2018 ഓഗസ്റ്റ് 12, ഞായറാഴ്‌ച

നോവുന്ന ഹൃത്ത് (കവിത)

നോവുന്ന ഹൃത്ത്

എം. പി. എസ്സ്. വീയ്യോത്ത്

ചെമ്പകപ്പൂവിന്റെ
ഗന്ധവും പേറി നീ
എന്‍ മനതാരില്‍
ഒളിച്ചിരുന്നൂ

പ്രണയത്തിന്‍
സുന്ദരനിമിഷങ്ങള്‍ തന്ന് നീ
സ്നേഹപുഷ്പങ്ങളാല്‍
ഹാരം തീര്‍ത്തു

സുന്ദരപ്രേമത്തിന്‍
മാസ്മരലോകത്തില്‍
മനസ്സിന്‍ കടിഞ്ഞാണ്‍
നീ സ്വന്തമാക്കി

എന്‍ പ്രേമഭാജനം
നോവിനാല്‍ തേങ്ങിയാല്‍
അറിയാതെയെന്‍
മനംനീറിടുന്നൂ

സ്നേഹത്തിന്‍
മൂല്യമതരിയാതെ
ഈയിന്ന്‍ എന്നെ തനിച്ചാക്കി
യാത്രയായി

ആ വിരഹ വേദന
സഹിച്ചു ജീവിച്ചിടാന്‍
എന്‍ ഹൃത്തിനിന്നൊട്ടും ശക്തിപോര  
കാക്കണേ നീ എന്‍ പ്രേമഭാജനത്തിന്റെ
ഓര്‍മ്മകള്‍ മാഞ്ഞുപോവാതെ എന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...