2018 മാർച്ച് 31, ശനിയാഴ്‌ച

സ്നേഹത്തിന്‍ വില (കവിത )

സ്നേഹത്തിന്‍ വില
എം. പി. എസ്സ് വീയ്യോത്ത്

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയിലൂടോഴുകുന്ന
സ്നേഹമാണടയാള കാലമാത്രെ

പിറവിയില്‍ കരഞ്ഞുകൊണ്ടുണരുമ്പോള്‍
നിന്നമ്മ മാറോട് ചേര്‍ത്തങ്ങോമനിക്കും

അമ്മതന്‍ വിരലുകള്‍ പൂമേനിതഴുകുമ്പോള്‍
നിന്‍ മുഖശ്രീയില്‍ പാല്‍പുഞ്ചിരി വിടരുമല്ലോ
  
ആ മനോഹര ചിരിയിലലിഞ്ഞമ്മ കാഴ്ചകണ്ട്
ചിരിയോടെ നോക്കി നില്‍ക്കേ

നിന്‍ ചുണ്ടിന്‍ കോണിലൂടൊഴുകുന്ന
തേനിനെ അമ്മയോ തുടച്ചുമാറ്റി

കൈകാലിളക്കി ചിരിക്കുന്ന നിന്റെയാ മുഖകാന്തി
നോക്കിക്കൊണ്ടറിയാതാ കവിളില്‍ മുത്തമിട്ടു

അമ്മതന്‍ അമ്മിഞ്ഞപ്പാലിനായ് കരയുന്ന നിന്‍
മോണകള്‍ മുലഞെട്ടില്‍ അമ്ര്‍ന്നീടവേ

അമ്മയോ ആ അനുഭൂതി ആസ്വദിച്ചങ്ങനെ
കണ്ണുകള്‍ ചേര്‍ത്തു അടച്ചിരിക്കെ

കാലച്ചക്രതിന്‍ കറക്കത്തിന്‍ വേഗത്തില്‍
അമ്മയെക്കാള്‍ അങ്ങ് വളര്ന്നുനില്‍ക്കെ
   
ജനനവും മരണവും ഇടകലര്‍ന്ന വഴിയിലെ
നൂല്‍പ്പാലം കടന്നു നീ വളര്‍ന്നിടുമ്പോള്‍

വഴിയിലെ മുറിവുകള്‍ ഒപ്പിയെടുക്കുവാന്‍
അമ്മതന്‍ സ്നേഹത്തിന്‍ ശക്തിമാത്രം
  
കുഞ്ഞിന്റെ നന്മയ്ക്ക് പ്രാര്‍ത്ഥിച്ചുകൂടുന്ന
സ്നേഹത്തിന്‍ പ്രതിരൂപമാണമ്മയത്രേ

ഇന്നത്തെ തലമുറ സ്നേഹത്തിനായ്
ദാഹിച്ചു പല പല ശീലങ്ങളിലലിഞ്ഞീടവേ

മാതാപിതാക്കളോ ഇന്നുമാ സമ്പത്തിന്‍
പിന്നാലെ ഓടീടവേ

ഓര്‍ക്കുക മനസ്സിലായി പലകുറി പല ദിനം
പണമോ സ്നേഹമോ വലുതെന്ന സത്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...