പിണ്ണാക്ക്
എം. പി. എസ്സ്. വീയ്യോത്ത്
ചുട്ടുപഴുത്ത മണ്ണിലൂടെ തിരക്കിട്ട്
എവിടേക്ക് നീ പോയിടുന്നൂ
പശുവിന് ഭക്ഷിക്കാന്‍ പിണ്ണാക്ക്
വാങ്ങിക്കാനായി ഞാന്‍ പോയിടുന്നൂ
സരസമായങ്ങനെ ഓരോന്ന് ചിന്തിച്ച്
ഞാനന്ന് മുന്നോട്ട് ധൃതിയോടെ നീങ്ങുന്ന നേരം
വീണ്ടുമായ് പുതിയൊരു ചോദ്യവുമായപ്പോഴാ
ആഗതന്‍ ചാരെ അണഞ്ഞു
തന്റെ തലയിലെ പിണ്ണാക്ക് പശുവിന്
കലക്കി കൊടുത്തുകൂടെന്ന്
ആഗതന്‍ ചോദ്യമെന്നില്‍ ഞാനറിയാതെ
കോപം വളര്‍ത്തിയെന്നാലും
ചോദ്യത്തിന്‍ മറുപടിയെന്നോണം
ഞാനന്ന് ഈവിധമങ്ങ് മൊഴിഞ്ഞു
തന്റെ തലയിലെ പിണ്ണാക്ക് എടുക്കാനായി
പലകുറി ഞാനും ശ്രമിച്ചു
പക്ഷെ പശുവിന് കളിമണ്ണ്‍ കലക്കി
നല്‍കീടുകില്‍ കാര്യമായ് ഗുണമൊന്നുമില്ല
ഇങ്ങനെയങ്ങനെ ഉരുളയ്ക്കുപ്പേരിപോല്‍
മറുപടിപറഞ്ഞൊരു കാലം
കൌമാരകാലത്തെ തല്ലുകൊള്ളിത്തരത്തിലെ
ഓരോരോ ദിനങ്ങളത്രേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ