2017 മേയ് 20, ശനിയാഴ്‌ച

സ്വയം വരുത്തിവച്ച വിന

സ്വയം വരുത്തിവച്ച വിന 

പ്രവീൺ ദുബൈയിൽ വന്നിട്ട് ആറ് വർഷക്കാലമായി.

അന്ന് ഒരു സുഹൃത്ത്  മുഖാന്തരം കിട്ടിയ വിസിറ്റ് വിസയിൽ വന്ന അയാൾ കുറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തു് എത്തിയത്. 

അതിനിടയിൽ കഴിഞ്ഞ അഞ്ചു പ്രാവശ്യം അയാൾ നാട്ടിലേക്ക് പോയി വന്നു . 

ഇപ്പോൾ  ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ സെയിൽസ് ഉദ്യോഗസ്ഥനാണ്  അദ്ദേഹം . 

അങ്ങനെ യിരിക്കുമ്പോൾ അദ്ദേഹത്തിന് പല ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളും കയ്യിൽ വന്നു ചേർന്നു. 

പിന്നീട് അയാൾ താമസിക്കുന്ന കരാമയിൽ മുറിയിലെ സഹമുറിയന്മാരുടെ മുന്നിൽ തന്റെ ഇമേജ് ഒന്ന് മാറ്റിയെടുക്കാൻ തീരുമാനിച്ചു . 

അങ്ങനെ  തന്റെ  ചെലവിൽ സുഹൃത്തുക്കളോടൊപ്പം ദുബൈയിലെ ചില നൈറ്റ് ക്ലബ്ബിലെ നിത്യ സന്ദർശകനായി അയാൾ  മാറി . 

അങ്ങനെ യിരിക്കുമ്പോളാണ് ഒരു സുഹൃത്ത് മുഖാന്തരം ഓൺലൈൻ മണി ഗാംബ്ലിങ്ങിനെ ക്കുറിച്ചു അയാൾ അറിഞ്ഞത്. 

അങ്ങനെ മെല്ലെ മെല്ലെ അതിൽ കളിച്ചു തുടങ്ങിയ അയാൾ പിന്നെ അതിന്റെ അടിമയായി മാറി .  

പിന്നെ പിന്നെ ക്രെഡിറ്റ് കാർഡിലെ പണം വച്ചായി  കളി  അത് കഴിഞ്ഞപ്പോൾ ബാങ്കിൽ നിന്നും ലോണെടുത്തു  അതും കഴിഞ്ഞപ്പോൾ മറ്റു പരിചയക്കാരിൽ നിന്നും പല സന്ദർഭങ്ങളിലായി കടം വാങ്ങി . 

ഇതെല്ലം കൂടി വലിയൊരു ബാധ്യതയായിരിക്കുമ്പോളാണ് അയാൾക്ക്‌ ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒരു ടിക്കറ്റിൽ അയാൾക്ക്‌ സമ്മാനമടിക്കുന്നതു .

 പക്ഷെ പ്രവീൺ ആ പണം കൊടുത്തു് മറ്റുള്ള ബാധ്യത തീർക്കാൻ നിൽക്കാതെ  അതും ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ചു അതും മുന്നേ പറഞ്ഞപോലെ പണം വച്ച് . 

അവസാനം സമ്മാനമായി കിട്ടിയ സംഖ്യ മുഴുവൻ കളിച്ചു തീർന്നപ്പോൾ ദുബൈയിൽ നില്ക്കാൻ തന്നെ പറ്റാത്ത അവസ്ഥ വന്നപ്പോൾ  അയാൾ നാട്ടിലേക്കു തിരിച്ചു.  

നാട്ടിലും നില്ക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ അയാൾ നാട്ടിലെ സ്വത്തുക്കൾ വിറ്റ് പണവുമായി ദുബായിൽ വന്ന്  തന്റെ ബാധ്യതകൾ തീർത്തു 

ഗൾഫിലെ സമ്പാദ്യത്തിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് അയാളുടെ ജീവിതം അപ്പോഴേക്കും കൂപ്പുകുത്തിയിരുന്നൂ . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...