2018 മാർച്ച് 7, ബുധനാഴ്‌ച

അഡിഡാസ്

മത ഭ്രാന്തിന്റെ പല തലങ്ങളും കണ്ടും കെട്ടും മനസ്സിലാക്കിയ നിങ്ങൾക്ക് മുമ്പിൽ ഒരു അനുഭവ കഥ പറയാം . അനവസരത്തിൽ പറയുമ്പോഴുള്ള ചില തമാശകൾ  വലിയ ആപത്തിലാണ് ചിലരെക്കൊണ്ടെത്തിക്കുന്നത് .
അഡിഡാസ് 

എം. പി, എസ്, വീയ്യോത്ത്


മാളിയേറ്റ് രാമചന്ദ്രമേനോന്റെ മൂത്ത പുത്രനാണ് രഞ്ജിത്ത്  ഞങ്ങൾ രഞ്ജി എന്ന് സ്നേഹത്തോടെ വിളിക്കുന്നൂ . അങ്ങനെയിരിക്കെ അവന്  ബാംഗ്ളൂരിൽ നിന്നും എയർഫോഴ്‌സിലേക്കുള്ള റിക്രൂട്ട്മെന്റ് നോട്ടീസ് കിട്ടിയത് . അങ്ങനെയിരിക്കെ യാണ് രാമചന്ദ്രമേനോന്റെ  ഇളയ സഹോദരനും കുടുംബവും  ബാംഗ്ലൂരിലാണല്ലോ  താമസിക്കുന്നത് എന്നത്  അദ്ദേഹത്തിന് ഓർമ്മയിൽ തെളിഞ്ഞു വന്നത്. അങ്ങനെ രാമചന്ദ്രമേനോൻ  രഞ്ജിത്തിനെയും കൂട്ടി സ്വപ്നനഗരിയായ ബാംഗ്ലൂരിലേക്ക് ബസ്സ് കയറി . രഞ്ജിത്തിനെ സഹോദരന്റെ അടുത്തെത്തിച്ചു അദ്ദേഹം അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു . 
രഞ്ജിത്തും വിവിധ ദേശക്കാരായ കുട്ടികളും വളരെ പെട്ടെന്ന് തന്നെ കൂട്ടുകാരായി. അങ്ങനെയിരിക്കെ സന്ധ്യക്ക്‌ അരമണിക്കൂർ നേരം പതിവുപോലെ വൈദ്യുതിനിലച്ചു . എങ്ങും അന്ധകാരം അപ്പോഴും രഞ്ജിത്തും കൂട്ടരും അടങ്ങിയിരുന്നില്ല മറിച്ചു  അവിടെ ഫ്ളാറ്റിന് മുമ്പിലായി നിറുത്തിയിട്ട മോപ്പഡിന്റെ ചെയിൻ ലൂസാക്കി അവിടെനിന്നും തള്ളി കൊണ്ടുപോയി റോഡിലൂടെ ഓടിച്ചു രസിച്ചു. അങ്ങനെയിരിക്കെ ഒരു ദിനം ഏതോ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഫ്ലാറ്റിനരികിലായി കടന്നുപോയ ഘോഷയാത്രയിലെ നിശ്ചലദൃശ്യത്തിൽ രഞ്ജിത്തിന്റെ കണ്ണുടക്കി . അവൻ തന്റെ കൂട്ടുകാരോട് ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു " എടേ  അഡിഡാസ്‌ കമ്പനി രാമായണകാലത്തും ഉണ്ടായിരുന്നോ ?" അവന്റെ ചോദ്യത്തിൽ ആദ്യം അവർക്കും സംഭവം വ്യക്തമായില്ല പിന്നെയാണ് അത് കണ്ടത് . രാമനും ലക്ഷ്മണനും പുത്തൻ പുതിയ അഡിഡാസ് ഷൂ ആണ് ധരിച്ചിരുന്നത് . മറ്റുള്ളവൾ അറിഞ്ഞാലുള്ള രഞ്ജിത്തിന്റെ കാര്യമോർത്ത്  അവർ ഉള്ളിലുള്ള ചിരി പുറത്തുകാട്ടാതെ ഘോഷയാത്ര കടന്നുപോവുന്ന വരെ നിന്നു . ചിലരങ്ങനെയാ  കുറിക്കു കൊള്ളുന്ന മറുപടിയും കമന്റുമാണ് അവരുടെ മുഖമുദ്രത്തന്നെ .   
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...