മാതൃസ്നേഹം
എം.പി.എസ്.വീയ്യോത്ത്
അന്നുംപതിവുപോലെ അയാൾ ആ ഹോട്ടലിൽ കയറി പതിവ് ബെഞ്ചിൽ ഇരുന്നു. ഉദ്ദേശം മുപ്പത്തിഅഞ്ച്
വയസ്സുപ്രായം തോന്നിക്കുന്ന അയാളുടെ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നു.
അയാൾ കടക്കാരനേ നോക്കി വിളിച്ചു പറഞ്ഞു " കുമാരേട്ടാ... രണ്ടു പൊറോട്ട,
അയാൾ കടക്കാരനേ നോക്കി വിളിച്ചു പറഞ്ഞു " കുമാരേട്ടാ... രണ്ടു പൊറോട്ട,
പിന്നെ... മീനെന്താ ഉള്ളത്?"
കുമാരേട്ടൻ പറഞ്ഞു "അയല മുളകിട്ടത് , എടുക്കട്ടേ?"
കുമാരേട്ടൻ പറഞ്ഞു "അയല മുളകിട്ടത് , എടുക്കട്ടേ?"
" ആയിക്കോട്ടെ, അതിന്റെകൂടെ ഒരു മീഡിയം ചായയും , പിന്നേ... ഒരു ഊണ് പാർസലും" എന്നും പറഞ്ഞപ്പോൾ
കുമാരേട്ടൻ " എല്ലാദിവസവും ഊണ് പാർസൽ കൊണ്ടുപോവുന്നുണ്ടല്ലോ ആർക്ക് വേണ്ടിയാ ?"എന്ന് ചോദിച്ചപ്പോൾ
അയാൾ വെറുതെ ചിരിച്ചു കാണിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല.
അയാൾ വെറുതെ ചിരിച്ചു കാണിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല.
അൽപ സമയത്തിനകം കുമാരേട്ടൻ അകത്തുനിന്നും പൊറാട്ടയും അയലക്കറിയും അടങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുമായി വന്നു മേശമേൽ വെച്ചു . അയാൾ പൊറോട്ടയും അയലക്കറിയും തന്റെ
അരികിലേക്ക് നീക്കി വച്ച് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി . അത്കഴിച്ചുകഴിയുമ്പോളേക്കും അയാൾക്കുള്ള ചായയും മറ്റേക്കയ്യിൽ ഒരു പാഥേയവുമായി കുമാരേട്ടൻ
അകത്തുനിന്നും കടന്ന് വന്നു. ചൂടുള്ള ചായ ഊതിക്കുടിച്ചുകൊണ്ടു കുറച്ചു സമയം കൂടി അയാൾ അവിടെത്തന്നെ
ഇരുന്നു. പിന്നീട് എഴുന്നേറ്റു കയ്യും മുഖവും കഴുകി അരക്കു
തിരുകിയിരുന്ന തൂവാലകൊണ്ട് തുടച്ചു് പണവും കൊടുത്തു ബാക്കിവാങ്ങി, മേശപ്പുറത്തുവച്ച പാഥേയവുമായി അയാൾ വെളിയിലേക്കു ഇറങ്ങി റോഡിൻറെ ഓരം പിടിച്ചു വലത്തോട്ട് നടന്നു. അധികമകലെയല്ലാതെ റോഡിലെ വളവിന്റെ
ഓരത്തുണ്ടായിരുന്ന അങ്ങിങ്ങു കീറിയ ഒരു ഷെഡിനടിയിലായി വൃദ്ധ ഇരിപ്പുണ്ടായിരുന്നൂ . അയാൾ ആ പൊതിച്ചോറ് വൃദ്ധയ്ക്കു കൈമാറിയ ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ആ വൃദ്ധ നിറഞ്ഞ കണ്ണുകളുമായി കയ്യിലെ പൊതിച്ചോറും കൊണ്ട് അയാൾ നടന്നകലുന്നതും നോക്കി ഇരുന്നൂ, പിന്നീട് അവർ ആ പൊതിച്ചോറിന്റെ കെട്ട് അഴിക്കാൻ തുടങ്ങി വാഴനാര് കൊണ്ട് കെട്ടിഉറപ്പിച്ചതിനാൽ ആ കെട്ട് അഴിക്കാൻ ഇച്ചിരി വിഷമിച്ചു എന്ന് തന്നെ പറയാം . അപ്പോഴേക്കും എവിടെനിന്നോ
കുറെ തെരുവ് കുഞ്ഞുങ്ങൾ അവരുടെ അടുത്തേക്ക് ഓടിയെത്തി ചിരിച്ചു കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി .
അവർ ആ കുട്ടികൾക്ക് ഒരോരുത്തർക്കായി ഭക്ഷണം വാരിക്കൊടുത്തുകൊണ്ടും
ചിലപ്പോഴൊക്കെ സ്വയം കുറച്ചു കഴിച്ചു അല്ല കഴിച്ചു എന്ന് വരുത്തി.
ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അയാൾ അധികം അകലെയല്ലാതെ നിൽപ്പുണ്ടായിരുന്നൂ. ഭക്ഷണം കഴിച്ചു ആ പൊതിഞ്ഞ ദിനപ്പത്രം അവർ ദൂരേക്ക് വലിച്ചെറിഞ്ഞു . പക്ഷെ അത് റോഡരികിലെ ചെടിയുടെ ഇലകളിൽ തട്ടിത്തെറിച്ചു് വീണത് അയാളുടെ കാലുകൾക്കരികിലായിരുന്നു. മെല്ലെ മെല്ലെ ആ ചുരുണ്ട കടലാസ്സ്പൊതിയുടെ ചുരുള്‍ അഴിഞ്ഞു വന്നു. അപ്പോഴാണ് അയാളുടെ ശ്രദ്ധ ആ വാർത്തയിൽ ഉടക്കിയത്. അതുകണ്ട് അയാൾ ശരിക്കും ഞെട്ടി എന്ന് പറയാം. അയാൾ ആ പത്രത്താൾ കുനിഞ്ഞെടുത്ത് വാർത്തയിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നീട് മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കയ്യിലെ പത്രത്താളുമായി അയാൾ വൃ ദ്ധയുടെ അരികിലേക്ക് നടന്നു.
അയാൾ നടന്ന് വരുന്നത് കണ്ടു വൃദ്ധ ചിരിച്ചു കൊണ്ടിരുന്നിടത്തുനിന്നും ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷെ കാലിലെ അസഹനീയമായ വേദന അതിനവരെ അനുവദിച്ചില്ല. അപ്പോഴേക്കും അയാൾ നടന്നു അവർക്കരികിൽ എത്തിയിരുന്നൂ. അവിടെ ഉണ്ടായിരുന്ന മറ്റൊരു കല്ലിന്റെ മുകളിലായി അവര്‍ക്കഭിമുഖമായി അയാൾ ഇരുന്നു. അയാള്‍ വൃദ്ധയുടെ മുഖത്തും പത്രതാളിലും മാറിമാറി നോക്കിയശേഷം ചോദിച്ചു "നിങ്ങള്‍ വേലിയിൽ നാണുമാഷുടെ ഭാര്യ ജാനകിടീച്ചറല്ലേ" അയാളുടെ ആ അപ്രതീക്ഷിതമായ ചോദ്യംകേട്ട് വൃദ്ധശരിക്കും ഞെട്ടി. പിന്നെ സ്ഥലകാലബോധം വീണ്ടെടുത്ത് അയാളോട് ക്ഷുഭിതയായിക്കൊണ്ട് ചോദിച്ചു "നീ ഏതാ നിനക്കെങ്ങനെ എന്നേ അറിയാം "

അയാള്‍ ശാന്തനായിക്കൊണ്ട് പറഞ്ഞു തുടങ്ങി
"ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടോന്ന് എനിക്കറിയില്ല, പക്ഷെ എനിക്ക് ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല. ആരോരുമില്ലാത്ത കാലത്തു അന്നവും വിദ്യ യും നൽകിയ ആളാണ് ടീച്ചർ. റ്റീച്ചറില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴുള്ള നിലയിലേക്ക് ഒരിക്കലും എത്തില്ലായിരുന്നു . ഞാൻ ടീച്ചറെ കുറെ തിരഞ്ഞു. പഴയ വീടിന്റെ പരിസരത്തു പോയപ്പോൾ അറിഞ്ഞു ടീച്ചർ മോന്റെകൂടെ ദുബൈയിൽ ആണെന്ന്".

ടീച്ചർ നെടുവീർപ്പിട്ടു പിന്നിട്ടു നിറഞ്ഞ
കണ്ണുമായി ഇടറിയ ശബ്ദത്തിൽ പറഞ്ഞു "മകൻപോലും... എനിക്കാരുമില്ല "
അയാൾ അതുകേട്ടു വളരെ വിഷമിച്ചു .അപ്പോഴാണ് കുമാരേട്ടൻ അതുവഴി വന്നത്.
അദ്ദേഹം വീട്ടിലേക്കു പോവുന്ന വഴിയായിരുന്നൂ .
അയാൾ വൃദ്ധയുടെ അടുത്തിരിക്കുന്നത് കണ്ട് കുമാരേട്ടൻ അങ്ങോട്ട് വന്നു .കുമാരേട്ടൻ അയാളോട്
ചോദിച്ചു "നിങ്ങളെന്താ ഇവിടെയിരിക്കുന്നേ"
അയാൾ നിറകണ്ണുകളോടെ കുമാരേട്ടനെ നോക്കി.
കുമാരേട്ടൻ അയാളോടൊപ്പം അവിടെ ഇരുന്നു എന്നിട്ടു
അയാളോട് ചോദിച്ചു" എന്താണ് കാര്യം ? ഇതാരാ...?"
തൊണ്ടയിടറിക്കൊണ്ട് അയാൾ പറഞ്ഞു "എനിക്ക് അന്നവും വിദ്യയും നൽകിയ എന്റെ ജാനകി ടീച്ചറായിത് , ടീച്ചറെ ഇനി തിരയാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല .
ജിജ്ഞാസയോടെ ടീച്ചറോട് എങ്ങനെ ടീച്ചർ ഇവിടെ എത്തി എന്ന് ചോദിച്ചു.അതിനിടയിൽ കുമാരേട്ടനും അയാളും കൂടി ടീച്ചറെ അവിടെയടുത്തുണ്ടായിരുന്ന കുമാരേട്ടന്റെ വീടിന്റ് വരാന്തയിലെ കസേരയിൽ താങ്ങിപ്പിടിച്ചു് കൊണ്ടിരുത്തി. ആ യാത്രയില്‍ ടീച്ചർ
കാലിലെ വേദനയാൽ നന്നെ വിഷമിച്ചു. കുമാരേട്ടന്റെ ഭാര്യ ടീച്ചർക്ക് കുടിക്കാൻ ഒരു ഗ്ലാസ്സ് ചൂട് ചായ കൊണ്ടുകൊടുത്തു .ടീച്ചര്‍ ആ ചായ ഗ്ലാസ്സ്
വാങ്ങി ചുണ്ടോടടുപ്പിച്ചു ഊതി കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സ് അടുത്തുള്ള മേശമേല്‍
വച്ച് എന്തോ ആലോചനയില്‍ മുഴുകി .
അവര്‍ പലവുരു ചോദ്യമാവര്ത്തിച്ചപ്പോള്‍ ടീച്ചർ അധികമാര്‍ക്കും അറിയാത്ത ആ സത്യം പറഞ്ഞു തുടങ്ങി “നീ പറഞ്ഞത് വളരെ
ശരിയായിരുന്നൂ ഞാൻ മകന്റെ കുടുംബത്തോടൊപ്പം ദുബൈയിൽ പോയി. കുറച്ചു ദിവസം എല്ലാം നല്ലസന്തോഷത്തിൽ കടന്നുപോയി. അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ മരുമകൾ അവിടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീയെ ഓരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് ഇനി വരണ്ട എന്നും പറഞ്ഞു വിട്ടു.അതിനുശേഷം അവളുടെ സ്വഭാവം മാറിത്തുടങ്ങി. അങ്ങനെ ഞാൻ ഭക്ഷണമുണ്ടാക്കിയും
വീട് വൃത്തിയാക്കിയും മറ്റും സഹായിച്ചു തുടങ്ങി .ഒരുദിവസം എനിക്ക് തീരെ സുഖമില്ലാതെ കിടപ്പിലായി, അന്ന് എനിക്ക് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. അവൾ ജോലികഴിഞ്ഞു വന്നു എന്നെ കുറെ ച്ചീത്ത വിളിച്ചുവെറുമൊരു വേലക്കാരിയോട് പെരുമാറുന്ന പോലെയാണ് അവൾ അന്ന് എന്നോട് പെരുമാറിയത്. എന്റെ മകനെ ഒരുദിവസം തനിച്ചു കിട്ടിയപ്പോൾ ഞാൻ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു .കൂട്ടത്തില്‍ ഞാൻ നാട്ടിൽ പൊയ്ക്കൊള്ളാം എന്നും സൂചിപ്പിച്ചു. പക്ഷെ അവൻ ഒന്നും പറയാതെ നടന്നു നീങ്ങി. രാത്രി അവൻ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു , അവൾ കലിതുള്ളികൊണ്ടു എന്റെയടുത്തുവന്നു പറഞ്ഞു" എന്താ തള്ളെ നാട്ടിലെന്താ വച്ചിരിക്കുന്നെ " പിന്നെയാണ് ഞാൻ അറിയുന്നത് വിസക്കാണ് എന്നുപറഞ്ഞു എന്നെകൊണ്ട് ഒപ്പിട്ടു വാങ്ങിയ കടലാസ്സുകളുടെ കൂട്ടത്തിൽ പവർ ഓഫ് അറ്റോർണിയും ഒപ്പിട്ടു വാങ്ങിയിരുന്നൂന്ന് . അവിടെനിന്നും ഒന്നോ രണ്ടു ദിവസം കഴിഞ്ഞു കാണും. അവിടുത്തെ എ സി യുടെ തണുപ്പും തറയിലെ തണുപ്പുമേറ്റ് കാല് താഴെ വയ്ക്കാൻ ഞാൻ നിന്നേ പ്രയാസപ്പെട്ടു , ഒരുദിവസം മകനും ഭാര്യയും എന്റെ കട്ടിലിനടുത്തു വന്നു എനിക്ക് എന്റെ പാസ്സ്പോര്ട്ടും ടിക്കറ്റും തന്നു എന്നിട്ടു അടുത്ത ദിവസം കാലത്തു ഞാനും എന്റെ മോനും കൂടി നാട്ടിൽ പോകുന്നൂ എന്ന് അറിയിച്ചു.എനിക്ക് സന്തോഷമായി , അന്ന് ഞാൻ നേരത്തേ കിടന്നു. രാവിലെ നേരത്തെ എഴുന്നേറ്റു മകന്റെയും കുടുംബത്തിന്റെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു. എന്റെ പേരക്കുട്ടിക്ക് ഒരു ഉമ്മയും കൊടുത്തു മോന്റെ കൂടെ എയർപോർട്ടിലേക്കു യാത്രതിരിച്ചു. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്റെ പാസ്പോര്ട്ട് അടങ്ങിയ ബാഗ് കയ്യിൽ തന്നു മോൻ എന്റെ അടുത്ത് തന്നെ ഇരുന്നൂ . വിമാനത്തിൽ കയറാനുള്ള അറിയിപ്പ് വന്നപ്പോൾ എന്നെയും കൂട്ടി മോൻ മറ്റുള്ളവരോടൊപ്പം കയറി എന്റെ ഒപ്പം ഇരുന്നൂ . വിമാനം പറന്നു പൊങ്ങി കുറേനേരത്തെ നിശബ്ദത , വിമാനത്തിന്റെ മുരളാല് മാത്രം . അതിനിടയിൽ ഞാനൊന്നു സ്വല്പം മയങ്ങി പിന്നെ എപ്പോഴോ വിമാനം തറയിൽ തൊട്ടു. അപ്പോഴേക്കും
ഞങ്ങള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തി എന്നുപറഞ്ഞു അനൗൺസ്മെന്റ് വന്നു. എല്ലാവരുമോടൊപ്പം ഞാനും മോനും വിമാനത്തില്‍നിന്നും
ഇറങ്ങി. അവിടുത്തെ നടപടിക്രമങ്ങളും കഴിഞ്ഞു ഞങ്ങള്‍ വിമാനത്താവളത്തിന്റെ പുറത്തേക്ക് കടന്നു. എന്നെ ഒരു കാറിൽ ഇരുത്തി എന്റെ മോന്‍ പാസ്പോര്ട്ട് അടങ്ങിയ ബാഗ് വാങ്ങി നോക്കി കുറച്ച്പണവും അതില്‍
വച്ചശേഷം അത് എനിക്ക് തിരിച്ചുതന്നു .
ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ എന്റെ മോൻ ഡ്രൈവറോട് എന്തോ പറയുകയായിരുന്നൂ. ഡ്രൈവര്‍ തിരിച്ചു വന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ആ കാർ എന്നെയും കൊണ്ട് അവിടെനിന്നും
യാത്ര പുറപ്പെട്ടു. ഞാൻ മോനെ കുറെ സമയം നീട്ടി വിളിച്ചു പക്ഷെ അവൻ കേട്ടില്ല,
അല്ലെങ്കില്‍ കേട്ടില്ലെന്നു നടിച്ചു . ഡ്രൈവർ ഒന്നും മിണ്ടാതെ എന്നെയും കൊണ്ട്
വന്ന് ഇവിടെ ഒരു പീടിക കോലായിൽ ഇറക്കിവിട്ടു തിരിച്ചു പോയി. പിന്നെ ഇത്രയും ദിവസം നീയാണ് മോനെ
എനിക്ക് ഭക്ഷണം തന്നുകൊണ്ടിരുന്നത്”
അപ്പോൾ നിറഞ്ഞ
കണ്ണുകളോടെ ഇടറിയ ശബ്ദത്തോടെ അയാൾ ചോദിച്ചു
" ഇനി ഞാൻ ഒന്ന് അമ്മേന്നു വിളിച്ചോട്ടെ" ടീച്ചറുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നൂ ,
അവർ അയാളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ആ കാഴ്ചകണ്ട് കുമാരേട്ടനും
ഭാര്യയും ആ കാഴ്ച നിറകണ്ണുകളോടെ നോക്കിനിന്നു .
അയാള്‍ ടീച്ചറോട് പറഞ്ഞു "ഇനി അമ്മയെ ഞാൻ എവിടക്കും വിടില്ല."
ടീച്ചർ അവനോടു ചോദിച്ചു "നിനക്ക് എങ്ങനെയാ എന്നെ മനസ്സിലായത് ",
അവൻ ടീച്ചറുടെ ചിത്രമുള്ള തന്റെ കയ്യിലെ ആ പത്രത്താൾ ടീച്ചർക്ക് നേരെ നീട്ടി .
ടീച്ചറെ കാണ്മാനില്ല എന്നുപറഞ്ഞു ആരോ ടീച്ചറുടെ ചിത്രവും ടെലിഫോൺ നമ്പറും വച്ച് കൊടുത്ത പരസ്യം .
ടീച്ചർ അത് കീറി ദൂരെയെറിഞ്ഞു , അയാൾ അതിനിടയിൽ ഒരു ടാക്സി വിളിച്ചു. അതിൽ ടീച്ചറെയും കയറ്റി കുമാരേട്ടനും ഭാര്യക്കും നന്ദിയും പറഞ്ഞു അവിടെനിന്നും
യാത്രയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ