“മുട്ടായി” എന്ന ചിന്ത
എം. പി. എസ്സ്.
വീയ്യോത്ത്
അന്ന് ഒരു
വെള്ളിയാഴ്ചയായിരുന്നു ദുബായിയിലെ സത്വയിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ പ്രവാസികള്‍
എന്നും ശീലമാക്കി കൂടെക്കൂട്ടിയ ചിലവില്ലാത്ത ആ ആഡംബരമായ നിറങ്ങള്‍ നിറഞ്ഞ നിദ്രയക്ക്
ഭംഗം വരുത്തിയത് കട്ടിലിന്റെ മേലെത്തട്ടില്‍ കിടന്നുറങ്ങുന്ന അയാളുടെ “മുട്ടായി.... മുട്ടായി... “ എന്ന വാക്കുകളാണ്. ഞാന്‍ കണ്ണുകള്‍ വളരെ വിഷമിച്ചു വലിച്ചു
തുറന്ന് കട്ടിലിനോട് ചേര്‍ത്തു വച്ച മൊബൈലില്‍ ഒന്ന് സൂക്ഷിച്ചുനോക്കി. നേരം പുലര്‍ച്ചെ
നാലുമണി കഴിഞ്ഞു പത്ത് മിനിട്ട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഒന്നമര്‍ത്തി
ചുമച്ചുവെങ്കിലും അതൊന്നും അയാളുടെ ഉച്ചത്തിലുള്ള
കൂര്‍ക്കം വലിക്ക് യാതൊരുവിധ വിഘാതവും അത് സൃഷ്ടിച്ചില്ല. സ്വപ്നങ്ങളിലൂടെ
ഊളിയിട്ടുള്ള സുഖകരമായ നിദ്ര നഷ്ടപ്പെട്ട എനിക്ക് അയാളെ കൊല്ലാനുള്ള വെറുപ്പ് തോന്നിയിരുന്നെങ്കിലും
തല്ക്കാലത്തേക്ക് സ്വയം നിയന്ത്രിച്ചു കണ്ണും തുറന്ന്കിടന്ന് എന്റെ ചിന്തകളെ ഞാന്‍ മേയാന്‍ പറഞ്ഞയച്ചു. അപ്പോഴാണ് അയാളുടെ ജല്പ്പനങ്ങളിലൂടെ കടന്നുവന്ന “മുട്ടായി”
എന്ന വാക്കിന്റെ മറ്റു തലങ്ങളെ പ്പറ്റി പലതും ഞാന്‍ ആലോചിച്ചു കൂട്ടിയത് .
മുട്ടായി എന്നാ
വാക്കിന് ബുദ്ധിമുട്ടായി എന്ന വാക്കുമായി വളരെ സമാനത ഉള്ളതായി എനിക്ക് തോന്നി. ശരിയാണ്
പണ്ട് നമ്മുടെ ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ വില
ലിറ്ററിന് നാല്പത് രൂപയാക്കും എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ശരിക്കും ബോധ്യമായത് അപ്പോഴാണ്. അതായതു വാഹനത്തില്‍ പെട്രോള്‍
നിറച്ചു നികുതികള്‍ ശരിയാം വിധം ഒടുക്കി ചിലവുകള്‍ എല്ലാം കഴിച്ച് എന്റെ പോക്കറ്റില്‍
ആകെ നാല്പത് രൂപയെ അപ്പോഴേക്കും ബാക്കി
കണ്ടുള്ളൂ. രാജ്യം കുതിക്കുന്നൂ എന്ന് പറയുമ്പോഴും പുറത്തെ ചൂടും ചിലവിന്റെ ചൂരും
കഴിഞ്ഞു ജനം മാത്രം നിന്ന് കിതയ്ക്കുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴേക്കും ഞാന്‍ മനസ്സില്‍ പ്രവാസികളെക്കുറിച്ച് പലതും ഞാന്‍ ചിന്തിച്ചു കൂട്ടിയിരുന്നൂ
“നമ്മള്‍ പ്രവാസികളുടെ
അവസ്ഥയോ വളരെ വിചിത്രമല്ലേ .നാട്ടിലെ
റേഷന്‍ കാര്‍ഡില്‍ തുടങ്ങി ഒരിടത്തും സ്ഥാനമില്ലാതെ അജ്ഞാതന്‍ മാത്രമായി തുടരുന്നൂ.
വിമാനക്കമ്പനികള്‍ക്കും ഭരണകൂടങ്ങള്‍ക്കും മുന്നില്‍ ഒരു കറവപ്പശുവായി പ്രവാസികള്‍
എന്നും മാറുമ്പോള്‍ ഇന്നത്തെ ഗള്‍ഫ് സമ്മര്‍ദ ജോലി സമ്പ്രദായങ്ങളില്‍ കുരുങ്ങി
മാനസികമായി ഉരുകാനേ ഞാനടക്കമുള്ള അടിമവര്ഗ്ഗത്തിനാവുന്നുള്ളൂ . കപടതനിറഞ്ഞ ഈ ലോകത്ത്
കൂടെ ജോലിചെയ്യുന്നവര്പോലും നിനച്ചിരിക്കാതെ ചതിച്ചു കടന്നുകളയുമ്പോള്‍ പലപ്പോഴും
ആത്മാര്‍ത്ഥമായി ജോലിയെ സ്നേഹിക്കുന്നവര്‍ പലപ്പോഴും പകച്ചുനിന്നു പോവുന്നൂ
അപ്പോഴേക്കും അയാളുടെ ജോലിക്കോ സ്ഥാനത്തിനോ ചലനം സംഭവിച്ചിരിക്കും.”
നല്ല ചിന്തകളിലൂടെ
പലപ്പോഴും സുന്ദരങ്ങളായ ആശയങ്ങളും തീരുമാനങ്ങളും ഉരുത്തിരിഞ്ഞ് വരുമെങ്കിലും. ചില
ചിന്തകള്‍ മനസ്സിന്റെ ആധി ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കുന്നൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ