2018 ജനുവരി 4, വ്യാഴാഴ്‌ച

ആലിയുടെ നാദാപുരം യാത്ര'

ആലിയുടെ നാദാപുരം യാത്ര
എം.പി.എസ്സ്.വീയ്യോത്ത്

നാട്ടിൽ പണ്ടു മുതൽ കേട്ടു വരുന്ന ഒരു ചൊല്ലാണ് ആലി നാദാപുരത്ത് പോയ പോലെ എന്നത് - ആ സംഭവം പറഞ്ഞു കേട്ടത് ഇങ്ങനെയായിരുന്ന. തലേദിവസം രാത്രി ബാപ്പ ആലിയോട് നീ നാളെ കാലത്ത്  ഒന്ന് നാദാപുരം വരെ പോയി വരണമല്ലോ എന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്നു. ആ കിടത്തത്തിൽ അദ്ദേഹം കരുതി കാലത്ത് അവനോടു്  നാദാപുരത്ത് ആരെ കാണമെന്നും മറ്റും ചിന്തിച്ച് മയക്കത്തിലേക്ക് കടന്നു. അടുത്ത ദിവസം അദ്ദേഹം പതിവുപോലെ ഉറക്കമുണർന്ന്  വരാന്തയിൽ ചെന്നു നോക്കുമ്പോഴേക്കും ആലി മുറ്റത്തായി ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു യാത്രയ്ക്കായി ഒരുക്കി നിന്ന ആലിയെ കണ്ട് ബാപ്പ വളരെ സന്തോഷിച്ചു . അദ്ദേഹം അവനോട് നാദാപുരത്ത് പോയി ചെയ്യാനുള്ള കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോഴേക്കും ആലി അദ്ദേഹത്തേ നോക്കി ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു .
''ബാപ്പാ ഇങ്ങള് പറഞ്ഞ പോലെ ഞാൻ രാവിലെ തന്നെ നാദാപുരത്ത് പോയി വന്നു "
അത് കേട്ട് ബാപ്പ ശരിക്കും ഞെട്ടി. അങ്ങനെ വന്ന ചെല്ലാണ് ആലി നാദാപുരത്ത് പോയ പോലെ എന്നത് . ഇത് ഇവിടെ പറഞ്ഞതെന്തിനാണ് എന്ന് ചിലരെങ്കിലും ശങ്കിക്കുന്നുണ്ടാവും .ഇതു പോലെ കാര്യ വിവരം മനസ്സിലാക്കാതെ അബദ്ധത്തിൽ ചെന്നു ചാടുന്ന എത്രയോ ആലമാർ നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു. അങ്ങനെ ഒരു ആലീയുടെ കഥയായാലോ.

നമ്മുടെ കഥാനായകന്റെ പേര് അനൂപ് ര ങ്കനാഥൻ എന്നാണ്. അദ്ദേഹം ദുബായിലെ ഒരു കമ്പനിയിലെ എഞ്ചിനിയറായി ജോലി ചെയ്യുന്നു . അദ്ദേഹത്തിന്റെ ആദ്യ നാളുകളിൽ സംഭവിച്ച അബദ്ധത്തിനു് ശേഷം മലയാളികളായ കൂട്ടുകാർ കളിയായി പറഞ്ഞിരുന്ന ചൊല്ലും മേൽപ്പറഞ്ഞതായിരുന്നതിനാൽ അയാൾ ഇന്നും അത് മനസ്സിൽ കാത്തു വച്ചിരിക്കുന്നു. ഇന്നത്തെ ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനിയറിംങ്ങ് കോളേജിൽ നിന്നും എഞ്ചിനിയറിങ്ങ് കഴിഞ്ഞ് ദുബായിലേക്ക് വീസീറ്റ് വിസയിൽ വന്നു ചേർന്ന അയാൾക്ക് ജോലി ലഭിച്ചതും മറ്റും ഇന്നും സുഹൃത്തുക്കൾ പറയുമ്പോലെ എന്തോ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ഒരു പ്രമുഖ കെട്ടിട നിർമ്മാണ കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലി ലഭിച്ച അയാൾക്ക് ഹിന്ദി ഭാഷ വളരെ വിഷമം സൃഷ്ടിച്ചിരുന്നു താനും. തമിഴ്നാട്ടിലെ വിദ്യാഭ്യാസ സിലബസ്സിലെ ഹിന്ദിയുടെ അഭാവം അയാൾക്ക് പലപ്പോഴും അബദ്ധങ്ങളായി മാറി.
അങ്ങനെയിരിക്കുമ്പോഴാണ് ചെയ്തു കൊണ്ടിരുന്ന പ്രോജക്ടിൽ ഒരിടത്ത് ഏസിയുടെ ഡക്റ്റ് കടന്നു പോവാനായി ചുമരിൽ  സീലിങ്ങിന് ചേർന്ന് കൊണ്ട് ഓപ്പണിംങ് തീർക്കണമായിരുന്നു . അയാൾ എന്തോ മനസിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം തറയിൽ നിന്നും ഓപ്പണിംങിന്റെ താഴെയായി അളവുകൾ രേഖപ്പെടുത്തി. ജോലിക്കാർക്ക് തന്നാലാവും വിധം പറഞ്ഞു മനസിലാക്കിയ ശേഷം ഓഫീസിലേക്ക് നടന്നു.
ഒരു മണിക്കൂറ് കഴിഞ്ഞ് സൈറ്റിൽ ചെന്ന് കണ്ട കാഴ്ച അയാളെ ശരിക്കും ഞെട്ടിച്ചു. സീലിങ്ങിന് അടുത്ത് ചുമരിൽ വേണ്ട ചതുരത്തിലുള്ള ഓപ്പണിങ്ങിന് പകരം ജോലിക്കാർ തറ മുതലുള്ള മുഴുവൻ ചുമരും പൊളിച്ചുമാറ്റിയിരുന്നു . അന്ന് ഉന്നതാധികാരികളിൽ നിന്നും ശരിക്കും കേട്ടു .
ഇതിൽ ആരാണ് ആലി എന്നത് തീർത്തും അവ്യക്തമായി നിഴലിച്ചിരിക്കുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...