പ്രേമലേഖനം
എം. പി. എസ്സ്. വീയ്യോത്ത്
പണ്ട് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നൂ പേര് മധു . സിനിമാ ഭാന്ത് മൂത്ത അവനെ നാട്ടുകാര്‍
പറഞ്ഞു പിരികയറ്റി ഒരു ദിവസം അയൽവീട്ടിലെ കല്യാണ
തലേന്ന് മറ്റുള്ള കുട്ടികള്‍ക്കൊപ്പം പാട്ടിനൊപ്പം നൃത്തംചെയ്യിച്ചു . ആ പാവത്തെ എങ്ങനെ രക്ഷിക്കാം എന്നായി എന്റെ ചിന്ത . അവനാണെങ്കില്‍
നൃത്തത്തില്‍ മയങ്ങി എതോ ലോകത്തായിരുന്നൂ. അന്നത്തെ കസര്‍ത്ത് കഴിഞ്ഞപ്പോള്‍ അവനാകെ
ക്ഷീണിച്ചു. വീട്ടിലേക്കു മടങ്ങുന്ന വഴി അവനെ ഒന്ന് ഉപദേശിച്ചു നന്നാക്കാം എന്ന്
ചിന്തിച്ച് അതിനായി ഒന്ന് ശ്രമിച്ചു പക്ഷെ അത് ശരിക്കും ചീറ്റിപ്പോയി . ഇവനെ എങ്ങനെ നേരെയാക്കും
എന്ന് ഓര്‍മ്മിച്ചു നിന്നപ്പോഴാണ് അവന്റെ അച്ചന്റെ സുഹൃത്തായ
നാരായണേട്ടനെക്കുറിച്ച് ഞാന്‍ ഓര്‍ത്തത് . അടുത്തദിവസം ഞാന്‍ അദ്ദേഹത്തെ ക്കണ്ട്
കാര്യമവതരിപ്പിച്ചു , അതിനു ഫലവുമുണ്ടായി, അദ്ദേഹം അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു “
എടോ നീ നല്ല നര്‍ത്തകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞു , ഇനിയെവിടെയെങ്കിലും ഈ അവില്
കുത്തുന്നപോലുള്ള സ്റ്റെപ്പുമായി ഇറങ്ങിയാല്‍ അപ്പോള്‍ കാണാം “
അത് കേട്ട് അവന്‍ ഒന്ന് പരുങ്ങി , മെല്ലെ തലതിരിച്ചു നീയാണോ ഇതിന്റെ പിന്നില്‍ എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടം സമ്മാനിച്ചു. ഞാന്‍ ഒന്നുമറിയാത്ത പോലെ നിന്ന് നാരായണേട്ടനെ നോക്കി. അദ്ദേഹം അവനെ നോക്കി ഇങ്ങനെ പറഞ്ഞു
“ അവന്‍ ഒന്നുമല്ല എന്നോട് നിന്റെ ഈ കൂത്തിന്റെ വിശ്ഷം പറഞ്ഞത് , നാട്ടില്‍ പാട്ടാ. ഇത്തരം കോമാളിത്തരങ്ങള്‍ കളിക്കുമ്പോള്‍ അറ്റ് ലീസ്റ്റ് നീ നിന്റെ കുടുംബത്തിന്റെ പേരെങ്കിലും ഓര്‍ക്കണ്ടേ.” നാരായണേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിരുന്നൂ. അദ്ദേഹം അവനെ കുറച്ചു സമയം തുറിച്ചുനോക്കി പിന്നെ അവിടെനിന്നും എങ്ങോട്ടോ നടന്നു നീങ്ങി . ഞങ്ങള്‍ അവിടെനിന്നും കളിസ്ഥലത്തെക്ക് നടന്നൂ . അപ്പോള്‍ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു
“ ശരിക്കും എന്റെ നൃത്തം ശരിയായില്ല അതാ , ഇനി ഏതായാലും തല്ക്കാലം നിറുത്താം അതല്ലേ നല്ലത്”.
ഞാന്‍ അതെ എന്നാ അര്‍ത്ഥത്തില്‍ തല മെല്ലെ ആട്ടി. ദിവസങ്ങള്‍ കടന്നുപോയി അങ്ങനെയിരിക്കെ ഒരു ദിവസം സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്റെ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്ത് ഇരുന്നപ്പോഴാണ് ഒരുദിവസം പോസ്റ്റ് മാന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഹോള്‍ ടിക്കറ്റ് കൊണ്ട് വന്നു തന്നത് . പിന്നെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനുള്ള ഒരുക്കത്തില്‍ ഞങ്ങള്‍ മുഴുകി . എനിക്കും അവനും കോഴിക്കോട് ടൌണില്‍നിന്നും അല്‍പ്പം മാറി രണ്ടു വെവ്വേറെ സ്കൂളുകളില്‍ ആയിരുന്നൂ പരീക്ഷാകേന്ദ്രമായി ലഭിച്ചത്. അവന് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പരീക്ഷകെന്ദ്രത്തില്‍ എത്തി പലരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ ഒരു വ്യക്തിയെ പരിചയപ്പെട്ടു . കണ്ടാല്‍ ജെന്റില്‍ മാന്‍ എന്ന് തോന്നിക്കുന്ന അവനും പരീക്ഷയ്ക്ക് വന്നതായിരുന്നൂ. അങ്ങനെ പരീക്ഷ ഒരു വിധം നന്നായി എഴുതി പുറത്തിറങ്ങിയപ്പോള്‍ അതാ ആ വ്യക്തി അവനെയും കാത്തിരിക്കുന്നൂ . അവന്‍ മധുവിനോട് പറഞ്ഞു
“ നാട്ടിലെക്കല്ലേ ഞാനും വരാം “
അപ്പോള്‍ മധു പറഞ്ഞു
"എനിക്ക് മഹാറാണി ഹോട്ടലില്‍ കയറി ഒരു സംവിധായകനെ കാണാനുണ്ട് “
അങ്ങനെ അവര്‍ അവിടെനിന്നും മഹാറാണി ഹോട്ടല്‍ ലക്ഷമാക്കി യാത്ര പുറപ്പെട്ടു . വഴിയില്‍ വച്ച് ഒരു പൊലീസു കാരനോട് മഹാറാണി ക്കുള്ള വഴിയെ പറ്റി തിരക്കിയപ്പോള്‍ അദ്ദേഹം അങ്ങോട്ടേക്കുള്ള വഴികാണിച്ചു തന്നു . അപ്പോള്‍ അയാളുടെ മുഖത്ത് ഒരു ചിരിപടര്‍ന്നിരുന്നത് അവൻ ശ്രദ്ധിച്ചു . ആ നോട്ടത്തിൽ തെല്ല് പരിഹാസം കലര്‍ന്നിട്ടില്ലേ എന്ന് സംശയത്തോടെ മധുപറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നൂ . അങ്ങനെ മഹാറാണി യില്‍ എത്തിയ അവരില്‍ മധുവിന്റെ കൂടെയുള്ള പയ്യനില്‍ ആയിരുന്നൂ സംവിധായകന്റെ ശ്രദ്ധ മുഴുവനും . അപ്പോഴും മധുവിന് ആ പയ്യനില്‍ ഒരു സംശയവും തോന്നിയില്ല അങ്ങനെ അവര്‍ അവിടെനിന്നും നാട്ടിലേക്കു മടങ്ങി . അപ്പോഴാണ് അത് വരെ കയ്യില്‍ ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് സഞ്ചി അയാള്‍ നിവര്‍ത്തിപ്പിടിച്ചത് . ബസ്പി സ്റ്റാൻഡിൽ വച്ച് ഞാൻ മധുവിനെ കണ്ടു മുട്ടി. മധുവിന്റെ കൂടെ കണ്ട വ്യക്തിയുടെ സംസാരത്തില്‍ എനിക്ക് ചിലപന്തികേടുകള്‍ തോന്നി . ദിനങ്ങള്‍ കടന്നുപോയി ഒരു നാള്‍ വൈകീട്ടത്തെ വായ്‌നോട്ടമൊക്കെ ക്കഴിഞ്ഞ് ഞങ്ങള്‍ മധുവിന്റെ വീട്ടിലെത്തിയപ്പോള്‍ അതാ വീട്ടിന്റെ മുറ്റത്തായി അവന്റെ അമ്മ ഒരു ചെറുപുഞ്ചിരിയോടെ നില്‍ക്കുന്നൂ . മധുവിനെക്കണ്ടതും അവര്‍ കയ്യിലെ പോസ്റ്റ് കാര്‍ഡ് അവന് കൈമാറി . അവന്‍ അതിലൂടെ കണ്ണോടിച്ചു നോക്കി മെല്ലെ എനിക്ക് കൈമാറി . ഞാന്‍ ആ പോസ്റ്റ് കാര്‍ഡിലൂടെ കണ്ണോടിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ശരിക്കും ഞെട്ടി. ആ കത്ത് ഈവിധത്തിലായിരുന്നൂ

പ്രിയപ്പെട്ട സുഹൃത്തേ
നിങ്ങളെ കാണാതെ എന്‍റെ മനസ്സിന് ഒരു സുഖവുമില്ല . ഞാന്‍ അത്രയ്ക്ക് നിങ്ങളെ
സ്നേഹിക്കുന്നൂ എപ്പോഴാണ് എനിക്ക് താങ്കളെ
കാണാന്‍ കഴിയുക . എനിക്ക് നിങ്ങളില്ലാതെ കഴിയാന്‍ കഴിയില്ല .
നിങ്ങളുടെ
സ്വന്തം
_____________
ഞാന്‍ അവനോട് ഈ കത്തിന്റെ ഉറവിടത്തെപ്പറ്റി
അന്വേഷിച്ചു അങ്ങനെയിരിക്കുമ്പോളാണ് അവന്‍ എന്നോട് മധുവിന്റെ കാര്യം വിവരിച്ചത്
. അവന്റെ അമ്മയുടെ മുന്നില്‍ ഞങ്ങള്‍
നിന്നു നന്നായി വിയര്‍ത്തു . അടുത്ത ദിവസം ടൌണിലൂടെ നടക്കുമ്പോള്‍ അതാ എതിര്‍വശത്തുനിന്നും ഒരാള്‍ നടന്നു വരുന്നൂ . ആളെ കണ്ടപ്പോള്‍ തന്നെ ഞങ്ങൾക്ക് ആളെ മനസ്സിലായി . ഒരു സ്ത്രൈണഭാവത്തോടുള്ള അയാളുടെ നടപ്പ് എന്നില്‍ അത്ഭുതമാണ്
ഉണ്ടാക്കിയത് . അയാള്‍ ഞങ്ങളുടെ അടുത്തു വന്നു മധുവിനെ നോക്കി ഇങ്ങനെ പറഞ്ഞു “ ഞാന്‍ അയച്ച എഴുത്ത് കിട്ടിയോ , അഡ്രസ്സ്
കിട്ടാന്‍ കുറച്ചു വിഷമിച്ചു .” അപ്പോഴാണ് ഇയാളാണ് ആ കത്തിന്റെ പിറകില്‍ എന്ന്
ഉറപ്പിച്ചത് . എനിക്ക് ശരിക്കും മുഖമടക്കി ഒന്ന് കൊടുക്കാന്‍ തോന്നി . പക്ഷെ മധുവിനെയോര്‍ത്ത് ശാന്തനായി പിന്നെ കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ നടന്ന്‍
നീങ്ങി . ആ നടത്തത്തിനിടയില്‍ ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ദൂരെ
നിന്നു ഞങ്ങളെ ഒരു വല്ലാത്ത ഭാവത്തില്‍ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നൂ .
പിന്നെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍
അറിഞ്ഞു ആ പാവം റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ്സ് ഇടിച്ചു മരിച്ചുപോയി എന്ന് .
കുറച്ചു നേരത്തെങ്കിലും അയാളോട് നീരസം തോന്നിയതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി .
ചിലരങ്ങനെയാ അറിയാതെ മനസ്സില്‍ സ്ഥാനം
പിടിച്ചു അകന്നുപോവും . പിന്നെ ജീവിതകാലം മുഴുവന്‍ ഒരു നോവായി അത് നമ്മേ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ