2018 ജൂലൈ 14, ശനിയാഴ്‌ച

മേഘത്തിന്‍ പ്രണയം (ഗാനം)

മേഘത്തിന്‍ പ്രണയം (ഗാനം)

എം. പി. എസ്സ്. വീയ്യോത്ത്

തിങ്കള്‍ പെണ്ണിന്റെ കവിളില്‍
മുത്തിയ മേഘ ശകലങ്ങളേ...
നാണം കൊണ്ട് ചുവന്നൊരാ
ചുണ്ടിലെ പുഞ്ചിരി അനുരാഗ
വിലോചനനാക്കി മേഘശകലത്തെ
ആനന്ദചിത്തനാക്കി ... വികരതരളിതനാക്കി  

അറിയാതെ മനതാരില്‍ ഭൂമിയെ  
പ്രണയിച്ച മഴനീര്‍ തുള്ളികളെ
നിന്നോടനുവാദം ചോദിച്ച ശേഷമോ
മേഘത്തിന്‍റെയീ കുസൃതിത്തരം

വാനത്തിലൂടെ നീ പലദേശം
കണ്ടുപറന്നപ്പോഴെപ്പോഴീ  
മേഘത്തിനീ പൂതിയുദിചൂ
ഭൂമിയെ വാഴ്ത്തിയതെപ്പോഴെന്നറിയാതെ
മഴയായി ഒരുദിനം മണ്ണിനെ പുല്‍കീടില്‍  

നിനക്കാകുമോ തിങ്കളെ മറന്നിടുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...