ജാനകിക്കാട്ടിലൂടെ
എം.പി. എസ്സ്. വീയ്യോത്ത്
അന്നൊരു ബുധനാഴ്ച്ചയായിരുന്നൂ എങ്ങോട്ട് പോവണം എന്ന്
ചിന്തിചിരുന്ന വേളയിലാണ് എന്‍റെ ഒരു സുഹൃത്ത് ജാനകിക്കാടിനെക്കുറിച്ച്
സൂചിപ്പിച്ചത്. വടകര നഗരമദ്ധ്യത്തില്‍ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയായി
സ്ഥിതിചെയ്യുന്ന ആ പ്രദേശത്തേക്ക് ജീപ്പ്
പോലുള്ള ഓഫ് റോഡ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. അത്രയ്ക്ക് ദുര്‍ഘടം
പിടിച്ചതുമാണ് വനാന്തരത്തിലൂടുള്ള യാത്ര. വടകരയില്‍ നിന്നും പലവഴി യായി
ജാനകിക്കാടിലേക്ക് യാത്രയാവാം വില്ല്യാപ്പള്ളി - തണ്ണീര്‍പ്പന്തല്‍ വഴിയോ മേമുണ്ട
വഴിയോ യാത്ര ചെയ്ത് കുറ്റ്യാടി വഴി
മരുതോങ്കര എന്ന സ്ഥലത്ത് എത്തുമ്പോഴേക്കും പാതയുടെ വലത് വശത്തായി
ജാനകിക്കാടിലേക്കുള്ള ബോര്‍ഡ് കാണാന്‍ കഴിയും.
അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം ടാര്‍ റോഡ് വഴിയിലൂടെ യാത്ര
ചെയ്‌താല്‍ നിങ്ങളെ കാത്തിരിക്കുന്നത്
ദുര്‍ഘടം പിടിച്ച ആ വഴിയിലൂടെ
കുറച്ച് ദൂരം യാത്ര ചെയ്‌താല്‍ ജാനകിക്കാടിലേക്കുള്ള പ്രവേശനകവാടമായി.
അവിടെ വലത് വശത്തായി വനത്തിലേക്കുള്ള വഴിയും അതോടു ചേര്‍ന്ന് വനം
വകുപ്പിന്റെ പ്രവേശന ടിക്കറ്റ് നല്‍കുന്ന കൌണ്ടര്‍ സ്ഥിതിചെയ്യുന്നൂ. മുതിര്‍ന്നവര്‍ക്ക്
മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയും ആണ് ടിക്കറ്റ് നിരക്കുകള്‍.
ചിത്രം താഴെ ചേര്‍ത്തിരിക്കുന്നൂ
ടിക്കറ്റ് കൌണ്ടറിനോട് ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ വാത്മീകം പോലെ
തോന്നിക്കുന്ന ഒരു കെട്ടിടം
സ്ഥിതിചെയ്യുന്നൂ. ചിത്രം താഴെയായി ചേര്‍ത്തിരിക്കുന്നത് .
അവിടെ നിന്നും കാമറയും തൂക്കി ഞാന്‍ മുന്നിലായി കണ്ട
സ്ഥലത്തേക്ക് നടന്നൂ.
പ്രകൃതിരമണീയമായ ആ
കാഴ്ച്ച എന്റെ മനസ്സും ശരിക്കും കുളിര്‍ത്തു , അത്രയ്ക്ക് സുന്ദരമായിരുന്നൂ അത് .
ഈ വേനലിലും കളകളം മുഴക്കി ഒഴുകുന്ന പുഴയുടെ തണുത്ത
വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിക്കിടന്ന് ആ സുഖം ആസ്വദിക്കുന്ന ഒരു കൂട്ടം
കുടുംബങ്ങള്‍ ഞാന്‍ അവിടെ കണ്ടു. സ്ത്രീ പുരുഷ ഭേദമന്യേ അവര്‍ വെള്ളത്തില്‍
മുങ്ങിയും പാറയില്‍ വിശ്രമിച്ചും കഴിയുന്നത് കണ്ടപ്പോള്‍ ശരിക്കും അങ്ങനെ
മുങ്ങിക്കുളിക്കാന്‍ കൊതിയായി പക്ഷേമുന്‍കൂട്ടി നിശ്ചയിച്ച ചില പരിപ്പാടികള്‍
ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കഴിവതും വേഗം അവിടെ നിന്നും മടങ്ങാന്‍ തീരുമാനിച്ചു .
ആ വേളയിലാണ് ഞാന്‍ മനോഹരമായ പല പ്രകൃതി രമണീയമായ കാഴ്ചകള്‍
കാണാന്‍ ഇടയായത്.
എന്റെ ഈ യാത്ര ചില സാങ്കേതിക കാരണങ്ങളാല്‍ ഇവിടെ വച്ച്
അവസാനിപ്പിക്കണ്ടാതായി വന്നൂ.
തല്ക്കാലത്തേക്ക് വിടപറഞ്ഞുകൊണ്ട് നിറുത്തുന്നൂ.







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ