2017 മേയ് 6, ശനിയാഴ്‌ച

ഹിംസ (കവിത )

ഹിംസ 

മഞ്ഞണിഞ്ഞ മാമലകൾക്കപ്പുറമാണെന്റെ ഗേഹം 
അന്നൊരുനാൾ നീ അവിടെ  വന്നതൊന്നോർത്തിടേണം 
കാലമെത്ര മാറിയെന്നതോർത്തു മനമുരികിടുമ്പോൾ 
പുഞ്ചിരിതൂകീലയോ മർത്യാ നിൻ സ്വസോദരനവൻ 

മതവെറിയലവനെ വെട്ടിയും കുത്തിയും ഹിംസിക്കുമ്പോൾ 
ഓർക്കുക നിന്റെയും ഗതിയിതായിരിക്കുമെന്ന് 
ജാതിയോ മതമോ മാറിയാലും മാറില്ല മർത്യാ നിൻ 
ചോരതൻ നിറം 

ചിരിക്കാൻ ശീലിക്കുക അവനൊത്ത്   ചങ്ങാത്തം കൂടുക 
സ്നേഹിക്കുക അറിയാതെയെങ്കിലും ആ മനസ്സിന്റെ 
ഉള്ളിലെങ്ങാണ്ടൊ ഒരു നന്മ കുടികൊള്ളുന്നുവെങ്കിൽ  
പ്രാർത്ഥി ച്ചീടുക നിൻ മനസ്സുഖത്തിനായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...