2018 ജനുവരി 9, ചൊവ്വാഴ്ച

കുട്ടന്റെ മുണ്ട്

കുട്ടന്റെ മുണ്ട് 

എം. പി. എസ് . വീയ്യോത്ത്

മുണ്ടുടുത്ത് മടക്കി കുത്തിനടക്കാൻ  ആഗ്രഹിക്കാത്ത എത്ര പേരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ. പ്രത്യേകിച്ച് ഈ മണൽ നഗരത്തിൽ എന്ന എന്റെ ആ  ചോദ്യത്തിന് എല്ലാ മലയാളി കൾക്കും ഒരേ ഒരുത്തരമേ കാണൂ . ഞങ്ങൾ ഇപ്പോഴും മുണ്ടുടുക്കാൻ  കൊതിക്കുന്നൂ എന്ന്  . അതെ വളരെ ശരിയാണത്  മലയാളികളിൽ ഒട്ടുമിക്ക ആളുകൾക്കും   മുണ്ടും ചുറ്റികെട്ടി നടക്കുന്നതിന്റെ ആ  സുഖം ശരിക്കും ഒരു അനുഭൂതി തന്നെയാണ്. ആ സുഖം മറ്റേത് വസ്ത്രം ധരിച്ചാലും കിട്ടില്ല എന്നത് പരമമായ സത്യം. അങ്ങനെ ആഗ്രഹിച്ചു മുണ്ടുടുത്ത ഒരു കുട്ടിയുടെ അനുഭവമാകട്ടെ ഇന്നത്തെ കഥയിൽ. അപ്പോൾ കഥയിലേക്ക് കടക്കാം എന്താ? എല്ലാ കൂട്ടുകാരും തയ്യാറല്ലേ.

കുട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണകുമാറാണ് ഈ കഥയിലെ നായകൻ ചരാട്ട പടിക്കൽ ഗോവിന്ദമേനോന്റെ മൂത്ത മകൻ കൃഷ്‌ണകുമാർ എന്ന് പറഞ്ഞാലേ നാട്ടുകാർ അവനെ അറിയൂ.  ഇന്ന് പതിനെട്ട് വയസ്സ് കഴിഞ്ഞ അവൻ ഇപ്പോൾ ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു  വരുന്നൂ . അവന്റെ കഴിഞ്ഞുപോയ സ്കൂൾ കാലഘട്ടങ്ങളിലൂടെ നമുക്കൊന്ന് കടന്നു ചെന്നാലോ ?

അന്ന് അവധി ദിവസങ്ങളിൽ കണ്ണൻ മാഷുടെ വീട്ടിൽ ടൂഷന്  പോകുന്നത്  കുട്ടന്  ശീലമായി മാറിക്കഴിഞ്ഞിരുന്നൂ . മാഷുടെ വീട്ടിലോ ടൂഷന് പുറമെ ആ വീട്ടിലേക്കു ആവശ്യമുള്ള പലചരക്കു സാധനങ്ങളും മാഷുടെ ഭാര്യയുടെ നിർദ്ദേശാനുസരണം കുട്ടൻ  വാങ്ങി കൊണ്ട് കൊടുക്കണമായിരുന്നൂ. അങ്ങനെയിരിക്കെ ഒരു നാളിൽ ആ  മനസ്സിൽ അവനറിയാതെ ഒരു മോഹം തളിർത്തു വന്നു ,  അവനു ഒരു മുണ്ടുടുക്കണം , അങ്ങനെ അമ്മയുടെകുറച്ചു ദിവസങ്ങളിലെ പരിശ്രമത്തിനൊടുവിൽ അവന്  മുണ്ടുടുത്ത് ടൂഷന് പോകാനുള്ള അനുവാദം അച്ഛനിൽ നിന്നും ലഭിച്ചു. അവന്റെ  സന്തോഷത്തിനതിരുകൾ ഇല്ലായിരുന്നോ എന്ന് വേണം പറയാൻ . സാധാരണ താൻ ഉടുക്കുന്ന ട്രൗസറിന്റെ മുകളിലായി എങ്ങനെയോ ചുറ്റിക്കെട്ടിയ മുണ്ടുമുടുത്ത് അവൻ മാഷുടെ വീട്ടിൽ എത്തിയപ്പോൾ മാഷുടെ ഭാര്യ അവനരികിലേക്കു വന്നു കടയിൽ പോയി സവാള വാങ്ങിക്കൊണ്ടു വരാൻ  ആവശ്യപ്പെട്ടു. അങ്ങനെ അവൻ ആദ്യമായി  മുണ്ടും മടക്കിയുടുത്ത്  നെഞ്ചും വിരിച്ചു് കടയിലേക്ക് നടന്നു. വഴിയിലെ  വളവുകളും  കയറ്റങ്ങളും  കയറി കടയിൽ ചെന്ന് ഒരു കിലോ സവാളയും വാങ്ങി അവൻ മടങ്ങി . തിരിച്ചു വരുന്ന വഴിയി ലെ ഇറക്കത്തിലെത്തിയപ്പോഴേക്കും അവന്റെ മുണ്ടിന്റെ കുത്തഴിഞ്ഞു തുടങ്ങി. അത് കൈകൊണ്ട് പിടിക്കാൻ തുനിയവേ കയ്യിലെ സവാളയുടെ കെട്ടിനുള്ളിൽ നിന്നും ഒരു സവാള മെല്ലെ വെളിയിലേക്കു എടുത്തു ചാടി . അങ്ങനെ അവൻ ആ സവാള കുനിഞ്ഞെടുക്കാൻ തുനിഞ്ഞപ്പോഴേക്കും  മുണ്ടഴിഞ്ഞു താഴേക്ക്  വീണു , അവൻ  മുണ്ടുടുക്കാൻ വേണ്ടി സവാളയുടെ കെട്ട് വാഴയരികിലായി  വച്ചപ്പോഴേക്കുംഅത്  ആ കെട്ടിന്റെ ചരട് ലൂസ്സായി എല്ലാ സവാളകളും ആ കെട്ടിൽനിന്നും രക്ഷപ്പെട്ട് കയറ്റത്തിൽനിന്നും  താഴേക്ക് ഉരുണ്ടു രസിക്കാൻ തുടങ്ങി. അവസാനം അവൻ വളരെ പണിപ്പെട്ടാണ് മുണ്ടുമുടുത്ത് സവാളയുമായി  മാഷുടെ വീട്ടിലെത്തിയത് . വരാന്തയിലെ അരഭിത്തിയിൽ ഇരിക്കുന്നതിനിടയിൽ കയ്യിൽ തടഞ്ഞ ചണനാരുപയോഗിച്ചു അവൻ മുണ്ട് ശരിക്കും  കെട്ടിയുറപ്പിച്ചു. അനുഗ്രഹമാവേണ്ട മുണ്ട്  തന്നെ കൊണ്ട് കുരങ്ങു കളിപ്പിച്ചത് അവനെ ശരിക്കും  വേദനിപ്പിച്ചു , ആ വേദന പിന്നെ തന്നോട് തന്നെയുള്ള ഒരു തരം വെറുപ്പായി രൂപാന്തരപ്പെട്ടെങ്കിലും കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ശരിക്ക് മുണ്ടുടുക്കാൻ പഠിച്ചിട്ടില്ല . ചിലരിങ്ങിനെയാ കാലമെത്ര കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോയിക്കൊണ്ടേ യിരിക്കുന്നൂ . ആ പ്രയാണത്തിന് മുൻപിൽ എന്റെ എല്ലാ പ്രാർത്ഥനയും അടങ്ങിയിരുന്നിരുന്നൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...