2017 മേയ് 17, ബുധനാഴ്‌ച

അമ്മൂന്റെ തല്ല് (കവിത )

അമ്മൂന്റെ തല്ല്

കുട്ടന്റെ കയ്യൊന്ന് അമ്മൂനെ മുട്ടി
അവളുടെ കയ്യിന്നൊരടിയങ്ങു് കിട്ടി

അടികൊണ്ടങ്ങോടിയ നേരത്തു പക്ഷെ
നാട്ടാര് വളഞ്ഞിട്ട് നല്ലോണമേകി

കിട്ടിയത് കാട്ടാതെ നടക്കുന്ന നേരം
ആറ്റിൻകരയിലെ കൂട്ടര് ചൊല്ലി

കുട്ടന്റെ മേലുള്ള  പാടുകളത്  വേറെ
കുട്ടന്റെ നേരെ തിരിഞ്ഞുകൊണ്ടോതി

അമ്മൂന്റെ കയ്യിന്റെ ചൂടെങ്ങനെ മോനെ
നാട്ടാരെ അടിയുടെ വേദനയുണ്ടോ

ചോരയൊലിക്കുന്ന മോന്ത പിടിച്ചു്
ഞങ്ങളെ നോക്കിയവൻ  കൊഞ്ഞനം കുത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...