തലതിരിഞ്ഞ ചോദ്യങ്ങൾ
എം. പി, എസ്സ്. വീയ്യോത്ത്
ഉച്ചമയക്കത്തില്‍ ലയിച്ചു കിടന്ന എന്റെ ഓര്‍മ്മയില്‍ സ്കൂള്‍ പഠനകാലത്ത്
സുലോചന ടീച്ചര്‍ പറഞ്ഞ ഭൂമിയുടെ അച്ചുത്തണ്ടിലെ കറക്കമാണ് കടന്ന് വന്നത് . നമ്മുടെ
സൂപ്പര്‍ താരത്തെ പോലെ ഒരു ചുമല് ചരിച്ചുള്ള കറക്കം പണ്ട് സ്കൂളിലെ ശാസ്തമേളയില്‍
ആണ് വിശദമായി കണ്ടത് . അപ്പോഴും എപ്പോഴെങ്കിലും നമ്മളും ഭൂമിക്ക് ഒപ്പം കറങ്ങിയാല്‍ സ്റ്റേഷന്‍ വിട്ട ട്രെയിനില്‍
കയറാന്‍ ആളുകള്‍ നടത്തുന്ന തീവ്ര ശ്രമത്തിന്‍റെ അവസ്ഥയായിരിക്കും ഏവര്‍ക്കും .
ഒന്നോ രണ്ടോ തവണ ഉച്ചത്തില്‍ വിളിച്ചു കൂവിയതിന് ശേഷമാണ് എന്റെ സുഹൃത്തിന്റെ
“എടാ നീ വരുന്നോ ഒന്ന് കറങ്ങിയിട്ട്
വരാം”
എന്ന വാചകം ഞാന്‍ ശ്രദ്ധിച്ചത്.
“ഇല്ല”
എന്ന് മറുപടി നല്‍കി തിരിഞ്ഞു കിടന്ന ഞാന്‍ എപ്പോഴോ
സ്വപ്നപേടകത്തിലേറി ആ ശൂന്യതയിലെ ഗ്രഹങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ടീച്ചര്‍
പഠിപ്പിച്ച കാര്യങ്ങളൊക്കെ എനിക്ക്
നേരിട്ട് കാണാന്‍ കഴിഞ്ഞു.
ആ യാത്രയിലും ചില ചിന്തകൾ എന്നെ
അലട്ടിക്കൊണ്ടിരുന്നൂ.
നമ്മുടെ മണ്ണില്‍ കുഴിച്ചു കുഴിച്ചു ചെന്നാല്‍ അമേരിക്കയില്‍ എത്തുമോ? ആവോ ?
സൂര്യൻ കിഴക്ക് ഉദിച്ചു് പടിഞ്ഞാറ് അസ്തമിക്കുന്നൂ എന്നാൽ അടുത്ത ദിവസം കാലത്ത് വീണ്ടും സൂര്യനെങ്ങനെ കിഴക്ക് ഉദിക്കാൻ കഴിയുന്നൂ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ