കാമുകൻ
എം. പി. എസ്. വീയ്യോത്ത്
കഥനമാം കഥകേട്ടിരുന്ന ഞാൻ അറിയുന്നൂ
നിരാശനാം കവിയുടെ നീറുന്ന നോവുകൾ
ആദ്യമായ് കണ്ടനാൾ അവളുടെ മിഴികളിലെ
കണ്മഷി ചേലിൽ എല്ലാം മറന്നുഞാൻ
എന്നോടാനുവാദം ചൊല്ലാതെ അവളപ്പോൾ
പാ ദസരത്തോടെ മനസ്സിൽ കുടിയേറവേ
ഒന്നുമുരിയാടാതെ അവളെ മനസ്സിൽ
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു
സ്വപ്നത്തിൽ പലകുറി വന്നെന്നെ
അവളെന്നെ നോക്കി ചിരി തൂകി നിന്നതും
എന്നിലെ സ്നേഹത്തിൻ പുൽക്കൊടി
നാമ്പുകൾ അറിയാതെ തളിരിട്ടുചിരിതൂകി നിൽക്കവേ
നിദ്രയിൽ പലവുരു ഞെട്ടിയുണർന്നൂ ഞാൻ
നിന്നുടെ മുന്നിലെൻ പ്രണയത്തെ
ചൊന്നിടാൻ തുനിഞ്ഞപ്പോഴൊക്കയും
എന്നിലെ നാവ് വറ്റിവരണ്ടും പോയ്
അവസരം പലകുറി നഷ്ടപ്പെടുത്തവേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായ്
കാലം പലതായ് കടന്നു പോയെന്നാലും
മനതാരിൽ ഇന്നുമാ ഹൃത്തിന്റെ വേദന
ആരോടും മിണ്ടാതെ അനുഭവിച്ചു ഞാനും
ഇന്നിവിടെ മണലിലെ ചൂടേറ്റുരുകിയെൻ
പ്രണയത്തിൻ ഓർമ്മകൾ അയവിറക്കീടവേ
കാലത്തിന് വേഗത കൂടിയെന്നറിയാതെ
നഷ്ടസ്വപ്നത്തിലൂടൊരുയാത്ര പോയപ്പോൾ
പഴയകാലത്തിലെ പല പല ഓർമ്മകൾ
വഴിയാത്രക്കാരെപ്പോൽ എങ്ങോ കടന്ന് പോയ്
നാട്ടിൽ മഴയത് തിമർത്തങ്ങു പെയ്യുമ്പോൾ
പ്രണയത്തിനോർമ്മകൾ പൊടിതട്ടി നോക്കുമ്പോൾ
നൊന്തെന്റെ ഹൃദയം നഷ്ടപ്രണയത്തിൻ
നീറുന്ന ഓർമ്മയിൽ
ഇന്ന് ഞാൻ മനസ്സിലെ ചൂടിനാൽ മണലിന്റെ
ചൂടിന് പ്രതിരോധം തീർക്കുന്നൂ
എം. പി. എസ്. വീയ്യോത്ത്
കഥനമാം കഥകേട്ടിരുന്ന ഞാൻ അറിയുന്നൂ
നിരാശനാം കവിയുടെ നീറുന്ന നോവുകൾ
ആദ്യമായ് കണ്ടനാൾ അവളുടെ മിഴികളിലെ
കണ്മഷി ചേലിൽ എല്ലാം മറന്നുഞാൻ
എന്നോടാനുവാദം ചൊല്ലാതെ അവളപ്പോൾ
പാ ദസരത്തോടെ മനസ്സിൽ കുടിയേറവേ
ഒന്നുമുരിയാടാതെ അവളെ മനസ്സിൽ
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു
സ്വപ്നത്തിൽ പലകുറി വന്നെന്നെ
അവളെന്നെ നോക്കി ചിരി തൂകി നിന്നതും
എന്നിലെ സ്നേഹത്തിൻ പുൽക്കൊടി
നാമ്പുകൾ അറിയാതെ തളിരിട്ടുചിരിതൂകി നിൽക്കവേ
നിദ്രയിൽ പലവുരു ഞെട്ടിയുണർന്നൂ ഞാൻ
നിന്നുടെ മുന്നിലെൻ പ്രണയത്തെ
ചൊന്നിടാൻ തുനിഞ്ഞപ്പോഴൊക്കയും
എന്നിലെ നാവ് വറ്റിവരണ്ടും പോയ്
അവസരം പലകുറി നഷ്ടപ്പെടുത്തവേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായ്
കാലം പലതായ് കടന്നു പോയെന്നാലും
മനതാരിൽ ഇന്നുമാ ഹൃത്തിന്റെ വേദന
ആരോടും മിണ്ടാതെ അനുഭവിച്ചു ഞാനും
ഇന്നിവിടെ മണലിലെ ചൂടേറ്റുരുകിയെൻ
പ്രണയത്തിൻ ഓർമ്മകൾ അയവിറക്കീടവേ
കാലത്തിന് വേഗത കൂടിയെന്നറിയാതെ
നഷ്ടസ്വപ്നത്തിലൂടൊരുയാത്ര പോയപ്പോൾ
പഴയകാലത്തിലെ പല പല ഓർമ്മകൾ
വഴിയാത്രക്കാരെപ്പോൽ എങ്ങോ കടന്ന് പോയ്
നാട്ടിൽ മഴയത് തിമർത്തങ്ങു പെയ്യുമ്പോൾ
പ്രണയത്തിനോർമ്മകൾ പൊടിതട്ടി നോക്കുമ്പോൾ
നൊന്തെന്റെ ഹൃദയം നഷ്ടപ്രണയത്തിൻ
നീറുന്ന ഓർമ്മയിൽ
ഇന്ന് ഞാൻ മനസ്സിലെ ചൂടിനാൽ മണലിന്റെ
ചൂടിന് പ്രതിരോധം തീർക്കുന്നൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ