2017 മേയ് 3, ബുധനാഴ്‌ച

അമ്മതൻ വേദന(ഗാനം )

അമ്മതൻ  വേദന 

എന്നമ്മ എന്നൂർജ്ജം  എന്നുമെൻ ചാരത്ത്
തണലായി നിന്നിടണേ
വേദനയോലുമാ ജീവിതവീഥിയിൽ
കനിവോടെ കാത്തിടണേ
                                                                                    എന്നമ്മ
വർദ്ധക്യകാലമെൻ മാതാവിൻ കണ്ണുകൾ
നിറയാതെ നീ കാക്കണേ
വൃദ്ധസദനത്തിൻ പടികളിലൊന്നിലും
കയറാതെ കാക്കണേ നീ
                                                                                       എന്നമ്മ
അമ്മതൻ കണ്ണുനീരിൻ തീ ജ്വാല യാലെന്റെ
മനസിനെ നീ കാക്കണേ
ആ പാപഭാരമെൻ കൈകളിലേൽക്കാതെ
കാക്കണേ തമ്പുരാനേ
                                                                                       എന്നമ്മ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...