2018 മാർച്ച് 14, ബുധനാഴ്‌ച

കുട മൊട്ട്

കുട മൊട്ട് 
എം. പി. എസ്. വീയ്യോത്ത്

1989 കാലം
വടകര നഗരത്തിലെ കോൺവെന്റ് സ്ക്കൂളിനടുത്തുനിന്നും  തെല്ല് മാറി യായിരുന്നൂ ഞാൻ പഠിച്ചിരുന്ന ആ  സ്വകാര്യ ഐ.ടി.സി സ്ഥിതി ചെയ്തിരുന്നത് . സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ തന്നെ അവിടെയുള്ള പഴയ തറവാട് വീട്ടിലായിരുന്നൂ  ഞങ്ങളുടെ ക്ലാസ്സുകൾ നടന്നിരുന്നത്. തുലാമാസമായതിനാൽ തന്നെ പ്രകൃതി തരുണീമണികളെപ്പോലെ നാണം  കുണുങ്ങിയും  പൊട്ടിച്ചിരിച്ചും   തിമർത്തുപെയ്യാനും തുടങ്ങി. അപ്പോൾ ഞങ്ങളുടെ ആകെ ആശ്രയം ഒന്നുകിൽ പീടിക വരാന്തയോ  കയ്യിലെ  കുടകളോ ആയിരുന്നൂ . ആ കാലത്താണ് ഈ കഥയുടെ ഉത്ഭവം തന്നെ.

ഞാനും എല്ലാ കുട്ടികളും വരാന്തയിൽ നനഞ്ഞ കുടകൾ നിരത്തി വച്ച് ക്ലാസ്സിലേക്കു പതിവുപോലെ കയറി പ്പോവും. എന്നും ക്‌ളാസ്സിനിടയിലെ  പുറത്ത് ഇറങ്ങിയാൽ  കുടകൾക്കൊന്നിനും  മൊട്ട്  കാണില്ല . ആരാണ് ഇതിന്റെ പിന്നിൽ എന്നും അന്വേഷിച്ചു ഞാനും നടന്നു . അങ്ങനെയിരിക്കെ യാദൃശ്ചികമായാണ്  ഞങ്ങളുടെ സീനിയർ ആയ ചിലർ കുടയുടെ മൊട്ടു ഊരുന്നത് ശ്രദ്ധയിൽ പെട്ടത് . അന്നത്തെ ഉച്ചഭക്ഷണ സമയത്ത്  ഞാൻ നേരെ ആ സംഘത്തെ  കണ്ട്  ഇത് ഇനി ആവർത്തിക്കരുത് . ആവർത്തിച്ചാൽ അതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടതായി വരും എന്ന് മുന്നറിയിപ്പും നൽകി തിരിച്ചു ഹോട്ടലിലേക്കായി നടന്നൂ . സീനിയർസ് ആണെങ്കിൽ എന്നെ എങ്ങനെ ഒതുക്കാം  എന്ന് പദ്ധതിയും ഒരുക്കി കൊണ്ടു നിന്നൂ. അവർ എന്റെ മുന്നറിയിപ്പ് തെല്ലും അവഗണിച്ചു് അവരുടെ പ്രവർത്തി വീണ്ടുമാരംഭിച്ചു . ഞാൻ എല്ലാം കണ്ടുകൊണ്ടു ചിരിച്ചുകൊണ്ട് അങ്ങനെ ഇരുന്നൂ . തുടർന്നുള്ള ദിനങ്ങളിൽ സീനിയർ വിദ്യാർത്ഥികളുടെ കുടയുടെ മൊട്ടിൽ  തുടങ്ങി അവരുടെ ഭക്ഷണം വരെ കാണാതെ ആവാൻ തുടങ്ങി . തെളിവില്ലാത്താത്തതിനാൽ ആർക്കുമെതിരെ ഒരു നടപടിയുമെടുക്കാൻ കഴിയാതെ കോളേജ് അധികൃതരും നന്നേ വിഷമിച്ചു . അങ്ങനെ കോഴ്സ് നല്ല വിധത്തിൽ കഴിഞ്ഞു ഞാനും  പരീക്ഷയിൽ നല്ല മാർക്കും വാങ്ങി സർട്ടിഫിക്കറ്റ് കാത്തിരിക്കുന്ന കാലം .

ഒരു ദിവസം   അച്ഛന്റെ സുഹൃത്തിന്റെ മകൾ വീട്ടിൽ വിരുന്നുവന്നു . അച്ഛന്  വീട്ടിലെ അത്യാവശ്യം വേണ്ട സൂചിയും നൂലും തൊട്ടു മൊട്ടു സൂചിവരെയുള്ള  സാധനങ്ങളും  അതുപോലെ വീട്ടിൽ അത്യാവശ്യം വേണ്ട   സ്പെയർ  പാർട്സുകളുടെയും ശേഖരം ഉണ്ടായിരുന്നൂ . അച്ഛൻ  അവളുടെ കുടയെടുത്ത്  മാറ്റി ചുമരിൽ ചാരിവെയ്ക്കാൻ നോക്കുമ്പോഴാണ്  അതിന്  മൊട്ടില്ല എന്ന് മനസ്സിലാക്കിയത്. അദ്ദേഹം എന്നെ വിളിച്ചു അകത്തെ  ജനലിന്റെ മുകളിൽ ഒരു മൊട്ടുണ്ട്   അത് ഈ കുടയ്ക്ക് ചേരുമോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു .

ഞാൻ കുറച്ചുകൂടി കടന്നു ചിന്തിച്ചു അതിന്റെ ബ്രാൻഡ് നോക്കി . അത് അറിയപ്പെടുന്ന ഓഫര് ബ്രാൻഡിന്റെ കുടയായിരുന്നൂ  മനസ്സിലാക്കിയ ഞാൻ നേരെ അതുമായി ഞാൻ കിടക്കുന്ന മുറിയിലേക്ക് നടന്ന്  മേശവലിപ്പു തുറന്നൂ. ഞാൻ അറിയാതെ അച്ഛൻ എന്നെ പിന്തുടരുന്ന കാര്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല . മേശവലിപ്പിനുള്ള്  കണ്ടു അച്ഛൻ ശരിക്കും ഞെട്ടി , കാരണം ലോകത്തുള്ള എല്ലാ കുടയുടെ മൊട്ടും മൊത്തമായും ചില്ലറയായും അതിൽ തിങ്ങിനിറഞ്ഞിരുന്നൂ .

എന്നോട് ഇത് എവിടെ നിന്നുകിട്ടി എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു . അതെങ്ങാനും അച്ഛൻ അറിഞ്ഞാൽ അന്നുതന്നെ എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിലെ കൊണ്ട് കൊടുക്കേണ്ടതായി വന്നേനെ . നമുക്കെന്തിന് പൊല്ലാപ്പെന്നു കരുതി അടുത്ത ദിവസം തന്നെ ഞാൻ ആ മൊട്ടുകൾ ടൗണിലെ കുടയുടെ പാർട്സുകൾ വിൽക്കുന്ന ചേട്ടന് കൊണ്ടു കൊടുത്തു .

ചില സാഹചര്യങ്ങളാണ് എല്ലാവരെയും കുറച്ചു നേരത്തേക്കെങ്കിലും തെറ്റുകാരാക്കുന്നത് . പിന്നീട് ഈ കാലം വരെ ഞാൻ മുഴുവൻ സമയ സത്യസന്ധനാവാൻ ശ്രമിച്ചിരുന്നൂ  എന്നല്ല . കഴിവതും നല്ലവനാവാൻ ശ്രമിക്കാറുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...