2018 ജൂലൈ 15, ഞായറാഴ്‌ച

ഭക്തിഗാനം

ഭക്തിഗാനം

എം. പി. എസ് . വീയ്യോത്ത്

മനസ്സിൽ പലവുരു ജപിച്ചൊരു
മന്ത്രമായ് നിന്റെ  സാമീപ്യം ഞാനറിഞ്ഞു
കപടമാമീ ഭൂവിൽ തെറ്റിലൂടെന്നോ
ഞാൻ അറിയാതെ കൈ നനച്ചു 

മനസ്സിൽ

ചുണ്ടിലൊരായിരം മന്ത്രാക്ഷരം പോൽ
ഉരുക്കഴിച്ചെന്നും നിന്റെ നാമം
അതിലൂടെ സിദ്ധിച്ച ദിവ്യാനുഭൂതിയാൽ
മനതാരിൽ  ദർശന സുഖം ലഭിച്ചു

മനസ്സിൽ

 മരണഭയത്തോടെ വീധിയിലലയുമ്പോൾ
നിന്റെ കൈകുമ്പിൾ  എന്നെ കാത്തൂ
എന്നിട്ടുമറിയാതെ ഇവൻ  ചെയ്ത പാപത്തിൻ
ക്കറയെല്ലാം കഴുകിക്കളഞ്ഞുകാത്തീടണേ   

മനസ്സിൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...