2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

കുട്ടിക്കവിത

കുട്ടിക്കവിത
എം. പി. എസ്സ്. വീയ്യോത്ത്

മാനം നോക്കി പാറീടും
തത്തക്കുഞ്ഞിന്കൂട്ടായി
അണ്ണന്‍ ചെക്കനും ഞാനും ചേര്‍ന്ന്
ചിരിയും കളിയും പതിവായി

അണ്ണാന്‍ കുഞ്ഞെന്‍ തോളത്ത്
തത്തപ്പെണ്ണോ തലയിലുമായ്
കാടും മേടും താണ്ടിനടന്നാല്‍
നേരം പോയതുമാറിയില്ല

കാടുകള്‍ ഒരുനാള്‍ നാടായി
മരവുരിപോലും കിട്ടാതായ്
അണ്ണാന്‍ചെക്കനും  തത്തക്കുഞ്ഞും  
മനസ്സിന്‍ കൂട്ടില്‍ ഒതുങ്ങീപ്പോയ്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...