2017 മേയ് 16, ചൊവ്വാഴ്ച

ലോകത്തിന്റെ ഒരു കാര്യം

ഈ ലോകത്തിന്റെ ഒരു കാര്യം  

ഇത് തികച്ചും എന്റെ ഒരു സുഹൃത്തിന് ഞാൻ കൊടുത്ത ഒരു ചെറിയ പണിയും അതിനു ഞങ്ങൾക്ക് കിട്ടിയ കൂലിയുമാണ് .

അന്നും പതിവുപോലെ എന്റെ സുഹൃത്ത് രാജീവ് സാമിന്റെ ഇന്റർനെറ്റ് കഫെയിലേക്ക് കയറി വന്നു .

അവിടെ ആ സമയത്ത് ഒഴിഞ്ഞു കിടന്ന കംപ്യൂട്ടറിന്റെ അരികിലെ കസേരയിൽ ആസനസ്ഥനായിക്കൊണ്ട് മെല്ലെ മെല്ലെ   വിശാലമായ അവന്റെ ചാറ്റിങ്ങു ലോകത്തേക്ക് പ്രവേശിച്ചു.

ഇടയ്ക്കു പൊട്ടിച്ചിരിച്ചും  മറ്റു ചിലപ്പോൾ അനുരാഗ വിവശനായും അവൻ ആരോടോ കാര്യമായി തന്റെ സംഭാഷണം തുടർന്നുകൊണ്ടേയിരുന്നൂ .

അവന് ഉള്ള ചാറ്റിങ് ഫ്രണ്ട്‌സ് അധികവും സ്ത്രീകളായിരുന്നൂ.

എല്ലാദിവസവും രാത്രിയിലെ അത്താഴത്തിന് ഞങ്ങൾ നിരന്നിരിക്കുമ്പോൾ അന്നന്നത്തെ ചാറ്റിങ് വിശേഷങ്ങൾ ഞങ്ങളേ  പൊടിപ്പും തൊങ്ങലും വച്ച്  കേൾപ്പിക്കുന്നതിൽ ഒരു അവൻ രസം കണ്ടിരുന്നൂ എന്ന് തോന്നുന്നൂ .

 ഞങ്ങൾ ഒന്നും മിണ്ടാതെ അതൊക്കെ ആസ്വദിച്ച് കൊണ്ട് അങ്ങനെ ഇരിക്കും.
അങ്ങനെ ദിനരാത്രങ്ങൾ മാറിമറിഞ്ഞു ഒരു ദിവസം യാദൃശ്ചികമായി അവന്റെ ചാറ്റ് ഐഡിയിലെ ഫോട്ടോയിൽ എന്റെ സുഹൃത്തിന്റെ സഹോദരിയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ കരുതി ഇവന് ഒരു പണികൊടുക്കണമെന്ന്.

അങ്ങനെ ഞാൻ സാമിനെയും വിളിച്ചു ചായകുടിക്കാനെന്നും പറഞ്ഞു അവിടെനിന്നും പുറത്തിറങ്ങി.

നേരെ അടുത്ത് കണ്ട ചായക്കടയിൽനിന്നും ഓരോ ചായയും പഴം പൊരിയും വാങ്ങി.

മേശപ്പുറത്തെ പത്രക്കടലാസ്സിലൊന്നെടുത്തു് പഴംപൊരി അതില്‍ പൊതിഞ്ഞ് അമര്‍ത്തി അതിലെ എണ്ണ  പിഴിഞ്ഞെടുത്ത് ടിഷ്യു കളഞ്ഞ ശേഷം  അവിടെനിന്നും ഇറങ്ങി.

തിരിച്ചു നടക്കുമ്പോൾ ഞാൻ സാമിനോട് പറഞ്ഞു "എടാ എനിക്കൊരു കമ്പ്യൂട്ടർ വേണം ചാറ്റ് ചെയ്യാനാ"

 അങ്ങനെ ഞങ്ങൾ ആ ഇന്റർനെറ്റ് കഫെയിൽ ചെന്ന് കയറി.

സാം കാണിച്ച ഒരു മൂലയ്ക്കായുള്ള കമ്പ്യൂട്ടറിൽ ഇരുന്ന്  റോസ് മേരി എന്ന പേരിൽ ഒരു ചാറ്റ് ഐഡി  ഉണ്ടാക്കി.

പിന്നെ രാജീവിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .

 ആ പേര് കണ്ടപ്പോൾ തന്നെ അവൻ ചാടി വീണ് പേരും സ്ഥലവും മറ്റും ചോദിയ്ക്കാൻ തുടങ്ങി .

സാമും അതിനിടയിൽ വന്നു എന്നോടൊപ്പം ചേർന്ന് രാജീവിനെ  ഇക്കിളിപ്പെ ടുത്തുന്ന ഓരോ സന്ദേശങ്ങൾ അയച്ചു.

പെട്ടെന്ന് ഞങ്ങൾ 'അമ്മ വരുന്നുണ്ട് നാളെ ചാറ്റ് ചെയ്യാമെന്നും പറഞ്ഞുകൊണ്ട് അന്നത്തെ ചാറ്റിങ്ങ് നിറുത്തി പുറത്തേക്കിറങ്ങി.

അതിനിടയിൽ രാജീവ് സന്തോഷത്തോടെ  ചാറ്റിങ് അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ അരികിലേക്ക് വന്നു വലിയ കാര്യത്തിൽ പറഞ്ഞു " എടാ ഇന്നൊരുഗ്രൻ ചരക്കു വന്നു വലയിൽ വീണിട്ടുണ്ട് ഒരു റോസ് മേരി ഈയടുത്താണെന്നാ തോന്നുന്നേ , നല്ലവിധത്തിൽ ചാറ്റ് ചെയ്യുകയായിരുന്നൂ അതിനിടയിലേക്ക് അവളുടെ ആ നശിച്ച 'തള്ള കയറി വന്നു  അതിനാൽ അവൾ ഇന്നത്തേക്ക് ചാറ്റിങ് അവസാനിപ്പിച്ചു "

സമയം ഞാനും തമ്മിൽ മുഖാമുഖം നോക്കി അത്ഭുതത്തോടെ കുറച്ച ങ്ങനെ  നിന്നൂ .

രാജീവ് അവിടെ നിന്നും ആരെയോ കാണണമെന്നും പറഞ്ഞു പോയി.

അവൻ പോയിക്കഴിഞ്ഞു ഞങ്ങൾ ഇന്റർനെറ്റ് കഫെയിൽ കയറി ആ സോഫയിൽ ഇരുന്ന് നല്ലവണ്ണം ചിരിച്ചു.

അന്ന്  രാത്രിയും  അത്താഴത്തിന് ഞങ്ങൾ നിരന്നിരുന്നപ്പോൾ  അന്നന്നത്തെ ചാറ്റിങ് വിശേഷങ്ങൾ എല്ലാവരും കേൾക്കാനായി പൊടിപ്പും തൊങ്ങലും വച്ച്  കേൾപ്പിച്ചു  .

അടുത്തുള്ള രണ്ടുദിവസങ്ങൾ ഞാൻ നല്ല തിരക്കിലായിരുന്നു.

ആ ദിവസങ്ങളിൽ രാജീവണെങ്കിൽ റോസ് മേരിയുമായി ചാറ്റ് ചെയ്യാൻ വയ്യാത്തതിന്റെ നിരാശയിലുമായിരുന്നൂ.

അങ്ങനെയിരിക്കെ ഈസ്റ്ററിന്റെ തലേന്നാൾ ഞാനും സാമും  ചാറ്റിങ്ങിൽ മുഴുകിയിരിക്കുന്ന അവന്റെ മുന്നിലേക്ക് റോസ് മേരിയുമായി ഇറങ്ങി .

 അവൻ റോസ് മേരി എന്ന് കണ്ടമാത്രയിൽ തന്നെ മഴകാത്തുനിന്ന വേഴാമ്പലിനെപ്പോൽ ചാടിവീണു.

അവന്റെ പരിഭവവും മറ്റും  അവതരിപ്പിച്ചുകൊണ്ടിരുന്നൂ  .

 അത് കണ്ടു ഞാനും സാമും  മീൻ ചൂണ്ടയിൽ കുടുങ്ങിയെന്ന മട്ടിൽ ചിരിച്ചുകൊണ്ട് അവന് ഒരു സന്ദേശമയച്ചു " ഞാൻ ഇന്ന് വൈകിട്ട് ST MARY'S പള്ളിയിൽ  വരുന്നുണ്ട് , നമുക്കവിടെ വച്ച് കാണാം എന്താ "

രാജീവിന്റെ സ്വരത്തിലെ സന്തോഷം ഞങ്ങൾക്ക് മനസ്സിലായി .

പിന്നീട് " അപ്പൊ പറഞ്ഞപോലെ വൈകീട്ട് കാണാം" എന്ന സന്ദേശവും നൽകി ഞങ്ങൾ ചാറ്റിങ് അവസാനിപ്പിച്ചു .

എഴുനേറ്റു സോഫയിൽ വന്നിരുന്ന്  അന്നത്തെ പത്രവും മറിച്ചു നോക്കിക്കൊണ്ടങ്ങനെ ഇരുന്നു .

 അതിനിടയിൽ രാജീവ് സന്തോഷത്തോടെ ചാറ്റിങ് അവസാനിപ്പിച്ച് ഞങ്ങളുടെ അടുത്ത് വന്നിരുന്നുകൊണ്ട്  " എടാ ഇന്ന് റോസ്മേരി പള്ളിയിൽ  വച്ച് കാണാമെന്നു പറഞ്ഞിട്ടുണ്ട് , എന്നാൽ ഞാൻ പോവുകയാ "എന്നും പറഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി നടന്നു.

രാത്രി കുറെ താമസിച്ചാണ് രാജീവ് മുറിയിലേക്ക് വന്നത്.

അവന്റെ മുഖത്ത് നിരാശനിഴലിച്ചിരുന്നൂ .

ഞാനൊന്നുമറിയാത്തതുപോലെ നടിച്ചുകൊണ്ട് കിടന്നൂ.

അടുത്തദിവസം വൈകിട്ട് ഞാൻ സാമിന്റെ ഇന്റർനെറ്റ് കഫെയിൽ എത്തിയപ്പോൾ സാം പറഞ്ഞു " എടാ രാജീവ് നന്നായെന്ന് തോന്നുന്നു ഇന്ന് കുറച്ചു നേരത്തെ വന്ന് പറഞ്ഞു ആരോ അവനെതിരെ കളിക്കുന്നുണ്ട് അതുകൊണ്ടു കുറച്ചുകാലത്തേക്ക് ചാറ്റിങ് നിറുത്തിവക്കുകയാന്ന് "

ഞങ്ങൾ അതും സംസാരിച്ചുകൊണ്ടരിരിക്കുമ്പോളതാ രാജീവ് സുന്ദരിയായ ഒരു മലയാളിപെൺകുട്ടിയോടൊപ്പം ഞങ്ങളുടെ അരികിലേക്ക് നടന്നു വരുന്നൂ .
ഞങ്ങൾ അന്തം വിട്ടുനിൽക്കവേ അവൻ അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി " ഇത് റോസ് മേരി  ഇന്നലെ പള്ളിയിൽ വച്ച് കണ്ടതാ " പിന്നെ അവർക്കു ഞങ്ങളെ പരിചയപ്പെടുത്തിയ ശേഷം അവിടെനിന്നും അവളെയും കൂട്ടി നടന്നു പോയി  .

 ഞങ്ങൾ അത് കണ്ടു സ്തബ്ധരായി നിന്നു .


കാലത്തിന്റെ ഓരോ വികൃതികളേ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...