അമ്പോ.. കഷ്ടം
എം.പി. എസ്സ്. വീയ്യോത്ത്
ആളൊഴിഞ്ഞ കടലോരത്തെ പൂഴിമണ്ണില്‍ മാനത്ത് നോക്കി നീണ്ടു നിവര്‍ന്ന്
കിടന്ന എന്നില്‍ പഞ്ഞിക്കൂട്ടം കണക്കുള്ള മേഘപാളികള്‍ ശരിക്കും അത്ഭുതമാണ് സൃഷ്ടിച്ചത്. ഞാനാണോ മേഘമാണോ നീങ്ങുന്നത്
എന്ന ചിന്തയായിരുന്നൂ ഇതിനു കാരണം .ഞാനറിയാതെ ഏതോ ഒരു ഭയം മനസ്സിന്റെ അകത്തളങ്ങളില്‍ എന്നെ പിന്തുടരുന്നത് പോലെ എനിക്ക് തോന്നി. എത്ര
ആലോചിച്ചിട്ടും ഒരു എത്തുംപിടിയും കിട്ടാതെ വലഞ്ഞ ആ ചോദ്യം അന്യമായി
ഇന്നും എന്നെ പിന്തുടരുന്നൂ എന്നതാണ് സത്യം.
ആ കിടപ്പിലെ മന്ദമാരുതന്‍ എന്നെ
തഴുകി ഉറക്കി പിന്നീടെപ്പോഴോ ചില കുസ്രിതിക്കുട്ടിക്കള്‍ ഓടിക്കളിക്കുമ്പോള്‍
മുഖത്തേക്ക് തെറിച്ചു വീണ മണല്‍ എന്റെ നിദ്രയ്ക്കു
ഭംഗം വരുത്തി. എനിക്ക് ശരിക്ക് ദേഷ്യം വന്നു അപ്പോഴാണ് എന്റെ അടുത്തേക്ക്
നടന്നുവന്ന ആ കൊച്ചു സുന്ദരിക്കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്. ഏകദേശം മൂന്ന് വയസ്സ്
പ്രായം തോന്നിക്കുന്ന കറുത്ത പെണ് കുഞ്ഞിനെ കണ്ടതും എന്റെ കോപം അറിയാതെ തണുത്തു.
അവള്‍ അടുത്തു വന്നു ചോദിച്ചു
“ അങ്കിളേ സോരി”
അവളുടെ സംസാരം കേട്ട് ഞാന്‍ അറിയാതെ
ചിരിച്ചുപോയി അവളെ ചേര്‍ത്തു പിടിച്ചു ആ കവിളില്‍ മുത്തമേകാന്‍ മനസ്സില്‍
തോന്നിയെങ്കിലും ഇന്നത്തെ നാടിന്‍റെ രീതികള്‍ എന്നെ അതില്‍ നിന്നും
പിന്തിരിപ്പിച്ചു. ആ കുഞ്ഞു മോളുടെ ചിരിയില്‍ മയങ്ങിയ ഞാന്‍ ചിരിച്ചു
തലയാട്ടിയപ്പോള്‍ അവള്‍ അവിടെനിന്നും കൂട്ടുകാരേനോക്കി വിളിച്ചുപറഞ്ഞു
“ വാ..
അങ്കിള്‍ പാവമാ.. ഒന്നും ചെയ്യില്ല"
തിരിഞ്ഞ് എന്നെ നോക്കി ഒന്നുകൂടി സംശയ നിവാരണം
വരുത്തി അവര്‍ കളികളില്‍ മുഴുകി.
അവര്‍ അകന്നു പോയപ്പോള്‍
ശരിക്കും ഇന്നത്തെ നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളെ പ്പോലും വെറുതെ വിടാത്ത ഞാന്‍
അടങ്ങുന്ന മനുഷ്യ സമൂഹത്തോട് തന്നെ പുശ്ചം തോന്നി. പണ്ട് മാവേലി ഭരിച്ചു എന്ന്
വിശ്വസിക്കുന്ന കളവും ചതിയുമില്ലാത്ത നാടിന്‍റെ ഇന്നത്തെ അവസ്ഥ ശരിക്കും എന്നില്‍
വല്ലാത്തൊരു ഭീതിയാണ് പടര്‍ത്തിയത്. സഹോദരര്‍ പോലും സ്വത്തിന്റെ പേരില്‍ തമ്മില്‍ കലഹിക്കുന്ന ആത്മാര്‍ത്ഥതയ്ക്കോ വിശ്വാസത്തിനോ
സ്നേഹത്തിനോ ദയയ്ക്കോ വിലകല്‍പ്പിക്കാത്ത മാധ്യമങ്ങളുടെ മുമ്പില്‍ മുഖം കാണിക്കാന്‍
ആയി പലതും കാട്ടുന്ന മലയാളി നിരക്ഷരായ അന്യസംസ്ഥാന ജനതതിയേക്കാള്‍ തരതാഴുമ്പോള്‍
ഒപ്പം ഒരു സംസ്കാരവും നശിച്ചുപോവുന്നൂ. ഇന്ന് വന്നു വന്ന്‍ നാട്ടിലെ നിയമങ്ങള്‍
പാവപ്പെട്ടവന് മാത്രമേ ബാധകമാവുന്നുള്ളൂ . പണ്ടത്തെ ഒരു ടെലിവിഷന്‍ പരസ്യ വാചകം
പോലെ ഭരണം ഏതുമാവട്ടെ കഷ്ടത പാവങ്ങള്‍ക്ക് സ്വന്തം. കാലും കയ്യും കൂട്ടിക്കെട്ടി
നീന്താന്‍ വിട്ട ഒരവസ്ഥയാണ് എന്തൊക്കെപ്പറഞ്ഞാലും ജനത്തിന്റെ അവസ്ഥ. എന്താല്ലേ. അമ്പോ
കഷ്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ