , സന്തോഷത്തോടെ പോയി വാ , പിന്നൊരു കാര്യം ഇപ്പോൾ പറഞ്ഞ ജോലിക്കാര്യം അവിടെ എത്തിക്കഴിഞ്ഞേ ആരുമായും പങ്കുവയ്ക്കാവും . മനസ്സിലായല്ലോ അല്ലെ " 

എന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഒരു ശാസനയുടെ സ്വരം ഉണ്ടായിരുന്നപ്പോൾ എനിക്ക് തോന്നി . അങ്ങനെ ഞങ്ങൾ നടന്നു ഹരിയുടെ വീട്ടിലേക്കുള്ള പടികൾ കയറിയപ്പോൾ റോണി എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി മുരണ്ടു , അപ്പോഴേക്കും ഹരി അവനെ കെട്ടഴിച്ചു് കൂട്ടിലേക്ക്‌ കയറ്റി കെട്ടി. എന്താണെന്നറിയില്ല എന്നെ എപ്പോൾ കണ്ടാലും എന്തോ മുൻകോപം മനസ്സിലുള്ള പോലെയാണ് റാണിയുടെ പെരുമാറ്റം . ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് 'അമ്മ വരാന്തയിലേക്ക് ഇറങ്ങിയത് . അവർ അകത്തേക്ക് നോക്കി 

" ഇതാ .. ഹരി വന്നിട്ടുണ്ട് " 

എന്ന് വിളിച്ചു പറഞ്ഞപ്പോഴേക്കും ഹരിയുടെ അച്ഛൻ കണ്ണട മുഖത്തേക്ക് ശരിക്കുറപ്പിച്ചുകൊണ്ടു അങ്ങോട്ടേക്ക്  ഇറങ്ങിവന്നൂ . എന്നിട്ടു  ഹരിയുടെ കയ്യിലേക്ക് പോക്കറ്റില്നിന്നും കുറച്ചു പണമെടുത്ത് കൈമാറികൊണ്ട് 

" മോനെ നീ ഒരു കാര്യം ചെയ്യ് ഇത് നിന്റെ സുഹൃത്ത് മണിയുടെ അച്ഛന് കൊടുത്തിട്ടു വേഗം വാ, ഏതായാലും ഇവനെയും കൂട്ടിക്കോ ഒരു കൂട്ടിന് , ങാ ടോർച്ചെടുക്കാൻ മറക്കണ്ട "

 എന്ന് പറഞ്ഞു എന്നെ നോക്കി 

" രഞ്ജീ നീ ഗൾഫിൽ പോവുന്നൂ എന്നറിഞ്ഞു , എപ്പോഴാ യാത്ര ?"

 എന്ന് ചോദിച്ചപ്പോൾ മറുപടിയായി " 

"ഞായറാഴ്ചയാണ് സാർ" 

എന്ന് ഭവ്യതയോടെ പറഞ്ഞപ്പോഴാണ് ഹരിയുടെ 'അമ്മ ഞങ്ങളോട് ചായകുടിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞത് , അങ്ങനെ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴേക്കും ഹരിയുടെ ചേച്ചി ഞങ്ങളുടെ അരികിലേക്ക് വന്നത് . അവർ എന്നെ നോക്കി ചിരിച്ചുകൊണ്ട് 

" നിന്റെ ഗൾഫ് യാത്രയെക്കുറിച്ചു് അറിഞ്ഞിട്ട് അവൾ എന്ത് പറഞ്ഞു " 

എന്ന് ചോദിച്ചപ്പോൾ എന്റെ മുഖം പെട്ടെന്ന് വാടിയത് ശ്രദ്ധിച്ചുകൊണ്ട് തലയിൽ കൈവച്ചു പറഞ്ഞു 

" വിഷമിക്കണ്ട മോനെ എല്ലാം, ശരിയാവും എന്നോർത്തു സമാധാനിക്ക് , നീ ഒന്ന് ചിരിച്ചേ " 

എന്ന് പറഞ്ഞു എന്നെ ചിരിപ്പിച്ചേ അവർ അവിടെ നിന്നും പോയുള്ളൂ . അപ്പോഴേക്കും ഞങ്ങളും യാത്രയ്ക്കായി തയ്യാറായപ്പോഴും  അച്ഛന്റെ എവറടി ടോർച്ചെടുക്കാൻ ഹരി മറന്നില്ല,ഞങ്ങൾ  അവിടെ നിന്നും ഇറങ്ങി ഇടവഴി യിലൂടെ മുന്നോട്ട് നടന്നൂ.ടോർച്ചിൽനിന്നും പ്രവഹിച്ച ശക്തിയേറിയ പ്രകാശരശ്മികൾ ആ ഇരുളിലൂടെ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ  റെയിൽവേ പാളങ്ങളും  കടന്നു മുന്നോട്ടു നടന്നപ്പോഴാണ് ഞാൻ ഓർത്തത് ഈ വഴിയല്ലേ മീരയും സഞ്ചരിച്ചിരുന്നത് .ഹരിയാണെങ്കിൽ മുമ്പോട്ടു നോക്കി നീങ്ങിയപ്പോഴാണ് പാളത്തിലൂടെ ഒരു തീവണ്ടി കൂകിവിളിച്ചു കടന്നുപോയത് . ഹരിയോട് മീരയെ ഒന്ന് കൂടി കാണാൻ എന്താണ് മാർഗം എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും തല്ക്കാലത്തേക്ക് മൗനം പാലിക്കാൻ മനസ്സ് എന്നോട് നിർദേശിച്ചപ്പോൾ അത് അനുസരിച്ചു .വഴിയിലെ അപരിചിതങ്ങളായ പഴയ മരപ്പാലങ്ങളും വഴിവിളക്കുകളും വളവുകളും കടന്ന് ഞങ്ങൾ മണിയുടെ വീട്ടിലെത്തുമ്പോൾ അവനും അച്ഛനും കൂടി റേഡിയോ വാർത്ത കേട്ട് കൊണ്ട് വരാന്തയിൽ ഇരിക്കുകയായിരുന്നൂ. ഞങ്ങളുടെ വരവ് കണ്ടതും മണി കസേര കൈകൊണ്ട് പൊടിതട്ടി വരാന്തയിലേക്ക് നിരത്തിയിട്ടു ഞങ്ങളെ അതിലേക്കു പ്രതിഷ്ഠിച്ചു .ഹരി പോക്കറ്റിൽനിന്നും പണമെടുത്ത് മണിയുടെ അച്ഛനെ ഏൽപ്പിച്ചപ്പോൾ മുതൽ മറ്റുപലകാര്യങ്ങളുമായി ഞങ്ങൾ ചർച്ചയിലേക്ക് കടന്നൂ . അതിനിടയിൽ മണിയുടെ 'അമ്മ രണ്ടു ഗ്ലാസിൽ കട്ടൻ ചായയും ആയി അങ്ങോട്ടേക്ക് വന്ന് അത് ഞങ്ങളുടെ നേരെ നീട്ടി  

" മക്കളെ പാലില്ല അതാ കട്ടൻ ചായ മാത്രമായത് "

 എന്ന് പറഞ്ഞപ്പോൾ മണിയാണ് ചിരിച്ചുകൊണ്ട് 

"അതൊന്നും ഇവർക്ക് പ്രശ്നമല്ല അമ്മേ "

 എന്ന് മറുപടിനൽകിയത് . ചായയും കുടിച്ചു അവിടെനിന്നും ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ മണി എന്നെ നോക്കി 

" നിങ്ങൾ ആ വഴിക്കാണോ പോവുന്നത്"

 എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്റെ കയ്യിൽ മറുപടിയൊന്നും ഇല്ലായിരുന്നൂ . എന്റെ മനസ്സ് മനസ്സിലാക്കിയ അവൻ ഇറയത്ത് തൂക്കിയ ഷർട്ടും എടുത്തിട്ടു ഒരു ടോർച്ചുമെടുത്ത് അകത്തുനോക്കി

 " അമ്മെ ഞാൻ ഇവരെ ഒന്ന് റോഡ് വരെ ആക്കിയിട്ട് വേഗം വരാം " 

എന്നും പറഞ്ഞു വെളിച്ചം തെളിച്ചു മുന്നിൽ നടന്നപ്പോൾ ആ വഴിയിലെ മരപ്പാലത്തിൽ നിറന്നു കത്തുന്ന മണ്ണെണ്ണ വഴിവിളക്കിലെ വെളിച്ചം ഞങ്ങൾക്ക്കൂട്ടിനുണ്ടായിരുന്നൂ. അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് ഒരു വീട്ടിനടുത്തെത്തി അപ്പോഴതാ മീര വരാന്തയിൽ ഇരുന്ന് പഠിക്കുന്നൂ . അടുത്ത വീട്ടിലെ മാണിയുടെ ചേച്ചി  ഞങ്ങളെ കണ്ടു 

" എന്താടാ ഈ നേരത്ത് ഇവിടെ കറങ്ങി നടക്കുന്നത്"

 : എന്ന് ചോദിച്ചത് കേട്ടാണ് . മീര പുസ്തകവും അടച്ചു വച്ച് മുറ്റത്തേക്ക് ഇറങ്ങിയത് . അവിചാരിതമായി എന്നെ അവിടെ കണ്ടപ്പോൾ അവൾ ശരിക്കും അമ്പരന്നൂ എന്ന് വേണം കരുതാൻ . എന്നോട് അവൾ എന്തോ ചോദിയ്ക്കാൻ മുതിർന്നപ്പോഴേക്കും അവളുടെ അനുജത്തി കയ്യിൽ പിടിച്ചു വലിച്ചു അവളെ വീട്ടിലേക്കു കൊണ്ടുപോയി . മനസ്സില്ലാമനസ്സോടെയുള്ള ആ യാത്രയിലും പലവുരു അവൾ എന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ മനസ്സിൽ അവളെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം അലതല്ലി . അങ്ങനെയിരിക്കെ ഹരിയും മണിയും കൂടി എന്നെയും കൂട്ടി മുന്നോട്ട് നടന്നുനീങ്ങുമ്പോൾ എത്രയോ തവണ തലതിരിച്ചു അവളെ നോക്കി .വഴിയിലെ മറ്റൊരു പാലത്തിലൂടെ ഞങ്ങൾ റെയിൽ പാലത്തിനരികിലെത്തിയ ശേഷമാണ് മണി  ഞങ്ങളോട് യാത്രപറഞ്ഞു പിരിഞ്ഞത്.അങ്ങനെ ഞങ്ങൾ അവിടെനിന്നും വീട്ടിലേക്കു യാത്രയായി . 

അടുത്ത ദിവസങ്ങളിൽ പലപ്പോഴും എന്റെ ഗൾഫ് യാത്രയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിൽ ഞാനും ഹരിയും മുഴുകി .അന്നൊരു വെള്ളിയാഴ്ചയായിരുന്നൂ എങ്ങനെയെങ്കിലും അവളെ കണ്ടേ  തീരൂ എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ വീട്ടിൽനിന്നും  വേഗം തിരിച്ചുവരാം  എന്നു പറഞ്ഞു ഓട്ടോറിക്ഷയിൽ ഇന്സ്ടിട്യൂട്ടിലേക്ക് പുറപ്പെട്ടൂ .ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻപിലായി ഞാൻ ഓട്ടോറിക്ഷ ഇറങ്ങുമ്പോൾ കെട്ടിടത്തിന്റെ ബാൽക്കണിയിൽ എന്റെ വരവും പ്രതീക്ഷിച്ചു ടീച്ചറും മീരയും അവളുടെ അനുജത്തിയും നിൽപ്പുണ്ടായിരുന്നൂ . ഞാൻ അരികിലെത്തിയപ്പോഴാണ് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത് . ഞങ്ങൾ ഒരക്ഷരം മിണ്ടാതെ കണ്ണിൽകണ്ണിൽ നോക്കി അല്പസമയം നിന്നൂ അപ്പോഴാണ് അവളുടെ അനുജത്തി എന്നോട് 

" ഏട്ടാ ചേച്ചിയെ തനിച്ചാക്കി എന്തിനാ പോവുന്നേ ?"

 എന്ന് ചോദിച്ചത് .അവളുടെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു എന്ന് പറയാം. അങ്ങനെ കുറച്ചു സമയത്തെ നിശബ്ദദയ്ക്ക് ശേഷം ഞാൻ അവളോട് 

"നിനക്ക് തോന്നുണ്ടോ എനിക്ക് ഇവളെ അധികകാലം പിരിഞ്ഞിരിക്കാൻ കഴിയും എന്ന് , മോളെ ഞങ്ങളുടെ ഭാവിക്കു വേണ്ടി ഞാൻ പോയെ തീരൂ , എത്രയും പെട്ടന്ന് ഞാൻ തിരിച്ചുവന്നു ഇവളെ കൊത്തി ദുബായിക്ക് പറക്കില്ലേ ഞാൻ " 

എന്ന് പറഞ്ഞപ്പോൾ ആ മുഖത്തു പരന്ന പുഞ്ചിരി ഞാൻ ശ്രദ്ധിച്ചു . കണ്ണുനീർ തുടച്ചു മീര എന്റെ നേരെ ഒരു ചരട് വച്ച് നീട്ടികൊണ്ടു 

" : രഞ്ജിയേട്ടൻ എന്നെയോർത്തു ഇത് കയ്യിൽ കെട്ടണം "

എന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവളോട് 

" ശരി ഇനി എന്റെ മോളൊന്നു ചിരിച്ചേ , നിന്നെ കാണാൻ വേണ്ടിയാ ഈ സമയമില്ലാത്ത സമയത്തും ഞാൻ ഓടിവന്നേ ശരിയല്ലേ  " 

എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു അനുജത്തിനോക്കി 

"മേലെ നീ എന്റെ അനുജത്തിയാണല്ലോ എങ്കിൽ ഞാൻ തിരിച്ചുവരുന്നത് വരെ ഇവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ "

എന്ന് പറഞ്ഞപ്പോൾ അവൾ കളിയായി 

" ശരി തമ്പ്രാ " 

എന്ന് പറഞ്ഞപ്പോൾ അത് എല്ലാവരിലും പുഞ്ചിരി വിടർത്തി .

തുടരും 




ഭാഗം: ആറ് 

അങ്ങനെ അവളെ നോക്കി 

" അവിടെ എത്തിച്ചേർന്നാൽ എന്റെ വിലാസവും ഫോൺ നമ്പറും ഹരിയോട് പറഞ്ഞു  ഇവിടെ ടീച്ചറെ ഏൽപ്പിക്കാം "

 എന്ന് പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചു . അവരോടു യാത്രപറഞ്ഞിറങ്ങി എങ്കിലും അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്കു നോക്കാനുള്ള ശക്തി ഇല്ലാതിരുന്നതിനാൽ ആ കെട്ടിടത്തിന്റെ പടവുകൾ കടന്ന് റോഡിലേക്ക് ഇറങ്ങി. ഏതോ ഉൾവിളിയാൽ ഞാൻ തല തിരിച്ചു മുകളിലെ ബാൽക്കണിയിലേക്ക് നോക്കിയപ്പോൾ അവളെ എന്നെ നോക്കി കണ്ണീർ തുടച്ചു തലകുലുക്കി മുഖം തിരിച്ചപ്പോൾ ഞാൻ മുന്നോട്ടേക്കു നടന്നൂ .

 അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ചയും വന്നെത്തി , അന്ന് ഞങ്ങൾ പതിവിലും നേരത്തെ എഴുന്നേറ്റു അയൽവീട്ടിൽ താമസിക്കുന്ന ചന്ദ്രേട്ടന്റെ ടൂറിസ്റ്റു ടാക്സിയിൽ ഞങ്ങൾ എല്ലാവരും ചേർന്ന് അമ്പലത്തിലേക്ക് ഒന്ന് പോയി തൊഴുത് തിരിച്ചു വന്നൂ.  ഉച്ചയോടടുപ്പിച്ചു ഭക്ഷണവും കഴിച്ചു അച്ഛനും അമ്മയും ചേച്ചിയും ചേച്ചിയുടെ ഭർത്താവും ഹരിയും കൂട്ടുകാരും കൂടി രണ്ട് കാറുകളിലായി വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചു. എന്റെ കണ്ണുകൾ അവളുടെ വീട്ടിലേക്കു തിരിയുന്ന വഴികളിലൊക്കെ മീരയെ തിരഞ്ഞു നടന്നൂ .പക്ഷെ അവളെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഓരോന്നാലോചിച്ചു കണ്ണുമടച്ചു കിടന്ന ഞാൻ കടന്നുപോയ വഴികളോ സമയമോ അറിഞ്ഞില്ല. കുറേക്കഴിഞ്ഞു വിമാനത്താവളത്തിലെ കാർ പാർക്കിങ്ങിൽ കാർ നിന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് . അത് വരെ എന്റെ തലയിൽ തലോടിക്കൊണ്ട് കണ്ണുകൾ നിറച്ചു ചേച്ചിയിരിപ്പുണ്ടായിരുന്നത് ഞാൻ പിന്നെയാണ് കണ്ടത് തന്നെ . ഹരി വേഗം പോയി ഒരു ട്രോളിയെടുത്ത് എന്റെ ബാഗ് ത്തിലേക്ക് മാറ്റി പാസ്സ്പോര്ട്ടും ടിക്കറ്റും പരിശോധിച്ച് എന്നെ വിളിച്ചു ഇച്ചിരി ദൂരം നടന്നൂ  ആ നടത്തത്തിനിടയിൽ ഞാൻ

"ഞാൻ അവിടെ എത്തിയശേഷം നിനക്ക് എന്റെ വിലാസവും ഫോൺ നമ്പറും അറിയിച്ചു തരാം . അതൊന്നു ഇൻസ്റ്റിറ്റിയൂട്ടിലെ ടീച്ചറെ ഏൽപ്പിക്കണം കേട്ടോ "

 എന്ന് പറഞ്ഞപ്പോൾ അവൻ

“ശരി”

എന്നും പറഞ്ഞു തിരിച്ചു നടന്നപ്പോഴാണ് അവന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചത് തന്നെ. ഞാൻ സമാശ്വസിപ്പിക്കാനായി തോളു കൊണ്ട് ഒന്ന് മുട്ടിയപ്പോൾ അവന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി അത് ധാരാളം മതിയായിരുന്നൂ എനിക്ക് . അങ്ങനെ ഞങ്ങൾ തിരിച്ചു അമ്മയുടെയും മറ്റും അരികിലെത്തി . 'അമ്മ എന്നെ ചേർത്ത് പിടിച്ചുകൊണ്ട് നിറകണ്ണുകളോട്

" മോൻ നിന്റെ ആരോഗ്യം ശ്രദ്ധിക്കണേ , കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ നോക്കണേ "

എന്ന് പറഞ്ഞപ്പോഴേക്കും

 " ശരിയമ്മേ”

 എന്ന് പറഞ്ഞു ഞാൻ ആ മാറിൽ വീണു വിങ്ങിപ്പൊട്ടി. എന്നെ സമാശ്വസിപ്പിക്കാൻ വന്ന അച്ഛന്റെയും ചേച്ചിയുടെ ഭർത്താവിന്റെയും കണ്ണുകൾ നിറഞ്ഞത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അളിയൻ പോലീസ് ഓഫീസർ ആണെങ്കിലും എന്നെ അദ്ദേഹത്തിന് സ്വന്തം മകനെ പ്പോലെ ആയിരുന്നൂ കണ്ടിരുന്നത്. അല്പസമയത്തിനകം എല്ലാവരോടും സമ്മതം വാങ്ങി ട്രോളിയും തള്ളി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ വല്ലാത്തൊരു മാനസികാവസ്തയില് ആയിരുന്നൂ.

ദുബായ് വിമാനത്താവളത്തിലെ ആഗമനകവടത്തിനരികിലായി ഉള്ളിലേക്ക് കണ്ണും നട്ട് ഇവിടെയുള്ള ഒരു  നിര്‍മാണകമ്പനിയുടെ ഉടമസ്ഥനായ അബ്ദുല്‍ റഷീദും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഫ്രാന്‍സിസും നില്‍പ്പുണ്ടായിരുന്നൂ. പുറത്തേക്ക് ഇറങ്ങിവരുന്ന ആളുകളുടെ ലഗേജിലെ നെയിം സ്ലിപ്പിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട് നില്‍ക്കുമ്പോഴാണ് ഇറങ്ങി വരുന്ന ചില യാത്രക്കാരുടെ ഒരു ലഗേജിലെ  CCJ – DXB എന്ന വാചകം അവരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. അപ്പോഴതാ ദൂരെ നിന്നും ട്രോളിയുംതള്ളി വരുന്ന രഞ്ജിത്തിനെറഷീദ് ശ്രദ്ധിച്ചത്. അദ്ദേഹം അവനെ ഫ്രാന്സിസിനു കാണിച്ചുകൊടുത്തുകൊണ്ട് അദ്ദേഹം രഞ്ജിത്തിനുനേരെ കയ്യുയര്‍ത്തി കാണിച്ചു. നാട്ടില്‍ നിന്നും എപ്പോഴോ ഹരി പറഞ്ഞു റഷീദ് എന്റെ സഹപാഠിയാണെന്ന് ഞാന്‍ മനസ്സിലാക്കിയതിനാല്‍ തന്നെ അവന്റെ ഇടയ്ക്കിടെയുള്ള വിരല്‍ കറക്കം ഒന്ന്‍ കാണാന്‍ മുന്നോട്ട് നീങ്ങിയപ്പോഴതാ വിരല്‍ റഷീദ് എവിടെയോ നോക്കി കറക്കികൊണ്ടിരിക്കുന്നൂ. അതുകണ്ട് അറിയാതെ പണ്ടുള്ള മൂക്കിള ഒളിപ്പിച്ചു നടന്ന റഷീദ് എന്റെ മുന്നില്‍ പുതിയ രൂപത്തില്‍ അവതരിച്ചത്  ചിരിച്ചുകൊണ്ട് നോക്കിക്കണ്ടു. എന്റെ ചിരികണ്ടാണ് എന്ന് തോന്നുന്നൂ അദ്ദേഹം അതിന്റെ കാരണം തിരക്കിയത്. അതിനു ഞാന്‍ അവനുമായി പഴയകാല ഓര്‍മ്മകള്‍ കൈമാറിയപ്പോഴാണ് അവന് എന്നെ ശരിക്കും മനസ്സിലായത്. പിന്നീട് അവന്‍ എന്നെ ഫ്രാന്സിസിനു പരിചയപ്പെടുത്തി. അപ്പോഴേക്കും ഫ്രാന്‍സിസ് എന്റെ കയ്യില്‍നിന്നും ട്രോളിയും വാങ്ങി മുന്നോട്ട് നീങ്ങി. റഷീദിന് എന്നെ കണ്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നിയത് ഞാന്‍ ശ്രദ്ധിച്ചു . വാക്കുകള്‍ കിട്ടാതെ ഹസ്തദാനത്തിലൂടെ ഇരുവരും വികാരങ്ങള്‍ കൈമാറി നാട്ടിലെ വിശേഷങ്ങളിലേക്ക് കടന്നു. അങ്ങനെ അല്പസമയത്തിനകം ഞങ്ങള്‍ ഒരുമിച്ച്കാര്‍ പാര്‍ക്കിങ്ങില്‍ എത്തിചെര്‍ന്നൂ. അപ്പോഴാണ് റഷീദ് എന്നോട്
“ഇത്രകാലത്തിനു ശേഷവും നിനക്ക് എങ്ങനെ എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു “

 എന്ന് ചോദിച്ചപ്പോള്‍ . ഞാന്‍ അവന്റെ വിരല്‍ കറക്കത്തിന്റെ കാര്യം സൂചിപ്പിച്ചു അപ്പോഴറിയാതെ അവന്‍ പൊട്ടിച്ചിരിച്ചു. പിന്നെ എന്നെ നോക്കി

“ നിന്നെ ബാപ്പയും ഉമ്മയും തിരക്കിയിരുന്നൂ, ഏതായാലും കുറച്ചു നാല്‍ എന്റെ വീട്ടില്‍ തങ്ങാം അതിനിടയില്‍ നിനക്ക് വേണമെങ്കില്‍ വേറെ താമസസൌകര്യം നോക്കാം”

 എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തലയാട്ടി സമ്മതം മൂളി. ഫ്രാന്‍സിസ് അപ്പോഴേക്കും ബാഗ്‌ ഡിക്കിയില്‍ വച്ചു. അങ്ങനെ ഞങ്ങളുമായി ആ കാര്‍ അവിടെനിന്നും അതിന്റെ പ്രയാണം ആരംഭിച്ചു. റഷീദിന്റെ സംസാരത്തില്‍നിന്നുമാണ്  നഗരത്തിലെ പോഷ് ഏരിയയില്‍ ആണ് അവന്‍ താമസിക്കുന്നത് എന്ന് മനസ്സിലാക്കിയത് . വഴിയോരങ്ങളിലെ അമ്പരചുംബികളായ കെട്ടിടങ്ങളും പൂന്തോട്ടങ്ങളും കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ എല്ലാം വ്യക്തമായി കാണാനായി
ഞാന്‍ കൌതുകത്തോടെ തല ചരിച്ചും തിരിച്ചും നോക്കിയിരുന്നപ്പോള്‍ അവനെ എന്റെ ചേഷ്ടകള്‍ കണ്ടാസ്വദിക്കുകയായിരുന്നൂ. അതിനിടയില്‍ എപ്പോഴോ അവന്‍

“തല്ക്കാലം ഇത് കയ്യില്‍ ഇരിക്കട്ടെ”

 എന്ന് പറഞ്ഞു  എന്റെ നേരെ ഒരു ഫോണ്‍ വച്ച് നീട്ടിയപ്പോള്‍ ഞാന്‍ അത് വാങ്ങി “ഇതെങ്ങനെയാ ഉപയോഗിക്കണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നൂ . പെട്ടെന്ന് അവന്‍ ഫോണെടുത്ത് ആരെയോ കുത്തി വിളിക്കാന്‍ തുടങ്ങി. അങ്ങനെ അവന്‍

“ ഹലോ ഹരിയുടെ അമ്മയല്ലേ  ഞാനാ അമ്മേ റഷീദ് ദുബായിന്ന് വിളിക്കുകയാ ഒന്ന് ഹരിക്ക് കൊടുക്കുമൊ, “

എന്ന് പറഞ്ഞു ഹരിയുടെ വരവും പ്രതീക്ഷിച്ചു അവന്‍ ഇരുന്നു. അങ്ങനെ മറുതലക്കല്‍ ഹരി പ്രത്യക്ഷപ്പെട്ടൂ  അവനോട്

“ എടാ ഹരി സോറി നിന്നെ വിളിക്കാന്‍ വൈകി പിന്നെ രഞ്ജി ഇവിടെ സുഖമായി എത്തി, പിന്നെ ഒരു കാര്യം അവന്‍ എന്റെ സഹപാഠിയാ നിനക്ക് അറിയാമായിരുന്നൂ ഇല്ലേ , ഏതായാലും ഞാന്‍ അവന് കൊടുക്കാം”

 എന്ന് പറഞ്ഞു അവന്‍ ഫോണ്‍ എന്റെ നേരെ നീട്ടി. ഞാന്‍ ഫോണ്‍ വാങ്ങി

 “ ഹരി നീ റഷീദിനെ ക്കുറിച്ച് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നൂ അവന്റെ വിരല്‍ കറക്കല്‍കണ്ടാണ്‌ ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്. നമ്മളോരോരുത്തര്‍ക്കും പണ്ട് കൂടെയുള്ള ചില ശീലങ്ങളില്‍ നമ്മുടെ തിരിച്ചറിയാനുള്ള അടയാളവും കാണുമായിരിക്കും അല്ലെ , പിന്നെ”
 ഞാന്‍ സുഖമായി ഇവിടെ എത്തി എന്ന് വീട്ടിലൊന്നു അറിയിക്കണേ അതുപോലെ “

എന്ന് പറഞ്ഞു ഞാന്‍ ചുറ്റും നോക്കി

“എല്ലാരേയും ഒന്നറിയിക്കണേ “

എന്ന് പറഞ്ഞു നിറുത്തിയപ്പോഴേക്കുംറഷീദ് ചിരിച്ചുകൊണ്ട് ഫോണ്‍ കയ്യില്‍ നിന്നും വാങ്ങി

 “ ഇവന്റെ വിചാരം ടൈപ്പിംഗ്‌ എനിക്ക് അറിയില്ല എന്നാണ് “

എന്നും പറഞ്ഞു ഉറക്കെ ചിരിച്ചപ്പോള്‍ എല്ലാവിവരങ്ങളും ഇവന് അറിയാം എന്ന് ഞാന്‍ മനസ്സിലാക്കിയത്  . അപ്പോഴേക്കും

“നീ ടെൻഷൻ അടിക്കേണ്ട അവളുടെ ചുറ്റുമുള്ള ഓരോ വിവരവും നിനക്കറിയാനുള്ള കാര്യം ഞാൻ ചെയ്തോളാം എപ്പോ പോണെങ്കിലും പറഞ്ഞോ അവിടെയും ഇവിടെയും വേണ്ട എല്ലാ സഹായങ്ങളും ഞാൻ നോക്കിക്കോളാം”

 എന്ന ആശ്വാസവാക്കുമായി അവന്‍ എന്റെ നേരെ നോക്കിയപ്പോഴേക്കും അവന്റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങി . അവന്‍ ഫോണെടുത്ത് ഹിന്ദിയില്‍ എന്തൊക്കയോ കയര്‍ത്ത് സംസാരിച്ചു നിര്‍ത്തിയപ്പോഴേക്കും ഞങ്ങള്‍ അവന്റെ താമസസ്ഥലത്ത് എത്തിചെര്‍ന്നൂ . അങ്ങനെ ഞങ്ങള്‍ കാറില്‍നിന്നും ഇറങ്ങി ബാഗുമായി ലിഫ്റ്റ്‌ ലക്ഷ്യമാക്കി നടന്നൂ.  കുറച്ചു നിമിഷത്തിനുള്ളില്‍ ലിഫ്റ്റിന്റെ കവാടം ഞങ്ങളുടെ മുന്നില്‍ മലര്‍ക്കെ തുറന്നൂ. ഞങ്ങള്‍ അതില്‍ കയറി മുകളിലേ നിലയിലേക്ക് പ്രയാണം ആരംഭിച്ചു. ഫ്ലോറില്‍ എത്തി മുന്നോട്ട് നടക്കാന്‍ തുടങ്ങിയപ്പോഴതാ ദൂരെയായി ഏതോ ഒരു പെണ്‍കുട്ടി ഞങ്ങളുടെ വരവും പ്രതീക്ഷിച്ചുകൊണ്ട്   നില്‍ക്കുന്നൂ. അതാണ് റഷീദിന്റെ കുഞ്ഞുമോള്‍ ഹന. റഷീദിനെ കണ്ടതും അവള്‍ ഓടി ന്ജന്ഗലുഎ അരികില്‍ എത്തി. അവന്‍ അവളെ കോരിയെടുത്ത് മുന്നോട്ട് നടന്നൂ. അവളെ ബാപ്പയെ നോക്കി

“ ബാപ്പാ ബാപ്പാ ഇതാണോ രഞ്ജി അങ്കിള്‍ “

 എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് അവളെ നോക്കി

 “ അതെ മോളെ , എന്നെ അറിയോ മോള്‍ക്ക് “

 എന്ന്  ചോദിച്ചപ്പോള്‍ അവള്‍ അറിയില്ലെന്ന മട്ടില്‍ തലയാട്ടി

“ ചേച്ചി വന്നില്ലേ “

 എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ അവളെ നോക്കി

“ കൂടെ വന്നിട്ടില്ല അടുത്തു തന്നെ വരും നമുക്ക് കൂട്ടി കൊണ്ടുവരണം എന്താ”

 എന്ന് ചോദിച്ചപ്പോള്‍

 “ ആ മാമാ “

 എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി. ഞാന്‍ റഷീദിനെ നോക്കി ചോദിച്ചു

 “ എന്ത് പണിയാണ് മാഷെ ഈ  കാണിച്ചേ”

 എന്ന് ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട്

“ നീ ആണെടോ ഇവിടത്തെ ഹീറോ, പിന്നെ നിന്നെ കാണാന്‍ എന്റെ പെങ്ങള്‍ റംലത്ത് വന്നിട്ടുണ്ട് വാ നടക്ക്”


എന്നും പറഞ്ഞു അവന്‍ ഫ്ലാറ്റിലേക്ക് കടന്നു. ഞങ്ങളെ കണ്ടതും ടി വി പരിപാടി കാണുക ആയിരുന്ന എല്ലാവരും എഴുന്നേറ്റു നിന്നു.
തുടരും

ഭാഗം: ഏഴ് 

അവരില്‍ പ്രായമേറിയ ഒരു സ്ത്രീ ചിരിച്ചുകൊണ്ട് തട്ടം ശരിയാക്കി എന്റെ അരികിലേക്ക് വന്ന്‍ 

രൺജീ നിനക്ക്  എന്നെ മനസ്സിലായോ  "

എന്ന് ചോദിച്ചപ്പോള്‍ അതിനു

 “റഷീദിന്റെ ഉമ്മയല്ലേ “ 

എന്ന് മറുപടിപറഞ്ഞു കഴിഞ്ഞപ്പോഴേക്കും മറ്റൊരു സ്ത്രീ ഞങ്ങളുടെ അരികിലേക്ക് വന്നു ചോദിച്ചു 

നിനക്ക് എന്നെ ഓര്‍മ്മയുണ്ടോ?”

 ഞാന്‍ ഇല്ല എന്ന് പറയാന്‍ വാതുറന്നപ്പോഴേക്കും അവര്‍ ഇടയ്ക്ക് കയറി

 “ എടാ നിന്റെ ചേച്ചിയും ഞാനും ഒരുമിച്ച് പഠിച്ചതാ, പേര് റംലത്ത്

 എന്ന് പറഞ്ഞു ചിരിച്ചു നിന്നപ്പോഴേക്കും അവര്‍ തുടർന്നൂ 

നിനക്ക്  ഞാന്‍ എത്രമാത്രം ഞാവല്‍ പഴം പെറുക്കി തന്നതാ

 എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ തന്നെ ഞാന്‍ റഷീദിനെ ദയനീയമായി നോക്കി. അങ്ങനെ അവന്‍ 

ചോദ്യം ചെയ്യലും മറ്റും പിന്നെയാവാം ഉമ്മാ ഭക്ഷണം എടുത്ത് വയ്ക്ക്

 എന്ന് പറഞ്ഞു അടുത്തുകണ്ട സോഫയില്‍ എന്നെയും വിളിച്ചു ഇരുന്നു. അതിനിടയിലാണ് ഹനമോള്‍ മാറോട്ചേര്‍ത്തു പിടിച്ച പാവക്കുഞ്ഞുമായി അങ്ങോട്ട്‌ വന്നത് . അവള്‍ റഷീദിന്റെ കയ്യില്‍ പിടിച്ചു വലിച്ചു ദയനീയമായി പറഞ്ഞു 

ബാപ്പാ ഉമ്മ കരയുന്നൂ” 

അത് കേട്ട് അവിടമാകെ ശോകമയമായി. റഷീദ് മോളെ ചേര്‍ത്തു പിടിച്ചു കുറച്ചു സമയം അങ്ങനെ ഇരുന്നു പിന്നെ രഞ്ജിത്തിനെയും വിളിച്ചു അവളോടൊപ്പം മുറിയിലേക്ക് നടന്നപ്പോള്‍ അയാള്‍ 

“"വാ ഇവളുടെ ഉമ്മയെ കാണണ്ടേ പാവം ഒരു ആക്‌സിഡന്റിൽ ഒരു വശം തളർന്നു കിടക്കുകയാ"

എന്ന് പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആ മുറിയിലേക്ക് കയറി . അവിടെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ഭാര്യയുടെ മുഖം തൂവാലകൊണ്ട്‌ തുടച്ച് റഷീദ് കട്ടിലില്‍ ഇരുന്നു. ആ സമയം ഹനമോള്‍ എന്നെ അവളുടെ ഉമ്മയ്ക്ക് പരിചയപ്പെടുത്തി ക്കൊടുത്തു. അതിനിടയിലായി ഞാന്‍ റഷീദിന്റെയും ജമീലയുടെയും കലാലയ ഓര്‍മ്മകളിലേക്ക് ഒന്ന് തിരിച്ചുപോയി . റഷീദും ജമീലയും ഞങ്ങളുടെ വിദ്യാലയത്തിലെ  ഇണക്കുരുവികള്‍ ആയിരുന്നൂ, പിന്നെ എപ്പോഴോ ഒരു സുപ്രഭാതത്തില്‍ ക്ലാസ്സിലേക്ക് എന്നും പറഞ്ഞിറങ്ങിയ ജമീലയേയുംകൊണ്ട് റഷീദ് നാട് വിട്ടു. അത് കഴിഞ്ഞു ഇന്നാണ് അവരെ കാണുന്നത് തന്നെ. ഇന്ന് ക്ഷീണിച്ചു അവരുടെ അടഞ്ഞ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നൂ.അത് അധികനേരം കണ്ട് നില്‍ക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍  ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ഒപ്പം റഷീദും . എന്റെ കണ്ണുകള്‍ നിറഞ്ഞത് റഷീദ് ശ്രദ്ധിച്ചിരുന്നൂ എന്ന് തോന്നുന്നൂ അപ്പോഴാണ് ഹനമോള്‍ ഓടിവന്ന്‍ റഷീദിനെ തോണ്ടി

 “ ബാപ്പ ഉമ്മ വിളിക്കുന്നൂ “ 

എന്ന് പറഞ്ഞത് . അങ്ങനെ ഞങ്ങള്‍ അവരുടെ കടിലിനു അരികിലേക്ക് തിരിച്ചു നടന്നൂ. റഷീദ് കട്ടിലില്‍ ഇരുന്ന് അവരുടെ കൈയെടുത്ത് മടിയില്‍ വച്ച് ആ മുഖത്തേക്ക് നോക്കി. അവര്‍ ചിരിക്കാന്‍ ഒരു ശ്രമം നടത്തി പിന്നീട് എന്റെ വിശേഷങ്ങള്‍ റഷീദിനോട് ആംഗ്യഭാഷയില്‍ ചോദിച്ചുമനസ്സിലാക്കി. അങ്ങനെ കുറച്ചുസമയം കൂടി ഞങ്ങള്‍ അവരോടൊപ്പം ചിലവഴിച്ചു. അതിനിടയില്‍ ഏതോ അവ്യക്തമായ ഭാഷയില്‍ റഷീദിനെ നോക്കി എനിക്ക് ഭക്ഷണം കൊടുക്കാന്‍ പറഞ്ഞു . അത് കഴിഞ്ഞു എന്നെ നോക്കി പോയി ഭക്ഷണം കഴിക്കൂ എന്നും പറഞ്ഞു തല ഒരു വശത്തേക്ക് ചെരിച്ചു കിടന്നൂ. അപ്പോഴേക്കും ഉമ്മ അങ്ങോട്ടേക്ക് കയറിവന്നൂ. ഉമ്മ അവരുടെ അരികില്‍ ഇരുന്ന് നനഞ്ഞ തുണികൊണ്ട് ശ്രദ്ധയോടെ തുടച്ച് വൃത്തിയാകാന്‍ തുടങ്ങി. ഹനമോളും ഉമ്മചെയ്യുന്നതും നോക്കി എന്തൊക്കയോ സംസാരിച്ചുകൊണ്ട് ഇരുന്നു. അതിനിടയില്‍ എന്നെയും കൂട്ടി റഷീദ് ഭക്ഷണം കഴിക്കാനായി  തീന്മേശയ്ക്കരികിലേക്ക്ച്ചു നടന്നൂ . 

ആഹാരം കഴിച്ചു് ഞാന്‍ വിശാലമായി ഒന്ന് മയങ്ങി. ഉറക്കമുണർന്ന് കിടന്ന എന്നെ ഹനമോള്‍ പിടിച്ച് വലിച്ച് സ്വീകരണ മുറിയിലെത്തിച്ചു. അവിടെ  റംലത്തയും ഉമ്മയും റഷീദും ചായകുടിച്ചു കൊണ്ടിരിക്കുകയായിരുന്നൂ. എന്നെ അവള്‍ അവരുടെ അരികിലെ സോഫയില്‍ കൊണ്ടിരുത്തി പോയി മേശമേല്‍നിന്നും എനിക്കുള്ള ചായ എടുത്ത് കൊണ്ടുവന്ന് തന്നൂ. ഞാന്‍ അവളില്‍നിന്നും അത് വാങ്ങി മെല്ലെ മോന്തിക്കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും ആള്‍ എന്റെ സോഫയുടെ ഹാന്‍ഡ്‌ റെസ്റ്റില്‍ വന്നിരുന്നൂ. അവളെ തന്റെ കയ്യിലെ പാവയെ എനിക്കും തമ്മില്‍ തമ്മില്‍  പരിചയപ്പെടുത്തി. അതിനിടയില്‍  ഞങ്ങള്‍  നാട്ടുവിശേഷങ്ങള്‍ പങ്കുവച്ച് ഇരുന്നപ്പോഴാണ് റംലത്ത എന്നോട്

“മോനേ നിന്റെ ഹുറീന്റെഫോട്ടോ കയ്യിലുണ്ടോ”

 എന്ന് ചോദിച്ചത്. ഞാന്‍ പ്രത്യേകിച്ച് അതിനു മറുപടിയൊന്നും പറയാതെ ഇരുന്നപ്പോഴാണ് റംലത്തയും റഷീദും കൂടി ഫോട്ടോയ്ക്കായി നിര്‍ബന്ധിച്ചത്. ഫോട്ടോ കാണിക്കാതെ  തരമില്ല എന്ന്  വന്നപ്പോഴാണ് ഞാന്‍ പേഴ്സിന്‍റെ കള്ളിയില്‍ നിന്നും അവളുടെ പുഞ്ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തെടുത്തത്. അവളുടെ കണ്ണുകളില്‍ കുറച്ചു നേരം അങ്ങനെ നോക്കിനിന്നപ്പോള്‍ റംലത്തയും റഷീദും എന്റെ പിറകില്‍ വന്നു അതിലേക്കു ഒളിഞ്ഞുനോക്കിയത് ഞാന്‍ അറിഞ്ഞില്ല. അങ്ങനെ ഞാന്‍ റംലത്തയ്ക്ക് ആ ഫോട്ടോ വച്ച് നീട്ടി. അവര്‍ അത് വാങ്ങി സൂക്ഷിച്ച് നോക്കി

“മോനെ റഷീദേ വെറുതെയല്ല ഇവന്റെ മനസ്സ് ശരിയാവാത്തത്, ഇവളെ കാണാന്‍ നല്ല ശേലുണ്ട്”

  എന്ന് പറഞ്ഞപ്പോള്‍ അവരുടെ അരികില്‍ നിന്ന് ഫോട്ടോയില്‍ ശ്രദ്ധയൂന്നിയിരുന്ന റഷീദും  എന്നെ  നോക്കി തലയാട്ടി.ഞാന്‍ ശരിക്കും അവരുടെ വാക്കുകള്‍ അപ്പോള്‍ ആസ്വദിക്കുകയായിരുന്നൂ. അതിനിടയിലേക്ക് നുഴഞ്ഞു കയറിയ ഹനമോള്‍ എന്നെ നോക്കി

“ മാമാ ഇതാണോ ചേച്ചിയുടെ ഫോട്ടോ?”

 എന്ന് ചോദിച്ചപ്പോള്‍ അവളുടെ തലയില്‍ കൈവച്ച്

“ അതെ മോളെ”

 എന്ന് മറുപടി പറയാന്‍ എനിക്ക് എന്തോ വലിയ  ഉത്സാഹം തോന്നി. അവള്‍ റംലത്ത യുടെ കയ്യില്‍ നിന്നും ഫോട്ടോയും വാങ്ങി അകത്തേക്കോടി. ഞാനും റഷീദും അവളെ പിന്തുടര്‍ന്നൂ അവിടെ ചെന്നപ്പോള്‍ തളര്‍ന്ന് കിടക്കുന്ന ഉമ്മയ്ക്ക് ഫോട്ടോ പരിചയപ്പെടുത്തുന്ന അവളെ കണ്ടപ്പോള്‍ എനിക്ക് വലിയ കൌതുകം തോന്നി . അത് കഴിഞ്ഞു അവള്‍ ഫോട്ടോ എനിക്ക് തിരിച്ചു കൊടുത്തു. റഷീദ് ജമീലയോട് ആംഗ്യ ഭാഷയില്‍ മീരയെ ക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചപ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു.  എന്റെ മുഖത്ത് അറിയാതെ ഒരു നാണം പടര്‍ന്നത് അവര്‍ ശ്രദ്ധിച്ചു എന്ന് തോന്നുന്നൂ. അല്‍പസമയം കൂടി അവിടെ ചിലവഴിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍  മീരയെ എങ്ങനെയും ഇവിടെ എത്തിക്കണം എന്ന ചിന്ത വേട്ടയാടി.

അടുത്ത ദിവസം രാവിലെ തന്നെ റഷീദ് എന്നെയും കൂട്ടി ഓഫീസിലേക്ക് യാത്ര തിരിച്ചു. റോഡിലെ തിരക്കുകള്‍ കടന്ന് ഓഫീസിന്റെ പ്രധാന കവാടം കടന്ന് അകത്തേക്ക് കയറിയ എന്നെ ഓഫീസിലുള്ള എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊടുത്തശേഷം എനിക്കുള്ള ഇരിപ്പിടം അവന്‍ കാണിച്ചു തന്നൂ. അങ്ങനെ ആദ്യമായി ആ കറങ്ങുന്ന കസേരയില്‍ അവന് പറഞ്ഞപ്രകാരം ഇരുന്നപ്പോള്‍ റഷീദ് എന്നെ പുഞ്ചിരിച്ചു കൊണ്ട് സൂക്ഷിച്ച് നോക്കി അവിടെനിന്നും തന്റെ കാബിനിലേക്ക്‌ നടന്നു നീങ്ങി. ഞാന്‍ ആ സീറ്റില്‍ ഇരുന്ന് ചുറ്റുമൊന്നു കണ്ണോടിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്നിലെ കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോഴാണ് റഷീദ് അങ്ങോട്ട്‌ കയറിവന്നത് കൂടെ ഫ്രാന്‍സിസും ഉണ്ടായിരുന്നൂ. എന്റെ അവസ്ഥ മനസ്സിലാക്കിയ അവന്‍

"സാരമില്ല നീ ഏതായാലും നാളെ മുതൽ കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങിക്കോഎല്ലാം ശരിയാവും ”

എന്ന് പറഞ്ഞു നേരെ ഫ്രാന്‍സിസിന് നേരെ തിരിഞ്ഞു

“ ഫ്രാന്‍സിസ് നാളെ മുതല്‍ രഞ്ജിക്ക് നമ്മുടെ ജോസിന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്ടിടുടില്‍ കംപ്യുട്ടര്‍ പഠനത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുക. എനിക്ക് തോന്നുന്നൂ രാവിലെ യാണ് നല്ലത്, നോക്ക്.... ഞാന്‍ പറഞ്ഞുവിട്ടതാ  എന്ന് ജോസിനോട് പറഞ്ഞാല്‍ മതി മറക്കണ്ട , രാവിലെ നീ തന്നെ എന്റെ വീട്ടില്‍ നിന്നും ഇവനെ എടുത്ത് ക്ലാസ്സില്‍ വിട്ട് തിരിച്ചു ഓഫീസിലേക്ക് കൊണ്ട് വന്നാല്‍ മതി ”

എന്ന് പറഞ്ഞു അവനെ എന്നെയും വിളിച്ചു കാബിനിലേക്ക്‌ നടന്നു. അവന്റെ കാബിനിന്റെ കണ്ണാടി വാതില്‍ തള്ളി തുറന്ന്‍ ഞങ്ങള്‍ അകത്തേക്ക് നടന്നു അവിടെ നിരത്തിയിട്ട കസേരകളില്‍ ഒന്നില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു അവന്‍ ഒരു റിവോള്‍വിംഗ് കസേരയില്‍ എനിക്ക് അഭിമുഖമായി കമ്പനിയെക്കുറിച്ച് ഏകദേശ രൂപം   എന്നെ പറഞ്ഞു മനസ്സിലാകാന്‍ തുടങ്ങി. അതിനിടയില്‍ പോക്കറ്റില്‍ നിന്നും കുറച്ചു ദിര്‍ഹംസ് എടുത്ത് എനിക്ക്  തരാന്‍ അവന്‍ മറന്നില്ല . അവിടെ നിന്നും വരുത്തിയ ചായയും ചുണ്ടോടടുപ്പിച്ചു ഇരുന്നപ്പോള്‍ ഞാന്‍ ഇതിനൊക്കെ യോഗ്യനാണോ എന്ന് അറിയാതെ ചിന്തിച്ചുപോയി. പിന്നീട് എന്തോ ഓര്‍ത്തപോലെ അവന്‍ ഫോണ്‍ എടുത്ത് ഇന്റെര്‍കോമില്‍

“ ഹലോ ജാസ്മിനല്ലേ , ആ അപ്പോയിന്റ്മെന്റ് ലെറ്റര്‍ ശരിയാക്കി വേഗം കൊണ്ടുവാ എനിക്കൊന്നു സൈറ്റിലേക്ക് പോവണം “

എന്ന് പറഞ്ഞപ്പോഴേക്കും ഏതോ ഫയലില്‍ റഷീദിന്റെ ഒപ്പ് വാങ്ങിക്കാനായി ഒരാള്‍ അങ്ങോട്ടേക്ക് കയറി വന്നൂ. ഫയലിലൂടെ കണ്ണോടിച്ചുകൊണ്ട്‌ റഷീദ് എന്നെ കാണിച്ചു

“ബാബൂ ഇതാണ് നമ്മളുടെ പുതിയ ഡ്രാഫ്ട്സ്മാൻ  പേര് രഞ്ജിത്ത്പിന്നെ ഇദ്ദേഹത്തിന്റെ സാലറി ഡീറ്റെയിൽസ് ജാസ്മിന്റെ കയ്യില്നിന്നും വാങ്ങി ലെഡ്ജറിൽ എന്റർ ചെയ്തോളൂ  "

 എന്നും പറഞ്ഞശേഷം എന്നേ നോക്കി

“ഇത് ബാബു  ഇവിടത്തെ ചീഫ് അക്കൗണ്ടന്റാണ്” എന്നും പറഞ്ഞു ഫയല്‍ തിരിച്ചു അദേഹത്തിന് നല്‍കി പറഞ്ഞയച്ചു. അല്പസമയത്തിനകം ചുരിദാര്‍ധാരിയായ ഒരു സ്ത്രീ അങ്ങോട്ട്‌ കയറി വന്നൂ. അവരുടെ കയ്യിലെ ഫയല്‍ വാങ്ങി അതിലൂടെ കണ്ണോടിച്ചുകൊണ്ട്‌ എന്നോട്

“ ഇത് ജാസ്മിന്‍ കമ്പനി സെക്രടറിയാണ് “

എന്ന് പരിച്ചയപ്പെടുത്തിയശേഷം അവര്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു അങ്ങനെ ഇത് ഒപ്പിട്ട് കൊടുത്തയക്കാം എന്ന് പറഞ്ഞു അവരേ പറഞ്ഞപ്പോള്‍

“ശരി സര്‍”

 എന്നും പറഞ്ഞു അവര്‍ ചിരിച്ചു തലയാട്ടി  നടന്നു നീങ്ങി

തുടരും 




ഭാഗം: എട്ട്


  അയാള്‍ ആ അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്റെ നേരെ നീട്ടിക്കൊണ്ട്

“ഇതൊന്ന്‍വായിച്ചു നോക്കൂ,സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കണ്ട കേട്ടോ”

എന്ന് പറഞ്ഞു.  ഞാന്‍ അത് വാങ്ങി ഒന്നോടിച്ചു വായിച്ചു നോക്കിയെങ്കിലും അതിലെ ചിലതൊന്നും വ്യക്തമായില്ല അതിനാല്‍ തന്നെ റഷീദിന്റെ നേരേക്ക് തലതിരിച്ചു. അങ്ങനെ റഷീദ് തന്നെ കയ്യില്‍ നിന്നും ലെറ്റര്‍ വാങ്ങി മുഖത്തേക്ക്  നോക്കി

"സാലറി +അലവൻസ് + താമസം അതുപോലെ വർഷത്തിൽ നാട്ടിൽ പോയിവരാനുള്ള ടിക്കറ്റ്,  സാലറി യും മറ്റും നിനക്ക് ഓക്കേ യാണോ  

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍

 “ ഇതിനു ഞാന്‍ എന്താ പറയേണ്ടത്”

എന്നും പറഞ്ഞു അതില്‍ കയ്യൊപ്പ് ചാര്‍ത്തി തിരിച്ചു നല്‍കിയപ്പോള്‍ തന്നെ അയാള്‍ സീറ്റില്‍നിന്നും എഴുന്നേറ്റ് മുറിക്കു പുറത്ത് പോയി തിരിച്ചു വന്നൂ.
സീറ്റിലേക്ക് ഇരുന്നുകൊണ്ട് അയാള്‍ എന്നോട്

“ ഞാന്‍ ഒന്ന് സൈറ്റ് വരെ പോവുകയാണ് നീയും കൂടെ വാ, എല്ലാം ഒന്ന് കണ്ട് മനസ്സിലാക്കാമല്ലോ”

എന്ന് പറഞ്ഞപ്പോള്‍ എനിക്ക് മറുത്തൊരക്ഷരം പറയാന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ കമ്പനിയുടെ സൈറ്റുകള്‍ കയറി നടന്നു കണ്ട് വീട്ടിലേക്കു തിരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് എന്നോട് ഇന്ന് ഇനി നീ വരേണ്ട എന്നും പറഞ്ഞു അയാള്‍ ഓഫീസിലേക്ക് തിരിച്ചു.ഞാന്‍ അന്നത്തെ പത്രത്താളുകളിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അങ്ങനെയിരുന്നൂ. വൈകുന്നേരം റംലത്തും റഷീദും എന്നെയും ഹനമോളെയുംകൂട്ടി ഷോപ്പിങ്ങിനായി ഇറങ്ങി. വലിയൊരു പര്‍ച്ചേസും കഴിഞ്ഞു ഞങ്ങള്‍ രാത്രിയോടടുപ്പിച്ചു വീട്ടിലേക്കു തിരിച്ചെത്തി. ഹനമോള്‍ തനിക്കു കിട്ടിയ ബാര്‍ബി ഡോളുമായി ഉമ്മയുടെ അടുത്തേക്ക്‌ ഓടി. റംലത്ത രണ്ടു പ്ലാസ്റ്റിക്‌ ബാഗുകള്‍ എന്റെ കയ്യില്‍ ഏല്‍പ്പിച്ചത് അപ്പോഴായിരുന്നൂ. ആ സഞ്ചി  തുറന്നു നോക്കിയപ്പോള്‍ അതില്‍ രണ്ടു ഷര്‍ട്ടും പാന്‍റ്സും ആണ് ഉണ്ടായിരുന്നത് ഇത് ശരിക്കും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല താനും . അതിനിടയില്‍  ഹനമോള്‍ തിരിച്ചു മുറിയിലേക്കെത്തി പാവയുമായി ഓടിയെത്തി അവള്‍ക്ക് ഒരു സഞ്ചി ചൂണ്ടിക്കാണിച്ചു റംലത്ത  ചോദിച്ചു

” എന്റെ മോള് പറ ഇത് ആര്‍ക്കാന്ന്” അവള്‍ ഒന്നാലോചിച്ച്

“  ചേച്ചിക്കല്ലേ”

 എന്ന് പറഞ്ഞപ്പോഴാണ് ഇതിനിടയില്‍ അവള്‍ക്കും റംലത്ത എന്തോ സാധനം വാങ്ങിയ വിവരം അറിയുന്നത് തന്നെ. റഷീദ് രണ്ജിയെ നോക്കി

“ ഏതായാലും വിസ അടിച്ചിട്ട് നീ ഒന്ന് നാട്ടില്‍ പോയിവാ “

എന്ന്  പറഞ്ഞപ്പോള്‍ എന്റെ ആഹ്ലാദത്തിനു അതിരുകള്‍ ഇല്ലായിരുന്നൂ. അവരുടെ ഈ സ്നേഹം എന്റെ കണ്ണു നനയിച്ചു. അത് കണ്ട് റംലത്ത

“എടാ രഞ്ജീ എനിക്ക് നീ റഷീദിനെ പോലെയാ അവന്റെ അവസ്ഥയോ ഇങ്ങനെ ആയി എന്ത് ചെയ്യാം”

, എന്ന് പറഞ്ഞു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നൂ

“ നമ്മള്‍ ഒന്നാശിക്കുംപടച്ചോന്‍ മറ്റൊന്ന് തരും “

ഇത് പറഞ്ഞപ്പോഴേക്കും റഷീദിന്റെ കണ്ണുകള്‍ നിറഞ്ഞു അവന്‍ അത് മറക്കാനായി പേഴ്സില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് എടുത്ത് എനിക്ക് നല്‍കി

“ നിന്റെ പേരും ഇതിലെ പോസ്റ്റ്‌ ബോക്സ്‌ നമ്പറും അതുപോലെ ദുബായ് യു.എ. ഇ. എന്നും എഴുതിയാല്‍ നിന്റെ വിലാസമായി, അതുപോലെ നിന്റെ കയ്യിലുള്ള ഫോണിന്റെ നമ്പര്‍ 0097150****** “

എന്നും പറഞ്ഞ ശേഷം എന്റെ വീട്ടിലെ  ഫോണ്‍ നമ്പറില്‍ ഡയല്‍ ചെയ്യത്  എനിക്ക് കൈമാറി. ഞാന്‍ ഗള്‍ഫില്‍ വന്ന്‍ ആദ്യമായി വീട്ടിലേക്കു വിളിച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ ആദ്യമായി എനിക്ക് കിട്ടിയത് അച്ഛനെ ആയിരുന്നൂ അദേഹത്തിന് എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നെങ്കിലും എന്തോ വേഗം അവസാനിപ്പിച്ച്‌ അദ്ദേഹം ഫോണ്‍ അമ്മയ്ക്ക് കൈമാറി. അമ്മയുടെ സംസാരത്തിലെ ഇടര്‍ച്ച എന്നെ വല്ലാതെ വേദനിപ്പിച്ചു അപ്പോഴും അമ്മയ്ക്ക് ചോദിയ്ക്കാന്‍ ഉണ്ടായിരുന്നത് എന്റെ ഭക്ഷണത്തെക്കുറിച്ച് ആരോഗ്യത്തെക്കുരിച്ചും ആയിരുന്നൂ. അതുപോലെ നാട്ടുകാരായ ആരെയെങ്കിലും കണ്ടോ എന്നും അവര്‍ ചോദിയ്ക്കാന്‍ മറന്നില്ല. അപ്പോള്‍ ഞാന്‍ അമ്മയോട് അച്ഛന് ഫോണ്‍ കൈമാറാന്‍ പറഞ്ഞു . അങ്ങനെ അച്ഛനോട് ഞാന്‍ റഷീദിന് ഫോണ്‍ കൈമാറുന്നൂ എന്ന് പറഞ്ഞു മാറിയപ്പോള്‍ . അവന്‍

"ഹലോ രഞ്ജിയുടെ അച്ഛനല്ലേ  ഞാൻ റഷീദാ തെക്കും പറമ്പത്ത് അന്ദ്രുമാൻ ഹാജിയുടെ മോൻ "

 എന്ന് പറഞ്ഞപ്പോള്‍ അതിനു റഷീദിന്റെ കുടുംബത്തോടും പ്രത്യേകിച്ച് ബാപ്പയോട് അന്വേഷണം അറിയിക്കണേ എന്ന് പറഞ്ഞപ്പോള്‍ അവന്‍

 “"പറയാം മാഷേപിന്നെ ടീച്ചറോട് റംലത്ത അന്വേഷണം പറയാൻ പറഞ്ഞിന് ഒരു ഒരുമിച്ച് പഠിച്ചതല്ലേ  ഓക്കേ മാഷെ  ഞാൻ രഞ്ജിക്ക് കൊടുക്കാം  "

എന്നും പറഞ്ഞു ഫോണ്‍ എനിക്ക് കൈമാറിയപ്പോള്‍ ഞാന്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു വേഗം ഫോണ്‍ വച്ചു. അങ്ങനെ അന്നത്തെ ദിവസം അത്താഴത്തോടെ അവസാനിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ മുഴുവന്‍ മീരയെക്കുരിച്ചും അവള്‍ക്കു റംലത്ത വാങ്ങിവച്ച സമ്മാനം എന്താണ് എന്നുമായിരുന്നൂ ചിന്ത.
അടുത്ത ദിവസം രാവിലെ ഫ്രാന്‍സിസ് വന്നു എന്നെ കൂട്ടി അവിടെനിന്നും കംപ്യുട്ടര്‍ സെന്റെറില്‍ യാത്രയായി. അങ്ങനെ അന്നുമുതല്‍ എന്റെ ക്ലാസ്സും ആരംഭിച്ചു ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞു ഫ്രാന്‍സിസിന്റെ ഒപ്പം അവിടെ നിന്നും ഓഫീസിലേക്ക് യാത്ര തിരിച്ചു.
ഉദ്ദേശം ഒരു മാസം കഴിഞ്ഞപ്പോഴേക്കും  എന്റെ വിസ അടിച്ചു കിട്ടി. അന്ന് തന്നെ റംലത്തയും റഷീദും എനിക്ക് പാസ്പോര്‍ട്ടും ടിക്കറ്റും എന്നെ ഏല്‍പ്പിച്ചുകൊണ്ടു പറഞ്ഞു

“ പിന്നെ ഹരിയുടെ ഒരു ഫോണ്‍ കാള്‍ ഉണ്ടായിരുന്നൂ നിന്റെ മീരയുടെ  അച്ചന്‍ വകയിലെ ഒരാളുമായി അവളുടെ വിവാഹം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അതിനാല്‍ ഞങ്ങള്‍ ഒരു പദ്ധതി ഒരുക്കിയിട്ടുണ്ട്”

അതിനിടയിൽ റഷീദ്
  
 “  ഞങ്ങൾ അവളുടെ പാസ്പോര്ട്ട് കോപ്പി സംഘടിപ്പിച്ചുകൊണ്ടു വിസക്ക് അപ്ലൈ ചെയ്തിരുന്നൂ  തല്ക്കാലം വിസിറ്റ വിസയാണ് അവൾ ഇവിടെ വന്നിട്ട് റസിഡന്റ് വിസയാക്കാം പോരേ"

എന്ന് ചോദിച്ചപ്പോള്‍ എനിക്ക് കാതുകളെ വിശ്വസിക്കാനായില്ല.

ഞാന്‍ അവരോട്

“ എന്താണ് ഇവിടെ നടക്കുന്നത് എന്ന് എനിക്ക് ഒന്ന് മനസ്സിലാകുന്നില്ല”

 എന്ന് പറഞ്ഞപ്പോള്‍ റംലത്തയാണ് അതിനു മറുപടി പറഞ്ഞത്

 "എടാ ബുദൂസേ  നിന്റെ പെണ്ണിനെ നീ പോയി വിളിച്ചിറക്കി നേരെ ഇങ്ങോട്ടു കൊണ്ട് വരുന്നൂ. വഴിക്കുള്ള എല്ലാ കാര്യവും ഞങ്ങൾ നോക്കിക്കോളാം എയർപോർട്ടിൽ ഹരിയും  എന്റെ ഭർത്താവ് നവാസിക്കയും കാത്തുനിൽപ്പുണ്ടാവുംസന്തോഷായില്ലേ "

തുടരും



ഭാഗം: ഒമ്പത് 

എത്ര ആലോചിച്ചിട്ടും എനിക്ക് വ്യക്തമാകാതിരുന്നത് എന്നാണ്അവൾ പാസ്സ്പോർട്ടിന് അപേക്ഷിച്ചത് എന്നത് ആയിരുന്നൂ.  അത് എന്റെ മുഖത്ത് നിന്നും വായിച്ചറിഞ്ഞാണ് എന്ന് തോന്നുന്നൂ റംലത്ത ആ സംഭവം വിവരിച്ചു തന്നത് 

" നിന്റെ മീരയുടെ അച്ഛൻ എത്രയും പെട്ടെന്ന്  വിവാഹം നിശ്ചയിക്കാനുള്ള തിരക്കിലായിരുന്നൂ. വന്ന ചെറുക്കനോ ബഹറൈനിലാണ് ജോലി അയാൾക്ക്‌ അവളെ കൂടെകൊണ്ടുപോവണം അതിന് വേണ്ടി തിരക്കിട്ട് സംഘടിപ്പിച്ചു വച്ചതാണ് അവളുടെ പാസ്പോര്ട്ട്. അത് ഫോട്ടോകോപ്പി എടുക്കാൻ കൊടുത്തതോ നമ്മുടെ ഹരിയുടെ കൂട്ടുകാരന്റെ കടയിലും. അവൻ അവരറിയാതെ ഒരു കോപ്പി എടുത്ത് സൂക്ഷിച്ചു ഹരിക്കു കൈമാറി അത് അങ്ങനെ ഞങ്ങളുടെ കയ്യിലുമെത്തി " 

അത് കേട്ട് കഴിഞ്ഞപ്പോഴാണ് എന്തൊക്കെയാണ് ചുറ്റും നടക്കുന്നത് എന്ന് ഞാൻ അറിയാതെ ചിന്തിച്ചത്. അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് റംലത്ത 

"എന്നാ എന്റെ മോൻ ഇതങ്ങു പിടിച്ചേ "

 എന്നും പറഞ്ഞു എന്റെ നേരെ ഒരു കടലാസ്സ് കവർ വച്ച് നീട്ടിയത്. ഞാൻ ആ കവറിൽ നിന്നും ഒരു കടലാസ്സ് പുറത്തെടുത്തു അതിലേക്കു സൂക്ഷിച്ചു നോക്കി. അത് മീരയുടെ പേരിലുള്ള ഒരു വിസിറ്റ് വിസയായിരുന്നൂ. ഞാൻ അവരോട് എങ്ങനെ നന്ദിപറയണം എന്നറിയാതെ മൂകനായി നിന്നൂ. അതിനിടയിൽ റംലത്ത എന്റെ നേരെ ഒരു ഫോട്ടോ വച്ച് നീട്ടി, അത് എന്റെ മീരയുടേത്  ആയിരുന്നൂ, ആ കണ്ണുകളിൽ കണ്ണും നട്ട് നിന്നപ്പോൾ നേരം കടന്ന് പോയത് പോലും ഞാൻ അറിഞ്ഞില്ല. അതിനിടയിൽ റഷീദ് 

"അതിനു നീ നന്ദി പറയേണ്ടത് ടീച്ചർക്കാ"

 എന്ന് പറഞ്ഞപ്പോലെ എന്റെ കണ്ണുകൾ നിറഞ്ഞത് അവൻ ശ്രദ്ധിച്ചു.  ശരിക്കും ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങനെയിരിക്കെ  ഞാൻ കണ്ണുകൾ തുടച്ചു  എന്തോ ഓർത്ത് നിന്നപ്പോഴാണ്  ഹനമോൾ എന്നെ തോണ്ടിവിളിക്കാൻ തുടങ്ങിയത് . ഞാൻ അവളെ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കി  

 രഞ്ജി മാമാ എപ്പോളാ ചേച്ചി ഇവിടെ വരുന്നേ "

 എന്ന് ചോദിച്ചപ്പോൾ ഞാൻ ചുറ്റുപാടും നോക്കിക്കൊണ്ട് 

" ഞങ്ങൾ എല്ലാവരും അതിനുള്ള ഒരുക്കത്തിലാണ് മോളെ"

 എന്ന് പറഞ്ഞെങ്കിലും എന്താണ് ചുറ്റിലും സംഭവിക്കുന്നത് എന്നത് എനിക്ക് ഒട്ടും നിശ്ചയമില്ലായിരുന്നൂ. അതിനിടയിൽ എന്തോ ആലോചിച്ച് ഞാൻ എന്റെ ബാഗിൽ കൈയ്യിട്ട് ടിക്കറ്റ് കയ്യിലെടുത്തപ്പോൾ അതിൽ മൂന്ന് ടിക്കറ്റ് ഉണ്ടായിരുന്നൂ ഒന്ന് എനിക്ക് നാട്ടിലേക്കു പോവാനുള്ളതും പിന്നെയുള്ള രണ്ടെണ്ണം എനിക്കും മീരയ്ക്കും തിരിച്ചു വരാനുള്ളതും ആയിരുന്നൂ. ഞാൻ റഷീദിനെ നോക്കി 

"എല്ലാം കൂടി കുറെ കാശായി കാണും അല്ലെ "

 എന്ന് ചോദിച്ചപ്പോൾ അതിനു മറുപടി റംലത്തയാണ് പറഞ്ഞത് 

" അത് നീ കാര്യമാക്കണ്ട , എന്റെ കുട്ടിക്ക് ഈ ചേച്ചിയുടെ വക ഒരു വിവാഹ സമ്മാനമാണെന്ന് കൂട്ടിക്കോ , പണ്ടത്തേപ്പോലെ ഒറ്റയ്ക്ക് അവളെ വിളിച്ചു കൂട്ടി ഇങ്ങോട്ട് പറക്കാൻ ധൈര്യക്കുറവ് ഒന്നുമില്ലല്ലോ , ഉണ്ടെങ്കിൽ ഇപ്പൊ പറയണം"

 അല്പസമയത്തേക്ക് അവർ ഏതോ ആലോചനയിൽ മുഴുകിയ ശേഷം 

""അങ്ങനെ എന്തെങ്കിലും മണ്ടത്തരം കാട്ടിയാൽ ഇവന് നല്ല പെട കൊടുക്കാൻ ഞാൻ നവാസിക്കയോട് പറഞ്ഞിട്ടുണ്ട് , എന്റെ നവാസിക്ക ... കൂട്ടിനു നല്ലയാളെയാ  നിനക്ക് കി ട്ടിയേ അത് നീ പോയിട്ട്  അറിഞ്ഞാൽ മതി കൂടുതൽ ഒന്നും തന്നെ ഞാൻ നിന്നോട് ഇപ്പോൾ പറയില്ല  "

 എന്നും പറഞ്ഞു  ചിരിച്ചപ്പോൾ ഞങ്ങളും അതിൽ പങ്കാളികളായി. ഹനമോൾ കാര്യമറിയാതെ ഞങ്ങളോടൊപ്പം പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോൾ റംലത്ത അവളെ കൈകളിലേക്ക് കോരിയെടുത്തു അകത്തേക്ക് നടന്നൂ.
രാത്രി ഒമ്പതരയോടെ എന്നെയും കൂട്ടി റംലത്തയും റഷീദും ഹനമോളും കൂടി ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു . പോകുന്ന വഴി റഷീദ് 

"നീ  കോഴിക്കോട് ഇറങ്ങിയാൽ വിമാനത്തിൽനിന്ന് തന്നെ കൂട്ടി പുറത്തെത്തിക്കുന്നതിനുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്തു വച്ചിട്ടുണ്ട്ബാക്കി നാട്ടിലെ കാര്യങ്ങൾ ഇങ്ങനെയാണ് "

എന്നു പറഞ്ഞു കുറച്ചു നേരം അയാൾ റോഡിലേക്ക് ശ്രദ്ധിച്ചു മൗനം പാലിച്ചു  പിന്നീട് പറഞ്ഞു തുടങ്ങി 

"നിന്നെ എയർപോർട്ടിൽനിന്നും കൂട്ടി നവാസിക്കയും ഹരിയും കൂടി വീട്ടിലേക്കു യാത്ര തിരിക്കും അതുകഴിഞ്ഞുള്ള കാര്യങ്ങൾ വഴിയേ അറിഞ്ഞാൽ പോരെ , കുറച്ചു ടെൻഷൻ കിടക്കട്ടെ എന്താ ശരിയല്ലേ "

 എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് 

" ഓക്കേ"

 എന്ന് പറയാനേ എനിക്ക് കഴിഞ്ഞുള്ളു. അതിനിടയിൽ റംലത്ത മുമ്പേ പറഞ്ഞുറപ്പിച്ചപ്രകാരം റഷീദ് കാർ ഒരു സ്വര്ണാഭരണശാലയ്ക്ക് മുന്നിലായി നിറുത്തി.റംലത്ത വേഗം പോയി ഒരു  പാക്കറ്റും ആയി തിരിച്ചുവന്നൂ. കാറിൽ ഇരുന്നുകൊണ്ട് അവർ അത് എന്റെ  കയ്യിലേക്ക് വച്ച് തന്നു 

" ഇതൊരു താലിമാലയാണ് , കയ്യിലിരിക്കട്ടെ "

എന്ന് പറഞ്ഞപ്പോലെ എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. കാർ അവിടെനിന്നും അല്പസമയത്തിനകം വിമാനത്താവളത്തിലെത്തിചേർന്നൂ . ഞാൻ അവരോടു യാത്രപറഞ്ഞു അകത്തേക്ക് നടന്നു നീങ്ങി. ലഗേജ് കൊടുത്ത് ബോര്ഡിങ് പാസും വാങ്ങി മുന്നോട്ടു നടന്നപ്പോഴാണ് ആരോ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചപോലെ എനിക്ക് തോന്നിയത് . ഞാൻ തിരിഞ്ഞു നിന്നപ്പോൾ അതാ ഹനമോൾ എന്റെ ഷർട്ടും പിടിച്ചു നിൽക്കുന്നൂ. അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു .ഞാൻ അവളുടെ മുന്നിലായി ഇരുന്ന് ആ കവിളിൽ മുത്തം നൽകിക്കൊണ്ട് 

" എനിക്ക് മുത്തമില്ലേ കാന്താരി"

 എന്ന് ചോദിച്ചപ്പോൾ അവൾ ആ കണ്ണീരിലും ചെറുതായി ചിരിപടർത്തി എന്നെ കെട്ടിപ്പിടിച്ചു മുത്തം നൽകി 

" ഹനമോളും വരട്ടെ മാമന്റെ കൂടെ "

എന്ന് ചോദിച്ചപ്പോൾ  എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു . ഞാൻ അവളോട് 

"ഞാൻ ചേച്ചിയെയും കൊണ്ട് പെട്ടെന്ന് വരില്ലേ "

 എന്ന് പറഞ്ഞു അവളെ റംലത്തയെ ഏൽപ്പിച്ചു നടന്നു നീങ്ങിയപ്പോൾ എന്റെ മനം തേങ്ങുകയായിരുന്നൂ . അതിനിടയിൽ എപ്പോഴോ അവരെ നോക്കി കൈവീശിക്കാണിച്ചു നടന്ന് അ കത്തേക്ക് പ്രവേശിച്ചു .
തുടരും




ഭാഗം: പത്ത് 

 നാട്ടിലെ  വിമാനത്താവളത്തിലെ റൺവെയിൽ ഞാൻ കയറിയ വിമാനം ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നൂ. ഞാൻ കിളിവാതിലിലൂടെ താഴേക്ക് ഒന്ന് നോക്കി പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘക്കൂട്ടങ്ങൾ വകഞ്ഞു മാറ്റിയുള്ള ആ കാഴ്‌ചയിൽ  ഭൂമിയുടെ ഹരിതഭംഗി മുഴുവനും  ശരിക്കും ആസ്വദിച്ചി രുന്നപ്പോഴേക്കും പൈലറ്റ് കോട്ടുവായിട്ടപോലെ നമ്മൾ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ പോവുകയാണ് എല്ലാവരും സീറ്റബെൽട് ധരിച്ചിരിക്കണം എന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു സമയത്തിനകം വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്ക് താണുവരുന്ന ശബ്ദം കേട്ട് തുടങ്ങി.  അല്പസമയത്തിനുള്ളിൽ കുന്നിൻ മുകളും കടലും കടന്ന് വിമാനത്തിന്റെ ചക്രങ്ങൾ വലിയ കുലുക്കത്തോടെ തറയിൽ ഇടിച്ചിറക്കി മുന്നോട്ടു പാഞ്ഞു. മെല്ലെ വേഗത കുറഞ്ഞു വന്നപ്പോഴേക്കും  ഞങ്ങൾക്കുള്ള  ചില അറിയിപ്പുകൾ കൂടി മൈക്കിലൂടെ കേട്ട് തുടങ്ങി   



"GOOD MORNING



  WE HAD REACHED ----- INTERNATIONAL AIRPORT,



 HERE LOCAL TIME IS 7:15 AM ,



OUTSIDE TEMPERATURE 30 DEGREE CELCIUS ,



THANK YOU FOR SELECTING .......... FOR YOUR PLEASANT JOURNEY ,



WE HOPE YOU WILL.............. , .........



THANK YOU  " എന്ന സന്ദേശം ആംഗലേയ ഭാഷയിലും ഹിന്ദിയിലും ആയിരുന്നൂ, അങ്ങനെ വിമാനം കുറച്ചു സമയത്തിനകം നിശ്ചലമായി പാർക്കിംഗ് ബേയിൽ നിന്നു. മറ്റുള്ള യാത്രക്കാരോടൊപ്പം ഞാനും ബാഗും തോളിൽ തൂക്കി  പുറത്തേക്ക് ഇറങ്ങാൻ  തുടങ്ങവേ .  ഒരാൾ എന്നോട് 

" രഞ്ജിയല്ലേ "

 എന്ന് ചോദിച്ചു  ഞാൻ അയാളോട് 

" അതെ "

 എന്ന് മറുപടിയും നൽകി . അപ്പോഴേക്കും  അദ്ദേഹം എന്റെ കയ്യിൽ നിന്നും പാസ്സ്പോര്ട്ടും വാങ്ങി എന്നെയും കൂട്ടി വിമാനത്താവളത്തിനുള്ളിലേക്കു നടന്നൂ. നടത്താനിടയിൽ എന്നെ നോക്കി 

"വേഗം വാ "

എന്ന് പറഞ്ഞപ്പോൾ ഞാൻ നടത്തത്തിന്റെ വേഗം സ്വല്പം കൂട്ടി . അദ്ദേഹം എന്റെ പാസ്സ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പും വാങ്ങി താഴെയിറങ്ങി കൊണ്ട് ചോദിച്ചു 

" ലഗ്ഗേജ് എടുക്കാനുണ്ടോ ?"

 മറുപടിയായി ഞാൻ 

" ഇല്ല സാർ "

 എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെയും കൂട്ടി അവിടെനിന്നും  പുറത്തേക്കുള്ള വഴിയിലൂടെ വേഗം നടന്നൂ. അതിനിടയിൽ സന്ദർശകർക്കായുള്ള ഭാഗത്ത് ഹരിയും കണ്ടാൽ നാൽപതു വയസ്സ് തോന്നിക്കുന്ന ഒരാളും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ. അയാൾ എന്റെ കൂടെ വന്ന ഉദ്യോഗസ്ഥനെ കൈപൊക്കി കാണിച്ചപ്പോൾ അദ്ദേഹം അവിടെ നിന്നും അകത്തേക്ക് തിരിച്ചു നടന്നൂ . റംലത്ത് പറഞ്ഞ ഒരറിവും മറ്റും വച്ച് വിശകലനം ചെയ്തപ്പോൾ അത് നവസിക്ക യായിരിക്കുന്ന എന്ന് ഞാൻ ഉറപ്പിച്ചു.പിന്നെയും മുന്നോട്ട് നടന്നപ്പോഴേക്കും ഞാൻ വെളിയിലേക്കു കടന്നൂ.  അവിടെ കണ്ട കാഴ്ച്ച എന്നെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നൂ.  എന്റെ വീട്ടുകാരെല്ലാരും അവിടെ എന്നെ സ്വീകരിക്കാൻ ഉണ്ടായിരുന്നൂ . അച്ഛൻ എന്റെ എന്റെ അരികിൽ വന്ന് കൈകളിൽ പിടിച്ചപ്പോൾ ആ കണ്ണുകൾ ചുവന്നത് ഞാൻ ശ്രദ്ധിച്ചു . 'അമ്മ എന്നെ ചേർത്തു പിടിച്ചു നിറകണ്ണുകളോടെ കവിളിലും നെറ്റിയിലും മുത്തം നൽകി കണ്ണുകൾ തുടച്ചു മാറിനിന്നപ്പോഴേക്കും ചേച്ചി എന്നെ ചേർത്ത് പിടിച്ചു തലോടിയപ്പോൾ അറിയാതെ എന്റെ കുട്ടിക്കാലം ഓർമ്മവന്നൂ. അത് കണ്ടാണ് എന്ന് തോന്നുന്നൂ ചേച്ചി  

" നീ എന്റെ കൂടെ ഒന്ന് വന്നേ"

  എന്ന് പറഞ്ഞു എന്റെ കൈയും വലിച്ചു ഇച്ചിരി ദൂരം നടന്നത് . അവിടെ കണ്ടത് എനിക്കുള്ള ഒരു സർപ്രൈസ് തന്നെയായിരുന്നൂ . ശരിയാണ് എന്റെ മീര അവിടെ ചിരിതൂകി നിൽപ്പുണ്ടായിരുന്നൂ ഒപ്പം ടീച്ചറും അവളുടെ കൂട്ടുകാരി അനിതയും.അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് അരികിലേക്ക് നടന്നു വന്നൂ, ഞാൻ അവളുടെ കൈയ്യിൽ കയറി പിടിച്ചു. അവൾ നെറ്റി ചുളിച്ചുകൊണ്ടു എന്റെ കൈ  തട്ടി തെറിപ്പിച്ചു.  ഈ കണ്ടത് സത്യമോ മിഥ്യയോ എന്ന സംശയത്തിലായിരുന്നൂ ഞാൻ . അപ്പോഴേക്കും ഹരിയും ആ മനുഷ്യനും  എന്റെ അരികിലേക്ക് എത്തി. ഹരി എന്നെ നോക്കി  ചിരിച്ചുകൊണ്ട്  

 "എങ്ങനെയുണ്ട് നിന്റെ കണി"



എന്ന് ചോദിച്ചപ്പോൾ ഞാൻ മറുപടിയായി

" ശരിക്കും ഞെട്ടിച്ചു , ഇതെങ്ങനെ സംഭവിച്ചു എന്നാണ് മനസ്സിലാകാത്തത്  "

 എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ ഹരിയുടെ അരികിലുള്ള ആ മനുഷ്യനെ നോക്കി

" നവാസിക്കയല്ലേ "

 എന്ന് ചോദിച്ചത്. അദ്ദേഹം എന്നെ നോക്കി

" അതെ ,എങ്ങനെയുണ്ട് ഞങ്ങളുടെ ഈ ചെറിയ ഏർപ്പാട് , ഇതിന്റെ പിന്നിലെ തലച്ചോറ് നിന്റെ റംലത്തയുടേതാണ് കേട്ടോ. നിന്റെ മീര അവളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുന്നൂ എന്നും പറഞ്ഞു ഇറങ്ങിയ ആളാ ഇത് . പിന്നെ അങ്ങനെ ഇവിടെ വരെ എത്തി "

 എന്ന് പറഞ്ഞത്. പിന്നീട് എന്തോ ആലോചിച്ചിട്ടെന്ന വണ്ണം അദ്ദേഹം ഹരിയെ നോക്കി

 " ഹരി ഇന്ന് തന്നെ അങ്ങ് നടത്തിയാലോ ?"

 എന്ന് ചോദിച്ചു എന്നെ ഒളികണ്ണിട്ടു നോക്കിയപ്പോഴേക്കും ചേച്ചി അങ്ങോട്ടേക്ക് വന്നു

"എന്റെ ചേട്ടൻ നാളത്തേക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്തു വച്ചിട്ടുണ്ട് , ആളെ ഹരിക്ക് ശരിക്കറിയാം"

എന്ന് ചിരിച്ചുകൊണ്ട് പ റഞ്ഞപ്പോൾ ഹരിയാണ് നവസിക്കയ്ക്കു അളിയനെപ്പറ്റി

"നവാസിക്കയ്ക്ക് ആളെ അറിയും സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് മാധവൻ ,  അതൊരിടഞ്ഞ കൊമ്പനാ തോട്ടിയിട്ടു നിർത്തിയിരിക്കുകയാ ഈ ചേച്ചി "

എന്ന് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തപ്പോൾ നവാസിക്ക തലയിൽ കൈവച്ചു

" എന്റള്ളോ ആ ഹറാമ്പറന്ന  ഇമ്മളെ സി ഐ പ്രമോദോ രഞ്ജി നല്ല ആളെയാ നിനക്ക് അളിയാനായി കിട്ടിയേ ഏതായാലും നടക്ക് "

എന്ന് പറഞ്ഞപ്പോൾ ഒരു ആശ്ചര്യം ആ മുഖത്ത് നിഴലിച്ചത് ഞാൻ ശ്രദ്ധിച്ചു. അങ്ങനെ രണ്ടു വാഹനങ്ങളിലായി ഞങ്ങൾ അവിടെനിന്നും യാത്രയാരംഭിച്ചു . കുറച്ചുനേരത്തെ യാത്രയ്‌ക്കൊടുവിൽ നാട്ടിലെ ബസ്സ് സ്റ്റാൻഡിന്  അരികിലായി ഇരു വാഹനങ്ങളും അല്പസമയത്തേക്കു നിന്നൂ.  അങ്ങനെ മീരയും ടീച്ചറും അനിതയും വാഹനത്തിൽനിന്നും ഇറങ്ങി . മുന്നിലെ കാറിൽനിന്നും ഗ്ളാസ്സിനുള്ളിലൂടെ ചേച്ചി മീരയെ അരികിലേക്ക് മാടി വിളിച്ചു . അവൾ അവരുടെ അരികിലേക്ക്  നടന്ന്  ചെന്നപ്പോൾ ചേച്ചി

"മോളെ  എല്ലാം ശരിയായി വരും നാളെ നീ വീട്ടിൽനിന്നും ഇറങ്ങി ഇന്സ്ടിട്യൂട്ടിൽ വരുമല്ലോ ഇല്ലേ "

എന്ന് ചോദിച്ചപ്പോൾ അവൾ തലയാട്ടി

" വരും ചേച്ചി "

എന്ന് പറഞ്ഞു. കാറിൽനിന്നും അല്പം ദൂരെയായി എല്ലാം നോക്കിക്കൊണ്ടു നിന്ന എന്നെ നോക്കി ചേച്ചി

" ഇവളെ സൂക്ഷിച്ചു കൊണ്ടുവിട്ടിട്ട് വേഗം വാ "

 എന്നും പറഞ്ഞു അവിടെനിന്നും ആ വാഹനങ്ങൾ യാത്രയായി.  

തുടരും 



ഭാഗം: പതിനൊന്ന് 

അങ്ങനെ ഞാൻ അവരോടൊപ്പം ഇന്സ്ടിട്യൂട്ടിലേക്ക് നടന്നു നീങ്ങി . ഞങ്ങൾക്കിടയിൽ കുറച്ചു നേരത്തേക്ക് ഒരു നിശബ്ദത താളം കെട്ടിയിരുന്നൂ. ആ നിശബ്ദതയ്ക്കു ഭംഗം വരുത്തിക്കൊണ്ട്  ടീച്ചർ 

"നിനക്ക് ദുബായിൽ ശരിക്കും എന്താണ് ജോലി ?"

എന്ന് ചോദിച്ചപ്പോൾ . അതിനു മറുപടിയായി

 "ഞാൻ അവിടെ ഡ്രാഫ്റ്സ്മാൻ ആണ് " 

എന്ന് പറഞ്ഞപ്പോഴേക്കും ടീച്ചറുടെ അടുത്ത ചോദ്യം എന്നെ തേടി വന്നൂ 

"ശരിക്കും ഇത്രയൊക്കെ പണം ചിലവാക്കി നിനക്ക് വേണ്ടി ചെയ്യാൻ അവരുമായി എന്താ ഇത്രമാത്രം " 

ആ ചോദ്യത്തിന് ശരിക്കും എനിക്ക് ഉത്തരം ഇല്ലായിരുന്നൂ . അതിനാൽ തന്നെ ഞാൻ പിന്നീട് പറയാം എന്ന് പറഞ്ഞു എങ്കിലും . ആ ചോദ്യം ഇത്രയും നാളായി എന്റെ ഉള്ളിൽ തന്നെ ആരോടും ചോദിക്കാതെ വച്ചതു ആയിരുന്നതായിരുന്നതിനാലും പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയതിനാലും  എനിക്കും കൃത്യമായി ഉത്തരം ഇല്ലായിരുന്നൂ . അങ്ങനെ അവരെ ഇന്സ്ടിട്യൂട്ടിൽ കൊണ്ട് വിട്ടു ഞാൻ അവിടെനിന്നും തിരിച്ചു നടന്നപ്പോൾ ഹരിയുടെ വീട്ടിലെ കയറി അവനെ കണ്ടു കാര്യങ്ങൾ ആരായാൻ തന്നെ തീരുമാനിച്ചു . അവന്റെ വീട്ടിലേക്കു ചെന്ന് കയറി അവന്റെ മുറിയിൽ ചെന്നിരുന്നപ്പോൾ അവനോടു ടീച്ചർ ചോദിച്ച അതെ ചോദ്യം ഞാൻ ആവർത്തിച്ചു . അത് കേട്ടുകൊണ്ട് ചായയും കൊണ്ട് അങ്ങോട്ടേക്ക് കടന്നു വന്ന അവന്റെ ചേച്ചി  അതിനു നൽകിയ മറുപടി ഇങ്ങനെയായിരുന്നൂ. 

" നിനക്ക് ഓർമ്മകാണില്ല പണ്ട് എന്റെ കുഞ്ഞുന്നാളിൽ നിന്റെ റഷീദിന്റെ ബാപ്പയും ഉമ്മയും ഞങ്ങളുടെ അയൽക്കാരനായിരുന്നൂ അതിനു തൊട്ടടുത്ത പറമ്പിലായിരുന്നു നിന്റെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത് . ഒരിക്കൽ ഞങ്ങൾ കളിക്കാനായി പറമ്പിൽ ഒത്തുചേർന്നപ്പോൾ റഷീദിന്റെ ചേച്ചി റംലത്ത് വീട്ടിലെ പണിയിൽ ഉമ്മയെ സഹായിക്കാനായി അടുക്കളയിൽ കയറി . അവളുടെ അമ്മാവൻ ഗൾഫിൽ നിന്നും വാങ്ങി കൊണ്ടുവന്നു കൊടുത്ത പാട്ടുപാവാട ഉടുത്തു അടുക്കളയിൽ കയറിയ അവളുടെ ദേഹത്തു വിറകടുപ്പിൽ നിന്നും തീ പടർന്നൂ . അലറിവിളിച്ചു പുറത്തേക്കോടിയ അവളെ ചേർത്തു പിടിച്ചു രക്ഷിച്ച നിന്റെ അച്ഛനെയും അമ്മയെയും അവൾ മറയ്ക്കുന്നതെങ്ങനെ അന്ന് ആ തീയിൽ ആ കുടിൽ നിശ്ശേഷം കത്തിയമർന്നപ്പോൾ കിടപ്പാടം ഇല്ലാതായ അവർ കുറേക്കാലം നിന്റെ വീട്ടിലാണ് താമസിച്ചു പോന്നത് . അതിനു ശേഷം അവളുടെ അമ്മാവന്റെ സഹായത്താൽ അവർ ഈ നിലയിൽ എത്തി അതുപോലെ അമ്മാവന്റെ മകൾ ജമീലയെ തട്ടിക്കൊണ്ടുപോയി  റഷീദ് കല്യാണം കഴിച്ചെങ്കിലും  മനസ്സിലെ പക മുഴുവൻ കളഞ്ഞു തന്റെ സാമ്രാജ്യം അവനെ ഏൽപ്പിച്ചപ്പോഴും അമ്മാവൻ ഒരു കാര്യമേ പറഞ്ഞുള്ളൂ നിന്റെ കുടുംബം കഷ്ടപ്പെടാതെ കാക്കണം എന്ന്, ഇപ്പോൾ അവൾ ചെയ്യുന്നത് ഒന്നും അവരുടെ കണക്കിൽ ഒന്നുമല്ല . അത്രയ്ക്ക് കടപ്പാടുണ്ട് നിന്റെ കുടുംബത്തോട് അവർക്ക് "

അത് കേട്ടപ്പോൾ എന്റെ മനസ്സിലെ അനാവശ്യചിന്തകൾ ശരിക്കും അസ്തമിച്ചു ,ഇപ്പോഴാണ്  റംലത്തയുടെ യും കുടുംബത്തിന്റെയും സ്നേഹത്തിന്റെ അളവ് എനിക്കും ബോധ്യപ്പെട്ടത് .
അപ്പോഴേക്കും നവാസിക്ക എന്തോ ആവശ്യത്തിന് അവിടേക്കു കയറിവന്നൂ , അദ്ദേഹമാണ് എന്നെ വീട്ടിലേക്കു കൊണ്ട് വിട്ടത് . ആ സമയത്തു അദ്ദേഹം എന്നെ നോക്കി  

" നീ നാളെ രാവിലെ വരുമ്പോൾ ടിക്കറ്റ് എടുക്കാൻ മറക്കണ്ട ,അത് ഓക്കേ ആക്കാനുള്ളതാ " 

എന്ന് പറഞ്ഞു മുന്നോട് പോയപ്പോൾ ശരിക്കും എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു , ഇന്നത്തെ കാലത്തു ഒരാളും ചെയ്യാൻ മടിക്കുന്ന സഹായങ്ങൾ ഓരോന്നായി ചെയ്തു തീർക്കുന്ന അവരുടെ സ്നേഹത്തിനു നല്കാൻ എന്റെ കയ്യിൽ എന്താണ് ഉള്ളത് . അങ്ങനെ ഓരോന്ന് ചിന്തിച്ചു നടന്നപ്പോൾ എന്നെ അളിയൻ തോളിൽ തട്ടി അകത്തേക്ക് കയറ്റിവിട്ടപ്പോൾ നാളെ എന്താണ് സംഭവിക്കുക എന്നോര്ത്ത് ഒരു പേടി എന്നിൽ വളർന്നു വന്നിരുന്നൂ . അങ്ങനെ ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയി. 
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഉണർന്നൂ . എന്റെ വീട് അന്നേക്ക് മീരയെ മരുമകളായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആയിരുന്നൂ എന്ന് അമ്മയുടെ മുഖത്തെ പുഞ്ചിരിയിൽ നിന്നും എനിക്ക് ബോധ്യമായി. ചേച്ചിയ്ക്ക് ഇതുവരെ കുട്ടികളില്ലാത്തതിനാൽ തന്നെ അളിയനും ചേച്ചിയും എന്നെ അവരുടെ അനിയനെക്കാളുപരി  മകനായി ആണ്  കണ്ടിരുന്നത്  എന്നതാണ് സത്യം . അങ്ങനെ ഞങ്ങളെല്ലാം കൂടി കാലത്തു തന്നെ വീട്ടിനു സമീപത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു . പതിവില്ലാത്ത ആ ഒത്തു ചേരൽ കണ്ടാണ് പൂജാരി ചേച്ചിയോട്  

" എന്തെ കുട്ട്യേ പ്രത്യേകിച്ച് എന്തെകിലും വിശേഷങ്ങൾ ഉണ്ടോ , പതിവില്ലാത്ത കാഴ്ചയായത് കൊണ്ട് ചോദിച്ചതാ "

 എന്ന് ചോദിച്ചത് . അതിനു മറുപടിയായി ചേച്ചി 

" ഏയ് , പ്രത്യേകിച്ച് ഒന്നും തന്നെ യില്ല  ഇവൻ യാത്ര കഴിഞ്ഞു വന്നതല്ലേ അതുകൊണ്ടു ഒന്ന് വന്നെന്നെ ഉള്ളൂ ." 

എന്ന് പറഞ്ഞു ചിരിച്ചപ്പോൾ  ഞങ്ങളും ശരിവച്ചുകൊണ്ടു അദ്ദേഹത്തെ നോക്കി ചിരിച്ചു അവിടെ നിന്നും മടങ്ങി . അവർ വീട്ടിലെത്തി അല്പസമയത്തിനകം ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നൂ . അതിൽനിന്നും ഹരിയും നവാസിക്കയും ഇറങ്ങി വരാന്തയിൽ കയറി ഇരുന്നൂ . 'അമ്മ അവർക്കു ചായകൊണ്ടു വന്നു കൊടുത്തപ്പോഴാണ് നവാസിക്ക പരിഭവത്തോടെ 

" ഇതേ ഉള്ളൂ "

  എന്ന്അ ചോദിച്ചത്. അപ്പോഴേക്കും  അച്ഛന്റെ ആജ്ഞ അമ്മയെ തേടി വന്നൂ 

"ഇവർക്ക് ഭക്ഷണം കൊടുത്തേ " 

അത് കേട്ട് നവാസിക്ക 

" ഞാൻ തമാശ പറഞ്ഞതാ . ഒന്നും വേണ്ട "

എന്ന് പറഞ്ഞെങ്കിലും ആ ആജ്ഞയെ ധിക്കരിക്കാൻ ആവാതെ അനുസരിക്കേണ്ടതായി വന്നൂ . അപ്പോഴേക്കും കുളികഴിഞ്ഞു സർക്കിൾ ഏമാൻ അതിലൂടെ കടന്നുവന്നൂ , ഹരിയും നവാസിക്കയും അദ്ദേഹത്തിന്റെ വരവുകണ്ടു അറിയാതെ എഴുന്നേറ്റു നിന്നുപോയത് അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി ഇരുത്തിയപ്പോൾ തീർന്നൂ . അങ്ങനെ ചായയും കുടിച്ചു അവർ വന്നപ്പോഴേക്കും ഞാൻ എല്ലാവരുടെയും അനുഗ്രഹം വാങ്ങി തയ്യാറായി നിന്നിരുന്നൂ . അച്ഛൻ കലണ്ടറിലെ രാഹുകാലത്തിൽ ഇടയ്ക്കു നോക്കി മനസ്സിൽ ഉറപ്പിച്ചു എന്നെ നവസിക്കയോടും ഹരിയോടും ചേർത്തയാക്കുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയിലും എന്റെ മനസ്സ് കിടന്നു പിടക്കുകയായിരുന്നൂ, ഇനിയെന്ത്  എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി .ഞങ്ങളുടെ പിന്നിലായി അളിയന്റെ ബൈക്കിൽ അളിയനും ചേച്ചിയും ഞങ്ങളെ പിന്തുടര്ന്നുണ്ടായിരുന്നൂ . ആ യാത്രയിൽ വഴിയിൽ വച്ച് മീരയെയും ടീച്ചറെയും അവളുടെ കൂട്ടുകാരി അനിതയെയും കൂറ്റൻ ഞങ്ങൾ മറന്നില്ല . ഞങ്ങൾ രെജിസ്റ്റർ ഓഫീസിൽ എത്തുമ്പോഴേക്കും അളിയനും ചേച്ചിയും കൂടി വേണ്ടകാര്യങ്ങൾ അവിടെ ചെയ്തു വച്ചിട്ടുണ്ടായിരുന്നൂ . ആ സന്ദര്ഭത്തിന് സാക്ഷിയാവാൻ അളിയൻ തന്റെ സുഹൃത്തായ ഒരു പി[പോലീസ് ഇസ്പെക്ടറെ കൂടെക്കൂട്ടിയിരുന്നൂ . അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി ത്തന്നപ്പോൾ ശരിക്കുന്ന എനിക്ക് എന്തോ വല്ലാത്ത ആത്മവിശ്വാസം തോന്നി .ശരിക്കും ആരൊക്കയോ കൂടെ ഉണ്ടെന്ന തോന്നൽ .അതിനിടയിൽ ഞങ്ങളുടെ ഊഴമായി എന്നറിയിച്ചുകൊണ്ടു ചേച്ചി ഞങ്ങളെ അകത്തേക്ക് വിളിച്ചു.  രജിസ്റ്ററിൽ ഒപ്പിട്ടു കഴിഞ്ഞു എന്റെ പോക്കറ്റിൽ സൂക്ഷിച്ച റംലത്ത വാങ്ങി തന്ന താലിമാല അവളുടെ കഴുത്തിൽ അണിച്ചപ്പോൾ ചേച്ചി ചിരിച്ചുകൊണ്ട് അതിന്റെ കൊളുത്ത് ശരിക്കു അമർത്തികൊടുത്തു ,  അതിനിടയിൽ ഹരി സംഘടിപ്പിച്ചു വച്ച പുഷ്പഹാരം പരസ്പരം ചാർത്തി ഫോട്ടോയ്ക്ക് പോസ്സ് ചെയ്തശേഷം അവിടെനിന്നും ഞങ്ങൾ ഇറങ്ങി . ഞാൻ കയ്യിൽ സൂക്ഷിച്ച ടിക്കറ്റ് നവസിക്കയെ ഏൽപ്പിച്ചു . അങ്ങനെ ഞങ്ങൾ അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു .

തുടരും



ഭാഗം: പന്ത്രണ്ടു് 

അല്പസമയത്തിനകം ഞങ്ങളുടെ വാഹനങ്ങൾ നഗരത്തിൽ നിന്നും എന്റെ വീട്ടിലേക്കു ചെന്ന് കയറി. കാറിന്റെ വാതിൽ തുറന്ന് ആദ്യം പുറത്തിറങ്ങിയത് ഞാനും മീരയും ആയിരുന്നൂ . അത് കഴിഞ്ഞു ചേച്ചി കാറിൽനിന്നും ഇറങ്ങി വേഗം അകത്തേക്ക് കയറി പോയി ഒരു ഒട്ടു കിണ്ടിയിൽ വെള്ളവുമായി തിരിച്ചു വന്നൂ അവർക്ക് തൊട്ടു മുന്നിലായി 'അമ്മ കയ്യിൽ നിലവിളക്കുമായി വരാന്തയിലേക്ക് കടന്നു വന്നിരുന്നൂ .ഞങ്ങൾ അതും വീക്ഷിച്ചുകൊണ്ടു മുറ്റത്ത് നിന്നൂ . അതിനിടയിൽ അളിയൻ തന്റെ ബുള്ളറ്റ് വീട്ടിന്റെ ഒരു വശത്തേക്ക് മാറ്റി പാർക്ക് ചെയ്ത് ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നു . ഞങ്ങൾ മുറ്റത്ത് തന്നെ നിൽക്കുന്നത് കണ്ടു അളിയൻ അച്ഛനെ  നോക്കി

"ഇവർക്ക് അകത്തേക്ക് പ്രവേശിക്കാനായല്ലോ അല്ലെ "

 എന്ന് ചോദിച്ചപ്പോൾ അച്ഛൻ എന്റെ നേരെ തിരിഞ്ഞു

 " ഇപ്പോൾ കയറിക്കോ , ഞാൻ പ്രമോദ് വരാനായി കാത്തുനിന്നതാ " 

എന്ന് പറഞ്ഞപ്പോൾ അളിയൻ അച്ഛനെ നോക്കി 

" ഇത് പോലുള്ള ഫോര്മാലിറ്റിയിൽ ഒന്നും എനിക്ക് ഒട്ടും വിശ്വാസമില്ല എന്നറിയാലോ അച്ഛന് , പിന്നെന്താ "

എന്ന് പറഞ്ഞപ്പോൾ അച്ഛന് മറുത്തൊരക്ഷരം പറയാനില്ലായിരുന്നൂ . അതിനിടയിൽ ഞാൻ തലതിരിച്ചു നവാസിക്കയെ ഒന്ന് നോക്കി . അപ്പോൾ നവാസിക്കയാണ് ഞങ്ങളെ നോക്കി 

" കയറിക്കോ "

 എന്ന് പറഞ്ഞപ്പോൾ അളിയൻ ചിരിച്ചുകൊണ്ട് 

" ഇതെന്താ കഥാ "

 എന്ന് ചോദിച്ചപ്പോൾ .അതിനുള്ള മറുപടി പറഞ്ഞത് നവാസിക്കയായിരുന്നൂ 

"റംലത്തയുടെ പ്ലാനിങ്ങിൽ വേറെ വല്ലതും ഉണ്ടോന്ന് അറിയാമായിരിക്കും , പിള്ളേരല്ലേ സാറേ വിട്ടുകള "

അത് കേട്ട് തന്റെ മേശയിൽ പിടിച്ചുകൊണ്ടു  അളിയൻ ചേച്ചിയെ ഒളികണ്ണിട്ടു ചിരിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് കണ്ണുരുട്ടി കാണിച്ചു.  ഞാൻ മീരയോടൊപ്പം വീടിന്റെ വരാന്തയിലേക്കുള്ള കല്പടവിൽ വലതുകാൽ എടുത്തു വച്ചശേഷം അവിടെ കണ്ട കിണ്ടിയിലെ വെള്ളം കാലിൽ ഒഴിച്ച് കഴുകി. അങ്ങനെ അമ്മയിൽ നിന്നും നിലവിളക്കും ഏറ്റുവാങ്ങി മീര അകത്തേക്ക് പ്രവേശിച്ചു . അങ്ങനെ ആ നിലവിളക്കു അവൾ 'അമ്മ നിർദ്ദേശിച്ച പ്രകാരം  അകത്തെമുറിയിൽ  കൊണ്ട് വച്ചു . അപ്പോഴൊക്കെ ഹരിയും നവാസിക്കയും ടീച്ചറും അളിയനും അച്ഛനും ചേർന്ന് എന്തൊക്കയോ കാര്യമായ സംസാരത്തിൽ മുഴുകിയിരുന്നൂ . ചടങ്ങുകൾ കഴിഞ്ഞു ഞാൻ ചേച്ചിയെയും മീരയേയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി . അതിനിടയിൽ നവാസിക്കയുടെ കയ്യിലെ മൊബൈൽ ഫോൺ നിർത്താതെ ചിലക്കാൻ തുടങ്ങിയിരുന്നൂ. അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് 

നവസിക്ക :" ഹലോ റംലയല്ലേ " 

റംലത്ത : "അതെ , നവാസിക്ക പറ കല്യാണം ഭംഗിയായി നടന്നോ ?"

നവാസിക്ക : "പടച്ചോന്റെ കൃപകൊണ്ട് എല്ലാം ജോറായിട്ട് നടന്നൂ , ങാ അവൻ ഇവ അടുത്തുണ്ട് ഞാൻ കൊടുക്കാം " 

എന്നും പറഞ്ഞു ഫോൺ എനിക്ക് കൈമാറി 

ഞാൻ : റംലത്ത ഇത് രാഞ്ജിയാ 

റംലത്ത : (തൊണ്ടയിടറിക്കൊണ്ട്) എന്റെ   ആ സർപ്രൈസ് എങ്ങനെ ഉണ്ടേനും , പെരുത്ത് ഇഷ്ടായിക്കോ എന്റെ കുട്ടിക്ക് 

ഞാൻ : (ചുറ്റും ഒന്ന് കണ്ണോടിച്ചു ) വളരെ ഇഷ്ടായി , ശരിക്കും ഞാൻ ഞെട്ടി , ഇത് വരെ എല്ലാം ഭംഗിയായി കഴിഞ്ഞു "

റംലത്ത : നീ മീരയ്ക്ക് ഒന്ന് കൊടുത്തേ 

ഞാൻ ഫോൺ മീരയ്ക്ക് നീട്ടിക്കൊണ്ടു " എന്റെ റംലത്തയാ ഇമ്മളെ നവസിക്കയുടെ ഭാര്യ " പറഞ്ഞപ്പോൾ അവൾ ഫോൺ വാങ്ങി 

മീര : റംലത്ത ഞാനാ മീരയാ 
റംലത്ത : മോളെ എന്റെ കുട്ടിക്ക് നീ എന്ന് പറഞ്ഞാൽ ജീവനാ , ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് നിങ്ങളുടെ കല്യാണം ഇങ്ങനെ ആയിപ്പോയത് അതുകൊണ്ടു മോള് വിഷമിക്കണ്ട . കൂടിവന്നാൽ ഒരാഴ്ച അതിനുള്ളിൽ നവാസിക്ക നിങ്ങൾക്കുള്ള ടിക്കറ്റ് ശരിയാക്കിത്തരും . നിങ്ങളുടെ വരവും കാത്ത് ഇവിടെ ഒരു പാട് പേര് ഇരിക്കുന്നുണ്ട് . ഹനമോൾ നിന്നെ കാണാൻ കാത്തിരിക്കുകയാ .

മീര :(കണ്ണുകൾ നിറച്ചുകൊണ്ടു) റംലത്ത എനിക്കെന്റെ അച്ഛനെയും അമ്മയെയും അനിയത്തിയേയും അനിയനെയും ഓർത്തിട്ടു ഒരു മനസ്സമാധാനവും കിട്ടുന്നില്ല അവരെ കാണണം എന്ന ഒരു തോന്നൽ 

റംലത്ത : എല്ലാം ശരിയാവും , നിനക്ക് വേറൊരു സർപ്രൈസ് ഉണ്ട് അത് ഒരുക്കിയത് നിന്റെ ചേച്ചിയും ചേട്ടനുമാണ് . അത് കണ്ടറിഞ്ഞിട്ടു വാ , അപ്പൊ നേരിട്ട് കാണാം . രഞ്ജിയോട് പറഞ്ഞേക്ക്  ഞാൻ തല്ക്കാലം ഫോൺ വെക്കുന്നാ കേട്ടോ മോളെ "

എന്നും പറഞ്ഞു സംഭാഷണം അവസാനിച്ചു .

അവളുടെ മുഖഭാവം കണ്ടിട്ടാണ് എന്ന് തോന്നുന്നൂ നവാസിക്ക രഞ്ജിയെ നോക്കി പറഞ്ഞത് 

" ഇതാണ് സർപ്രൈസുകളുടെ ഘോഷയാത്ര എന്ന് പറയുന്നത് അല്ലെ "

ഞാൻ ഒന്നും മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു നിന്നപ്പോഴാണ് അമ്മയും അച്ഛനും അളിയനോടൊപ്പം അങ്ങോട്ടേക്ക് നടന്നുവന്നത് . അളിയൻ നവസിക്കയെ നോക്കി

 " ഞാൻ ലോകത്തിൽ ഇവനുള്ള ഒരു അളിയൻ , ആ അളിയനെ ഇതുപോലെ ഇട്ടോടിച്ച ആദ്യത്തെ അളിയൻ ആയിരിക്കും ഇവൻ , ഓക്കേ ഞാനൊരു പോലീസ് ഓഫീസർ ആണെന്ന വിചാരം ഇവന് വേണ്ടേ "

 എന്ന് പറഞ്ഞപ്പോൾ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു .അപ്പോഴേക്കും നവാസിക്ക  ടീച്ചറെ നോക്കി 

" ടീച്ചറെ എപ്പോഴാ അവര് വരുന്നത് "

 എന്ന് ചോദിച്ചു തീരുമ്പോഴേക്കും ഒരു അംബാസഡർ കാർ ആ വീടിന്റെ ഗേറ്റും കടന്നു വന്നു മുറ്റത്ത് നിന്നൂ . അതിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടപ്പോൾ മീരയും ഞാനും അല്പസമയത്തേക്ക് സ്തബ്ധരായി നിന്നൂ . മീര മുഖം തിരിച്ചു കരച്ചിലും ആരംഭിച്ചു . അത് കണ്ടു എല്ലാവരുടെയും മുഖത്തു പുഞ്ചിരി വിടർന്നൂ.  ഞാൻ അവളെ സമാശ്വസിപ്പിച്ചുകൊണ്ടു

"ഇതുപോലെ എന്തോ വരാനിരിക്കുന്നൂ എന്ന് എനിക്ക് ഒരു തോന്നൽ ഉണ്ടായിരുന്നോ നീ എനിക്ക് എയർപോർട്ടിൽ വച്ച് സർപ്രൈസ് തന്നതല്ലേ ഒന്ന് നിനക്കും ഇരിക്കട്ടെ "

എന്ന് പറഞ്ഞപ്പോൾ അവൾ കരച്ചിലിനിടയിലും എന്നെ ചെറുതായി ഒന്ന് പിച്ചി . അങ്ങനെ മീരയുടെ അമ്മയും അച്ഛനും അനിയനും അനിയത്തിയും എല്ലാവരോടും കുശലന്വേഷ നടത്തിക്കൊണ്ടു അവളുടെ അരികിലേക്ക് നടന്നു വന്നൂ .  അവൾ അമ്മയുടെ നെഞ്ചിൽ ചാരികിടന്നു കുറെ നേരം ഏങ്ങിയേങ്ങി കരഞ്ഞു . അതിനിടയിൽ അവളുടെ അച്ഛൻ അവളുടെ അരികിൽ വന്നു അവളെ ചേർത്തു പിടിച്ചു മുറ്റത്തേക്ക് നടന്നൂ .അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞതു ഞാൻ ശ്രദ്ധിച്ചു .അവളുടെ അനിയത്തി അവളെ ചാരി കൂടെ കുറച്ചു സമയം നിന്നൂ . അപ്പോഴാണ് അവൾ മുറ്റത്ത് നിൽക്കുന്ന നവാസികയെയും ഹരിയേയും ശ്രദ്ധിച്ചത് . അവൾ വേഗം അനിയനെയും കൂട്ടി അവരുടെ അരികിൽ പോയി എന്തൊക്കയോ സംസാരിച്ചു കൊണ്ട് നിന്നൂ .പിന്നീട് ചേച്ചിയെയും കൂട്ടി അവൾ വീട്ടിന്അ കത്തേക്ക് കയറി .മീരയുടെ അച്ഛൻ എന്റെ അച്ഛനോട് എന്റെ ഗൾഫിലെ ജോലിക്കാര്യവും മറ്റും അന്വേഷിച്ചുകൊണ്ടു വരാന്തയിലേക്ക് കയറി ഇരുന്നൂ. 
                                                                                                                                                                                                                                                തുടരും



ഭാഗം: പതിമൂന്ന് 

അങ്ങനെ അവർ സംസാരത്തിൽ മുഴുകിയിരിക്കുമ്പോഴാണ് നാട്ടിലെ പ്രധാന മരം മുറികാരനായ  ചാത്തുവേട്ടനും  സഹായി വാസുവും അങ്ങോട്ടേക്ക്‌ വന്നുകയറിയത്. ചാത്തുവേട്ടനെ ക്കുറിച്ചു പറയുകയാണെങ്കിൽ  ഇന്നത്തെ ചെറുപ്പക്കാർ ജിമ്മിൽ പോയി തങ്ങളുടെ ശരീരത്തിൽ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന സിക്സ് പാക്കു സ്വന്തമായി ഉള്ളതിനാൽ പൊതുജനത്തിന് കാണത്തക്ക വണ്ണം പ്രദർശിപ്പിച്ചു് പതിവ് വേഷമായ  ലുങ്കിയും ഉടുത്ത് തലയിൽ തോർത്ത് ചുറ്റികെട്ടി നിൽക്കുന്നത് കാണാൻ നല്ല ചേലാണ്. ഞാനും പണ്ട് സിക്സ് പാക്ക് സൃഷ്ടിക്കാൻ കുറെ ശ്രമിച്ചു നോക്കി പക്ഷെ ഒഴിവാക്കാൻ കഴിയാത്ത ഉറക്കും മടിയും അതിന്റെ കാര്യം ഒരു വിധം ഒതുക്കി വെപ്പിച്ചു.   അച്ഛൻ ചാത്തുവേട്ടനെ കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു 

"എന്തൊക്കെയാ ചാത്തുവേട്ടാ വിശേഷങ്ങൾ, കുറേയായല്ലോ കണ്ടു കിട്ടിയിട്ട് ഒരു  പ്ലാവ് മുറിക്കാൻ ഒരു മാസം മുമ്പേ ഏൽപ്പിച്ചിട്ടു ഇപ്പോഴാ ഒന്ന് കണ്ടു കിട്ടുന്നത്." പിന്നെ വാസുവിനെ നോക്കി അച്ഛൻ ചോദിച്ചു 

"നീ ഒന്ന് നന്നായിട്ടുണ്ടല്ലോ, പണിയൊക്കെ പഠിച്ചോ വാസൂ "

 വാസു 

" പഠിച്ചുവരുന്നൂ"

 എന്ന് പറഞ്ഞു ചിരിച്ചപ്പോഴാണ് അവൻ ചുമരിനരികിൽ പാർക്ക് ചെയ്ത ബുള്ളറ്റ് ശ്രദ്ധിച്ചത്. അച്ഛനും ചാത്തുവേട്ടനും കൂടി സംസാരത്തിലേക്ക് കടന്നപ്പോഴേക്കും വാസു മെല്ലെ ചുറ്റും തെങ്ങിൻ മുകളിലും മറ്റും നോക്കി നോക്കി ബുള്ളറ്റിന്റെ അരികിലേക്ക് നടന്നൂ. അവൻ ഞാൻ നോക്കി നിൽക്കേ ബുള്ളറ്റിനെ സ്നേഹപൂർവ്വം തലോടാൻ തുടങ്ങി.  അപ്രതീക്ഷിതമായി  അവൻ ബുള്ളറ്റിനെ സൈഡ് സ്ടാണ്ടിൽനിന്നും നേരെയാക്കി പിടിച്ചു. അപ്പോഴേക്കും ബുള്ളറ്റ് മുന്നോട്ടേക്കു നീങ്ങാൻ തുടങ്ങി. അവനാണെങ്കിൽ എങ്ങനെ നിർത്തണം എന്ന വശവുമില്ല. ഞാൻ ഓടിചെന്ന് പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും ബുള്ളറ്റും അവനും കൂടി മുറ്റത്ത് രണ്ടിടത്തായി വീണു. ഞാൻ ബുള്ളറ്റ് എടുത്ത് ശരിക്കു വച്ചപ്പോഴേക്കും അളിയൻ അങ്ങോട്ടേക്ക് യൂണിഫോമിൽ നടന്നു വന്നത്. പോലീസ് യൂണിഫോമിൽ അളിയനെ കണ്ട് പിടിച്ചുള്ള തറയിലെ ആ ഇരിപ്പ് എല്ലാവരിലും ചിരിപടർത്തി. അത് കണ്ടു അച്ഛനാണ് ഉച്ചത്തിൽ വിളിച്ചു ചോദിച്ചത്. 

" വാസൂ നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല അല്ലെ " 

അവന്റെ മുഖത്ത് ഭാവങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നൂ.  അപ്പോഴേക്കും എന്റെ കയ്യിൽ നിന്നും ബുള്ളറ്റ് വാങ്ങി അളിയൻ അതിൽ ഇരുന്നു എന്നിട്ട് അവനെ നോക്കി തന്റെ മീശ ഒന്നുകൂടി പിരിച്ചു മേലോട്ട് വച്ചശേഷം 

" ഇനി ഇതെങ്ങാനും മേലാൽ വന്നു തൊട്ടാൽ നിന്നെ ഞാൻ ശരിയാക്കും"

 എന്ന് പറഞ്ഞു എന്നെ നോക്കി ചിരിച്ചു അദ്ദേഹം അവിടെനിന്നും സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. 

അപ്പോഴേക്കും ടീച്ചറും നവാസിക്കയും ഹരിയും ഞങ്ങളോട് യാത്രപറഞ്ഞു അവിടെനിന്നും ഇറങ്ങി . അധികം താമസിയാതെ തന്നെ മീരയുടെ വീട്ടുകാർ അവിടെനിന്നും ഇറങ്ങി. അവളുടെ അച്ഛന്റെ മുഖത്തെ നിറഞ്ഞ സന്തോഷം ഞാൻ ശ്രദ്ധിച്ചു. ശരിക്കും കളിയായി മീരയോട് പറഞ്ഞതാണെങ്കിലും ഇവർ ഇന്ന് തന്നെ വീട്ടിൽ വന്നു കയറും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നത് സത്യം. ഇന്ന് അവളെ കൂട്ടിക്കൊണ്ടു വന്നു കല്യാണം നടത്തുന്നൂ വൈകീട്ട് തന്നെ അവളുടെ കുടുംബം വീട്ടിലെ വന്നു കയറുന്നൂ ശരിക്കും എല്ലാവരിലും ഇത് വല്ലാത്ത സംശയം സൃഷ്ടിക്കും എന്നത് തീർച്ച. പിന്നെ ഒരു ആശ്വാസം മനസ്സിലെ സൂക്ഷിച്ച ഒരു സംഘർഷ സാധ്യത ശരിക്കും മഞ്ഞുരുകും പോലെ അലിഞ്ഞില്ലാതായപ്പോൾ ഒരു സുഖം. എനിക്ക് മാത്രമല്ല മീരയ്ക്കും. എതായാലും ഇതിന്റെ ഒരു സത്യാവസ്ഥ അറിയണം എന്നുള്ള ആഗ്രഹം കൊണ്ടാണ് അങ്ങനെ ചേച്ചിയെ സമീപിച്ചത് . ഞാൻ ചേച്ചിയോട് ഒന്നും മനസ്സിലാവാത്തത് പോലെ 

"ചേച്ചി ഇതെങ്ങനെ സംഭവിച്ചു, ഞാൻ ഇവളെ രാവിലെ രെജിസ്റ്റർ ഓഫീസിൽ വച്ചു കല്യാണം കഴിക്കുന്നൂ , വൈകീട്ടാവുമ്പോഴേക്കും അവളുടെ കുടുംബം ആരോ മുൻകൂട്ടി അറിയിച്ചപ്പോൾ വീട്ടിലേക്കു കയറിവരുന്നൂ, ഒരു സംശയം കൊണ്ട് ചോദിച്ചതാണ്, ഏതായാലും ഇതിന്റെ പിന്നിൽ ആരായാലും അവർക്കു ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും "

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ . അവർ നിന്ന് ചിരിക്കാൻ തുടങ്ങി പിന്നീട് എന്തോ ആലോചിച്ചു 

"എന്നോട് ആരോടും പറയരുതെന്നു പറഞ്ഞു  ചേട്ടൻ സത്യം ചെയ്തു വാങ്ങിയിട്ടുണ്ട് , അഥവാ ഞാൻ പറഞ്ഞാൽ ചേട്ടന്‍റെ തല പൊട്ടിത്തെറിച്ചുപോകുമെന്നും പറഞ്ഞു , എന്നാലും നിങ്ങളുടെ ഈ അവസ്ഥ കാണുമ്പോൾ പറയാതിരിക്കാനും മനസ്സ് സമ്മതിക്കുന്നില്ല  , പക്ഷെ രണ്ടാളും എനിക്ക് വാക്ക് തരണം ആരോടും പറയില്ലെന്ന് "

അങ്ങനെ ഞാനും മീരയും സന്തോഷത്തോടെ ചേച്ചിയുടെ കയ്യിൽ പിടിച്ചു 

"ചേച്ചി സത്യമായിട്ടും ഞങ്ങൾ ആരോടും പറയില്ല ഇത് സത്യം "

 എന്ന് പറഞ്ഞു  കഴിഞ്ഞപ്പോൾ ചേച്ചി മീരയെ നോക്കി ചിരിച്ചുകൊണ്ട് 

"നിന്റെ അച്ഛന് കുറെ കടം ഉള്ളതായി അറിയുമല്ലോ , ബസ്സ്സ്റ്റാൻഡിലെ കട നടത്തിയ സമയത്തു അദ്ദേഹം കടം വാങ്ങാത്ത ഒരാളും ബാക്കിയില്ല "

എന്ന് പറഞ്ഞപ്പോൾ മീര

 " ശരിയാണ് ചേച്ചി , ഇന്നലെ വരെ അച്ഛൻ നന്നായി കുടിച്ചിട്ടാണ് രാത്രി വീട്ടിലേക്ക്  കയറിവന്നത്. വന്നു കയറിയപ്പോഴേ അമ്മയെ തല്ലി, ഞങ്ങൾ അമ്മയെ ചേർത്തുപിടിച്ചു  കരഞ്ഞപ്പോഴേക്കും  താലിമാലയും പൊട്ടിച്ചു അച്ഛൻ അവിടെനിന്നും ഇറങ്ങി എങ്ങോട്ടോ പോയി . ഇത്  എത്രയോ കാലമായി വീട്ടിൽ നടക്കുന്നതായതിനാൽ ഞങ്ങൾക്ക് ഇങ്ങനെ ജീവിച്ചു മടുത്തു കഴിഞ്ഞിരുന്നൂ . ഇന്ന് അപ്രതീക്ഷിതമായി എനിക്ക്കിട്ടിയ ജീവിതം സ്വപ്നമാണോ എന്ന് വരെ തോന്നി. സോറി ചേച്ചി  ഞാൻ എന്തൊക്കയോ പറഞ്ഞു കാടുകയറി  "

എന്ന് പറഞ്ഞു നിർത്തിയപ്പോഴേക്കും ചേച്ചി തന്റെ സംസാരം തുടർന്നൂ 

" അതേ .... ആ പണം തന്റെ അച്ഛൻ കടം വാങ്ങിയത് ആ കടയുടെ പത്രം ഈടായി വച്ചിട്ടായിരുന്നൂ , കുറച്ചു ദിവസം മുമ്പാണ് നവാസിക്ക ആ കാര്യം ഏട്ടനോട് സൂചിപ്പിച്ചത് , പലതവണ കല്യാണക്കാര്യം പറഞ്ഞു പോയപ്പോൾ പറ്റില്ലെന്ന് പറഞ്ഞു മടക്കി എങ്ങനെ തുടങ്ങണം എന്നും ചിന്തിച്ചിരിക്കുമ്പോളാണ്  ഇങ്ങനെ ഒരു അവസരം ഞങ്ങൾക്ക്  ഒത്തുകിട്ടിയത് .പിന്നീട് അങ്ങോട്ട് വീണുകിട്ടിയ ഈ കച്ചിത്തുരുമ്പിൽ പിടിച്ചായി ഞങ്ങളുടെ  കളി.പല പ്രാവശ്യമായി നിന്റെ  അച്ഛൻ കടമായി വാങ്ങിയ പണം തന്നെ വളരെ വലുതായിരുന്നൂ താനും .അതും കടം വാങ്ങിയത് ആരുടെ അടുത്തുന്നാണ് എന്നറിയണ്ടേ അതാണ് രസം"

പിന്നീട് ചേച്ചി എന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു "

രഞ്ജി നിന്റെ സുഹൃത്തു് റഷീദിന്റെ ബാപ്പ യുടെ അടുത്ത് നിന്നാണ് . നവാസിക്ക  ആ കടയൊഴിപ്പിക്കുന്നതിനുള്ള  പണി നിയമപരമായി തുടങ്ങിയിരുന്നൂ പിന്നെയാണ് നിന്റെ കാര്യങ്ങൾ വിശദമായി റംല ചോദിച്ചറിഞ്ഞു  നവസിക്കയെ വിളിച്ചു പറഞ്ഞത് . അന്ന് തുടങ്ങിയ ആ നിയമപ്പോരാട്ടം ഒടുവിലുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥയിൽ ഒന്ന് നിങ്ങളുടെ വിവാഹമായിരുന്നൂ .പിന്നെ എന്തുകൊണ്ട് അവർ ഇന്ന് വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം.നിങ്ങളുടെ കല്യാണം കഴിഞ്ഞു ഇവിടുത്തേക്ക്‌ തിരിച്ചപ്പോൾ തന്നെ നവാസിക്കയുടെ  അനിയൻ  മീരയുടെ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാ, പിന്നെ അതിനിടയിൽ ടീച്ചറോട് ചോദിച്ചത്  നിങ്ങളുടെ ശ്രദ്ധ ഒന്ന് തിരിച്ചുവിടാൻ വേണ്ടി മാത്രമായിരുന്നൂ. ഇനിയും കാര്യങ്ങൾ വ്യക്തമായി അറിയണം എന്നുണ്ടെങ്കിൽ രഞ്ജിമോനെ നീ ചേട്ടനോടോ നവസിക്കയോടോ ചോദിച്ചാൽ മതി " 

ഇത്രയൂം അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ സ്തംഭിച്ചു നിന്നുപോയി. ഞങ്ങൾക്ക് ചുറ്റും നടക്കുന്നത് എന്താണ് എന്നത് മനസ്സിലാക്കാൻ സത്യം പറഞ്ഞാൽ നന്നേ വിഷമിച്ചു എന്ന് വേണം പറയാൻ 
തുടരും 


ഭാഗം: പതിനാല് 

 എന്നാലും എല്ലാം ശുഭമായി അവസാനിച്ചതിനെ ചാരിതാർത്യത്തിൽ ഞാന്‍ ചേച്ചിയെ നോക്കി

" ഞങ്ങളുടെ യാത്രയെപ്പറ്റി എന്തെങ്കിലും അറിയോ ചേച്ചിക്ക് "

ചോദിച്ചപ്പോള്‍ . ചേച്ചി ചിരിച്ചുകൊണ്ട്

" മക്കളേ  ഞങ്ങൾക്കോ മക്കളൊന്നു മില്ല  അതിനാല്‍ തന്നെ നിങ്ങള്‍ ഞങ്ങളുടെ മക്കള്‍ തന്നെയാണ് താനും. രഞ്ജീ  നിനക്ക് വേണ്ടി എന്തിനും ഇറങ്ങിപ്പുറപ്പെടാൻ പ്രമോദേട്ടന് വലിയ സന്തോഷമാ . ആ മനസ്സ് വേദനിപ്പിക്കാതെ എന്നും നിങ്ങൾ ഞങ്ങളോടൊപ്പം വെണമെന്നാ   ആഗ്രഹം പക്ഷെ നല്ലൊരു  ഭാവി കണക്കിലെടുത്തുകൊണ്ട് നിങ്ങൾ ദുബായിക്ക് തിരിച്ചുപോവുന്നതിൽ ഞങ്ങൾ ഒരിക്കലും എതിര് നില്‍ക്കില്ല  "

പിന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഞങ്ങളെ ചേർത്തുപിടിച്ചു ചേച്ചി അകത്തേക്ക് നടന്നൂ .

അന്ന്  രാത്രി ഏഴുമണിയോടുകൂടിയാണ്  പ്രമോദേട്ടന്‍ വീട്ടിലേക്കു തിരിച്ചെത്തിയത്  .

ബുള്ളറ്റിൽ നിന്നും ഇറങ്ങി  വരാന്തയിൽ കാത്തുനിന്നിരുന്ന ചേച്ചിയുടെ തലയിൽ തന്റെ തൊപ്പി വച്ചുകൊടുത്ത് അവരേയും  ചേർത്തുപിടിച്ചു   അകത്തേക്ക് നടക്കുന്നത് കാണാന്‍ തന്നെ എന്താണ് ചേല് .

പത്തരയോടുകൂടി വിളക്കുകൾ എല്ലാം അണഞ്ഞു എല്ലാരും ഉറങ്ങാൻ കിടന്നു. ദുബായിയില്‍ നിന്നും വന്നു ഇന്ന് രണ്ടാമത്തെ രാത്രി ദൂരെയെവിടെയോ ഉയരുന്ന കുറുക്കന്മാരുടെ ഓരിയിടലും നായ്ക്കളുടെ കുരച്ചിലും ചീവീടുകളുടെയും തവളകളുടെ  ശബ്ദവും  കേട്ടു കൊണ്ട് ഞങ്ങളുടെ ലോകത്തിലേക്ക് കടന്നൂ. അറിയാലോ ആദ്യരാത്രിയായ അന്ന് എല്ലാം കഴിഞ്ഞു വളരെ താമസിച്ചാണ് ഞങ്ങള്‍ ക്ഷീണിച്ചു ഉറങ്ങിയത് തന്നെ.

അടുത്ത രണ്ടു നാളുകള്‍ കാര്യമായി ഒരു പരിപാടികളിലും ഏര്‍പ്പെടാതെ വീട്ടില്‍ തന്നെ ചിലവഴിച്ചു. വരാന്തയില്‍ ഇരുന്ന് പത്രപാരായണം നടത്തുമ്പോഴേക്കും അലക്ക് കഴിഞ്ഞു തുണി അയയില്‍ വിരിക്കാനായി മീര കയ്യിലൊരു ബക്കറ്റുമായി പറമ്പിലേക്ക് കയറി. ഞാന്‍ പത്രം മടക്കി വെക്കാന്‍ തുടങ്ങിയപ്പോഴേക് ചേച്ചി പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

“ഇന്ന് ഞാന്‍ അവളെ സഹായിച്ചു കൊള്ളാം. മോന്‍ ചെയ്യുന്ന പണി പൂര്‍ത്തിയാക്കാന്‍ നോക്ക്.”

മനസ്സില്ലാമനസ്സോടെ ഞാന്‍ പത്രവുമായി ഇരുന്നെങ്കിലും എന്റെ ശ്രദ്ധ പറമ്പില്‍ തന്നെയായിരുന്നൂ. പിന്നെ മെല്ലെ എഴുന്നേറ്റ് ഞാന്‍ പറമ്പിലേക്ക് നടന്നൂ. എന്റെ വരവ് കണ്ടപ്പോഴേ മീര കണ്ണുരുട്ടി ചേച്ചിക്ക് നേരെ തലതിരിച്ചു . ചേച്ചി ചിരിച്ചുകൊണ്ട് എന്റെ അരികില്‍ വന്നു ചെവിയില്‍ പിടിച്ചു വരാന്തയിലേക്ക്‌ പറഞ്ഞു വിട്ടു. അത് കണ്ട് പുഞ്ചിരിതൂകികൊണ്ട്‌ എന്റെ മീര എന്നെയും നോക്കി അങ്ങനെ നിന്നപോഴേക്കും ചേച്ചി ബാക്കി വന്ന തുണിയൊക്കെ വിരിച്ചു അവളെയും വിളിച്ചു വീട്ടിന്റെ പിന്നിലേക്ക്‌ നടന്നു നീങ്ങി. അങ്ങനെ പകല്‍ സമയത്ത് ഒളിച്ചും പാത്തുമുള്ള  ഞങ്ങളുടെ സമാഗമങ്ങള്‍ വീട്ടിന്റെ പല കോണിലും ആയി നിര്‍ബാധം തുടര്‍ന്നൂ. അങ്ങനെ ഒരു നാള്‍ ചേച്ചി അത് കയ്യോടെ പിടിച്ചു എനിക്ക് ഒരു പേരും ഇട്ടു കള്ളപ്പൂച്ച. പിന്നെ ഞാന്‍ എങ്ങോട്ട് തിരിഞ്ഞാലും ചേച്ചി തമാശയായി പൂച്ചകരയുന്നത് പോലെ കരയും. എന്ത് ചെയ്യാം ഇനി രാത്രിവരെ കാത്തുനിന്നാലേ അവളെ ഒന്ന് കയ്യില്‍ കിട്ടൂ. അങ്ങനെയിരിക്കെ ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോഴേക്കും ആ ദിവസവും പെട്ടെന്ന് കടന്ന് പോയി. അടുത്ത ദിവസം കാലത്ത് വെള്ള അംബാസഡർ കാർ ഗേറ്റിൽ വന്നു ഹോൺ മുഴക്കിക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഞാന്‍ വേഗം ചെന്ന് ഗേറ്റ് തുറന്നൂ . കാര്‍ എന്നെയും കടന്ന് മുറ്റത്തേക്ക് ചെന്ന് നിന്നു. അപ്പോഴേക്കും അച്ഛനും അളിയനും മുറ്റത്തേക്ക് ഇറങ്ങിയിരുന്നൂ.കാറിന്റെ വാതില്‍ തുറന്ന്‍ നവാസിക്കയും റംലത്തയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായ റംലത്തയുടെ വരവ് എന്നില്‍  ശരിക്കും ആശ്ചര്യം വളര്‍ത്തി. എന്റെ ആ നോട്ടം കണ്ടാണ്‌ എന്ന് തോന്നുന്നൂ റംലത്ത

“എന്താ രഞ്ജീ ഇങ്ങനെ നോക്കുന്നേ”

 എന്ന് ചോദിച്ചപ്പോഴേക്കും വീട്ടിലെ എല്ലാവരും അങ്ങോട്ടേക്ക് ഇറങ്ങി വന്നൂ. ചേച്ചി വേഗം ചെന്ന് റംലത്തയേ ചേര്‍ത്തു പിടിച്ചു നിന്നപ്പോഴേക്കും അമ്മയും അച്ഛനും അങ്ങോട്ടേക്ക് വന്നു കുശലാന്വേഷണം നടത്തി. അതിനിടയില്‍ ചേച്ചി അവരോട്

“ നിനക്ക് ഇവനെക്കൊണ്ടു കുറെ ബുദ്ധിമുട്ടായി കാണും അല്ലേടി”

എന്ന് ചോദിച്ചപ്പോള്‍ റംലത്ത ചേച്ചിയുടെ തോളില്‍ ചെറുതായി തട്ടി

“ശരിക്കും ബുദ്ധിമുട്ടായി,”

 എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട്

“ പോടീ,  എന്റെ കുട്ടിയെകൊണ്ട് ഞാന്‍ ബുദ്ധിമുട്ടുകയോ, ഞാന്‍ ജീവനോടെ ഇങ്ങനെ ഇരിക്കുന്നത് തന്നെ നിങ്ങളുടെ സഹായവും അല്ലാഹുവിന്റെ കാരുണ്യവും കൊണ്ട് മാത്രമാ” 

എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് ചേച്ചി ശ്രദ്ധിച്ചു. അങ്ങനെയിരിക്കെ ഞാന്‍

“ റംലത്ത ഇപ്പോള്‍ വരുന്ന വഴിയാണ് അല്ലെ?”

 എന്ന് ചോദിച്ചപ്പോള്‍ അവര്‍ എന്നെ നോക്കി

“ അതെ മോനെ പെട്ടെന്നാണ് ബാപ്പ വിളിച്ചു നവാസിക്കയുടെ പെങ്ങളമോന്റെ സുന്നത്തിനു വേണ്ടി വരാന്‍ പറഞ്ഞത്, എല്ലാവരെയും കാണാന്‍ കഴിയുമല്ലോ എന്നോര്‍ത്തപ്പോള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല റഷീദ് എല്ലാം വേഗം ശരിയാക്കി തന്നൂ”

 അപ്പോഴേക്കും അച്ഛനും അളിയനും നവാസിക്കയും കൂടി ഏതോ കാര്യത്തെപ്പറ്റി  സംസാരത്തില്‍ മുഴുകിയിരുന്നൂ.

അപ്പോഴേക്കും റംലത്ത ബാഗില്‍നിന്നും ഞങ്ങള്‍ക്കുള്ള  ടിക്കറ്റുകളും  മീരയുടെ പാസ്പോര്‍ട്ടും എടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട്

“ഞാന്‍ ഈ ഞായറാഴ്ച ദുബായിക്ക് തിരിച്ചുപോകും അന്നത്തേക്കാണ് നിങ്ങള്‍ക്കും ടിക്കറ്റ് ശരിയാക്കിയത്”

എന്ന് പറഞ്ഞു. മീരയുടെ നേരെ തിരിഞ്ഞു

“ നീ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ മൊഞ്ചത്തിയാണ് കേട്ടോ? നിനക്ക് ഇവനെയെ കണ്ടുള്ളൂ പ്രേമിക്കാന്‍”

 എന്ന് ചോദിച്ചപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ നാണം ഞാന്‍ ശ്രദ്ധിച്ചു. അതിനു കൂട്ടുപിടിച്ചുകൊണ്ട് ചേച്ചിയും നിന്നപ്പോഴേക്കും റംലത്തയും നവാസിക്കയും അവിടെനിന്നും ഇറങ്ങി.

അന്ന് വൈകീട്ടോടെ എന്റെ സുഹൃത്ത് ഷാജിയുടെ ഓട്ടോറിക്ഷ വീട്ടിന്റെ മുറ്റത്ത് വന്നു നിന്നൂ. അപ്പോള്‍ ഞാനും അച്ഛനും വരാന്തയില്‍ ഇരുന്ന് എന്തോ കാര്യമായി സംസാരിക്കുകയായിരുന്നൂ. അവന്‍ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി

“ എടാ ഇതെന്താ നിങ്ങള്‍ ഒരുങ്ങിയില്ലേ? സര്‍ക്കിള്‍ സര്‍ നിനക്ക് എവിടെയോ പോവാന്‍ ഉണ്ട് എന്ന് പറഞ്ഞയച്ചതാ. വേഗം നോക്കൂ “

എന്ന് പറഞ്ഞപ്പോള്‍ അവനോട്

” നീ കയറി ഇരിക്ക് , ഞങ്ങള്‍ ഇപ്പൊ വരാം”

എന്നും പറഞ്ഞു അച്ഛനോട് സമ്മതവും വാങ്ങി അകത്തേക്ക് നടന്നൂ . അല്പസമയത്തിനകം ഞങ്ങള്‍ ഒരുങ്ങി ചേച്ചിയോടും അമ്മയോടും അച്ഛനോടും സമ്മതവും വാങ്ങി ഓട്ടോറിക്ഷയില്‍ കയറി. അപ്പോഴാണ് ഷാജി എന്റെ കല്യാണം കഴിഞ്ഞത് അറിയുന്നത് തന്നെ. അങ്ങനെ ഓരോന്ന് സംസാരിച്ചു ആ ഓട്ടോറിക്ഷ മീരയുടെ വീട് ലക്ഷ്യമാക്കി യാത്രയായി. സന്ധ്യ മയങ്ങുമ്പോഴേക്കും ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ചേര്‍ന്നൂ. അവിടെ ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് അവളുടെ ഒട്ടുമിക്ക ബന്ധുമിത്രാദികളും കാത്തിരിപ്പുണ്ടായിരുന്നൂ. അവിടെ ഞങ്ങള്‍ക്ക്ളെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങളും വിരുന്നു സല്‍ക്കാരവും കഴിഞ്ഞു ഞങ്ങള്‍ അവളുടെ അച്ചന്റെ തറവാട്ടിലേക്ക് ചെന്ന് കയറി. മീര ഒരുത്തരെയായിഎനിക്ക് പരിചയപ്പെടുത്തി നടന്ന അവളുടെ ആ ചുറുചുറുക്ക്  കണ്ടപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ എനിക്ക് തോന്നി.  അന്ന് ആ തറവാട്ടില്‍ തന്നെ ഞങ്ങള്‍ കഴിച്ചുകൂട്ടി. ഞങ്ങളെ  അവളുടെ മുത്തശ്ശി കൂട്ടി ചുമരിലെ ഓരോ ചിത്രങ്ങള്‍ കാട്ടി  പറഞ്ഞു തന്നപ്പോള്‍ ആ മുഖത്തെ പല്ലില്ലാ വായും തൂങ്ങിയാടുന്ന കാതും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ നോട്ടം കണ്ടാണെന്ന് തോന്നുന്നൂ എന്നെ അവര്‍ക്ക് നന്നെ ബോധിച്ചു. അങ്ങനെ അവിടത്തെ മുകളിലത്തെ മുറിയില്‍ ഞങ്ങള്‍ അന്നേക്കു കഴിച്ചുകൂട്ടി.

അടുത്തദിവസം ഞങ്ങള്‍ അവളുടെ തറവാട്ട്‌ വക ക്ഷേത്രത്തില്‍ ചെന്ന് കയറിയപ്പോള്‍ അവളിലെ കൊച്ചുകുട്ടി വീണ്ടും ഉണര്‍ന്നൂ. അവള്‍ കളിച്ചു നടന്ന സ്ഥലം മുതല്‍ പണ്ട് വീണ് മുറിഞ്ഞ സ്ഥലം വരെ എല്ലാം അവള്‍ എന്നെ കൊണ്ട് ചെന്ന് കാട്ടി തന്നൂ. അവളുടെ ആ സന്തോഷത്തില്‍ ഞാനും ആനന്ദം  കാണുകയായിരുന്നൂ. അമ്പലത്തില്‍ നിന്നും തിരിച്ചു വീട്ടിലെത്തി ഉച്ചകഴിഞ്ഞാണ് ഞങ്ങള്‍ അവളുടെ വീട്ടില്‍നിന്നും ഇറങ്ങിയത്. ആ മടക്കയാത്രയില്‍ ഉടനീളം അവള്‍ എന്റെ മേല്‍ ചാരിയിരുന്ന്‍ കരഞ്ഞുകൊണ്ടെ ഇരുന്നു. ഞാന്‍ അവളെ സമാശ്വസിപ്പിച്ചു അവളെ തലോടി ഇരുന്നപ്പോള്‍ കണ്ണാടിയില്‍ നോക്കി എല്ലാം കണ്ട് ചിരിച്ചുകൊണ്ട് ഷാജി ഓട്ടോറിക്ഷയുമായി മുന്നോട്ട് നീങ്ങി. കുറച്ചു സമയത്തിനകം ഞങ്ങള്‍ വീട്ടിലെത്തി ചേര്‍ന്നൂ. ഓട്ടോറിക്ഷയില്‍ നിന്നും കരഞ്ഞുകലങ്ങിയ കണ്ണുമായി ഇറങ്ങിയ അവളെ ചേച്ചിയാണ് ചേര്‍ത്തുപിടിച്ച് അകത്തേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും ഞങ്ങളുടെ അയല്‍ക്കാരായ കൃഷ്ണേട്ടനും ജമാലിക്കയും കുടുംബസമേതം ഗേറ്റുംകടന്ന് വരുന്നുണ്ടായിരുന്നൂ. ഞാനും അച്ഛനും ചേര്‍ന്ന്  അവരെ സ്വീകരിച്ച് വരാന്തയിലേക്ക് ആനയിച്ചു. കുറെ സമയം അവരോടൊപ്പം സംസാരിചിരുന്നപ്പോഴേക്കും അളിയന്‍ തന്റെ വാഹനത്തില്‍ അങ്ങോട്ട്‌ കടന്ന് വന്നൂ. അദ്ദേഹം എല്ലാവരോടും കുശലാന്വേഷങ്ങള്‍ നടത്തി അകത്തേക്ക് നടന്നു കയറി.  കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും കൃഷ്ണേട്ടനും ജമാലിക്കയും അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.


അങ്ങനെ ഞങ്ങള്‍ക്ക്  ദുബായിലേക്ക് യാത്രതിരിക്കാനുള്ള ദിവസം വന്നെത്തി. നേരത്തെ തന്നെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ അയല്‍ക്കാരനായ ടാക്സി ഡ്രൈവര്‍ വിനോദ് കാലത്ത് തന്നെ വീട്ടിലേക് വന്നു കയറി.  അപ്പോഴേക്കും മീരയുടെ വീട്ടുകാരും നവാസിക്കയോടും റംലത്തിനോടും ഒപ്പം അവിടേക്ക് എത്തിചെര്‍ന്നിരുന്നൂ. റംലത്ത കാറില്‍ നിന്നും ഇറങ്ങിക്കൊണ്ട്

” രഞ്ജീ അധികം സാധനങ്ങളൊന്നും ഇപ്പോള്‍ എടുക്കണ്ടഅവിടെ ചെന്നിട്ട് നോക്കി വേണമെങ്കില്‍ അപ്പൊ നോക്കി വേണ്ടത് ചെയ്യാം.”

 എന്ന് പറഞ്ഞപ്പോഴേക്കും മീരയുടെ വീട്ടുകാര്‍ വീട്ടിലേക്കു കയറി. അവളുടെ അമ്മ തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിഅവളുടെ കഴുത്തില്‍ ഇട്ടുകൊടുത്തുകൊണ്ട് ചേര്‍ത്തുപിടിച്ച് കുറെ കരഞ്ഞു. പിന്നീടെപ്പോഴോ ഞങ്ങള്‍ എല്ലാവരും കൂടി രണ്ടു കാറുകളിലായി വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചു. വഴിയിലുടനീളം മീര കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഇരുന്ന് എപ്പോഴോ എന്റെ മടിയില്‍ കിടന്ന് ഉറങ്ങി. ഞാന്‍ അവളുടെ മുഖത്ത് നിന്നും മുടി മാറ്റി കണ്ണുകള്‍ തുടച്ചപ്പോള്‍ ചേച്ചി എന്റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. ചേച്ചിയുടെയും അമ്മയുടെയും കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒളിച്ചു ഇറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. കുറെ സമയത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തിചെര്‍ന്നൂ. അവിടെ എല്ലാവരുമോടൊപ്പം കുറച്ചു സമയം ചിലവഴിച്ചപ്പോഴേക്കും എന്റെ മനസ്സില്‍ അവളുടെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു വന്നത്. അങ്ങനെ ഇരുവരെയും അടുത്ത് വിളിച്ചു ഞാന്‍ കുറച്ചു പണം കയ്യില്‍ നല്‍കി 

“ ഇനി നിങ്ങള്‍ ഒറ്റക്കാണ് എന്ന ചിന്ത വേണ്ട , ഞാന്‍ ഉണ്ട് നിങ്ങളോടൊപ്പം , അമ്മയെയും അച്ഛനെയും നോക്കണം.”

 എന്ന് പറഞ്ഞു തീര്‍ന്നപ്പോഴേക്കും എന്നെ ചേര്‍ത്തുപിടിച്ച് അവരുടെ കരച്ചിലും തുടങ്ങി. അപ്പോഴാണ് ഞാന്‍ അവളുടെ അനിയത്തിയെ നോക്കി 

“ അപ്പോള്‍ അടിയങ്ങള് പോകുവാ “

 എന്ന് പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ ചിരിയിലേക്ക്‌ വഴിമാറി. അങ്ങനെ എല്ലാവരോടും യാത്രചോദിച്ചു ഞങ്ങള്‍ റംലത്തയ്ക്കൊപ്പം വിമാനത്താവളത്തിനുള്ളിലേക്ക്  നടന്നു നീങ്ങി.   .                                                                                                                                                                                                                                                         തുടരും


ഭാഗം: പതിനഞ്ചു് 

 അന്ന് വൈകുന്നേരത്തോടെ ഞങ്ങള്‍ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങി . അങ്ങനെ മറ്റു നടപടിക്രമങ്ങള്‍ കഴിഞ്ഞു ട്രോളിയില്‍ ബാഗേജുകള്‍ വച്ച് തള്ളി മറ്റു യാത്രക്കാരോടൊപ്പം പുറത്തേക്ക് കടന്നപ്പോഴതാ ഹനമോളും റഷീദും ഫ്രാന്‍സിസും ഞങ്ങളെയും കാത്തു അവിടെ നില്‍ക്കുന്നൂ.ദൂരെനിന്നും ഞങ്ങളുടെ വരവ് കണ്ടപ്പോഴേ അവള്‍ ഉച്ചത്തില്‍

“ റംലത്ത.........”

എന്ന് നീട്ടിവിളിച്ചു. എന്നിട്ട് ഞങ്ങളുടെ അരികിലേക്ക് ഓടി വന്നൂ. അവളുടെ കളി കണ്ടിട്ടാണെന്ന് തോന്നുന്നൂ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും ചിരിച്ചുപോയി. അവള്‍ റംലത്തയുടെ ട്രോളിയില്‍ പിടിച്ചു തലയുമാട്ടി നടന്നപ്പോള്‍ ഇരുഭാഗത്തുമായി കെട്ടിവച്ച തലമുടി ആ താളത്തിനൊപ്പം ഊഞ്ഞാലാടി. അവളെ നോക്കി ഞാന്‍ തലതിരിച്ചു മെല്ലെ

“ എന്റെ കാന്താരി”

 എന്ന് വിളിച്ചപ്പോള്‍ അവള്‍ എന്റെ നേരെ മുഖം തടുപ്പിച്ചു വച്ചു. എന്നിട്ട് മീരയെ നോക്കി ചിരിച്ചു കണ്ണടിച്ചു കാണിച്ചു കൊണ്ട്

“ മീര ചേച്ചിയല്ലേ? “

എന്ന് ചോദിച്ചപ്പോള്‍. അവള്‍

 “ അതെ മോളുടെ പേരെന്താ?”

 എന്ന് ചോദിച്ചു. അവള്‍ കണ്ണുകള്‍ ചിമ്മി തലയാട്ടിക്കൊണ്ട്

“ മോളുടെ പേര് ഹനമോള്, ചേച്ചി ഇതാണ് എന്റെ പുന്നാര രഞ്ജി മാമന്‍”

 മറുപടിപറഞ്ഞു. എന്നിട്ട് എന്നെ നോക്കി “ ഞാന്‍ പറയട്ടെ “ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്താണ് അവള്‍ക്കു എന്നെ ക്കുറിച്ച് പറയാന്‍ ഉള്ളത് എന്നാ ചിന്തയില്‍ ആയിരുന്നൂ. അപ്പോഴേക്കും അവള്‍

 “അതേയ് ...ഇയാള്‍ക്ക് ചേച്ചിയെ വലിയ ലൗവാ . ഇടയ്ക്ക് മുറിയില്‍ ഒറ്റയ്ക്കിരുന്ന്ചേച്ചിയുടെ ഫോട്ടോയില്‍ നോക്കി എന്തൊക്കയോ സംസാരിക്കുന്നത് കേള്‍ക്കാം.”

എന്ന് പറഞ്ഞു എന്റെ നേരെ തിരിഞ്ഞു

“ ആ ഫോട്ടോ പോക്കറ്റില്‍ ഇപ്പോള്‍ ഉണ്ടോ “

 എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവളെ തലയാട്ടി

“അതെ”

 എന്ന്‍പറഞ്ഞപ്പോള്‍. അവളുടെ വിടുവായത്തരം കേട്ട് എല്ലാവരും കൂടി ആര്‍ത്തു ചിരിച്ചു. മീരയുടെ മുഖം നാണം കൊണ്ട് ചുവന്നത് ഞാന്‍ ശരിക്കും കണ്ടു. റംലത്ത മീരയെ നോക്കി

 “ മോളെ മീരേ... ഇവളെ രഞ്ജി മിട്ടായി കൊടുത്ത് വശയത്താക്കിയതാ , ഇപ്പോള്‍ അവന് അതിന്റെ കൂലി കിട്ടിയത് കണ്ടോ “

എന്ന് പറഞ്ഞപ്പോള്‍ ഹനമോള്‍ റംലത്തയേനോക്കി കൊഞ്ഞനം കുത്തി കാണിച്ചു .                                                       
അപ്പോഴേക്കും മീര അവളെ കൈകളിലേക്ക് കോരിയെടുത്തു. ആദ്യമായി അവള്‍ ആ ഉയരത്തില്‍ ഇരുന്ന് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അവള്‍ മീരയോട്‌ ഓരോന്ന് ചോദിച്ചും മീര അതിനു ഉത്തരം പറഞ്ഞുകൊണ്ടും അവരോടൊപ്പം മുന്നോട്ട് നടന്നു നീങ്ങി. അങ്ങനെ അല്പസമയത്തിനകം അവര്‍ പാര്‍ക്കിങ്ങില്‍ നിറുത്തിയിട്ടിരുന്ന തൂവെള്ള നിറത്തിലുള്ള പുത്തൻ പ്രാഡോയ്ക്കരികിലെത്തി. ഞാന്‍ അതിന്റെ ഭംഗി ആസ്വദിച്ചു നിന്നപ്പോഴാണ് റംലത്ത്

“നീ വരുന്നില്ലേ”

 എന്ന് ചോദിച്ചത് . അങ്ങനെ ഞങ്ങള്‍ എല്ലാവരും കയറി . അതിനുള്ളില്‍ ഇരുന്ന് ഞാന്‍ റഷീദിനെ നോക്കി “" നീ എപ്പോഴാ ഈ വണ്ടി വാങ്ങിയേ ?" എന്ന് ചോദിച്ചപ്പോള്‍ അവന്‍ അതിനു മറുപടിയായി ."ഇന്ന്ഷോറൂമിൽനിന്നും  വാങ്ങി വരുന്ന വഴിയാ മാഷേ " എന്ന് പറഞ്ഞു. അതിനിടയില്‍ ഫ്രാന്‍സിസ് പിന്നിലെ വാതില്‍ തുറന്ന്‍ സാധനങ്ങള്‍ അതിലേക്കു കയറ്റി വച്ചു. കുറച്ചു സമയത്തിനകം ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു.മീര പുറത്തെക്കാഴ്ചകള്‍ ചില്ല് ജാലകത്തിലൂടെ കണ്ടുകൊണ്ടു ആശ്ചര്യത്തോടെ ഇരുന്നപ്പോള്‍ അവള്‍ക്കു പലതും വിരല്‍ ചൂണ്ടി കാണിച്ചു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ഹനമോളും കൂടെ കൂടി.  അത് കണ്ട് റംലത്ത 

" റഷീദേ  നോക്കിയേ ഹനമോൾക്ക് ആളായി" 

എന്ന് പറഞ്ഞപ്പോള്‍ അവള്‍ റംലത്തയെനോക്കി കൊഞ്ഞനം കുത്തിക്കാണിച്ചൂ തലതിരിച്ചുകൊണ്ട് ചൊടിച്ചിരുന്നൂ. അപ്പോഴേക്കും ഞങ്ങളുടെ വാഹനം കെട്ടിടത്തിന്റെ പാര്‍ക്കിങ്ങില്‍ ചെന്ന് നിന്നൂ. വേഗം തന്നെ അതില്‍ നിന്നും ഇറങ്ങി സാധനങ്ങളുമായി മുന്നോട്ട് നടന്നു . ആദ്യം നേരെ ലിഫ്ടിനരികിലേക്കും  പിന്നീട് ലിഫ്റ്റില്‍ കയറി ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന നിലയിലെക്കുമായി ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ഫ്ലാറ്റിലെത്തി ബെല്ലടിച്ചപ്പോഴേക്കും വാതില്‍ തുറന്ന്‍ ഉമ്മ പുറത്തിറങ്ങി.അവര്‍ മീരയേയും കൂട്ടി അകത്തേക്ക് നടന്നൂ പിന്നാലെ ഞങ്ങളും അകത്തേക്ക് പ്രവേശിച്ചു. ഹനമോള്‍ എന്നെയും മീരയേയും പിടിച്ചു വലിച്ചു അകത്തെ മുറിയിലേക്ക് കൊണ്ട് പോയി. അവിടെയാണല്ലോ റഷീദിന്റെ ഭാര്യ ജമീല ശരീരം തളര്‍ന്ന്കിടക്കുന്നത്. ഞങ്ങള്‍ ആ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ ആ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു . ജമീല കിടന്ന കിടപ്പില്‍ കൈവിരല്‍ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു  അത് കണ്ട് ഹനമോളാണ് മീരയോട്‌ ഉമ്മയുടെ അരികിലേക്ക് ചെല്ലാന്‍ പറഞ്ഞത്. അങ്ങനെ മീര അവരുടെ അരികിലെ കസേരയില്‍ ചെന്ന് ഇരുന്ന് അവരുടെ കൈകള്‍ തന്റെ കൈകളില്‍ ചേര്‍ത്തു വച്ചു. അപ്പോഴേക്കും ജമീല കണ്ണുകള്‍ അടച്ചു കിടന്നു ആ കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നൂ. മീര തന്റെ കയ്യിലെ ടവല്‍ കൊണ്ട് അത് തുടച്ച് കൊടുത്തെങ്കിലും. ഹനമോള്‍ കട്ടിലില്‍ കയറി ഇരുന്ന് തന്റെ ഉടുപ്പുകൊണ്ട് ഉമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് 

" എന്റെ ഉമ്മ കരയണ്ട മോള് നോക്കിക്കോളാം കേട്ടോ "

 എന്ന് നിറ കണ്ണുകളോടെ പറഞ്ഞപ്പോള്‍ അവര്‍ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചത് ഞങ്ങള്‍ ശ്രദ്ധിച്ചു. ആ കാഴ്ചകണ്ട്‌ മീര അവരുടെ കൈകള്‍ തന്റെ കണ്ണിനോടു ചേര്‍ത്തു പിടിച്ച്കണ്ണുനീര്‍ അടക്കാന്‍ പാടുപെട്ടു. അങ്ങനെയാണ് ഞാന്‍ അവളെയും കൂട്ടി അവിടെനിന്നും ഇറങ്ങിയത്. ആ നടത്തത്തിനിടയിലും ഹനമോലെ കോരിയെടുത്ത് ആ കവിളില്‍ മുത്തമിടാന്‍ അവള്‍ മറന്നില്ല.

അവളുടെ മുഖത്തെ കണ്ണീരിന്റെ നനവ് അനുഭവിച്ച  ഹനമോളെ  മീരയോട് 

 "ചേച്ചി കരഞ്ഞു ഇല്ലേ,  സാരമില്ല എന്റെ ഉമ്മ വേഗം എഴുന്നേറ്റു നടക്കുമെന്ന് ബാപ്പ പറഞ്ഞല്ലോ "

 എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെ നനവ്‌ ഞാന്‍ കണ്ടു. അവളെ മാറോട് ചേര്‍ത്തു പേടിച്ച് ഞങ്ങള്‍ എന്റെ മുറിയിലേക്ക് നടന്നു നീങ്ങി. ഞാന്‍ കുളിച്ചു വരുമ്പോള്‍ അതാ മീരയും ഹനമോളും കൂടി അക്കുത്തിക്കുത്ത് കളിക്കുന്നൂ . ഞാന്‍ മീരയെ കുളിക്കാന്‍ പറഞ്ഞയച്ചു അവളോടൊപ്പം കളിയില് മുഴുകി. മീര കുളിച്ചു വരുമ്പോഴേക്കും ഉമ്മ വന്നു 

“വാ മക്കളെ ആഹാരം കഴിക്കാം “ 

എന്ന് പറഞ്ഞു വിളിച്ചപ്പോള്‍. പെട്ടെന്ന് തന്നെ ഞങ്ങളും അവരെ പിന്തുടര്‍ന്ന് നീങ്ങി. അപ്പോഴാണ് മീര സ്വകാര്യമായി എന്നോട് 

രഞ്ജിയേട്ടാ നിങ്ങളെന്താ ഇങ്ങനെ ഇവിടെ എല്ലാരോടും പറഞ്ഞു വച്ചിട്ടുണ്ടല്ലോ" 

എന്ന് പറഞ്ഞപ്പോള്‍ . ഞാന്‍ അവളെ നോക്കി 

“സത്യമാണെടി മോളെ നിന്നെ കുറച്ചു നാള്‍ പിരിഞ്ഞിരുന്നപ്പോൾ ഞാനനുഭവിച്ച വേദന ,  ഹോ  അതെ ക്കുറിച്ചൊന്ന്  ഓർക്കാൻ തന്നെ പറ്റുന്നില്ല "

 എന്ന് പറഞ്ഞപ്പോള്‍ അത് കേട്ടുകൊണ്ട് അങ്ങോട്ട്‌ വന്ന റംലത്ത ചിരിച്ചുകൊണ്ട് മീരയെ നോക്കി 

" മോളെ  നീ ഭാഗ്യവതിയാ നല്ല മോനാ  ഇവൻ നിന്നെ പൊന്നുപോലെ നോക്കും തീർച്ച. ഇനി ആഹാരം കഴിഞ്ഞിട്ടേ സംസാരം ഉള്ളൂ കേട്ടോ “

  എന്ന് പറഞ്ഞപ്പോഴേക്കും റഷീദും അവിടെ വന്നിരുന്നൂ. അങ്ങനെ ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു. ഞങ്ങളോടൊപ്പം വരാന്‍ ഇറങ്ങിയ ഹനമോളെയും എടുത്ത് റഷീദ് ജമീലയുടെ മുറിയിലേക്ക് തിരിച്ചു. മുറിയുടെ വാതില്‍ അടച്ചു ഭദ്രമാക്കി കട്ടിലില്‍ ഇരുന്ന് കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നപ്പോള്‍ മീര എന്നെ നോക്കി 

“രഞ്ജിയേട്ടാ നിങ്ങൾ എന്നെ ഇത്രയധികം സ്നേഹിക്കുന്നത്  കാണുമ്പോൾ എനിക്ക് എന്തോ ഉള്ളിലൊരു പേടിപിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ "

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവളോട്‌ 

" സത്യമേ നിന്നോട് ഞാൻ പറയുള്ളൂ " 

എന്നു പറഞ്ഞപ്പോള്‍ . അവള്‍ 

" എനിക്കെന്തെങ്കിലും സംഭ ...."

എന്ന് പറയാന്‍ തുടങ്ങിയപ്പോഴേ ഞാന്‍ ആ വായപൊത്തി ബാക്കി പറയാന്‍ അനുവദിച്ചില്ല. അത് കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞത്‌ അവള്‍ ശ്രദ്ധിച്ചു. എന്റെ മാറില്‍ചാരിക്കിടന്ന് 

“ ഇനിയൊരിക്കളും ഞാന്‍ ഇത് പറയില്ല എന്റെ പൊന്നേ, പക്ഷെ എന്തോ ഒരു പേടി “

 എന്നും പറഞ്ഞു മുഖത്ത് നോക്കി കല്ലചിരിചിരിച്ചപ്പോള്‍  ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ഞങ്ങളുടെ കുസൃതികളിലേക്ക് കടന്നൂ. അവസാനം ആലിംഗനബദ്ധരായി എന്തൊക്കയോ ചോദിച്ചും പറഞ്ഞും കിടന്നപ്പോള്‍ എപ്പോഴോ ഉച്ചമയക്കത്തിലേക്ക് വഴിമാറി. പിന്നീടെപ്പോഴോ വാതിലില്‍ ശക്തമായി ആരോ മുട്ടുന്നത് കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. മാറിക്കിടന്ന വസ്ത്രങ്ങള്‍ നേരെയാക്കി ഞാന്‍ ചെന്ന് വാതില്‍ തുറന്നൂ. അപ്പോഴതാ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റംലത്ത വാതില്‍ക്കല്‍ നില്‍ക്കുന്നൂ . അകത്തുനിന്നും ഉയര്‍ന്നുകേള്‍ക്കുന്ന 

"എന്റെ മോളെ" 

എന്ന ഉമ്മയുടെ കരച്ചിലും 

"ഉമ്മാ ...." 

ഹനമോളുടെ ഉച്ചത്തിലുള്ള നിലവിളിയും ഉയര്‍ന്നു കേള്‍ക്കാം ആയിരുന്നൂ. ഞാനും മീരയും റംലത്തയോടൊപ്പം അങ്ങോട്ടേക്ക് ഓടി.മുറിയില്‍ ജമീല കട്ടിലില്‍ ചലനമറ്റ് കിടപ്പുണ്ടായിരുന്നൂ. അപ്പോഴേക്കും റഷീദ് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ട്രക്ച്ചരുമായി രണ്ടു പേര്‍ അങ്ങോട്ട്‌ കടന്ന് വന്നൂ. അങ്ങനെ ജമീലയെ അതിലേറ്റി പുറത്തേക്ക് നടന്നൂ ഞാനും മീരയും ഹനമോളും അവരോടൊപ്പം ആശുപത്രിയിലേക്ക് തിരിച്ചു.

തുടരും



ഭാഗം: പതിനാര് 


ആംബുലൻസ്  കുറച്ചു് സമയങ്ങൾക്കകം  ജമീലയേയും കൊണ്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനരികിലായി ചെന്ന് നിന്നൂ. ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് ജമീലയേ  ആംബുലൻസിൽനിന്നും സൂക്ഷിച്ചു് താഴെയിറക്കി  വേഗം തന്നെ ഐ സി യു വിലേക്ക് കൊണ്ട് പോയി  . ഞാനും മീരയും ഹനമോളെയും റഷീദും  ആ സ്ട്രച്ചറിനേ പിന്തുടര്‍ന്നൂ. ഹനമോള്‍ മീരയുടെ തോളില്‍ ചാഞ്ഞു കിടന്ന് മുറുക്കെ പിടിച്ചു ഉമ്മയെ കൊണ്ടുപോവുന്നതും നോക്കി. അവളുടെ മുഖം കരഞ്ഞു തളര്ന്നിരുന്നൂ കരച്ചിലിന്റെ നേര്‍ത്ത ശബ്ദം അവളില്‍ ഞാന്‍ കണ്ടു. പോരാത്തതിന് കണ്മഷി മുഖത്തങ്ങിങ്ങായി പരന്നിന്ന് കിടന്നിരുന്നൂ . ഐ സി യു വിലേക്ക്  ഡോക്ടറും നേഴ്സുമാരും അങ്ങോട്ടും ഇങ്ങോട്ടുമായി  ദ്രിതിയില്‍ നീങ്ങിയപ്പോള്‍ ഞങ്ങളും  വാതിലിനു മുന്നിലായി അക്ഷമരായി കാത്തിരുന്നൂ. ഹനമോള്‍ മീരയുടെ കയ്യില്‍നിന്നും താഴെ ഇറങ്ങി റഷീദിനെ ലക്ഷ്യമാക്കി നടന്നൂ. അവിടെച്ചെന്ന്അവള്‍ റഷീദിന്റെ മടിയില്‍ കയറി ഞെഞ്ചോടൊട്ടി ചേർന്ന്  ഇരുന്ന് അവന്റെ കയ്യിലെ മൊബൈല്‍ ഫോണില്‍  കളിയ്ക്കാൻ തുടങ്ങി. റഷീദ് അവളുടെ മുടിയിലൂടെ വിരലോടിച്ചു തന്റെ താടി അവളുടെ തലയില്‍ ചേര്‍ത്തു വച്ച് ആ നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് വച്ച് അവളെ പൂണ്ടു പിടിച്ചു. അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നൂ അത് എല്ലാവരില്‍നിന്നും മറച്ചു പിടിക്കാന്‍ ആയിരുന്നൂ ഈ തത്രപ്പാട് എന്ന് പിന്നെയാണ് എനിക്ക് ബോധ്യമായത്. അതിനിടയില്‍ മീര എന്റെ അരികിലേക്ക് ഒന്ന് കൂടെ ചേര്‍ന്നിരുന്ന്  


" ഞാൻ വന്നു കയറിയത് കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത്  രണ്ജിയേട്ടാ, ശരിക്കും ഒരു നശിച്ച ജന്മമാണ് എന്റേത് " 

എന്ന് ചോദിച്ചപ്പോള്‍ ആ മനസ്സിന്‍റെ നോവ്‌ ഞാന്‍ മനസ്സിലാക്കിയിരുന്നൂ. ഞാന്‍ അവളെ എന്നിലേക്ക്‌ ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും അതുവരെ വിങ്ങിനിന്ന കണ്ണീര്‍ മേഘങ്ങള്‍ പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ നന്നെ പാടുപെടേണ്ടി വന്നൂ . എന്റെ കയ്യിലെ തൂവാല ആ കണ്ണീരില്‍ കുതിര്‍ന്നൂ. അവളുടെ എങ്ങിക്കരയുന്ന ശബ്ദംകേട്ട് ഹനമോള്‍ ബാപ്പയുടെ അടുത്തുനിന്നും ഇറങ്ങി വന്നപ്പോഴേക്കും ആ വഴിപോയവരുടെ ശ്രദ്ധമുഴുവന്‍ അവളിലേക്ക്‌ പതിഞ്ഞു കഴിഞ്ഞിരുന്നൂ. ഹനമോള്‍ ആ കുഞ്ഞുകൈകൊണ്ട് മീരയുടെ  കണ്ണുകള്‍  തുടച്ചുകൊണ്ട്

"ചേച്ചി കരയണ്ട,  എന്റെ ഉമ്മ വേഗം വരും ഇന്നിട്ട്‌ മോളെയും ബാപ്പയെയും കൂട്ടി  പുറത്തൊക്കെ കറങ്ങാൻ പോവുമല്ലോ, അപ്പോള്‍ ചേച്ചിയെയും കൂട്ടും കേട്ടോ, എന്റെ പോന്നു ചേച്ചിയല്ലേ കരയല്ല ചേച്ചി, ഇനിയും കരഞ്ഞാല്‍ ഹനമോളും കരയും”

 എന്ന് പറഞ്ഞപ്പോഴേക്കും മീര അവളെ ചേര്‍ത്തുപിടിച്ച് കരച്ചില്‍ തുടര്‍ന്നൂ. ആ കാഴ്ചകണ്ട്‌ ഞങ്ങളെ കൂടാതെ നെഴ്സുമാരുടെയും കണ്ണുകള്‍ ഈറനണിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.

അവരില്‍ ചിലര്‍ വന്ന് മീരയെ കൂട്ടി അവിടെനിന്നും മുഖം കഴുകാന്‍ കൊണ്ടുപോയി തിരിച്ചു വിട്ടപ്പോള്‍  അവള്‍ എന്റെ അരികില്‍ വന്ന്‍ മൂകയായി ഇരുന്നു. അതിനിടയില്‍ മധ്യവയസ്കയായ ഒരു നേഴ്സിംഗ് ഉദ്യോഗസ്ഥ ഞങ്ങളുടെ അരികിലേക്ക് വന്ന്‍ അവളുടെ ചുമലില്‍ പിടിച്ചുകൊണ്ട്

" മോള് കരയണ്ട കേട്ടോ, കരച്ചില് വരിക മനസ്സില്‍ കളങ്കമില്ലാത്തവര്‍ക്കാണ് അതിനാല്‍ തന്നെ നിന്റെ മനസ്സ് ശുദ്ധമാ അതാ വേഗം കരച്ചില് വന്നേ”

 എന്ന് പറഞ്ഞു അവളുമായി കുശലാന്വേഷണം നടത്തിയപ്പോഴേക്കും മീരയുടെ മുഖത്ത് ചിരിയുടെ ചില അലകള്‍ കണ്ട് തുടങ്ങി. അതിനിടയിലാണ് അവര്‍ എന്തോ അത്യാവശ്യാര്‍ത്തം നടന്നു നീങ്ങിയത്. മുഖത്ത് വിരിഞ്ഞ പുഞ്ചിരി  മറ്റുള്ളവരില്‍നിന്നും മറച്ചുപിടിക്കാനായി മീര എന്റെ ചുമലിലൂടെ എങ്ങോട്ടോ ശ്രദ്ധയൂന്നി  ഇരുന്നു. ഹനമോള്‍ മീരയുടെ അരികിലായി ഇരുന്ന്  മീരയുടെ വിരലുകളില്‍ എണ്ണം പഠിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഐ സി യു വിന്റെ വാതില്‍ പാതി തുറന്നത് കണ്ടത് . അതില്‍ നിന്നും ഇറങ്ങി വന്ന ഒരു നേഴ്സ്

“ആരാ ജമീലയുടെ കൂടെ വന്നത് ?”

 എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ ഞാനും മീരയും ഹനമോളും റഷീദിന് ഒപ്പം അങ്ങോട്ട്‌ നടന്നൂ. അവരുടെ അരികിലെ ചെന്ന് റഷീദ്  

" ഞങ്ങളാ  സിസ്റ്ററെ മരുന്നെന്തെങ്കിലും വാങ്ങാനുണ്ടോ ?"

എന്ന് ചോദിച്ചപ്പോള്‍  നേഴ്സ്

 മരുന്ന് വേണം പക്ഷെ ആദ്യം വേണ്ടത് രക്തമാണ്  ഗ്രൂപ്പ്  AB+ "

 എന്ന് പറഞ്ഞപ്പോള്‍  . റഷീദ് രക്തം എവിടുന്ന് സംഘടിപ്പിക്കുമെന്നറിയാതെ  ഒരു മിനിട്ടു ആലോചിച്ചുകൊണ്ട് നിന്നൂ. അതിനിടയിലേക്ക് ഞാന്‍

" സിസ്റ്റർ എന്റെ രക്തം AB+ ആണ് ഞാൻ വരാം "

എന്ന് പറഞ്ഞപ്പോഴേക്കും റഷീദ് സന്തോഷം കൊണ്ട് എന്തുപറയണമെന്നറിയാതെ എന്നെ  തോളിൽ കൈവച്ചു  നിറകണ്ണുകളോടെ ചേർത്തുപിടിച്ചു.  തോളില്‍ കിടന്നു കൊച്ചുകുട്ടിയെ പ്പോലെ കരഞ്ഞ റഷീദിനെ ഫ്രാന്‍സിസിന്റെ കയ്യില്‍ ഏല്‍പ്പിച്ചു മീരയോട്‌ സമ്മതം വാങ്ങി ഞാന്‍ നെഴ്സിനോപ്പം നടന്നു നീങ്ങി.

കുറച്ചു കഴിയുമ്പോഴേക്കും റംലത്തും റഷീദിന്റെ ബന്ധുവായ സമദും ഒന്ന് രണ്ടു ബന്ധുക്കളും അവിടേക്ക് എത്തിചേര്‍ന്നൂ. റംലത്ത മീരയ്ക്കരികിലായി ഇരുന്ന് എന്നെ പ്പറ്റി തിരക്കി. സമദ് വേഗം ചെന്ന് ഫ്രാന്‍സിസിന്റെ തോളില്‍ തലവച്ച് കരയുന്ന റഷീദിനെ സമാധാനിപ്പിക്കാന്‍ തുടങ്ങിയത് . അത് കണ്ട്  റംലത്തയും മീരയും ഹനമോളെയും കൊണ്ട് അങ്ങോട്ടേക്ക് നീങ്ങി. റംലത്ത അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റഷീദ് 

" റംലത്താ  എന്റെ രഞ്ജി അകത്തേക്ക് രക്തം കൊടുക്കാനായി പോയിട്ടുണ്ട് എന്റെ ജമീല എഴുന്നേറ്റു നടക്കുന്നത് കണ്ടിട്ട് എനിക്ക് മരിച്ചാലും കുഴപ്പമില്ല "

 എന്ന് പറഞ്ഞപ്പോള്‍ കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞത്‌ മീര പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.റംലത്ത മീരയെ നന്ദിയോടെ നോക്കിയപോള്‍ അവള്‍ ഹനമോളെ തോളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ആട്ടി ഉറക്കാനുള്ള പുറപ്പാടില്‍ ആയിരുന്നൂ. അല്പസമയത്തിനകം ഞാന്‍ രക്തവും നല്‍കി വലതുകയ്യില്‍ ഒട്ടിച്ചു വച്ച പഞ്ഞിയുമായി അവരുടെ അരികിലേക്ക് നടന്ന് വന്നപ്പോഴേക്കും റഷീദ് ശാന്തനായി കാണപ്പെട്ടു. ഹനമോള്‍ അപ്പോഴേക്കും മീരയുടെ ചുമലില്‍ ചാഞ്ഞുറങ്ങികഴിഞ്ഞിരുന്നൂ. കുറച്ചു കഴിഞ്ഞപ്പോഴേക്കും നേഴ്സ് മരുന്നിന്റെ കുറിപ്പടിയുമായി വാതില്‍ക്കല്‍ വന്നു വിളിച്ചു. അപ്പോഴേക്കും മീര ഹനമോലെ രംലത്തിന് കൈമാറി. ഞാന്‍ വേഗം ചെന്ന് അത് വാങ്ങി മീരയേയും കൂട്ടി ഫാർമസി ലക്ഷ്യമാക്കി നടന്നൂ. കുറച്ചുനാളുകള്‍ കൂടി ജമീലയേയും കൊണ്ട് ഞങ്ങള്‍ക്ക് അവിടെ കഴിച്ചുകൂട്ടെണ്ടാതായി വന്നൂ.അങ്ങനെ ഒരു തിങ്കളാഴ്ച ജമീലയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു കൊണ്ട് വന്നൂ. മരുന്നിന്റെയോ ചികിത്സയുടെയോ പ്രാര്‍ത്ഥനയുടെ ഫലമോ എന്നറിയില്ല ജമീലയുടെ ശരീരത്തിന്‍റെ തളര്ച്ചയ്ക്ക്  നല്ല മാറ്റങ്ങള്‍ കണ്ട് തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അവര്‍ എന്തോ പറയാനായി ശ്രമിക്കുന്നത്  ആദ്യമായി കണ്ടത് ഹനമോള്‍ ആണ്. അവള്‍ അപ്പോള്‍ തന്നെ ഉമ്മാമയേയും രംലത്തിനെയും മീരയേയും ഉച്ചത്തില്‍ വിളിച്ചു.
                                                                                                                                                                                                                                                           തുടരും



ഭാഗം: പതിനേഴ് 

അപ്രതീക്ഷമായുള്ള ഹനമോളുടെ വിളികേട്ട്  ഉമ്മയും റംലത്തയും മീരയും അങ്ങോട്ടേക്ക് ഓടിച്ചെന്നു. അവിടെ കണ്ട കാഴ്ച്ച അവരെ ശരിക്കും ആശ്ചര്യപ്പെടുത്തി. അവരുടെ കണ്ണുകളുടെ  കാഴ്ച്ചപോലും ആ ആനന്ദാശ്രുക്കളാല്‍ അവ്യക്തമായി മാറി. ഉമ്മ ജമീലയുടെ കട്ടിലില്‍ ഇരുന്ന് അവളുടെ കൈകള്‍ കണ്ണുകളോട് ചേര്‍ത്ത് പിടിച്ചു

" എന്റെ ബദരീങ്ങളെ , ഈ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലഎന്റെ മോള്  വര്‍ത്താനം പറയാന്‍ ശ്രമിക്കുന്നല്ലോ നന്നായി ,  പാവം  എത്ര കാലമായി ഈ കിടപ്പു കിടക്കുന്നൂ , ഇവളൊന്നു നടന്നു കിട്ടിയാൽ എന്ത് വേണേലും  ചെയ്യാമായിരുന്നൂ  "

 എന്ന് പറഞ്ഞു അവര്‍ ചുണ്ടുകളില്‍ എന്തൊക്കയോ ഉരുവിടുന്നുണ്ടായിരുന്നൂ. റംലത്ത പറഞ്ഞാണ് മീരയ്ക്ക് അത് ഖുറാന്റെ വചനങ്ങളാണ് എന്ന് മനസ്സിലായത്. ഉമ്മയുടെ കണ്ണീര്‍ കണങ്ങളാല്‍ ജമീലയുടെ കൈകള്‍ നനഞ്ഞു കുതിര്ന്നൂ. ജമീല എല്ലാം അറിഞ്ഞുകൊണ്ട് കണ്ണുകള്‍ അടച്ചു കിടന്നൂ . ആ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍  സ്വയം ചാലുകീറി ഒഴുകി കിടക്കയിലേക്ക് ചെന്ന് ചേര്‍ന്നൂ.ആ സന്തോഷത്തില്‍ റംലത്ത റഷീദിന്‍റെ ഫോണില്‍ വിളിച്ചു

" ഹലോ റഷീദല്ലേ , മോനെ റംലത്തയാ നീ വേഗം വീട്ടിലേക്കു വാ "

 എന്ന് പറഞ്ഞവസാനിപ്പിച്ചു. മീര ഹനമോളെ അപ്പോഴേക്കും കൈകളില്‍ കൊരിയെടുത്തിരുന്നൂ. റംലത്ത അവളുടെ അരികില്‍ വന്നു തന്റെ കണ്ണുകള്‍ കൈകൊണ്ട് തുടച്ച് നിന്നപ്പോള്‍ കൂട്ടിനു ഹനമോളും ചേര്‍ന്നൂ. ഏതാനും സമയത്തിനകം റഷീദും ഞാനും അവിടേക്ക് എത്തിചെര്‍ന്നൂ. റംലത്ത നടന്ന സംഭവം അവന് വിശദീകരിച്ചു കൊടുത്തു. അത് കേട്ടയുടനെ അവന്‍ ജമീലയുടെ അരികിലേക്ക് ചെന്ന് അവളുടെ മുഖം തന്റെ ഇരുകരങ്ങളിലും എടുത്ത് ആ നെറ്റിത്തടത്തിലും കവിളിലും മാറി മാറി മുത്തം നല്‍കി. അയാളുടെ കണ്ണുകള്‍ ആനന്ദാശ്രുക്കളാല്‍ നിറഞ്ഞിരുന്നൂ. ഇടയ്ക്കെപ്പോഴോ എന്നെ അരികിലേക്ക് വിളിച്ചു അവന്‍റെ സന്തോഷം പങ്കുവച്ചപ്പോള്‍ ആ കണ്ണുകളിലേക്കു അധികനേരം നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. അവനെ തൊട്ടു തലോടിക്കൊണ്ട് രംലത്തും ഞങ്ങളോടൊപ്പം ചേര്‍ന്നൂ. അവരുടെ വികാരവിക്ഷോഭങ്ങള്‍ പിന്നെപ്പോഴോ അതിന്റെ എല്ലാ അതിരുകളും ലംഘിച്ചപ്പോള്‍ അവിടം ഒരു കണ്ണീര്‍ കടലായി മാറി. അതിനിടയില്‍ ഞാന്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസ് ജമീലയെ ചികിത്സിക്കുന്ന ഡോക്ടറെയും കൂട്ടി അവിടേക്ക് എത്തിചെര്‍ന്നൂ. ഡോക്ടര്‍ വിശദമായി പരിശോധിച്ചശേഷം റഷീദിനെ നോക്കി

" വിഷമിക്കണ്ട ജമീലയുടെ ശരീരം മരുന്നുകൾക്ക് പ്രതികരിച്ചു തുടങ്ങിയിരിക്കുന്നൂ , അതൊരു നല്ല ലക്ഷണമാണ്.  ഇനി അധികനാലുകള്‍ വേണ്ടിവരില്ല നിങ്ങളുടെ മനസ്സിലുള്ള മോഹം പൂവണിയാന്‍ “

 എന്ന് പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അദ്ദേഹം റഷീദിന് നേരെ നടന്നു വന്ന്‍ തോളില്‍ തട്ടിക്കൊണ്ട്

" ചിയർ അപ്പ് മാൻ , ജമീല ഭാഗ്യവതിയാ നിങ്ങളെപ്പോലൊരു ഭർത്താവിനെ കിട്ടിയില്ലേ "

 എന്ന് പറഞ്ഞശേഷം ഹനമോളെ നോക്കി

" എത്രയും വേഗം ഉമ്മയെയും കൊണ്ട് മോൾക്ക് പാർക്കിലും ബീച്ചിലുമെല്ലാം വേഗം പോവാൻ കഴിയും കേട്ടോ , അപ്പോള്‍ ഈ ഡോക്ടര്‍ അങ്കിളിനെ മറക്കുമോ  "

എന്ന് പറഞ്ഞപ്പോള്‍ അവള്‍ നിറഞ്ഞ കണ്ണുകളോടെ

“ ഇല്ല ഡോക്ടറെ “

പറഞ്ഞതില്‍ അവളുടെ മനസ്സിലെ സന്തോഷം മുഴുവനും ഉണ്ടായിരുന്നൂ . ഡോക്ടര്‍ ചിരിച്ചുകൊണ്ട് അവിടെനിന്നും ഫ്രാന്സിസിനോടൊപ്പം ഇറങ്ങി. അതിനിടയില്‍ ഹനമോള്‍ ഉമ്മയുടെ അരികില്‍ ചെന്ന്

" എന്റെ ഉമ്മയെയും കൂട്ടി ഞാനും ബാപ്പയും എല്ലായിടത്തും കറങ്ങാൻ പോവൂലോ "

എന്ന് പറഞ്ഞപ്പോള്‍ ജമീല എന്തോ അവളോട്‌ വിരല് ചൂണ്ടി പറയാന്‍ ശ്രമിക്കുകയായിരുന്നൂ.

അന്നുമുതല്‍ മീരയും റംലത്തും ഉമ്മയും അവരുടെ സമയത്തിന്റെ മുഴുവൻ സമയവും ജമീലയുടെ അടുത്ത് തന്നെ ചിലവഴിച്ചു  തുടങ്ങി .ചില നാളുകളില്‍ ഡോക്ടര്‍ വന്നു പരിശോധിച്ചും ചില മരുന്നുകള്‍ മാറ്റിവാങ്ങിയും ദിവസങ്ങള്‍ കടന്നുപോയി. അങ്ങനെ ഒരു ദിവസം ഡോക്ടറുടെ നിര്‍ദേശപ്രകാരം ജമീലയെ മീരയും രംലത്തും ഉമ്മയും കൂടി കട്ടിലില്‍ തലയണ വച്ച്  താങ്ങിയിരുത്തി. അതിനൊക്കെ സഹായിയായി കൂട്ടിന് ഹനമോളും ഉണ്ടായിരുന്നൂ. അടുത്ത കുറെ നാളുകള്‍ കൂടി ഈ രീതി അവര്‍ തുടര്‍ന്നൂ. ഇടയ്ക്കൊക്കെ ഹനമോള്‍ ജമീലയുടെ കാലിനടിയില്‍ ഇക്കിളികൂട്ടുമായിരുന്നൂ. ആദ്യമാദ്യം അവര്ക് വലുതായി ഒരു വികാരവും തോന്നിയില്ല എങ്കിലും ഒരു നാല്‍ ജമീലയ്ക്ക് ആ ഇക്കിളിയില്‍ ചിരിവന്നൂ. അവള്‍ ചിരിച്ചുകൊണ്ട് ഹനമോലെ അരികിലേക്ക് മാടി വിളിച്ചു. ഹനമോള്‍ അങ്ങനെ പതുക്കെ ജമീലയുടെ അരികിലേക്ക് നടന്നു ചെന്നു. ജമീല അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറെ സമയം അങ്ങനെ ചിലവഴിച്ചൂ. ജമീലയിലെ ഈ മാറ്റം ആ വീട്ടില്‍ എത്രയോ നാളുകള്‍ക്കു ശേഷമാണ് ശോകത്തില്‍ നിന്നും സന്തോഷത്തിന്റെ  അലകളിലേക്ക് പരിണമിച്ചത്. ഹനമോളുടെയും ഉമ്മയുടെയും ഒത്തുചേരലിന്റെ ഇടയിലേക്ക് യാദൃശ്ചികമായാണ് മീരയും രംലത്തും കടന്ന് ചെന്നത്. അവരുടെ സംസാരത്തിലേക്ക്‌ ശ്രദ്ധിച്ചു റംലത്ത് ചോദിച്ചു  

" ഹനമോൾക്ക്  നല്ല സന്തോഷമായല്ലോ ?"

അവള്‍ ചിരിച്ചുകൊണ്ട് അതെ എന്ന് തലകുലുക്കി കാണിച്ചു. എന്നിട്ട് എന്തോ ഒര്ത്തപ്പോലെ കട്ടിലില്‍നിന്നും ഇറങ്ങി  ഉമ്മയെ നോക്കി

" ഉമ്മയ്ക്ക് മോള്  ഒരു കൂട്ടം കാണിച്ചു തരാം കേട്ടോ "

 എന്ന് പറഞ്ഞു അകത്തേക്ക് നടന്നു തന്റെ പാവകുട്ടിയുമായി തിരിച്ചു വന്നൂ. അവള്‍ പാവയെ കാണിച്ചു

“ഉമ്മാ ഇതാണ് ഇന്റെ ഉമ്മാക്കുൽസു എന്റെ കളിക്കൂട്ടുകാരിയാ "

എന്ന് പറഞ്ഞപ്പോള്‍ ജമീല ആംഗ്യഭാഷയില്‍ മറുപടിയായി

" നല്ല ഭംഗിയുണ്ടല്ലോ നിന്റെ കൂട്ടുകാരിക്ക് , പക്ഷെ എന്റെ ഹനയാണ് എന്റെ രാജകുമാരി “

എന്ന് പറഞ്ഞപ്പോള്‍  അവൾക്കു വളരെ സന്തോഷമായി .അവള്‍  ആ പാവയുടെ  കവിളിൽ  മുത്തം  നൽകിയശേഷം അതിനെ ഉമ്മയുടെ നേരെ നീട്ടി.ജമീല ആ പാവക്കുട്ടിയെ കയ്യിലെ വാങ്ങി ആ കവിളില്‍ മുത്തമിട്ടു തിരിച്ചുകൊടുത്തു. അവള്‍ ആ പാവക്കുഞ്ഞിനെ ചെറിയ കുഞ്ഞിനെയെന്നവണ്ണം എടുത്ത് ആ മുറിയില്‍ നിന്നും നടന്നു നീങ്ങി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം റഷീദും ഞാനും ഒരു വീല്ചെയരും വാങ്ങിയാണ് വീട്ടിലേക്കു വന്നു കയറിയത് തന്നെ. ഞങ്ങള്‍ എല്ലാവരും കൂടി ജമീലയെ കുറച്ചു വിഷമിച്ചാണെങ്കിലും അതിലേക്കു കയറ്റിയിരുത്തി. അങ്ങനെ കുറെ നാളുകള്‍ക്ക് ശേഷം ജമീലയെ ആ മുറിയിലെ അന്തരീക്ഷത്തില്‍നിന്നും പുറത്തേക്ക് കൊണ്ടുപോയി.റഷീദ് ഞങ്ങള്‍ നോക്കിനില്‍ക്കെ ഹനമോളെയും കൂട്ടി ജമീലയേയും തള്ളി ആ ഫ്ലാറ്റിന്റെ എല്ലാ മൂലയിലും സഞ്ചരിച്ച ശേഷം ഫ്ലാറ്റിനു വെളിയിലെ കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി.  പിന്നീട് എപ്പോഴോ  അവരെ അയാള്‍ മുറിയില്‍  കൊണ്ട് പോയി ഞങ്ങളുടെ സഹായത്താല്‍ പിടിച്ചു കിടത്തി. അപ്പോഴാണ് ടോയിലെറ്റില്‍ നിന്നും ആരോ ച്ഛര്‍ദിക്കുന്ന ശബ്ദം കേട്ടത്.ഞാനും രംലത്തും അങ്ങോട്ട്‌ നടന്നൂ. ഞങ്ങള്‍ തുറന്നുകിടക്കുന്ന ടോയിലെട്ടിന്റെ വാതിലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ അവിടെ മീര വാഷ് ബെസിനിലേക്ക് കുനിഞ്ഞു നിന്നു ചര്ദിക്കുകയായിരുന്നൂ. റംലത്ത വേഗം ചെന്ന് അവളുടെ പുറം തടവിക്കൊടുത്തു. അല്‍പസമയം കഴിഞ്ഞു മുഖവും കഴുകി പുറത്തിറങ്ങിയ അവളുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നിരുന്നൂ. റംലത്ത അവളുടെ കവിളില്‍ സ്നേഹത്തോടെ നുള്ളിക്കൊണ്ട് എന്ന് നോക്കി

“ഹല്ലോ രഞ്ജീ... ചെലവു വേണം കേട്ടോ “

 എന്ന് പറഞ്ഞപ്പോള്‍. എനിക്ക് കാര്യങ്ങള്‍ വ്യക്തമായില്ല എന്നത് സത്യം. അത് കണ്ടാണ്‌ റംലത്ത എന്റെ തലയ്ക്കിട്ടു ഒരു ചെറിയ കിഴുക്ക്‌തന്ന്

“ എടാ മണ്ഡൂസ്സേ  നീ യൊരച്ചനാവാൻ  പോവുന്നൂ , ഏതായാലും ഈ കെട്ടിടത്തിൽത്തന്നെ ഒരു ഗൈനക്കോളജി ഡോക്ടർ  ഉള്ളത് നന്നായി .   വൈകീട്ട് നീ ഇവളെയും കൂട്ടിപ്പോയി  ഒന്ന് കാണിച്ചു വാ , റൂം നമ്പർ 502  ആണെന്ന് തോന്നുന്നു "

എന്ന് പറഞ്ഞു കഴിഞ്ഞു മനസ്സില്‍ എന്തോ ആലോചിച്ച് നേരെ ലാന്‍ഡ്‌ ഫോണിനു അരികിലേക്ക് നടന്നൂ. പിന്നെ റിസീവർ എടുത്തുകൊണ്ട് വാച്ച്മാന്റെ നമ്പറിലേക്കു വിളിച്ചു ചോദിച്ചു

" ഹലോ .... ജമാലല്ലേ  ഞാൻ റംലത്ത യാ  റൂം നമ്പർ 702 ൽ  നിന്നാണ് വിളിക്കുന്നത് ,  റൂം നമ്പർ 502 ലേ  ഡോക്ടറുടെ പേരെന്താ  അവരെത്രമണിക്കാ രോഗികളെ നോക്കിത്തുടങ്ങുക " 
ജമാൽ : " റഷീദ്ഇക്കാന്റെ  ഇത്തയല്ലേ "

റംലത്ത:  " അതെ "

ജമാൽ : " ഇത്താ  അത് ഡോക്ടർ വീണ കുരുവിള  എന്നാണ് അവരുടെ പേര് , അവർ ഉച്ചയ്ക്ക് മൂന്നു മണിമുതൽ മുതൽ നോക്കി തുടങ്ങും , ഞാൻ വിളിച്ചു ബുക്ചെയ്യണോ"

റംലത്ത : " നിനക്ക് പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യൂ അവരുടെ നമ്പർ ഒന്ന് തരുമോ "

ജമാൽ : " ഇത്താ  എന്ന എഴുതിക്കോ 050 502 #### "

റംലത്ത  : " എന്ന ശരി ജമാലേ "

 എന്നും പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ചു ഫോണ്‍ വച്ച് എന്നെ നോക്കി

"എന്നാൽ ഡോക്ടറെ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കട്ടേ "

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മീരയുടെ മുഖത്തേക്ക് നോക്കിയശേഷം തലകുലുക്കി സമ്മതം മൂളി.

റംലത്ത ഫോണെടുത്തു ഡോക്ടറുടെ നമ്പരിലേക്ക് വിളിച്ചു തുടങ്ങി .

 മറുവശത്തു ഡയല് ടോൺ കേട്ട് തുടങ്ങി.

ഡോക്ടര്‍ : "ഹലോ  ആരാ? "

റംലത്ത : " വീണ ഡോക്ടറുണ്ടോ? "

ഡോക്ടര്‍ : " അതെ വീണയാണ് , നിങ്ങളാരാ സംസാരിക്കുന്നെ"

റംലത്ത : " ഡോക്ടർ ഞാൻ ഫ്ലാറ്റ് നമ്പർ 702 ഇത് നിന്നും റംലത്തയാണ് , ഡോക്ടറുടെ ഒരു അപ്പോയ്ന്റ് മെന്റ് വേണമായിരുന്നു "

ഡോക്ടര്‍ : "ഇപ്പൊ ത്തന്നെ വന്നോളൂ ഞാൻ ഇവിടെയുണ്ട് "

റംലത്ത: " ഓക്കേ ഡോക്ടർ  ഞങ്ങളിപ്പോ വരാം " എന്നും പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ച്‌ തിരിച്ചു ക്രോഡിലിൽ വച്ചു കൊണ്ട്  മീരയുടെ നേരെ തിരിഞ്ഞു പറഞ്ഞു " മോളെ വേഗം ഒരുങ്ങിവാ  ഡോക്ടർ ഫ്ലാറ്റിലുണ്ട് "

ഇതിനിടയിലേക്കു ഉമ്മയും ഹനമോളുമായി വന്നു എന്നെനോക്കി

" കോൺഗ്രാജുലേഷൻ , രണ്ടാളും വേഗം പോയി കാര്യങ്ങൾ ശരിക്കറിഞ്ഞിട്ടു വാ,"

 എന്ന് പറഞ്ഞപ്പോള്‍. എനിക്ക് സന്തോഷാധിക്യത്താല്‍ വാക്കുകള്‍ കിട്ടാതെ ശരിക്കും വിഷമിച്ചു എങ്കിലും ഹനമോളുടെ നേരെ തിരിഞ്ഞു

" മാഷെ.... ഇന്ന് രാത്രി പാര്‍ട്ടി യാക്കിയാലോ "

എന്ന് ചോദിച്ചപ്പോള്‍

അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി .അതിനിടയ്ക്ക് ഞാനും  മീരയും റൂമിലേക്ക് നടന്നൂ . 

റൂമിൽ  വച്ച് ഞാന്‍  അവളെ അരക്കെട്ടിൽ ചുറ്റി പിടിച്ചുകൊണ്ട് മേൽപ്പോട്ടുയർത്തി .

അവൾ എന്നേ നോക്കി

 " എന്റെ പൊന്നല്ലെ ....ഹനമോള് ഇപ്പൊ കയറിവരും പ്ലീസ് എന്നെ താഴെയിറക്ക് , എന്തായാലും വന്നിട്ട് വാതിലടച്ചിട്ടു എന്തുചെയ്താലും സാരമില്ല "

കേണു പറഞ്ഞതൊന്നും ആ സന്തോഷത്തില്‍ ഞാന്‍ കേട്ടില്ല . അങ്ങനെ അവള്‍ എന്നെ നന്നയി പിച്ചി വേദനിപ്പിച്ചപ്പോഴാണ് അവളെ ഞാന്‍ താഴെയിറക്കി നിറുത്തിയത്. ആ നെറ്റിയില്‍ ഒരു മുത്തം നല്‍കാന്‍ ഞാന്‍ മറന്നില്ല. അതും കണ്ട് വാതില്‍ മറവില്‍ നിന്ന ഹനമോളെകണ്ട് മീര നാണിച്ചുപോയി. അവള്‍ എന്റെ പിടിവിടുവിച്ചു വേഗം പോയി വസ്ത്രം മാറി വന്നൂ. ഹനമോള്‍ എന്നെ നോക്കി വിരല്‍ചൂണ്ടി കള്ളച്ചിരിയോടെ തലയാട്ടിയപ്പോള്‍ അതില്‍ എന്തോ വികൃതി കണ്ടുപിടിച്ച സന്തോഷം ഉണ്ടായിരുന്നൂ.അല്പസമയത്തിനകം മീര വസ്ത്രം മാറി വന്നു. അവള്‍ ഹനമോളെ കൈകളിലെടുത്തു എന്റെ കൂടെ മുറിയില്‍നിന്നും ഇറങ്ങി. അങ്ങനെ രംലത്തയോടൊപ്പം  ഞങ്ങള്‍ ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങി.അല്പസമയത്തിനകം തന്നെ ഞങ്ങള്‍ ഫ്ലാറ്റ് നമ്പര്‍ 502ന്‍റെ വാതില്‍ക്കല്‍ ചെന്ന് നിന്നൂ. ഞാന്‍ ബെല്ലടിക്കാന്‍ കൈയ്യുയര്‍ത്തുമ്പോഴേക്കും വാതില്‍ മലര്‍ക്കെ തുറന്നു. അകത്ത് നിന്നും ഒരു മധ്യവയസ്കയായ സ്ത്രീ പുറത്തിറങ്ങി വന്നൂ.  അവര്‍ ഞങ്ങളെ നോക്കി സ്വയം പരിചപ്പെടുത്തി

“ഹലോ ഞാന്‍ ഡോക്ടര്‍ വീണ ഹനമോളുടെ പുതിയ ആന്റിയല്ലേ ഇത് “

 എന്ന് മീരയെ നോക്കി ചോദിച്ചപ്പോള്‍ മടുപടിയായി റംലത്ത

“ അതെ , ഞാന്‍ റംലത്ത് നേരത്തെ ഫോണ്‍ ചെയ്തിരുന്നൂ “

 എന്ന്  പറഞ്ഞത്  ഡോക്ടര്‍ക്ക്‌ നന്നെ ബോധിച്ചു എന്ന് അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ തെളിഞ്ഞിരുന്നൂ. അവര്‍ ഹനമോളെ നോക്കി

“ എന്താ സാറേ , ഇപ്പൊ കുറെക്കാലയല്ലോ ഇയാളെക്കണ്ടിട്ട് എന്ത് പറ്റി എന്നെ മറന്നോ ” 

എന്ന് ചോദിച്ചപ്പോഴേക്കും അവള്‍ മീരയുടെ കയ്യില്‍ നിന്നും താഴെയിറങ്ങി ഡോക്ടറുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് കണ്ണടിച്ചു കാണിച്ചു. അവര്‍ ചിരിച്ചുകൊണ്ട് ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി നേരെ  ഡോക്ടറുടെ കൺസെൽട്ടിങ് റൂമിലേക്ക് ചെന്ന് കയറി. പ്രേഗ്നന്സി ടെസ്റ്റുകഴിഞ്ഞു  എന്നെ നോക്കി

 "റിസള്‍ട്ട്‌  പോസറ്റീവ് ആണല്ലോ "

എന്ന് പറഞ്ഞപ്പോള്‍ എനിക്കൊന്നും വ്യക്തമായില്ല. അങ്ങനെ ഞാന്‍ അവരെ നോക്കി

 " ഇവൾ ഗർഭിണിയാണോ ഡോക്ടർ? "

 എന്ന് ചോദിച്ചപ്പോള്‍. മറുപടിയായി അവര്‍

 “അതെ”

 എന്ന് ചിരിച്ചുകൊണ്ട് തലയാട്ടി പറഞ്ഞു. പിന്നീട് ഡോക്ടര്‍ ഹനമോളെനോക്കി

 “ മോളുടെ കൂടെ കളിയ്ക്കാന്‍ ഒരു വാവ വരുന്നുണ്ടല്ലോ”

 എന്ന് പറഞ്ഞപ്പോഴാണ്  മീരയുടെ മുഖത്തെ നാണം ഞാന്‍ ശ്രദ്ധിച്ചത്. ഹനമോള്‍ അവളുടെ മുഖത്തുനോക്കി തലകുലുക്കിക്കൊണ്ട്

“മീരേച്ചി സത്യം ...”

 ചോദിച്ചപ്പോള്‍ എന്റെ മീരയുടെ മുഖം നാണം കാരണം ചുവന്ന് തുടുത്തത് ഞാന്‍ ശ്രദ്ധിച്ചു.  മീര ഹനമോളുടെ കവിളില്‍ മുത്തമിട്ടുകൊണ്ട്

 " അതെ "

 എന്ന് പറഞ്ഞപ്പോള്‍ ആ നിമിഷം അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിച്ചുപോയി.റംലത്ത മീരയുടെ കവിളില്‍ മുത്തമിട്ടു കൊണ്ടു കസേരയില്‍ നിന്നും എഴുന്നേറ്റു.ഞാന്‍ ഡോക്ടര്‍ക്ക്‌ ഫീസ്‌ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. അതിനിടയിൽ മീരയ്ക്ക് കഴിക്കണ്ട കുറച്ചു മരുന്നുകളുടെ കുറിപ്പടിയെഴുതി അവര്‍ എന്റെ കയ്യിലേൽപ്പിച്ചു.അതിനിടയില്‍ റംലത്ത കയ്യിൽ കരുതിയ പണത്തിൽനിന്നും ഡോക്ടറുടെ ഫീസെടുത്തു മേശമേൽ വച്ച്  അവിടെനിന്നും ഇറങ്ങി.ഞങ്ങളുടെ അവര്‍ക്ക് പിന്നാലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നൂ. വാതില്‍ക്കൽ വരെ ഡോക്ടറും ഞങ്ങളെ അനുഗമിച്ചു.
തുടരും

ഭാഗം: പതിനെട്ടു 

ഞങ്ങള്‍  ആ കോറിഡോറിലൂടെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്ന് നീങ്ങിയപ്പോഴാണ് എന്റെ കണ്ണില്‍ വലത് ഇടതുവശത്തായി സ്ഥാപിച്ച ഫയര്‍ എക്സിറ്റ് എന്ന ബോര്‍ഡ്‌ പതിഞ്ഞത്. അങ്ങനെ ഞാന്‍ രംലത്തയെ നോക്കി

" റംലത്താ  ഞങ്ങൾ ഈ കോണിപ്പടിയിലൂടെ നടന്ന് വരാം”

 എന്ന് പറഞ്ഞപ്പോള്‍ മറുപടിയായി താക്കീതിന്റെ സ്വരത്തില്‍

" സൂക്ഷിച്ച് പോണേ മക്കളേ "

എന്ന് പറഞ്ഞു അവര്‍ ഹനമോളെയും കൂട്ടി നടന്നു നീങ്ങി. അപ്പോഴേക്കും ഞങ്ങള്‍ ഇണക്കുരുവികളെ പ്പോലെ സ്റ്റെയര്‍ കേസ് വഴി മുകളിലേക്ക് നടന്നു കയറാന്‍ തുടങ്ങിയിരുന്നൂ. അങ്ങനെ ഏഴാമത്തെ നിലയിലെ വാതിലിന്റെ മറവില്‍ വച്ച് ഞങ്ങള്‍ ആലിംഗനബദ്ധരായി  ചുംബനങ്ങള്‍ കൈമാറി . പെട്ടെന്ന് മീര എന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു വാതില്‍ തുറന്ന്‍ കോറിഡോറിലേക്ക്   കയറി . അവിടെ ഇച്ചിരി ദൂരത്തായി ഹനമോള്‍ ഇരുകൈകളും അരക്കെട്ടില്‍ ഉറപ്പിച്ചു കള്ളച്ചിരിയോടെ അവളെ നോക്കി നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചു. മീര ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ അവളെ കൈകളില്‍ കോരിയെടുത്ത് ഫ്ലാറ്റിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഹനമോളുടെ

“ രഞ്ജിമാമന്‍ എവിടെപ്പോയി ചേച്ചി “

എന്ന ചോദ്യം മീരയെ തേടി വന്നത്. മീര

“ഇപ്പൊ വരും “

 എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അങ്ങോട്ട്‌ കയറിവന്നത്. ഞാന്‍ മീരയേ നോക്കി

 “എടീ മീര , അമ്മയാണ് ഫോണില്‍ വേഗം വാ”

 എന്ന് പറഞ്ഞപ്പോഴേക്കും അവള്‍ വേഗത്തില്‍ നടന്ന് എന്റെ അരികിലെത്തി. ഞാന്‍ ഫോണ്‍ മീരയ്ക്ക് നീട്ടിക്കൊണ്ട് മോളെ കയ്യില്‍ വാങ്ങി. മീര ഫോണില്‍ സംസാരിച്ചു ഫ്ലാറ്റിലേക്ക് നടന്നു നീങ്ങി. ഹനമോള്‍ എന്റെ കയ്യിലിരുന്ന് അവളുടെ ചോദ്യങ്ങളുടെ കെട്ടുകള്‍ ഓരോന്നോരോന്നായി തുറന്നു

“ മാമാ മീര ചേച്ചിയുടെ വയറ്റില്‍ എങ്ങനെയാ വാവ വന്നത് ?”

 ഈ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും പലപല ഉത്തരങ്ങള്‍ നല്‍കി ഞങ്ങള്‍ ഫ്ലാറ്റിലേക്ക് പ്രവേശിച്ചു. റംലത്ത മീരയുടെ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ആംഗ്യഭാഷയില്‍ ആരാ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഫോണിന്റെ മൌത്ത് മാറ്റിപ്പിടിച്ചു

“രണ്ജിയെട്ടന്റെ അമ്മയാ”

 എന്ന് പറഞ്ഞപ്പോള്‍. ചിരിച്ചുകൊണ്ട് റംലത്ത അവളോട്‌ ഫോണ്‍ ഒന്ന് ആര്‍ക്കു സംസാരിക്കാന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.  അങ്ങനെ മീര

“അമ്മേ രംലത്ത്യ്ക്ക് എന്തോ പറയാനുണ്ട്‌ “

എന്ന് പറഞ്ഞു ഫോണ്‍ അവര്‍ക്ക് കൈമാറി. റംലത്ത ഫോണ്‍ വാങ്ങി

“ എന്തോക്കയുണ്ട് വിശേഷങ്ങള്‍ പിന്നെ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ടായിരുന്നൂ അതാ ഞാന്‍ ഫോണ്‍ വാങ്ങിയേ. അങ്ങനെ... നിങ്ങള്  മുത്തച്ഛനും മുത്തശ്ശിയുമാവാൻ തയ്യാറായിക്കോളു , ഇപ്പൊ ഡോക്ടറുടെ അടുത്തുനിന്നും ഇപ്പോള്‍ വന്നു കയറിയാതെ ഉള്ളൂ, ചേച്ചിയെവിടെപ്പോയി ഒന്ന് കൊടുക്കുമോ "

 എന്ന് പറഞ്ഞപ്പോഴേക്കും അമ്മയുടെ വാക്കുകളില്‍ സന്തോഷം അലതല്ലി. അവര്‍ അച്ഛനോട് വിളിച്ചു കാര്യം പറഞ്ഞു ഫോണ്‍ ചേച്ചിക്ക് കൈമാറി.ചേച്ചി

" എന്തൊക്കെയുണ്ട്  റംലത്താ വിശേഷങ്ങൾ , നിങ്ങളുടെ കാര്യം പറയുമ്പോൾ മീരയ്ക്കും രഞ്ജിയ്ക്കും നൂറു നാവാ"

എന്ന് പറഞ്ഞപ്പോള്‍ റംലത്ത അതിനു മറുപടിയായി

 " അതൊക്കെ എന്റെ കടമയല്ലേ , രഞ്ജി എന്റെ റഷീദിനെപ്പോലെയാപോരാത്തതിന് ഇവിടത്തെ കാര്യങ്ങൾ മീര പറഞ്ഞറിഞ്ഞിട്ടുണ്ടാവുമല്ലോ , എന്നാല്‍ മോള് ഒന്ന് അച്ഛന് കൊടുത്തേ"

എന്ന് പറഞ്ഞ പ്പോള്‍ ചേച്ചി ഫോണ്‍ അച്ഛന് കൈമാറി . അച്ഛന് സന്തോഷധിക്യം കാരണം വാക്കുകള്‍ കിട്ടാതെ ഇച്ചിരി വലഞ്ഞെങ്കിലും

" ഹലോ റംലത്തയല്ലേ , "

എന്ന് പറഞ്ഞപ്പോഴേക്കും റംലത്ത

“അതെ അച്ഛാ  പിന്നെ അമ്മയോട് പറഞ്ഞ വിശേഷങ്ങള്‍ എല്ലാം അറിഞ്ഞു കാണും എന്ന് കരുതുന്നൂ .നവാസിക്ക നാളെ അവിടെ വരും അപ്പോള്‍ സര്‍ക്കിള്‍ എമാനോട് പറഞ്ഞു നല്ല പാര്ട്ടികൊടുക്കണം കേട്ടോ   ഞാന്‍ തമാശപറഞ്ഞതാ .”

എന്ന് പറഞ്ഞപ്പോള്‍ അച്ചന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്

“ അതിനെന്താ നവാസിന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാലോ , പാര്‍ടി ഞാന്‍ ശരിയാക്കി കൊടുത്തോളം “

എന്ന് പറഞ്ഞപ്പോഴേക്കും അമ്മ അച്ഛനില്‍നിന്നും ഫോണ്‍ വാങ്ങി

“അതിനെന്താ ഞങ്ങള്‍ക്ക് അതിനു ഒരു പ്രശ്നമൊന്നും ഇല്ല , നീ ഒന്ന് മോള്‍ക്ക്‌ ഫോണ്‍ കൊടുത്തേ”

 എന്ന് പറഞ്ഞപ്പോഴേക്കും റംലത്ത ഫോണ്‍ മീരയ്ക്ക് കൈമാറി. അവള്‍ കുറച്ചു സമയം കൂടി സംസാരിച്ചപ്പോഴേക്കും ഫോണ്‍ ഡിസ്കനക്റ്റ് ആയി. അവള്‍ എന്നെ നോക്കി

"എന്റെ അമ്മയെ വിളിക്കണമായിരുന്നൂ രഞ്ജിയേട്ടാ  എന്റെ ഫോണിൽ ബാലൻസില്ലഎന്റെ പൊന്നു രഞ്ജിയേട്ടനല്ലേ പ്ലീസ് "

 എന്ന് പറഞ്ഞപ്പോഴേക്കും ഞാന്‍ താഴേ കടയില്‍ വിളിച്ചു റീചാര്‍ജ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്തു. അല്പസമയത്തിനകം കടയിലെ ഒരു പയ്യന്‍ കാര്‍ഡ് വന്നു. അങ്ങനെ അത് ഫോണില്‍ ചാര്‍ജ് ചെയ്തു അവളുടെ വീട്ടിലെ നമ്പരില്‍ ഡയല്‍ ചെയ്ത് ഫോണ്‍ മീരയ്ക്ക് കൈമാറി. അവള്‍ ആ ഫോണും കൊണ്ട് മുറിയിലേക് നടന്നു നീങ്ങി.  

അപ്പോഴേയ്ക്കും നേരം സന്ധ്യമയങ്ങി തുടങ്ങിയിരുന്നൂ. താഴെ ഏതോ പള്ളിയില്‍ ബാങ്ക് വിളി മുഴങ്ങുന്നത് നേരിയ ശബ്ദത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. റഷീദ് വേഗം പള്ളിയില്‍ പോയി  നിസ്കരിച്ചു തിരിച്ചു വന്നു. പിന്നീട് ആ ഹോളില്‍ ഇരുന്ന  എല്ലാവരുടെയും ചര്‍ച്ചാവിഷയം മീരയെ നാട്ടിലേക്കു വിടുന്നുണ്ടോ അല്ലെങ്കില്‍ ഇവിടെനിന്നും പ്രസവിച്ചു നാട്ടിലേക്ക് പോകുന്നോ  എന്നായിരുന്നൂ. അതിനു ഒരു തീര്‍പ്പ് കല്പിച്ചത് റഷീദിന്റെ

" ഉമ്മ അതിനു എത്ര സമയം കിടക്കുന്നൂ, അപ്പോള്‍ ആലോചിച്ചാല്‍ പോരെ  " 

എന്ന് പറഞ്ഞപ്പോള്‍ അത് അവിടെ അവസാനിച്ചു.  അതിനിടയിലായിരുന്നൂ  റഷീദ് പെട്ടെന്ന് ഓര്‍ത്തെടുത്ത് എന്നെ നോക്കി

“ രഞ്ജീ നാളെ തന്നെ ആ പ്ലാന്‍ വരച്ചു കൊടുക്കണേ അടുത്ത ആഴ്ച കോണ്‍ക്രീറ്റ് ചെയ്യണം അല്ലെങ്കില്‍ വിചാരിച്ചപോലെ ആ പ്രൊജക്റ്റ്‌ തീര്‍ക്കാന്‍ പറ്റില്ല, ഇന്നലെ നീ കൊടുത്ത പ്ലാന്‍ ഓക്കേ ആയി, ഞാന്‍ ഒന്ന് ഓര്‍മ്മിപ്പിച്ചതാ കേട്ടോ”

എന്ന് പറഞ്ഞത്. അതിനു മറുപടിയെന്നോണം ഞാന്‍

“ നാളെ ഉച്ചയ്ക്ക് മുമ്പ് തരാം”

 എന്ന് പറഞ്ഞു കാര്യം അവസാനിപ്പിച്ചപ്പോള്‍ തന്നെ റഷീദിന്റെ ഭാഗത്തുനിന്നും പാര്‍ട്ടി പുറത്ത് ഏതെങ്കിലും ഹോട്ടലില്‍വച്ച് വേണോ അതോ ഇവിടെനിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നോ എന്നോരഭിപ്രായം വന്നത്. അപ്പോള്‍  ഹനമോളാണ്

" പുറത്തേക്കു പോയാൽ ഉമ്മയ്ക്കെങ്ങനെ നമ്മളോടൊപ്പം വരാൻ കഴിയും "

 എന്ന് ചോദിച്ചത്. അപ്പോഴാണ് സത്യം പറഞ്ഞാല്‍ ജമീലയുടെ കാര്യം റഷീദ് ഓര്‍ത്തത് തന്നെ. അതിനു മറുപടിയായി റംലത്ത പറഞ്ഞത്

"നമ്മൾ ആരും ഇന്ന് പുറത്തോട്ടേക്കൊന്നും പോവുന്നില്ല ഭക്ഷണം ഇവിടെ  വരുത്താം അതാ നല്ലത്  ജമീലയെ വിഷമിപ്പിക്കണ്ടആ പാവത്തിന് ഇങ്ങനെയെങ്കിലും കുറച്ചു സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ അതാ നല്ലതു "

എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും തലകുലുക്കി സമ്മതിച്ചു.  ഞാന്‍ ഹനമോളുടെ നേര്‍ക്ക്‌ തിരിഞ്ഞു

" എന്റെ കാന്താരിക്കെന്താ വേണ്ടത്?"

 എന്ന് ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട്

 " ബിരിയാണിയും അതിന്റെ കൂടെയുള്ള ലോലിപ്പോപ്പും  വേണം "

എന്ന് പറഞ്ഞു തീര്‍ന്നപ്പോഴാണ്‌ മീര ഫോണ്‍ വിളി അവസാനിപ്പിച്ച്‌ അങ്ങോട്ട്‌ വന്നു കയറിയത്. അങ്ങനെ കുറച്ചു സമയത്തിനകം ഓര്‍ഡര്‍ പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അവിടെ വന്നെത്തി. മേശപ്പുറത്ത് നിരത്തിയ പാക്കറ്റുകളില്‍ നിന്നും ഓരോരുത്തര്‍ക്കുമുള്ളത് ഉമ്മ എടുത്ത് വിതരണം ചെയ്തു തുടങ്ങി. അതിനിടയിലേക്ക് ഞാനും മീരയും പോയി  ജമീലയെ വീൽ ചെയറിലിരുത്തി  തള്ളിക്കൊണ്ടുവന്നൂ . അന്ന് ആദ്യമായി എല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ആഹാരം ആസ്വദിച്ചു കഴിച്ചു.
തുടരും




ഭാഗം: പത്തൊൻപത് 

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി ക്കൊണ്ടിരുന്നൂ. ഇപ്പോഴായി  മീരയ്ക്കു സാധാരണ ഗർഭിണികളിൽ  കണ്ടുവരുന്ന കലശലായ ശർദ്ദി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നൂ  .അവള്‍ ആകെ ക്ഷീണിച്ചു കൊണ്ടിരുന്നൂ മുഖകാന്തി മെല്ലെ മാഞ്ഞു തുടങ്ങിയിരിക്കുന്നൂ.പലപ്പോഴും വീണ ഡോക്ടര്‍ ഇങ്ങോട്ടേക്കു വന്നു ചെക്ക്‌ അപ്പ്‌ നടത്താന്‍ തുടങ്ങിയിരിക്കുന്നൂ.അന്ന് ഒരു തിങ്കളാഴ്ച്ച ആയിരുന്നൂ ഇന്നാണ് ജമീലയെ ചെക്കിങ്ങിനായി ആശുപത്രിയിലേക്ക് കൊണ്ട് പോവേണ്ടത്. രംലത്തും ഉമ്മയും ജമീലയെ തയ്യാറാക്കി ഒരുക്കുന്ന തിരക്കിലായിരുന്നൂ ഹനമോള്‍ അതൊക്കെ വീക്ഷിച്ചുകൊണ്ട്‌ കട്ടിലില്‍ കയറി നേരത്തെതന്നെ ഇരിപ്പായിരുന്നൂ. മീരയുടെ ആരോഗ്യകാര്യമായിരുന്നൂ അവിടെയും സംസാര വിഷയം. അതില്‍നിന്നും തന്നെ അറിയാം അതോര്‍ത്ത് ആര്‍ക്കും ഒരു മനസ്സമാധാനവും ഇല്ല എന്നത്. ഞാന്‍ ഓഫീസിലേക്ക് പോകാനായി  തയ്യാറായി ആ നെറ്റിത്തടത്തില്‍ മുത്തമിട്ടു അവളെ എന്നോട് ചേര്‍ത്തു പിടിച്ചു ഹാളിലേക്ക് നടന്നൂ. അവള്‍ പരിഭവത്തോടെ 

" രഞ്ജിയേട്ടാ പോയിട്ട് വേഗം വരുമോ "

 എന്ന്  ചോദിച്ചപ്പോള്‍ ഞാന്‍ അവളെ നോക്കി 

"കഴിവതും നേരത്തെ വരാന്‍ ശ്രമിക്കാം, എന്റെ പൊന്നല്ലേ ഭക്ഷണം കഴിക്കാതെ ഇരിക്കരുതേ എന്റെ പൊന്നല്ലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് മോള്  വിളിച്ചാമതി കേട്ടോ ഏട്ടൻ പറന്നെത്തില്ലേ " 

എന്ന് പറഞ്ഞു അവളെ സോഫയില്‍ കൊണ്ടിരുത്തി ആകാര്കൂന്തളിലൂടെ വിരലോടിച്ചപ്പോള്‍ എന്നെ നോക്കി 

"എന്റെ ഫോൺ ഒന്ന് റീചാർജ് ചെയ്തു തരണേ "

 എന്ന് പറഞ്ഞപ്പോള്‍  മറുപടിയായി ഞാന്‍ 

" ശരി മോളെഅത് ഇപ്പൊ ശരിയാക്കി തരാം “ 

എന്നും പറഞ്ഞു അവളുടെ ഫോണിലേക്ക് എന്റെ ഫോണില്‍ നിന്നും റീചാര്‍ജ് ചെയ്തുകൊടുത്തപ്പോഴേക്കും ജമീലയേയും ഹനമോളെയും വീൽചെയറിൽ ഇരുത്തി റംലത്തും റഷീദും കൂടി  തള്ളി ഹോളിലേക്കു കടന്ന്  വന്നൂ. അവരുടെ വരവുകണ്ട് മീര സോഫയില്‍നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഉമ്മ അത് വിലക്കിക്കൊണ്ട് 

" മീര....മോളെ  നീ അവിടെ ഇരുന്നോ ബഹുമാനമെല്ലാം മനസ്സില്‍ ഉണ്ടായാല്‍  മതി എല്ലാർക്കുമറിയാലോ നിന്റെ അവസ്ഥ . അതോർത്തിട്ട് ഞങ്ങളുടെ ഉറക്കൊക്കെ എന്നോ പോയി "

എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നൂ. അങ്ങനെ റഷീദിനും റംലത്തയും ഒപ്പം ഞാനും അവിടെനിന്നും ഇറങ്ങിക്കൊണ്ട് മീരയെ നോക്കി 

"  ഞങ്ങള്  പോയിട്ട് വേഗം വരും അപ്പൊമോള്  വീണ്ടും എഴുന്നേറ്റ്  നിക്കണേ " 

എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.  ഹനമോള്‍ക്ക് കാര്യമായി ഒന്നും മനസ്സിലായില്ല എങ്കിലും കഥയറിയാതെ അവളും ഞങ്ങള്‍ക്കൊപ്പം ചിരിയില്‍ പങ്കുചെര്‍ന്നൂ. ഹനമോള്‍ മീരയുടെ അരികില്‍ ഇരുന്ന് ആ വിരലുകളില്‍  കളികളും കഥകളുമായി സമയം കളഞ്ഞു. പെട്ടെന്ന്‍ മീരയ്ക്ക് മനപുരട്ടലിന്റെ ഒരു അസ്വസ്ഥത അവളുടെ ഭാവത്തിൽ നിന്നു മനസ്സിലാക്കിയ ഹനമോൾ  അവളെ സോഫയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോഴേക്കും ഉമ്മ അങ്ങോട്ട് വന്നു  മീരയെ താങ്ങിപ്പിടിച്ചു അകത്തേക്ക് നടന്നൂ. അപ്പോഴാണ് കോളിംഗ് ബെല്‍ മുഴങ്ങിയത്.  ഹനമോള്‍ വേഗം സോഫയില്‍നിന്നും എഴുന്നേറ്റ് പോയി വാതില്‍ തുറന്നൂ . വാതില്‍ക്കല്‍ ജമീലയേയും കൊണ്ട് രംലത്തയും റഷീദും നില്‍പ്പുണ്ടായിരുന്നൂ അവരെ നോക്കി അവള്‍ 

" റംലത്താ  മീരേച്ചിക്ക്  ശർദ്ദിക്കാന്‍  വന്നിട്ട് ഉമ്മാമ അകത്തേക്ക്  കൊണ്ട് പോയി  "

 എന്ന് പറഞ്ഞു അവരെയും കൂട്ടി അകത്തേക്ക് കയറി. അപ്പോഴേക്കും അകത്തുനിന്നും  ഉമ്മ അങ്ങോട്ട്‌ നടന്നു വന്ന്

”പാവം മോള് ആകെ കോലം കെട്ടുപോയി”

 എന്ന് പറഞ്ഞപ്പോഴെക്കം ജമീലയേയും തള്ളി എല്ലാവരും മീരയുടെ അരികിലേക്ക് നീങ്ങി. മീര അവരെ കണ്ട് കിടന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും രംലത്തയുടെയും ഉമ്മയുടെയും  സാന്നിധ്യം ആ ശ്രമ മൊഴിവാക്കാൻ അവളെ പ്രേരിപ്പിച്ചൂ. അവള്‍ കിടന്നുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് 

"ജമീലത്താ  പോയകാര്യമെന്തായി " 

എന്ന് ചോദിച്ചപ്പോള്‍. അതിനു മറുപടിയായി ജമീലാത്ത 

" മെല്ലെമെല്ലെ ശരിയാവും കുറച്ചുദിവസം കഴിഞ്ഞു ഒന്നുകൂടിപ്പോവണംപറ്റുമെങ്കിൽ  മെല്ലെ എഴുന്നേറ്റ് നിൽക്കാൻ  പറഞ്ഞിട്ടുണ്ട്" 

എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നൂ. ആ വാക്കുകള്‍  എല്ലാവരുടെ കണ്ണുകളിലും  ആനന്ദകണ്ണീര്‍ നിറച്ചു. ഹനമോള്‍ ഒന്നും മനസ്സിലാവാതെ എല്ലാവരുടെയും മുഖത്ത് കുറച്ചു നേരം നോക്കി നിന്നശേഷം മീരയുടെ അരികില്‍ പുറം തിരിഞ്ഞു കിടന്നൂ. റംലത്ത് എല്ലാവരെയും കൂട്ടി അവിടെനിന്നും ഇറങ്ങി. കുറച്ചു സമയത്തിനകം ഹനമോള്‍ മീരയെ പറ്റിചേര്‍ന്ന് കാലും ദേഹത്ത് കയറ്റി വച്ച് ഉറങ്ങി. മീര ഹനമോളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് എന്തൊക്കയോ ആലോചിച്ച് അങ്ങനെ കിടന്നപ്പോഴറിയാതെ അവളും ഉറക്കത്തിലേക്ക് വഴിമാറി. അപ്പോഴാണ്  ഉമ്മ കഞ്ഞിയുമായി വന്നു അവളെ വിളിച്ചു എഴുന്നെല്പ്പിച്ചത്. ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ ഹനമോളുടെ കാല്‍ മീരയുടെ  വയറിന്റെ മുകളില്‍ ആണ് കിടന്നിരുന്നത് . അങ്ങനെ ഉമ്മ അവളെ മെല്ലെ എടുത്ത് മാറ്റികിടത്തിയപ്പോഴേക്കും മോള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നൂ. അവള്‍ ആരോടും മിണ്ടാതെ കണ്ണു തിരുമ്മിഎഴുന്നേറ്റ് ഒന്നും ഉരിയാടാതെ കട്ടിലില്‍ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു നീങ്ങി. അപ്പോള്‍ ഉമ്മയാണ്‌ അവളോട്‌ “അവൾ അങ്ങനെയാ ഉറങ്ങുമ്പോൾ ആരു ബുദ്ധിമുട്ടിച്ചാലും അവിടന്ന് എഴുന്നേറ്റു പോയി ഉമ്മയുടെ അടുത്ത് പോയി ആ ദേഹത്തു പറ്റിചേർന്ന് കിടക്കും” എന്ന് പറഞ്ഞത്. അങ്ങനെ ഭക്ഷണം കഴിഞ്ഞ് വീണ്ടും കട്ടിലില്‍ തന്നെ കിടന്നപ്പോള്‍ മീരയ്ക്ക് തോന്നി ഹോളില്‍ പോയി കുറച്ചു സമയം ഇരിക്കാം എന്ന് അങ്ങനെ കട്ടില്‍ നിന്നും എഴുന്നേറ്റ് ഹാളിലേക്ക് നടന്നൂ. ചുമരിലെ ഘടികാരത്തില്‍ സമയം ആറുമണി അടിച്ചു.  

അപ്പോഴേക്കും അകത്തുനിന്നും ഹനമോള്‍ ഉറക്കമുണര്‍ന്ന് മീരയുടെ അരികിലേക്ക് വന്നു. അവള്‍ നേരെ  സോഫയില്‍ ഇരുന്ന് മെല്ലെ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കോളിംഗ് ബെല്‍ മുഴങ്ങിയത്. ഉമ്മ അകത്തുനിന്നും ഇറങ്ങി വന്ന്  വാതില്‍ തുറന്നൂ . ഹനമോള്‍ ശബ്ദം കേട്ട് സോഫയില്‍ നിന്നും ചാടി എഴുന്നേറ്റ്  എന്റെ അരികിലേക്ക് വന്നൂ. ഞാന്‍ കയ്യിലെ രണ്ടു സഞ്ചികളില്‍ ഒന്ന് അവളുടെ നേരെ നീട്ടി. മറ്റേ സഞ്ചി ഉമ്മയെ ഏല്‍പ്പിച്ചു. സോഫയില്‍ ചാരി ഉറങ്ങുന്ന മീരയുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ഞാന്‍ ഉമ്മയോട്

 “ ഇവള്‍ ആകെ അവശയായല്ലോ ഉമ്മാ “ 

എന്ന് ചോദിച്ചപ്പോള്‍ ഉമ്മ എന്നെ നോക്കി

 “ഇപ്പോള്‍ ഇവളുടെ കാര്യമാലോചിച്ചിട്ടു  ഒരു മനസ്സമാധാനവും ഇല്ല “

 എന്ന് പറഞ്ഞു. മീര അതിനിടയില്‍ മെല്ലെ മയക്കത്തില്‍ നിന്നും ഉണര്‍ന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ട് 

“ അറിയാതെ ഉറങ്ങിപ്പോയി “ 

എന്ന് പറഞ്ഞപ്പോള്‍. പറഞ്ഞവാക്കുകള്‍ പലതും നിര്‍ജീവമായി എനിക്ക് തോന്നി. അതിനിടയില്‍ ഹനമോള്‍  ഞാന്‍ കൊടുത്ത സഞ്ചി യിലെ ചോകലെറ്റ് എല്ലാവര്ക്കും വിതരണം ചെയ്തുകൊണ്ട് കഴിക്കാന്‍ തുടങ്ങി.  അപ്പോള്‍ ഉമ്മ എന്നെ നോക്കി 

" രഞ്ജി ഇപ്പൊ ഏഴ്മാസമായി  ഈ കണ്ടിഷനിൽ തന്നെ  കഴിവതും നാട്ടിൽ കൊണ്ടുപോയി പ്രസവം നടത്തുന്നതാണ് നല്ലതു പാവം ആകെ കോലം കെട്ടുപോയി ഈ കാര്യത്തിനെപ്പറ്റി നിങ്ങളെന്തെങ്കിലും തീരുമാനിച്ചോ?"

എന്ന് ചോദിച്ചപ്പോള്‍ മീരയാണ് മറുപടിയായി 

" ഉമ്മാ ഞാൻ രഞ്ജിയേട്ടനോട് അതാ പറഞ്ഞെ പക്ഷെ മൂപ്പർക്ക് എന്നെ പിരിഞ്ഞിരിക്കാൻ വലിയ വിഷമമാ"

 പിന്നെ ആത്മഗതമെന്നോണം  

" രഞ്ജിയേട്ടനെ പിരിഞ്ഞിരിക്കുന്നതോർക്കുമ്പോൾ എന്തോ പറിച്ചെറിയുന്നപോലെയാ  തോന്നുന്നത്  "

എന്ന് പറഞ്ഞപ്പോള്‍ അതുവരെയുള്ള നിശബ്ദദ്യ്ക്ക് വിരാമമിട്ടുകൊണ്ട് റംലത്ത 

"രഞ്ജി വരുന്ന വ്യാഴാഴ്ച നിങ്ങൾ നാട്ടിലേക്കു പോവുന്നൂ ഓക്കേ "

എന്ന് പറഞ്ഞപ്പോള്‍ അതില്‍ ഒരു ചേച്ചിയുടെ ശാസന ഞാന്‍ അറിഞ്ഞു.  അവർ മീരയെ നോക്കി  

" മോളെ ഈ കണ്ടിഷനിൽ നിന്നെ കാണാനുള്ള ശക്തി ഞങ്ങൾക്കില്ല അതാ ഞങ്ങളോട്നിനക്ക്  വിഷമം ഒന്നും  തോന്നേണ്ട "

എന്ന് പറഞ്ഞ ശേഷം അത് കഴിഞ്ഞു എന്തോ ആലോചിച്ചുറപ്പിച്ചതുപോലെ  ഫോണെടുത്തു റഷീദിനെ വിളിച്ചു 

" റഷീ...ഇവന്റെ  ലീവിന്റെ മറ്റു ഫോർമാലിറ്റിയും  വേഗം കഴിച്ചു വ്യാഴാഴ്ചതന്നെ പോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കോളൂനിങ്ങളുടെ ട്രാവൽ ഏജൻസിയിൽ പറഞ്ഞു ഇവനും ഇവൾക്കുമുള്ള ടിക്കറ്റും ശരിയാക്കിക്കോ കേട്ടോ " 

എന്ന് പറഞ്ഞ് എന്റെ നേരെ തിരിഞ്ഞ് 

" കാര്യങ്ങൾ അങ്ങനെ നടക്കട്ടെ  അല്ലെ നിനക്ക് എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ പറയണം " 

എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മീരയെ നോക്കി 

" റംലത്ത പറഞ്ഞപോലെ കാര്യങ്ങൾ നടക്കട്ടെ ഞാൻ ഇവളെ കൊണ്ട് വിട്ടു ഒരു മാസം കഴിഞ്ഞു തിരിച്ചു വരാം"

എന്ന് പറഞ്ഞു ഞങ്ങൾ മുറിയിലേക്ക് നടന്നൂ. റംലത്തയുടെ മനസ്സ് മുഴുവൻ കൃസ്തീന എന്ന ആ പെൺകുട്ടിയെ തിരയുകയായിരുന്നൂ. അങ്ങനെയിരിക്കെ ഒരു നാൾ ചുമരിൽ  പിടിച്ചുകൊണ്ട് ദൂരെ നിന്നും  നിറഞ്ഞ മിഴികളോടെ തന്നെ നോക്കിനിൽക്കുന്ന ജമീലയെ മീര  ശ്രദ്ധിച്ചത്.

മീര  ഉച്ചത്തിൽ  

" റംലാത്ത  നോക്കിയേ ജമീലാത്ത ചുമരും പിടിച്ചു നിൽക്കുന്നൂ "

 അകത്തു നോക്കി വിളിച്ചു . റംലത്തയും ഉമ്മയും വേഗം തന്നെ കടന്നു വന്നൂ.മീര ജമീലയെ ചേർത്തുപിടിച്ചു കുറെ കരഞ്ഞു .ആ കാഴ്ച കണ്ടു കൊണ്ട് ഉമ്മ  

" എന്റെ ബദരീങ്ങളെ എന്താ ഞാൻ കാണുന്നത് "

 എന്ന്  വിളിച്ചു കരഞ്ഞപ്പോൾ ആ  കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നൂ .മീര ജമീലയെ ചുമലിലൂടെ കയ്യിട്ടുകൊണ്ട്‌ താങ്ങിപ്പിടിച്ചുകൊണ്ട്  ഹാളിലേക്ക് നടത്തി. ഉമ്മ ജമീലയുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടു  അവരുടെ കൂടെ കൂടി.

ആ  കണ്ണുകളിൽ നിന്നും കണ്ണുനീർ ജമീലയുടെ കയ്യിലിറ്റ് വീണപ്പോഴാണ് ജമീല  ഉമ്മ കരയുകയാണെന്നു തിരിച്ചറിഞ്ഞത് . അവൾ  ഉമ്മയെ ചേർത്ത് പിടിച്ചുകൊണ്ട് ഏങ്ങി ഏങ്ങി ക്ക രഞ്ഞു.ഹനമോൾ ഉമ്മയെ ഒരു വശത്തുകൂടി കെട്ടിപ്പിടിച്ചുകൊണ്ടു മറ്റേ കൈകൊണ്ട് അവരുടെ കവിളിലെ കണ്ണീർതുള്ളികൾ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു 

" എന്റെ ഉമ്മ കരയരുത് മോളല്ലേ പറയുന്നേ "

ആ പാവത്തിന്റെ കണ്ണ് ഇത് പറയുന്ന സമയത്തും നിറഞ്ഞിരുന്നൂ .

മീര റംലത്തിന്റെ തോളിൽ ചാരിക്കൊണ്ടു വിങ്ങിപ്പൊട്ടി. അതിനിടയിൽ റംലത്ത വിവരം റഷീദിനെ വിളിച്ചറിയിച്ചു. ഞാനും അവനും അവിടേക്കു വന്നു കയറിയപ്പോൾ കണ്ട കാഴച ഞങ്ങളെ ശരിക്കും അത്ഭുദപരതന്ത്രരാക്കി.റഷീദ് സന്തോഷത്താൽ ഹനമോളെ കൈകളിലെടുത്തു തന്റെ നിറഞ്ഞകണ്ണുകൾ അടച്ചു അവളുടെ നെറ്റിയിലും മുഖത്തും മാറിമാറി ചുംബിച്ചു.

ഇതെല്ലാം കണ്ടുകൊണ്ടു നിറഞ്ഞകണ്ണുകളുമായി ഞാനും നിന്നു . അപ്പോൾ മോളെ എന്നെ ഏൽപ്പിച്ചു റഷീദ് ജമീലയുടെ മുന്നിൽ മുട്ടുകുത്തി  അവളെ ചേർത്തുപിടിച്ചു കരഞ്ഞ അവനെ  ജമീല ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി നടന്നപ്പോൾ അവിടെയും സഹായഹസ്തവുമായി റംലത്ത ഉണ്ടായിരുന്നൂ .

ഞങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കുന്ന ദിവസം ആ വീട് ശ രിക്കും വികാരനിർഭരമായി   മാറിക്കഴിഞ്ഞിരുന്നൂ . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞങ്ങളെ എയർപോർട്ടിൽ കൊണ്ട് വിടുമ്പോഴും റഷീദ് ജോലിയുടെ തിരക്കിൽ വരുന്ന ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയായിരുന്നൂ  . ഇനിയും ഈ കുടുംബത്തോടൊപ്പം ചേരാൻ വീണ്ടും അവസരമുണ്ടാക്കാൻ ദൈവത്തോട് മനസ്സിൽ പ്രാർത്ഥിച്ചു ഞങ്ങൾ വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് നടന്നു കയറിയപ്പോഴും കണ്ണുകൾ തുടച്ചു നോക്കി നിൽക്കുന്ന റംലത്തയെയും ഹനമോളെയും ശ്രദ്ധിക്കാതി രിക്കാൻ കഴിഞ്ഞില്ല .  അങ്ങനെ അവളെ നാട്ടിൽ കൊണ്ട് വിട്ട് ഞാൻ തിരിച്ചെത്തിയെങ്കിലും മനസ്സ് അവളോടൊപ്പം നാട്ടിൽ തന്നെ മടിച്ചിരുന്നൂ. പ്രസവത്തിന്റെ ദിവസത്തിനടുപ്പിച്ചു ഒരു വ്യാഴാഴ്ച ഞാൻ നാട്ടിലേക്ക് തിരിച്ചു .  അവിടെനിന്നും രണ്ടു ദിവസം കഴിഞ്ഞു എന്റെ മീര പ്രസവത്തിന് . അങ്ങനെ ഇരട്ടക്കുഞ്ഞുങ്ങലാണ് ഞങ്ങൾക്ക് ദൈവം തന്നത് രണ്ടും  പെൺകുഞ്ഞുങ്ങൾ. അവരെ ദുബൈയിലേക്ക് കൊണ്ടുവന്നപ്പോഴും ഇന്നത്തെ നാട്ടിലെ  പെൺ കുഞ്ഞുങ്ങളുടെ അവസ്ഥയിൽ  വേദനിച്ചുപോവുകയും ചെയ്തുപോവുന്നൂ .

മതമോ ജാതിയോ അല്ല നല്ല മനസ്സിലെ സ്നേഹത്തിനു പൂക്കളേക്കാൾ സുഗന്ധമാണ് ശരിയല്ലേ.  ഇന്നത്തെക്കാലത്ത് പണത്തിനു പിന്നാലെ പോകുന്ന മനുഷ്യൻ മറക്കുന്നതും ഇതൊക്കെയാണ്.
--------------------------------------------ശുഭം ------------------------------------------------------------------
  










.




  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...