എന്റെ ഒരു സായാഹ്നം
ഹരിതാഭമായ നമ്മളുടെ കൊച്ചു കേരനാട്ടിൽനിന്നും കടലും കടന്നു ഈ മണലാരണ്യത്തിൽ എത്തി കാലങ്ങൾ കഴിഞ്ഞു.
എങ്കിലും നാട് ഇന്നും ഒരു ഗൃഹാത്വരമായ ഓർമ്മഎന്നും കാത്തുസൂക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും വേണ്ടി ഞാൻ ഈ ചെറിയ അനുഭവകഥ സമർപ്പിക്കുന്നു. തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുമെന്നുമുള്ള വിശ്വാസത്തോടെ ഞാൻ സത്യദാസ് .
ഞാൻ പതിവുപോലെ ജോലി കഴിഞ്ഞു സന്ധ്യയോടടുപ്പിച്ചു കരാമയിൽ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള കാർപാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു അടുത്തുള്ള കെട്ടിടത്തിലേക്ക് നടന്നു കയറി.
അവിടെയുള്ള റിസപ്ഷൻ കൗണ്ടറിൽ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഇരുന്നിരുന്നൂ എന്നെ കണ്ടതും GOOD EVENING SIR എന്ന് അഭിസംബോധനചെയ്തു ഞാൻ തിരിച്ചും .
അതിനടുത്തായുള്ള ലിഫ്റ്റിനടുത്തു ചെന്ന് അതിന്റെ ബട്ടൺ ഒന്നമർത്തി ഏതാനും നിമിഷങ്ങൾക്കകം അതിന്റെ വാതിൽ എന്റെ മുന്നിലായി മലർക്കെ തുറന്നു.
ഞാൻ അതിൽ കയറി എന്റെ ഫ്ലാറ്റ് സ്ഥിതിചെയുന്ന മൂന്നാം നിലയിലേക്ക് നീങ്ങി.
അവിടെ എത്തിയപ്പോൾ അതിന്റെ വാതിൽ തുറന്നു ഞാൻ പുറത്തിറങ്ങി വലത്തോട്ടെക്ക് നടന്നു ഫ്ലാറ്റിന്റെ മുന്നിലെത്തി.
അവിടെ വാതിലിനുള്ളിലായി ഒന്ന് രണ്ടു കാർഡുകൾ ആരോ തിരുകി വച്ചിട്ടുണ്ടായിരുന്നൂ,
അതുപോലെ ഒരു ഹോട്ടലിന്റെ മെനുവും കിടന്നിരുന്നൂ. ഞാൻ അതെടുത്തു താഴെ ഒരു വശത്തായി തറയിൽ ഇട്ടശേഷം വാതിൽ തുറന്നു അകത്തു കയറി.
വാതിലിനടുത്തുള്ള ലൈറ്റിന്റെ സ്വിച്ചുകൾ ഓൺ ചെയ്തു.
വാതിലടച്ചു ഷൂസ് അഴിക്കാൻ നോക്കുമ്പോൾ എന്തോ എന്റെ ഷൂസിൽ തട്ടി, അപ്പോഴാണ് അത് ശ്രദ്ധിച്ചത് ഞാൻ നിന്നതു മോളുടെ കുഞ്ഞു ചെരിപ്പിനടുത്തായിരുന്നൂ.
അവിടെ അവളുടെ രണ്ടു ജോഡി കുഞ്ഞു ചെരുപ്പുകളും ഭാര്യയുടെ മൂന്നു ജോഡി ചെരുപ്പുകളുമാണ് ഉണ്ടായിരുന്നത്.
ഷൂസ് അഴിച്ചു അതിനടുത്തായി വച്ച് സോക്സ് അതിൽ തിരുകി ശേഷം, അവിടെ കിടന്ന ചെരുപ്പെടുത്തിട്ടു അടുത്തുകണ്ട സോഫയിൽ ഇരുന്നൂ.
കാലുകൾ അതിനടുത്തു തന്നെയുള്ള ടീപ്പോയിൽ കയറ്റി വച്ച് റിമോട്ട് എടുത്തു ഞെക്കി ടി വി ഓൺ ചെയ്തു.
പിന്നെ റിസീവറിന്റെ റിമോട്ട് എടുത്തു അതും ഓൺ ചെയ്തു.
ഏഷ്യാനെറ്റ് എന്ന ചാനലിൽ ന്യൂസ്അവർ എന്ന പരിപാടി നടക്കുന്നു.
അടുത്തകാലത്ത് സജീവമായ പട്ടി ശല്യത്തെക്കുറിച്ചു നാലോ അഞ്ചോ ആളുകൾ ഇരുന്നു കൂലംകഷമായ ചർച്ച നടക്കുന്നു.
ചിലർ പട്ടികളെ കൊല്ലുന്നതിനെക്കുറിച്ചും.
മറ്റുചിലർ അതിനെ വന്ധ്യം കരിക്കുന്നതിനെ ക്കുറിച്ചും
വേറെചിലർ നായ്ക്കളെ അങ്ങോട്ട്ഈ ആക്രമിച്ചാൽ അത് ഉപദ്രവിക്കൂ എന്നും പറഞ്ഞു ചർച്ചയുടെ മുഴുവൻ സമയവും അതിന്റെ എല്ലാ തലത്തിലും പൊടിപൊടിച്ചുകൊണ്ടിരിക്കുന്നൂ.
ഞാൻ അത് കണ്ടുകൊണ്ടു അങ്ങനെ കിടന്നു പിന്നെപ്പോഴോ ചെറുതായൊന്നു മയങ്ങി,
കണ്ണ് തുറന്നപ്പോൾ പരസ്യങ്ങളായിരുന്നൂ അതിന്റെ ഭംഗിയുമാസ്വദിച്ചു ഞാൻ കണ്ണും തുറന്നു അങ്ങനെ കിടന്നു.
പെട്ടെന്ന് എന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി, കിടന്ന കിടപ്പിൽ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു.
പക്ഷെ അപ്പോഴേക്കും ആ ശബ്ദം നിലച്ചിരുന്നൂ. ഞാൻ അതിന്റെ സ്ക്രീനിലേക്ക് നോക്കി 1 MISSCALL - ALIS-IND എന്ന് സന്ദേശം അതിൽ തെളിഞ്ഞിരുന്നൂ.
അതെ എന്റെ ഭാര്യയുടെ മിസ്സ്കാൾ ആയിരുന്നൂ.
ഞാൻ മനസ്സിൽ പറഞ്ഞു നാട്ടിൽ പോയാലും ഇവളുടെ മിസ്സ്കോളിന് ഒരു കുറവുമില്ല .
ഞാൻ ആ നമ്പറിലേക്കു എന്റെ ഫോണിൽ നിന്നും തിരിച്ചുവിളിക്കാൻ തുടങ്ങി.
മറുവശത്തു ഡയല് ടോൺ കേൾക്കാം ഏതാനും നിമിഷങ്ങൾക്കകം ആലീസ് ഫോണെടുത്തു കൊണ്ട് പറഞ്ഞു "ഹലോ അച്ചായാ സുഖം തന്നെയല്ലേ"
അതെ" എന്നു ഞാൻ മറുപടിയും കൊടുത്തു
തുടർന്ന് അവൾ പറഞ്ഞു "പിന്നെ നമ്മളെ തോമാച്ചനെ നായകടിച്ചു നല്ലപുരുക്കുണ്ട്. സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ എനിക്ക് ഇവിടുത്തെ കാരങ്ങളോർത്തു പേടിയാവുവാ ഞങ്ങൾ അങ്ങോട്ട് വന്നാലോ എന്നാലോചിക്കുവാ ,പിന്നെ ഞാൻ പെട്ടന്ന് അങ്ങോട്ട് വരുവാ ഇവിടെ റോഡിൽ നടക്കാൻ പേടിയാവുന്നു വളരെ മോശം അവസ്ഥയാ ", പിന്നെ കുറച്ചു നിശബ്ദദയ്ക്ക് ശേഷം അവൾ ചോദിച്ചു "പിന്നെ അച്ചായൻ എന്തെങ്കിലും കഴിച്ചാരുന്നോ"
ഞാൻ അപ്പോഴാണ് എത്ര ഭീകരമാണ് നാട്ടിലെ അവസ്ഥ എന്ന് ഓർത്തത്.
"ങ്ങാ വരുന്ന വഴിക്കു ഒരു ബർഗറും ജ്യൂസും കഴിച്ചു" എന്ന് പറഞ്ഞു.
ഞാൻ അവളോട് " പിന്നെ മോളെവിടെ" എന്ന് അന്വേഷിച്ചു
ആലീസ് ഫോൺ മോൾക്ക് പിടിച്ചുകൊടുത്തു അവൾക്കു മൂന്ന് വയസ്സായാതെ ഉള്ളോ കൊച്ചു സുന്ദരി "അവൾ ഫോണിലൂടെ നാട്ടിലെ ഓരോ വിശേഷങ്ങൾ കാര്യമായി പറഞ്ഞു" ഞാൻ എല്ലാത്തിനും ചിരിച്ചുകൊണ്ട് ചെറിയകുട്ടിയെപ്പോലെ അവൾക്കു മറുപടിയും കൊടുത്തു,
കുറച്ചു കഴിഞ്ഞപ്പോൾ ആലീസ് ഫോൺ മോളെടുത്തുനിന്നും എടുത്തു മാറ്റി വീണ്ടും സംസാരിച്ചു തുടങ്ങി അതിനിടക്ക് മകൾ അവളടുത്തുനിന്നും ഫോണെടുത്തതിന്റെ തുടർന്ന് വാശിപിടിച്ചു കരച്ചിലും തുടങ്ങി .
ആലീസ് "പിന്നെ വിളിക്കാം മോള് കരയുവാ" എന്ന് എന്നോട് പറഞ്ഞശേഷം ഫോൺ ഡിസ്കണക്ട് ചെയ്തു .
എന്റെ മനസ്സിനെ മോളുടെ കരച്ചിൽ വല്ലാതെ വേദനിപ്പിച്ചു.
പ്രത്യേകിച്ച് അവർ അടുത്തില്ലാതിനാൽ ഒരു സുഖവുമില്ല അതുമാലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും തലയുംതാഴ്ത്തി നടക്കാൻ തുടങ്ങി .
അപ്പോഴാണ് കോളിംഗ് ബെൽ ഇടതടവില്ലാതെ മുഴങ്ങുന്നത് കേട്ടത്.
ഞാൻ വേഗം ആരാണെന്നറിയാനായി നടന്ന് വാതിൽ തുറന്നു.

സുജാതേച്ചി
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അടുത്ത ഫ്ളാറ്റിലെ സുജാതച്ചേച്ചി നിൽക്കുന്നൂ ,
സുജാതചേച്ചി എന്നെക്കണ്ടതും കരഞ്ഞുകൊണ്ട് "ചോദിച്ചു ജോസേ ഒന്ന് വരാമോ? കുറുപ്പേട്ടന് ഒരു നെഞ്ചുവേദന വേഗം ആശുപത്രിയിൽകൊണ്ടുപോവണം."
"സുജാതേച്ചി ഞാൻ ഇപ്പൊ വരാം" എന്നു പറഞ്ഞു വേഗം എന്റെ റൂമിലേക്ക് പോയി. ലൈറ്റും ടി വി യും ഓഫ്‌ചെയ്തു ശേഷം ഫോണെടുത്തു വാതിലും പൂട്ടി ഇറങ്ങി, സുജാതേച്ചിയോടോപ്പം നടന്നു,
ഞങ്ങൾ കുറുപ്പേട്ടന്റെ അടുത്തെത്തി.
അവിടുത്തെ അവസ്ഥ മനസ്സിലാക്കിയ ശേഷം ഞാൻ ചോദിച്ചു എന്താ ശരിക്കു സംഭവിച്ചത് .
അവർ കരഞ്ഞുകൊണ്ട് പറഞ്ഞു "കുറുപ്പേട്ടൻ പ്രഷറിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നൂ അതിനോടൊപ്പമുള്ള ഗ്യാസിന്റെ ഒരു മരുന്ന്ഉണ്ടായിരുന്നു അത് കഴിച്ചില്ല. അതാണെന്ന് തോന്നുന്നു "
ഞാൻ പറഞ്ഞു "ഏതായാലും ഹോസ്പിറ്റലിൽ ഒന്ന് കൊണ്ടുപോവാം ,"
അവർ തലയാട്ടി സമ്മതിച്ചു.
ഞാൻ ഫോണെടുത്തു ആംബുലൻസിന്റെ നമ്പറിലേക്കു വിളിച്ചു കാര്യം അവതരിപ്പിച്ചൂ .
അതിനിടയിൽ സുജാതേച്ചി അബുദാബിയിലുള്ള അവരുടെ മകളെ വിളിച്ചു കാര്യമവതരിപ്പിച്ചുകൊണ്ട് കരയാൻ തുടങ്ങി .
അൽപസമയത്തിനകം ഒരു ആംബുലൻസിന്റെ നിലവിളി ശബ്ദം കേട്ട് തുടങ്ങി.
അൽപ്പം സമയം കഴിഞ്ഞു കാളിംഗ് ബെൽ മുഴങ്ങാൻ തുടങ്ങി ,
ഞാൻ വാതിൽ തുറന്നു ,
അപ്പോൾ ആംബുലൻസിന്റെകൂടെവന്ന നഴ്സിംഗ് സ്റ്റാഫും ഫ്ളാറ്റിലെ വാച്ച്മാനായ ഉസ്മാനിക്കയും അകത്തേക്ക് കയറി വന്നു .
നഴ്സിംഗ് സ്റ്റാഫ് കുറുപ്പേട്ടന്റെ പൾസും പ്രെസ്സറും ചെക്ക്‌ചെയ്തു.
ശേഷം അവർ കുറുപ്പേട്ടൻ കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ കുറിപ്പടിയും മരുന്നുകളും ആവശ്യപ്പെട്ടു.
സുജാതേച്ചി അത് അവർക്കു കൈമാറി .
അവരതു വിശദമായി പരിശോധിച്ചു .
പിന്നെ അതിലൊരു നേഴ്സിങ് സ്റ്റാഫും ഉസ്മാനിക്കയും കൂടി സ്‌ട്രെച്ചറെടുക്കാൻ താഴെ ആംബുലൻസിലേക്കു പോയി
കുരച്ചുകഴിഞ്ഞു സ്ട്രൂച്ചറും കൊണ്ട് മറ്റൊരാളോടൊപ്പം അവർ വന്നു .
കുറുപ്പേട്ടനെ സ്‌ട്രെച്ചറിൽ ഞാനും അവരും കൂടി മാറ്റി കിടത്തി.
അപ്പഴും കുറുപ്പേട്ടൻ കണ്ണടച്ച് നെഞ്ചത്ത് വലതു കയ്യും വച്ച് അനങ്ങാതെ കിടന്നു .
സുജാതേച്ചി അപ്പോഴും മോളെവിളിച്ചു കരഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ,
അവർ വേഗംതന്നെ ഫോൺ കട്ട് ചെയ്തു ഞങ്ങൾ കുറുപ്പേട്ടനെയും കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുമായുള്ള സുജാതേച്ചി യുമൊടുപ്പം ഫ്ലാറ്റിന്റെ വാതിലിനു എതിർവശത്തുള്ള ലിഫ്റ്റിനടുത്തെത്തി .
അപ്പോഴാണ് സുജാതേച്ചിയുടെ ഫ്ലാറ്റ് പൂട്ടിയില്ലന്നു എനിക്ക് ഓർമ്മ വന്നതു ഞാൻ വേഗം പോയി ഫ്ലാറ്റ് പൂട്ടി താക്കോൽ സുജാതചേച്ചിയുടെ കൈകളിൽ ഏൽപ്പിച്ചു .
അപ്പോൾ ലിഫ്റ്റിന്റെ വാതിൽ തുറന്നു.
അതിൽനിന്നും ലിഫ്റ്റിൽ നിന്നും ഡോക്ടർ ജാസ്മിൻ ഇറങ്ങി വന്നു ,

ഡോക്ടർ ജാസ്മിൻ
അവർ സുജാതേച്ചിയുടെ നാട്ടുകാരിയാണ്.
വെളുത്തുമെലിഞ്ഞു കണ്ണടവെച്ച ഒരു സ്ത്രീ
കൗതുകത്തോടെ എന്നോട് കാര്യമാരാഞ്ഞു
പിന്നെ നഴ്സിംഗ് സ്റ്റാഫിനോടും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കിയശേഷം .
നേരെ സുജാതെച്ചിയുടെ അടുത്ത് ചെന്ന് "ഒരുമിനിറ്റു ഞാനും വരാം" എന്ന് പറഞ്ഞു നേരെ അവരുടെ റൂമിലേക്ക് നടന്നു .
എല്ലാവരും കൂടി കുറുപ്പേട്ടനെയും കൊണ്ട് ലിഫ്റ്റിലേക്കു കയറി.
സുജാതച്ചേച്ചി കുറുപ്പേട്ടന്റെ അടുത്ത് അദ്ദേഹത്തെ നോക്കികൊണ്ട് അങ്ങനെ നിന്നു.
ഞാനും സ്റ്റാഫ്‌നെഴ്‌സുകളും കയറി ലിഫ്റ്റിന്റെ വാതിലടയാൻ തുടങ്ങുമ്പോളെക്ക് ഡോക്ടർ ജാസ്മിനും എത്തി.
അവരും കൂടി ലിഫ്റ്റിൽ ഉള്ള ചെറിയ സ്ഥലത്തു ശ്രദ്ധിച്ചു കയറി .
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും കൂടി താഴത്തെ നിലയിൽ എത്തി.
കുറുപ്പേട്ടനെ കിടത്തിയ സ്ട്രെച്ചർ അവർ ആംബുലൻസിലേക്കു കയറ്റി ,
സുജാതേച്ചി കുറുപ്പേട്ടന്റെ കൂടെ ആംബുലൻസിൽ കയറി.
എന്നോട് ഡോക്ടർ ജാസ്മിൻ "നമുക്ക് എന്റെ വണ്ടിയിൽ പോകാം" എന്ന് പറഞ്ഞു.
അങ്ങനെ ഞാനും അവരുടെ കാറിൽ ആംബുലൻസിനൊപ്പം ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് നിലവിളിശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കുതിച്ചു പാഞ്ഞു.
ഞങ്ങളും കഴിവതും വേഗം ആംബുലൻസിനു പുറകിലായി പോയി കൊണ്ടിരുന്നൂ.
ദൂരെ ആംബുലൻസ് ആശുപത്രിയുടെ കവാടം കടന്നു അകത്തേക്ക് കയറുന്നത് വ്യക്തമായി കാണാം .
ഞങ്ങളവിടെ എത്തുമ്പോഴേക്കും അവർ കുറുപ്പേട്ടനെ ഐ സി യൂ വിലേക്കു മാറ്റി യിരുന്നൂ എന്നറിയാൻ കഴിഞ്ഞു.
ഞങ്ങൾ ഐ സി യൂ വിനെ ലക്ഷ്യമാക്കി നടന്നു .
അവിടെ പുറത്തു കസേരയിൽ തളർന്നിരിക്കുന്ന സുജാതച്ചേച്ചി ഉണ്ടായിരുന്നൂ.
ഞാനും ഡോക്ടർ ജാസ്മിനും സുജാതേച്ചിയെ സമാധാനിപ്പി ച്ച ശേഷം .
ഡോക്ടർ ജാസ്മിൻ ഡ്യൂട്ടി ഡോക്ടറെ കാണാനായി അദ്ദേഹത്തിന്റെ ക്യാബിനിലേക്കു പോയി.
ഞാൻ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു .
കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ ജാസ്മിൻ തിരിച്ചു വന്നു ,
അവർ നേരെ സുജാതെച്ചിയോടും എന്നോടും പറഞ്ഞു "പേടിക്കണ്ട കാര്യമായൊന്നും തന്നെയില്ല ഇന്നും ഇന്നലെയും ഗ്യാസിന്റെ മരുന്ന് കഴിച്ചില്ല അതുകൊണ്ടാ ഈ നെഞ്ച് വേദന ഇപ്പൊ ഒബ്സെർവഷനിലാ .
സുജാതേച്ചി ഡോക്ടർ ജാസ്മിനോട് ചോദിച്ചു "മോളെ എനിക്കൊന്നു അദ്ദേഹത്തെ കാണാൻപറ്റുമോ" ,
അപ്പോൾ ഡ്യൂട്ടി ഡോക്ടർ റൗണ്ട്സിനായി വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഡോക്ടർ ജാസ്മിൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി കാര്യമവതരിപ്പിച്ചു.
അദ്ദേഹം "ഞാൻ പറയാം" എന്നും പറഞ്ഞു നടന്നു ചെന്ന് ഐ സി യൂ വിൽ കയറി.
കുറച്ചുകഴിഞ്ഞു അദ്ദേഹം നേഴ്സിനോടൊപ്പം പുറത്തിറങ്ങി ഡോക്ടർ ജാസ്മിനെ വിളിച്ചു "കയറി കണ്ടു കൊള്ളട്ടെ " എന്ന് പറഞ്ഞു.
സുജാതച്ചേച്ചി കസേരയിൽ നിന്നും എഴുനേറ്റു നടന്നു നേഴ്സിനോടൊപ്പം ഐ സി യൂ വിൽ കയറി.
കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം പുറത്തേക്കു കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ട് നേഴ്സിനോടൊപ്പം പുറത്തേക്കു ഇറങ്ങി.
അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു .
ഞാനും ഡോക്ടറും നേഴ്സിനോട് കാര്യങ്ങൾ തിരക്കിയശേഷം സുജാതേച്ചിയുടെ അടുത്തേക്ക് ചെന്നു.
ഡോക്ടർ ജാസ്മിൻ അവരോടു പറഞ്ഞു " സുജേച്ചി രണ്ടു മൂന്നു ദിവസത്തി നുള്ളിൽ ഡിസ്ചാർജ് ചെയ്തു വീട്ടിൽ പോകാം എന്ന ഡോക്ടർ പറഞ്ഞേ ".
അതിനിടക്ക് അവരുടെ മകൾ പ്രിയയും ഭർത്താവും അബുദാബിയിൽ നിന്നും അവിടെ എത്തിചേർന്നു .
അവർ നേരെ നടന്നു സുജാതേച്ചിയുടെ അടുത്തെത്തി അവരുടെ കൈകളിൽ പിടിച്ചുകൊണ്ടു അങ്ങനെ ഇരുന്നൂ ,
ഡോക്ടർ ജാസ്മിനും ഞാനും വിവരങ്ങൾ അവരുടെ ഭർത്താവിനെ ധരിപ്പിച്ചു
അപ്പോഴേക്ക് ഞങ്ങളുടെ ഫ്ലാറ്റിലുള്ള കുറച്ചുപേരും സുജാതേച്ചിയുടെ ബന്ധുക്കളും നാട്ടുകാരും മറ്റുമായ ഒത്തിരി പേർ വിവരമറിഞ്ഞു അങ്ങോട്ട് വന്നുകൊണ്ടിരുന്നിരുന്നൂ .
ഞങ്ങൾ സുജാതെച്ചിയോടും മകളോടും അനുവാദവും ചോദിച്ചു വീട്ടിലേക്കു തിരിച്ചു.
പോകുന്ന വഴിക്കു ഡോക്ടർ ജാസ്മിൻ എന്റെ ആലീസിന്റെ യും മോളെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .
അങ്ങനെ ഞങ്ങൾ താമസിക്കുന്ന ബിൽഡിംങിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിൽ കാര് പാർക്ക് ചെയ്തശേഷം അതിൽ നിന്നും ഇറങ്ങി.
കാർ ലോക്ക് ചെയ്തശേഷം ഡോക്ടർ ജാസ്മിനും ഞാനും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.
അവിടെ എന്റെ രണ്ടു സുഹൃത്തുക്കളും വാച്ച്മാൻ ഉസ്മാനിക്കയും ഞങ്ങളേയും കാത്തുനിന്നിരുന്നൂ,
ഉസ്മാനിക്ക വിവരങ്ങളാരാഞ്ഞ ശേഷം ഞങ്ങളോടൊപ്പം ലിഫ്റ്റ് ലക്ഷ്യ മാക്കി നടന്നു.
അതിൽ കയറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങാനായി ലിഫ്റ്റിന്റെ വാതിൽ തുറന്നു .ആനി എനിക്ക് ഒന്നിനും ഒരു മനസ്സുഖമില്ലായിരുന്നതിനാൽ അന്നത്തെ വീക്കെൻഡ് പ്രോഗ്രാം ഭക്ഷണത്തിൽ ചുരുക്കി.
കുറുപ്പേട്ടന്റെ അവസ്ഥ എന്റെ മനസ്സിൽ അനാവശ്യമായോട് പേടിയായി നിഴലിച്ചു .
ഞാൻ അന്നാണ് എന്നെ ശരിക്കൊന്നു കണ്ണാടിയിൽ നോക്കിയത് .
ഞാൻ ശരിക്കൊണ്ടു ഒന്ന് ഞെട്ടി.
ഈ വലിയ വയറും താടിയും ഒരു വല്ലാത്ത ഭാരമായനുഭവപ്പെട്ടതു അപ്പോഴാണ് .
കൊളസ്ട്രോളും രക്തസമ്മർദവും ഷുഗറും ചെറുതാ യുണ്ടായിരുന്ന ഞാൻ അന്ന് പ്രതിജ്ഞ എടുത്തു ഒരിക്കലും എനിക്ക് പാലിക്കാൻ പറ്റാത്ത പ്രതിജ്ഞ
തടിയനായ ഞാൻ ഇനിമുതൽ ഭക്ഷണം കുറച്ചു മെലിയാൻ പോവുന്നൂ ,
ഇതറിഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ വിളിച്ചു തമാശയാക്കി
ചിരിച്ചു .
അതിലൊരുവൻ ഹിന്ദിയിൽ എന്നെ വെല്ലു വിളിച്ചു "ഭക് ചോദി നഹി മാന് താ ,ഹിമ്മത്തേതോ കാർക്കെ ദിഖ - അതിനർത്ഥം ( സംസാരം വേണ്ട ധൈര്യമുണ്ടെങ്കിൽ ചെയ്തുകാണിക്കു എന്നാണ് ) ഒരു പക്ഷെ എനിക്കൊരുറപ്പുമില്ലാത്ത ആ സാഹസത്തിനു ഞാൻ മുതിരുവാ ഒന്ന് കൈവച്ചാനിഗ്രഹിച്ചേക്കണം "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ