2018 മാർച്ച് 13, ചൊവ്വാഴ്ച

ഞാനും പല്ലും

ഞാനും പല്ലും 

എം. പി എസ്സ്  വീയ്യോത്ത്

ഞാനും ഞാനുമെന്റാളും ആ നാൽപ്പത് പേരും പൂ മരം കൊണ്ട് കപ്പലുണ്ടാക്കി. അതുപോലെ ദന്ത പരിചരണവും മറ്റും വേണ്ടവിധം ചെയത് പല്ലുകള്‍  കാത്തു സൂക്ഷിച്ചു വച്ചിട്ടും പണി പല്ലിൻ രൂപത്തിൽ വന്നു. എന്നതായിരുന്നൂ  എന്നെ ശരിക്കും വിഷമവൃത്തത്തിലാക്കിയത് . ചെറുപ്പത്തിൽ മര്യാദയ്ക്ക് മോണയിലുള്ള എല്ലിന്റെ ഉള്ളിൽ നിന്നും പുറത്തു വരേണ്ട കുരുത്തം കെട്ട  വിസ്‌ഡം  ടൂത്ത് എന്ന് മെഡിക്കൽ സയൻസും അണ്ണാക്കിലെ പല്ലെന്ന്പാതി  പുറത്തും ബാക്കി അകത്തുമായി  നിന്നു, അതെങ്ങനെ വേണമെങ്കിലും നിന്നുകൊള്ളട്ടെ. അതിനിടയീൽ എപ്പോഴോ അത് എല്ലിന്റെ മേലെ ഭാഗത്ത്  വച്ച് പാതി പൊട്ടി അടര്‍ന്നു മാറി . അങ്ങനെ അത് എന്നെക്കൊണ്ട് പണ്ട് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞ പോലെ ക്ഷ ...ണ്ണ...ത്ത... എന്ന് വരപ്പിച്ചു. നാട്ടിലെ പരിചയ സമ്പന്നയായ ഡോക്ടറെ കാണിച്ചപ്പോള്‍ ഒരാഴ്ചത്തേക്ക് മരുന്നും തന്ന് ഒരാഴ്ച കഴിഞ്ഞു വരുമ്പോള്‍  പല്ലിന്റെ എക്സ് റേ അവര്‍ പറഞ്ഞ ലാബില്‍ നിന്നുവേണം എന്നും പറഞ്ഞു  വിട്ടു. ഒരാഴ്ചകഴിഞ്ഞു എക്സ് റേയുമായി ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ . അവര്‍ ആ എക്സ് റേ വിശദമായി പരിശോധിച്ചു എന്നോട് ആ പെല്ലെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്  അല്ലെങ്കില്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയിലെ ആ ഫെസിലിറ്റിയുള്ളൂ എന്നും പറഞ്ഞു . എനിക്കാണെങ്കില്‍ ലീവും കുറവായിരുന്നൂ അതിനാല്‍ ദുബായിയില്‍ വെച്ച്  പല്ല് നീക്കം ചെയ്യാം എന്ന് ഉറച്ചു  നാട്ടില്‍ നിന്നും ദുബൈയിലേക്ക് യാത്ര തിരിച്ചു.  നാട്ടില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ പല്ല് നീക്കം ചെയ്യേണ്ട പ്രാധാന്യം  എന്നെ മനസ്സിലാക്കാനായി  അമ്മയും അച്ഛനും മാറി മാറി വിളിച്ചുകൊണ്ടിരുന്നൂ . അമ്മയാണെങ്കില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച  ഹെല്‍ത്ത്‌ സൂപ്പര്‍ വൈസരും അച്ഛനാണെങ്കില്‍ ഹെഡ് മാസ്റ്റര്‍ ആയി വിരമിച്ച ആളുമായതിനാല്‍ എന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അവരായിരുന്നൂഎന്റെ ഡോക്ടര്‍മാര്‍. അങ്ങനെയിരിക്കെ ഒരു ദിവസം ബുര്‍ ദുബായിയിലെ ഒരു ആശുപത്രിയില്‍  ഞാന്‍ പല്ലിന്റെ വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ അവര്‍  എനിക്ക് ചില മരുന്നുകളും ഒരു വലിപ്പമുള്ള  എക്സ് റേ ക്കും കുറിച്ച് തന്നു . ഇന്‍ഷുറന്‍സ് കാര്‍ഡ് കയ്യിലും ക്രെഡിറ്റ്‌ കാര്‍ഡ് പോക്കറ്റിലും ഉണ്ടായിരുന്നതിനാല്‍  എല്ലാം ഒരു വിധം ഭംഗിയായി മുന്നോട്ട് പോയി .  അങ്ങനെ ഡോക്ടര്‍ വിളിച്ചു പറഞ്ഞ പ്രകാരം ഞാന്‍ അടുത്തു വന്ന വ്യാഴാഴ്ച  സര്‍ജ്ജറിക്ക്  തയ്യാറായി ഓഫീസില്‍നിന്നും അനുവാദവും വാങ്ങി  ഉച്ചയോടുകൂടി ആശുപത്രിയില്‍ എത്തി . ഏകദേശം  രണ്ട് മണിയോടെ അങ്ങനെ സര്‍ജറി തുടങ്ങി. അതിന്റെ മുന്നോടിയായി നീക്കം ചെയ്യേണ്ട പല്ലിന്റെ താഴെയുള്ള മോണയിലായി ഡോക്ടര്‍  മൂന്ന് അനസ്തീഷ്യ  ഇന്‍ജക്ഷന്‍  ചെയ്തു . മെല്ലെ മെല്ലെ വായില്‍മൊത്തമായി മരവിച്ചു തുടങ്ങി . കുറച്ചു കഴിഞ്ഞു  ഡോക്ടറുടെ നേതൃത്വത്തില്‍ ചാലുകീറലും കട്ടിങ്ങും ഗ്രൈണ്ടിങ്ങും എല്ലാം നടന്നു അതിനിടയില്‍ എന്റെ നാവ് പോങ്ങാതിരിക്കാന്‍ ഒരു നേഴ്സ് സക്ഷന്‍ പൈപ്പ് ഉപയോഗിച്ച് എന്റെ നാവ് അമര്‍ത്തി ഞെക്കിപ്പിടിച്ചു. എന്തൊക്കയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട് അല്ലാതെ ഒന്നും എനിക്കറിയാന്‍ കഴിയുന്നുമില്ല, അത്രയ്ക്ക് മരവിപ്പ് എന്റെ വായ മുഴുവന്‍ വ്യാപിച്ചിരുന്നൂ. ഏകദേശം നാല് മണിയോടെ എല്ലാം സമാപ്തമായി  വായിലെ തുന്നലും കെട്ടലും കഴിഞ്ഞു ഞാന്‍ അവിടെനിന്നും പുറത്തിറങ്ങി. നേരെ മെട്രോ സ്റ്റേഷനിലെക്കു നടന്നു  അവിടെനിന്നും നേരെ എത്തിസലാത്ത് മെട്രോ സ്റ്റേഷനിലെക്ക് യാത്ര തിരിച്ചു . അപ്പോഴും എന്റെ അനസ്തീഷ്യ എഫക്റ്റ് പൂര്‍ണമായി മാറിയിരുന്നില്ല . അങ്ങനെ എത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും ബസ്സ്‌ നമ്പര്‍ എഫ് സെവനില കയറി  നേരെ സോനാപുര്‍ കാമ്പിലേക്ക് യാത്ര തിരിച്ചു . വഴിയില്‍ ഗ്രാന്‍ഡ്‌ മാള്‍ എത്തിയ സമയം എന്റെ നാവ് വരണ്ട് വിയര്‍ക്കാന്‍ തുടങ്ങി ഞാന്‍ അടുത്തു കണ്ട ഒരു അന്യസംസ്ഥാന ക്കാരനായ  വ്യക്തിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു . പിന്നെ എന്റെ ശരീരം തളരുന്നതുപോലെ എനിക്ക് തോന്നി . ഞാന്‍ അധെഹത്തോട് ഒന്ന് എന്നെ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ട് ചെന്ന് വിടാമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ആ സീറ്റില്‍ നിന്നും മാറി. അതിനിടയില്‍ എന്റെ മനസ്സിലൂടെ പലതും കടന്നുപോയി , സഹായത്തിനായി ഒരു സുഹൃത്തിനെ ഞാന്‍ വിളിച്ചു പക്ഷെ അയാള്‍ നഗരത്തിലെ പതിവ് ഗതാഗത ക്കുരുക്കില്‍ പെട്ട് കിടക്കുകയായിരുന്നൂ . ആംബുലന്‍സ്, ആശുപത്രി ക്കിടക്ക, തുടങ്ങി മോര്‍ച്ചറി വരെ നേറെ മനസ്സിലൂടെ കടന്നുപോയി . എന്തോ ഭാഗ്യത്തിന് എനിക്ക് ഇറങ്ങണ്ട സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ചു വന്നു . അന്നാദ്യമായി ഞാന്‍ കുടുംബം അടുത്തില്ലാത്തതിന്റെ വിഷമം ശരിക്കും അറിഞ്ഞു.

പിന്നെയും കുറെ ദിവസം എടുത്തു എല്ലാം പഴയപോലെ ആയിക്കിട്ടാന്‍ . ഇന്നും പലര്‍ക്കും എന്റെ കഴിഞ്ഞുപോയ കാലം വ്യക്തമായി അറിയില്ല. ഒരു അനുഭവക്കുറിപ്പായി ഇത് ഇവിടെ എഴുതുമ്പോള്‍ ചിലരെങ്കിലും ഇതെന്തിനാ എഴുതിയെ എന്ന് . അങ്ങനെ തോന്നിയാല്‍ പറയുക . എന്റെ ഓരോ കഥയും ഞാനുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ എനിക്കുണ്ടായ അനുഭവങ്ങളാണ് . അതില്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും കൂട്ടിചെര്‍ക്കുന്നൂ അത്രമാത്രം . നന്ദി നമസ്കാരം . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...