ഭക്തിഗാനം
എം പി എസ്സ് വീയ്യോത്ത്സർവശക്തനായ തമ്പുരാനെ
കാത്തിടണേ നീ മാർഗ്ഗമാകെ
ചൊല്ലിടുന്നു നിൻ നാമമെന്നും
പല വിധം നിറങ്ങളിലായി
സർവശക്തനായ
ഭൂലോക സൃഷ്ടാവും നീയല്ലയോ
സംഹാരമൂർത്തിയും നീയല്ലയോ
അതിന്നെല്ലാം കാക്കണേ നീ ഞങ്ങളെ
സർവ്വശക്തനാം തമ്പുരാനേ
സർവശക്തനായ
ഏതേതു മതത്തിലു മേതേതു ഇഹത്തിലും
ഒരു ശക്തി പ്രഭയായി നീ മാറിടു
മുള്ളുകൾ പാകിയ പാതയിലൂടെന്റെ
ദുർഘട യാത്രയിൽ തണലേകണേ
സർവശക്തനായ
ദുരിതങ്ങളോരോന്നാവതരിക്കുമ്പോളും
അതിനൊക്കെ തണലായി നീ മാറണേ
ആ സ്വര ചരണ സ്ഥായീ മന്ത്രം
എല്ലാ മനസ്സിലു മേകിടണേ നീ....
സർവശക്തനായ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ