അവകാശം
കണ്ണാടിക്കൽ എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലൂടെ ആവട്ടെ ഇന്നത്തെ സഞ്ചാരം .അന്ന് ഒരു ഞായറാഴ്ച യായിരുന്നു .
നേരം ഉച്ചയോടടുത്തു എന്ന് അറിയിച്ചുകൊണ്ട് ആദിത്യൻ ഉച്ചസ്ഥായിൽ നിന്ന് ജ്വലിക്കുന്ന കണ്ണുകളാൽ ഭൂമിയിൽ പ്രഭ ചൊരി ഞ്ഞുകൊണ്ടിരിക്കുന്നു. ഉച്ച സമയമായതിനാൽ ആണെന്ന് തോന്നുന്നൂ കാക്കകൾ
"കാകാ ... കാകാ .."
കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കുന്നു. അതുപോലെ വഴിയിലൂടെ കടന്നുപോവുന്ന വാഹനങ്ങളുടെ ശബ്ദവും ഉയർന്ന് കേൾക്കാം .അന്തരീക്ഷത്തിലെ താപവ്യതിയാനത്തിന്റെ പ്രതിഫലനം ആ മുറിയിലും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നൂ . വഴിയരികിലെ പള്ളിയിൽനിന്നും ഉയർന്ന് കേട്ട ബാങ്കുവിളിയാണ് ദാമുവിന്റെ നിദ്രയ്ക്ക് ഭംഗം വരുത്തിയത് .അയാൾ ഇന്നലെ ജോലി കഴിഞ്ഞു വളരെ താമസിച്ചാണ് എത്തിയത്. വന്നപ്പോൾ തന്നെ സുഹൃത്തുക്കളോടൊപ്പം ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി . തെയ്യവും കരിമരുന്ന് പരിപാടികളും കഴിഞ്ഞു പുലർച്ചെയാണ് അയാൾ വീട്ടിൽ തിരിച്ചെത്തിയത്. വന്ന് കിടന്നതേ ഓർമ്മയുളളൂ ഇപ്പോഴാണ് ഉണർന്നത്. അയാൾ ഓരോന്ന് ചിന്തിച്ചു് കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കികൊണ്ട് അങ്ങനെ കിടന്നു. പിന്നീടെപ്പോഴാണ് എന്നറിയില്ല കോളിങ് ബെൽ രണ്ടു പ്രാവശ്യം ശബ്ദിച്ചു ,
"ട്രീം ...ട്രീം ..."
അയാൾ കിടന്നിടത്ത് നിന്നും അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു
"ഷീനേ... എടി.... ഷീനേ"
മറുഭാഗത്തുനിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് അയാൾ ഭാര്യ രണ്ട് നാളേക്ക് വീട്ടിൽ പോയിരിക്കുകയാണല്ലോ എന്നോർത്ത്. അങ്ങനെ അയാൾ കിടക്കയിൽ അഴിഞ്ഞു കിടന്ന ലുങ്കി വാരിയുടുത്ത് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു വാതിൽ ലക്ഷ്യമാക്കി നടന്നു . ടവർ ബോൾട്ടുകൾ ഇളക്കി വാതിൽ തുറന്നു നോക്കിയപ്പോഴതാ മുന്നിൽ പുഞ്ചിരിതൂവിക്കൊണ്ടു സുഹൃത്തായ രമേശൻ നിൽക്കുന്നു . അയാളുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയുമുണ്ട്. അയാളെ കണ്ടതും ആഗതന് വളരെ സന്തോഷമായി അയാൾ ചോദിച്ചു
" ഷീനേച്ചി ഇവിടെ ഇല്ലല്ലോ അല്ലേ ?"
ദാമു മറുപടിയായി
"ഇല്ല അവളുടെ വീട്ടിൽ പോയതാ രണ്ട് ദിവസം കഴിഞ്ഞേ വരൂ " എന്ന് പറഞ്ഞു
അത് കേട്ടപ്പോൾ രമേശന്റെ ( വകയിൽ അനിയൻ ) മുഖത്ത് പരന്ന ചിരിക്ക് ആയിരം വാട്ടിന്റെ പ്രകാശമുള്ളത് പോലെ അയാൾക്ക് തോന്നി . പിന്നെ അയാൾ ദാമുവിനെ നോക്കിപ്പറഞ്ഞു
"ദാമുവേട്ടാ ഒരു കുപ്പിയുമുണ്ട് "
സംസാരം തുടർന്നുകൊണ്ട് അയാൾ പറഞ്ഞു
"നമ്മളെ ദിനേശന്റെ ഏട്ടൻ ഗൾഫിൽനിന്നും വന്നപ്പോൾ കൊണ്ടുവന്നതാ "
പിന്നീട് ദാമുവിന്റെ സമ്മതത്തിനു കാത്തുനിൽക്കാതെ അയാൾ വീട്ടിന് അകത്തേക്ക് കയറി . അപ്പോഴേക്കും വരാന്തയിൽ കിടന്നിരുന്ന അന്നത്തെ പത്രവും പാക്കറ്റ് പാലും എടുത്തു അയാളും പിന്നാലെ അകത്തു കയറി ഡൈനിങ്ങ് ടേബിളിൽ വച്ചു. രമേശൻ അതിനടുത്തായി തൻറെ കയ്യിലെ സഞ്ചിയും സ്ഥാപിച്ചു. പിന്നെ സഞ്ചിയിൽ നിന്നും ബ്ലൂ ലേബൽ എന്ന മദ്യത്തിന്റെ കുപ്പി പുറത്തെടുത്തു അതിലൊരു മുത്തം കൊടുത്തു. പിന്നീട് ദാമുവിനെ നോക്കി ആർത്തിയോടെ ചോദിച്ചു
" എന്നാ പൊട്ടിക്കാം ഇല്ലേ ."
അയാൾ ചിരിച്ചു കൊണ്ട് തലയാട്ടി എന്നിട്ട് വേഗം അടുക്കളയിലേക്ക് പോയി രണ്ടു ഗ്ലാസും ഒരു ജഗ്ഗിൽ വെള്ളവും ആയി തിരിച്ചു വന്നു . രമേശൻ ഇടതു കൈയ്യിൽ കുപ്പി ചരിച്ചു പിടിച്ചു വലതു കൈമുട്ട്കൊണ്ട് അടിയിൽ ചെറുതായി ഒന്ന് മുട്ടിയ ശേഷം അടപ്പു തിരിച്ചു കുപ്പിതുറന്നു കണ്ണടച്ചു പിടിച്ചു ഒന്ന് മണപ്പിച്ചു നോക്കി. ആ ഗന്ധം അയാളുടെ മൂക്കിലൂടെ തുളച്ചുകയറി ആ സുഖം ആസ്വദിച്ചുകൊണ്ട് തല ഒന്ന് കുലുക്കി . എന്നിട്ട് ഗ്ലാസ്സുകളിലേക്കു ഓരോ പെഗ്ഗ് വീതം പകർന്നു ആവശ്യത്തിന് വെള്ളവും ചേർത്ത് അതിലൊരു ഗ്ലാസ്സ് എടുത്ത് ദാമുവിന് കൈമാറി . തന്റെ ഗ്ലാസ്സ് പൊക്കി ചിയേർസ് എന്നും പറഞ്ഞു ഒറ്റവലി, ആർത്തിയോടെ കുടിച്ചു തീർത്ത് ഇങ്ങനെ പറഞ്ഞു
" നല്ല സ്മൂത്താ ഒരു കുത്തുമില്ല , അതാ ഡ്യൂട്ടിഫ്രീ ഐറ്റത്തിന്റെ ഗുണം "
ദാമു ചിരിച്ചുകൊണ്ട് ഗ്ലാസ്സുമായി അടുക്കളയിലേക്ക് നടന്നു , രമേശനും ഗ്ലാസ്സു മെടുത്തു അയാൾക്കൊപ്പം ചേർന്നൂ . അവർ ഓംലറ്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. അങ്ങനെയിരിക്കെയാണ് ദാമു ഉമ്മറ വാതിൽ തുറന്നുകിടക്കുകയാണല്ലോ എന്നോർത്തത്. അയാൾ രമേശനോട്
" എടാ രമേശാ നീ പോയി ഉമ്മറവാതിൽ അടച്ചു വന്നാട്ടേ "
എന്ന് പറഞ്ഞത് . രമേശൻ ഉമ്മറത്ത്പോയി അവിടെനിന്നും നീട്ടിവിളിച്ചു
"ദാമുവേട്ടാ ... ",
ദാമു ഗ്യാസ് ഓഫ് ചെയ്തു ധൃതിയിൽ ഉമ്മറത്തെത്തി രമേശനോട് ചോദിച്ചു
"എന്തിനാടോ അലറിവിളിച്ചത് എന്താ കാര്യം " ,
അപ്പോളാണ് അയാളുടെ അയലത്തുള്ള പ്രമോദിന്റെ വീട്ടിൽ നിന്നും ഒരു വയോധികനായ ഒരാൾ പ്രമോദിന്റെ ഭാര്യയോട് കയർത്തുകൊണ്ടു എന്തൊക്കയോ ചോദിക്കുന്നതും പറയുന്നതും കേട്ടത് . അതിനിടയിൽ അദ്ദേഹം ചില കാര്യങ്ങൾ അവർ വ്യക്തമായി കേട്ടു
" ഈ വീട് ആരുടെയാണ്? "
പ്രമോദിന്റെ ഭാര്യ മറുപടിയായി
"പ്രമോദേട്ടൻറെ " എന്ന് പറഞ്ഞു
അദ്ദേഹം അതിനു മറുപടിയായി ഇങ്ങനെ പറഞ്ഞു
" അതെ പ്രമോദിന്റെ അല്ലെങ്കിൽ വടക്കേതിൽ ചാത്തുവിന്റെ മോന്റെ വീട്, അല്ലാതെ ഇന്നലെ ആരോ പറയുന്നത് കേട്ടപോലെ രമയുടെ അതായതു നിന്റെ വീടല്ല , നിനക്കെന്താ വരുമാനം , നീയാണോ ഈ വീടുണ്ടാക്കിയത് പറഞ്ഞേക്കണം നിന്റെ ബന്ധുക്കളോട് അവർ കുറച്ചു സഹായിച്ചിരിക്കാം ആ അധികാരം ഇവിടെ കാണിക്കരുത് " .
അതുകേട്ട് അവരുടെ മൂഡ് എങ്ങോ അസ്തമിച്ചു. അങ്ങനെ അവർ അകത്ത് കയറി വാതിലടച്ച് അടുക്കളയിലേക്ക് നടന്നൂ . അവിടെനിന്നും ഓംലറ്റുമായി വന്ന് തീൻ മേശമേൽ വച്ചു . രമേശൻ ആർത്തിയോടെ ഓംലറ്റ് കഴിക്കുന്നതും നോക്കി ദാമുവും ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചു് അങ്ങനെ ഇരുന്നൂ. അൽപ്പസമയത്തിനകം രമേശൻ മേശമേൽനിന്നും തറയിലേക്ക് മാറി കിടന്ന് ഉറക്കമാരംഭിച്ചു. അവിടമെങ്ങും കൂർക്കം വലിയുടെ ശബ്ദം അലയടിച്ചു . അയാൾ ഉറക്കത്തിനിടയിൽ ഇടവിട്ട് അവ്യക്തമായി എന്തൊക്കയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നൂ . അപ്പോഴും ദാമു അമ്മാവൻ പറഞ്ഞ വാചകത്തിന്റെ പൊരുൾ തേടി അലയുകയായിരുന്നൂ .
നേരം കടന്നുപോയി .
പെട്ടെന്നാണ് കോളിങ് ബെൽ ശബ്ദിച്ചത്, ഇന്ന് ഇനിയാര് വരാനാ എന്നും ആലോചിച്ചു് ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിലതാ ചിരിതൂകി അയാളുടെ സഹധർമ്മിണി നിൽക്കുന്നൂ . കുടിച്ചതിന്റെ വീര്യം എല്ലാം ആ നിമിഷം അയാലെ വിട്ടകന്നൂ . ആഗതയോ അകത്തേക്ക് കയറുന്ന വേളയിൽ ആ മുറിയിൽ ഒന്ന് മനം പിടിച്ചു് മുന്നോട്ടു നടന്നപ്പോഴതാ തറയിൽ കിടന്നുറങ്ങുന്ന രമേശനെ കണ്ടത്, അവരുടെ ശ്രദ്ധ തീൻമേശമേലേക്ക് നീണ്ടു . അവിടെ നിരന്നിരുന്ന കുപ്പിയും പാത്രങ്ങളും അവരുടെ മുഖത്തെ ചിരി ഞൊടിയിടകൊണ്ട് മാറ്റി മറിച്ചു . ദാമുവിന്റെ മുഖത്ത് വിഭിന്ന ഭാവങ്ങൾ മിന്നി മാഞ്ഞു . അതിനിടയിൽ ഷീന പത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് നടന്നൂ . ആ സന്ദർഭം മുതലെടുത്ത് ദാമു രമേശനെ തട്ടി വിളിക്കാൻ തുടങ്ങി. കുറെ സമയത്തെ പ്രയത്നത്തിനൊടുവിൽ രമേശൻ ഉറക്കത്തിൽനിന്നും എഴുന്നേറ്റ് ചുറ്റും നോക്കി. അപ്പോഴാ ണ് കൺമുമ്പിൽ കലിതുള്ളി നിൽക്കുന്ന ഷീനയെ അയാൾ കണ്ടത്. അൽപ്പം വിഷമിച്ചാണെങ്കിലും എഴുന്നേറ്റ് എന്ത് ചെയ്യണമെന്ന് അറിയാതെ ആടിയാടി നിന്നപ്പോൾ കോപം കൊണ്ട് ചുവന്ന ഷീനയുടെ മുഖം ആ കാഴ്ചകണ്ട് ചിരിയിലേക്ക് വഴുതിമാറി.
എന്നിട്ട് ഉള്ളിൽ ചിരിച്ചുകൊണ്ട് ഗൗരവത്തിൽ അയാളോടുചോദിച്ചു
"ഞാൻ ഒന്ന് മാറു മ്പോളേക്കും ഇതാണ് അവസ്ഥ ഇല്ലേ "
പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു
"അധികമാവരുത് എന്റെ സ്വഭാവം നിങ്ങൾ അറിയാലോ "
അയാൾ പറഞ്ഞു
"ഇവൻ കൊണ്ടുവന്നതാ പിന്നെ ഇടക്ക് ഒരു രസം വേണ്ടേ ഞാൻ മദ്യത്തിനടിയൊന്നുമല്ലല്ലോ"
അതുകേട്ട് രമേശന് കഴിച്ചതിന്റെ ലഹരി മൊത്തം ഇറങ്ങിപ്പോയപോലെ തോന്നി . അയാൾ തല താഴ്ത്തി കൊണ്ടു ഇങ്ങനെ മൊഴിഞ്ഞു
" യൂ ടൂ ഭ്രൂട്ടസ് "
കാരണം അയാൾ കാല് മാറുമെന്ന് അവൻ കരുതിയില്ല എന്നാലും സാരമില്ല എന്ന് മനസ്സിൽ വിചാരിച്ചു മെല്ലെ നടന്നു വീട്ടിലേക്കു പോയി . അത് കേട്ട് ഷീന അയാളുടെ അടുത്ത് വന്ന് ദാമുവിന്റെയും രമേശന്റെയും ചെവിയിൽ പിടിച്ചു് ചെറുതായി വേദനിപ്പിച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു
" കുടിച്ചോ തനിക്കു വേണ്ടത് അല്ലാതെ ലക്ക് കെട്ട് ഉറങ്ങരുത് " എന്നിട്ട് രണ്ടുപേരോടുമായി പറഞ്ഞു
" നല്ല ചേട്ടനും അനുജനും , ഇനി ഈപ്പണി കാണിച്ചാൽ അതോടെ തീരും രണ്ടിന്റെയും പണി "
അതുകേട്ട് സംശയിച്ചു നിന്ന അവരെ നോക്കി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ