2018 ജനുവരി 19, വെള്ളിയാഴ്‌ച

കപടലോകത്തെ തെറ്റുകൾ

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ഒന്ന് 

ഇബ്രാഹിമിന്റെ ചോദ്യങ്ങൾ 

എം. പി എസ് വീയ്യോത്ത്

ഭാഗം : ഒന്ന്

ഈ ആധുനിക ലോകത്തിലെ ശാസ്ത്ര സാങ്കേതിക വളർച്ച  മറ്റുള്ളവരെപ്പോലെത്തന്നെ എന്നെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. ഈ ലോകത്തെ അത്ഭുതജീവിയായ മനുഷ്യൻ ഇന്ന് ആരേയും സ്നേഹിക്കാനോ അല്ലെങ്കിൽ സ്വന്തം മക്കളോടൊപ്പം ചിലവഴിക്കാൻ സമയമില്ലാതെ  ഭ്രാന്തനായി മാറിയിരിക്കുന്നൂ. മിക്കപ്പോഴും  താങ്ങാനാവുന്നതിലുമുള്ള  ജോലിഭാരത്തിന്റെ വിഷമത്തിൽ  ചിരിക്കാൻ തന്നെ   മറന്നുപോയ ഇവരുടെ  അവസ്ഥയിൽ  പലപ്പോഴും ഏറ്റവും ദുഖിക്കുന്നത് സ്വന്തം കുടുംബം തന്നെയായിരിക്കും പ്രത്യേകിച്ച് കുട്ടികൾ . ഇന്ന് ഞാനും എന്റെ സഹപ്രവർത്തകനും കൂടി ഫുജൈറയിലെ കെ. എഫ്. സി. യിൽ നിന്നും അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ്   ആ സംഭവം നടന്നത് .
ഒരു പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി പുറത്തുനിന്നും അവിടേക്കു ഓടി ഞങ്ങളുടെ അരികിൽ വന്ന്  സഹപ്രവർത്തകനോട്  മൊബൈൽ ആവശ്യപ്പെട്ടു. ഒരു പരിചയം പോലും ഇല്ലാത്ത കുട്ടിയും പിന്നെ ഇന്നത്തെക്കാലത്തെ കപടതയും മനസ്സിൽ ഉണ്ടായിരുന്നതിലാണെന്നു തോന്നുന്നൂ അദ്ദേഹം അവനു മൊബൈൽ കൊടുത്തില്ലെന്നു മാത്രമല്ല എന്നെയും ഫോൺ കൈമാറുന്നതിൽനിന്നും വിലക്കി . അതിനിടയിൽ ഒരു സന്മനസ്സുള്ള ഈ നാട്ടുകാരനായ ഒരു നല്ല മനുഷ്യൻ  അവനു തന്റെ ഫോൺ കൈമാറി. ആ ഫോൺ സംഭാഷണത്തിനിടയിലെ ചില മലയാള വാക്കുകളിൽ നിന്നുമാണ്  അവൻ ഒരു മലയാളി പയ്യനാണെന്ന സത്യം എനിക്കും ബോധ്യപ്പെട്ടത്. അവനെ സഹായിക്കാഞ്ഞതിൽ എന്റെ മനസ്സ് നന്നേ വേദനിച്ചു . അതിനിടയിൽ  വേഗം തന്നെ ഭക്ഷണവും കഴിച്ചു ഞാൻ  എഴുന്നേറ്റ്  അവന് അരികിലേക്ക് ചെന്ന് കുശലാന്വേഷണം നടത്താൻ തുടങ്ങി. അതിനിടയിൽ അവന്റെ പേര് ഇബ്രാഹിം എന്നാണെന്നും നാട്ടിൽ കാസർഗോഡ് ആണെന്നും ഫുജൈറയിലെ ഒരു ഇന്ത്യൻ സ്ക്കൂളിലാണ് പഠിക്കുന്നത് എന്നും അവനിൽ നിന്നും അറിഞ്ഞു . അതിനിടയിൽ  അവൻ എന്നോട് ചോദിച്ച ഒരു ചോദ്യത്തോടെ ഞാൻ എന്റെ കഥ ഇവിടെ തുടങ്ങാം എന്താ ? ആ ചോദ്യം ഇതാണ്

" അങ്കിളേ താങ്കളുടെ മകനെ ആരെങ്കിലും ആയി താരതമ്യം ചെയ്യാറുണ്ടോ "

ഞാനതിന്  അവനു കൊടുത്ത മറുപടി ഇതായിരുന്നൂ

" ഇല്ല ,  അങ്ങനെ നമ്മൾ ഒരിക്കലും  കുട്ടികളെ  ആരുമായും താരതമ്യം ചെയ്യാൻപാടില്ല , എന്താണ് നീ ചോദ്യം ചോദിയ്ക്കാൻ കാരണം "

അതിനവൻ എനിക്ക് തന്ന മറുപടി ഇതാണ്

" എന്റെ ബാപ്പ  എല്ലായ്‌പ്പോഴും  എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വഴക്കു പറയുന്നൂ , എനിക്ക് എങ്ങനെയെങ്കിലും കുറെ പണമുണ്ടാക്കണം എന്നാലേ  വിലയുണ്ടാവൂ ഇല്ലേ അങ്കിളേ "

അവനെ ആ ചോദ്യം എന്റെയുള്ളിൽ ശരിക്കും ആഴ്ന്നിറങ്ങി . സംസാരപ്രിയനായ അവൻ സംസാരം തുടർന്നൂ കൊണ്ടേയിരുന്നൂ . ഞാൻ അവനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു , അവൻ അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നൂ

 " അത് ബാപ്പയ്ക്കിഷ്ടമല്ല , പരിചയമില്ലാത്ത ആരിൽനിന്നും ഒന്നും വാങ്ങി കഴിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട് ."

 ആ വാക്കുകൾ എന്റെ മനസ്സിൽ അവനതുവരെ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും ഊട്ടിയുറപ്പിച്ചു കൊണ്ടിരുന്നൂ . അതിനിടയിൽ അവൻ പറഞ്ഞ കാര്യങ്ങൾ എന്നിലെ ആകാംഷ വീണ്ടും കൂട്ടി

" അങ്കിളേ ഞാൻ മൂന്നു പ്രാവശ്യം മരണത്തിന്റെ പടിക്കൽനിന്നും രക്ഷപ്പെട്ടു വന്നതാ , എങ്ങനെ എന്നല്ലേ ആദ്യത്തേതു്  ഞാൻ വീട്ടിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ആരോ പിന്നിൽനിന്നും തള്ളി, അന്ന്  ഫുട്പാത്തിലേക്ക് വീണ് എന്റെ വലത്  കൈയൊടിഞ്ഞു.  അതുകഴിഞ്ഞു കുറെ നാളുകൾ ആശുപത്രി കിടക്കയിലായിരുന്നൂ . പിന്നെയും കുറെ മാസങ്ങളെടുത്തു  അതൊന്ന് ശരിക്കും ഭേദമാവാൻ . അതുകഴിഞ്ഞു കളികഴിഞ്ഞു  വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ചായിരുന്നൂ അടുത്ത അപകടം . വഴിയോരത്തുകൂടി നടക്കുകയായിരുന്ന എന്നെ ഒരു കാറിടിച്ചു തെറിപ്പിച്ചു . അപ്പോഴും കുറെ നാളുകൾ  അബോധാവസ്ഥയിൽ ആശുപതിയിലായിരുന്നൂ . അന്ന് വീട്ടുകാർ എന്നോടുകാണിച്ച സ്നേഹത്തിന്റെ ഒരഅംശംപോലും ഇന്ന് അവരിൽ  കാണാനേ ഇല്ല എന്ന് തന്നെ പറയാം . അതിനിടയിൽ  ഞാനവന്റെ ശിരസുമുതൽ പാഠം വരെ ഒന്ന്  വിശദമായൊന്ന് കണ്ണോടിച്ചു നോക്കി . അപ്പോഴാണ് അവന്റെ   നീല നിറമുള്ള ട്രാക്ക് സ്വീട്ടിൽ  പലയിടങ്ങളിലും ചെളി പുരണ്ടിരിക്കുന്നത്  ശ്രദ്ധയിൽ പതിഞ്ഞത്  അതുപോലെ അവന്റെ ഒരു കാലിലെ ചെരുപ്പും ഇതോടൊപ്പം  നഷ്ടപ്പെട്ടിരിക്കുന്നൂ  .

ഞാൻ അവനോടു എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു , അതിനു അവൻ തന്ന വിശദീകരണം ഇങ്ങനെയായിരുന്നൂ .
" ഞാൻ ഒരാളിൽ നിന്നും എന്റെ ആവശ്യാർത്ഥം  കുറച്ചു പണം കടം വാങ്ങിയിരുന്നൂ. ഇന്ന് വൈകീട്ട് കൊടുക്കാം എന്നും പറഞ്ഞായിരുന്നൂ എനിക്ക് അദ്ദേഹം ആയ തുക തന്നത് തന്നെ .  കുറച്ചു സമയം മുമ്പ് ആ മനുഷ്യൻ എന്നെ വിളിച്ചു അദ്ദേഹം കെ എഫ് സിയിൽ ഇരിപ്പുണ്ട് എന്നും പണവുമായി വേഗം ഇവിടെ എത്തിച്ചേരണം എന്നും പറഞ്ഞപ്പോൾ പണവുമായി ഓടി വന്നതാ ബാപ്പയറിയില്ല"
ഇത്രയ്മ് പറഞ്ഞു നിറുത്തിയപ്പോൾ  ഞാൻ അറിയാതെ ചിന്തിച്ചു ആ പണം സംഘടിപ്പിക്കാൻ അവൻ വളരെ വിഷമിച്ചു കാണും . ആ വിഷമം അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നൂ  താനും .

കപടത നിറഞ്ഞ ഈ ലോകത്തിൽ  അറിയാതെ ആ കുട്ടിയുടെ മനസ്സ് വേദപ്പിക്കേണ്ടിവന്നതിൽ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു.

തുടരും

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ഒന്ന് 


ഇബ്രാഹിമിന്റെ ചോദ്യങ്ങൾ 

എം. പി എസ് വീയ്യോത്ത്

ഭാഗം : രണ്ട്

അവൻ കെ , എഫ് . സിയിലെ ഉയരം കൂടിയ ഒരു കസേരയിൽ ഇരുന്ന് ചുറ്റുപാടും ആരെയോ തിരയാൻ തുടങ്ങി. അപ്പോഴേക്കും ഞാനും അവന്റെ അരികിലായി ഉണ്ടായിരുന്ന ഒരു കസേരയിലായി ഇരുന്നു .    കുറച്ചു സമയത്തേക്ക് അവന്റെ മുഖത്ത് ഒരു നിശബ്ദത നിഴലിച്ചുകണ്ടു . പിന്നെ എന്നെ നോക്കി അവൻ ഇങ്ങനെ ചോദിച്ചു

" അങ്കിൾ എന്ത് ജോലിയാ ചെയ്യുന്നേ ?"

ഞാൻ മറുപടിയായി

" ഈ പ്ലാൻ വരയ്ക്കുന്ന പണിയാണ് , എന്തേ  ചോദിച്ചേ "

അവന്റെ ചോദ്യങ്ങൾ തുടർന്നുകൊണ്ട് ഇരുന്നൂ

" അത് ഉദ്ദേശം ഏകദേശം ശമ്പളം കിട്ടും "

അതിനു ഞാൻ ചിരിച്ചുകൊണ്ട്

"കുറച്ചു കിട്ടും എന്തേ ചോദിയ്ക്കാൻ"

താഴെകൊടുത്ത രീതിയിൽ അവന്റെ ചോദ്യങ്ങൾ   ശരങ്ങൾ  കണക്കെ പ്രവഹിച്ചുകൊണ്ടും ഞാൻ അതിനു  മറുപടിനല്കിക്കൊണ്ടും ഇരുന്നൂ .

ചോ : "എവിടെയാണ് അങ്കിൾ ജോലിചെയ്യുന്നേ ?"

ഉ: "ഫുജൈറ പോർട്ടിലാണ്  എന്റെ കമ്പനിയുടെ പ്രൊജക്റ്റ്  അവിടെയാണ് ഞാൻ ജോലിചെയ്യുന്നേ  "

ചോ : "ഓക്കേ , ആ  പ്രോജക്ടിന് പണമിറക്കുന്നത്  ആരാണ്, എങ്ങനെയാണ് അത് നടപ്പിലാക്കുന്നത് ?"

ഉ : " ഗവണ്മെന്റ് പോർട്ടിന് പണം നൽകുന്നു അവർ അതിൽ കുറച്ചെടുത്ത് ഡിസൈനർക്ക് കൊടുത്ത് പ്രൊജക്റ്റ് ഡിസൈൻ ചെയ്യുന്നൂ  അതിൽ അവരുടെ ലാഭവിഹിതം കണക്കാക്കി ഡിസൈനറും  പോർട്ടും കൂടി കോൺട്രാക്ടറുടെ ടെൻഡർ തുകയും അവരുടെ പ്രവർത്തിപരിചയവും കണക്കാക്കി അനുയോജ്യരായ കോൺട്രാക്ടർക്കു നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതി കൈമാറുന്നൂ ." "

ചോ: " അപ്പോൾ ഒരു ഗ്രാഫ്  പോലെയാണ് കാര്യങ്ങൾ അല്ലെ , ഏറ്റവും  മേലെ ഗവണ്മെന്റ് അതുകഴിഞ്ഞു പോർട്ട് അതുകഴിഞ്ഞു ഡിസൈനർ അതിനു ശേഷം കോൺട്രാക്ടർ , അപ്പോൾ ഏറ്റവും കൂടുതൽ പദ്ധതികൊണ്ടുള്ള ഉപയോഗവും വരുമാനവും ആർക്കാണ് ?"

ആ ചോദ്യത്തിന് മുമ്പിൽ അറിയാതെ ഞാൻ കുറച്ചുസമയത്തേക്കെങ്കിലും സ്തബ്ധനായി ഇരുന്നുപോയി . ഇന്നത്തെ വിദ്യാര്ത്ഥികളില് കണ്ടുവരുന്ന പക്വമായ  സ്വഭാവ വിശേഷണങ്ങൾക്ക്  ഞാൻ  മനസ്സുകൊണ്ട് അവനെയും അതിന് പുതു തലമുറയെ  പ്രാപ്തരാക്കുന്ന  വിവരസാങ്കേതികമേഖലയുടെ നന്മയെയും  അഭിനന്ദിക്കാൻ മറന്നില്ല.

അതിനിടയിൽ അവന്റെ കാലിലെ ഒറ്റച്ചെരുപ്പിന്റെ കാര്യം  ഞാൻ ആരാഞ്ഞു. അതിനവൻ തന്ന മറുപടി ഇങ്ങനെയായിരുന്നൂ  പണം കൊടുക്കാനുണ്ടായിരുന്ന ആൾ ഏതാണ് പെട്ടെന്ന് പണവുമായി കെ എഫ് സിയിൽ വരണമെന്ന് പറഞ്ഞു  ഫോണിൽ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സൈക്കിളുമായി ചെരുപ്പുമിട്ടു വരുമ്പോൾ  വഴിക്കു വച്ച് സൈക്കിളിന്റെ  ബ്രൈക്ക്  അങ്ങ്  പൊട്ടി. പിന്നെ അവനും സൈക്കിളും കൂടി വഴിയിലെ മണ്ണിലേക്ക് മറിഞ്ഞു വീണു അതിനിടയിൽ ഒരു ചെരുപ്പ് എവിടെയോ കളഞ്ഞുപോയി .  അങ്ങനെ ഇവിടേയ്ക്ക് ഓടിക്കയറിയതിന്റെ കഥയായിരുന്നൂ ആദ്യം പറഞ്ഞത് .

അതിനിടയിൽ അവൻ എന്റെ കൈയ്യില്നിന്നും ഫോൺ വാങ്ങി ആരെയോ വിളിച്ചു സംസാരിച്ച ശേഷം ഫോൺ എനിക്ക് തിരികെ തന്ന്  എനിക്ക് നന്ദിയും പറഞ്ഞു അവിടെനിന്നും  പുറത്തിറങ്ങി. അവിടെ ഫുട്പാത്തിനോട് ചേർത്തു കിടത്തിയിട്ട  സൈക്കിളിൽ കയറി എങ്ങോട്ടോ ഓടിച്ചുപോയി . അപ്പോഴും എന്റെ മനസ്സിൽ അവന്റെ പലചോദ്യങ്ങളും സംശയങ്ങളും   മാറിമറിഞ്ഞു കൊണ്ടിരുന്നൂ
തുടരും

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : രണ്ട് 


രമാദേവിയുടെ ദുഃഖം 

എം. പി എസ് വീയ്യോത്ത്


സാങ്കേതിക ശാസ്ത്രത്തിന്റെ വളർച്ചയിൽ മനുഷ്യർ  കൂടുതൽ മടിയന്മാരും അക്ഷമരും ആയിമാറിക്കഴിഞ്ഞിരിക്കുന്നൂ അല്ലേ . നിങ്ങൾ ഓരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കിയേ പണ്ട് ചിരിച്ചും കളിച്ചും നടന്നിരുന്ന കാലത്ത് ഇന്നുള്ള അത്രയും മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നോ എന്ന്.  അതുപോലെ സോഷ്യൽ മീഡിയയ്ക്ക് അടിമയായ തന്റെ  കൂട്ടുകാരിക്ക് സംഭവിച്ച അപകടത്തിന്റെ കഥപറയുകയാണ് നമ്മുടെ സുഹൃത്തുകൂടിയായ രമാദേവി ഇവിടെ. വയൽ വരമ്പിനോട് ചേർന്ന ആ ചെറിയ  കോൺക്രീറ്റ് വീടിന്റെ മുറ്റത്തേക്ക് ഞാൻ ചെന്ന് കയറുമ്പോൾ കോലായിയുടെ ഒരു മൂലയ്ക്ക് അങ്ങ് വിദൂരതയിലെങ്ങോ കണ്ണും നട്ട് രമാദേവി ഇരിക്കുകയായിരുന്നൂ. അവളുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴിക്കുന്നുണ്ടായിരുന്നൂ.  കൂട്ടുകാരിയുടെ ആകസ്മികവേർപാടിൽ അവളാകെ തകർന്നു പോയിരിക്കുകയായിരുന്നൂ . എന്റെ കാൽപ്പെരുമാറ്റം കേട്ടതും അവൾ എഴുന്നേറ്റ്  മുഖം പാവാടയിൽ തുടച്ചു്  ചോദ്യഭാവത്തിൽ എന്നെ സൂക്ഷിച്ചു നോക്കി . അതിൽ ഇയാളെന്താ ഈ നേരത്ത് ഇവിടെ എന്ന ചോദ്യം ഉണ്ടായിരുന്നതിൽ . ഞാൻ പറഞ്ഞു

" കുമാരേട്ടന്റെ മോളുടെ  മരണത്തെപ്പറ്റി  കവലയിൽനിന്നാണറിഞ്ഞത് അപ്പോൾ ആദ്യമോർത്തത് തന്നെയാ അതാ ഇങ്ങോട്ടു വന്നത് " .

രമാദേവി

" ഹും "

എന്നു നീട്ടി മൂളിക്കൊണ്ടു വീട്ടിനുള്ളിലേക്ക് കയറി കുറച്ചുസമയത്തിനകം ഇറങ്ങി വന്നു. ഞാൻ അവൾ വരുന്നത് വരെ ആ വീടിന്റെ കോലായിയോട് ചേർന്നിരുന്ന് ചുറ്റിലും വെറുതെ കണ്ണോടിച്ചു . അപ്പോൾ അതിലെ പോയ ജമീലാത്ത  എന്നോട് കുശലം പറഞ്ഞു നടന്നു നീങ്ങിയപ്പോൾ അതിലെപോയ മന്ദമാരുതൻ അവരുടെ അത്തറിന്റെ മണവും വഹിച്ചു് മൂക്കിലെത്തിച്ചു തന്നു . അതുമാസ്വദിച്ചു അങ്ങനെ ഇരുന്ന എന്നെ രമാദേവിയുടെ

"ഹല്ലോ  മാഷേ ഇതെവിടെയാ "

എന്ന വിളിയാണ് ഉണർത്തിയത് . അവളുടെ മുഖത്തെ വ്യസനം തെല്ലും മാറിയിരുന്നില്ലെങ്കിലും ചിരിക്കാൻ പലതവണ ശ്രമിച്ചു വെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു . അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലെ ചുവപ്പും ഇടക്കിടക്കുള്ള മൂക്കുപിഴിയലും നോക്കി ഞാനും അങ്ങനെ ഇരുന്നൂ . അപ്പോഴാണ് അവൾ പറഞ്ഞത്

" പ്രേമേട്ടാ  നമുക്കൊന്ന് നടന്നാലോ ?"

ഞാൻ  സമ്മതവും മൂളി മൂട്ടിലെ പൊടിയും തട്ടി എഴുന്നേറ്റപ്പോഴേക്കും അവൾ വീടിന്റെ വാതിലടച്ചു പുറപ്പെടാൻ തയ്യാറായി നിന്നൂ . നെറ്റിയിലെ വീണുകിടന്ന കുറുനിരപോലും അവളെ ആശ്വസിപ്പിക്കാനായി ശരീരത്തോട് ഒട്ടിച്ചേർന്നിരിപ്പുണ്ടായിരുന്നൂ .  ഞാൻ അപ്പോഴും മറ്റൊന്നും ശ്രദ്ധിക്കാതെ അസൂയയോടെ അവളുടെ ശാലീന സൗന്ദര്യം കണ്ണുകളാൽ ആസ്വദിക്കുകയായിരുന്നൂ . അത് ശ്രദ്ധിച്ച അവൾ ആജ്ഞാസ്വരത്തിൽ എന്നോട്

" പ്രേമേട്ടാ  മുന്നിൽ നടന്നേ , നിങ്ങളെ പിന്നിൽ നടത്തിയാൽ ശരിയാവില്ല ".

ഞാൻ ഒരു കള്ളച്ചിരിയോടെ മുന്നിലേക്ക് നടക്കുന്നതിനിടയിൽ അവൾ

"വയൽ വരമ്പിലൂടെ നടന്നോ , എനിക്ക് ഒരു കൂട്ടം പറയാനുമുണ്ട് "

എന്നും പറഞ്ഞു കൊണ്ട് കുറച്ചു സമയം നിശബ്ദയായി നടന്നു. പാടത്തിന് മുകളിലെ നീലാകാശത്തിലൂടെ തലങ്ങും വിലങ്ങും പറന്നു നടക്കുന്ന പറവകളുടെ മധുരമൊഴികളാസ്വദിച്ചു നടന്നപ്പോൾ എങ്ങുനിന്നോ വന്ന ഇളം കാറ്റ് ഞങ്ങളെ തട്ടി തലോടി എങ്ങോ കടന്നുപോയി.

അങ്ങനെ ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി .

"പ്രേമേട്ടാ എനിക്ക് സ്വാതിയെ മറക്കാൻ കഴിയുന്നില്ല അവളുടെ നശിച്ച മൊബൈലിൽ പാട്ടുകേട്ട് നടക്കുന്ന ശീലമാ എല്ലാത്തിനും കാരണമായത് ."

അത്രയും പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടശേഷം അവൾ തുടർന്നു

" എല്ലാദിവസവും ഞങ്ങൾ ക്‌ളാസും കഴിഞ്ഞുവരുമ്പോൾ ശബ്ദം കുറച്ചു വച്ച് മൊബൈലിൽ പാട്ടും കേട്ട് ചിലപ്പോൾ അതൊപ്പിച്ചു പാടിക്കൊണ്ടാണ് അവളുടെ നടപ്പുപോലും . കഴിഞ്ഞ വ്യാഴാഴ്ച  അതുപോലെ ഞങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ  അവളെന്നോട് തമാശയായാണോന്നറിയില്ല ഒരു ചോദ്യം  ചോദിച്ചു

" എടീ നിനക്കു ഈ സ്വർഗ്ഗത്തിൽ വിശ്വാസമുണ്ടോ , ഞാനധികവും സ്വർഗ്ഗത്തിലാണ് പോകുവാ , അഥവാ ഞാനാണാദ്യം പോകുന്നതെങ്കിൽ നിന്നെ ഞാൻ വന്നു കൂട്ടിക്കൊണ്ടുപോവും മോളെ , നീയില്ലെങ്കിൽ ഒരു രസവുമില്ല അതാ "

ഇത് പറഞ്ഞു നടന്നു വരുമ്പോളായിരുന്നൂ  മണ്ണാറത്തെ റെയിൽവേ ലവൽ ക്രോസിലൂടെ തീവണ്ടി പാഞ്ഞു വരുന്നതറിയാതെ അവൾ ... അവൾ ... കടന്ന്  പോയത് . അത് അവളുടെ അന്ത്യയാത്രയാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല . അത് കണ്ടു തലകറങ്ങി വീണ എന്നെ ആരൊക്കയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്  പ്രേമേട്ടനറിയാലോ . ആ കാഴ്ച എന്റെ കണ്ണിന്മുന്നിൽനിന്നും മായുന്നില്ല പ്രേമേട്ടാ"

 എന്നും പറഞ്ഞു എന്റെ മാറിലേക്ക് വീണു കരഞ്ഞ അവളെ താങ്ങിപ്പിടിച്ചു വീട്ടിലേക്കു കൊണ്ടുപോയി കോലായിൽ ഇരുത്തി. പാവം അവളുടെ സങ്കടം കൊണ്ടാണെന്ന്  തോന്നുന്നൂ കാർമേഘം സൂര്യനെ തൽക്കാലത്തേക്ക് മറച്ചു പിടിച്ചുകൊണ്ടു രമാദേവിയുടെ ദുഃഖത്തോടൊപ്പം ചേർന്നു . ഞാൻ മഴ പെയ്തൊഴിയുന്നതും കാത്തു് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങനെ ഇരുന്നൂ , എന്റെ രമാദേവിയുടെ ദുഃഖത്തിൽ മനസ്സുകൊണ്ട് ഞാനും പങ്കാളിയായി .

സംഗീതമാസ്വദിക്കുന്നതു നല്ലതു തന്നെ പക്ഷെ നമ്മളെ മറന്നുള്ള ആസ്വാദനം എപ്പോഴും ആപത്തെ വരുത്തുകയുള്ളൂ എന്ന ചിന്ത എല്ലാവരും മനസ്സിൽ സൂക്ഷിക്കുമെന്ന്  പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഒരു വിഷയവുമായി കാണാം .

തുടരും

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : മൂന്ന് 

പിറന്നാൾ സമ്മാനം   

എം. പി എസ് വീയ്യോത്ത്


ഞാന്‍ ഹുസൈന്‍  അങ്ങനെ പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ക്കെന്നെ തിരിച്ചറിയാന്‍ കഴിയില്ല കിഴക്കയില്‍ മീത്തല്‍ അന്‍വര്‍ ഹുസൈന്‍ ഹാജി എന്ന് പറഞ്ഞാലേ അറിയൂ. പത്ത് മുപ്പത് വര്‍ഷക്കാലം പഴയകാല പ്രതാപത്തില്‍നിന്നും ഇന്നത്തെ ആധുനിക ദുബായിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ട് അന്നത്തെ കഷ്ടപ്പാടിൽ നിന്നും പടുത്തുയർത്തിയ കച്ചവടശൃംഖലയുടെ ഉടമസ്ഥനായി കഴിയുമ്പോഴും പഴയ കാലത്തിന്റെ സ്മരണ പലതവണ മനസ്സിലൂടെ കടന്നുയിട്ടുണ്ട് . ആ വളർച്ചയിലൊക്കെ എന്നെപ്പോലുള്ള പ്രവാസികൾക്ക് എന്നും അനുഗ്രഹമായത് ഈ നാട്ടിലെ നല്ലവരായ ഭരണാധികാരികളും ഒരിക്കലും ചതിക്കാത്ത മണ്ണുമാണ്. പണ്ട്കാലങ്ങളിൽ ദെയ്‌റ ദുബായിയിൽ നിന്നും അബ്ര എന്ന വഞ്ചിയിൽ ബർദുബൈയിൽ വന്നും പോയുമിരുന്നപ്പോൾ അന്ന് അവിടെ തലയുയർത്തി നിന്നിരുന്ന ബാങ്ക് ഓഫ് ബറോഡ എന്ന ഇന്ത്യൻ ബാങ്ക് നമ്മളെപ്പോലുള്ള ഇന്ത്യക്കാർക്ക് എന്നും ഒരു അഭിമാനം തന്നെയായിരുന്നൂ. 
ങാ.. ഞാൻ പറയാൻ വന്ന കാര്യംത്തിൽനിന്നും തെല്ലു വ്യതിചലിച്ചു ഇല്ലേ. ഞങ്ങളെ വിട്ടു പിരിഞ്ഞ എന്റെ ഇളയമകൻ  യൂസഫിന്റെ വേർപ്പാട് ദിനമായ ഇന്ന് . നിങ്ങളോട് അവനെപ്പറ്റി പറയണമെന്ന് തോന്നി അതാ ഒരു സ്റ്റാർട്ടിങ് ട്രബിൾ. എപ്പോഴൊക്കെ അവനെപ്പറ്റി  പറയാൻ തുടങ്ങുന്നുവോ അപ്പോഴൊക്കെ എന്റെ കണ്ണ് നിറയുകയും തൊണ്ടയിടറും ചെയ്യും. ഞങ്ങൾക്ക് മൂന്ന് പെണ്മക്കളും ഇളയവനായ എല്ലാവരും തമാശയായി തടിയൻ എന്ന് വിളിക്കുന്ന യൂസഫും  ഞാനും എന്റെ ബീവിയായ ഖദീജയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. ദേരയിലെ ഒരു ഫ്ലാറ്റിൽ ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചില സാമ്പത്തിക പ്രയാസങ്ങൾ എന്നെ അലട്ടാൻ തുടങ്ങിയത്. അത് പിന്നെയും വളർന്നു വന്ന സാഹചര്യം കണക്കിലെടുത്ത് കുടുംബത്തെ ഞാൻ നാട്ടിലേ എന്റെ തറവാട്ടിലേക്ക്  പറിച്ചു നട്ടു. ഇവിടെ രാത്രിയും പകലും പ്രഭചൊരിയുന്ന ഇവിടുത്തെ സാഹചര്യമല്ലല്ലോ നമ്മുടെ നാട്ടിലേത്. 

ഗള്ഫിലുള്ളപ്പോൾ പലപ്പോഴും പേടിപ്പെടുത്തുന്ന ഇംഗ്ലീഷ് സിനിമകൾ മാത്രം കണ്ട് ശീലിച്ച അവർക്ക്.  ആദ്യമാദ്യം കണ്ണുചിമ്മിക്കളിക്കുന്ന തെരുവുവിളക്കുകളും കുറുക്കന്റെ ഓരിയിടലും നായ്ക്കളുടെ കുരയും തുടങ്ങി മിന്നാമിനുങ്ങും ചീവിടിന്റെ ശബ്ദവും വരെ ഡി. ടി. എക്സ്. സാങ്കേതികത ഉപയോഗിച്ച് നിർമ്മിച്ച ഭീകരസിനിമയുടെ പ്രതീതിയാണ് അവരിൽ വരുത്തിയത്. കാലചക്രത്തിന്റെ കറക്കത്തിനിടയിലെപ്പോഴോ  അവരും നാട്ടിലെ രീതികളും അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നൂ. അങ്ങനെ  ആ കാലയളവിനുള്ളിൽ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മെല്ലെമെല്ലെ പരിഹരിക്കപ്പെട്ടുതുടങ്ങി. ഇതിനിടയിൽ തറവാടിനോട് ചേർന്ന് ഞാൻ ഒരു ഇരുനില ഭവനം പണികഴിപ്പിച്ചു് അതിലേക്ക് താമസം മാറി. ഇളയവനായതിനാൽ യൂസഫിനെ എല്ലാവരും കൂടി കൊഞ്ചിച്ചു് വഷളാക്കി എന്ന് വേണം പറയാൻ. അവന്റെ വാശിക്ക് പണവും പുതിയ മൊബൈലും ഞാനും വാങ്ങി നൽകി അതിനിടയിൽ അവന് പതിനെട്ട് വയസ്സ് പൂർത്തിയായത് ഞങ്ങൾ ആ പിറന്നാൾ പ്രത്യേകപാർട്ടി നടത്തി വിപുലമായി തന്നെ  ആഘോഷിച്ചു.  അതിനിടയിലെപ്പോഴോ  അവൻ ലൈസൻസും സംഘടിപ്പിച്ചു പിന്നെ എന്റെ പിന്നാലെ പലരിലൂടെയും ബൈക്കിനു വേണ്ടി മുറവിളികൂട്ടാൻ തുടങ്ങി. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഒരു പുതിയമോഡൽ ബൈക്കെത്തന്നെ വാങ്ങാനുള്ള പണവും ഞാൻ നൽകി. ഇതിനിടയിൽ ദിനങ്ങൾ കടന്നുപോവുന്നത് പലതും പത്രങ്ങളിലെ ചെറുപ്പക്കാരുടെ ബൈക്ക് അപകടവാർത്ത വായിച്ചുകൊണ്ടായിരുന്നതിനാൽ എന്നും നാട്ടിലേക്ക് വിളിക്കുമ്പോൾ അവനെ ഉപദേശിക്കുന്നത് ഞാൻ പതിവാക്കി. ചെറുപ്പത്തിന്റെ ആ രക്തത്തിളപ്പിന്റെ ആവേശത്തിൽ അതാര് കേൾക്കാൻ പാഞ്ഞു പറഞ്ഞു ഞാൻ അവന് പഴഞ്ചനുമായി, അങ്ങനെയിരിക്കെ ഒരു നാളിൽ കാലത്ത് നിറുത്താതെ ചിലക്കുന്ന ഫോൺ കയ്യിലെടുത്ത് ചെവിയോട് ചേർത്തപ്പോൾ സത്യം പറഞ്ഞാൽ ആ വർത്തകേട്ട് ഞാൻ തളർന്നുപോവുന്നതുപോലെ തോന്നി. ഞാൻ എങ്ങനെയോ മേശമേൽ കൈകൾ ഊന്നി ശരീരത്തെ താങ്ങിനിറുത്താൻ നന്നേ പരിശ്രമിച്ചു. ഒയ്ക്കുന്നെ ഫോണിലോടെ കേട്ട വാർത്ത സത്യമാകരുതേ എന്ന് അള്ളായോട് പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോൾ ശബ്ദ കേട്ട് അടുത്ത മുറിയിൽനിന്നും സഹോദരൻ ഖാദർ ഓടിവന്നു . അവൻ എന്നെ നോക്കി കാര്യമാരഞ്ഞെങ്കിലും ഞാൻ ഫോണിലേക്കു വിരല്ചൂണ്ടിനിന്നതേയുള്ളൂ , എന്റെ പുന്നാരമോൻ യൂസഫിന്റെ മരണം എന്നെ ശരിക്കും തളർത്തിയിരുന്നൂ. അങ്ങനെ എല്ലാവരും കൂടി എന്നെ നാട്ടിലേക്ക് വിമാനം കയറ്റി അയച്ചപ്പോൾ മനസ്സിൽ എന്റെ മുത്തിനെ രക്ഷിക്കണേ പടച്ചോനെ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നാട്ടിലെത്തി ആംബുലൻസിൽ നിന്നും തറയിലേക്ക് കിടത്തിയ അവന്റെ ചിതറിയ മുഖത്ത് ഒരിക്കലേ ഞാൻ നോക്കിയുള്ളൂ. പിന്നെ ആരൊക്കയോ എന്നെ താങ്ങി പിടിച്ചു അവിടെക്കണ്ട എന്തോ കസേരയിൽ കൊണ്ടിരുത്തി. പിന്നെ ആരൊക്കയോ എന്നെയും കൂട്ടി മയ്യത്ത് കട്ടിലിൽ കിടത്തിയ എന്റെ പൊന്നുമോന്റെ മയത്തുമായി നീങ്ങിയപ്പോൾ എന്റെ ചുണ്ടുകൾ വിതുമ്പുകയായിരുന്നൂ. എല്ലാം കഴിഞ്ഞു പിന്നെ ആരോ പറഞ്ഞറിഞ്ഞു ഹെൽമറ്റിലുള്ളിൽ ഫോണും ഘടിപ്പിച്ചു അതിവേഗത്തിൽ പാഞ്ഞ യൂസഫിന്റെ ബൈക്ക് ടൗണിലെ വളവിൽ വച്ച് ബസ്സിൽ ഇടിച്ചു അതിന്റെ ആഘാതത്തിൽ അവന്റെ തലയിലെ ഹെൽമറ്റ് ഊരി തിരിച്ചുപോയെന്നും അങ്ങനെ തല റോഡിൽ അടിച്ചു കുറേനേരം ചോരവാർന്ന് ആരും തിരിഞ്ഞു നോക്കാനില്ലാതെ അവൻ കുറിക്കിടന്നു എന്നും. എല്ലാം കണ്ടു കാഴ്ചക്കാരായി നിന്ന നാട്ടുകാർക്ക് എന്ത് നഷ്ടം അല്ലേ. പിന്നെ അവനെ അവസാനനിമിഷം ആശുപത്രിയിൽ എത്തിക്കാൻ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു സ്ത്രീകളെ കണ്ടുള്ളൂ എന്നും. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നെന്നും അറിഞ്ഞപ്പോൾ നമ്മുടെ നാട്ടിലെ പ്രതികരണശേഷി നഷ്ടപ്പെട്ട ആളുകളെയോർത്ത് എനിക്ക് ശരിക്കും സഹതാപം തോന്നി. 

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതും അപകടം വിളിച്ചു വരുത്തും എന്നറിയാത്തതല്ല മറിച്ചു വേഗതയുടെ ആരെയും കൂസാതെ നാട്ടുകാരുടെ ഭാഷയിൽ പണ്ട് പറയുംപോലെ പോവുന്ന എല്ലാ ചെറുപ്പക്കാർക്കുള്ള ഒരോർമ്മപ്പെടുത്തലായി ഇതിനെ കാണുകതന്നെ വേണം. അതുപോലെ സുപ്രീംകോടതിയും പോലീസും പലതരത്തിൽ അറിയിപ്പുകൾ പ്രദർശിപ്പിച്ചിട്ടും ഇപ്പോഴും അപകടത്തിന് നേരെ മുഖം തിരിക്കുന്ന നാട്ടുകാർക്കുള്ള ഒരു അറിയിപ്പായിരിക്കട്ടെ എന്റെ ഈ അപേക്ഷ. ഉപേക്ഷകാണിക്കാതെ വേണ്ടത് ചെയ്‌താൽ ഒരു ജീവൻ രക്ഷപ്പെടും. ഈ സന്ദേശം എല്ലാവരും മനസ്സിൽ സൂക്ഷിക്കുമെന്ന്  പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഒരു വിഷയവുമായി കാണാം .

തുടരും
കപടലോകത്തെ തെറ്റുകൾ
അദ്ധ്യായം : നാല്
കുട്ടികളിലെ വായനാശീലം
എം. പി എസ് വീയ്യോത്ത്
ഇന്ന് നമ്മുടെ കുട്ടികളിൽ നിന്നും മെല്ലെ മെല്ലെ അകന്നുകൊണ്ടിരിക്കുന്ന അറിവിന്റെ കലവറയായ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം. പുസ്തകത്താളുകളിൽ നിന്നും കളികളും കാര്യങ്ങളുമായി പഠിക്കുന്ന പലതും നമ്മുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളില്‍ സഹായകമായി ഭവിക്കുന്നൂ. പക്ഷെ ഇന്ന് നമ്മളുടെ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു നോക്കിയാല്‍ മനസ്സിലാവും. ഓടി നടക്കണ്ട പ്രായത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണിനും ടാബിനും ലാപ്ടോപ്പിനും ടി വിക്കും അടിമകളായി മുറിയുടെ ഒരു കോണില്‍ കണ്ണിമ ചിമ്മാതെ കൂനിക്കൂടി ഇരിക്കുന്നത് കാണുമ്പോള്‍ അറിയാതെ മനസ്സ് വേദനിക്കും. ഇന്ന് നല്ലൊരു ശതമാനം കുട്ടികളും പഠിപ്പിനേക്കാള്‍ ശ്രദ്ധ ആധുനിക വിവര സാങ്കേതിക വിദ്യയുടെ മാറ്റമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കഥയിലൂടെ ആവട്ടെ ഇന്നത്തെ സഞ്ചാരം.
എന്റെ പരിചയത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നൂ അച്ഛനും അമ്മയും സഹോദരങ്ങളും അവനെ അകമഴിഞ്ഞ് സ്നേഹിച്ചു. അവനാണെങ്കില്‍ ആ സൗകര്യം മുതലെടുത്ത്‌ അച്ഛന്റെയും അമ്മയുടെയും പിറകെ വാശിപിടിച്ചു നടന്നു ഒടുവില്‍ഒരു കമ്പ്യൂട്ടറും സംഘടിപ്പിച്ചു. അത്യാവശ്യം നന്നായി പഠിക്കാറുണ്ടായിരുന്ന അവന്‍റെ പിന്നീടുള്ള നിലവാരം മെല്ലെ വഷളായി തുടങ്ങി. പഠിപ്പിന്റെ പേരില്‍ മുറി അടച്ചിട്ട് അവന്‍ രാത്രി വൈകുന്നത് വരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിച്ചു. അങ്ങനെ പഠിപ്പില്‍ തീരെ ശ്രദ്ധ കുറഞ്ഞു കുറഞ്ഞു വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ സഹോദരന്‍ കമ്പ്യൂട്ടറില്‍ വെറുതെ ഒന്ന് പരിശോധിച്ചപ്പോള്‍ ശരിക്കും അയാള്‍ ഞെട്ടി. അവന്‍ ആരുമറിയാതെ അച്ഛനെ വിളിച്ചു കാര്യമവതരിപ്പിച്ചു. അങ്ങനെ അവര്‍ അവന്റെ കമ്പ്യൂട്ടര്‍ ചെറുതായി കേടുവരുത്തി വച്ച് അവരുടെ ദിനചര്യയില്‍ മുഴുകി. കുട്ടി സ്കൂള്‍ വിട്ട് വന്നു പതിവുപോലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ നോക്കിയപ്പോള്‍ അത് ഒരനക്കവും ഇല്ലാതെ കണ്ടപ്പോള്‍അവന്‍ നേരെ അച്ചന്റെ അടുത്ത് വന്ന് പരിഭവം പറഞ്ഞു. അച്ചന്‍ നാളെ ശരിയാക്കാന്‍ കൊടുക്കാം എന്ന് പറഞ്ഞു അവനെ ആശ്വസിപ്പിച്ചു വിട്ടു. അങ്ങനെ അടുത്ത ദിവസം അച്ചന്‍ ആ കമ്പ്യൂട്ടര്‍ തന്റെ ഒരു സുഹൃത്തിന് രഹസ്യമായി കൈമാറി. കുട്ടി ദിവസങ്ങളോളം കേടുപാടുകള്‍ തീര്‍ത്തു കമ്പ്യൂട്ടര്‍ കിട്ടുന്നതും കാത്ത് അവന്‍ ഇരുന്നു. ദിവസങ്ങള്‍ കടന്നുപോയി. പക്ഷെ കമ്പ്യൂട്ടര്‍ മാത്രം വന്നില്ല. അവന്‍ അസ്വസ്ഥനായി അടുത്ത ദിവസം വീട്ടിലെനിന്നും സ്കൂളിലേക്ക് പോയ കുട്ടി ക്ലാസ്സില്‍ കയറിയില്ല മറിച്ച് നേരെ റെയില്‍വേ സ്റെഷനിലേക്ക് നടന്നു. പ്ലാട്ഫോമിലെ ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്ന് ചുറ്റുമുള്ള കാഴ്ചകള്‍ വീക്ഷിച്ചു. സമയം കടന്നുപോയി വണ്ടികള്‍ പലതും അവനെ കടന്നു ഇരുവശത്തേക്കുമായി പാഞ്ഞുപോയി. അങ്ങനെയിരിക്കെ സ്റേഷന്‍ മാസ്ടര്‍ക്ക് തോന്നിയ ഒരു സംശയം അവനെ കൂട്ടി തന്റെ മുറിയില്‍ കൊണ്ടിരുത്തി. അവനില്‍നിന്നും കാര്യങ്ങള്‍ കേട്ടറിഞ്ഞ അദ്ദേഹം. അവനില്‍നിന്നും തന്ത്രപൂര്‍വ്വം അവന്റെ അച്ചന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചുവരുത്തി. അങ്ങനെ അവനെ പറഞ്ഞു മനസ്സിലാക്കി അച്ഛനോടപ്പം റെയില്‍വേ സ്ടഷനില്‍നിന്നും നടന്നകന്നപ്പോള്‍ അറിയാതെ അവന്റെ മുഖത്ത് കുറ്റബോധം നിഴലിചിരുന്നൂ. വീട്ടിലെത്തിയതും അവന്‍ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ കാഴ്ച എല്ലാവരുടേയും കണ്ണില്‍ ഈറനണിയിച്ചു.
നമ്മള്‍ മക്കളെ അകമഴിഞ്ഞ് സ്നേഹിക്കുമ്പോള്‍ അറിയാതെയെങ്കിലും അവരുടെ വീഴ്ചയില്‍ നമ്മളും പങ്കാളികളാകുന്നൂ. നമ്മൾ സ്ക്കൂൾ കാലഘട്ടങ്ങളിൽ നേടുന്ന അറിവാണ് ജീവിതത്തിൽ പല അവസരങ്ങളിലും കൂട്ടിനുണ്ടാവുക എന്നത് പരമമായ സത്യം തന്നെയാണ് . പണ്ടുകാലങ്ങളിൽ പുസ്തകങ്ങളും അക്ഷരങ്ങളും തരുന്ന അറിവിനേ വിദ്യാദേവി സരസ്വതിയുടെ കടാക്ഷമായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ അറിവു നേടാനുള്ള വഴി എന്നാൽ മനസ്സിരുത്തിയുള്ള വായന തന്നെയാണ്. ആ വായനയിൽ ചില മഹാന്മാരുടെ ജീവചരിത്രം മുതൽ പല നഗരങ്ങളുടെ പിറവി വരെ കാണും. വായനയിൽ പ്രധാനം നമ്മൾ എങ്ങനെ എന്ത് വായിക്കുന്നു എന്ന് അപേക്ഷിച്ചിരിക്കും. നല്ല വായന നല്ല ചിന്ത പ്രദാനം ചെയ്യും.
കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : അഞ്ചു് 

പാവം കുട്ടി 

എം. പി എസ് വീയ്യോത്ത്


ഞാനൊരുകാര്യം ചോദിക്കട്ടെ പണ്ട് കാലങ്ങളില്‍ നമുക്ക് ആരെയും വിശ്വസിച്ചു അവരുടെ വാഹനത്തിലോ കൂടേയോ സഹോദരിമാരെയൊ പെണ്‍കുട്ടികളേയോ അമ്പലത്തിലേക്കോ മറ്റോ ഒരു മടിയും കൂടാതെ പറഞ്ഞയക്കാന്‍ കഴിഞ്ഞിരുന്നൂ. എന്നാല്‍ ഇന്ന് കാപട്യം മാത്രം നിറഞ്ഞ ഈ ലോകത്തില്‍ ആരെ വിശ്വസിക്കണമെന്ന് പലപ്പോഴും നമ്മെ കുഴക്കാറുണ്ട് എന്നത് മറ്റൊരു സത്യം. ഇന്ന് ജനങ്ങള്‍ തമ്മിലുള്ള വിശ്വാസം മിക്കവാറും തന്നെ  അസ്തമിച്ചു എന്ന് പറയാം. അങ്ങനെയുള്ള വിചിത്രങ്ങളും ഞെട്ടിക്കുന്നതുമായ വാര്‍ത്തകള്‍കൊണ്ട് പത്രത്താളുകള്‍ മിക്കവാറും ഇന്ന് നിരഞ്ഞിരിക്കുന്നൂ അല്ലെ.
ഈയടുത്തകാലത്ത് സാക്ഷരസുന്ദര കേരളത്തിലെ ഒരു നഗരത്തിൽ നടന്ന ഒരു സംഭവത്തിലൂടെ നമുക്കൊന്ന് ഒന്ന് സഞ്ചരിച്ചാല്ലോ, എനിക്കറിയാം പലപ്പോഴും ചെറിയ ആമുഖമാണ് ഉത്തമം.

നമുക്ക് ആദ്യമായി ഒരാളെ പരിചയപ്പെടാം അയാളിലൂടെ ആവട്ടെ കഥയുടെ തുടക്കം. ആ കാക്കി ഷർട്ടും  വെള്ളമുണ്ടും ധരിച്ച പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച ബീഡിയുമായി ഓട്ടോറിക്ഷയുടെ മുൻസീറ്റിൽ കാലിന്മേൽ കാലും കയറ്റിവച്ച ആളെക്കണ്ടോ അതാണ് ഞങ്ങളുടെ നാരായണേട്ടന്‍. ഈ നാട്ടില്‍ അദ്ദേഹത്തെ അറിയാത്തവരായി ആരുതന്നെയില്ല. അതിനും ഒരു കാരണമുണ്ട് ആ നാട്ടില്‍ എന്താപത്ത് സംഭവിച്ചാലും എല്ലാ സഹായത്തിനുമായി  മുന്‍പന്തിയിലായി നാരായണേട്ടൻ കാണും, കൂടെ അയാളുടെ ഭാഷയില്‍ പറഞ്ഞാൽ തന്റെ പ്രിയപ്പെട്ട ബെന്‍സും (ഓട്ടോറിക്ഷയും) കാണും. അങ്ങനെ ബെൻസ് നാരായണൻ എന്ന് നാട്ടുകാർ ചേർന്ന് അയാൾക്ക് ഒരു നാമവും അങ്ങ്ന.ടത്തി  നാട്ടുകാർ ആ പേര് വിളിക്കുമ്പോഴൊക്കെ അയാളുടെ മുഖത്ത് ചിരിപടരും പിന്നീട് വലതുകൈ ഉയർത്തി തന്റെ കൊമ്പൻ മീശയും മെല്ലെ പിരിച്ചു് ഒരു നിൽപ്പുണ്ട് നമ്മുടെ ലാലേട്ടൻ പോലും തോറ്റുപോകും. ഏതായാലും ബാക്കി കഥ  നാരായണേട്ടൻ പറയും.

നാരായണേട്ടൻ ഒരു ചെറിയ ഇടവേള നേരത്തെ മൗനത്തോടെ തന്റെ ഓർമ്മയുടെ ഭാണ്ഡക്കെട്ടഴിച്ചു തുടങ്ങി.  പണ്ട് ഈ പഴയ വയലും കിളികളും അവർക്കു കൂട്ടായി ഓടിനടന്ന വികൃതിക്കുരുന്നുകളും എവിടെ? അക്കാലത്ത് ഈ നാട്ടിൽ  ഒന്നോ രണ്ടോ ഓട്ടോറിക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണ്ട്കാലങ്ങളിൽ നാട്ടുകാർ  ഇന്നത്തെപ്പോലെ ഓട്ടോറിക്ഷയെ അധികം ആശ്രയിക്കാറില്ല താനും മറിച്ച്‌. അവർ കൂട്ടംകൂടി ചിരിയും കളിയുമായി നടന്നുനീങ്ങും. അങ്ങനെയുള്ള കൂട്ടത്തിൽനിന്നും സൗന്ദര്യമുള്ള പെൺകുട്ടികളെ നോട്ടമിട്ടു വണ്ടിനെപ്പോലെ കുറെ എന്നെപ്പോലുള്ള പൂവാലന്മാരും കാണും. ഞങ്ങളുടെ വിഹാരകേന്ദ്രങ്ങളിൽ പ്രധാനം  അമ്പല പറമ്പും കുളകടവും ഉത്സവപ്പറമ്പിലെ വളക്കടയും ആയിരിക്കും . അതിനിടയിൽ വീണുകിട്ടുന്ന സമയത്താണ് എന്റെ ഓട്ടോറിക്ഷാ ഓടുന്നത് തന്നെ. അതിൽ സവാരികൾ ചില നാളുകളിൽ തീരെകുറവായിരുന്നു തന്നെ. മറ്റ് സവാരിയെന്നു പറഞ്ഞാൽ തന്നെ അത് പ്രസവാവശ്യത്തിനോ അല്ലെങ്കിൽ  അത് തേങ്ങയോ മാങ്ങയോ മറ്റോ അങ്ങാടിയിൽ കൊണ്ട് വിൽക്കാനുമായിരിക്കും. അതുമല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽനിന്നും വന്നിറങ്ങുന്ന ചിലരുടെ സവാരിയേ സാധാരണ എനിക്ക് കിട്ടിയിരുന്നുള്ളൂ. അന്ന് എല്ലാവര്ക്കും കുശലം പറയാനും ഫലിതം പറയാനും രസിക്കാനും ചിരിക്കാനും സമയം ഉണ്ടായിരുന്നു താനും. കാലം മാറിയപ്പോൾ സത്യം പറഞ്ഞാൽ ഇന്ന് ഒരുതരം പേടിയാണ് വീട്ടിൽ തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത ജീവിതം. ങാ ഞാൻ പറഞ്ഞുവന്ന കാര്യത്തിൽനിന്നും തെല്ലു വ്യതിചലിച്ചു ഇല്ലേ. സാരമില്ല എനിക്ക് മനസ്സിലുള്ളത് തുറന്ന് പറയാൻ നിങ്ങളൊക്കെയല്ലേ ഉള്ളൂ. ഏതായാലും നമുക്ക് പറഞ്ഞുവന്നത് പൂർത്തിയാക്കാം.

ആ  ഓട്ടോറിക്ഷാ ജീവിതത്തിനിടയിൽ ഒരു നാൾ എന്റെ   കല്യാണവും കഴിഞ്ഞു. അതിനിടയിൽ കുറേ ചെറുപ്പക്കാർ ഓട്ടോറിക്ഷയുമായി ഞങ്ങളോടൊപ്പം അങ്ങാടിയിൽ ചേർന്നു.  അങ്ങനെയിരിക്കെയാണ് ചില നല്ലവരായ നാട്ടുകാരും പൌരപ്രമുഖരും ചേര്‍ന്ന് മന്ദബുദ്ധികളായ കുട്ടികൾ ആരംഭിക്കാൻ തീരുമാനിച്ചത്. പിന്നീടെപ്പോഴോ റെയിൽവേസ്റ്റേഷന് പരിസരത്തുള്ള ഒരു വാടകക്കെട്ടിടത്തിൽ ആ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ കുറച്ചു മന്ദബുദ്ധികളായ കുട്ടികളും  അധ്യാപകരുമായി തുടങ്ങിയ ആ സംരംഭം തുടർന്നുള്ള ഒന്ന് രണ്ടു വർഷങ്ങൾ കൊണ്ട് നാട്ടിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറി. അതിനിടയ്ക്ക് ആ സ്കൂളിന് സർക്കാർ സഹായത്തോടെ സ്വന്തം കെട്ടിടവും ആയി. അങ്ങനെ നല്ല നിലയിൽ മുന്നോട്ട് പോയിരുന്ന ആ സ്ഥാപനത്തിലേക്ക് കുട്ടികളെ വീട്ടിൽനിന്നും കൊണ്ടുവരാനും തിരിച്ചു കൊണ്ടുപോയി വിടാനും എന്നോടും ഓട്ടോറിക്ഷ ആവശ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് ബദ്റിന്റവിടെ സലാം ഹാജിയുടെ മന്ദബുദ്ധിയായ ഇളയമകളെ ആ സ്കൂളിലേക്ക് കൊണ്ട് ചേർത്തത്. ആ കുട്ടിയെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോവാനും തിരിച്ചുവിടാനും ഒരാളെ വേണം എന്ന് സ്കൂൾ അധികൃതരും സലാം ഹാജിയും പറഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ പവിത്രനെ ഞാൻ ആ ദൗത്യം ഏൽപ്പിച്ചു. ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ . പിന്നീടെപ്പോഴോ സ്കൂളിൽനിന്നും ക്ഷീണിച്ചവശയായി കുട്ടിയെത്താൻ തുടങ്ങി. അങ്ങനെ വീട്ടുകാരും സ്കൂൾ അധികൃതരും വിവരമന്വേഷിച്ചു വന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ അറിഞ്ഞത്. പവിത്രൻ  എന്നും ആ പാവം കുട്ടിയെ  വൈകീട്ട് സ്കൂൾ വിട്ട് കൂട്ടി വരുന്ന വഴി ആൾ പെരുമാറ്റമില്ലാത്ത സ്ഥലത്ത് വച്ച് ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നൂ. സത്യമറിഞ്ഞപ്പോൾ ഞങ്ങലെല്ലാവരും കൂടി അവനെ പോലീസിലേൽപ്പിക്കാൻ തീരുമാനിച്ചു. അപ്പോൾ അവൻ പറഞ്ഞതു. "നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്യ് എന്നെ ഒരുത്തനും ഒരു ചുക്കും ചെയ്യില്ല". പിന്നെപ്പോഴോ അവനെ പോലീസ് അറസ്റ്റ്‌ ചെയ്തു പക്ഷെ അപ്പോഴും ആ കുട്ടിയോട് അവൻ ചെയ്ത ക്രൂരതയോർത്ത് ഞങ്ങൾ അറിയാതെ മനസ്സിൽ പറഞ്ഞുപോയി ഇങ്ങനെയും മനുഷ്യന് ക്രൂരനാവാൻ കഴിയുമോ. 
ഇന്ന് നാട്ടിലെ ഇന്റർനെറ്റ് എന്ന ഭസ്മാസുരന്റെ കയ്യിൽ നന്മയും തിന്മയും ഉണ്ടെന്നറിയാതെ പല ദുഷ്ടചിന്തകളും കണ്ട് സ്വന്തം മകളെപ്പോലും അല്ലെങ്കിൽ കുഞ്ഞുങ്ങളെപ്പോലും ബലാത്സംഗം ചെയ്യുന്ന ഭീകരന്മാരെ മനസ്സിൽ നിന്നും നിശ്ശേഷം നശിപ്പിച്ചില്ലെങ്കിൽ നമ്മുടെ ഭാരതത്തിന്റെ പ്രതിജ്ഞപോലും അസ്ഥാനത്താകുന്ന കാലം വിദൂരമല്ല എന്ന് ഓർമ്മിച്ചു  പുതിയൊരു വിഷയുമായി വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ഇവിടെ നിറുത്തുന്നു.
തുടരും 
കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ആറ് 

ഞരമ്പ് രോഗി  

എം. പി എസ് വീയ്യോത്ത്


ഭാഗം : ഒന്ന് 

ആധുനിക ലോകത്തിൽ വാർത്താവിനിമയ മേഖലകൾ പുരോഗമിച്ചപ്പോൾ  2G, 3G, 4G എന്നീ  നിലകളിൽ ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ രംഗങ്ങൾ നമ്മൾ എല്ലാവരെയും  വിജ്ഞാനത്തിന്റെ പുതുമനിറഞ്ഞ ലോകത്തേക്ക് കൂട്ടികൊണ്ടുപോവുമ്പോഴും പലപ്പോഴും  ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് അവരവരുടെ സ്വസ്ഥതയാണ്. അങ്ങനെയുള്ള ഒരു സംഭവത്തിലൂണ്ടാവട്ടെ നമ്മുടെ ഇന്നത്തെ പ്രയാണം.

കഥയിലേക്ക് കടക്കുന്നതിന് മുമ്പ് ഞാൻ  ചിലരെ പരിചയപ്പെടുത്താം , ആ ഹോണ്ടാ ആക്ടിവയിൽ കുന്തം വിഴുങ്ങായപോലെ ഭാരമേറിയ ഹെൽമറ്റും താങ്ങി മുന്നോട്ടുകുതിക്കുന്ന മധ്യവയസ്കയാണ്  നമ്മുടെ നായികയായ അനിത. ഈ നഗരത്തിലെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടീച്ചറാണ് അവർ. ഈ പ്രായത്തിലും ശാലീന സുന്ദരിയായ  ടീച്ചറെയും  ഭർത്താവിനെയും കണ്ടാൽ  പകലും രാത്രിയും പോലെ തോന്നും. ങാ ഞാൻ ഭർത്താവിനെ പ്പറ്റി പറയാൻ വിട്ടുപോയി. അവരുടെ ഭർത്താവിന്റെ പേര്  സുനിൽ നാട്ടിലെ ഒരു ഇൻഷുറൻസ് കമ്പനിയുടെ ഏജന്റായ അദ്ദേഹത്തെപ്പറ്റി വിവരിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ കുറെ തിരഞ്ഞു കാരണം  കറുപ്പിന് ഏഴഴകാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇതുപോലുള്ള  കറുപ്പ്നിറം ആർക്കും കൊടുക്കല്ലേ എന്നെ ഞാൻ പറയുള്ളൂ .   അവർക്കു ഇരുവർക്കും കൂടി സുജിത് എന്ന പന്തണ്ട് വയസ്സ് പ്രായമുള്ള  കുട്ടിയും ഉണ്ടായിരുന്നൂ .

ഇവരുടെ കളിചിരികളിലും സന്തോഷത്തിലേക്കും  നിനച്ചിരിക്കാതെ ഒരു രാത്രി കടന്നു വന്ന ഫോൺ കോളാണ്  ഈ കഥയിലെ വില്ലൻ .  ആദ്യമൊക്കെ വരുന്ന ഫോൺ കോളുകൾ സുനിൽ എടുക്കുമ്പോളേക്കും മറുവശത്ത് ഫോൺ വച്ചുകഴിഞ്ഞിരിക്കും . വന്നു വന്ന് പല പല സമയങ്ങളിലായി കോളുകൾ വരാൻ തുടങ്ങി. അങ്ങനെ യാദൃശ്ചികമായി ഒരു ദിവസം സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങിയ അനിത ടീച്ചർ നിറുത്താതെ അടിക്കുന്ന ഫോൺ ബെല്ല് കേട്ട്  വേഗം ചെന്ന് കോൾ   അറ്റൻഡ് ചെയ്തു. മറുവശത്ത്  ഒരു പുരുഷ ശബ്ദം  ആദ്യമാദ്യം സൗമ്യമായി തുടങ്ങിയ സംഭാഷണത്തിൽ നിനച്ചിരിക്കാതെയാണ് ലൈംഗിക ചുവകടന്നുവന്നുതുടങ്ങിയത് . ടീച്ചർ ഫോൺ തിരിച്ചു വച്ച് വീടുപൂട്ടി തന്റെ സ്കൂട്ടറിൽ സ്കൂളിലേക്ക് തിരിച്ചു . ആ യാത്രയിലുടനീളം അവരുടെ മനസ്സ് ആ പരുഷശബ്ദത്തിലെ വൃത്തിക്കെട്ട സംഭാഷണത്തെ കുറിച്ചോർത്തു നാണത്തോടെ മുന്നോട്ടുപോയപ്പോൾ സ്കൂളെത്തിയതുപോലും അവരറിഞ്ഞില്ല . വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലെത്തി കുറച്ചുകഴിഞ്ഞപ്പോഴേക്കും  ആ ഫോൺകാൾ വീണ്ടും അവരെത്തേടി  എത്തി, ആ ഫോൺ വിളി അതിന്റെ എല്ലാ പരിധിയും ലംഘിച്ചു മുന്നോട്ടു പോവാൻ തുടങ്ങിയപ്പോൾ  അവർ  അതിനെ വെറുത്തു , പലപ്പോഴും വരുന്ന കോളുകൾ പോലും അവർ എടുക്കാൻ മടിച്ചു . അങ്ങനെയിരിക്കെ  അവർ ഭർത്താവിനോട് ഫോൺ കോളിനെപ്പറ്റി വിശദമായി പറഞ്ഞു, അതെല്ലാം ചിരിച്ചുകൊണ്ട് കേട്ടശേഷം  ആ മനുഷ്യൻ അവരോട് അടുത്ത കോള് വരുമ്പോൾ തീർച്ചയായും അറ്റൻഡ് ചെയ്യാനും  എങ്ങനെയെങ്കിലും  ആ അജ്ഞാതനെ കണ്ടുമുട്ടാൻ ഒരവസരം ഒരുക്കാനും പദ്ധതികൾ ഒരുക്കി . അതിനു സഹായികളായി തന്റെ ചില സുഹൃത്തുക്കളെയും അയാൾ ഒരുക്കി നിറുത്തി. അങ്ങനെ അവരുടെ പദ്ധതിപ്രകാരം അവരുടെ വീട്ടിൽനിന്നും മാറി വയലിന്റെ കരയിലാണ് അയാളെ എത്തിക്കാനുള്ള വിധത്തിൽ കാര്യങ്ങൾ ശരിയാക്കിയശേഷം ടീച്ചറും ഭർത്താവും കൂട്ടരും തയ്യാറായി നിന്നു .  അജ്ഞാതന്റെ വരവും  കാത്തു് വയൽ വരമ്പിലായി ടീച്ചറും അതിനു തൊട്ടടുത്തുള്ള പല സ്ഥലങ്ങളിലായി മറ്റുള്ളവരും  കുറച്ചു സമയം അങ്ങനെ ഇരുന്നു,  പെട്ടെന്ന്  ഒരു എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം അകലെനിന്നും അവരുടെ അരികിലേക്ക് വാനനഞ്ഞുകൊണ്ടിരുന്നൂ . വയൽക്കരയിലായി ആ ബുള്ളറ്റ് നിറുത്തി അതിൽനിന്നും ഒരു ചെറുപ്പക്കാരൻ ടീച്ചറുടെ അരികിലേക്ക് നടന്നു വന്നു തുടങ്ങി . ടീച്ചർനിന്ന്  വിയർക്കാൻ തുടങ്ങി അതുവരെയുണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നതുപോലെ അവർക്കു തോന്നി. ചെറുപ്പക്കാരൻ അൽപ്പസമയത്തിനകം ടീച്ചറുടെ അരികിലേക്ക് വന്നണഞ്ഞു അവരെ ആപാദചൂടമൊന്നു നോക്കി . ടീച്ചറുടെ  കണ്ണുകൾ വയൽ വരമ്പുകളിൽ അപ്പോഴേക്കും ഭർത്താവിനെയും കൂട്ടരെയും തേടുകയായിരുന്നൂ. പെട്ടെന്ന് ഭർത്താവും കൂട്ടരും അങ്ങോട്ടേക്ക് ഓടിവന്ന്  ആ ചെറുപ്പക്കാരനെ  ചോദ്യം ചെയ്യാനും കൈകാര്യം ചെയ്യാനും തുടങ്ങി . അതിനിടയിൽ  വിവരമറിഞ്ഞു നാട്ടുകാരോരുത്തരായി പലവഴിക്കായി വന്നു കുറച്ചുകഴിയുമ്പോഴേക്കും ആ ചെറുപ്പക്കാരൻ  തല്ലുകൊണ്ട് ശരിക്കും അവശനായി. അതിനിടയിൽ ആരൊക്കയോ  ഇങ്ങനെ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാമായിരുന്നൂ " ഇതുപോലുള്ള ഞരമ്പുരോഗികൾക്ക്  കൊടുക്കണ്ട ശിക്ഷ കൊടുത്തത് തന്നെയാവണം " അതിനിടയിൽ ആ  ചെറുപ്പക്കാരൻ അവരോട് കെഞ്ചിപ്പറഞ്ഞു നോക്കിയെങ്കിലും ഒരു രക്ഷയും ഉണ്ടായില്ലെന്ന്മാത്രമല്ല അ വസാനം നാട്ടുകാരെല്ലാരും കൂടി അവനെ പോലീസിലും  ഏൽപ്പിച്ചു . ഇന്ന് അവൻ വിദേശത്ത് ജയിലിൽ മറ്റൊരു തെറ്റിന് ശിക്ഷ അനുഭവിച്ചു കൊണ്ട് കഴിഞ്ഞു വരുന്നൂ . ആ തെറ്റിന്റെ കഥ അടുത്ത ഭാഗത്തിൽ ഞാൻ വിശദീകരിക്കാം .
ഇവിടെ എനിക്ക് പറയാനുള്ളത് സ്ത്രീകൾക്ക്  നേരെയുള്ള ഇതുപോലുള്ള  തെറ്റുകൾ ഇന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നൂ , അതിൽ നിന്നും എന്തോ ആനന്ദം കണ്ടെത്തുന്ന ചില ഞരമ്പുരോഗികളാണ്  ഇതിനു പിന്നിൽ . നമ്മൾ നന്നായാൽ  നാടുണവും നാടുനന്നായാൽ രാജ്യം നന്നാവും എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  വേറൊരു വിഷയവുമായി വീണ്ടും കാണാം  എന്ന പ്രതീക്ഷയോടുകൂടി തല്ക്കാലത്തേക്ക് വിട. 
തുടരും


കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ആറ് 



ഞരമ്പ് രോഗി  

എം. പി എസ് വീയ്യോത്ത്


ഭാഗം : രണ്ട്  

കാലങ്ങൾക്ക് ശേഷം ആ ചെറുപ്പക്കാരനെ വീട്ടുകാർ ഒരു ബന്ധുവിന്റെ സഹായത്താൽ ഗൾഫിലേക്ക് വിസശരിയാക്കി . അവരുടെ ഭാഗത്തു നിന്നും നോക്കിയാൽ അതിലും ഒരു ന്യായമുണ്ട് അവന്റെ സ്വഭാവമറിയുന്ന ഒരാളും അവന് നാട്ടിൽ ജോലികൊടുക്കില്ല എന്നത് തന്നെ . നാട്ടിലോ അവന്റെ കയ്യിലിരിപ്പുകൊണ്ട് ഒരു ശരണവുമില്ല  ഗൾഫിലെങ്കിലും പോയി നന്നാവട്ടെ അതുമല്ലെങ്കിൽ, നാട്ടിൽ നിന്നും തെല്ലു മാറിനിന്നെങ്കിലും ഒരു ഉത്തരവാദിത്ത്വബോധമൊക്കെ  വരട്ടെ എന്ന്  വീട്ടുകാർ കരുതിഎന്ന് തോന്നുന്നു . അങ്ങനെ ഒരു നാൾ പെങ്ങളുടെ പൊന്നും  പണയം വച്ചാണ് വീട്ടുകാർ വിസയ്ക്കും ടിക്കറ്റിനുമുള്ള പണം സ്വരൂപിച്ചത് തന്നെ .  അങ്ങനെ അവൻ ഗൾഫിൽ എത്തി ഒരു വധം നന്നായി ജോലിചെയ്തുകൊണ്ടിരുന്ന സമയത്താണ് ജോലിചെയ്യുന്ന സമീപത്തെ വീട്ടിലെ ഒരു പെൺകുട്ടിയെ അവൻ കണ്ടത് ഫിലിപ്പീൻസ് കാരിയായ അവളെ അവന് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ അവളെ കാണാനായി വിവിധ വേഷത്തിൽ പലയിടങ്ങളിൽ ചെന്നു കാത്തുനിന്നു . പിന്നീടെപ്പോഴോ  അവളുമായി  ചെറിയൊരു പുഞ്ചിരിയിൽ തുടങ്ങിയ ആ സൗഹൃദം നാൾക്കുനാൾ വളർന്നു . അങ്ങനെ അവരുടെ സമാഗമം ദിനങ്ങൾ അങ്ങനെ നല്ലനിലയിൽ മുന്നോട്ടുപോയി. ആ സൗഹൃദം പിന്നീടെപ്പോഴോ അതിരുകൾ ലംഘിച്ചു  വളർന്നു.  പിന്നീട് അവരുടെ താമസംപോലും ഒരുമിച്ചായി എന്നതാണ് ശരി. അതിനിടയിലെന്നോ അവനറിഞ്ഞു ആ പെൺകുട്ടി ഗർഭിണിയായി എന്ന്  പിന്നീട് അവന്റെ ചിന്താമുഴുവൻ അവളെ എങ്ങനെ ഒഴിവാക്കണം എന്നായി. അതിനിടയിൽ ഒരുനാൾ ആ പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ ത്തുടർന്ന് നഗരത്തിലെ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്തു . ഗൾഫിലെ നിയമത്തിൽ അവിഹിത ഗര്ഭത്തിന് കടുത്ത ശിക്ഷയാണെന്നറിയാവുന്ന
 ആ പെൺകുട്ടി മടിച്ചുമടിച്ചാണ് ആശുപത്രിയിൽ സുഹൃത്തുക്കൾ മുഖേന പോയതെങ്കിലും വിവരമറിഞ്ഞു ആ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല പിന്നീട് തന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു . ആശുപത്രിയിലെത്തിച്ച പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഗർഭ കാരണം എല്ലാം ചോദിച്ചറിഞ്ഞെങ്കിലും ആരാണ് ഗര്ഭത്തിനുത്തരവാദി എന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകാൻ അവൾ വിമുഖത കാട്ടി. അവസാനം പോലീസിന്റെ ഭാഷയിലെ ചോദ്യം ചെയ്യലിനൊടുവിൽ അവളുടെ സുഹൃത്തുക്കളിലൊരുവൾ ഭയന്ന് ആ   ചെറുപ്പക്കാരന്റെ പേര് പോലീസിന്  മുമ്പിൽ വെളിപ്പെടുത്തിയപ്പോൾ അതുകേട്ട്അ വൾ മുഖം കൈകളിൽ ഒളിപ്പിച്ചു വിങ്ങിപ്പൊട്ടുകയായിരുന്നൂ . 
പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം അറിഞ്ഞു ആ ചെറുപ്പക്കാരനെയും ആ പെൺകുട്ടിയെയും  ജയിലിലേക്ക് അയച്ചു എന്ന് .
ഇന്നും സൗഹൃദം അറിയാതെയെങ്കിലും ലൈംഗികതയിലേക്കു വഴിമാറി എത്രയോ  പാവം പെൺകുട്ടികളുടെയും അതുപോലെ ചെറുപ്പക്കാരുടെയും ജീവിതം ഇരുമ്പഴികളിലടക്കപ്പെടുന്നൂ . അതിനൊരുപരിധിവരെ കാരണക്കാര ഇന്റർനെറ്റിന്റെയും ഇന്നത്തെ മാറിമാറി വരുന്ന ലൈംഗികതയുടെ അതിപ്രസരം തന്നെയാണ് .  അപ്പോഴും കണ്ണീരൊഴുക്കി കാത്തിരിക്കാൻ അച്ഛനുമമ്മയും മാത്രമേ കാണൂ .

തുടരും 

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ഏഴ് 

മണിയറയിലെ മരണം  

എം. പി എസ് വീയ്യോത്ത്

ഇന്ന്കല്യാണവീടുകളിൽ വരന്റെ സുഹൃത്തുക്കൾ കാട്ടിക്കൂട്ടുന്ന കുസൃതികൾ പലപ്പോഴും നമ്മുടെ സംസ്കാരത്തിന്റെയും മാനുഷിക മൂല്യത്തിന്റെയും അതിരുകൾ പലപ്പോഴും ലംഘിക്കുന്നൂ എന്നത് പലപ്പോഴുള്ള വാർത്തകളിലൂടെ വ്യക്തമാണ് . അങ്ങനെ നടന്ന ഒരു സംഭവത്തിലൂടെ ആവട്ടെ ഇന്നത്തെ നമ്മുടെ യാത്ര . ഈ കഥയ്ക്ക് എനിക്ക് കടപ്പാട് ഇന്ന് കാലത്തു  എന്റെ ഫേസ്ബുക്ക്  പേജിലേക്ക്  വന്ന ഓഡിയോ ക്ലിപ്പിനോടാണ്.
 നമുക്ക് ഒന്ന് നടന്നാലോ ഈ അടുത്താണ് നാട്ടിലെ  അറിയപ്പെടുന്ന ഒരു വ്യവസായപ്രമുഖനായ ഉസ്മാൻ ഹാജിയുടെ വീട്.  വയലിന്റെ കരയും കടന്ന്  മുന്നോട്ടു പോയപ്പോഴാണ്  കളകളമൊഴുകി കടന്ന് പോയിക്കൊണ്ടിരിക്കുന്ന   ഒരു പുഴ എന്റെ ശ്രദ്ധയിൽ പതിഞ്ഞത്. അങ്ങനെ ഞാൻ മെല്ലെ ആ പുഴക്കടവിലേക്ക് നടന്നു  . പുഴയിൽ കുറച്ചാളുകൾ കടവിലേക്ക് ചേർത്തുവച്ചിരിക്കുന്ന വഞ്ചിയിൽ  അതിന്റെ താളത്തിനനുസരിച്ചു് കയറിക്കൊണ്ടിരിക്കുകയായിരുന്നൂ  .അവരുടെ സംസാരത്തിൽനിന്നും അവർ ഉസ്മാൻ ഹാജിയുടെ വീട്ടിലേക്കാണ് പോവുന്നതെന്ന് മനസ്സിലായി . ഞാനും അതിലൊരംഗമായി ചേർന്നിരുന്നൂ , വഞ്ചിക്കാരൻ മമ്മദ്ക്ക മെല്ലെ കയ്യിലെ നീളമുള്ള മുള പുഴയുടെ ആഴത്തിൽ കുത്തി അമർത്തി. വഞ്ചി  ഓളപ്പരപ്പിലൂടെ ഞാനൊന്നുമറിയില്ലെന്ന മട്ടിൽ മുന്നോട്ടുപാഞ്ഞു . ഞാൻ ആ തണുത്തകാറ്റേറ്റ് ചുറ്റും കണ്ണോടിച്ചങ്ങനെ ഇരുന്നൂ . അപ്പോഴാണ് കുറെ പറവകൾ നീലാകാശത്തിന്റെ വിരിമാറിലൂടെ കുശലം പറഞ്ഞു മുന്നോട്ടു പോവുന്നത് ശ്രദ്ധിച്ചത് , അവരുടെ ആ അച്ചടക്കം കണ്ടാൽ തോന്നും  പറവകളിലും പട്ടാള പരിശീലനം നിര്ബന്ധമാക്കി എന്ന് . അവരും ഉസ്മാൻ ഹാജിയുടെ വീട്ടിലെ കല്യാണം കൂടാൻ പോവുകയാണെന്ന് തോന്നുന്നൂ .  അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴേക്കും  ദൂരെയായി കരകണ്ടുതുടങ്ങി. അവിടെനിന്നും  ആരോ കൂകി വിളിക്കുന്നുണ്ടായിരുന്നൂ , ഞങ്ങളുടെ തോണിക്കാരനും തിരിച്ചു കൂക്കി അയാൾക്കുള്ള മറുപടി നൽകി. അല്പസമയത്തിനകം ഞങ്ങളുടെ വഞ്ചി കരയോടടുത്തു. ഓരോരുത്തരായി വഞ്ചിയിൽനിന്നും ഇറങ്ങി പണവും നൽകി മുന്നോട്ടു നടന്നു . ആ യാത്രയിലെവിടെവച്ചോ യാത്രക്കാരിൽ ഒന്ന് രണ്ടുപേരുമായി ഞാൻ നല്ല ചങ്ങാത്തവുമായി. ഞങ്ങളൊരുമിച്ചു നാട്ടുകാരോടൊപ്പം ഉസ്മാൻ ഹാജിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക്  കയറിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ മകൻ എന്നെ അദ്ദേഹത്തിന്റെ ബാപ്പയ്ക്ക് പരിചയപ്പെടുത്തികൊടുത്തു . ഉസ്മാൻ ഹാജി എന്നാൽ അതൊരു സംഭവമാണെന്ന് അഷറഫിന്റെ സംസാരത്തിൽ നിന്നും അറിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ തലേക്കെട്ടും അരയിലായി കെട്ടിയ വീതികൂടിയ പോക്കറ്റുകളോടുകൂടിയ ബെൽറ്റും വെറ്റില മുറുക്കി ചുവന്ന പല്ലുകാട്ടിയുള്ള ചിരിയും ഒരു കൗതുകമായിത്തോന്നി . അടുത്തറിഞ്ഞപ്പോഴാണ് ഇതൊന്നുമല്ല മറിച്ചു എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു  പച്ചയായ മനുഷ്യനാണ് അദ്ദേഹം എന്ന് . പിന്നിട്ട വഴികളിലെവിടെയോ ആ പാവത്തിന്റെ കയ്യിൽ നിന്നും  സ്നേഹം പ്രകടിപ്പിക്കാനുള്ള ഗുട്ടൻസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ആ മനുഷ്യൻ . ചിലരങ്ങനെയാ പുറത്ത്  കാണുന്നതല്ല അവരുടെ സ്വഭാവം .
ഗൾഫിലെ മുറിയിൽ അഷറഫിനൊപ്പം  ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കൂട്ടുകാരിൽ ഒരുവനായ ഞാൻ അവനുമായുള്ള ആ സൗഹൃദത്തിന്റെ വെളിച്ചത്തിലാണ് ഇവിടെയെത്തിയത് തന്നെ . അന്നത്തെ പത്രത്തിൽ ഞങ്ങളുടെ സൗഹൃദസൂചകമായി അഷറഫിന്റെയും വധുവിന്റെയും ചിത്രവും  കൊടുത്തിരുന്നൂ . അത് കണ്ടു എല്ലാവരും മറ്റുള്ളവർക്ക് കൈമാറിക്കൊണ്ടിരുന്നപ്പോൾ . അഷറഫ് എന്നെ നോക്കി നിനക്ക് വേറെപണിയൊന്നുമില്ലായിരുന്നൂ എന്ന് ചിരിച്ചുകൊണ്ട് കടന്നുപോയപ്പോൾ ഞാൻ ചിരിച്ചു കണ്ണിറുക്കി കാണിച്ചതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല .
നേരം കടന്നുപോയി ബിരിയാണിചെമ്പിന്റെ അടപ്പ് തുറക്കുന്നതിന്റെ ശബ്ദം കേൾക്കാനായി ഞാൻ കാതുകൾ  കൂർപ്പിച്ചിരുന്നൂ . എല്ലാത്തിനും നേതൃത്വം നൽകിക്കൊണ്ട് ഉസ്മാൻ ഹാജി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വീട്ടിലെ ആദ്യ വിവാഹത്തിന് ഒരു കുറവും ഉണ്ടാവാതിരിക്കാൻ അദ്ദേഹം കച്ചകെട്ടി ഇറങ്ങിയപ്പോൾ എല്ലാം ഭംഗിയായി കഴിഞ്ഞു . വൈകീട്ടോടെ കല്യാണ തിരക്കുകൾ  കഴിഞ്ഞു എല്ലാവരും നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു . അഷറഫിനോടും വീട്ടുകാരോടും  യാത്രപറഞ്ഞു  ഞാനും അവിടെനിന്നും ഇറങ്ങി .  അഷറഫിന് നാട്ടിൽ  നല്ലൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നതിനാലും അവരിൽ ചിലരുടെ വിവാഹപരിപാടികളിൽ ചില വികൃതികൾ അവനും ഒപ്പിച്ചിരുന്നതിനാൽ അവനും മനസ്സിൽ   സുഹൃത്തുക്കളുടെ ഭാഗത്തുനിന്നും  ചില കുസൃതികൾ പ്രതീക്ഷിച്ചിരുന്നൂ . സന്ധ്യയോടെ സുഹൃത്തുക്കളും ഒരു കുസൃതിയും കൂടാതെ അവനോട് യാത്ര പറഞ്ഞിറഞ്ഞിറങ്ങിയപ്പോൾ മനസ്സുകൊണ്ട് അവൻ അവരോട് നന്ദിപറയുകയായിരുന്നൂ .
രാത്രി നേരത്തെതന്നെ എല്ലാവരും ഉറക്കം പിടിച്ചു അതുവരെ കാത്തുവച്ച വികാരങ്ങളോടെ വധൂവരന്മാർ മുറിയിലേക്ക് കടന്ന് വാതിലടച്ചു . ബന്ധുമിത്രാദികൾ ഒത്തിരിവീട്ടിലുണ്ടായിരുന്നതിനാൽ വീട്ടിലെ
ഹാളിളിൽ  തറയിൽ ഒരു പായവിരിച്ചു  ഉസ്മാൻഹാജി കിടന്നു . തലേദിവസത്തെ ക്ഷീണത്തിന്റെ ബാക്കിപത്രമെന്നോണം അദ്ദേഹം കിടന്നപ്പോൾ തന്നെ കൂർക്കം വലിച്ചുറങ്ങാൻ തുടങ്ങി .  രാത്രിയുടെ ഏതോ യാമത്തിൽ അങ്ങ് ദൂരെയായി  ഏതോ കുറുക്കന്മാരുടെ  ഓരിയിടലും നായ്ക്കളുടെ കുരയും  കേൾക്കുന്നുണ്ടായിരുന്നൂ. പെട്ടെന്നാണ് ഒരു അലർച്ച കേട്ടുതുടങ്ങിയത് . അത് വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ എല്ലാവരും ഉണർന്നു . ആ അലർച്ചകേട്ടതു അഷറഫിന്റെ മുറിയിൽനിന്നായിരുന്നൂ . ഉസ്‌മാൻഹാജി വാതിലിൽ മുട്ടി വിളിച്ചു . അകത്തുനിന്നും ഒരനക്കവും ഇല്ല , അവസാനം ആരൊക്കയോ ചേർന്ന് ആ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോൾ കണ്ടകാഴ്ച ശരിക്കും അവരെ ഞെട്ടിച്ചു . മുറിയാകെ വെള്ളം നിറഞ്ഞിരിക്കുന്നൂ . അപ്പോഴാണ് ചുമരിലെ സുഷിരത്തിലേക്ക് ശ്രദ്ധിച്ചത്. ചുമരിലെ സുഷിരത്തിൽ ഘടിപ്പിച്ച തോട്ടത്തിൽ വെള്ളം നനയ്ക്കുന്ന പ്രഷർ പൈപ്പിൽനിന്നും  ശക്തമായൊഴുകുന്ന വെള്ളം മുറിയിൽ പരന്ന്  അതിൽ മുറിയിലെ വഹിളാ ബൾബുകൾ പൊട്ടിത്തെറിച്ചു അതിനിടയിൽ വെള്ളത്തിലൂടെ പടർന്ന വൈദ്യുതിയിൽ നിന്നും ഷോക്കടിച്ചു അബോധാവസ്ഥയിലായ വധൂവരന്മാരെ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നോരണ്ടോ ദിവസത്തിനുള്ളിൽ വരനും പിന്നെയും അഞ്ചാറു ദിവസങ്ങൾക്കകം വധുവും മരണത്തിന് കീഴടങ്ങിയപ്പോൾ ആ നാടും വീടും  തേങ്ങുകയായിരുന്നൂ. അഷറഫിന്റെ ചില സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്ത്  നരഹത്യക്ക് കേസെടുത്തു . കുറ്റവാളികൾ ശിക്ഷിക്കപ്പെടണം പക്ഷെ നഷ്ടം എന്നും തീരാ നഷ്ടമായി തന്നെ നിലനിൽക്കും .
ഇനിയെങ്കിലും സുഹൃത്തുക്കളുടെ കല്ല്യാണപ്പന്തലിലോ  മണിയറയിലോ  വധൂവരന്മാരുടെ മരണമണിമുഴങ്ങാതിരിക്കട്ടെ . ചില തമാശകൾ അതിരുവിടുമ്പോൾ അത് ദുരന്തമായി ജീവിതകാലം മുഴുവൻ വേദനയായി അവശേഷിക്കുമെന്നു ഓർമ്മിപ്പിച്ചുകൊണ്ട് പുതിയൊരു വിഷയവുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ തൽക്കാലത്തേക്ക്  നിര്ത്തുന്നൂ .
തുടരും

കപടലോകത്തെ തെറ്റുകൾ


അദ്ധ്യായം  : എട്ട്

 പൂതനാനിഗ്രഹം പുണ്യം



എം. പി എസ് വീയ്യോത്ത്



ഇവിടെ പറയാനാഗ്രഹിക്കുന്ന വിഷയം  ത്തന്നെ അഭിനവ പൂതനമാരേക്കുറിച്ചാണ്. ഇന്നോരോ വീട്ടിലും മക്കൾ സ്ക്കൂൾ വിട്ട് തിരിച്ചു വരുന്നതും കാത്ത് കണ്ണിലെണ്ണയൊഴിച്ച് ആധിയോടെ നേരം കഴിക്കുന്ന രക്ഷിതാക്കളുടെയും ബന്ധുജനങ്ങളുടെയും എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികളേ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സൈരൃ വിഹാരം നടത്തുമ്പോഴും സർക്കാരുകളും ഉദ്യോഗസ്ഥവൃന്ദങ്ങളും ഇതിനനുന്നുതമായ നിയമങ്ങൾ നടപ്പാക്കാതെ പതിവുപോലെ നമ്മൾ പാലിക്കണ്ട നിയമങ്ങളും പുറപ്പെടുവിച്ച് നാട്ടുകാർ കുട്ടികളേ പിടിക്കുന്ന അഭിനവ പൂതനമാരേയും രാക്ഷസരേയും പിടിച്ച് കെട്ടുന്നതും കാത്ത് ഈ സമയമത്രയും കഴിച്ചുകൂട്ടുകയും ചെയ്യുന്നു. നമ്മൾക്ക് വരുന്ന നഷ്ടങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വാതോരാതെ തമ്മിൽ തമ്മിൽ കുറ്റവും കുറവുകളും നിരത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇലക്ഷൻ അടുക്കുമ്പോൾ മണ്ടന്മാരാക്കാനായി നമ്മേ സമീപിക്കുമ്പോൾ ഇതൊക്കെ ഭീതിയോടെ കണ്ട് പേടിച്ചരണ്ട ജന്മങ്ങളായി  ഈ നാട്ടിൽ പേടിച്ച് കഴിയുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ കയ്യുയർത്തുന്ന ഇത്തരം അഭിനവ പൂതന മാരേയും രാക്ഷൻമാരേയും ശരിക്കും നിയമത്തിലേൽപ്പിച്ച് തടിച്ച് കൊടുക്കാൻ വിടാതെ ഭൂമിയിൽ നിന്നും നേരിട്ട് പറഞ്ഞയക്കുകയല്ലേ വേണ്ടത്. നമ്മൾ നൽകുന്ന നികുതിപ്പണത്തിൽ കുറ്റവാളികളേ ഇങ്ങനെ സുഖിച്ച് കഴിയാൻ അനുവദിക്കണോ? നിയമം നല്ലത് തന്നെ ഇന്ന് ജനങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങണമെന്നതായി സ്ഥിതി. ശരിക്കും കലികാലം തന്നെ .




തുടരും


കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : ഒമ്പത്  

ബന്ധങ്ങൾ അവസാനിക്കാതിരിക്കട്ടെ   

എം. പി എസ് വീയ്യോത്ത്


കാലത്തിന്റെ കുത്തൊഴുക്കിൽ രസത്തിനുവേണ്ടി തുടങ്ങുന്ന പല ശീലങ്ങളും  ചില കുടുംബങ്ങളുടെ താളം തന്നെ തെറ്റിക്കുന്നു . ഇന്നത്തെ വിഷയം ഇത് തന്നെയാവട്ടെ എന്താ .

കഥനടക്കുന്ന സ്ഥലം കേരളത്തിലെ ഒരു പ്രമുഖ നഗരത്തിലാണ് . ജോബി ഫ്രാൻസിസ് എന്ന ഞങ്ങൾ  അച്ചായൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ നസ്രാണിയുടെ പഴയകാലത്തിലൂടാവട്ടെ ഇന്നത്തെ യാത്ര.
അച്ചായൻ ഡിഗ്രി കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോളാണ് അദ്ദേഹത്തിന്റെ സുഹൃത്തായ തോമസ്സിന്റെ കൂടെ ഇന്നത്തെ ബോംബെയിലേക്ക് വണ്ടികയറിയത്. ശരിക്കും കയ്യിലിരിപ്പ് അത്രയ്ക്ക് നന്നായത് കൊണ്ട് വീട്ടുകാർ വണ്ടി കയറ്റി വിട്ടതാണ് എന്ന് പറയുന്നതാണ് ശരി. അന്നത്തെ അച്ചായന്റെ ഫോട്ടോയൊന്നു കാണണം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലും നല്ല  സുന്ദരനായിരുന്നൂ അദ്ദേഹം .  അങ്ങനെ ഒരു വിധം മോശമല്ലാത്ത ജോലിചെയ്തുകൊണ്ടിരുന്നപ്പോളാണ്  കമ്പനിയുടെ മാനേജരുടെ ഭാര്യയുമായി അച്ചായന് ഒരു സുഹൃത്ത് ബന്ധമെന്നോ അവിഹിതമെന്നോ പറയാവുന്ന ഒരു പരിചയം ഉടലെടുത്തത് . ബോംബെ യിലെ ട്രെയിനിലെ തിരക്കിലും പലനാട്ടുകാരായ ആളുകളിലും കാണാത്ത എന്തോ ഒരു ആത്മബന്ധം അവരിൽ മെല്ലെ മൊട്ടിട്ടു തുടങ്ങി . ഏതു സമയവും ജോലിയും പണത്തിന്റെ കണക്കുകളും തലയിൽ നിറച്ചു നടക്കുന്ന അവരുടെ ഭർത്താവിൽനിന്നും ലഭിക്കാത്ത പലതും അവർ അച്ചായനിൽനിന്നും കൊതിച്ചു . ആദ്യമാദ്യം ഒരു സുഹൃത്ത് ബന്ധമായി തുടങ്ങിയ അവരുടെ ബന്ധം  പിന്നീടെപ്പോഴോ അതിരുകൾ ലംഘിച്ചു സഞ്ചരിച്ചു തുടങ്ങി .  അതിനിടയിലെപ്പോഴോ ആ സ്ത്രീയുടെ വീട്ടിലെ വേലക്കാരിയിൽ നിന്നും ഈ  വിവരമെങ്ങനെയോ  മറാത്തിയായ ആ സ്ത്രീയുടെ  ബന്ധുക്കളറിഞ്ഞു . പിന്നീട്  അച്ചായന്റെ ജീവന് തന്നെ ഭീഷണിയായ നിമിഷം  സംജാതമായപ്പോഴാണ് തോമാച്ചായന്റെ  ഒരു ബന്ധു മുഖാന്തരം ഒരു വിസ തര്യപ്പെടുത്തി അദ്ദേഹത്തെ  ദുബൈയിലേക്ക് പറഞ്ഞയച്ചത്.

അന്ന് ആ പഴയ ദുബായിയിൽ  ക്ലാർക്കായി ചെറിയ ശമ്പളത്തിൽ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് തന്റെ കഠിനാധ്വാനം കൊണ്ട് തന്നെയാണ്   ഈ കുറഞ്ഞകാലത്തിനകം മാനേജർ പോസ്റ്റിലേക്കെത്തിച്ചത് . ഇന്നത്തെ ഞങ്ങളുടെ അച്ചായനെപ്പറ്റി പറയുകയാണെങ്കിൽ പണ്ടുമുതൽ  കൈമുതലായുള്ള  സ്ത്രീ വിഷയങ്ങളിലെ  പ്രാവീണ്യം  പലപ്പോഴും അതിശയിപ്പിച്ചിട്ടേ ഉള്ളൂ. ഏതു സ്ത്രീകളെയും  കുറഞ്ഞസമയത്തിനകം സുഹൃത്താക്കിമാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞങ്ങൾ അസൂയയോടെയാണ് പലപ്പോഴും നോക്കിക്കണ്ടത് തന്നെ . ആ സുഹൃത്തുക്കളിൽ ഇന്ത്യക്കാരികളിൽ  തുടങ്ങി ഫിലിപ്പിനോസ്ത്രീകൾ വരെയുണ്ടായിരുന്നൂ . അങ്ങനെയുള്ള അദ്ദേഹത്തെ ഞങ്ങൾ ആരുകേൾക്കാതെ വിളിക്കുന്ന പേരാണ്  കൂയാ .(കൂയാ എന്നാൽ ഫിലിപ്പിനോ ഭാഷയിൽ മൂത്തജേഷ്ടൻ എന്നാണെങ്കിലും കയ്യിലിരിപ്പ് ഈ അമ്പതാം വയസ്സിലും തനി കാമദേവന്റേതാ.  അണ്ണാൻ മരംകേറ്റം മറക്കുമോ ഇന്നും അദ്ദേഹം താമസിക്കുന്ന വില്ലയിൽ താമസിക്കാൻ പലപ്പോഴും കൂട്ടിനു ഫിലിപ്പിനോ സ്ത്രീകൾ തന്നെകാണും . അതിൽ ചെറുപ്പക്കാരികൾ മുതൽ മധ്യവയസ്കവരെ കാണും. എല്ലാ വ്യാഴാഴ്ചയും കൂട്ടം കൂടി കോഴിയിലും  വോഡ്ക്കയിലും തുടങ്ങുന്ന പേക്കൂത്തുകൾ രാത്രിയുടെ ഇരുട്ടിന്റെ മറവിലുള്ള രതിലീലകളിൽ വരെ എത്തിച്ചേരും .  അടുത്തദിവസം  കാലത്ത് എഴുന്നേറ്റ് അവരിൽ ചിലർ ഗർഭ നിവാരണ ഗുളികകൾ വീഴുങ്ങുന്ന തിരക്കിലായിരിക്കും. അച്ചായന്റെ ഭാഷയിൽ വിശ്വസിക്കാൻ കൊള്ളുന്നത് ആ നാട്ടുകാർ മാത്രമാണ്  താനും . ഈ സ്ത്രീകളിൽ ഒട്ടുമിക്കപേർക്കും മൊബൈൽ ഫോൺ മാറ്റുന്നതുപോലെ കാമുകന്മാരെ മാറ്റി മാറ്റി നടക്കുന്നതാണ് ഇഷ്ടമെങ്കിലും അച്ചായന്റെയടുത്തെത്തുമ്പോൾ എന്തോ ഒരാകര്ഷണമാണ് . അങ്ങനെ നല്ലനിലയിൽ ഞങ്ങളുടെ പ്രാക്കും കേട്ട് കാലം മുന്നോട്ടു മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോഴാണ് അച്ചായൻ എന്തോ അത്യാവശ്യത്തിനായി നാട്ടിലേക്ക് യാത്ര തിരിച്ചത് . എന്താണ് വിവരമെന്ന് പോലും ഞങ്ങളോട് വിട്ടു പറഞ്ഞില്ല . അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറഞ്ഞറിഞ്ഞു അച്ചായന് എയ്‌ഡ്‌സ്‌ ആണെന്ന് . പിന്നെ കുറച്ചു നാളുകൾക്കു ശേഷം ഒരു വെള്ളിയാഴ്ച കാലത്ത് ഞങ്ങളെ തേടി ആ നടുക്കിയ വാർത്തയുമെത്തി . അച്ചായൻ ആത്മഹത്യചെയ്തു. വിവരമറിഞ്ഞു അദ്ദേഹത്തിന്റെ സഹമുറിക്കാരായ ഫിലിപ്പിനോ സ്ത്രീകൾ വാവിട്ടു കരഞ്ഞു . ഇന്നും അച്ചായന്റെ മരണം ഞങ്ങളുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നൂ.
അതിരുവിട്ട  സുരക്ഷിതത്വവുമില്ലാത്ത  ലൈംഗിക വീഴ്ചകൾ ജീവിതം തകർക്കും എന്നതാവട്ടെ ഇന്നത്തെ സന്ദേശം

കപടലോകത്തെ തെറ്റുകൾ

  

അദ്ധ്യായം  : പത്ത്  

കുടുംബത്തെ മറക്കാതെ  

എം. പി എസ് വീയ്യോത്ത്
ആധുനിക കാലഘട്ടത്തില്‍ സമയത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് തന്നെത്തന്നെ മറന്നുപോവുന്നവരാണ് ഇന്നുള്ള ജനങ്ങളില്‍ ഒട്ടുമിക്ക പേരും. ആ ലോകത്തിലൂടെയാവട്ടെ ഇന്നത്തെ യാത്ര എന്താ?

എന്റെ സുഹൃത്ത് മനോഹരനെ സന്ദര്‍ശിക്കാനായി ആ ഗ്രാമത്തിലെ അങ്ങാടിയില്‍ ഞാന്‍ ബസ്സിറങ്ങുമ്പോള്‍  സമയം ഉച്ചമയങ്ങിയിരുന്നൂ . ആദിത്യന്‍ തന്റെ തനിനിറം പുറത്തുകാട്ടി വിളറിയ ഒരു ചിരിയോടെ   മണ്ണിനെ ച്ചുട്ടുപഴുപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നൂ . അപ്പോഴാണ് അങ്ങാടിയില്‍നിന്നും തെല്ലുമാറി  ചെറിയ ആള്‍ക്കൂട്ടം എന്റെ ശ്രദ്ധയില്‍ പതിഞ്ഞത് . ഞാന്‍ അങ്ങോട്ടേക്ക് നടന്നടുത്തപ്പോള്‍ മനസ്സിലായി  നാട്ടുകാരെല്ലാരും കൂടി ഒരു ചെറുപ്പക്കാരനെ തലങ്ങും വിലങ്ങും ശാസ്സിക്കുകയാണെന്ന്. ഞാന്‍ ആളുകള്‍ക്കിടയിലൂടെ കടന്ന് മുന്നില്‍ ചെന്ന് നോക്കിയപ്പോഴുണ്ട്  എന്റെ സുഹൃത്തായ മനോഹരനെ ആരൊക്കയോ ചേര്‍ന്ന്
“ ശുനക പുത്രാഹ”
എന്ന് തുടങ്ങുന്ന  ഉച്ചത്തിലുള്ള മന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു കൊണ്ട് നില്‍ക്കുന്നൂ . ആദ്യമാദ്യം കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഒട്ടും വ്യക്തമായില്ല, അതിനാല്‍ ഞാന്‍ മനോഹരനെ നോക്കി കണ്ണു കാണിച്ചു . അവന്‍ രണ്ടു കണ്ണും പൂട്ടി കാണിച്ചു താഴേക്ക്‌ നോക്കി  തലതാഴ്ത്തി നില്ക്കാന്‍ തുടങ്ങി . അതിനിടിയില്‍ എപ്പോഴോ ആളുകളുടെ സംസാരത്തിലൂടെ  തെളിഞ്ഞു വന്ന ചില വാക്കുകളില്‍നിന്നും ആ വാക്ക്മഴയുടെ അര്‍ത്ഥം എനിക്ക് ശരിക്കും വ്യക്തമായി.അത് താഴെ കൊടുത്തവിധത്തിലായിരുന്നൂ .
മനോഹരന്‍ രാവിലെ തന്നെ കുടുംബവുമായി ഓണപ്പുടവയെടുക്കാനായി ഗ്രാമത്തില്‍നിന്നും  അല്‍പം മാറിയുള്ള നഗരത്തിലേക്ക് യാത്ര തിരിച്ചു. തുണിസാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴി ഒരു മുന്തിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു . ഭാര്യയും കുഞ്ഞുങ്ങളും നഗരകാഴ്ചകളും കണ്ടാസ്വദിച്ചുനടന്നപ്പോഴാണ് അയാളുടെ മൊബൈലിലേക്ക് ഒരു ഫോണ്‍ വന്നത് . ആ ഫോണ്‍ കോളില്‍മയങ്ങി നടന്ന അയാള്‍ തന്റെ കൂടെ കുടുംബമുണ്ടെന്ന ബോധം പോലും മറന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി എങ്ങോട്ടോ പോയി . ഫോണ്‍ കോള്‍ അവസാനിച്ചു സ്ഥലകാല ബോധം തിരിച്ചുവന്നെങ്കിലും അപ്പോഴേക്കും ഓട്ടോറിക്ഷ ദൂരങ്ങള്‍ താണ്ടിയിരുന്നൂ. അതാണ് ഈ സംഭാവത്തിന്റെയൊക്കെ തുടക്കം . അങ്ങനെ സംസാരം ചൂടുപിടിച്ചു വരുന്നതിനിടയിലാണ് ഒരു ഓട്ടോറിക്ഷയില്‍  മനോഹരന്റെ ഭാര്യയും കുഞ്ഞുങ്ങളും അങ്ങോട്ടേക്ക് എത്തിച്ചേര്‍ന്നത് . അവരോടൊപ്പം  നാട്ടുകാരനായ ലോനപ്പന്‍ ചേട്ടനും ഉണ്ടായിരുന്നൂ . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തളര്‍ന്നിരുന്ന കുഞ്ഞുങ്ങള്‍ അച്ഛനെ കണ്ടതും ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടി മനോഹരനെ കെട്ടിപ്പിടിച്ചു . അപ്പോഴും അവര്‍ ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നൂ. ഇതൊക്കെ കണ്ട് നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന മനോഹരന്റെ സഹധര്‍മ്മിണിയുടെ മുഖം ശരിക്കും കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നൂ.  ഇന്നത്തെ ദിവസം അവള്‍ അയാളുടെ മേല്കയറി കാളിയമര്‍ദ്ദനം നടത്തും എന്ന് ശരിക്കും അയാള്‍ക്കറിയാമായിരുന്നതിനാലാണെന്ന് തോന്നുന്നൂ  മനോഹരന്‍  അവളെ ദയനീയമായി നോക്കി .
സ്ഥലകാല ബോധമില്ലാത്ത ഫോണ്‍ സംഭാഷണങ്ങള്‍ പലപ്പോഴും വലിയ കുരുക്കുകളില്‍ പലരെയും കൊണ്ടെത്തിക്കുന്നൂ . അത് നമ്മളാണ് നിയന്ത്രിക്കേണ്ടത് . അടുത്തു തന്നെ പുതിയൊരു വിഷയവുമായി വരാം എന്നാ വിശ്വാസത്തില്‍ തല്ക്കാലത്തേക്ക് വിട .


കപടലോകത്തെ തെറ്റുകൾ

  


അദ്ധ്യായം  : പതിനൊന്ന് 
സ്വയംമറന്ന സ്ഥാനങ്ങൾ 

എം. പി എസ് വീയ്യോത്ത്

ഇന്നത്തെ ലോകത്തിൽ ചിലർ പലരിൽനിന്നും പണം കടം വാങ്ങി അതുകൊണ്ട് കാറും മറ്റ് സുഖസൗകര്യങ്ങളൊക്കെ ആസ്വദിച്ചു് കഴിയുന്ന കുടുംബങ്ങൾ ഒത്തിരിയുണ്ട് . അങ്ങനെയുള്ള ഒരു കുടുംബത്തിന്റെ വിശേഷത്തിലൂടെ ഒന്ന് കടന്നു ചെല്ലാം. 

ആ മുന്നിൽ കാണുന്ന വലിയ മാളിക വീടുകാണുന്നില്ലേ അതാണ് മല്ലിശ്ശേരി എന്ന വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന നായർ തറവാട് . ഇന്നാണ് ആ കുടുംബത്തിന്റെ  ഭാഗം വയ്പ്പും മറ്റും കഴിഞ്ഞത്.  ഓരോരുത്തർക്കും കിട്ടേണ്ടത് കിട്ടിയപ്പോൾ  അമ്മയുടെ ഭാരം ഞങ്ങൾക്ക് വേണ്ടെന്ന മട്ടിൽ മക്കളൊക്കെ  അമ്മയ്ക്ക് മുന്നിൽ മനസ്സിൽ ഒളിപ്പിച്ച്‌  വച്ച ഒരു  വളിച്ച ചിരിയുടെ മുകളിലായി  കുറച്ചു ശോകം വാരി വിതറി കെട്ടിപ്പിടിച്ചു അങ്ങനെ നിന്നു . ആ പാവം കരുതിക്കാണും തന്നോട് മക്കൾക്ക് ഇത്രയ്ക്ക് സ്നേഹമുണ്ടായിരുന്നൂ ഇല്ലേ എന്ന് . സത്യം അറിയാൻ കാലം ഒത്തിരി വേണ്ടിവന്നു ,  അങ്ങനെ ഒരു നാൾ ആ അമ്മയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു . അവസാന ശ്വാസം വരെ അവർ ഒന്നേ ആശിച്ചുള്ളൂ മക്കളെ ഒന്നും കൂടി ഒന്ന് കാണണമെന്ന് , വിവരം ഫോണിലും ഫേസ് ബുക്കിലും വാട്സപ്പിലുമായി  എല്ലാവരെയും ആരൊക്കയോ അറിയിച്ചു . ആര്ക്കും അമ്മയെകാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ സമയമില്ല . അവസാനം ആ അമ്മയുടെ  അന്ത്യനാളുകളിൽ കൂടെ സഹായത്തിനുണ്ടായിരുന്ന ജാനുവിന്റെ മകൻ തന്നെ ആ ചടങ്ങുകളൊക്കെ ചെയ്യണ്ടതായി വന്നൂ  . അത് നല്ലതാ ശരിക്കും അവനും ഒരു തരത്തിൽ ആ അമ്മയുടെ കൊച്ചുമകൻ തന്നെയാണല്ലോ . പണ്ട്  അമ്മയുടെ മൂത്തപുത്രന് ജാനുവിൽ തോന്നിയ ഒരു ആഗ്രഹം പിന്നെ അത് ആരുമറിയാതെ വളർന്ന് പതിനെട്ട് വയസ്സ് പ്രായമായ ചെറുപ്പക്കാരൻ ആയിമാറി. ഒരിക്കൽ പലതും സംസാരിക്കുന്ന കൂട്ടത്തിൽ 'അമ്മ ചോദിച്ച  ചില ചോദ്യത്തിന് ജാനു നൽകിയ ഉത്തരം അവനെ ഇന്ന് ആ അമ്മയുടെ മൃതദേഹത്തിനരികിൽ വരെ എത്തിച്ചു . 
ദിനങ്ങൾ മാറിമറഞ്ഞപ്പോൾ കാലചക്രങ്ങൾ പതിവിലും വേഗത്തിൽ ചലനമാരംഭിച്ചു . മകൻ ഒരിക്കൽ പറഞ്ഞപോലെ അമ്മയെ ഞാൻ ഒരു രാജ്ഞിയാക്കി മാറ്റും എന്നപോലെ   ജാനുവിന്റെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ആവോളം വർഷിച്ചു  തുടങ്ങി , ഇന്ന് നമ്മുടെ ജാനു  മകനോടൊപ്പം നഗരത്തിലേ അവന്റെ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നൂ  . ഒരാഴ്‌ച മുൻപാണ് ജാനുവിന്റെ മകൻ ജോലിയുടെ ആവശ്യാർത്ഥം ഗൾഫിലേക്ക്  യാത്രയായത് . അവനവിടെ ഏതോ കമ്പനിയിൽ ഉയർന്ന പദവിയിൽ  ജോലിചെയ്യുന്നൂ എന്ന്  എന്റെ കൂട്ടുകാരായ ചിലരിൽനിന്നുമാണ് ഞാനറിഞ്ഞത്.   അങ്ങനെ ഒരു നാൾ ജാനുവിന്റെ മനസ്സിൽ ഒരു മോഹമുദിച്ചു. തനിക്കു എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നാട്ടിലെ മണ്ണിൽ പണിയണം .  അമ്മയുടെ ആ  മോഹം പ്രാവർത്തികമാക്കാൻ  മകൻ വയറുമുറുക്കിയുടുത്ത് തുനിഞ്ഞങ്ങിറങ്ങി . അങ്ങനെ ലോകത്തു് കിട്ടുന്ന എല്ലാ ബാങ്കുകളിൽനിന്നുംലോണിന്റെയും  ക്രെഡിറ്റ് കാർഡിൽനിന്നും രൂപത്തിൽ അമ്മയുടെ സന്തോഷത്തിനായി അവൻ പണം സമാഹരിച്ചുകൊണ്ടേയിരുന്നൂ . ദിനം പ്രതി വീടിനേക്കാൾ ചെലവ് അമ്മയുടെ ആര്ഭാടത്തിനും ആഹാരത്തിനും ഈയടുത്ത് തുടങ്ങിയ സൊസൈറ്റി ലേഡീസിന്റെ അഭിമാന ലക്ഷ്യമായ  മദ്യത്തിനും മറ്റുമായി ചിലവഴിക്കാൻ   തുടങ്ങി . അങ്ങനെ ഇതിനിടയിൽ അമ്മയ്ക്ക് ബോധിച്ച   പുതിയ ശീലങ്ങളുടെ അടിമയായ  ഒരു പെൺകുട്ടിയെക്കൊണ്ട്  മകന്റെ വിവാഹവും നടത്തി  . ദിവസങ്ങൾ കഴിയുന്തോറും മകനും ഭാര്യയുമായുള്ള  തമ്മിലുള്ള ബന്ധത്തിലെ  അന്തരം വർദ്ധിച്ചുകൊണ്ടിരുന്നൂ .അങ്ങനെയിരിക്കെ യാദൃച്ഛികമായി വീട്ടിലേക്ക് കയറിവന്ന അയാൾ കണ്ട ചില കാഴ്ച അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നൂ . മദ്യപിച്ചു സ്ഥലകാലബോധം നഷ്ടപ്പെട്ട അമ്മയും മരുമകളും ഹോളിലെ തറയിൽ സ്വയം മറന്ന് സ്വവർഗ്ഗ രതിലീലകളിൽ ലയിച്ചിരിക്കുന്നത് കണ്ട അയാളുടെ  കണ്ണുകളെ ശക്തമായി അമർത്തി അടച്ചു വച്ചു  . ആ കൺ കോണിലൂടെ  മനസ്സിലെ വേദന കണ്ണീർ രൂപത്തിൽ കടലുപോലെ പുറത്തേക്ക്  ഒഴുകി. അമ്മയുടെ ബോധം പാതി വഴിമാറിയപ്പോൾ അവർ കഷ്ടപ്പെട്ട് കണ്ണുതുറക്കാൻ ശ്രമിച്ചു . അപ്പോഴേക്കും അയാൾ മനസ്സിലെന്തോ തീരുമാനിച്ചു പതിയെ  മുറിയിലേക്ക് നടന്ന് കയറി  വാതിൽ ചേർത്ത് അടച്ചിരുന്നൂ  . 
അകത്തെ മുറിയിൽ എന്തോ മറിഞ്ഞു വീണ ശബ്ദം കേട്ട്  തറയിൽനിന്നും വിഷമിച്ചു ഇഴഞ്ഞു മുറിയുടെ വാതിൽ തുറന്നപ്പോൾ  കണ്ട കാഴ്ച അവരെ ശരിക്കും തകർത്തു . തന്റെ പൊന്നുമോൻ എന്ന് പറയാന്പോലും അവർക്ക്  നാവുപൊങ്ങിയില്ല , ഈ സമയം മുറിയിലെ ഫാനിൽ മുണ്ടിന്റെ അറ്റത്ത്  തൂങ്ങിയാടുന്ന മകനെ ചെയ്യണമെന്നറിയാതെ ആ 'അമ്മ  തന്നാൽ ആവുന്ന വിധം കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടക്കുഴിവിട്ട് പുറത്ത് എത്തിനോക്കിയത്  പോലും ചെയ്തില്ല . അതിനിടയിൽ തറയിൽനിന്നും കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ച മരുമകളെ നോക്കി 'അമ്മ  ആംഗ്യഭാഷയിൽ എന്തൊക്കയോ പറയാൻ ശ്രമിച്ചുഎങ്കിലും  .  ആദ്യമാദ്യം  അവൾക്കൊന്നും വ്യക്തമായില്ല   പിന്നെ   തറയിൽനിന്നും കഷ്ടപ്പെട്ട് എഴുന്നേറ്റ്  'അമ്മ വിരൽ ചൂണ്ടിയ  മുറിയുടെ വാതിൽക്കലേക്ക്  നടന്നു . പിന്നെ അവളിൽനിന്നും ഒരട്ടഹാസമുയർന്നൂ  അത് പതിയെ പതിയെ  നിലവിളിയിലേക്ക്  പരിണാമം പ്രാപിച്ചു . ശവദാഹവും മറ്റ് ചടങ്ങുകളും നല്ലവിധത്തിൽ കഴിഞ്ഞു , അവന്റെ മരണം നാട്ടുകാർക്ക് ഇന്നും ഒരുത്തരം കിട്ടാത്ത  ചോദ്യമായി അവശേഷിക്കുന്നൂ . ഇങ്ങനെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മുടെ കേരളത്തിൽ എത്രയോ ഇന്നും പുറംലോക മറിയാതെ നടക്കുന്നൂ .

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : പന്ത്രണ്ട് 

വിശപ്പിന്റെ വേദന
എം. പി. എസ്സ്. വീയ്യോത്ത്
വിശപ്പിന്റെ വേദനയറിയാത്ത സമൂഹമേ നിങ്ങളുടെ മുമ്പിലേക്ക് ഞാന്‍ ഒരു കഥ അവതരിപ്പിക്കാം.
ഞാന്‍ കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്‌. അന്നത്തെ നാട്ടിലെ സാമ്പത്തികനിലവാരത്തിനനുസൃതമായി വലിയവിഷമങ്ങളൊന്നും തന്നെ എന്നെ അറിയിക്കാതെയാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. പക്ഷെ ഈ മരുഭൂമിയില്‍ കാലെടുത്തുവച്ച ശേഷമാണ് ബന്ധങ്ങളുടെ വിലയും വിശപ്പിന്റെ വേദനയും എനിക്ക് അനുഭവിക്കാന്‍ ഇടവന്നത്. ഇവിടെ എന്നെ സഹായിക്കുമെന്ന് വീരവാദം  മുഴക്കിയ നല്ലൊരു ശതമാനം  ബന്ധുക്കളേയും  കണ്ടില്ല. അങ്ങനെ ഒരു കേക്കിന്റെ കഷണവും വെള്ളവും കുടിച്ചു ദിനങ്ങള്‍ തള്ളിനീക്കിയ എന്നെ പലപ്പോഴും ദൈവത്തിന്റെ കൈകളായി വന്ന് ചേര്‍ത്തുപിടിച്ചത് അച്ഛന്‍റെ ചില വിദ്യാര്‍ത്ഥികള്‍ ആയിരുന്നൂ. ഉച്ചയ്ക്ക് അമ്പത് ഫില്‍സിന്റെ ചിപ്സും അരീജ് എന്ന ജൂസും കഴിച്ചു ഒന്ന് മയങ്ങിയാല്‍  അല്പസമയത്തിനകം വയറില്‍ വിശപ്പിന്റെ തീ കത്തി പടരുന്നത്‌ ശരിക്കും അനുഭവിച്ച ഞാന്‍ പലപ്പോഴും മറ്റുള്ളവരുടെ ഭക്ഷണം മോഷ്ടിച്ച് കഴിച്ചിട്ടുണ്ട്. അതിനാല്‍ വിശപ്പിന്റെ വേദന ഇന്നും എന്റെ മനസ്സിനോട് ചേര്‍ത്തു പിടിച്ച് കഴിവതും ആവശ്യത്തിനുള്ള ആഹാരം കഴിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നൂ. ഇന്നും സമൂഹത്തോട് ആഹാരത്തിന്റെ പ്രാധാന്യവും മറ്റും വിശദീകരിക്കുകയും ചെയ്യുന്ന എനിക്ക് പലപ്പോഴും  ഇന്ന് കാണുന്ന ആഹാരം നശിപ്പിച്ചു കളയുന്നത് കാണുമ്പോള്‍ മനസ്സ് ഒത്തിരി നോവാറുണ്ട്. പണ്ട് ഞങ്ങളുടെ ഗ്രാമ പ്രദേശങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹമാണെങ്കില്‍ വിവാഹശേഷമുള്ള സദ്യക്ക് വരന്റെ വീട്ടുകാര്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന ആ കാലത്തില്‍നിന്നും സീറ്റിന്  വേണ്ടി  ആര്‍ത്തിയോടെ പാഞ്ഞടുക്കുന്ന സമൂഹത്തെ കണ്ടപ്പോൾ പല അവസരങ്ങളിലും  അറിയാതെയെങ്കിലും മനസ്സ് വേദനിച്ചിരുന്നൂ . അതുപോലെ ഇലയില്‍ ബാക്കിവെക്കുന്ന എച്ചിലായ ആഹാരത്തിന് വിശപ്പിന്റെ നോവറിയുന്ന ഒത്തിരിപ്പേര്‍ കാത്തിരിക്കുന്നൂ എന്നോര്‍ക്കാതെ നടന്നു നീങ്ങുന്ന കൂട്ടത്തിൽ സമൂഹത്തിന്റെ ഉന്നതിക്കായി ഘോരഘോരം പ്രസംഗിക്കുന്ന പല മഹാന്മാരും ഉണ്ടെന്നറിഞ്ഞു  ഞാന്‍ ഒത്തിരിതവണ വേദനിച്ചിരുന്നൂ . ആഹാരപദാര്‍ത്ഥങ്ങള്‍ എച്ചിലായി കളയുന്ന ഓരോരുത്തരും ഇന്നുമുതലെങ്കിലും ഒരു കാര്യമോര്‍ക്കണം. ആഫ്രിക്കയിലോ മറ്റു രാജ്യങ്ങളിലോ അല്ല നമ്മുടെ നാട്ടിലും ഒരു നേരത്തെ ആഹാരത്തിനായി നിവൃത്തിയില്ലാത്ത  പട്ടിണിപ്പാവങ്ങള്‍ ഉണ്ടെന്ന സത്യം. 
മറക്കരുത് ഈകൂട്ടരേ
മറന്നാല്‍ കാലം നിനക്കും
ഈ നിലവരുത്തിയിരിക്കും
ഓര്‍ക്കുക മനസ്സിലൊരു
മനഃ പാഠമാക്കി  കാത്ത്
സൂക്ഷിക്കുക എപ്പോഴും   
  
കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : പതിമൂന്ന്  

ദാഹത്തിന്റെ വില 
എം. പി. എസ്സ്. വീയ്യോത്ത്
ദാഹത്തിന്റെ വിലയറിയാത്ത  സമൂഹമേ നിങ്ങളുടെ മുമ്പിലേക്ക് ഞാന്‍ ഒരു കഥ അവതരിപ്പിക്കാം.

ഇന്ന് നമ്മളിൽ ചിലരിൽ കണ്ടുവരുന്ന ഒരു തെറ്റാണ് ഇങ്ങനെയൊരെഴുത്ത്  എഴുതാൻ എനിക്ക് പ്രേരണയായത് .

എന്റെ കണ്ണുകള്‍ ഒരു ക്യാമറ കണക്ക് ചിലരുടെ തെറ്റുകളിലേക്ക് കടന്ന് ചെന്നപ്പോഴാണ് ഇതൊക്കെ കണ്ടറിഞ്ഞത്‌ തന്നെ. ചിലര്‍ ക്ഷുരകം ചെയ്യുമ്പോള്‍ വെറുതെ ടാപ്പ്‌ തുറന്നിട്ട്‌ വെള്ളം കളയുന്നൂ.

മറ്റുചിലര്‍ പത്രം കഴുകുമ്പോള്‍ ടാപ്പ്‌ തുറന്നിട്ട്‌  ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നൂ. ഈ സമയത്തിനകം രണ്ടുദിവസത്തേക്ക് വേണ്ട വെള്ളമത്രയും ഒഴുകിപ്പോയിരിക്കും.

ഇങ്ങനെ ചെയ്തുകൊണ്ടിരുന്ന ഒരാളോട് ഞാന്‍ ഇത് തെറ്റാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നൂ.

 “ എന്റെ വീട്ടിലെ കിണറില്‍ ഒത്തിരി വെള്ളമുണ്ട് അതൊരിക്കലും വറ്റാറുമില്ല, പിന്നെ  വെള്ളം ഇങ്ങനെ കളഞ്ഞതുകൊണ്ട് എനിക്കെന്താ ഈ നാട്ടിനല്ലേ നഷ്ടം “ 

അതിനു മറുപടിയായി ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു

 “ നാട്ടിലായാലും ഈ മരുഭൂമിയിലായാലും ജലം അമൂല്യമാണ്‌ അത് സൂക്ഷിച്ച് ചെലവഴിക്കണം , അടുത്ത കാലത്ത് വരാന്പോവുന്ന സംഘര്‍ഷമത്രയും ജലത്തിന്റെ പേരിലായിരിക്കും , തങ്ങള്‍ക്കറിയാമോ ആഫ്രിക്കയിലെ ഒരു പ്രദേശത്തെ മണ്ണിലെ അവസാനതുള്ളി വെള്ളവും വറ്റിവരണ്ടു കഴിഞ്ഞു .നമ്മുടെ നാട്ടിലും വരും നാളുകളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍  ഉണ്ടാവും.”

 ഇതൊന്നും എനിക്ക് സംഭവിക്കില്ല എന്നാ മട്ടില്‍ അയാള്‍ എന്നെ പുച്ചത്തോടെ നോക്കി നടന്ന് നീങ്ങി.

ആധുനികതയുടെ പേരില്‍ വൃക്ഷങ്ങളും കുന്നുകളും മലകളും വെട്ടിയും ഇടിച്ചും നിരത്തുമ്പോള്‍  തന്റെ സാമ്പത്തിക ലാഭമല്ലാതെ മനുഷ്യന്‍ തന്റെ വരും തലമുറയെ പാടെ വിസ്മരിച്ചു.  ഈ തെറ്റിനുള്ള പ്രകൃതിയുടെ ശിക്ഷാവിധി ഏറ്റുവാങ്ങാന്‍ എല്ലാവരും തയ്യാറായി ഇരിക്കുക.

 പ്രകൃതിയെ ഇല്ലായ്മചെയ്ത് അവസാന തുള്ളി ജലം പോലും മണ്ണിലേക്ക് അലിഞ്ഞ് ഇല്ലാതെ ആകുന്നതോടെ ആര്‍ക്കും ജാതിയോ വര്‍ണ്ണമോ മതമോ പ്രശ്നമാവില്ല. ആരും തമ്മില്‍ തമ്മില്‍ മുഷ്ടിച്ചുരുട്ടില്ല കാരണം എഴുന്നേറ്റു നില്ക്കാന്‍ ശക്തിയുണ്ട് എങ്കിലല്ലേ ഇതൊക്കെ ചെയ്യാന്‍ കഴിയൂ.

ഇനിയെങ്കിലും ജലം പാഴാക്കുന്ന ശീലമുള്ള ഓരോരുത്തരും  ആ ദുശീലം മാറ്റാന്‍ ശ്രമിക്കുക എനിക്കുവേണ്ടിയല്ല മറിച്ച് വരും തലമുറയ്ക്ക് വേണ്ടി . അതുപോലെ ജലത്തിന്റെ അമൂല്യത സ്വന്തം മക്കളെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക.

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : പതിനാല് 


മാറാന്‍ തയ്യാറായിക്കോളൂ
എം. പി. എസ്സ്. വീയ്യോത്ത്

പണ്ട് കാലങ്ങളില്‍ ചെറുപ്പക്കാര്‍ ആയിട്ട് എന്താ കുട്ടികളെ കൂനിക്കൂടി നടക്കുന്നത് എന്ന് മുതിര്‍ന്നവര്‍ പലവുരു ചോദിച്ചതിന്റെ ഫലമാണ് നമ്മള്‍ ഓരോരുത്തരും നെഞ്ചുംവിരിച്ച് നടന്ന് ശീലിച്ചത്. അതുപോലെ അവരെ കണ്ട്പഠിപ്പിച്ചത് കൊണ്ടാവാം  സമൂഹത്തിലെ തെറ്റുകളെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക് ആവാത്തത്. അതുപോലെ വികാരങ്ങള്‍ നഷ്ടപ്പെട്ട   ഇന്നത്തെ സമൂഹവും അവരുടെ മനുഷ്യരഹിതമായ പ്രവര്‍ത്തികളിലൂടെയും ആവട്ടെ നമ്മുടെ യാത്ര എന്താ?

അന്ന് ഒരു തിങ്കളാഴ്ച്ച ആയിരുന്നൂ. ആഴ്ചയുടെ ആദ്യദിനമായ അന്ന് ഒത്തിരി ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍  വീട്ടില്‍ നിന്നും പതിവിലും നേരത്തെ തന്നെ ഇറങ്ങി വീട്ടിനടുത്തുള്ള  ബസ്സ്‌സ്റ്റോപ്പ്‌ ലക്ഷ്യമാക്കി വരെ വേഗം നടന്നൂ. പതിവായി എന്റെ കാലത്തെ ഏകാന്തതയ്ക്ക് കൂട്ട് അയല്‍വീട്ടിലെ പശുവിന്റെ നീട്ടിയുള്ള കരച്ചിലും കിളികളുടെ മധുരമാം മൊഴികളുമാകും  ആയിരുന്നതിനാല്‍ അന്നും അതിനൊരു മാറ്റവും ഉണ്ടായില്ല . വഴിയിലെ രണ്ടാമത്തെ വളവില്‍ വച്ചാണ് ഞാന്‍  അയല്‍ക്കാരനായ ദാമുവേട്ടനെ കണ്ടത് . തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തും ബനിയനും ലുങ്കിയും അതുപോലെ കാലുകളില്‍ വെളുത്ത സോക്സും ധരിച്ച ആ രൂപം കണ്ടാല്‍ അറിയാം പ്രഭാത സവാരി കഴിഞ്ഞുള്ള വരവാണെന്ന്. ഞാന്‍  എന്തോ പറയാന് മുതിര്‍ന്നപ്പോഴേക്കും ദാമുവേട്ടന്‍ നിന്ന് കിതച്ചുകൊണ്ട് ഇടയ്ക്ക് കയറിപറഞ്ഞു.

“ആലോചിച്ച് തലപുണ്ണ് ആക്കണ്ട ശരിയാ കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് വച്ചാ നമ്മുടെ ചന്ദ്രന്റെ നായ എന്റെ ഇറച്ചിയുടെ സ്വാദ് നോക്കിയത്, എന്തോ ഷുഗറും കൊളസ്ട്രോളും പൊടിക്ക് യൂറിക്ക് ആസിഡിന്റെ അസ്കിതയും ഉള്ളതുകൊണ്ടാണ് എന്ന് തോന്നുന്നൂ ഇപ്പോള്‍ അത് എന്നെ കണ്ടാല്‍ കുരപോലും നിറുത്തി ” 

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ട് എനിക്ക്  ആശ്ചര്യമാണ് തോന്നിയത്. എന്ത് ആപത്തും സരസമായി കാണുന്ന ചിലര്‍ നമ്മുടെ കൂട്ടത്തില്‍ എന്നും കാണും.ചിലപ്പോഴുള്ള അദ്ദേഹത്തിന്റെ പട്ടാളക്കഥകള്‍ കേട്ട് കേട്ട്  എന്റെയും നാട്ടുകാരുടെയും ചെവി എന്നോ മരവിച്ചു പോയിരിക്കുന്നൂ. അങ്ങനെ വന്നു വന്ന് നായ പോലും ഈ വഴി തിരിഞ്ഞു നോക്കാതെയും ആയി. 

അദ്ദേഹത്തിനൊപ്പം കുശലം പറഞ്ഞു നടന്നപ്പോള്‍ ഞാന്‍ ബസ്സ്‌സ്റ്റോപ്പ്‌ എത്തിയതുപോലും അറിഞ്ഞില്ല. അവിടെ ഞാന്‍  പതിവായി യാത്രചെയ്യുന്ന ജയന്തി ബസ്സ്‌ സ്റ്റോപ്പില്‍ വന്ന്‍ നില്‍പ്പുണ്ടായിരുന്നൂ . ബസ്സില്‍ കയറി , പതിവുപോലെ വിരലില്‍ എണ്ണാവുന്ന  ആളുകള്‍ മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ . കുറച്ചു സമയത്തെ  കയറ്റവും ഇറക്കവും കയറിയിറങ്ങിയുള്ള യാത്ര കഴിഞ്ഞ്  ബസ്സ് പഴയ ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്നു നിന്നൂ. ഞാന്‍ ബസ്സില്‍നിന്നും ഇറങ്ങി ബസ്സ്‌ സ്റ്റാണ്ടിനു പിന്നിലുള്ള പച്ചക്കറി ചന്തയ്ക്കുള്ളിലൂടെ  റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയിലേക്ക് കാലുകള്‍ നീട്ടിവച്ച് നടന്നു.  റെയില്‍വേ സ്റ്റേഷനില്‍ ചെന്നുകയറിയപ്പോഴാണ്  പ്ലാറ്റ് ഫോറത്തിന്റെ ഒരു വശത്തെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന അയല്‍ക്കാരനായ മുഹമ്മദ്‌ ഹാജിയുടെ മകന്‍ നജീബിനെ ശ്രദ്ധിച്ചത് ഒപ്പം അവന്റെ കൂട്ടുകാരനും ഉണ്ടായിരുന്നൂ . കുറെ കാലമായി അവനെ കണ്ടിട്ട് ഒന്ന് കുശലാന്വേഷണം നടത്താം  എന്ന് കരുതി ഞാന്‍ അവനരികിലേക്ക് നടന്നു. കയ്യിലെ മൊബൈലില്‍ കാര്യമായി എന്തോ തോണ്ടിക്കൊണ്ട്‌ ഇരുന്ന അവന്‍ എന്നെ  നോക്കി ഒന്ന് കുലുങ്ങി ഇരുന്നൂ, പിന്നെ ഒന്ന് ചിരിച്ചു എന്ന് വരുത്തി വീണ്ടും തലതാഴ്ത്തി തന്റെ പ്രവര്‍ത്തിയില്‍ മുഴുകി. അങ്ങനെ തലതാഴ്ത്തി മൊബൈല്‍ ഫോണില്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കുന്ന ഒത്തിരി ചെറുപ്പക്കാരെയും ചെരുപ്പക്കാരികളെയും ഞാന്‍ അവിടെ കണ്ടു. അതില്‍ ചിലര്‍ ഇടയ്ക്കിടയ്ക്കായി സെല്‍ഫി എടുത്ത് രസിക്കുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു . ശരിക്കും ഇന്നത്തെ തലമുറയുടെ ഈ ശീലങ്ങള്‍ എന്നെ നന്നെ വേദനിപ്പിച്ചു . അവര്‍ക്ക് വീട്ടില്‍ നടക്കുന്ന സംഭവം വരെ വാട്സ് അപ്പിലൂടെയും ഫേസ് ബൂക്കിലൂടെയും അറിഞ്ഞു കമന്ടിട്ടല്ലേ ശീലം . എന്ത് ചെയ്യാം എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് അന്നൊരു ദിവസം എന്റെ സുഹൃത്ത് സുരേഷ് പറഞ്ഞ സംഭവം  ഓര്‍മ്മ വന്നത് .  

അവന്‍ കുറെ കാലമായി ഗള്‍ഫിലാണ് ജോലിചെയത് വരുന്നത് . കഴിഞ്ഞ തവണ നാട്ടില്‍ അവധിക്ക് വന്ന അടുത്ത ദിവസം സന്ധ്യക്ക്‌ വിളക്ക് വയ്ക്കേണ്ട നേരത്ത്  സീരിയല്‍ കണ്ട്  ലയിച്ചിരിക്കുന്ന ഭാര്യയെ ആണ്. അയാള്‍ അവരോട്‌ ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ട് അടുത്തുകണ്ട  സോഫയില്‍ ഇരുന്നൂ. അയാള്‍ ആകെ വിയര്‍ക്കുന്നുണ്ടായിരുന്നൂ, ഒരു തളര്‍ച്ച അയാളെ ബാധിച്ചിരിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒരു പ്രതികരണവും ഇല്ലാതായപ്പോള്‍ അദ്ദേഹം വേദന കടിച്ചമര്‍ത്തി സോഫയില്‍നിന്നും വിഷമിച്ച് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നൂ. അവിടെ അടച്ചുവച്ച ബക്കറ്റില്‍ നിന്നും മഗ്ഗില്‍ വെള്ളമെടുത്ത് ഗ്ലാസില്‍ പകര്‍ന്നൂ. ആ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു ഒരു കവിള്‍ കുടിച്ചപ്പോഴേക്കും അയാള്‍ കുഴഞ്ഞു വീണു. ഗ്ലാസും മഗ്ഗും ഒരുമിച്ച് വീണ ശബ്ദം കേട്ട് ഭാര്യ അങ്ങോട്ടേക്ക് ഓടി വന്നൂ. അവര്‍ ആ കാഴ്ചകണ്ട്‌ വാവിട്ട്കരഞ്ഞു, പിന്നെപ്പോഴോ ശബ്ദം കേട്ട് മകനും അങ്ങോട്ട്‌ വന്നൂ അവന്‍ വന്നപാടെ മൊബൈലില്‍  വീണുകിടക്കുന്ന അച്ചന്റെ ഫോട്ടോ പകര്‍ത്തി.  അവസാനം നാട്ടുകാരും ചേര്‍ന്ന് അയാളെ  ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു . വഴിയിലുടനീളം മകന്‍ മൊബൈലില്‍  മുഴുകിയിരുന്നൂ.  ആ  കാഴ്ച അയാളുടെ മനസ്സിനെ  വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ടൌണില്‍ വച്ച് നടന്ന സംഭവത്തെ ക്കുറിച്ച്  എന്നോട് വിവരിക്കുമ്പോള്‍  അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നൂ. അവസാനം അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കാം “ എടാ നാട്ടിനേക്കാളും എനിക്ക് ഇപ്പൊള്‍ സുരക്ഷ ഗള്‍ഫിലാണ് അനുഭവപ്പെടുന്നത് . അവിടെ എനിക്ക് എന്ത് പറ്റിയാലും സുഹൃത്തുക്കള്‍ കൂടെക്കാണും. ഇവിടെയാവുമ്പോള്‍ കിടന്നുപോയാല്‍ വെള്ളം പോലും കിട്ടാതെ മരിച്ചുപോവും. ഞാന്‍ കഴിവതും വേഗം തിരിച്ചു പോകുവാ” ഇത് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നൂ. അത് കേട്ട് അറിയാതെ എന്നിലും ഏതോ ഒരു ഭയം പടര്‍ന്നുകയറി.

പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ പുതുതലമുറയെ ഈ കഥ തെല്ലു ചൊടിപ്പിച്ചു എങ്കില്‍. തല കുനിക്കാതെ നെഞ്ചുവിരിച്ചു നിവര്‍ന്ന് നില്‍ക്കുക .ഉണരുക,  ഒരു  പുതിയ ഊര്‍ജ്ജസ്വലരായ തലമുറയാവാന്‍ പ്രയത്നിക്കുക .   
കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : പതിനഞ്ച്

കഷണ്ടിയുടെ വില

എം. പി, എസ്. വീയ്യോത്ത്

വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ്  സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ  പതിവ് പരിപാടികളായ  ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി  കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും  കഴിച്ചുകൂട്ടുന്നൂ   അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും  ഇവിടെ.

 ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെ ക്യാമ്പിന് സമീപത്തുള്ള  ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി  നടന്നൂ . അപ്പോഴും ചിന്ത നാട്ടിലെ ഇടതടവില്ലാത്ത കനത്ത മഴയെക്കുറിച്ചു് മാത്രമായിരുന്നൂ . നമ്മൾ പ്രവാസ സമൂഹത്തിന് എന്നും നാട്ടിൽ എന്ത് സംഭവം നടന്നാലും അതിനെ  വലിയ ആശങ്കയോടെ തന്നെയാണ് വീക്ഷിക്കുന്നത്  .

അതിനിടയിൽ ബസ്സ് സ്റ്റോപ്പിനടുത്ത്  എത്തിയത് പോലും ഞാനറിഞ്ഞില്ല. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വെയിലിന്റെ ചൂട് നന്നേ കൂടിയിരിക്കുന്നൂ. എന്നാലും എന്റെ ശരീര ത്തിന്റെ നിറത്തിന് ആദ്യമേ ഞാൻ ദൈവത്തിനോട് മനസ്സിൽ നന്ദി പറഞ്ഞു . കഠിനമായ വെയില് കൊണ്ട് കറുത്തുപോയല്ലോ എന്ന് ഒരാളും പറയാതിരിക്കാനാണെന്ന് തോന്നുന്നൂ. അത് തമ്പ്രാൻ നേരത്തെ മനസ്സിലാക്കി വെയിലിന് പറ്റിയ നല്ല നിറവും നൽകി അനുഗ്രഹിച്ചു വിട്ടു . പണ്ട് സ്കൂൾ പഠനകാലത്ത്  തൊലി  കറുത്തു പോയതിന് കൂട്ടുകാരുടെ കുത്തു വാക്കുകൾ കേട്ട്   ഒത്തിരി വിഷമിച്ചിട്ടുണ്ടെങ്കിലും ഈ അടുത്താണ്  ആ സത്യം എനിക്കും ബോധ്യപ്പെട്ടത്. പണ്ട്  ആരോ  പറഞ്ഞു കേട്ട പോലെ "നീ ആരാവും എന്ന് പണ്ടേ ഒടേതമ്പ്രാൻ നിശ്ചയിച്ചിട്ടുണ്ട്" എന്ന് .  പണ്ട് കാലത്ത് പട്ടാളത്തിലോ പോലീസിലോ  ചേരാൻ വേണ്ടി നടന്ന സമയത്ത് എയർ ഫോഴ്സ് ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് കാത്തിരുന്ന എന്നെ തേടി നോട്ട് എലിജിബിൾ എന്ന കത്ത് വന്നപ്പോൾ എല്ലാം അവസാനിച്ചു എന്ന് അറിയാതെ ചിന്തിച്ചു പോയി. പിന്നെ നാട്ടിലെ വഴിയിലൂടെ അത്തറും പൂശി നടക്കുന്ന വരെപ്പോലെ ആവാൻ വേണ്ടി അങ്ങനെ ഗൾഫിലേക്ക് വിമാനം കയറിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷമായി എന്നോര്ത്ത് ഇരുന്നപ്പോഴാണ് ബസ്സ്  സ്റ്റോപ്പിൽ വന്നു നിന്നത് .

 അങ്ങനെ ഞാനും ബസ്സിലേക്ക് കയറി കാർഡ് പഞ്ചു ചെയ്ത്  അടുത്തുകണ്ട സീറ്റിൽ ഇരുന്നൂ . സോനാപൂരിലെ ജനത്തിരക്കിൽ നിന്നും ബസ്സ് നഗരമധ്യത്തിലേക്ക് കടന്നൂ . അതുവരെ കണ്ട് മടുത്ത കാഴ്‌ചയിൽ നിന്നും  അല്പസമയത്തേക്കെങ്കിലും മനസ്സിന് ആനന്ദവും  നയനങ്ങൾക്ക്  കുളിരണിയിക്കുന്ന നഗര കാഴ്ചകളും കണ്ട്  ഇരുന്നപ്പോൾ നേരം  പോയത് അറിഞ്ഞില്ല. ബസ്സ് ബർദുബായ് ബസ്സ് സ്റ്റേഷനിൽ ചെന്ന് നിന്നപ്പോൾ മറ്റുള്ള യാത്രക്കാരെപ്പോലെ കാർഡ് പഞ്ച് ചെയ്ത്  ഞാനും ഇറങ്ങി. 

എങ്ങോട്ടേക്ക്  എന്ന് ചി ന്തിച്ചപ്പോഴാണ് അമ്പലത്തിൽ നിന്ന് തുടങ്ങാം എന്ന് മനസ്സ് മന്ത്രിച്ചത്‌ . അങ്ങനെ ക്രീക്കിന്  സമീപത്തുള്ള അമ്പലത്തിലേക്ക് നടന്നൂ . വഴിയരികിലെ പല കാഴ്ചകളും പലകുറി കണ്ടതാണെങ്കിലും എന്റെ കൗതുകത്തിന് ഒരു കുറവും വന്നിട്ടില്ല. അതിലൂടെ നടന്നുനീങ്ങിയ ചില സുന്ദരിമാരിലേക്കും എന്റെ അറിയാതെ ശ്രദ്ധ തിരിഞ്ഞോ എന്ന്  തോന്നി ക്രീക്കിലെ കടൽകാക്ക കളുടെ യും വാഹനങ്ങളുടെയും തിരിക്കിൽനിന്നും അകന്ന് മുന്നോട്ടു നീങ്ങിയപ്പോഴാണ്  വലിയ ക്യുവിലേക്ക് എന്റെ ശ്രദ്ധ  പതിഞ്ഞത് . ഇത് എല്ലാ വെള്ളിയാഴ്ചകളിലും  ഉള്ള കാഴ്ചയായതിനാൽ തന്നെ ഞാനും മടിച്ചു നിൽക്കാതെ  വരിയിൽ നിന്ന് ദർശനവും നടത്തി പുറത്തിറങ്ങി റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ എന്റെ അരികിലേക്ക് നടന്നടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത്  . കാഴ്ച്ചയിൽ തന്നെ അദ്ദേഹം ഒരു സര്ദാര്ജിയാണ് എന്ന് എനിക്ക് മനസ്സിലായി പോരാത്തതിന് നീല നിറത്തിലുള്ള  സ്വീട്ടും പാന്റും ആകെ ഒരു മാന്യനാണ് എന്ന് തോന്നി. പിന്നെ അയാൾ ഹിന്ദിയിൽ എന്റെ തലയിലെ  കഷണ്ടിയെക്കുറിച്ചും അത് തീർത്തും നിർമ്മാർജനം ചെയ്യാനുള്ള  വഴികളെക്കുറിച്ചും വലിയ വായിൽ സംസാരിച്ചപ്പോൾപോലും എനിക്ക് അതിലെ തട്ടിപ്പിന്റെ  സൂചനപോലും ലഭിച്ചില്ല  . പിന്നീട് അദ്ദേഹം എന്നെ പരിസരത്ത് തന്നെയുള്ള  കടയിലേക്ക്  കൂട്ടിക്കൊണ്ടുപോയി . എന്തൊക്കയോ കുറെ സാധനങ്ങൾ കടയിൽ നിന്നും വാങ്ങി സഞ്ചിയിൽ നിറക്കുന്നത്ക കണ്ടപ്പോൾ  എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി . അവസാനം അദ്ദേഹത്തിന്റെ സേവനത്തിനും  സാധനത്തിന്റെയും തുകയായി 900  ദിർഹംസ് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. കൃത്യമായി എന്റെ കൈവശം  അത്രയും  തുക  ഉണ്ട് എന്ന കാര്യം  എങ്ങനെ അദ്ദേഹത്തിന്  മനസ്സിലായി എന്നായി എന്റെ ചിന്ത . ഇങ്ങനെയും പാവങ്ങളായ എന്നെപ്പോലുള്ള തൊഴിലാളികളെ വഞ്ചിക്കാൻ ചിലർ നാട്ടിലെപ്പോലെ  ഈ നഗരത്തിലും ഉണ്ട് എന്ന്  അറിഞ്ഞു ഞാൻ വളരെ വേദനിച്ചു . ഇനി കയ്യിലെ ബസ്സിന്റെ കാർഡ് മാത്രം ബാക്കി . എങ്ങനെ ഈ മാസം തള്ളി നീക്കും എന്നോർത്ത് എനിക്ക് ഒരെത്തും പിടിയും കിട്ടിയതും ഇല്ല . ഇത് ഒരു അറിയിപ്പാണ് ഇങ്ങനെയുള്ള തട്ടിപ്പുകാരെ ക്കുറിച്ച് ഒരു സൂചന നൽകുക മാത്രമേ ഞാൻ ഇവിടെ ചെയ്യുന്നുള്ളൂ . വഞ്ചിതരാകാതെ സ്വയം സംരക്ഷിക്കുക .

കപടലോകത്തെ തെറ്റുകൾ

അദ്ധ്യായം  : പതിനാറ്

അച്ഛന്റെ വേദന  


എം. പി. എസ്സ്. വീയ്യോത്ത്

ഞങ്ങളുടെ സുഹൃത്ത്  പ്രദീപിന് പൊങ്ങച്ചം പറയൽ എന്നും ഒരു വീക്നസ്സ് ആയിരുന്നൂ. അതിന് അവനെ പറഞ്ഞിട്ടും കാര്യമില്ല, അവൻ അങ്ങനെ ആയിത്തീരാൻ പ്രധാന കാരണം അവന്റെ ജീവിത സാഹചര്യം തന്നെയാണ്. കുഞ്ഞുന്നാളിൽ തന്നെ അനാഥൻ ആയ അവന്  ആശ്രയം  മുത്തശ്ശിയായിരുന്നൂ. പക്ഷെ അവന്റെ പാട്ടും പാടിയുള്ള നടത്തം കണ്ടാൽ ഒരിക്കലും ആ മനസ്സിന്റെ നീറ്റൽ  അറിയാനാവില്ല എന്നത് വളരെ ശരിയാണ്.  സ്‌കൂളിൽ വച്ച്‌  ഒരു തല്ലിന്റെ അവസാനമായാണ്  ക്ഷമ ചോദിച്ചുകൊണ്ട് അവൻ എന്റെ അരികിലേക്ക് വന്നത് . അങ്ങനെ ഞങ്ങളുടെ ആ സുഹൃത്ത് ബന്ധം കുറഞ്ഞകാലം കൊണ്ട് വളരെ ദൃഢമായി മാറി.   എന്തിനും ഏതിനും അവൻ ഒരു ബോഡി ഗാർഡ് പോലെ എന്റെ കൂടെ കാണും . അങ്ങനെയിരിക്കെ ഒരു നാൾ ക്‌ളാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പറങ്കിമാവിൻ ചോട്ടിൽ ഇരുന്ന് തലതാഴ്ത്തി ഇരുന്ന് കരയുന്ന അവനെ ഞാൻ കണ്ടത്. ഞാൻ അവന്റെ അരികിലേക്ക് ചെന്നു, ഞാൻ അങ്ങോട്ട് നടന്നടുക്കുന്നത് കണ്ട്  അവൻ വേഗം കണ്ണീർ തുടച്ചു് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അത് വീണ്ടും കരച്ചിലിൽ സമാപിച്ചു . അവൻ എന്റെ തോളിൽ ചാഞ്ഞു കിടന്ന് ഏങ്ങിയേങ്ങി കരഞ്ഞു . അപ്പോഴാണ് അവൻ പറയുന്നത് . അന്ന് അവന്റെ അച്ഛന്റെയും അമ്മയുടെയും ഓർമ്മദിവസമാണ് എന്ന്. അങ്ങനെ അവൻ അവന്റെ കഥ എന്നോട് വിശദമായി പറഞ്ഞപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നിറഞ്ഞു . ഞങ്ങൾ അവിടെനിന്നും ഇരുദിശകളിലേക്ക് നടന്നു . ഞാൻ പ്രദീപിന്റെ അവസ്ഥ ആലോചിച്ചു് മുന്നോട്ടുനടന്നപ്പോൾ വഴിയിലെ തടിപ്പാലവും വയൽ വരമ്പും കടന്ന് വീട്ടിലേക്ക് എത്തിയത് പോലും ഞാനറിഞ്ഞില്ല , യാന്ത്രിക ശക്തിപോലെ ഏതോ ഒന്ന് എന്നെ നിയന്ത്രിച്ചതുപോലെ എനിക്ക് തോന്നി. രാത്രിയിൽ അച്ഛന്റെയും  അമ്മയുടെയും മുമ്പിൽ  പ്രദീപിന്റെ ജീവിതകഥ നിറഞ്ഞകണ്ണുകളോടെ ഞാൻ അവതരിപ്പിച്ചപ്പോൾ 'അമ്മ പറഞ്ഞകാര്യം ഞാൻ ഇന്നും ഓർക്കുന്നൂ . "കണ്ടോ അവന് അച്ഛനോ അമ്മയോ ഇല്ല, ആരെങ്കിലും ഒക്കെ നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വിലയറിയൂ" അന്ന് അമ്മപറഞ്ഞതു വളരെ സത്യമാണ്. അടുത്ത രണ്ട് ദിവസം കഴിഞ്ഞപ്പോൾ പതിവുപോലെ ഞായറാഴ്ച വന്നെത്തി. ആയിടയ്ക്കാണ് അച്ഛൻ പ്രദീപിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരാൻ പറഞ്ഞത്. ഞാൻ വായകൊണ്ട് ട്രൂ ... എന്നും പറഞ്ഞു വണ്ടിയുമോടിച്ചു അവന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു. കുറച്ചു സമയത്തിനകം അവനെക്കൊണ്ട് എന്റെ ഷർട്ടിന്റെ പിന്നിൽ പിടിപ്പിച്ചു ആ വണ്ടിയിൽ വീട്ടിലേക്കു തിരിച്ചെത്തി. അങ്ങനെ പിന്നെപ്പിന്നെ അവൻ ഞങ്ങളിൽ ഒരുവനായി മാറി, ഇപ്പോൾ 'അമ്മ  പറയുമ്പോലെ  അവനും അമ്മയുടെ മകനായി മാറി. എന്തിനും ഏതിനും അവൻ ഞങ്ങളുടെ കൂടെക്കാണും . അങ്ങനെയിരിക്കെ ഒരുനാൾ  മുത്തശ്ശിയും അവനെ വിട്ട് മറ്റേതോ ലോകത്തേക്ക് യാത്രയായി. അന്ത്യകർമ്മങ്ങൾ കഴിഞ്ഞു ശവകുടീരത്തിലേക്ക് നോക്കി നിർനിമേഷനായി നിന്ന പ്രദീപിനെ അച്ഛനും അമ്മയും ചേർന്ന് എന്നോടൊപ്പം വീട്ടിലേക്കു തിരിച്ചു.  അങ്ങോട്ടുള്ള പ്രദീപിന്റെ അച്ഛനും അമ്മയും സഹോദരനും എല്ലാമായി  ഞങ്ങൾ മാറിയപ്പോൾ ജീവിതത്തിൽ ആദ്യമായി ആ സ്നേഹം അവൻ ആസ്വദിക്കുകയായിരുന്നൂ. കുറച്ചു നാളുകൾക്കകം അവൻ അമ്മയുടെ പ്രിയപുത്രനായി മാറി. ആ മാറ്റം എന്നെ ശരിക്കും ഭ്രാന്ത് പിടിപ്പിച്ചു എന്ന് തന്നെ പറയാം . തുടർന്നുള്ള എന്റെ നീക്കങ്ങൾ  മുഴുവനും പ്രദീപിനെ അമ്മയുമായി തെറ്റിക്കുക എന്നായിരുന്നൂ . ഒരു നാൾ അത് അമ്മ കയ്യോടെ കണ്ടുപിടിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ . പിന്നീടുള്ള ദിനങ്ങളിൽ  'അമ്മ അവനെപ്പോലെത്തന്നെ എനിക്കും പ്രാധാന്യം നൽകിയെങ്കിലും എന്റെ മനസ്സിലെ പക അവിടെ കിടന്ന് എനിക്കൊപ്പം തന്നെ വളർന്നൂ.   അങ്ങനെ ഒരു നാൾ അച്ഛൻ പ്രദീപിന് വാങ്ങി നൽകിയ പുത്തൻ സൈക്കിളിന്റെ ബ്രേക്ക് ഇളക്കി മാറ്റി ഞാൻ എന്റെ പ്രതികാരം  നടപ്പിലാക്കി. അന്ന് സൈക്കിളും അവനും കൂടി നിയന്ത്രണം വിട്ട് ആമ്പൽക്കുളത്തിൽ പതിച്ചപ്പോൾ നാട്ടുകാരിൽ ചിലർ ചേർന്ന് രക്ഷിച്ചു് ആശുപത്രിയിൽ ആക്കി. അവന്റെ ആ കിടപ്പ് എന്നെ നന്നേ വേദനിപ്പിച്ചു . അപ്പോഴും അമ്മയുടെ സംശയം എന്നിലേക്ക്‌ നീണ്ടു എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് ബോധ്യമായി . പിന്നെ കുറേദിവസം ഞങ്ങൾ തമ്മിൽ മിണ്ടിയില്ല അവസാനം ഞാൻ ചെന്ന് അമ്മയുടെ മുന്നിൽ കരഞ്ഞു നടന്ന സംഭവം വിവരിച്ചപ്പോൾ 'അമ്മ എന്നെ കരഞ്ഞുകൊണ്ട് ചേർത്തുപിടിച്ചു . അല്പദിവസങ്ങൾക്കകം ആശുപത്രിയിൽ നിന്നും പ്രദീപിനെ അച്ഛൻ വീട്ടിലേക്ക്  കൂട്ടിക്കൊണ്ടുവന്നു. പക്ഷെ അവന്റെ മുഖത്ത് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നൂ. പിന്നീട് ഒരിക്കൽ 'അമ്മ ഒരു കഥാരൂപത്തിൽ അവന്റെ മുൻപിൽ നടന്ന കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ നിറകണ്ണുകളോടെ എന്നെ ചേർത്ത് പിടിച്ചു . അന്നുമുതൽ ഞങ്ങൾ ഇണപിരിയാത്ത സഹോദരങ്ങളായി കാലം കടന്ന് പോയെങ്കിലും  ഞങ്ങളിലെ   ആത്മബന്ധം അവന്റെ അന്ത്യനാളുകൾ വരെ തുടർന്നൂ . നിനച്ചിരിക്കാതെ ഹൃദയം നിലച്ചു്  എന്നന്നേക്കുമായി അവൻ യാത്രയായപ്പോൾ. എന്നിൽ അതുവരെയില്ലാതിരുന്ന ഒരു ഏകാന്തത പടരുന്നതുപോലെ തോന്നി. ഇന്ന് എനിക്ക് ഞങ്ങളുടെ കുടുംബത്തോടൊപ്പം അവന്റെ കുടുംബത്തെയും സംരക്ഷിക്കേണ്ടിയിരിക്കുന്നൂ. അവന്റെ പറക്കമുറ്റാത്ത മകൾ എന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ കണ്ടുനിന്നവരുടെ ഒക്കെ കണ്ണ് നിറഞ്ഞു . എനിക്ക് എന്തുകൊണ്ട് കുട്ടികൾ ഉണ്ടായില്ല ഇന്ന് ആ കുഞ്ഞു സുന്ദരിയാണ് എന്റെ എല്ലാം. അവളിൽ ഞാൻ എന്റെ സുഹൃത്തിന്റെ മുഖം കാണുന്നൂ. ഇന്നവൾ വളർന്ന് വരുമ്പോൾ നാട്ടിലെ അരക്ഷിതാവസ്ഥയോർത്ത് ഏതോ ഒരു ഭയം എന്നെ വേട്ടയാടുന്നൂ. ഞാൻ ഒന്നുറങ്ങിയിട്ട്‌  കാലം ഒത്തിരിയായി. ദൈവമേ എന്റെ മോളെ കാത്തോളണേ എന്ന് പ്രാർത്ഥിക്കാനേ  എനിക്കാവുന്നുള്ളൂ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...