രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
അന്ന് ഒരു ശനിയാഴ്ചയായിരുന്നൂ.
ഞാന്‍ സുഹൃത്തായ ഹരിയുടെ അബുദാബി
ഖാലിദിയയിലെ ഫ്ലാറ്റില്‍നിന്നും ഇറങ്ങി.
ആ കെട്ടിടത്തിന്റെ മുന്നിലൂടെയുള്ള നടപ്പാതയിലൂടെ
റോഡരികിലേക്ക് നടന്നൂ.
ജൂണ്‍ മാസമായതിനാല്‍ അന്തരീക്ഷത്തില്‍ ചെറിയ ചൂടോടുകൂടിയ
പൊടിക്കാറ്റുമാനുഭപ്പെടുന്നുണ്ടായിരുന്നൂ.
അങ്ങനെ ഞാന്‍ നടന്ന് മെയിന്‍ റോഡിനരികിലായി
വന്ന് നിന്നു.
അപ്പോഴതാ കുറച്ചകലെനിന്നായി ഒരു ടാക്സി ഹോണ്‍ അടിച്ചുകൊണ്ട്
അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നൂ.
ഞാന്‍ കൈനീട്ടി കാണിച്ചുകൊണ്ട് ടാക്സി അവിടെ നിറുത്തിച്ചു അതില്‍ കയറിയിരുന്നു.
ടാക്സി എന്നെയും കൊണ്ട് അവിടെനിന്നും ഉം അല്‍ നാര്‍
എന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി.
വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഞാന്‍ അങ്ങനെ ഇരുന്നു.
അയാള്‍ അവരുടെ പുഷ്തോ ഭാഷയിലുള്ള
ഗാനത്തിനോപ്പിച്ചു ടാക്സി ഓടിച്ചുകൊണ്ട് അയാള്‍ ഇരിന്നൂ.
ടാക്സിക്കുള്ളിലെ
ശീതീകരണിയുടെ തണുപ്പും ജനലിലെ ചില്ലിലെ ചൂടും കലര്‍ന്ന ആ അന്തരീക്ഷത്തില്‍ ഞാന്‍ ആ
സീറ്റില്‍ ചാരി ക്കിടന്നു .
ടാക്സി ഓടിച്ചിരുന്ന ആള്‍ ഒരു അഫ്ഘാനിയായിരുന്നു
അയാളുടെ ഒരു നീളന്‍ കുപ്പായവും തലയിലെ കെട്ടുംമായിരുന്നു അയാളുടെ വേഷം.
വഴിയില്‍
എവിടെയോ വച്ച് അയാള്‍ അരയില്‍നിന്നും ഒരു
പ്ലാസ്റ്റിക് സഞ്ചിയെടുത്ത് അതിലെ
നസ്വാര്‍ എന്ന സാധനം എടുത്ത് ചുണ്ടിനുള്ളിലായികടത്തി വച്ചു.
നസ്വാറിന്റെ മണം
അതിനിടയില്‍ എന്റെ മൂക്കിലേക്ക് തുളച്ചു കയറി.
ഞാന്‍ കൈവിരല് കൊണ്ട് മൂക്കൊന്ന്
ഉരച്ചശേഷം ഒന്നനങ്ങിയിരുന്നു അങ്ങനെ ആ ടാക്സി
എന്നെയും കൊണ്ട് മഖ്‌ത്ത പാലവും കടന്ന് ഉം അല്‍നാര്‍ എന്ന സ്ഥലത്തെ കമ്പനിയുടെ ഓഫീസ്
സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുന്നിലായി നിറുത്തി.
ഞാന്‍ അദ്ദേഹം പറഞ്ഞ പണവും
കൊടുത്തു എന്റെ ബാഗുമായി ടാക്സിയില്‍ നിന്നുമിറങ്ങി.
ഞാന്‍ ആ കെട്ടിടത്തിന്‍റെ
പടികള്‍ കയറി ഞങ്ങളുടെ കമ്പനിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഫ്ലാറ്റ് ലക്ഷ്യമാക്കി
നടന്നൂ.
ആ ഫ്ലാറ്റിന്റെ മുന്നിലെത്തിയ ഞാന്‍ അവിടെ ചുമരില്‍ കിടന്ന കോളിംഗ്
ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തി. കുറച്ച് സമയത്തിനകം ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടുതുടങ്ങി.
അങ്ങനെ അയാള്‍
വാതില്‍ തുറന്നു.
അകത്ത് എന്നോട് കയറിവരാന്‍ പറഞ്ഞുകൊണ്ട് കമ്പനി സെക്രടറി ബിജു
മാത്യു എന്ന ആള്‍ അവിടെ നിന്നിരുന്നൂ.
ഏകദേശം ആറടിയോളം ഉയരമുള്ള സുമുഖനായ
ചെറുപ്പക്കാരനായിരുന്നു ഈ ബിജു.
അയാള്‍ എന്നെയും കൂട്ടി അവിടെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനെതിര്‍വശമായുള്ള
സോഫയ്ക്കരികിലേക്ക് നടന്നൂ.
അദ്ദേഹം തിരിച്ചുപോയി തന്റെ ജോലിയില്‍ വ്യാപ്രിതനായി.
ഞാന്‍ ആ സോഫയില്‍ ഇരുന്നുകൊണ്ട് ചുറ്റുമൊന്ന്
കണ്ണോടിച്ചു .
കമ്പനി പണിതീര്‍ത്ത കുറച്ചു ജോലികളുടെ വര്‍ണ്ണ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നൂ അവിടമാകെ.
ഞാന്‍ ആ സോഫയില്‍നിന്നുമേഴുന്നേറ്റുകൊണ്ട്
ആ ചിത്രങ്ങളുടെ ഭംഗിയാസ്വദിച്ചു അങ്ങനെ നിന്നൂ.
അപ്പോള്‍ പിന്നില്‍ നിന്നും
ബിജുവിന്റെ സംസാരം കേട്ട് ഞാന്‍ തല തിരിച്ചു നോക്കി.
ഒരു ഇംഗ്ലീഷ് കാരന്‍ അവനോട്
എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നൂ.
ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം എന്നെ
ചൂണ്ടിക്കൊണ്ട് ബിജുവിനോട് ഞാനാരാണെന്ന് ആരയുകയായിരുന്നൂ.
പിന്നെ എന്റെ നേരെ തിരിഞ്ഞുകൊണ്ട്
എന്തോ ചോദിച്ചു .
അപ്പോള്‍ എന്റെ ഒരു ബന്ധു പറഞ്ഞതെനിക്ക് ഓര്‍മ്മവന്നത് “ഇംഗ്ലീഷുകാര്‍ എന്ത് ചോദിച്ചാലും നോ എന്ന്
പറയരുത് അവര്‍ക്കത് ഇഷ്ടമല്ല”.
ഞാന്‍ അത് മനസ്സില്‍ വച്ചുകൊണ്ട് “YES SIR” എന്ന് പറഞ്ഞു .
അയാള്‍ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്
അടുത്തുകണ്ട മുറിയിലേക്ക് നടന്ന് കയറി .
ബിജു എന്റെ അടുത്ത് വന്നുകൊണ്ട് ചോദിച്ചു
“എന്താ മാഷെ പറഞ്ഞെ , അയാള്‍ നിങ്ങളോട് ചിലപ്പോള്‍ റുവൈസിലെ പ്രൊജക്റ്റ് മാനേജര്‍
ഇപ്പൊ വരും അങ്ങനെയാണെങ്കില്‍ അയാളോടൊപ്പം അങ്ങോട്ട് പോകാം എന്നാ പറഞ്ഞെ “
ഞാന്‍
ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ആ സോഫയിലേക്ക് പോയിരുന്നൂ.
സമയം
കടന്നുപോയിക്കൊണ്ടിരുന്നൂ ഉച്ചയോടടുപ്പിച്ചു
രുവൈസ് എന്നാ സ്ഥലത്ത് നിന്നും പ്രൊജക്റ്റ് മാനേജരായ ലൌടന്‍ ഹന്ന എന്നാ
ഇംഗ്ലീഷ് കാരന്‍ അവിടെയെത്തി.
അദ്ധേഹത്തിന്റെ മറ്റുള്ള പരിപാടികള്‍ കഴിഞ്ഞ് ബിജു
എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി.
ഏകദേശം രണ്ടുമണിയോടെ എന്നെയും കൂട്ടി അയാള്‍
അവിടെനിന്നും ഇറങ്ങി.
അങ്ങനെ അവിടെ പാര്‍ക്കിങ്ങില്‍ നിറുത്തിയ അയാളുടെ ടൊയോട
ടെറസ്സിനെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നൂ.
അങ്ങനെ ആ കാറില്‍ കയറി ഞങ്ങള്‍ രുവിസ്
ലക്ഷ്യമാക്കി യാത്ര തിരിച്ചു.
കാര്‍ അതിവേഗത്തില്‍ മരുഭൂമിക്കു നടുവിലൂടെയുള്ള ആ
പാതയിലൂടെ മുന്നോട്ട് നീങ്ങി.
ആ യാത്രയില്‍ അദ്ദേഹം എന്നോടെന്തൊക്കയോചോദിച്ചു
എനിക്കറിയുന്ന ഇംഗ്ലീഷില്‍ ഞാന്‍ അതിനു മറുപടിയും നല്‍കിക്കൊണ്ട് അങ്ങനെ ഇരുന്നൂ.
പുറത്ത്
കലിതുള്ളിനില്‍ക്കുന്ന സൂര്യന്റെ രശ്മികള്‍ ആ കാറിലെ ശീതീകരണിയുടെ കുളിര്മ്മയേയും
ഞങ്ങളുടെ അടുത്ത് എത്താന്‍ അനുവദിക്കാതെ കുറച്ചുനേരം വിഷമിപ്പിച്ചു.
ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍
റുവൈസിലെ കമ്പനിയുടെ താമസ സ്ഥലത്തെത്തി.
എന്നെയും കൊണ്ട് അദ്ദേഹം അവിടെയുള്ള
കാമ്പ് ഓഫീസിലേക്ക് കയറി.
എന്റെ താമസ
സൌകര്യങ്ങള്‍ ശരിയാക്കാന്‍ കാമ്പ് ബോസ്സിന് നിര്‍ദേശം നല്‍കിയശേഷം അദ്ദേഹം
അവിടെനിന്നും ഇറങ്ങി അയാളുടെ റൂം ലക്ഷ്യമാക്കി നടന്നൂ.
കുറച്ചു സമയത്തിനകം എനിക്ക്
ഒരു മുറി അനുവദിച്ചുകിട്ടി.
അങ്ങനെ ഞാന്‍ കാമ്പ്
ബോസ്സിന്‍റെ സഹായിയോടൊപ്പം മുറിയിലേക്ക് നടന്നൂ.
മുറിയില്‍ കയറി ഒന്ന് ചുറ്റിനടന്നശേഷം
ബാഗും മറ്റും അവിടെയുള്ള അലമാരയില്‍ വച്ച ശേഷം വസ്ത്രം മാറി മുറിയില്‍ നിന്നും ഇറങ്ങി ഓഫീസിന് നേരെ നടന്നൂ.
അപ്പോഴാണ് എന്റെ കണ്ണ് ആ
കാഴ്ച്ചയിലുടക്കിയത്.
ആരോ കാമ്പിന്റെ ഒരു വശത്തായി അഴിച്ചിട്ട കേശഭാരവുമായി ഇരിക്കുന്നത്
എന്റെ ശ്രദ്ധയില്‍ പെട്ടു. എന്റെ മനസ്സ് എന്നോട് ചോദിച്ചു “ ഇതെന്താ ആണുങ്ങള്‍
മാത്രമുള്ള കേമ്പില്‍ പെണ്ണുങ്ങളെ ക്കാണുന്നത്”.
എന്നിലെ ജിജ്ഞാസ ഉണര്‍ന്നൂ അങ്ങനെ
ഞാന്‍ മെല്ലെ നടന്ന് കേമ്പിന്റെ
കവാടത്തിലൂടെ പുറത്തിറങ്ങി.
അവിടെയുള്ള റോഡിലൂടെ ആ കാഴ്ചകണ്ട വശത്തേക്ക് നടന്നൂ.
അങ്ങനെ
അവിടെയെത്തിയ ഞാന്‍ ആ കേശഭാരംകണ്ട വശത്തേക്ക് ഒന്നെത്തിനോക്കിയപ്പോള്‍ ആദ്യമൊന്നു ഞെട്ടി.
അവിടെ
അഴിച്ചിട്ട കേശഭാരവുമായി ഇരിക്കുന്ന കൊമ്പന്‍ മീശക്കാരനെയാണ് ഞാന്‍ അവിടെ കണ്ടത്.
പെട്ടെന്ന് അതിലെ വന്ന ആരോ എന്റെ അടുത്ത് വന്നുചോദിച്ചു “ നീ പെണ്ണാണെന്ന് കരുതി
വന്നുനോക്കിയതാ ഇല്ലേ, സര്‍ദാര്‍ജിമാര്‍ ഇങ്ങനെയാ “.
എന്റെ മുഖത്തെ ചമ്മലിന്റെ ലക്ഷണം
കണ്ടിട്ടാന്നു തോന്നുന്നൂ അയാള്‍ ചിരിച്ചുകൊണ്ട് നടന്നകന്നൂ.
ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നൂ.
എന്റെ വിസ ശരിയാവാത്തതിനാലും കേമ്പ് ബോസ്സ് അവധിക്കു പോയതിനാലും അദ്ധേഹത്തിന്റെ അധികാരം എനിക്ക് കൈമാറി.
അങ്ങനെ ഒരു ദിവസം വൈകിട്ട് ഞാന്‍
കേമ്പ് ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍ വന്നൂ.
അങ്ങേത്തലക്കല്‍ ആല്ബര്ട്ട് എന്ന
ഞങ്ങളുടെ ബുഹാസ എന്ന സ്ഥലത്തെ കേമ്പിന്‍റെ ഉദ്യോഗസ്ഥനായിരുന്നൂ അദ്ദേഹം .
അദ്ദേഹം എന്നോട് പറഞ്ഞു “ ദാസെ പിന്നെ ഉദയകുമാര്‍
എന്ന ഡ്രൈവര്‍ അങ്ങോട്ട് വരുന്നുണ്ട് , അവനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് രുവൈസില്‍നിന്നും
എട്ടരയോടടുപ്പിച്ച് പ്ലംബര്‍ സുഖ്ദേവിനെയും കൊണ്ട് ഇങ്ങോട്ട് വരണമെന്ന്. പക്ഷെ
അവന്‍ അനുസരിക്കുന്ന കൂട്ടത്തിലുള്ള ആളല്ല. ദയവുചെയ്ത് പ്ലംബറെ അവന്റെ കൂടെ
അയക്കണേ, നിനക്കെന്തും ചെയ്യാം ”
ഞാന്‍ “ ശരിയാക്കാം “ എന്നും
പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
കുറച്ചു സമയത്തിനകം ഉദയകുമാറിന്റെ വാഹനം ഇവിടെ രുവൈസില്‍ എത്തി.
ഞാന്‍ ആ വാഹനത്തിന്റെ അരികിലേക്ക് നടന്ന് ചെന്ന് ഉദയകുമാറിനോട് പറഞ്ഞു “ ഉദയകുമാറെ
എട്ടരയവുമ്പോളെക്ക് പ്ലംബറെയും കൂടിയിട്ട് വേണം പോകാന്‍”
അതിന് മറുപടിയായി “ഞാന്‍ എന്റെ
സൌകര്യത്തിന്പോവും നീയാരാ എന്നോടിത് പറയാന്‍” എന്ന് പറഞ്ഞു.
ഞാന്‍ മനസ്സില്‍ ഇവന് ഒരു പണികൊടുത്തിട്ടു
തന്നെ കാര്യം എന്ന് ഉറപ്പിച്ചു.
ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട്
എന്റെ ഓഫീസിലേക്ക് നടന്നൂ.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു
ജോലിക്കാരന്‍ വന്നു പറഞ്ഞു “ സര്‍ അതാ ഉദയകുമാര്‍ വണ്ടിയുമെടുത്ത് പോകുന്നു”
ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി
ഓടി പുറത്തേക്കുള്ള വഴിയുടെ അരികിലെത്തി.
അപ്പോഴുണ്ട് അവന്‍ വണ്ടിയുമോടിച്ചു
അങ്ങോട്ട് വരുന്നൂ.
ഞാന്‍ ഒരു പട്ടിക കഷണമെടുത്ത് ആ വഴിയുടെ ഏകദേശം പത്തടി മാറി
ഒരു ലക്ഷ്മണരേഖ വരച്ചു.
എന്നിട്ട് അവനെ നോക്കി വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടു .
വണ്ടി വരയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിറുത്തി. ഞാന്‍ നടന്ന് നേരെ അവന്റെ
അടുത്ത് ചെന്ന് ചോദിച്ചു “ നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എട്ടരയോടയേ പോകവൂന്ന് എന്താ
ഇപ്പൊ പോകാനൊരുങ്ങുന്നെ”
അവന്‍ മറുപടിയായി “എന്റെ
ഇഷ്ടത്തിന് പോവും നീ ആരാ ചോദിയ്ക്കാന്‍ “എന്ന് പറഞ്ഞു
ഞാന്‍ ഉറച്ചശബ്ദത്തില്‍ “എന്നാ
നീ പോവുന്നതോന്നു കാണണം, നിനക്ക് ധൈര്യമുണ്ടെങ്കില്‍ ഈ വര മറികടന്നു പോകൂ , സത്യം
പറഞ്ഞാല്‍ ഈ രാത്രി തന്നെ ടിക്കറ്റ് പാസ്പോര്‍ട്ടും ഞാന്‍ വാങ്ങിച്ചുതരും”എന്നും
പറഞ്ഞു ഞാന്‍ ഓഫീസിലേക്ക് നടന്നു.
സമയം കടന്നുപോയി ഏകദേശം ഏഴര മണിയോടെ
പ്ലംബര്‍ സൈറ്റില്‍ നിന്നും തിരിച്ചു വന്നു.
പിന്നെ അയാളുടെ മറ്റുള്ള
കാര്യങ്ങളൊക്കെ കഴിച്ചുകൊണ്ട് ഏകദേശം എട്ടുമണിയോടെ അയാള്‍ യാത്രയ്ക്ക് തയ്യാറായി
വാഹനത്തിന്റെ അരികിലേക്ക് നടന്നൂ.
അയാള്‍ വാഹനവുമായി വരയുടെ അരികിലായി
നില്‍പ്പുണ്ടായിരുന്നൂ.
ഞാന്‍ ബുഹസയിലെക്ക് യാത്ര തിരിച്ചോളാന്‍
പറഞ്ഞു .
കുറെ ക്കഴിഞ്ഞപ്പോള്‍ ബുഹാസയില്‍നിന്നും ആല്ബെര്ടിന്റെ ഫോണ്‍കാള്‍ എന്നെയും തേടിവന്നു.
അയാള്‍ എന്നോട് ചോദിച്ചു “ എങ്ങനെയാ
ദാസെ ഉദയനെ ഉപയോഗിച്ച് നമ്മള് പറഞ്ഞപോലെ കാര്യങ്ങള്‍ നീക്കിയത് , നീ ഒരു സംഭവം
തന്നെ”
ഞാന്‍ ചിരിച്ചതല്ലാതെ ഒന്നും
മിണ്ടിയില്ല.
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് തിരിഞ്ഞപ്പോള്‍ അതാ എന്റെ മാനേജര്‍ കാര്യ
വിവരമറിഞ്ഞ് എന്റെ അനുമോദിക്കാനായി അവിടെ
നില്‍ക്കുന്നൂ.
അയാളെന്തൊക്കയോ അയാളുടെ ഇംഗ്ലീഷില്‍ പറഞ്ഞു ഞാന്‍ അതിനൊക്കെ എസ്
സര്‍ എന്ന് മറുപടിനല്കി.
അയാള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നൂ.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - രണ്ട്
അവിടെ പഴയ ഒരു അഡ്മിനിസ്ട്രേറ്റർ ഉണ്ടായിരുന്നു അതായിരുന്നു ഞങ്ങളുടെ സ്വാമി എന്ന പ്രിയപ്പെട്ട അഡ്മിനിസ്ട്രേറ്റർ മുന്നിൽ ദേവേന്ദ്രനെ കിട്ടിയാൽ വരെതന്ത്രപൂർവം ജോലിചെയ്യിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്നത്തെ M B A കഴിഞ്ഞ വേന്ദ്രന്മാർക്കു വരെ ഇല്ല.
എനിക്ക് ചെറുപ്പം മുതൽ കുറച്ചു് മിമിക്രി കമ്പവും പാട്ടിന്റെ അസ്കിതയുമുണ്ടായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞാൽ ഡ്രാഫ്റ്റിംഗ് ബോർഡിൻറെ മേൽ കടലാസ്സുമൊട്ടിച്ചു് പടം വരച്ചുകൊണ്ട് ശങ്കരാഭരണം എന്ന സിനിമയിലെ ശങ്കരാ .... എന്ന കീർത്തനവും ചിരിയോചിരി എന്ന സിനിമയിലെ ഏഴുസ്വരങ്ങളും ... തുടങ്ങിയ ഗാനങ്ങളും മിമിക്രിയും സാധകം ചെയ്യുന്നത് പതിവായിരുന്നു .
ഞാൻ പാടികഴിഞ്ഞാൽ അടുത്തത് നിസാമിന്റെ പഴയ കാല ഹിന്ദി പാട്ടുകളുടെ ഊഴമായിരിക്കും .
തുടർന്ന് സ്വാമിയുടെ ശാസ്ത്രീയ സംഗീതവും എല്ലാംകൂടി ഒരു രസമായിരുന്നൂ.
ഫോൺ ചിലച്ചാൽ പിന്നെ സ്വാമിയുടെ സംസാരരീതി മാറും പച്ചവെള്ളം പോലെ ഒഴുകുന്ന തമിഴും ഇംഗ്ലീഷും ഹിന്ദിയും പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള അറബിയും കൂടിചേർന്ന് ഫോൺ സംഭാഷണം കഴിഞ്ഞാൽ ഒരു തിരയൊഴിഞ്ഞ കടലിന്റെ അവസ്ഥയാണ് പിന്നെ കുറേസമയത്തേക്ക് .
ഞങ്ങളുടെ കമ്പനിയുടെതന്നെ മെസ്സായിരുന്നു അതിന്റെ കുക്ക് അഹമ്മദിക്ക എന്ന ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നൂ.
സ്വാദിഷ്ടമായ ഭക്ഷണം അദ്ദേഹത്തിനെ എന്നോട് അടുപ്പിച്ചു ഒരു കാലത്തു് ഭക്ഷണം കിട്ടാതെ അലഞ്ഞ അവസ്ഥ എന്നും മനസ്സിൽ സൂക്ഷിക്കുന്നതിനാല് ഒരിക്കൽപ്പോലും ഭക്ഷണം ബാക്കിവച്ചു് മാലിന്യങ്ങളോടൊപ്പം വലിച്ചെറിയാനുള്ള മനസ്സ് എനിക്കില്ലായിരുന്നു കാരണം പട്ടിണിയുടെ വില നന്നായി അറിയുന്നതിനാല് തന്നെ . ഇന്നത്തെ ജനതയിൽ വാങ്ങുന്ന ഭക്ഷണത്തിൽ അധികവും കളയാൻ ഒരു മടിയുമില്ലാത്ത ആളുകൾ കൂടുതലുള്ളതിനാലും എനിക്ക് മതിയായിട്ടല്ലേ എന്ന കാരണം അവർക്കുള്ളതിനാലും. വിശപ്പിന്റെ ആ വേദന അറിയുന്ന എനിക്ക് അതോർക്കുമ്പോൾ തന്നെ ശരിക്കും വേദനിക്കും .
അഹമ്മദിക്കയുടെ ഭക്ഷണത്തിന്റെ രുചിയും എന്റെ പഴയകാലജീവിതത്തിലെ വിശപ്പിന്റെ വിലയും ഞാനും അഹമ്മദിക്കയും നിസാമിന്റെയും സുഹൃത്ത് ബന്ധത്തിന് ബലമേകി.
അങ്ങനെയിരിക്കെ ഞാനും നിസാമും സമയം കിട്ടുമ്പോൾ വ്യാഴാഴ്ചകളിൽ ബുഹാസയിലെ ബേസ് കേമ്പിൽ പോവാറുണ്ടായിരുന്നു .
അവിടെ ഞങ്ങളെ സ്വീകരിക്കാനായി ആൽബർട്ടും അവിടത്തെ സെക്രട്ടറിയായ അൻവറും കാണും .
അവരോടൊപ്പം ആ കേമ്പിന്റെ കോംപൗണ്ടിലൊക്കെ ചുറ്റിനടന്നശേഷം എല്ലാവരും കൂടി മെസ്സിലേക്കു കയറും.
പിന്നെ നീട്ടിയൊരുവിളിയാ " ഗോപാലേട്ടാ ... "
അത് കേൾക്കുമ്പോളേക്കും ഗോപാലേട്ടൻ വേഗം നടന്നു വന്ന് ഞങ്ങളോട് കുശലാന്വേഷണം നടത്തും പിന്നെ ഒരു ചോദ്യവും "എന്താ വേണ്ടേ "
അൻവർ പറയും " സത്യാ നീ ഗോപാലേട്ടന്റെ ദോശ സ്പെഷ്യൽ കഴിച്ചിട്ടില്ലല്ലോ?"
ഞാൻ ഇല്ലെന്നു ഉത്തരവും നൽകി.
അപ്പോഴേക്കും ഗോപാലേട്ടൻ ഫ്രിഡ്ജിന്റെ അകത്തു് വച്ചിരിക്കുന്ന ദോശമാവെടുത്തു് ദോശയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും.
ഞങ്ങൾ അവിടെ യുള്ള സീറ്റിലിരുന്ന് ടി വി ഓൺ ചെയ്തുകൊണ്ട് അതിലെ സ്റ്റാർ പ്ലസ് എന്ന ചാനലിലേക്ക് വന്നു അതിൽ ഗുസ്തി മത്സരം നടക്കുകയായിരിക്കും.
കുറച്ചു കഴിയുമ്പോളേക്കും BRITISH BULL DOGUM, UNDERTAKERUM തമ്മിലുള്ള മത്സരം തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ഗോപാലേട്ടൻ ദോശക്കൊണ്ടുവച്ചതോ ഒന്നും ഞങ്ങൾ അറിഞ്ഞില്ല. നാവിൽ ചട്ണിയുടെ അകത്തുകിടന്ന ഒരു മുളക് അറിയാതെ വിരലുകൊണ്ട് ഞാനെടുത്തു് അറിയാതെ വായിൽ വച്ചു ശരിക്കും എരിഞ്ഞു.
പിന്നെ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ട് കുറെ വെള്ളം ഗ്ലാസിൽ പകർന്നു കുടിച്ചു .
ഞാൻ നോക്കുമ്പോൾ മറ്റുള്ളവർ എന്നെ നോക്കി ച്ചിരിക്കുകയായിരുന്നു.
പിന്നെ എല്ലാവരും ദോശയും കയ്യുമായുള്ള ജോലിയിൽ വ്യാപൃതരായി. അങ്ങനെ എല്ലാവരും അത്താഴവും കഴിഞ്ഞെഴുന്നേറ്റു.
പിന്നെ എല്ലാവരും ഗോപാലേട്ടന് നന്ദിയും ഗുഡ് നെറ്റും പറഞ്ഞുകൊണ്ട് അവിടെനിന്നും പുറത്തിറങ്ങി നേരെ മുറികളിലേക്ക് തിരിച്ചു.
അടുത്തദിവസം രാവിലെതന്നെ ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി നോക്കിയപ്പോൾ ആരും എഴുന്നേ റ്റില്ലെന്നു മനസ്സിലായി നേരെ മെസ്സിലേക്കു നടന്നു അവിടെ അപ്പോഴേക്കും ഗോപാലേട്ടൻ നല്ല ചൂട് പൂരിയും ബാജിയും തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു .
ഞാൻ അതും എടുത്തു കഴിച്ചു് നേരെ എന്റെ മുറിയിലേക്ക് നടന്നു. പോർട്ടോ കാബിനിലായിരുന്നു ഞങ്ങളുടെ താമസമെന്നതിനാൽ പുറത്തെ ചൂടിന്റെ മുഴുവൻ കാഠിന്യത്തിന്റെ ഒരു ചെറിയ അംശം എങ്ങനെയായാലും ഏത് ശീതീകരണിക്കും ശമിപ്പികാണാവുന്നതിലും കൂടുതലായിരുന്നു .
ആ ചൂടിന്റെ ആലാസ്യത്തിൽ ഞാൻ നന്നായൊന്നുകൂടി മയങ്ങി.
പിന്നെപ്പോഴോ വാതിലിന് ആരോ മുട്ടുന്ന ശബ്ദം കേട്ട് മയക്കത്തിൽനിന്നുമെഴുന്നേറ്റ് കയ്യിലെ കാസിയോയുടെ ഡിജിറ്റൽ വാച്ചിലേക്കൊന്ന് കണ്ണോടിച്ചു സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു.
മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിൽ കയറി മുഖം കഴുകി വാതിൽ തുറന്നു, അതാ ചിരിച്ചുകൊണ്ട് നിസാമും അൻവറും നിൽക്കുന്നു.
ഞങ്ങൾ ഒരുമിച്ചു് മെസ്സിലേക്കു നടന്നു. അവിടെ നല്ല ചൂടുള്ള കോഴിബിരിയാണിയും മറ്റും ഉണ്ടായിരുന്നു.
അതും കഴിച്ചു വീണ്ടും ഞങ്ങൾ മുറികളിലേക്ക് നടന്നൂ.
അങ്ങനെ വൈകീട്ട് ഞങ്ങൾ തിരിച്ചു റുവൈസിലേക്കു യാത്ര തിരിക്കാൻ തയ്യാറായി നിന്നു ഞങ്ങൾക്ക് കിട്ടിയ ഡ്രൈവർ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നത് കണ്ടപ്പോളാണ് ആളെ എനിക്ക് മനസ്സിലായത്.
അത് ഉദയകുമാറായിരുന്നു മനസ്സില്ല മനസ്സോടെ ഞങ്ങളെയും കൊണ്ട് അയാളുടെ പിക് അപ്പ് അവിടെനിന്നും യാത്ര തിരിച്ചു.
അൻവറും മറ്റും ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കി .
വഴിയിലൊരിടത്തും അയാൾ ഒരക്ഷരം ഉരിയാടിയില്ല അതിനാൽ ഞങ്ങൾ ആ ദൂരമത്രയും ആ പിക് അപ്പിനുള്ളിൽ സുന്ദരമായി ചാരിയിരുന്നുറങ്ങി.
വഴിയിൽ അങ്ങിങ്ങായുള്ള വശത്തുകൂടി കടന്നുപോവുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം ഞങ്ങൾക്ക് കൂട്ടായുണ്ടായുണ്ടായിരുന്നുള്ളൂ .
അങ്ങനെ രാത്രിയോടടുപ്പിച്ചു ഞങ്ങൾ റുവൈസിൽ വന്നിറങ്ങി.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - മൂന്ന്
ഞങ്ങൾ പിക്ക് അപ്പീൽ നിന്നും ഇറങ്ങി മുറികളിലേക്ക് നടന്നു. വേഗം ദേഹം ശുചിയാക്കി വേഷം മാറി കേമ്പ് ഓഫീസിൽ കയറി സ്വാമി സാറിനെ കണ്ട് കുശലാന്വേഷണം നടത്തിയ ശേഷം മുറികളിലേക്ക് തിരിച്ച് നടന്നു. അപ്പോഴേക്കും കണ്ണുകളിൽ ഉറക്കം വന്ന് ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെ ഞാൻ മുറിയിൽ കയറി വിളക്ക് തെളിച്ചു പിന്നെ ശീതീകരണിയുടെ സ്വിച്ച് ഓൺ ചെയ്തു .അതുവരെ നിശബ്ദമായ ആ അന്തരീക്ഷം കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ശീതീകരണിയുടെ ശബ്ദത്താൽ മുഖരിതമായി. പിന്നെ പതിവുപോലെ ആ തണുത്ത മുറിയിലെ കിടക്കയിൽ മടക്കി വച്ച കമ്പിളി പുതപ്പിനുള്ളിൽ പ്രവേശിച്ച് നീണ്ട് നിവർന്ന് കിടന്നു. പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ ഉറക്കത്തിലേക്ക് പതിയെ വഴുതി വീണു .
അടുത്ത ദിവസം കാലത്ത് ഏകദേശം അഞ്ച് മണിയോടെ ഞാൻ ഉണർന്നു. എന്റെ പ്രഭാത കർമ്മങ്ങൾ പൂത്തിയാക്കി മെസ്സ് ഹാളിലേക്ക് നടന്നു. അപ്പോഴാണ് തൊഴിലാളികളുടെ കുളിമുറിയുടെ പരിസരത്ത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് കാര്യമറിയാൻ ഞാൻ അങ്ങോട്ടേക്ക് നടന്നു. കുറച്ച് സമയം അവിടെ ചുറ്റികറങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് ബോധ്യമായത്. ആ കേമ്പിൽ ഒരു പഞ്ചാബിയായ പ്ലംബർ ഉണ്ടായിരുന്നു. അയാൾക്കാണെങ്കിൽ കാര്യമായ പ്ലംബിങ്ങ് ജോലികൾ ഒന്നുമില്ലതാനും അതിനാൽ ഓവർടൈം കിട്ടുന്നത് തന്നെ വീരളമായിരുന്നു .അതിനാൽ ഓവർടൈം കിട്ടാൻ വേണ്ടി അയാൾ ഒപ്പിച്ച് വച്ച വേലത്തരമായിരുന്നു ഇതും . ഈ പണി അയാൾ ചിലപ്പോഴൊക്കെ കാണിച്ചു വെക്കാറുമുണ്ട് .അദ്ദേഹത്തിന് വിദ്യ വളരെ രസകരമാണ് താനും.
അർദ്ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരോരുമറിയാതെ മെല്ലെ വന്ന് തൊഴിലാളികളുടെ കുളിമുറിയിലേക്കുള്ള വാൾവ് പൂട്ടി ഒന്നുമറിയാത്തത് പോലെ ചെന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങും. സ്റ്റാഫിന്റെ കുളിമുറിയുടെ വാൾവ് പൂട്ടാൻ അയാൾ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം . രാവിലെ കുളിമുറിയിൽ വെള്ളം കിട്ടാതെ തൊഴിലാളികൾ ബഹളം വയ്ക്കുമ്പോൾ ആരെങ്കിലും ചെന്ന് അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യമവതരിപ്പിച്ച് പണി സാധനങ്ങളുമായി കൂട്ടിക്കൊണ്ട് വരും . അദ്ദേഹം ആദ്യം കുളിമുറിയിലെ പൈപ്പുകളും മറ്റും പരിശോധിക്കും . അവസാനം വാൾവ് ചേമ്പർ തുറന്ന് വിശദമായി പരിശോധിച്ച് ഇതാരാ വാൾവ് അടച്ച് വച്ചതെന്ന് ആളുകളോടായി ചോദിക്കും" തൊഴിലാളികൾ മുഖാമുഖം നോക്കുന്ന സമയത്തിനുള്ളിൽ വാൾവ് തുറന്ന് ഇപ്പം ശരീയായോ നോക്കിക്കെ എന്നും പറഞ്ഞ് ചേമ്പർ അടച്ച് വച്ച് മുറിയിലേക്ക് നടക്കും. ഞാനയാളെ സൂക്ഷിച്ചൊന്ന് നോക്കി . അയാൾ തിരിഞ്ഞെന്നെ നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു .

ഭാഗം - നാല്
അയാൾ നടന്നകന്നപ്പോൾ ആളുകൾ ജീവിക്കാൻ വേണ്ടി കാട്ടി കൂട്ടുന്ന ഇതുപോലുള്ള ഓരോരോ തന്ത്രങ്ങളെ കുറിച്ചോർത്ത് ഞാൻ മെസ്സ് ഹാളിലേക്ക് നടന്നു. പെട്ടെന്ന് തന്നെ എന്റെ പ്രിയപ്പെട്ട കോൺഫ്ലേക്സും കഴിച്ച് അവിടെ നിന്നും ഇറങ്ങി നേരെ അടുത്തു തന്നെയുള്ള ഓഫീസിലേക്ക് വാതിലും തുറന്ന് കയറി. സ്വാമി സാർ അപ്പോൾ അദ്ദേഹത്തിന്റെ കസേരയിൽ ഇരുന്ന് കാര്യമായെന്തോ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. എന്നെ കണ്ട പാടേ " എന്ന കണ്ണാ സൗഖ്യമാ?" എന്ന ചോദ്യവും ചോദിച്ച് പതിവുപോലെ അദ്ദേഹത്തിന്റെ ലോകത്തിലേക്ക് കടന്നു. ഞാനന്ന് കറുപ്പിന്റെ അഴകിൽ തിളങ്ങി നിൽക്കുന്നതിനാലാവും അദ്ദേഹം കണ്ണാന്ന് വിളിച്ചതെന്ന് എന്ന് ധരിച്ചു . അദ്ദേഹത്തേപ്പറ്റി പറയുകയാണെങ്കിൽ നെറ്റി ഏതാണെന്ന് മനസ്സിലാവാത്ത വിധത്തിലുള്ള വിശാലമായ കഷണ്ടി അതിനരികിലായി അങ്ങിങ്ങായി കുറച്ച് നരച്ച മുടികൾ ആർക്കോ വേണ്ടി നിൽക്കുമ്പോലെ ചാഞ്ഞുറങ്ങുന്നു. നല്ല ടൈപ്പിംങ്ങ് സ്പീഡ് അതു പോലെ അത്യാവശ്യം ഷോർട്ട് ഹാൻഡും അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും അതുപോലെ അറബി ഭാഷയിലും നല്ല നൈപുണ്യം . പക്ഷെ അറബി ഭാഷയിൽ വളരെ ശബ്ദം ഉയർത്തിയേ അദ്ദേഹം സംസാരിക്കാറുള്ളു . ഒരു ദിവസം സ്വാമി സാർ അറബി ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ ഇംഗ്ലീഷുകാരനായ മാനേജർ ഓഫീസിലേക്ക് കയറി വന്നു. അദ്ദേഹം സ്വാമി സാറിന്റെ സംസാരം കഴിയുന്നത് വരെ ചുണ്ടത്ത് ഒരു പുഞ്ചിരിയും വിരിച്ച് കാത്തു നിന്നു. കുറച്ച് സമയത്തെ സംഭാഷണം അവസാനിച്ചിച്ച് സ്വാമി സാർ ഫോൺ ക്രോഡിലിൽ വച്ചു. മറ്റ് കാര്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ ഇംഗ്ലീഷുകാരൻ സ്വാമി സാറിനോട് " സ്വാമീ താങ്കളെന്താണ് അറബിയിൽ സംസാരിക്കുമ്പോൾ ഇത്രയ്ക്ക് ഉച്ചത്തിൽ സംസാരിക്കുന്നത് " എന്ന് ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം " അതായത് അറബി ഭാഷ തൊണ്ടയിൽ നിന്നാണ് പുറപ്പെടുന്നത് അതിനാൽ ആ ഭാഷ സംസാരിക്കാൻ ഉച്ചത്തിൽ സംസാരിച്ചാലേ ശരിയാവൂ" എന്ന് മറുപടിയും പറഞ്ഞു. ഇംഗ്ലീഷ്കാരൻ അത് കേട്ട് അത്ഭുതത്തോടെ എന്നെ നോക്കി അവിടെ നിന്നും നടന്നകന്നു. വൈകീട്ടോടെ എനിക്ക് റിഫൈനറിയിലെ കമ്പനിയുടെ ഓഫീസിലേക്ക് പോകാനുള്ള പാസ്സുകൾ കിട്ടി. അടുത്ത ദിവസം ജോലിസ്ഥലത്ത് പോകേണ്ടത് കൊണ്ട് അന്ന് ഞാൻ അത്താഴം കഴിച്ചു നേരത്തെ തന്നെ കിടന്നു.
അടുത്ത ദിവസം പതിവുപോലെ അഞ്ചു മണിയോടെ എഴുന്നേറ്റ് പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾക്ക് പോവാനുള്ള ബസ്സിനരികിലേക്ക് നടന്നു . ബസ്സിന്റെ ഡ്രൈവറേ ഞാൻ സൂക്ഷിച്ചൊന്ന് നോക്കി അത് ഉദയകമാറെന്ന ആളായിരുന്നു. ഞാനും ഞങ്ങളുടെ മെക്കാനിക്കൽ ഫോർമാനും കൂടി സൈറ്റിലെ ജോലിയേപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് ഫോർമാൻ ആ കാഴ്ച കണ്ടത്. ഉദയകുമാർ ബസ്സിന്റെ സീറ്റിൽ നിന്നും ഇറങ്ങി ഒരു ബോട്ടിൽ വെള്ളമെടുത്ത് ഞങ്ങളുടെ ടാറ്റാ ബസ്സിന്റെ മുന്നിലെ രണ്ട് ടാങ്കുകളിൽ ഒന്നിന്റെ അടപ്പ് തുറന്ന് അതിലേക്ക് ഒഴിച്ചു. വീണ്ടും വീണ്ടും വെള്ളമെടുത്ത് കൊണ്ടുവന്ന് അതിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കഴിയുന്നത് വരെ രംഗം സസൂക്ഷം വീക്ഷിച്ചു കൊണ്ട് ഫോർമാനും നിന്നു. അവസാനം ടാങ്കിന്റെ അടപ്പ് ഭദമായി അടച്ച് ഉദയകുമാർ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്ന് എഞ്ചിൻ സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴേക്കും ഫോർമാൻ അയാളെ വലിച്ച് തറയിൽ ഇട്ടു. ഉദയകമാർ ഫോർമാന്റെ കയ്യിൽ കിടന്ന് അദ്ദേഹത്തോടു് കയർത്തു. ആദ്യം എനിക്കും കാര്യം വ്യക്തമായില്ല .പിന്നെ ഫോർമാൻ ഉദയകുമാറിന്റെ മുന്നിൽ വച്ച് സംഭവം വിശദീകരിച്ചു. അന്നത്തെ ടാറ്റാ ബസ്സിന്റെ മുന്നിൽ റേഡിയേറ്ററിന്റെ ഇടതും വലതുമായി ആണ് റേഡിയേറ്ററിന്റേയും ഡീസലിന്റെയും ടാങ്കിന്റെ അടപ്പുകൾ കിടക്കുന്നത്. അതിൽ റേഡിയേറ്ററാണെന്ന് കരുതി ഇതുവരെ ഉദയകമാർ വെള്ളമൊഴിച്ചുകൊണ്ടിരുന്നത് സീസൽടേങ്കിലേക്കായിരുന്നു . അങ്ങനെ വെള്ളം നിറഞ്ഞ ഡീസൽ അപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു എങ്കിൽ വലിയ എഞ്ചിന് അത് വലിയ ദോഷമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞറിഞ്ഞു.

ഭാഗം - അഞ്ച്
അന്ന് റിഫൈനറിക്കുള്ളിലെ സൈറ്റ് ഓഫീസിലേക്ക് പുറപ്പെട്ടപ്പോൾ വളരെ വൈകി. ഞങ്ങളുടെ വാഹനം കേമ്പിൽ നിന്നും ഉദ്ദേശം ഒമ്പത് മണിയോടെ യാത്ര തിരിച്ചത്, ചൂടു തുടങ്ങിയതിനാലാണെന്ന് തോന്നുന്നു വഴിയുടെ ഇരുവശത്തുമുള്ള മണലിനു പോലും നല്ല ചൂടാണ് . ആദ്യത്തെ പട്ടാളക്കാർ കാവൽ നിൽക്കുന്ന ഗേറ്റിലെയും റിഫൈനറിയുടെ ഗേറ്റിലേയും സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് വീണ്ടും ഞങ്ങളുടെ വാഹനം കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് യാത്ര തിരിച്ചു. റിഫൈനറിയുടെ ഉള്ളിലെ ഒരു മണൽപ്പരപ്പിലായി വച്ചിരിക്കുന്ന പോർട്ടോ കാബിനിൽ ആയിരുന്നു ഞങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. ഓഫീസിന് മുന്നിലായി ഞങ്ങളുടെ വാഹനം നിന്നു അതിൽ നിന്നും ഞങ്ങൾ ഇറങ്ങി ഓഫീസിലേക്ക് കയറി . അങ്ങനെ ആദ്യമായി ഞാൻ ആ അങ്കത്തട്ടിലേക്ക് വലത്കാലു കുത്തി കയറി. പിന്നീടു് അങ്ങോട്ട് ഡ്രോയിംങ് ബോർഡും പേപ്പറും പെൻസിലുമായി ഞാൻ നല്ല ചങ്ങാത്തത്തിലുമായി . അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയക്ക് എനിക്ക് ലഭിച്ച പാസ്സിന്റെ കാലാവധി തീർന്നു . പിന്നെ എന്റെ ജോലി സ്ഥലം വീണ്ടും പഴയപോലെ കേമ്പ് ഓഫീസായി മാറി. ഈ കാലത്തിനിടയിൽ നിസ്സാം ദുബായിലേക്ക് സ്ഥലംമാറ്റം കിട്ടി പോയീ.
ഒരു ദിവസം കമ്പനിയിൽ നിന്നും പണ്ട് വീട്ട് പോയ ഒരു സേഫ്റ്റി ഓഫീസർ തിരിച്ചു വന്നു എന്നറിയാൻ കഴിഞ്ഞു. അന്ന് രാത്രി മെസ്സിൽ വച്ച് ഞാൻ അയാളെ പരിചയപ്പെട്ടു . കറുത്തു തടിച്ച അജാനുബാഹുവായ ഒരു മനുഷ്യൻ .കുറച്ചു ദിവസത്തിനകം അയാൾ അവിടെയുണ്ടായിരുന്ന മുഴുവൻ വാഹനങ്ങളുടേയും നിയന്ത്രണം സ്വയമേറ്റെടുത്തു . പിന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു് വാഹനങ്ങളുടെ ഗതിവഗതികൾ നീയന്ത്രിച്ചു തുടങ്ങി . അങ്ങനെയിരിക്കെ ഒരു ദിവസം സ്വാമി സാർ കാമ്പിന്റെ നിയന്ത്രണം എന്നെയേൽപ്പിച്ച് നാട്ടിൽ അവധിക്കായി യാത്ര തിരിച്ചു. ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം അബുദാബി ഓഫീസിൽ നിന്നും ബുഹാസ ഓഫീസിലേക്ക് കൊടുത്തയക്കാൻ കുറച്ച് കടലാസ്സുകൾ ഞങ്ങളുടെ കാമ്പിലേക്ക് കൊടുത്തയച്ചു ശേഷം എന്നെ ഫോണിൽ വിളിച്ച് ബുഹാസ ഓഫീസീ ൽ എത്തിക്കാനാവശ്യപ്പെട്ടു. ഞാൻ വാഹനങ്ങളുടെ നിയന്ത്രിതാ വിനോടു് കാര്യമവതരിപ്പിച്ചു . അദ്ദേഹം എന്നോട്ട് വാഹനങ്ങളൊന്നും തരാൻ സൗകര്യപ്പെടില്ല വേണമെങ്കിൽ ബസ്സ് എടുത്ത് പോയ്ക്കോ എന്ന് നിർദ്ദേശിച്ചു. അദ്ദേഹം കരുതി കടലാസ്സുകൾ അയക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ഒരു വാർണ്ണിം ങ്ങ് ലെറ്റർ കിട്ടും ഇവൻ അനുഭവിക്കണം' പക്ഷേ അയാളുടെ മനസ്സിന്റെ ചീന്തയെ മാറ്റിമറിക്കുന്ന ഒരു പണി ഞാനങ്ങ് കാഴ്ചവച്ചു. റുവൈസിൽ നിന്നും നൂറ് കിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് അദ്ദേഹം പറഞ്ഞ പോലെ വലിയ ബസ്സുമായി ഒറ്റയ്ക്ക്പോയി കാര്യം നടപ്പാക്കിത്തിരിച്ചു വന്നു. അപ്പോഴേക്കം ദുബായ് ഓഫീസിൽ നിന്നും എന്നോടു് ഒറ്റയ്ക്ക് ബസ്സ് എടുത്ത് പോയതിന് വിശദീകരണം ചോദിച്ചു. ഞാനത് വിശദമായി വള്ളി പുള്ളി വിടാതെ എഴുതി അയച്ചുകൊടുത്തു. . ഈ സംഭവത്തിന്റെ ഉത്തരവാദിക്കുള്ള ശിക്ഷാ നടപടിയായി ദുബായി ഓഫീസിൽ നിന്നും വാഹന നിയന്ത്രിതാവിന് ഒരു വാർണ്ണിംങ്ങ് ലെറ്റർ ഒട്ടിച്ച ബ്രൗൺ കവറിൽ ഒന്ന് രണ്ട് ദിവസത്തിനകം എത്തിച്ചേർന്നു.
തുടരും.

ഭാഗം - ആറ്
അന്നും ഞാൻ കേമ്പ് ഓഫീസിൽ ഇരുന്ന് പതിവായുള്ള പ്ലാൻ വരപ്പുമായി മുന്നോട്ട് പോയി . ഏകദേശം ഒമ്പതരയോടെ സൈറ്റിൽ നിന്നും അസിസ്റ്റന്റ് പ്രോജക്ട് മാനേജർ ഫോണിൽ വിളിച്ച് തലേന്ന് രാത്രിയോടെ വന്ന് മുറിയിലെ തണുപ്പിൽ കിടക്കുന്ന തൊഴിലാളികളെ വിളിച്ച് ഇലക്ട്രിക്ക് കേബിൾ ഇടാനുള്ള കുഴി കുഴിപ്പിക്കാൻ നിർദ്ദേശം നൽകി. അങ്ങനെ ആ തൊഴിലാളികളെ കൂട്ടി കുഴിയെടുക്കേണ്ട കൊണ്ടുപോയി അവർ ചെയ്യേണ്ട ജോലികളെപ്പറ്റി നിർദ്ദേശം നൽകിയ ശേഷം തിരിച്ചു വന്ന് എന്റെ ജോലിയിൽ മുഴുകി. സൂര്യൻ ഉച്ചിയിൽ ക്രുദ്ധനായി താഴേക്ക് നോക്കി നിൽക്കുന്നതിനാലാണെന്ന് തോന്നുന്നു പുറത്ത് നല്ല ചൂടായിരുന്നു . അവർ മാറി മാറി കുഴിച് ഒരു വിധത്തിൽ മൂന്ന് മണിയോടെ ആ ചെറിയ കുഴി ഒരു വിധം പൂർത്തിയാക്കി .ഏകദേശം നാലു മണി കഴിഞ്ഞു കാണും ഞങ്ങളുടെ സെപ്ടിക് ടാങ്കിൽ നിന്നും മലിനജലം പമ്പ് ചെയ്ത് എടുക്കാ/നായി ഒരു പഠാൻ അയാളുടെ ടാങ്കർ ലോറിയുമായി വന്ന് ടാങ്കിന്റെ അരികിലായി നിറുത്തി അതിലെ പൈപ്പെടുത്ത് ടാങ്കിലിട്ടു് സക്ഷൻ പമ്പ് സ്റ്റാർട്ട് ചെയ്ത് ഓഫീസിൽ കയറി ഫോണും എടുത്ത് തറയിൽ കുന്തിച്ചിരുന്ന് ആരെയോ വിളിച്ച് അദ്ദേഹത്തിന്റെ ഭാഷയിൽ സംസാരിച്ചു തുടങ്ങി. കുറേക്കഴിഞ്ഞ് അയാൾ മലിനജലം നിറച്ച ടാങ്കറുമോടിച്ചു അവിടെ നിന്നും യാത്രയായി. നേരം കടന്നു പോയിക്കൊണ്ടിരുന്ന അപ്പോഴതാ പോയ ടാങ്കർ വീണ്ടും തിരിച്ചു വന്നിരിക്കുന്നു, ടാങ്കറിന്റെ പെട്ടെന്നുള്ള ഈ രണ്ടാമത്തെ ട്രിപ്പിൽ എനിക്കൊരു സംശയം തോന്നാതിരുന്നില്ല.
ഞാൻ നടന്ന് കേബിൾ ഇടാനായി കുഴിച്ച കുഴിക്കരികിൽ പോയി അതിലൂടെ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത് . കേബിൾ ഇടാനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു അപ്പോൾ . എനിക്ക് കോപത്താൽ ജ്വലിച്ചു പിന്നെ ശരംകണക്കെ ഓഫീസിലേക്ക് നടന്നു. വഴിയിൽ സൈക്കിളിൽ നിന്നു വീണ ആളിന്റെ മുഖത്തെ ചിരിയുമായി താടിയും തടവിക്കൊണ്ട് പഠാൻ നിൽപ്പുണ്ടായിരുന്നു .ഞാൻ ദേഷ്യം മുഴുവൻ വായിലേക്ക് ആവാഹിച്ച് പഠനേ നോക്കി ഒരു പെർഫോമൻസ് അങ്ങ് നടത്തി. അവസാനം അടി വീഴുമെന്ന് വരെ എത്തിയപ്പോൾ യാദൃശ്ചികമായി അവിടെ എത്തിയ ഞങ്ങളുടെ പ്രോജക്റ്റിന്റെ കൺസൾട്ടിലെ ഒരു എഞ്ചിനിയർ എന്നെ പിടിച്ചു മാറ്റി പഠാനെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു. അതു കഴിഞ്ഞ് ആ വ്യാഴാഴ്ച ഞാൻ റുവൈസിലെ മണൽക്കാട്ടിൽ നിന്നും സുഹൃത്തുക്കളേയും അതുപോലെ ഞാൻ മനസ്സിൽ ജ്യേഷ്ട സഹോദരനായി വച്ചാരാധിക്കുന്ന മുരളിയേട്ടന്റെ താമസസ്ഥലമായ ഷാർജയിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ച് എന്റെ ആത്മമിത്രമായ ശ്രീയുടെ ജ്യേഷ്ടനേ ക്കണ്ടു. അപ്പോൾ അദ്ദേഹം ഒരു പേജർ നമ്പർ എനിക്ക് നൽകി എന്നിട്ട് പറഞ്ഞു നീ എന്തെങ്കിലും ആവശ്വമുണ്ടെങ്കിൽ ഈ നമ്പറിൽ രണ്ട് തവണ ബീപ്പ് ചെയ്താൽ മതി. ഞാൻ ശരി എന്നും പറഞ്ഞ് അവിടെ നിന്നും ഷാർജയിലേക്ക് യാത്ര തിരിച്ചു . ഷാർജയിൽ എത്തി മുരളിയേട്ടനേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് അടുത്ത ദിവസം റുവൈസിലേക്ക് യാത്ര തിരിച്ചു.

ഭാഗം - ഏഴ്
ഉദ്ദേശം രാത്രി പത്ത് മണിയോടെ ഞാൻ റുവൈസിൽ തിരിച്ചെത്തി.
അടുത്ത ദിവസങ്ങളിലും പതിവ് വരകളുടെയും കേമ്പ് അഡ്മിനിസ്ട്രേഷന്റെയും ലോകത്തിലേക്ക് ഞാൻ വ്യാപൃതനായി. അങ്ങനെയിരിക്കെ ഒരു ദിവസത്തെ ഉച്ച സമയത്താണ് ശ്രീയുടെ ജ്യേഷ്ടൻ തന്ന പേജർ നമ്പറിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത് . ഓഫീസിലെ ഫോണിൽ നിന്നും രണ്ട് തവണ ബീപ്പ് ചെയ്തു . ഉദേശം പത്ത് പതിനഞ്ച് മിനിറ്റിനകം ഫോൺ ചിലക്കാൻ തുടങ്ങി, ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു. മറുവശത്ത് നിന്നും ഒരു അറബിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി , അദ്ദേഹം എന്നോട് ബീപ്പ് ചെയ്തിരുന്നോ എന്ന് ചോദിച്ചു. അതേ ചെയ്തിരുന്നു എന്ന് ഞാൻ മറുപടിയും കൊടുത്തു. പിന്നെ ഞാനാരാ എന്നായി ചോദ്യം? ഞാൻ മറുപടിയായി ഹരിയുടെ ശ്രീയുടെ ജ്യേഷ്ടന്റെ ) സുഹൃത്താണെന്നും അദ്ദേഹത്തിന് ഒന്ന് ഫോൺ കൊടുക്കാമോ എന്നും എന്നാലാവുന്ന വിധത്തിൽ അറബി ഭാഷയിൽ പറഞ്ഞൊപ്പിച്ചു . ഞാൻ പറഞ്ഞ അറബി അദ്ദേഹത്തിന് മനസ്സിലായില്ല എന്ന് പിന്നീടുള്ള ഉറുദു ഭാഷയിലെ ചില സംസാര ശകലങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി . അപ്പോഴാണ് മനസിലായത് ഹരിയേട്ടൻ എനിക്ക് ഒരു പണി തന്നതാണെന്ന് . അവസാനം അദ്ദേഹത്തിനോടു് സോറി പറഞ്ഞ് ഫോൺ വിളി ഒരു വിധം അവസാനിപ്പിച്ചു . പറ്റിയ അമളി മനസ്സിലൊളിപ്പിച്ച് എന്നെങ്കിലും ഹരിയേട്ടന് തിരിച്ചൊരു പണി കൊടുക്കാൻ തീരുമാനിച്ച് ഞാൻ ജോലിയിൽ വ്യാപൃതനായി.
അങ്ങനെയിരിക്കെ ലീവിൽ പോയ ഒരു ദിവസം സ്വാമി സാർ തിരിച്ചെത്തി. രാവിലെ തന്നെ വന്ന് അദ്ദേഹം എന്നെ നോക്കി വലിയ വായിൽ ചിരിച്ചു കൊണ്ട് " കണ്ണാ സംഗതി കുടുങ്ങി " എന്നും പറഞ്ഞ് സീറ്റിൽ പോയി ഇരുന്നു. എനിക്ക് അദ്ദേഹം പറഞ്ഞതൊന്നും മനസിലായില്ല എങ്കിലും അവസരം കിട്ടുമ്പോൾ മലയാളം പറയാൻ ശ്രമിക്കുന്ന രീതി നന്നേ ബോധിച്ചു. അങ്ങനെയിരിക്കെ ഈദിന്റെ അവധി ദിവസങ്ങളും വന്നണഞ്ഞു . ഗൾഫിലേ എല്ലാവർക്കും വെള്ളിയാഴ്ചയും ഇതുപോലെ വീണു കിട്ടുന്ന അവധി ദിവസങ്ങളുമാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാനും മറ്റും കിട്ടുന്ന ദിവസങ്ങൾ.
ഗൾഫിൽ അന്ന് അന്നും ഇന്നും മാറി മാറി മുഴങ്ങുന്ന അലാറത്തിന്റെ ശബ്ദമാണ് കൂടുതലും . അലാറം ഓഫ് ചെയ്ത് തിരിഞ്ഞ് കിടന്ന് അവസാനം ടാക്സിക്ക് ജോലിക്ക് പോയവർ എത്രയോ പേർ ഇവിടെ കാണും.
അങ്ങനെ ആ അവധി ദിവസത്തോടനുബന്ധിച്ച് ഞാനും ഷാർജയിലേക്ക് യാത്ര തിരിച്ചു . റുവൈസിൽ നിന്നും മൂന്ന് മണിക്കൂറ് കൊണ്ട് അബുദാബി ബസ്സ് സ്റ്റാന്റ് അവിടെ നിന്നും പഠാൻ ടാക്സിയിൽ ദുബായിക്ക് അങ്ങനെയാണ് യാത്ര. അബുദാബി ടാക്സി സ്റ്റാന്റ് വിട്ട് മെയിൻ റോഡിൽ കയറിയപ്പോൾ ടാക്സി ഡ്രൈവർ അരക്കെട്ടിൽ തിരുകി വച്ച കറുത്ത എന്തോ നിറച്ച പ്ലാസ്റ്റിക് സഞ്ചിയെടുത്ത് അതിൽ നിന്ന് കുറച്ച് എടുത്ത് ചുണ്ടിനടിയിൽ വച്ചു . സഞ്ചി തിരിച്ച് പൂർവ്വ സ്ഥാനത്ത് വച്ച് വളയത്തിൽ പിടിച്ച് നീണ്ട് നിവർന്നിരുന്ന് ടാക്സിയിലെ കാസറ്റ് പ്ലയറിൽ നിന്നും തളള നിന്ന കാസറ്റ് അകത്തേക്ക് തള്ളി.അൽപ്
നിമിഷത്തിനുള്ളിൽ പുഷ്ത്തോ ഗാനം ആ ടാക്സി ക്കുള്ളിൽ അലയടിക്കാൻ തുടങ്ങി. ദുബായിയുടെ അതിർത്തി കടന്ന് ടാകി മുന്നോട്ടേക്ക് പാഞ്ഞു . അതിനിടയിൽ ഒരു കെട്ടിടത്തിൽ കണ്ട To let എന്ന ബോർഡിലെ മൊബൈൽ നമ്പർ ഞാൻ മനസ്സിൽ കുറിച്ചിട്ടു . രാത്രിയോടെ ഞാൻ ദേര ദുബായിലെ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തി ഭക്ഷണവും കഴിച്ച് തറയിൽ വിരിച്ച കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. യാത്രാ ക്ഷീണം കാരണം ഞാൻ പെട്ടെന്ന് ഉറങ്ങി.
അടുത്ത ദിവസം അവിടെ നിന്നും ഇറങ്ങി ഷാർജിലേക്ക് തിരിച്ചു. ദേര ടാക്സി സ്റ്റാന്റിന്റെ വഴിയേ നടക്കുമ്പോൾ യാദൃശ്ചികമായി ഹരിയേട്ടന കണ്ടുമുട്ടി . ഞാൻ ഹരിയേട്ടനോടു് പേജറിന്റെ സംഭവം വിവരിച്ചു. അതിന് മറുപടിയായി അതേയോ എന്നോട് അവൻ പറഞ്ഞിരുന്നു എന്നും പറഞ്ഞ് മടങ്ങുന്ന സമയത്ത് എന്നെ വിളിച്ചാൽ ഈ നമ്പറിൽ എപ്പോഴും കിട്ടുമെന്നും പറഞ്ഞ് നേരത്തെ മനസ്സിൽ കുറിച്ചിട്ട ആTo let നമ്പർ അദ്ദേഹത്തിന് കൈമാറി . ആ സന്ദർഭത്തിൽ എന്തോ നേടിയ സന്തോഷം എന്റെ മനസ്സിലുണ്ടായിരുന്നു. ദേര ടാക്സി സ്റ്റാന്റിൽ നിന്നും ഒരു ടാക്സിയിൽ ഞാൻ ഷാർജയിലേക്ക് യാത്ര തിരിച്ചു. അൽവാദ സ്ട്രീറ്റിലെ ആദ്യത്തെ അണ്ടർപാസ്സീന് അരികിലായി ഞാൻ ടാക്സി ഇറങ്ങി. പിന്നെ കെട്ടിടങ്ങൾക്കിടയിലൂടെ അബ്ദുൾ നാസർ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലെ 505 ആം മുറിയിലേക്ക് ചെന്ന കയറി.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - എട്ടു്

മുറിയിൽ ആളുകൾ തകൃതിയായ കാരം ബോർഡിലെ കറുപ്പും വെളുപ്പും ചുവപ്പും കരുക്കൾക്കൊപ്പം വിനോദം കണ്ടെത്തുകയായിരുന്നു. അത് കണ്ടപ്പോഴാണ് ചെറുപ്പത്തിലെ വീട്ടിലെ കാരം ബോർഡ് കളിയുടെ ഓർമ്മ മനസ്സിൽ തെളിഞ്ഞ് വന്നത് .
അന്ന് ഞാനും അനുജത്തിയും കൂടി കളിക്കാൻ ഇരുന്നാൽ അധിക സമയവും ചുവപ്പ് കരുവും അതിന്റെ ഫോളോ വറും ഞാനാണ് ഇടാറുള്ളത്. ചിലപ്പോൾ മാത്രമേ ചുവപ്പ്കരുവിടാനുള്ള അവസരം അവൾക്ക് കിട്ടുമായിരുന്നുള്ളൂ . അങ്ങനെ അവളെങ്ങാനും കളിയിൽ തോറ്റാലോ പിന്നെ അടിയായി പിന്നെ മുടി പിടിച്ചു വലിയായി അവസാനം അമ്മയുടേയോ അച്ഛന്റേയോ കയ്യിൽ നിന്നും കിട്ടുന്ന തല്ലിൽ അവസാനിക്കും അന്നത്തെ കളി.
ഒരു കസേര വലിച്ചിട്ടു് ഞാനാ കളിയിൽ ലയിച്ചങ്ങനെ ഇരുന്നു. അതിനിടയിൽ മുരളിയേട്ടനും കൂട്ടരും വിശാലമായ നാടൻ സദ്യയുമൊരുക്കി. അത് മുരള യേട്ടന്റെ ഒരു രീതിയായിരുന്നു. പാചകത്തിൽ അദ്ദേഹത്തിന്റെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ് .
ഇന്ന് ആ മുരളിയേട്ടൻ ജീവിച്ചിരിപ്പില്ല എന്നായാലും അദ്ദേഹത്തെക്കുറിച്ച് ഒരു വാക്ക് പറയാതെ എനിക്കൊരു ജീവിതവുമില്ല .
അന്ന് വൈകീട്ട് വരെ മുരളി യേട്ടന്റെ കൂടെ ചിലവഴിച്ച ശേഷം വൈകീട്ടോടെ ഞാൻ ഷാർജ റോളയിലെ എന്റെ സുഹൃത്തിനെ കാണാനായി യാത്ര തിരിച്ചു .
സുഹൃത്തിനെപ്പറ്റി പറയുകയാണെങ്കിൽ പണ്ട് നാടകമെഴുതി നടന്നിരുന്ന കാലത്തെ ആത്മാർത്ഥ കൂട്ടുകെട്ടായ റഷീദ് ദാസിലെ റഷീദിനെയും അവന്റെ ബാപ്പ ആബിദ് ക്കയേയും കാണണം. ഈ ഗൾഫിൽ ഒന്നുമാവാത്ത കാലത്ത് എനിക്ക് കൈത്താങ്ങായ ആളുകളിൽ മറക്കാനാവാത്ത പേരുകളിൽ ആബിദ് ക്കയുടെയും റഷീദിന്റെയും എന്നും ഉണ്ടാവും.
റോളയിൽ ടാക്സിയിറങ്ങി ഞാൻ നേരെ റഷീദിന്റെ ബാപ്പയുടെ അല്ലെങ്കിൽ വേണ്ട ബാപ്പ ജോലി ചെയ്യുന്ന കട ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നും എന്തിനാണ് ബാപ്പയുടെ എന്ന് പറഞ്ഞ ശേഷം ബാപ്പ ജോലി ചെയ്യുന്ന എന്ന് പറഞ്ഞതെന്ന് .
അതും ഒരു കഥയാണു് . പണ്ട് വളരെ കഷ്ടപ്പെട്ടു അദ്ദേഹം റോളയിൽ ഒരു റെഡി മെയ്ഡ് കട തുടങ്ങി പിന്നെ അത് വളർന്ന് രണ്ട് കടയായി അതിനിടയിൽ റെഡിമെയ്ഡ് മൊത്തവ്യാപാരവും തുടങ്ങി. അതിനിടയ്ക്കാണ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ഭാര്യാ സഹോദരനെ ഷാർജയിലെ കടയിലേക്ക് കൊണ്ടുവന്നത്. അങ്ങനെ നല്ല വിധത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് കുറച്ച് പണത്തിനാവശ്യം വന്നു . ഭാര്യാ സഹോദരൻ സഹായവുമായി അദ്ദേഹത്തിന്റെ കൂടെക്കൂടി അങ്ങനെ സഹായിച്ച് സഹായിച്ച് മുതലയായ ആബിദ് ക്ക് കുറച്ചു കാലം കൊണ്ട് ഭാര്യാ സഹോദരന്റെ കടയിലെ ജോലിക്കാരനായി മാറി.
റഷീദും ബാപ്പയും എന്നെ സ്നേഹത്തോടെ വരവേറ്റു റഷീദ്ം എന്നെ കൂട്ടി കടയിൽ നിന്നും ഇറങ്ങി .ഞങ്ങൾ ഒരു ചായ കുടിച്ച് മുറിയിലേക്ക് നടന്നു , അവിടെ ചെന്നതും ഞങ്ങൾ കുശലാന്വേഷണത്തിലേക്ക് കടന്നു. സന്ധ്യയോടെ ആബിദ് ക്കയും മുറിയിലേക്ക് തിരിച്ചെത്തി . ജീവിതത്തിന്റെ കുത്തൊഴുക്കിൽ വഴിയിലെങ്ങോ കൊഴിഞ്ഞു പോയ തലമുടികൾ തലയുടെ വശങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു . പുൽത്തകിടിക്കിടയിലുള്ള തടാകത്തിന്റെ തിളക്കം പോലെ അദ്ദേഹത്തിന്റെ കഷണ്ടി മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു . റഷീദും ആബിദ് ക്കയും വേഗം ദേഹം വൃത്തിയാക്കി പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് യാത്ര തിരിച്ചു. ഞാൻ ജനലിലൂടെ താഴെക്ക് നോക്കി അവിടെ ഒരു കടയുടെ മുമ്പിലായി ശ്രീലങ്കൻ സ്ത്രീകൾ റെഡിമെയ്ഡ് തുണികൾ വാങ്ങിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അങ്ങനെ നോക്കി നിന്നപ്പോഴാണ് അവിടെ നടക്കുന്ന പരിപാടി വിശദമായി മനസ്സിലായത് . മൂന്ന് ശ്രീലങ്കൻ സ്ത്രീകളാണ് അവിടെ ഉണ്ടായിരുന്നത് അതിൽ രണ്ട് പേർ ജോലിക്കാരനോടു് അവന്റെ മുന്നിൽ മറഞ്ഞ് നിന്ന് ചിരിച്ചു കളിച്ച് ഓരോന്നിന്റെ വില ചോദിക്കുന്നു മൂന്നാമത്തവൾ കയ്യിലുള്ള ബേഗിൽ കൈയ്യിൽ കിട്ടിയ ഓരോന്ന് മോഷ്ടിച്ച് നിറയ്ക്കുന്നു
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - ഒമ്പത്
കുറച്ചു സമയത്തിനകം റഷീദും ആബിദ് ക്കയും പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തി. ആബിദ് ക്ക കടയിലേക്ക് യാത്ര തിരിച്ചു ഇനി രാത്രി പതിനൊന്ന് മണി കഴിയണം അദ്ദേഹം തിരിച്ചെത്താൻ ഞാനും റഷീദും മുറി പൂട്ടി പുറത്തിറങ്ങി റോള പാർക്കിനരികിലൂടെ നടന്നു അപ്പോൾ കുറേ പഠാനികളും പാക്കിസ്ഥാനികളും "ദുബായ്- ദുബായ് ആവോ ഭായി " എന്നും പറഞ്ഞ് ആളുകളെ വിളിച്ചു കയറ്റുന്നുണ്ടായിരുന്നു . ഞങ്ങൾ പാർക്കിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ ഷാർജ ഗോൾഡ് സൂക്കിനോടു് ചേർന്നുള്ള പാർക്കിലെ പുൽതകിടിയിൽ ഇരുന്നു. ജലസേചനം കഴിഞ്ഞതിനാലാണെന്ന് തോന്നുന്നു പാന്റിന്റെ അടി ചെറുതായൊന്നു നനഞ്ഞു അത് വല്ലാതെ എന്നെ അസ്ഥ സ്ഥനാക്കി എന്നാലും ആ അന്തരീക്ഷത്തിൽ ചെറിയ ചൂടുണ്ടായിരുന്നു എങ്കിലും ഇടവിട്ടു് തൊട്ടുഴിഞ്ഞ് കടന്നു പോയ മന്ദമാരുതന്റെ തണുത്ത വിരലുകൾ എന്നോടുള്ള വാത്സല്യം തുളുമ്പി നിൽക്കുമ്പോലെ എനിക്ക് തോന്നി. അതിനിടയിൽ റഷീദ് അടുത്തുള്ള കടയിൽ നിന്നും രണ്ട് കൊക്കകോളയും വാങ്ങി വേഗം നടന്നു വന്നു. അവൻ അരികിൽ വന്ന് ഒരു കോള എന്റെ നേരെ നീട്ടി .അതിന്റെ അടപ്പ് വലിച്ച് തുറന്ന് കുടിച്ചു കൊണ്ടിരുന്നപ്പോൾ റഷീദ് പറഞ്ഞു ''സത്യാ നിനക്കറിയോ നാട്ടിലെ പതിനൊന്ന് രൂപയാണ് ഇതിന്റെ വില. " ഞാൻ അവനേ നോക്കി ഒന്ന് ചിരിച്ചു എന്നാലെ വലിയ ഭാവ വ്യത്യാസം ഒന്നും കാണിച്ചില്ല. കാരണം അങ്ങനെ നോക്കിയാൽ ഒന്നും കഴിക്കാൻ കഴിയില്ല അത്ര തന്നെ . ഞങ്ങൾ ഒഴികെ ബാക്കി ആ മൈതാനത്തിന്റെ ഓരോരോ ഭാഗത്തുമായി ഉള്ള എല്ലാവരും തന്നെ ശ്രീലങ്കയിലെയും ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള വരുമായ കാമുകീകാമുകൻമാരായിരുന്നു. അതിൽ നല്ലൊരു ശതമാനം പേരും അജ്മാനിലെ ഗാർമെന്റ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. ഞങ്ങൾ അവിടെ കുറച്ച് സമയം ചിലവഴിച്ച ശേഷം മെല്ലെ എഴുന്നേറ്റ് റഷീദിന്റെ മുറിയിലേക്ക് നടന്നു, അപ്പോഴേക്ക് സമയം പതിനൊന്നായിരുന്നു. കുറച്ച് സമയത്തിനകം ഞങ്ങൾ മുറിയിൽ എത്തിച്ചേർന്നു. അപ്പോഴേക്കും റഷീദിന്റെ ബാപ്പ അന്നത്തെ ജോലി കഴിഞ്ഞ് വന്ന് മുറിയിൽ അടുക്കി വച്ച റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കെട്ടിന്റെ മേൽ ചാരി ഇരിപ്പുണ്ടായിരുന്നു, നന്നേ ക്ഷീണിച്ചതിനാൽ അന്ന് ഭക്ഷണം പാചകം ചെയ്യൽ നടക്കില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. നേരെ അടുത്തുള്ള അറബിക്ക് ഹോട്ടലിലേക്ക് നടന്നു.ആ ഹോട്ടലിന്റെ പുറത്ത് ഒരു വശത്ത് ഷവർമ്മ അരിഞ്ഞിട്ടു കൊണ്ട് അറബ് വംശജനായ ഒരാൾ നിൽപ്പുണ്ടായിരുന്നു. ഞങ്ങളെക്കണ്ടതും റഷീദിനോട് അയാൾ കുശലാന്വേഷണം നടത്തി. അതിനിടയിൽ അവൻ ഒരു ഗ്രിൽ ചിക്കന് ഓർഡർ നൽകി. പുറത്ത് ഒരു കണ്ണാടിക്കൂട്ടിൽ ആസനത്തിലൂടെ കയറി കഴുത്തിനരികിലൂടെ കയറിയ കമ്പിയിൽ കിടന്ന് കറങ്ങുന്ന കോഴികളെ കണ്ടപ്പോൾ അറിയാതെ മനസ്സൊന്ന് നൊന്തു എന്തു ചെയ്യാം കുറച്ച് സമയത്തിനകം ഒരു ഗ്രിൽ ചിക്കനും കുബ്ബൂസും ഹ മ്മൂസും സലാഡും ഗാർലിക്ക് പേസ്റ്റും അടങ്ങുന്ന ഒരു സഞ്ചി ആ കടയിലെ ഒരാൾ ഞങ്ങളുടെ കയ്യിലേക്ക് വച്ചു തന്നു. ഞങ്ങൾ പണം കൊടുത്ത് അവിടെ നിന്നും മുറിയിലേക്ക് തിരിഞ്ഞ് നടന്നു.
മുറിയിൽ ചെന്ന് കുളി കഴിഞ്ഞ് വേഷം മാറി ഞങ്ങൾ മൂവരും കൂടി ആ കോഴിയേ ആർക്കും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആക്രമിച്ചു. വയറ് നിറഞ്ഞ് ഒരേമ്പക്കം വിട്ടപ്പോഴേക്കും ചെറിയ സഞ്ചിയിൽ വാരിയെടുക്കാനുള്ള എല്ലുകളേ അതിൽ മിച്ചം വന്നുള്ളൂ.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പത്ത്
അന്നത്തെ ദിവസം അവിടെ അസ്തമിച്ചു തുടങ്ങിയെങ്കിലും നഗരത്തിലെ വീധീകളിലൂടെ കടന്നു പോവുന്ന വാഹനങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും പലപ്പോഴും അരോചകമായി എനിക്ക് തോന്നി, മുറിയിലെ ശീതീകരണിയുടെ മുഴങ്ങുന്ന ശബ്ദത്തിന്റെ താളം മാറി മാറി വന്നു .പിന്നെപ്പോഴോ റെഡിമെയ്ഡ് തുണി കെട്ടിലൊന്നിന്റെ മേൽ തലയും വച്ച് സീലിംങ്ങിൽ കറങ്ങുന്ന പങ്കയും നോക്കി ഞാനങ്ങനെ കിടന്നു. പിന്നെപ്പോഴോ മെല്ലെ മെല്ലെ ഉറക്കം എന്റെ കൺപീലികളെ മുറുക്കെ അടയക്കാൻ ശ്രമിച്ചു തുടങ്ങി. അങ്ങനെ എപ്പോഴോ മയക്കത്തിലേക്ക് ഞാനും വഴുതി വീണു.
ഉറക്കമുണർന്ന് വിഷമിച്ച് കണ്ണുകൾ വലിച്ച് തുറന്ന് ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. സമയം പത്ത് മണി കഴിഞ്ഞിരുന്നു അപ്പോഴേക്കും റഷീദും ബാപ്പയും കടയിലേക്ക് പോയിരുന്നു അപ്പോഴാൺ മേശപ്പുറത്ത് എന്തൊ പാത്രത്തിൽ അടച്ചു വച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് . ഞാൻ മെല്ലെ എഴുന്നേറ്റ് ആ പാത്രത്തിന്റെ അടപ്പ് മാറ്റി നോക്കി. രണ്ട് കഷണം പുട്ടും കടലക്കറിയുമായിരുന്നു അതിൽ .ആബിദ് ക്ക കടയിൽ നിന്നും വാങ്ങി പാത്രത്തിൽ പകർന്ന് അടച്ചു വച്ചതായിരുന്നു. ഞാൻ എന്റെ മറ്റ് ദിനചര്യകൾ കഴിച്ച് കെറ്റിലിൽ വെള്ളം തിളപ്പിച്ച് ഒരു സുലൈമാനി ഉണ്ടാക്കി അതോടൊപ്പം പുട്ടും കടലക്കറിയും ആസ്വദിച്ചു കഴിച്ചു. അപ്പോഴേക്കും റഷീദു് കടയിൽ നിന്നും തിരച്ചെത്തി . പിന്നെ അവനോടൊപ്പം അന്ന് നാട്ടിലേയ്ക്ക് യാത്ര പോവുന്ന ഞങ്ങളുടെ ഒരു സുഹൃത്തിന്റെ കടയിലേക്ക് നടന്നു .എന്നെ കണ്ടതും അവൻ ദൂരേ നിന്നു തന്നെ വിളിച്ചു പറഞ്ഞു " സത്യാ വീട്ടിലേക്കെന്തെങ്കിലും കൊടുക്കണേൽ വാങ്ങി തന്നോ " . ഞാൻ അടുത്ത കടയിൽ കയറി രണ്ട് സാരികളും രണ്ട് ഷർട്ട് പീസുകളും മരുമകൾക്ക് കളിപ്പാട്ടവും വാങ്ങി അവന്റെ കടയിലേക്ക് നടന്നു. അപ്പോഴാണ് അവൻ ഒരു എയർ മെയിൽ കവറും ഒരു ലെറ്റർപാഡും എനിക്ക് നേരെ നീട്ടി "സമയം ഉണ്ടെങ്കിൽ ദാ അവിടെ വച്ച് ഒരു കത്തെഴുതിക്കോ "എന്നും പറഞ്ഞ് മേശയുടെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി. ഞാൻ പതിവുപോലെ പ്രിയമുള്ള അച്ഛനും അമ്മയും അറിയാൻ ബാബു എഴുതുന്നത് എന്ന് തുടങ്ങി മനസ്സിൽ അപ്പോൾ തോന്നിയ ചിലത് കുത്തിക്കുറിച്ച് പാഡിൽ നിന്നും പേപ്പർ കീറിയെടുത്ത് കവറിൽ നിക്ഷേപിച്ച് ഒട്ടിച്ച് അവന്റെ കയ്യിൽ കൊടുത്തു - കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം അവനോടു് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി . പിന്നെ റഷീദിന്റെ ബാപ്പയേ കണ്ട് യാത്ര ചോദിച്ച് റോള പാർക്കിനരികിൽ നിറുത്തിയിട്ട ദുബായിലേക്കുള്ള ടാക്സി ക്കരികിലേക്ക് നടന്നു . ടാക്സി വരെ റഷീദും എന്നെ അനുഗമിച്ചു.
ടാക്സി അൽപ്പസമയത്തിനുള്ളിൽ അവിടെ നിന്നും യാത്ര തിരിച്ചു . റോള പാർക്കും അതിലെ മരത്തിന്റെ രൂപത്തിലുള്ള ശില്പവും എന്നെ കടന്ന് വേഗത്തിൽ പിന്നോടിപ്പോവുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെ കുറച്ച് സമയത്തിനകം ഞാൻ കയറിയ ടാക്സി ദുബായ് നാസർ സ്ക്വയറിലെത്തി .
ഞാനതിൽ നിന്നും ഇറങ്ങി ദേരയിലുള്ള അബ്രയുടെ (കടത്ത്) അരികിലേക്ക് നടന്നു. വഴിയിലുള്ള ഭൂഗർഭാന്തര നടപ്പാതയിലൂടെ അബ്രയിൽ എത്തിയപ്പോൾ അവിടെ യന്ത്രവൽകൃത വഞ്ചിയുടെ ശബ്ദത്താൽ അന്തരീക്ഷം മുഖരിതമായിരുന്നു. നിറുത്തിയ ഒരു വഞ്ചിയിൽ മറ്റുള്ളവരേപ്പോലെ ഞാനും കയറി ഇരുന്നു . ഓളത്തിന്റെ അലയിൽ ആ വഞ്ചി അങ്ങോട്ടുമിങ്ങോട്ടും മെല്ലെ ഉലയുന്നുണ്ടായിരുന്നു. ആളു നിറഞ്ഞപ്പോൾ ആ വഞ്ചി അങ്ങേകടവിലേക്ക് യാത്ര തിരിച്ചു .കടൽ കാക്കകൾ ഞങ്ങ ളുടെ ചുറ്റും താണും പൊങ്ങിയും കുറച്ചു ദൂരം അനുഗമിച്ചു. അതിനിടയിൽ ഒന്നു രണ്ട് പത്തേമാരികൾ ഞങ്ങളെ കടന്ന് മുന്നോട്ടു് നീങ്ങി . അൽപ്പസമയത്തിനകം ഞങ്ങളുടെ വഞ്ചി കടവിലെ പടവിൽ കുത്തി നിന്നു . ആളുകൾ വരിവരിയായി കരയക്കിറങ്ങി കൂട്ടത്തിൽ ഞാനും . പിന്നെ നേരെ ബർദുബായ് ബസ്സ് സ്റ്റാന്റിലേക്കായി യാത്ര . വrഴിയിൽ കണ്ട ബാങ്കിന്റെ പേര് ഞാൻ മനസ്സിൽ വായിച്ചു ബാങ്ക് ഓഫ് ബറോഡ .
പണ്ട് കാലത്ത് ഈ രാജ്യത്ത് ഇന്ത്യൻ ക രൻസിയായിരുന്നു വാണിജ്യാവശ്യത്തിന് ഉപയോഗിച്ചതെന്ന് ആളുകൾ പറഞ്ഞറിഞ്ഞിരുന്നു. അതുപോലെ ഇവിടെയുള്ള അമ്പലങ്ങളും പള്ളികളും ഒപ്പം കഫ്റ്റേറിയ നടത്തുന്ന ഒട്ടുമിക്ക ആളുകളും മലയാളകളാണ് .
ബസ്സ് സ്റ്റാന്റിൽ നിന്നും ഒരു ബസിൽ കയറി ഞാൻ. അബുദാബിക്ക് യാത്ര തിരിച്ചു. അബൂദാബി യിൽ നിന്നും റുവൈസിൽ എത്തുമ്പോഴേക്കും രാത്രിയായിട്ടുണ്ടാവും .
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പതിനൊന്ന്
ദുബായിയിൽ നിന്ന് അബുദാബി ബസ്സ് സ്റ്റാൻഡിലേക്ക് ഏകദേശം രണ്ട് മണിക്കൂർ കൊണ്ടാണ് ആ ബസ്സ് എത്തിച്ചേർന്നത് . ആ ബസ്സിൽ നിന്നും ഇറങ്ങി റുവൈസിന് പോകാനുള്ള ബസ്സ് കാത്ത് വീണ്ടും കുറേ നേരം കാത്തു നിൽക്കണ്ടതായി വന്നു. പിന്നെപ്പോഴോ ബസ്സ് വന്നപ്പോൾ അതിലേറിയിരുന്നു യാത്രാ ക്ഷീണത്താലാണോ എന്നറിയില്ല കഠിനമായ തലവേദനയാൽ ഞാൻ ശരിക്കു വിഷമിച്ചു .വഴിയിൽ ആളുകൾക്ക് ഭക്ഷണം കഴിക്കാനായി താരിഫ് എന്ന സ്ഥലത്തെ വലിയ പാർക്കിങ്ങിൽ ബസ്സ് നിന്നു. ഞാനും മറ്റുള്ളവരോടൊപ്പം ബസ്സിൽ നിന്നും ഇറങ്ങി അവിടെ അടുത്തുള്ള പാക്കിസ്ഥാനി ഹോട്ടലിൽ കയറി . ആളുകൾ കോഴിയും മാടും പച്ചക്കറിയും പരിപ്പും ചൂടുള്ള പാക്കിസ്ഥാനി റൊട്ടിയും ആസ്വദിച്ചു കഴിക്കുന്നതും നോക്കി ഒരു കട്ടൻ ചായയും ചൂടാറ്റി കുടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു. ആളുകൾ കയറിക്കഴിഞ്ഞപ്പോൾ ബസ് വീണ്ടും അതിന്റെ പ്രയാണം ആരംഭിച്ചു .ചുറ്റും മണൽപരപ്പുകൾ നിറഞ്ഞ വഴിയിലൂടെ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. റുവൈസ് അൽ മരിയ ബസ് സ്റ്റാന്റിൽ ഞാൻ ഇറങ്ങി . വഴി തെറ്റിയാലും ഞങ്ങളുടെ കമ്പനിയുടെ കേമ്പ് കണ്ടു പിടിക്കാൻ വളരെ എളുപ്പമായിരുന്നു .മറ്റു കമ്പനികളുടെ കേമ്പിന്റെ കളർ വെള്ള യോ ക്രീമോ നിറത്തിലായിരുന്നു എങ്കിൽ ഞങ്ങളുടെ കേമ്പ് ചുവപ്പിൽ കലർന്ന മഞ്ഞ നിറമായിരുന്നു. കേമ്പിലെത്തിയതും ഞാൻ തണുത്ത വെള്ളത്തിൽ കുളിച്ച് കഴിവതും വേഗം കയറി കിടന്നു.
അടുത്ത ദിവസം പതിവുപോലെ എന്റെ ജോലിയിലേക്ക് കടന്നു. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ മെസ്സിൽ പോയിരുന്ന് ദക്ഷണം കഴിക്കാനാരംഭിച്ചു. അപ്പോഴാണ് ഒരു ജോലിക്കാരൻ " സാറിന് ഒര് ഫോണുണ്ട് " എന്ന് വന്ന് പറഞ്ഞത്. ഞാൻ ഭക്ഷണം കഴിക്കുന്നത് നിറുത്തി എഴുന്നേറ്റു പോയി ഫോണെടുത്ത് സംസാരിച്ചു. കുറച്ച് സമയത്തിന് ശേഷം ഫോൺ വിളി അവസാനിപ്പിച്ച് തിരിച്ച് മെസ്സ് റൂമിലെത്തിയപ്പോൾ അവിടെ പാത്രം കണ്ടില്ല. അങ്ങനെ അന്ന് ഉച്ചയ്ക്ക് ഭാഗികമായി പട്ടിണിയായി. പിന്നെ കുറച്ച് തണുത്ത വെള്ളവും കുടിച്ച് എന്റെ ജോലിയിലേക്ക് പ്രവേശിച്ചു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകം മനസ്സിലൂടെ മിന്നി മാഞ്ഞത്. ആ വാചകം ഇങ്ങനെയായിരുന്നു " സത്യാ ഭക്ഷണം കഴിക്കുമ്പോൾ ദേവേന്ദ്രൻ വന്നൂ വിളിച്ചാലും എഴുന്നേൽക്കരുത്". ആ സന്ദർഭം ഓർത്ത് എന്റെ ചുണ്ടിൽ ചിരി പടർന്നത് ഞാൻ പോലുമറിഞ്ഞില്ല. സന്ധ്യയോടെ അന്നത്തെ ജോലി അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോഴാണ് മനസ്സിൽ ഒരാശ ഉദിച്ചത് . ആശ എന്താന്നല്ലേ സോസേജ് ഫ്രൈ ആക്കി കഴിക്കണം . പിന്നെ ഒന്നും ഓർത്തില്ല നേരെ കടയിൽ പോയി ഒരു പോക്കറ്റ് സോസേജ് വാങ്ങി ഞങ്ങളുടെ കമ്പനി അടുക്കളയിലെ പ്രധാന കുക്കായ അഹമ്മദ്ക്കയേ മുറിയിൽ പോയി കണ്ട് നേരിട്ടേൽപ്പിച്ചു . അങ്ങനെ അത്താഴത്തിന് ഞാനും അഹമ്മദ്ക്കയും മറ്റും ചേർന്ന് കുബ്ബൂസും കൂട്ടി അഹമ്മദ്ക്കയുടെ മുറിയിൽ വച്ച് അതാ സ്വദിച്ച് കഴിച്ചു . അവിടെ നിന്നും പുറത്തിറങ്ങി മുറിയിലേക്ക് നടക്കവേ വഴിയിലെ കാബിനുകളിൽ ഒന്നിൽ ചാരി ആടിയാടി നിൽക്കുന്ന ഒരു സുഹൃത്തിനെ കണ്ടു . എന്നെ കണ്ടതും മദ്യത്തിന്റെ ലഹരിയിൽ അവ്യക്തമായ ഭാഷയിൽ ഒന്നു മുറിയിലേക്ക് കൊണ്ട് ചെന്ന് ആക്കിത്തരാമോ എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ അയാളെ മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി.മുറി വിട്ട് പുറത്തിറങ്ങിയപ്പോഴാണ് മദ്യത്തിന്റെ പിന്നാമ്പുറ ക്കഥ മനസിലായത്. ഞങ്ങളുടെ കമ്പനിയിലെ ഒരു എഞ്ചിനിയർ ആയിരുന്നു ശ്രീനിവാസ് അദ്ദേഹം ഭക്ഷണത്തിൻ മുമ്പ് ഒരു കുപ്പി ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം മദ്യം നിറച്ച് ഒറ്റ വലിക്ക് കുടിക്കുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ സുഹൃത്തിന് അത് കണ്ടപ്പോൾ ഒന്ന് പരീക്ഷിക്കണം എന്ന് ഒരാശ തോന്നി അതാണ് ഞാൻ താങ്ങിക്കൊണ്ടുപോയി മുറിയിൽ കിടത്തേണ്ട നിലയിൽ അവനെ ക്കൊണ്ടെത്തിച്ചത്.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പന്ത്രണ്ട്
ഞാനവിടെ നിന്നും മുറിയിലേക്ക് നടന്നു വേഗം കതക് അടച്ചു് ദത്രമാക്കിയ ശേഷം കട്ടിലിലെ കമ്പിളി പുതപ്പിനടി'യിലേക്ക് ഉളിയിട്ടു .മനസ്സിലൂടെ പല പല ചിന്തകളും ഓടി മറഞ്ഞു കൊണ്ടിരുന്നു, പലപ്പോഴും അറിയാതെ നാട്ടിലെ ഇടവഴികളും വീട്ടിലെ അവസ്ഥയും ചിന്തയിൽ കടന്നു വന്നു. പണ്ട് ഒരു നാൾ അച്ഛനെ വിളിക്കാനായി വീട്ടിൽ നിന്നും ഇറങ്ങി ഇടവഴിയിലൂടെ കയ്യിലെ എവറഡി ടോർച്ചിന്റെ വെളിച്ചത്തിൽ നടന്നപ്പോൾ . ഞങ്ങളുടെ അയൽക്കാരനായ രാമേട്ടൻ മദ്യപിച്ച് മദോന്മത്തനായി ആ വഴി ചെരിച്ചളന്ന് വരുന്നത് എന്ന് ശ്രദ്ധയിൽ പതിഞ്ഞതും ഞാൻ അയാളുടെ അടുത്ത് ചെന്ന് ടോർച്ച് വിറപ്പിച്ചിടിച്ച് നടന്നതും അതിന് മറുപടിയായി ശുനകപുത്രാ ഹാ എന്ന് തുടങ്ങുന്ന കീർത്തനം ചെല്ലിയതും ഓർമ്മയിൽ തെളിഞ്ഞു വന്നു. എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ലയിച്ചു .
അടുത്ത ദിവസം കുളി കഴിഞ്ഞ് വേഷം മാറി മുറി പൂട്ടി മെസ്സലേക്കുള്ള വഴിയിലൂടെ നടന്നു അപ്പോൾ ഒരാൾ കേമ്പ് ഓഫീസിന്റെ മുന്നിൽ നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞത് .ഞാൻ അയാളുടെ അടുത്തേക്ക് നടന്നു ,അയാളുടെ കണ്ണകൾ ഈറനണിഞ്ഞിരുന്നു .ഞാനയാളോട് കാര്യ വിവരമാരാഞ്ഞു . വിതുമ്പുന്ന ചുണ്ടുകളോടെ കാര്യങ്ങൾ എന്നോടു് വിവരിച്ചു തുടങ്ങി. അത് ഇങ്ങനെയായിരുന്നു അയാൾ മാസ ശമ്പളത്തിൽ ചെറിയ ഒരു ഭാഗം സ്വരുക്കൂട്ടി വച്ച് അടുത്ത മാസം നാട്ടിൽ പോവുമ്പോൾ ഒരു സർപ്രൈസായി ഭാര്യയക്ക് സമ്മാനിക്കാനായി ഒരു സ്വർണ്ണനെ നെക്ലയീസ് വാങ്ങി. ഇന്നലെ (വ്യാഴാഴ്ചാ ) അയാളെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി അടുത്തുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ കേമ്പിലെ മുറിയിൽ വന്നു . സംസാരവും അതു കഴിഞ്ഞുള്ള മദ്യപാനവും വിശാലമായി അവിടെ നടന്നു. അതിനിടയിൽ എപ്പോഴോ അയാൾ താൻ വാങ്ങിയ സ്വർണ്ണമാല അവർക്ക് കൺനിറയേ കാണാനും അഭിപ്രായത്തിനുമായി കൈമാറി . രാത്രി വളരെ വൈകി സുഹൃത്തുക്കൾ അവിടെ നിന്നും തിരിച്ചുപോയി .അയാളും മദ്യത്തിന്റെ ലഹരിയിൽ അതു കഴിഞ്ഞ് കിടന്നുറങ്ങീ. രാവിലെ ഏതോ സ്ഥപനത്തിലെന്നവണ്ണം ഞെട്ടി ഉണർന്ന് സൂട്ട്കേസ് തുറന്ന് മാലയുടെ പെട്ടി തുറന്ന് നോക്കി അത് കാലിയാക്കി കിടക്കുന്നു. അയാൾ ഞെട്ടി പിന്നെ മുറി മുഴുവൻ പരിശോധിച്ചു നിരാശ തന്നെ ഫലം .ഇത്രയും അയാൾ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ആ പാവത്തിന്റെ കവിളിലൂടെ കണ്ണനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഞാനയാളെയും കൂട്ടി സ്വാമി സാറിന്റെ അരികിൽ കൊണ്ട് ചെന്നാക്കി. ടെലിഫോൺ ബൂത്ത് ലക്ഷ്യമാക്കി നടന്നു എന്നെപ്പോലെ ഉള്ള ഗൾഫ് കാരുടെ പണ്ടുകാലത്തെ പതിവ് ശീലമാ വെള്ളിയാഴ്ചയുള്ള ബൂത്തിൽ നിന്നുള്ള ഫോൺ വിളി .
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പതിമൂന്ന്
ഇന്ന് മൊബൈലും ഇന്റർനെറ്റും വാഴുന്ന ലോകത്തിൽ അന്യം നിന്നുപോയ ഒരു രീതി .
അയൽവീട്ടിലെ നമ്പറിലേക്ക് ബൂത്തിലെ കാർഡ് സ്ലോടിൽ പോക്കറ്റിൽ നിന്നും കാർഡ് എടുത്ത് തിരുകി വിളിച്ചു. അങ്ങേ തലക്കൽ കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവിൽ ആരോ ഫോൺ അറ്റന്റഡ് ചെയ്തു കൊണ്ട് ചോദിച്ചു "ഹല്ലോ.. ആരാ ,, ഞാൻ മറുപടിയായി "ദേവിയേച്ചീ ഞാനാ മാഷമോൻ ബാബു ഒന്ന് വീട്ടിൽ നിന്നും അച്ഛനേ വിളിച്ചു തരുമോ?" എന്ന് ചോദിച്ചു .അതിനു മറുപടിയായി "ശരി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചോ അപ്പോഴേക്കും അവരെ വിളിച്ചു കൊണ്ടു വരാം എന്നാൽ ഞാൻ ഫോൺ വെക്കുയാണേ" എന്നും പറഞ്ഞ് അവർ ഫോൺ വച്ചു. അതു കഴിഞ്ഞുള്ള പത്തു മിനിറ്റിൽ ഇപ്പോൾ വീണ്ടും വിളിച്ചാലോ എന്ന് പലതവണ മനസ്സ് കിടന്ന് അക്ഷമയോടെ കുത്തിനോവിച്ചുകൊണ്ടിരുന്നു അങ്ങനെ ഒരു തവണ വിളിച്ചപ്പോൾ അവർ നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നറിഞ്ഞു ക്ഷമ ചോദിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തപ്പോൾ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. കുറച്ച് സമയം കഴിഞ്ഞ് ഞാൻ വീണ്ടും ഫോൺ കറക്കി അങ്ങേ തലക്കൽ അധികം താമസിക്കാതെ തന്നെ ആരോ ഫോണെടുത്തു ശ്വാസഗതിയും ശബ്ദവും കേട്ട് ആളെ എനിക്ക് വേഗം മനസ്സിലായി അച്ഛനായിരുന്നു അത് .സംസാരത്തിനിടയിൽ എപ്പോഴോ അദ്ദേഹം എന്റെ കല്യാണക്കാര്യത്തെപ്പറ്റി അഭിപ്രായമാരാഞ്ഞു. അതിനോടൊപ്പം ഒരു ചോദ്യവും "നിന്റെ മനസ്സിൽ ഏതെങ്കിലും പെൺകുട്ടിയുമായി പ്രണയമോ മറ്റോ ഉണ്ടോ?" ആ ചോദ്യത്തിനു മുന്നിൽ ആദ്യമൊന്ന് ഞാൻ പതറിയോ അറിയാതെ എന്റെ വായിൽ നിന്നും ഉണ്ട് എന്ന് മറുപടിയും പുറത്ത് വന്നു. "എന്നാൽ നീ അമ്മയുമായി സംസാരിച്ചോ " എന്നും പറഞ്ഞ് അദ്ദേഹം ഫോൺ അമ്മയ്ക്ക് കൈമാറി .അമ്മ എന്നോടു് ചിരിച്ചു കൊണ്ട് ചോദിച്ചു "ആരാ കക്ഷിനീ പറയാറുള്ള റീജയാണോ?" ഞാൻ അതിന് അതേ എന്ന് മറുപടിയും പറഞ്ഞു .മറുപടിയായി അമ്മ പറഞ്ഞു തുടങ്ങി ''അവളുടെ കല്യാണം കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞു പത്രത്തിൽ ഫോട്ടോ ഉണ്ടായിരുന്നു , അതിരിക്കട്ടെ നീ നിന്റെ ഇഷ്ടം എന്നെങ്കിലും അവളോട് തുറന്ന് പറഞ്ഞിട്ടുണ്ടോ " അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു കാരണം എന്നൊക്കെ അവളെ കണ്ട് പ്രണയാഭ്യർത്ഥന നടത്താൻ ശ്രമിക്കുമ്പോഴും മനസ്സിന്റെ ധൈര്യം ചേർന്നു പോവുന്നത് പോലെ തോന്നുന്നു. പിന്നെ എന്റെ പരിചയക്കാരിയായ ഒരുവളെ ഹംസമാക്കി അവളുടെ അടുത്തേക്ക് അയച്ചു അത് അതിലും വലിയ അബദ്ധവുമായി . ഇതിന്റെ പേരും പറഞ്ഞ് എന്നെയും അവൾ എന്നെ കുറേ കുരങ്ങ് കളിപ്പിച്ചു. എന്നാലും അവളുടെ മുഖം മനസ്സിൽ നിന്നും മായാതെ അങ്ങനെ നിന്നു. അമ്മ ചോദ്യം വീണ്ടുമാവർത്തിച്ചു . മറുപടിയായി "ഇല്ലമ്മേ ,സാരമില്ല നിങ്ങൾ ആലോചനകളുമായി മുന്നോട്ട് പോയ്ക്കോളൂ എനിക്ക് മൂന്ന് നിബന്ധനയേ ഉള്ളൂ പെൺകുട്ടിക്ക് ജോലി വേണ്ട, പ്രീഡിഗ്രി വരെയെങ്കിലും വിദ്യാഭ്യാസം വേണം അതുപോലെ മിഡിൽ ക്ലാസിൽ നിന്നുമായിരിക്കണം" അമ്മ എന്നാൽ ഞങ്ങൾ ഒന്നു് അന്വേഷിച്ച് നോക്കട്ടെ എന്നും പറഞ്ഞ് ഫോൺ വച്ചു. ഫോൺ വിളി അവസാനിപ്പിച്ച് മുറിയിലേക്ക് നടന്നപ്പോൾ ഒരു നഷ്ടബോധം എന്നെ കീഴടക്കിയിരുന്നു. അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി അതിന്റെ നീറ്റിലും സഹിച്ച് ഞാൻ മുറിയിലെ കട്ടിലിൽ കണ്ണടച്ച് കിടന്നു.
ദിവസങ്ങൾ ശരം വേഗത്തിൽ കടന്നു പോയി അങ്ങനെ വെള്ളിയാഴ്ചയും ആഗതമായി . അന്ന് നാട്ടിലേക്ക് വിളിച്ചപ്പോൾ പല കാര്യങ്ങൾ സംസാരിക്കുന്നതിനൊടുവിൽ അച്ഛൻ ഒന്ന് രണ്ട് എനിക്ക് നേരിട്ടറിയുന്ന പെൺകുട്ടികളേപ്പറ്റി അഭിപ്രായമാരാഞ്ഞു . എനിക്ക് പ്രത്യേകിച്ചൊരെ തിരഭിപ്രായം ഇല്ലാതിരുന്നതിനാൽ ബാക്കിയെല്ലാം അച്ഛനേൽപിച്ച് ഫോൺ വിളി അവസാനിപ്പിച്ചു.
അടുത്ത ദിവസം നാട്ടിൽ നിന്നും കമ്പനിയിലെ നമ്പറിൽ അച്ഛൻ വിളിച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ അടുത്ത വ്യാഴാഴ്ച ഷാർജയിലേക്ക് വരുന്ന എന്റെ സുഹൃത്ത് വശം കൊടുത്തയക്കാം എന്നും പറഞ്ഞറിയിച്ചു .
പിന്നീടുള്ള ദിവസങ്ങൾ നീങ്ങാൻ വളരെ സമയമെടുത്തത് പോലെ എനിക്ക് തോന്നി.
വ്യാഴാഴ്ച വൈകീട്ട് ഓഫീസിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങി റുവൈസിൽ
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പതിനാല്
ഇരുട്ടിന്റെ കരിമ്പടത്തിൽ ഒരു വലിയ കീറലുണ്ടാക്കിക്കൊണ്ട് തെരുവിളക്കുകളും കടകളിലെ വിളക്കുകളും പകൽ പോലെ വെളിച്ചം തൂവി നിൽക്കുന്ന ആ വഴിയിലൂടെ നടക്കുമ്പോൾ അറിയാതെ നമ്മൾ ഓർത്തു പോവും നാട്ടിലെ കത്താത്ത തെരുവുവിളക്കകളേയും അതുപോലെ ഒരു ഭീകര നിമിഷം പോലെ ആ ഇരുട്ടിൽ നമ്മേ പിന്തുടരുന്ന ചീവീടിന്റെ ശീൽക്കാര ശബ്ദവും അകലങ്ങളിൽ നിന്നുള്ള നായകളുടെ താളലയങ്ങൾ മാറി മാറിയുള്ള കുരകളും അതിന് മറുപടിയെന്നോണമുയരുന്ന കുറുക്കന്മാരുടെ സംഗീതക്കച്ചേരിയും ഹോ .... ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു.
അതിനിടയിൽ ഞങ്ങൾ ലത്തീഫിന്റെ കടയിൽ ചെന്നു കയറി .വ്യാഴാഴ്ചയായതിനാലാണോ എന്നറിയില്ല അവൻ നല്ല തിരക്കിലായിരുന്നു. ഞങ്ങളേ കണ്ടപ്പോൾ തന്നെ അവൻ കൈ പൊക്കി വിളിച്ചു പറഞ്ഞു " റഷീദേ സലാമാലേക്കും ... അതിന് റഷീദ് തിരിച്ച് സലാം കൊടുത്തു പിന്നെ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു "സത്യാ സലാമുണ്ടേ" ഞാൻ തിരിച്ചു സലാം പറഞ്ഞു . ഞങ്ങൾ കടയ്ക്ക് പുറത്ത് കണ്ട കസേരകളിൽ ഒന്ന് അനങ്ങിയിരുന്നു. അതിനിടയിൽ അവൻ രണ്ട് ഷവർമ്മയും പെപ്സിയുമായി അടുത്ത് വന്ന് അത് ഞങ്ങളടെ നേരെ നീട്ടി. ഞങ്ങൾ അത് വാങ്ങി കഴിച്ചു തുടങ്ങി അപ്പോഴേക്കും അവൻ ജോലിയിൽ തന്റെ ജോലിയിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു. ഷവർമ്മയുടെ അടുപ്പിന്റെ ചൂടിലും വെളിച്ചത്തിലും അവൻ നിന്ന് വിയർക്കുകയാണെന്ന ചിന്ത എന്റെ മനസ്സിനെ നോവച്ചു .ആ കഷ്ടപ്പാടിലും അവന് ചിരിക്കാൻ കഴിയുന്നതെങ്ങനെ ഞാൻ എന്നോടു് തന്നെ ചോദിച്ചു. അപ്പോഴൊക്കെ ഇടയ്ക്കിടയക്കായി അവൻ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നെന്തോ ഓർത്ത് ലത്തീഫ് കടയിൽ നിന്നും ഇറങ്ങി എങ്ങോട്ടേക്കോ ഇറങ്ങി നടന്നു. അവൻ വേഗത്തിൽ തന്നെ തിരിച്ചു വന്നു അപ്പോൾ കയ്യിൽ ഒരു കവറുമായി തിരിച്ചുവന്നു.. അടുത്തെത്തിയപ്പോൾ അതുവരെ ചുരുട്ടിപ്പിടിച്ച സഞ്ചി തൂക്കി പിടിച്ച് അതിൽ നിന്ന് ഒരു എയർ മെയിൽ കവർ എടുത്ത് എന്റെ നേരെ നീട്ടി പിന്നീട് ആ സഞ്ചിയും എന്നെ ഏൽപ്പിച്ചു . സഞ്ചിയിൽ നാട്ടിലെ പ്രശസ്തമായ ഏതോ തുണിക്കടയുടെ വർണ്ണചിത്രത്തോടെയുള്ള പരസ്യമാണ് ഉണ്ടായിരുന്നത്. അവൻ എന്നെ സൂക്ഷിച്ച് നോക്കി , കവർ തുറന്ന് നോക്കാൻ ആവശ്യ പ്പെട്ടു , അത് പ്രകാരം കവർ ഞാൻ സൂക്ഷിച്ച് തുറന്നു. അതിൽ ഒരു കത്തും ഒപ്പം ഒരു ഫോട്ടോയും ഉണ്ടായിരുന്നു . ഞാൻ ആ ഫോട്ടോയീൽ ഒന്ന് ശരിക്ക് നോക്കുമ്പോഴേക്കും ലത്തീഫ് അത് തട്ടിപ്പറിച്ച് സൂക്ഷിച്ച് നോക്കി .എന്നെ നോക്കി "ഇത് മഠത്തിലെ ചന്ദ്രന്റെ മകൾ രോഷ്നിയല്ലേ, ഒന്നും ആലോചീക്കണ്ട മോനേ നിനക്ക് അവൾ ചേരും " എന്ന് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടു പോയി . പിന്നെ ഒരു നിശബ്ദതയ്ക്ക് ശേഷം അവൻ തുടർന്നു."എടാ ഞാനും ഇവളും ഒരുമിച്ചാ പഠിച്ചേ അപ്പോൾ ഞങ്ങടെ കൂട്ടത്തിലുള്ള ഒരുത്തൻ അവളെ നോക്കി കമന്റടിച്ചു. അന്നവന്റെ കരണം അവൾ പുകച്ചു .ആളെ നീ അറിയും ഗാർമെന്റ് വേൾഡിലെ മുസ്തഫയാ കക്ഷി അന്ന് ആ സംഭവം കിടന്ന് പുകഞ്ഞപ്പോൾ അവളുടെ അമ്മാവന്മാർ അവനെ ഭീഷണിപ്പെടുത്തി വിട്ടതാ " അത് കേട്ടപ്പോൾ എനിക്ക് അവളോട് ആരാധനയും അതുപോലെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഒരു പേടിയോ എപ്പോഴോ കയറികൂടി. അതിനിടയിൽ കത്തിലൂടെ ഞാൻ കണ്ണോടിച്ചു .ലത്തീഫ് പറഞ്ഞ പേരും മറ്റു വിവരങ്ങളും കിറുകൃത്യം . അൽപ്പസമയത്തിനകം ഞാനും റഷീദും അവിടെ നിന്നും ഇറങ്ങാനായി ലത്തീഫിനോട് സമ്മതം ചോദിക്കാനായി എഴുന്നേറ്റു അപ്പോഴേക്കും ഞാനും വരുന്നു. പിന്നെ നിനക്കൊരാളെ പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞ് അവനും ഞങ്ങളോടൊപ്പം ഇറങ്ങി നടന്നു. ആദ്യം എനിക്കും കാര്യങ്ങളുടെ ഗതിയേപ്പറ്റി ഒരു ധാരണയില്ലായിരുന്നു എങ്കിലും ഗാർമെന്റ് വേൾഡിന്റെ ബോർഡ് ദൂരെ നിന്നും ദൃശ്യമായപ്പോൾ കാര്യങ്ങളുടെ കിടപ്പ് എനിക്ക് ശരിക്കും ബോധ്യമായി. കുറച്ച് സമയത്തിനുള്ളിൽ ഞങ്ങൾ ആ കടയിൽ ചെന്ന് കയറി ലത്തീഫ് അകത്ത് കയറി മുസ്തഫ യേ കൂട്ടി ഒരു വശത്തേക്ക് കൊണ്ടുപോയി എന്തോ പറഞ്ഞു. തിരിച്ചു വന്ന മുസ്തഫയുടെ മുഖത്ത് ഒരു ചമ്മൽ നിഴലിച്ചിരുന്നു . കുറച്ചു സമയത്തിനകം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി നടത്തത്തിനിടയിൽ ഒരു പ്രാവശ്യം ഞാൻ കടയിലേക്ക് തിരിഞ്ഞ് നോക്കി അപ്പോൾ മുസ്തഫ ആകാശത്തിന്റെ ഏതോ കോണിൽ എന്തോതേടുന്നത് പോലെ എനിക്ക് തോന്നി. പാവം മുസ്തഫ പഴയതെല്ലാം മറന്ന് കുടുംബവും കുട്ടിയുമായി ജീവിക്കുന്ന അവന്റെ മനസിനെ അൽപ്പമെങ്കിലും നോവിച്ച ലത്തീഫിനോടു് എനിക്ക് കോപം തോന്നി .
അടുത്ത ദിവസം ഉച്ചയോടെ ഞാൻ ഷാർജയിൽ നിന്നും റുവൈസിലേക്ക് പുറപ്പെട്ടു .രാത്രിയോടെ മുറിയിലെത്തിയ ഞാൻ മുറി പൂട്ടി കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോട്ടോയിൽ നോക്കി അങ്ങനെ കിടന്നു. ഉറക്കം കണ്ണുകളെ തലോടാൻ തുടങ്ങിയപ്പോൾ കമ്പിളി പുതച്ച് കടന്നു ഉറക്കത്തെ വരവേറ്റ് അങ്ങനെ കിടന്നു.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി എന്റെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിൽ തകൃതിയായി നടന്നു . ജൂൺ 22ന് അങ്ങനെ ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു എയർപ്പോർട്ടിൽ എന്നെ കൂട്ടിക്കൊണ്ടു പോവാൻ അച്ഛനും സഹോദരീ ഭർത്താവും അച്ഛന്റെ സുഹൃത്തും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. അങ്ങനെ അവരോടൊപ്പം ഒരു മഹീന്ദ്ര ജീപ്പിൽ ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പൊടിയരിക്കഞ്ഞിയും തേങ്ങ ചുട്ട ചമ്മന്തിയും കഴിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഒരു സുഖം അത് ഒന്ന് വേറെ തന്നെയായിരുന്നു. പിന്നെ അധികം താമസിയാതെ നാടൻ മീൻകറിയും മീൻ വറുത്തതും കൂട്ടി ഒരുണും കഴിച്ച് അച്ഛനും മറ്റുള്ളവരുമൊന്നിച്ച് മഠത്തിൽ ചന്ദ്രൻ എന്നാളു ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച് രോഷ്നിയുടെ അമ്മാവൻമാരിൽ ഒരാളായ രവിയും ഞങ്ങളോടൊപ്പം ചേർന്നു. അങ്ങനെ മഴപെയ്ത് ദുരിതം പിടിച്ച നാട്ടുവഴിയിലൂടെ ഞങ്ങളുടെ ജീപ്പ് ചാടിച്ചാടി മുന്നോട്ട് നീങ്ങി. ഞാൻ വരുന്നതറിഞ്ഞിട്ടാണോന്നറിയില്ല മഴ ഒന്ന് ഒതുങ്ങി വശത്തേക്ക് മാറി നിന്ന് കാറ്റിന്റെ കൈകൾ കൊണ്ട് എന്നെ ഇക്കിളിയാക്കി വിട്ടു.
അങ്ങനെ ആ വീട്ടിലേക്കുള്ള വഴിയിൽ നിന്നും അൽപ്പം ദൂരെയായി റോഡിന് ഓരം ചേർന്ന് പതിയെ നിന്നു.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പതിനഞ്ച്
ഞങ്ങൾ ഓരോരുത്തരായി ജീപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി വലതുവശത്ത് കണ്ട ഇടവഴിയിലൂടെ മുന്നോട്ടു നടന്നു .
അൽപ്പദൂരം ചെന്നപ്പോൾ തന്നെ ഞങ്ങളുടെ കൂടെ യുള്ള ഭാസ്കരേട്ടൻ രവിയോട് ചോദിച്ചു "അതല്ലേ വീട് ".
അപ്പോഴാണ് മുന്നിൽ ഇടതു വശത്തായി തലയുയർത്തി നിൽക്കുന്ന ആ ഒറ്റ നില വീട് എന്റെ ദൃഷ്ടിയിൽ പതിഞ്ഞത് . അല്പദൂരം കൂടി നടന്നപ്പോൾ വഴിവക്കിലെ പൊതു പൈപ്പിൽ നിന്നും പാത്രങ്ങളിൽ വെള്ളം നിറക്കുന്ന ചില സ്ത്രീകൾ എന്നെ ഒരു അത്ഭുത വസ്തുകണക്കെ നോക്കി. അതിനിടയിൽ കൂടെ വന്ന ആളുകൾ ആ വീട്ടിലേക്കുള്ള കൽപ്പടവുകളിലൂടെ മുറ്റത്തേക്ക് കയറികൊണ്ടിരുന്നു , വരാന്തയിലേക്ക് ഞങ്ങൾ ചെന്ന് കയറുമ്പോളേക്കും അകത്തുനിന്നും ഒരു ചെറിയ ജാഥ യ്ക്കുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഇറങ്ങി വന്നു . ഞങ്ങൾ പെണ്ണ് കാണാൻ വരുന്ന വിവരം നേരത്തെതന്നെ അറിഞ്ഞതിനാൽ എല്ലാവരും മുഖത്ത് ഒരു ചിരിയും പടർത്തി എന്നെ അടിമുടി ഒന്ന് നോക്കി . അതിൽ ഒരു ചെറിയ കുട്ടി അമ്മയുടെ സാരിയുടെ അറ്റം വായിൽ വച്ച് കടിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആടികൊണ്ട് എന്നെ നോക്കി ചിരിച്ചു. അവളുടെ കയ്യിൽ നിന്നും സാരി വിടുവിക്കാൻ 'അമ്മ നന്നേ പാടുപെട്ടു അവസാനം ആ യജ്ഞം കുഞ്ഞിന്റെ കരച്ചിലിൽ അവസാനിച്ചു , ആ നിലവിളി എന്റെ മനസ്സിനെ വല്ലാതെ നോവിച്ചു . അതിനിടയിൽ ആ വീട്ടിലെ മുതിർന്ന ഒരംഗം ഞങ്ങളെ വരാന്തയോട് ചേർന്ന ഓഫീസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി ഇരുത്തി. അല്പസമയത്തിനകം ചായയുമായി ചുവന്ന ബ്ലൗസും നീലയിൽ പൂക്കളുള്ള നീളൻ പാവാടയുമുടുത്ത് തലതാഴ്ത്തി അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു . എന്റെ മനസ്സിന്റെ ഉള്ളിലെങ്ങോ അറിയാതെ വല്ലാത്തൊരു പേടിയോ ടെന്ഷനോ കൂടിക്കൂടിവന്നു . ഫാനിന്റെ കാറ്റേറ്റ് തണുത്ത ആ മുറിയിലും എന്റെ നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾ പരക്കുന്നുണ്ടായിരുന്നു . അവൾ കയ്യിലെ ട്രേ എന്റെ നേരെ നീട്ടി ഞാൻ ചുറ്റും മൂന്നു നോക്കി കൂടെവന്നവർ എന്നെ നോക്കി ചിരിച്ചു അതിനിടയിൽ ഒരു കപ്പ് ചായ സോസർ സഹിതം ഞാൻ സൂക്ഷിച്ചെടുത്തു . ശേഷം മറ്റുള്ളവരും ട്രേയിൽ നിന്നും ചായയെടുത്ത് കുടിച്ചു തുടങ്ങി അതിനിടയിൽ മുന്നിലെ ടീപ്പോയിൽ മുന്നിൽ എന്തൊക്കയോ ആരൊക്കയോ കൊണ്ട് നിരത്തി , പക്ഷെ എന്റെ ശ്രദ്ധ അവിടെയൊന്നുമെത്തിയില്ല . അതിനിടയിൽ അവിടെയുണ്ടായിരുന്ന ചിലർ എല്ലാവരോടുമായി പറഞ്ഞു "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം " . മറ്റുള്ളവര് അതിനു സമ്മതം മൂളിക്കൊണ്ടു കസേരയിൽനിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു . പേരും നാളും വിദ്യാഭ്യാസ കാര്യങ്ങളും മറ്റും കത്തിലൂടെയും വിശദമായി മനസ്സിലാക്കിയ എന്റെ മനസ്സിൽ അവൾ വന്നാൽ ഇനി എന്ത് ചോദിക്കുമെന്നുള്ള ചിന്തയായി . അതിനിടയിൽ ആ പെൺകുട്ടി ആ മുറിയിലേക്ക് കടന്നു വന്നു ഞാൻ കുറ ച്ചാലോചിച്ചു ഒടുവിൽ ചോദിച്ചു " ഏതു സ്കൂളിലാ പഠിച്ചേ ?" , എന്റെ മുഴക്കമുള്ള ശബ്ദം ആ മുറിയിലെ ചുമരിൽ ത്തട്ടി പ്രതിധ്വനിച്ചു . അവൾ ഒന്ന് ഞെട്ടിയെന്നറിയില്ല അല്പസമയത്തെ നിശബ്ദദയ്ക്ക് ശേഷം മറുപടിയായി " പുറമേരി രാജാസ് സ്കൂളിലാ " എന്ന് പറഞ്ഞു . പിന്നെ എളാപ്പ സമയത്തേക്ക് ഞങ്ങളുടെ ഇടയിൽ ഒരു നിശബ്ദത പരന്നു . സമയം കടന്നുപോയി അതിനിടയിൽ എപ്പോഴോ എന്റെ കൂടെ വന്ന എല്ലാവരും അവളുടെ അമ്മാവനോടൊപ്പം ആ മുറിയിലേക്ക് തിരിച്ചു വന്നു . അങ്ങനെ ആ പെൺകുട്ടി അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി . ഞങ്ങൾ പോകാൻ തയ്യാറായി മുറിയിൽ നിന്നും ഇറങ്ങി അവളുടെ അമ്മാവൻ എന്റെ അച്ഛനോട് കുട്ടിയെപ്പറ്റിയുള്ള എന്റെ അഭിപ്രായം ആരാഞ്ഞു . അച്ഛൻ എന്റെ നേരെ തിരിഞ്ഞു മുഖത്തേക്ക് നോക്കി . പിന്നെ എന്നെയും കൂട്ടി കുറച്ചു ദൂരേ ക്ക് നടന്നു , ആ നടത്തിനിടയിൽ അദ്ദേഹം എന്റെ മനസ്സിലെ ആ കുട്ടിയെപ്പറ്റിയുള്ള ഇഷ്ടത്തെ പ്പറ്റി ആരാഞ്ഞു . അങ്ങനെ എന്റെ മുഖത്തുനിന്നും ഇഷ്ടമാണെന്ന മറുപടിയും അദ്ദേഹം വാങ്ങി നേരെ ആ കുട്ടിയുടെ അമ്മാവനേ വിവരം ധരിപ്പിച്ചു . അച്ഛന്റെ മുഖത്തെ സന്തോഷം കുറെ കാലത്തിനു ശേഷം അന്ന് ഞാൻ കണ്ടു . അങ്ങനെ അവിടെ നിന്നും ഇറങ്ങി നേരെ ജീപ്പിനരികിലേക്കു നടന്നപ്പോൾ അടുത്തവീട്ടിലെ നിന്നും ഒരേട് സ്ത്രീ ഇറങ്ങി വന്ന് ചോദിച്ചു ഇതിൽ ഏതാ ഞങ്ങളുടെ റോഷിനിയെ കാണാൻ വന്ന ചെറുക്കൻ . ഞാൻ തിരിഞ്ഞു നിന്ന് " ഞാനാണ് ചേച്ചി " എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്തെ ജാള്യത ആ പകൽ വെളിച്ചത്തിൽ തെളിഞ്ഞു കാണാമായിരുന്നു . പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ ഓരോന്നും കല്യാണ വുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റുമായി കടന്നു പോയി . അങ്ങനെ 1997 ജൂലായ് 14 നു എന്റെയും രോഷ്‌നിയുടെയും വിവാഹം അവളുടെ വീട്ടിൽ വച്ച് ഭംഗിയായി നടന്നു . കല്യാണം കഴിഞ്ഞു അവളുടെ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങിയപ്പോൾ അവളുടെ ബന്ധുമിത്രാദികളും റോഷിനിയും കരച്ചിൽ അടക്കാൻ കഴിയാതെ ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു .
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
ഭാഗം - പതിനാറ്
അല്പ സമയത്തിനുള്ളിൽ ഞങ്ങൾ അവിടെനിന്നും ഇറങ്ങി വീടിനോട് ചേർന്നുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നു . ആ നടത്തത്തിനിടയിൽ ഞാൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ രോഷ്‌നിയുടെ കുഞ്ഞനുജൻ രഞ്ജൻ വലിയ വായിൽ കരയുന്നുണ്ടായിരുന്നു. അപ്പോഴാണ് നാട്ടുകാരികളായ ചില സ്ത്രീകളും അവിടെ കണ്ണീരണിഞ്ഞു ഞങ്ങളെ യാത്രയാക്കാനായി നിൽപ്പ്‌നിൽക്കുന്ന കാഴ്ച എന്റെ കണ്ണിൽ പതിഞ്ഞത് . എന്തോ എന്നിൽ അത് വലിയ അത്ഭുതമായിത്തോന്നി അത് മനസ്സിന്റെ അടിത്തട്ടിൽ ഒരു ചോദ്യമായി ഉദിച്ചുയർന്നു " ഇവൾ ഈ നാട്ടിൽ ഇത്ര പ്രിയങ്കരിയോ? ", അപ്പോഴറിയാതെ പഴയ ഓർമ്മ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . എന്റെ സഹോദരിയുടെ വിവാഹ ദിവസം ഞാൻ അനുഭവിച്ച മാനസിക വേദന നന്നായറിയുന്ന എനിക്ക് സഹോദരീ സഹോദര ബന്ധത്തിന്റെ വ്യാപ്തി ശരിക്കും അറിയാമായിരുന്നു . രോഷ്‌നിയുടെ കണ്ണുനീര് കണ്ടിട്ടാണോന്നറിയില്ല അതിലെ കടന്നു പോയ മഴമേഘങ്ങളും അവരുടെ ദുഃഖം മഴയായി മണ്ണിൽ രേഖപ്പെടുത്താൻ തുടങ്ങി . ഞാൻ എന്റെ സഹോദരി വച്ച് നീട്ടിയ കുട തുറന്ന് റോഷിനിയുടെയും എന്റെ തലയ്ക്കു മേലെപിടിച്ചു . മഴവെള്ളം താളം കെട്ടിയ വഴിയിൽ നാട്ടുകാർ ചേർന്ന് പലകകളും മറ്റും നടത്തി ഞങ്ങളുടെ യാത്ര ഒരുവിധം സുഗമമാക്കിമാറ്റിയിരുന്നു , എന്റെ കൂട്ടുകാരിൽ ചിലർ പറഞ്ഞ കമന്റ് കേട്ട് കരച്ചിലിനിടയിലും അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി . അങ്ങനെ വഴിയോരത്ത് നിറുത്തിയിട്ട ഒരു വെളുത്ത അംബാസിഡർ കാറിനടുത്തേക്ക് ഞങ്ങൾ നടന്നു . ണ് അതിനിടയിൽ സുഹൃത്തുക്കൾ ചേർന്ന് ആ കാറിനെ റോസാപ്പൂക്കൾ കൊണ്ട് ലളിതമായി അലങ്കരിച്ചിരുന്നു . ഞങ്ങൾ ആ കാറിൽ കയറി മറ്റുള്ള വാഹനങ്ങളുടെ അകമ്പടിയോടുകൂടി അവിടെനിന്നും വീട്ടിലേക്കു തിരിച്ചു . വഴിയരികിലുള്ള പാടത്തെ വാഴകളും നെൽക്കതിരുകളും കാറ്റിന്റെ താളത്തിനനുസൃതമായി തലയാട്ടി ഞങ്ങളെ യാത്രയാക്കാനായി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. വീട്ടിൽനിന്നും അൽപ്പം അകലെയായി ഞങ്ങൾ കാറിൽനിന്നും ഇറങ്ങി മറ്റുള്ള ജനങ്ങളോടൊപ്പം വീടിൻറെ പടവുകൾ മെല്ലെ കയറി , അപ്പോഴേക്കും നിലവിളക്കും കിണ്ടിയിൽ വെള്ളവുമായുള്ള വീട്ടിലേക്കു ആനയിക്കുന്ന ചടങ്ങുകളും മറ്റും അമ്മയുടെയും നേതൃത്വത്തിൽ വേഗം തന്നെ കഴിഞ്ഞു, അതിന് നിർദ്ദേശങ്ങൾ നൽകാനായി അച്ഛമ്മയും ഞങ്ങളുടെ അയൽക്കാരിയായ നാരായണിയേടത്തിയും ഉണ്ടായിരുന്നു . അതുകഴിഞ്ഞു അകത്തെ കട്ടിലിൽ ഞങ്ങളും അനിയത്തിയും ഇരിക്കുമ്പോളായിരുന്നു എന്റെ മരുമകൾ അങ്ങോട്ടേക്ക് ഓടിവന്നത് , അവൾ വന്നപാടെ സ്വതസിദ്ധമായ ശൈലിയിൽ റോഷിനിയെ നോക്കി ' ഇത് എന്റെ മാമനാ , പിന്നെ മാമി ആരോടും പറയല്ലേ ഈ മാമൻ രണ്ടു ദിവസം മുമ്പ് ബ്യൂട്ടി പാർലറിൽ പോയി മുടി കറുപ്പിച്ചതാ കേട്ടോ ' എന്നും പറഞ്ഞു അവൾ കൈകൊട്ടി ചിരിച്ചു തുള്ളിച്ചാടി. സത്യം പറഞ്ഞാൽ അവൾ എനിക്ക് അത്ര പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം കുഞ്ഞായിരുന്നു . പണ്ടൊരിക്കൽ അവളെ അടിച്ചതിന് ഞാൻ നന്നേ വേദനിച്ചിരുന്നു. അവൾ ജനിച്ചതുമുതൽ എടുത്തുനടന്ന എനിക്ക് അവൾ സ്വന്തം മോൾ തന്നെ ആയിരുന്നു . അവളുടെ ചിരിയിലും കളികളിലും എന്നെ കളികൂട്ടുകാരനായി കൂട്ടുന്നത് സ്ഥിരം ഏർപ്പാടായിരുന്നു . ചിലപ്പോഴൊക്കെ അവളെ വേദനിപ്പിച്ചതിനു ഞാനും എന്റെ സോദരിയും തമ്മിൽ അടിവരെ നടന്നിട്ടുണ്ട് അവസാനം അത് മുടിപിടിച്ചു വലിയിലും മറ്റും കലാശിച്ചിട്ടുണ്ട് .
അങ്ങനെ ആ ദിനവും ഒരു വിധം നന്നായി തന്നെ കടന്നു പോയി , അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയും തൊട്ട് ചായയും കൊണ്ട് വന്ന് കട്ടിലിനരികിൽ വന്ന രോഷ്‌നിയെ ചായ വാങ്ങി മേശപ്പുറത്തു വച്ച് വലിച്ചടുപ്പിച്ചപ്പോൾ ഉത്തരവാദിത്തം കുറേക്കൂടി എന്ന് മനസ്സ് ഓർമ്മിപ്പിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നു . ഗൾഫിൽനിന്നും വന്ന എനിക്ക് കിട്ടിയ അവധിയിൽ ബാക്കി വന്ന അഞ്ചു ദിവസം ഒന്നിനും തികയാതെ വന്നു കാരണം വിരുന്നുകളും സല്കാരങ്ങളുമായി ഓരോരോ ദിനങ്ങളും ഞാൻ പോലും മറിയാതെ കടന്നുപോയി. അങ്ങനെ അവധിതീർന്നു തിരിച്ചു ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി റുവൈസിൽ എത്തിച്ചേർന്നപ്പോൾ എന്റെ ശരീരം മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ എന്ന സത്യം ഞാൻ മനസ്സിലാക്കി. മനസ്സ് ഒത്തിരി നൊന്തു പോയിരിക്കുന്നു , മനസ്സ് നാട്ടിൽ റോഷിനിയുടെ ഓർമ്മയിൽ ഒരുപാട് വേദനിച്ചിരിന്നു . പിന്നീടുള്ള ദിനങ്ങളിൽ എന്റെ നാട്ടിലേക്കുള്ള ഫോൺ കോളുകളുടെയും കത്തുകളുടെ എണ്ണവും കൂടി.
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
എം .പി. എസ്സ് .വീയ്യോത്ത്
ഭാഗം - പതിനേഴ്
മാസാവസാനം ശമ്പളത്തിന്റെ ബാക്കി വച്ച് കണക്കുകൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ ഒക്കെ വരവുചിലവുകൾ ഒരു ദിർഹംത്തിന്റേയോ മറ്റോ വ്യത്യാസത്തിൽ മെല്ലെ കടന്നുപോയിക്കൊണ്ടിരുന്നു , അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് "എടാ സത്യാ മാസത്തിന്റെ ആദ്യപകുതിയോടെ തന്നെ നമ്മൾ അടുത്തമാസത്തെ ചിലവുകളിൽ മിക്കവയും ഒരു കടലാസ്സിലോ കുറിച്ചുവയ്ക്കുക , പിന്നീട് അതിൽ നിന്നും ഒഴിവാക്കാൻ കഴിയുന്നവ അടുത്തമാസത്തെ ചിലവിൽനിന്നും മെല്ലെ ഒഴിവാക്കുക എന്നാൽ ഒരുവിധത്തിൽ നമ്മൾക്ക് നമ്മളുടെ ചെലവ് നിയന്ത്രിക്കാൻ കഴിയും ."
അങ്ങനെ അടുത്തുവന്ന മാസം മുതൽ ഒരുവിധം മറ്റുള്ള അനാവശ്യ ചിലവുകൾ കുറക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ ടെലിഫോൺ ചെലവ് അതിൽനിന്നും വ്യത്യസ്തമായി 500 ദിര്ഹത്തിനും 700 ദിര്ഹത്തിനും ഇടയിൽ കിടന്നു കറങ്ങാൻ തുടങ്ങി . പിന്നീട് ആ ബഡ്ജറ്റിൽ നിന്നും ഞാൻ മുന്നോട്ടുപോവാൻ തുടങ്ങി. എന്താണെന്നറിയില്ല കഴിക്കുന്നതൊന്നും തന്നെ എന്റെ ദേഹത്തു പിടിക്കുന്നില്ല ആയിടയ്ക്ക് ഷാർജയിൽ പോയപ്പോഴാണ് മനസ്സിലായി പണ്ട് കുറച്ചുകാലം ഭക്ഷണം കിട്ടാതെ നടന്നതിലാൽ വയറിൽ അൾസർ രൂപപ്പെട്ടിട്ടുണ്ട് എന്ന് . പിന്നെ അതിന്റെ തുടർചികിത്സയും മറ്റുമായി കുറച്ചുകാലം കഴിഞ്ഞുപോയി .
അങ്ങനെയിരിക്കെ ഞങ്ങളുടെ പ്രോജക്ടിലെ പ്രധാന ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മറ്റുള്ളവരെപ്പോലെ ഞാനും കടന്നു . സൈറ്റിലെ സർവ്വേ മുതൽ ഓഫീസിലെ പ്ലാൻ വരപ്പു വരെ ചെയ്യണ്ടിവന്നതിനാൽ പതിവായി താമസിച്ചാണ് ഞാൻ സൈറ്റ് ഓഫീസിൽ നിന്നും ക്യാമ്പിലേക്ക് വന്നുകൊണ്ടിരുന്നത് . അപ്പോഴാണ് ഞങ്ങളുടെ ഓഫീസിൽ സെക്രട്ടറിയായി രാമ റാവു എന്ന ഒരു ചെറുപ്പക്കാരൻ വന്നത് , ആള് രസികനും സർവോപരി നല്ലൊരു മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു . അവസരം കിട്ടുമ്പോഴൊക്കെ അവൻ ആ കഴിവ് ഞങ്ങളുടെ ഇടയിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഓഫീസിൽ ജോലികഴിഞ്ഞു ക്യാമ്പിലെത്തിയാൽ അത്താഴം കഴിഞ്ഞു ക്യാമ്പിന് സമീപത്തുള്ള റോഡിലൂടെ നടക്കുന്നത് ഞാനും അഹമ്മദ്ക്കയും റാമ റാവുവും ഒരു പതിവാക്കിമാറ്റിയിരുന്നു . അങ്ങനെ യിരിക്കെ ഒരു ദിവസം വഴിയിലുള്ള കടയിൽനിന്നും ഐസ് ക്രീം വാങ്ങി കഴിച്ചുകൊണ്ട് നടന്നപ്പോഴാണ് രാമ റാവു എന്നോട് പറഞ്ഞത് "സത്യാ നീ ഇതുപോലെ എന്നും ഐസ് ക്രീമും എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തരണം കേട്ടോ " ഞാൻ "അതെന്താ " എന്ന് അവനോടു ചോദിച്ചു , അപ്പോഴാണ് അവൻ പറയുന്നത് "നിനക്ക് എന്നെക്കാളും ശമ്പളം കിട്ടുന്നില്ലേ , അതുകൊണ്ടു ഉള്ളവൻ ഇങ്ങോട്ടു നോക്ക് എന്നെ അതായത് എന്നെ സഹായിക്കണം " അപ്പോൾ ഞാൻ പറഞ്ഞു "ശ്രമിക്കാം ഇതൊരു ശീലമാക്കാതെ നോക്കണേ " അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു നടന്നു.
ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു . അങ്ങനെ ഒരു നാൾ തണുപ്പിന്റെ വരവറിയിച്ചുകൊണ്ടു കാറ്റിനൊപ്പം കൂട്ടുകൂടി ചൂളമടിച്ചു കൊണ്ട് ഒരു മഴ ഞങ്ങളെയും തേടി വന്നു . ഈ മരുഭൂമിയിലെ മണലിനെ കുളിരണിയിച്ചുകൊണ്ടു അത് തിമർത്തു പെയ്തു. മിന്നൽപിണറുകളും ശക്തികുറഞ്ഞ ഇടിശബ്ദവും മഴയുടെ മേളത്തിന് ഒന്നുകൂടി ഭംഗി കൂടി . ഞാൻ ആടും ആസ്വദിച്ചുകൊണ്ട് കമ്പിളിപ്പുതപ്പിനടിയിൽ ചുരുണ്ട് പുഴുവിനെപ്പോലെ കിടന്നു . കുറച്ചുസമയത്തിനുള്ളിൽ ആ മഴയുടെയും കാറ്റിന്റെയും ശക്തി കൂടിക്കൂടിവന്നു ,കൊണ്ടിരുന്നു . എന്റെ ഉറക്കത്തിനു ഉറക്കിന് ഭംഗം വരുത്തിക്കൊണ്ട് കിടക്കയിലേക്ക് മേൽക്കൂരയിൽനിന്നും അപ്പോഴേക്കും വെള്ളത്തുള്ളികൾ ഇടതടവില്ലാതെ ഇറ്റിറ്റുവീഴാൻ തുടങ്ങിയിരിക്കുന്നു . മനസ്സിൽ സത്യം പറഞ്ഞാൽ അല്പസമയത്തേക്കെങ്കിലും ഞാൻ വെറുത്തു . ഞാൻ മുറിയിലെ വിലക്ക് തെളിച്ചു മുറിയിലെ കസേരയിലേക്ക് മാറിയിരുന്നു . പിന്നെ അല്പസമയത്തിനുള്ളിൽ അവിടെ ത്തന്നെ ഇരുന്ന് ഞാൻ ഉറങ്ങി.
അടുത്തദിവസം കാലത്തു എഴുന്നേറ്റു മുറിവിട്ടു പുറത്തിറങ്ങി നോക്കിയപ്പോൾ ചുറ്റുമുള്ള പാതകളും സ്ഥലങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു . സൈറ്റിലേക്ക് പോകാൻ പിക് അപ്പിൽ കയറാനായി വാഹനത്തിനരികിലേക്കു നടന്നപ്പോൾ തന്നെ ഞാൻ ശരിക്കും ബുദ്ധിമുട്ടി . പശിമയുള്ള ഇവിടെയുള്ള മണ്ണിന്റെ സ്വഭാവം കാരണം തന്നെ , അത് ഷൂവിന്റെ അടിയിൽ രണ്ടുമൂന്നു ഇഞ്ചു കനത്തിൽ പറ്റിക്കിടന്നു ശരിക്കും ഒരു റോബോട്ടിനെയായിരുന്നു
എന്റെ തുടർന്നുള്ള നടത്തം . സൈറ്റിൽ എത്തിച്ചേർന്നപ്പോൾ അവിടെയുള്ള കാബിനിലും എന്റെ ഡ്രോയിങ് ബോർഡിലും വെള്ളം നിറഞ്ഞു കിടപ്പുണ്ടായിരുന്നു . പിന്നെ ഞാൻ തലേദിവസം പ്ലാൻ വരക്കാൻ വേണ്ടി ഒട്ടിച്ചുവച്ച കടലാസ്സ് കീറി മാറ്റി ബോർഡും മറ്റും തുടച്ചു വൃത്തിയാക്കി യിരിക്കുമ്പോളാണ് ഓഫീസ് ബോയ് വന്നു പറയുന്നത് സാർ ഇംഗ്ലീഷുകാരനെ ഒന്ന് വിളിച്ചു ഈ വിവരം അറിയിക്കണമെന്ന് . ഞാൻ ലാൻഡ് ലൈനിൽ അദ്ദേഹത്തെ വിളിച്ചു എന്റെ രീതിയിലും ഇംഗിഷിലും കാര്യമവതരിപ്പിച്ചു. അത് കഴിഞ്ഞു മനസ്സിലായി അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല എന്ന് , വീണ്ടും അത് ആവർത്തിച്ചപ്പോൾ അദ്ദേഹം എന്നോട് VERY GOOD KEEP IT UP എന്നും പറഞ്ഞു ഫോൺ വച്ചു . എന്താണ് ഞാൻ പറയേണ്ടിയിരുന്നത് അങ്ങനെയെങ്കിൽ പിന്നെ പറഞ്ഞതെന്താണ് എന്നും എന്റെ മനസ്സിൽ ചിന്തിച്ചിരിക്കുമ്പോഴാണ് ലാൻഡ് ലൈൻ റിങ് ചെയ്തു തുടങ്ങിയത് . ഞാൻ ഫോൺ അറ്റൻഡ് ചെയ്തു . അപ്പോഴാണ് അദ്ദേഹത്തിന് ഞാൻ പറഞ്ഞ തിന്റെ സീരിയസ്നെസ്സ് മനസ്സിലായത് . അദ്ദേഹം വേഗം വരാം എന്നും പറഞ്ഞു ഫോൺ വച്ചു .
തുടരും
രുവൈസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച
എം .പി. എസ്സ് .വീയ്യോത്ത്
ഭാഗം - പതിനെട്ട്
ഏകദേശം പതിനൊന്ന് മണിയോടെ അദ്ദേഹം ഓഫീസിൽ എത്തിച്ചേർന്നു . അതിനിടയിൽ തന്നെ ഞങ്ങൾ അവിടെയുള്ള ജോലിക്കാരെ ഉപയോഗിച്ച് വെള്ളം വറ്റിച്ചു തുടച്ചു വൃത്തിയാക്കി ത്തുടങ്ങിയിരുന്നു . വൈകിവന്ന ഞങ്ങളുടെ മാനേജരും അദ്ദേഹത്തിന്റെ ഫയലുകളും മറ്റും മാറ്റി മുറി വൃത്തിയാക്കുന്നതിൽ മറ്റു പ്രത്യേക തരം തിരിവൊന്നുമില്ലാതെ സഹകരിച്ചു . ഏകദേശം അമ്പത്തഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള ആ വൃദ്ധന്റെ ചുറുചുറുക്കിനു മുന്നിൽ ചെറുപ്പക്കാരായ ഞങ്ങൾ വെറും കാഴ്ചക്കാരായി മാത്രം മാറി. കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മുറിയിൽനിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്ന് ജോലിയുടെ മറ്റു കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് തന്റെ കയ്യിലെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് മനസ്സിലാക്കിയത് . അത് ഒരു പഴയമോഡൽ സോണി എറിക്സൺ ഫോൺ ആയിരുന്നു . അദ്ദേഹം വേഗം തന്നെ തന്റെ ഓഫീസ് മുറിയിലേക്ക് തിരിച്ചുനടന്നു, അങ്ങനെ ഞങ്ങൾ അവിടെയെത്തി മേശയും വലിപ്പുകളും മറ്റും പരിശോധിച്ചപ്പോഴും അത് എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല . അങ്ങനെയിരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചത്. അങ്ങനെ ഞാൻ നേരെ ഞങ്ങളുടെ ഓഫീസിൽ ലാൻഡ് ഫോണിനടുത്തേക്കു നടന്നു അതിൽ നിന്നും മാനേജരുടെ മൊബൈൽ നമ്പറിലേക്ക് ഡയല് ചെയ്തു . ഫോൺ കിടന്ന് മണിയടിക്കാൻ തുടങ്ങി അങ്ങനെ അദ്ദേഹം അടുക്കി വച്ച ഒരു ബോക്സ് ഫയലിനുള്ളിൽ നിന്നും അങ്ങനെ അത് കണ്ടു കിട്ടി, അങ്ങനെ ഞങ്ങൾ അവിടെനിന്നും മടങ്ങി.
തുടർന്നുള്ള ദിവസങ്ങളിലും മഴ അതിന്റെ താണ്ഡവം തുടർന്നു , നമ്മുടെ നാട്ടിൽ മഴവന്നാൽ വെള്ളം എവിടേക്കെങ്കിലും ഒലിച്ചുപോവുകയോ അല്ലെങ്കിൽ മണ്ണിലേക്ക് തന്നെ ഇറങ്ങിപ്പോവുകയോ ആണല്ലോ ചെയ്യുക . പക്ഷെ ഇവിടുത്തെ മണ്ണിൽ മഴ ശരിക്കൊന്നു പെയ്താൽ അന്നും ഇന്നും ആഴ്ന്നിറങ്ങാതെ താളം കെട്ടി നിൽപ്പാണ് പതിവ് ചിലയിടങ്ങളിൽ ഇന്ന് ആധുനിക ഡ്രൈനേജ് സംവിധാനങ്ങൾ നിലവിൽ വന്നു കഴിഞ്ഞെന്നാലും അതൊന്നും സംവിധാനത്തിന്റെ കുഴപ്പമല്ല താനും .
അങ്ങനെ 1996 ജൂൺ 20 നു തുടങ്ങിയ എന്റെ റുവൈസ് ജീവിതം 1998 ഡിസംബർ അവസാനത്തോടെ അവസാനിച്ചു . പണ്ട് ജോലിയും ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുബായിയുടെയും ഷാർജയുടെയും തെരുവുകളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നകാലത്താണ് ഒരു ഗോപാലേട്ടൻ എന്ന ആ നല്ല മനുഷ്യൻ തന്റെ സുഹൃത്തുമുഖാന്തരം ശരിയാക്കി തന്ന ഈ ജോലിയിലെ റുവൈസ് ഭാഗം എന്നാൽ കഴിയുന്ന വിധത്തിൽ അവസാനിപ്പിച്ച് തിരിച്ചു ദുബായിയുടെ മണ്ണിലേക്ക് ഞാൻ യാത്ര തിരിച്ചു , ഇന്ന് ഞാൻ ഈ രാജ്യത്തിലേക്ക് വന്നിട്ട് ഇരുപത്തി മൂന്ന് വർഷക്കാലമായി എല്ലാവരും പറയുന്നതുപോലെ അഞ്ചു വര്ഷം കൊണ്ട് കാശ് സമ്പാദിച്ചു തിരിച്ചുപോവണമെന്ന് കരുതി ഇപ്പോൾ എപ്പോൾ പോവുമെന്നറിയാതെ ഈ പ്രവാസം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു , ഈ വഴിത്താരയിൽ എനിക്ക് കൂട്ടായും കൈത്താങ്ങായും നിന്ന എല്ലാ നല്ലവരായ കൂട്ടുകാർക്കും അതുപോലെ നല്ലവരായ ആളുകള്ക്കും എന്റെ നന്ദി അതുപോലെ എന്റെ ഈ അനുഭവക്കുറിപ്പിനു നിങ്ങൾ തന്ന എല്ലാവിധ പിന്തുണയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി .

ശുഭം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ