മരണം
എം. പി. എസ്സ്. വീയ്യോത്ത്
മരണമെന്‍ ചാരത്ത് പലകുറി
അണഞ്ഞതന്നറിയുന്നുവെങ്കിലു
മൊരു ഭയമുണ്ടെന്നുമെന്‍ കൂട്ടായ്
അന്യദേശത്തെ മോര്‍ച്ചറിതന്നിലെ
മേശമേല്‍ വെള്ളപ്പുതപ്പിനുള്ളിലായ്
നീണ്ടുനിവര്‍ന്നുകിടന്നപ്പോളെന്‍
ദേഹം വിളറി വെളുത്തിരുന്നൂ
എന്‍ ദേഹ സ്പന്ദനം നിലച്ചതും
ആരോ ഞാന്‍ പറഞ്ഞറിഞ്ഞു
ജീവിക്കാന്‍ ആശിച്ച നേരത്തെന്‍
അവസാനസ്പുരണവും അകാലത്തി
ലസ്തമിച്ചതോര്‍ത്തു ഞാന്‍
മൃതമായെന്‍ ദേഹത്തെ അന്നവര്‍
വെട്ടിപ്പൊളിച്ചെന്തോ തിരഞ്ഞപ്പോള്‍
അവര്‍ തന്‍ വാക്കില്നിന്നറിഞ്ഞ
വിശേഷത്തില്‍ തേടിയാതെന്‍
ഹൃത്തിനാനെന്നറിഞ്ഞു ഞാന്‍
ജീവിത വീഥിയില്‍ എങ്ങോ
കളഞ്ഞയെന്‍ ഹൃത്തിനെ ഓര്‍ത്തറിയാതെ
ഞാനും ചിരിച്ചുപോയന്നേരം
ഇന്നീ ലോകത്ത് ആര്‍ക്കുണ്ട് ആ സാധന
മെന്നോര്‍ത്ത് ചിരിച്ചുപോയെങ്കിലും
ഈ നാളില്‍ എന്‍ മുഖത്തെ
ചിരിയാരുകാണാന്‍
എന്‍ ദേഹമന്നവര്‍ പേടകത്തില്‍
വച്ചതും
ആകാശമാര്‍ഗ്ഗെ
വീട്ടിലെത്തിച്ചതും
പലരുടേം പുഷ്പ ചക്രത്തിന്‍ ഭംഗി
ആസ്വദിക്കാന്‍ മാത്രമായ്
മാറിയതെന്തു ഞാന്‍
ഭാരമറിയാതെ പേടകത്തില്‍നിന്നും
ചിതയിലെ തീയില്‍
എരിഞ്ഞടങ്ങുമ്പോഴും
വാവിട്ടു കരയുന്ന എന്‍ പ്രിയതമ അറിയാതെ
ചേര്‍ത്തു പിടിക്കുന്നതെങ്ങനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ