ബ്ലാക്ക് മെയ്ൽ
എം. പി. എസ്സ് . വീയ്യോത്ത്അന്നൊരു ഞായറാഴ്ചയായിരുന്നൂ.
മൊബൈലില്‍ പ്രശസ്തമായ മാണിക്യ മലരായ തുടങ്ങുന്ന ഗാനവും കേട്ട് കിടക്കയില്‍ തലയിണയില്‍ ചാരി കിടന്ന് അല്പസമയത്തിനകം അനുവാദം ചോദിക്കാതെ മയക്കം എന്റെ കണ്ണുകളെ ചേര്‍ത്തുപിടിച്ചു . പിന്നെപ്പോഴോ എന്റെ ഉറക്കത്തിന് ഭംഗം വരുത്തിക്കൊണ്ട് മൊബൈല്‍ നിറുത്താതെ ശബ്ദിക്കാൻ തുടങ്ങി . ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഞാന്‍ ആരെയൊക്കയോ മനസ്സില്‍ ശപിച്ചുകൊണ്ട് മെല്ലെ കട്ടിലില്‍നിന്നും എഴുന്നേറ്റ് ഫോണ്‍ കയ്യിലെടുത്തു . ഡിസ്പ്ലേ സ്ക്രീനിംഗ് കണ്ട നമ്പർ എനിക്ക് തെല്ലും പരിചയം ഇല്ലാതിരുന്നതിനാൽ ആ കാൾ ഡിസ്കോന്നെക്ട ചെയ്ത് എന്തോ ആലോചിച്ചു നടന്നപ്പോഴതാ ഫോൺ വീണ്ടും ശബ്ദിച്ചുതുടങ്ങിയത് . അവസാനം മനസ്സില്ലാമനസ്സോടെ ഫോണെടുത്ത് ഞാൻ ചെവിയോട് ചേർത്ത് പിടിച്ചു . അങ്ങേതലയ്ക്ക് ആരോ ഫോണെടുത്ത് ഞാന്‍ സംസാരിച്ചു തുടങ്ങും മുമ്പ് ഘനഗംഭീര മായ ശബ്ദത്തിൽ
“ഹല്ലോ .. സജി യേ ഒന്ന് കിട്ടുമോ “ എന്ന് ചോദിച്ചു .
ഞാന്‍ മറുപടിയായി “ ഞാന്‍ സജിയാ സംസാ രിക്കുന്നേ, ആരാ?”
അജ്ഞാതന്‍ മറുപടിയായി “ ങാ.. പിന്നെ ഒന്ന് കാണണമല്ലോ സജീ പിന്നെ വരുമ്പോള്‍ കുറച്ചു പണവും കൊണ്ട് വരണം . സമയവും സ്ഥലവും ഞാന്‍ പിന്നീട് അറിയിക്കാം . നിങ്ങളുടെ ചില വശപിശകു് ചിത്രങ്ങൾ എന്റെ കൈ വശമുണ്ട് ഞാൻ പറയുന്ന സംഖ്യ തന്ന് കൊണ്ട് പൊയ്ക്കോ അല്ലെങ്കില്‍ ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലോ യൂടുബിലോ ഞാൻ അപ്‌ലോഡ് ചെയ്യും. പിന്നെ സംഭവിക്കാൻ പോവുന്നത് അറിയാലോ . എനിക്കറിയാം നിങ്ങള്‍ അബധമോന്നും കാണിക്കില്ല എന്ന് . ഞാന്‍ നാളെ രാവിലെ പത്ത് മണിയോടെ വിളിക്കാം പണത്തെക്കുറിച്ചും അതെവിടെ ഇങ്ങെത്തിക്കണം എന്നും മറ്റും അപ്പോള്‍ അറിയിക്കാം “
എന്നും പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ ശരിക്കും ഞാന്‍ പകച്ചുപോയി. അങ്ങനെ ഞാൻ അടുത്ത ദിവസങ്ങളില്‍ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളിലൂടെയുമൊന്ന് പലതവണ സഞ്ചരിച്ചു.പെട്ടെന്നാണ് അപ്പോഴാണ് രണ്ടു വർഷംമുമ്പ് നടന്ന അല്‍പസമയത്തെക്കെങ്കിലും എന്നെ ഭയച്ചകിതനാക്കിയ ആ സംഭവം മനസ്സിലൂടെ കടന്നുപോയത് .
അന്നും ഇതുപോലെ ഒരു ഞായറാഴ്ച്ചയായിരുന്നൂ നഗരത്തിൽനിന്നും തെല്ലു മാറി താമസിക്കുന്ന എന്റെ ഒരു സുഹൃത്തിനെ കണ്ടു അൽപ്പം പണം കടം വാങ്ങാനായി യാത്രതിരിച്ച ആ നശിച്ച നാള്‍ ഞാൻ മറന്നതെങ്ങനെ . മനസ്സിൽ എന്തോ ആലോചിച്ചു മുന്നോട്ടു നടന്നപ്പോൾ കാല് റോഡിലെ കല്ലിൽ തട്ടി വേദനിപ്പച്ചോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത് . കാലിലെ മുറിവിലൂടെ ചോര കല്ലിൽ ഇട്ടിട്ടു വീണെങ്കിലും പണത്തിന്റെ അത്യാവശ്യത്തിൽ ഞാൻ ആ വേദന മറക്കാൻ ശ്രമിച്ചു , നടത്തത്തിന്റെ അതുവരെയുള്ള വേഗം വേദന കാരണം കുറഞ്ഞു . അങ്ങനെയിരിക്കെ ഒരു പയ്യൻ എന്റെ അരികിൽ വന്ന് ദയനീയമായി
" സാറെ അമ്മയ്ക്ക് തീരെ സുഖമില്ല ഒരു ടാക്സി വിളിക്കാനാ ഒന്ന് മൊബൈൽ തരുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അവനു സംശയലേശമന്യേ ഷർട്ടിലിന്റെ പോക്കറ്റില്നിന്നും മൊബൈലെടുത്ത് അൺലോക് ചെയ്ത് നൽകി. അവൻ എന്നിൽനിന്നും സ്വൽപ്പം മാറിനിന്ന് സംസാരിച്ച ശേഷം
" നന്ദിയുണ്ട് സാർ" എന്നും പറഞ്ഞു മൊബൈൽ തിരിച്ചു തന്ന് നടന്നകന്നു.
ഞാൻ എന്റെ നടത്തം വീണ്ടും തുടർന്നു , അല്പസമയം ഒരു സ്ഥലത്ത് നിന്നത് കൊണ്ടാണെന്ന് തോന്നുന്നൂ കാലിലെ വേദനയ്ക്ക് കുറച്ചു ആശ്വാസം തോന്നി. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ മൊബൈൽ വീണ്ടും ശബ്ദിക്കാൻ തുടങ്ങി . ഞാൻ ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി അങ്ങേ തലക്കൽ നിന്നും പാറപ്പുറത്ത് ചിരട്ടഉരക്കുന്നപോലുള്ള ശബ്ദത്തിൽ
"ഈ ഫോണിൽ നിന്ന് ആരെയെങ്കിലും വിളിച്ചിരുന്നോ ?" എന്ന് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ഞാൻ ആ പയ്യനെ ഓർമ്മവന്നൂ . എന്റെ മനസ്സിൽ ചിലപ്പോൾ ടാക്സി ഡ്രൈവർ ആയിരിക്കുമെന്ന അബദ്ധ ധാരണയിൽ ഞാൻ
"അതെ എന്ന് ഉത്തരവും നൽകി". അയാൾ എന്നോട് ഞാൻ നിൽക്കുന്ന സ്ഥലം ചോദിച്ചപ്പോൾ സംശയലേശമന്യേ സ്ഥലവും ഞാൻ ഇട്ട ഷർട്ടിന്റെ നിറം വരെ വിവരിച്ചു കൊടുത്തു, അങ്ങനെ "അയാൾ നിങ്ങൾ അവിടെ തന്നെ നിൽക്ക് ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരം" എന്ന് പറഞ്ഞപ്പോഴും എനിക്ക് അതിൽ ആപത്തൊന്നും തെളിഞ്ഞു വന്നില്ല . ഞാൻ അതിൽ അത് വിശ്വസിച്ചു അയാളുടെ വരവും പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി . പെട്ടെന്ന് ഒരു കറുത്ത സ്കോർപിയോ എന്റെ അരികിൽ വന്നു നിന്നു . അതിൽ നിന്നും ഒന്നുരണ്ടു പേർ ഇറങ്ങി വന്ന് എന്നെയും വിളിച്ചു വാഹനത്തിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി . പിന്നെ അവരുടെ സംസാരത്തിൽനിന്നുമാണ് ഞാൻ ചെയ്ത തെറ്റ് ശരിക്കും ബോധ്യപ്പെട്ടത്. ആ പയ്യൻ അമ്മയ്ക്ക് സുഖമില്ല ടാക്സിവിളിക്കാനാ എന്നും പറഞ്ഞു മൊബൈൽ വാങ്ങി ഫോണിലൂടെ ഇവരെ ഭീഷണി പ്പെടുത്തിയതാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഭയന്നു . ആ ഭയം അവരിൽ ചിരി പടർത്തി , അത് പിന്നെ പ്പിന്നെ അട്ടഹാസമായി . അതിനിടയിൽ അവർ എന്നെയും കൊണ്ട് ഒരു പണിതീരാത്ത കെട്ടിടത്തിലേക്ക് കൊണ്ട് പോയി . അവിടെ ഒരു മുറിയിലാണ് അവരെന്നെ പിടിച്ചു തള്ളി . ആ വീഴ്ചയുടെ ആഘാതത്തിൽ എന്റെ ബോധം പാതി മറഞ്ഞു . അത് മുതലെടുത്തുകൊണ്ടു അവർ ഏതൊക്കെയോ സ്ത്രീകളെ ഉപയോഗിച്ച് എന്റെ വിവിധങ്ങളായ വീഡിയോ അവരുടെ മൊബൈലിൽ പകർത്തിഎന്ന് പിന്നീട് ഞാനറിഞ്ഞു .
മാസങ്ങൾക്കിപ്പുറം എന്റെ കല്യാണ നാൾ അറിഞ്ഞു തന്നെ അവർ ആ വീഡിയോ ആയുധമാക്കി ഇറങ്ങിയിരിക്കുകയാ എന്നെ ബ്ലാക്‌മെയ്ൽ ചെയ്ത് പണം സമ്പാദിക്കാൻ .
അടുത്ത ദിവസം കാലത്ത് ഞാൻ ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് ഏകദേശം പത്തുമണിയോടുകൂടി അയാൾ വീണ്ടും വിളിച്ചത് . അയാൾ പറഞ്ഞ സംഖ്യ ഉദ്ദേശം പത്തു ലക്ഷം രൂപാ വരും . ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അതിൽ ഒരു മാറ്റവുമില്ലാ എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ അതിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നൂ . ഒരു മുന്നറിയിപ്പെന്ന പോലെ എന്റെ വാട്സ് അപ്പിൽ അയാൾ ഞാനും സ്ത്രീയുമായി പലരൂപത്തിൽ കിടക്കുന്ന ചില ചിത്രങ്ങൾ അയച്ചു തന്നപ്പോൾ എന്റെ ഭയം വർധിച്ചു . അധ്യാൽ പണമെത്തിക്കാനുള്ള സ്ഥലത്തെ പാട്ടി പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി അത് എന്റെ സുഹൃത്തിന്റെ വീടിന്റെ പരിസരത്തായിരുന്നൂ. എവിടെനിന്നൊക്കയോ കടം വാങ്ങിയ പണവുമായി ഞാൻ ആ സ്ഥലത്തു അവർ പറഞ്ഞ സമയത്ത് എത്തിയപ്പോൾ അവിടെ കണ്ട ആളെ കണ്ടപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ആ മാന്യൻ ഇന്നലെ വരെ എന്റെ കൂടെ നിഴലുപോലെ നടന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെ ആയിരുന്നൂ . പിന്നെ ഞാൻ കഴിഞ്ഞ ഓരോ സംഭവങ്ങളും മറ്റും അവിടെക്കണ്ട ആളുകളുടെ മുഖങ്ങളും കൂട്ടി വായിച്ചപ്പോൾ ഒരു കാര്യം എനിക്ക് ബോധ്യമായി ഇത് വരെ നടന്ന എല്ലാ സംഭവങ്ങളുടെയും സൂത്ര ധാരൻ എന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെ ആയിരുന്നൂ എന്ന സത്യം .
ചിലർ അങ്ങനെയാ നമ്മളറിയാതെ ചതിക്കും , അതിനാൽ എത്ര വലിയ ചങ്ങാതിയായാലും എല്ലാ രഹസ്യങ്ങളും ആരുമായും പങ്കു വയ്ക്കാതിരിക്കുക .
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ