നാടിന്റെ ശാപം
മനുജകുലജാതിയൊന്നിന്‍
ജീവനന്നെടുത്തതും
കുടുംബ കണ്ണീരിന്‍
നേരെ
മുഖമങ്ങ്
തിരിച്ചതും
കാലമാം പ്രപഞ്ചത്തിന്‍
സൃഷ്ടാവിന്‍ പുസ്തക-
ത്താളിലായ്
കുറിച്ചുപോലും
തെറ്റുകള്‍
ചെയ്തതാര്
ദുഷ്ടനാം നൃപനായാലും
ശിക്ഷയുണ്ടീജന്മത്തില്‍
ഈ മണ്ണിലായി
ജേഷ്ടന്റെ സഹോദര
സ്നേഹത്തിന്‍
വേദനതന്‍ വില
നല്കിയെമതിയാവൂ
രാഷ്ട്രീയ
കോമരങ്ങളാം
സ്വാര്‍ത്ഥതയുടെ
പിണിയാളാം
അഹങ്കാരവര്‍ഗത്തിന്
ജനനന്മയ്ക്കെന്ന്‍
വീരവാദം മുഴക്കുന്ന
പാര്‍ട്ടികളും
ജനമനസ്സില്‍നിന്നകന്നും
പോയ്ക്കൊണ്ടിരിക്കുന്നൂ
ഹന്ത കഷ്ടം
തമ്മിലടിച്ചു
മരിക്കുമണികളിന്‍
ചോരകുടിക്കും
കൂട്ടങ്ങളെ
മണ്ടരാം
കൂട്ടങ്ങളെ കൂടെനിര്‍ത്തി
പാര്‍ട്ടി വളര്‍ത്തി
നാട്
നശിപ്പിക്കുന്ന പാര്‍ട്ടി
ഇനി വേണോ നിങ്ങള്‍
ചിന്തിച്ചു തുടങ്ങുക
മാറ്റുക നാടിന്‍ രാഷ്ട്രീയ
നീതി ന്യായ വ്യവസ്ഥ
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ
സൃഷ്‌ടിച്ച ഒരു നല്ല നാളേക്കായി
സ്വസ്തി... സ്വസ്തി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ