2018 മാർച്ച് 23, വെള്ളിയാഴ്‌ച

അറിവിന്റെ ഉറവിടം

അറിവിന്റെ ഉറവിടം 

 എം. പി. എസ്. വീയ്യോത്ത് 

എന്റെ ഈ എഴുത്ത് ആത്മാർത്ഥ മായി ജോലിയെടുക്കുന്ന ആരെയെങ്കിലും തെല്ലു വേദനിപ്പിക്കുന്നുണ്ടെങ്കിൽ അത് തികച്ചും സംയമനത്തോടെ  കാണണമെന്ന് അപേക്ഷിച്ചുകൊണ്ടു  ഞാൻ കഥ ഇവിടെ ആരംഭിക്കട്ടെ.

പണ്ട്  വയനാടിൻറെ  തണുത്ത പ്രഭാതത്തിൽ  വഴിയോരത്തുകൂടിയുള്ള സവാരിയിൽ മുഴുകി മുന്നോട്ടു നടന്നപ്പോൾ . തലേദിവസം ചെയ്തു വച്ചതും ഇന്നു ചെയ്തു തീർക്കേണ്ടതായതുമായ കാര്യങ്ങളും മനസ്സിലൂടെ ഒരു ചലച്ചിത്രത്തിലെന്നവണ്ണം മിന്നി മാഞ്ഞു  . മനസ്സിന്റെ ഈ സഞ്ചാരത്തിൽ ഏതോ സാരഥിയില്ലാത്ത പന്തയക്കുതിരകണക്ക് ഞാൻ മുന്നോട്ടു നടന്നു. വഴിയിൽ എത്ര വളവുകൾ കഴിഞ്ഞു എന്നുപോലും എനിക്ക് കൃത്യമായി ഓർമ്മയില്ല ഒരു ലോറിയുടെ ഹോൺ കേട്ടാണ് ഞാൻ സ്വബോധത്തിലേക്കു തിരിച്ചു വന്നത്. അപ്പോഴതാ ദൂരെ നിന്നും പുകപോലെ പരന്നുകിടക്കുന്ന കോടമഞ്ഞിന്റെ ഇടയിലൂടെ നമ്മൾ ഇംഗ്ലീഷ് സിനിമകളിൽ  മാത്രം കണ്ടു വരുന്ന കഴുത്തുമുതൽ കാൽപാദം വരെ നീളമുള്ള കോട്ടും തൊപ്പിയും ധരിച്ച ഒരു രൂപം എന്റെ നേരെ നടന്നു വരുന്നൂ . പണ്ട് നാട്ടുകാരിലാരോ പറഞ്ഞ പോലെ ഈ വളവിൽ ഏതോ സായിപ്പിന്റെ പ്രേതം പ്രത്യക്ഷപ്പെടുമെന്നും അത്  അതിലെ പോവുന്ന ആളുകളുടെ ചോരകുടിക്കുമെന്നുമുള്ള അറിവ് . എന്നെ ശരിക്കും ഭയ ചകിതനാക്കി . ഞാൻ എന്റെ കഥ കഴിഞ്ഞെന്നു കണക്കുകൂട്ടി നെഞ്ചിൽ തൂങ്ങിക്കിടന്ന കുരിശിൽ പിടിച്ചു സ്വയം സമാധാനിച്ചുകൊണ്ടു നിന്നപ്പോഴാണ്   മഴക്കോട്ടു ധാരി എന്റെ  അരികിലെത്തിയത്  ഹൃദയമിടിപ്പിന്റെ വേഗം വീണ്ടും കൂടി .  ഞാൻ ആ രൂപത്തെ സൂക്ഷിച്ചു നോക്കി ആ രൂപത്തില്‍ നിന്നും ഒരാള്‍ എന്നോട് ഒരു സ്‌കൂളിലേക്കുള്ള വഴി ചോദിച്ചു  . ഞാൻ മൗനിയായി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ  അദ്ദേഹം തലയിലെ കറുത്ത തൊപ്പി മെല്ലെ മാറ്റി  എന്നിട്ട്  പറഞ്ഞു "എന്റെ പേര് ദാമു ഈ  സ്‌കൂളിലേക്ക് സ്ഥലം മാറി വന്ന  പുതിയ മാഷാ" . അതുവരെ മനസ്സിൽ ചിന്തിച്ചുകൂട്ടിയ ചിന്തകളുടെ  ചീട്ടുകൊട്ടാരം ഞാനറിയാതെ  പൊട്ടിച്ചിതറി. പിന്നെ എന്റെ ചുണ്ടിലെ ചിരി കണ്ട്  അദ്ദേഹം എന്നെ നോക്കി തല മേൽപ്പോട്ടേക്കുയർത്തി " ഹും " എന്ന് ചോദിച്ചപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് ചിന്തിച്ചു ഞാൻ കുറച്ചു സമയം പരുങ്ങി. പിന്നീട് "ഒന്നുമില്ല" എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എന്റെ മനസ്സിന്‍റെ അവസ്ഥ മനസ്സിലായതിന്റെ  സന്തോഷം  ഞാൻ തെളിഞ്ഞു കണ്ടു . പിന്നെ അദ്ദേഹം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു "ഞാൻ വരുന്ന വഴി സായിപ്പിനെ കണ്ടിരുന്നൂ അദ്ദേഹം എന്നോട് പറഞ്ഞു  ഒന്ന് പേടി പ്പിച്ചാ  മതി ചോര അയാൾക്ക്‌ വേണമെന്ന് ."

അത് കേട്ട് ഞാൻ ശരിക്കും ഇളിഭ്യനായി. പിന്നെ അദ്ദേഹത്തിന്റെ കയ്യിലെ ബാഗും വാങ്ങി സ്കൂളിലേക്കുള്ള വഴിയിലൂടെ  നടന്നു .  അങ്ങനെ കുറച്ചു സമയത്തെ നടത്തത്തിനൊടുവില്‍  ഞങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള വറീതിന്റെ ചായക്കടയുടെ മുന്നിലെത്തി . ഞാൻ അപ്പോഴേക്കും മാഷേ എല്ലാവര്ക്കും പരിചയപ്പെടുത്തി മുന്നിലായി കടയിലേക്ക് കയറി  . വറീത് തോളിലെ തോര്‍ത്ത് കൊണ്ട്  കസേര തുടച്ചു മാഷ് അതിലേക്കു ഇരുന്നു അപ്പോഴേക്കും  ചായയുമായി വറീതിന്റെ മകൾ ക്ലാര കടന്നു വന്നൂ . മാഷിന്റെ കൂടെ നിന്ന എന്റെ കണ്ണ് ഞാനറിയാതെ തന്നെ  ക്ലാരയിൽ ചെന്നുടക്കിയത് വറീത് ചേട്ടൻ കണ്ടുപിടിച്ചു   അദ്ദേഹം എന്നെ നോക്കി " എടീ ക്ലാരേ അകത്തുപോ ഒരു പെരുച്ചാഴി ഇവിടെകിടന്നു കറങ്ങുന്നുണ്ട് അതിനെ ഒരു ദിവസം തല്ലിക്കൊല്ലും " എന്ന് പറഞ്ഞപ്പോൾ ആ പെരുച്ചാഴി ഞാൻ ആണെന്ന് ഞാന്‍ ഊഹിച്ചു  . അല്‍പ്പ സമയത്തിനകം മാഷുടെ ചായകുടിയും കഴിഞ്ഞു  ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി  സ്കൂളിനടുത്തുള്ള  മാനേജരുടെ വീട്ടിലേക്കു നടന്നൂ .അപ്പോഴും അറിയാതെ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നൂ . എന്റെ ഇടവിട്ടുള്ള തലതിരച്ചിൽ കണ്ട് കൊണ്ടാണെന്നു തോന്നുന്നൂ മാഷ് എന്നോട് പറഞ്ഞു " എടേ  വെറുതെ വറീത് ചേട്ടന് പണിയുണ്ടാക്കാതെ നേരെ നടന്നാട്ടെ "

ഞങ്ങള്‍ മാനേജരുടെ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ പാലക്കാരന്‍ രാഘവന്‍ തൊഴുത്തില്‍ കറവയില്‍ മുഴുകിയിരിക്കുകയായിരുന്നൂ. ദൂരെ മാറ്റി കെട്ടിയിട്ട പശുക്കിടാവിനെ തൊട്ടു തലോടി നടന്നപ്പോള്‍ ആ വികൃതി വന്ന്‍ എന്റെ ചന്തിക്കിട്ട് മുളച്ചുവരുന്ന കൊമ്പുകൊണ്ട് ഒന്ന് കുത്തി . കൊമ്പ് പിടിച്ചു അതിനെ ഈ വേലത്തരം പഠിപ്പിച്ച ഗുരുവിനുള്ള ദക്ഷിണയായി കണക്കാക്കി ഞാന്‍ മുന്നോട്ട് നടന്നു. എന്നാലും ആ കിടാവിനെ ചേര്‍ത്തു പിടിച്ചു നിലക്കാന്‍ എന്ത് സുഖമാണെന്നറിയാമോ. ഞങ്ങള്‍ മുറ്റത്തേക്കു ചെന്ന് കയറുമ്പോഴേക്കും മാനേജര്‍ ഗോപാലകൃഷ്ണന്‍ നായര്‍ തോളില്‍ ഒരു തോര്‍ത്തുമായി രംഗപ്രവേശം ചെയ്തു . എന്നെ ക്കണ്ട്  ജോയിയെ ഇതാരാ എന്നാ ചോദ്യത്തിന് മാഷാണ് മറുപടി പറഞ്ഞത് . അതിനിടയില്‍ കയ്യിലെ ഒരു ബ്രൌണ്‍ കവര്‍ മാഷ് അദേഹത്തിന് നല്‍കി. അദ്ദേഹം ആ കവറില്‍നിന്നും ഒരു കത്ത് പുറത്തെടുത്ത് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു “ അനിതേ ഒന്ന് ഇങ്ങു വന്നേ, വരുമ്പോ ഒരു ഗ്ലാസ്സ് ചായയും എടുത്തോ നമ്മുടെ സ്കൂളിലേക്ക് പുതിയ മാഷ്‌ വന്നിട്ടുണ്ട് .” കുറച്ചു സമയത്തിനകം മുത്തശ്ശിയും ഭാര്യയും അനിതയും (മകള്‍) വരാന്തയിലേക്ക്‌ പ്രവേശിച്ചു . എല്ലാവരും എന്തോ അത്ഭുത വസ്തുവിനെ നോക്കുന്നപോലെ നോക്കാന്‍ തുടങ്ങിയപ്പോള്‍ മാഷാണ് തന്നെ പ്പറ്റി വിശദീകരിച്ചത് . സ്കൂള്‍ നന്നാക്കാന്‍ പോയി സ്ഥലം മാറ്റം വാങ്ങിച്ചയാണ് അദ്ദേഹം എന്നറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ അധെഹത്തോട് എനിക്ക് അത് വരെയുണ്ടായിരുന്ന ബഹുമാനം ഇരട്ടിയായി. കാര്യങ്ങള്‍ വിശദമായി പിന്നീട് അറിയാം എന്ന് കരുതിയിരിക്കുമ്പോഴതാ അടുത്ത കുരിശ് മാനേജരുടെ രസികനായ അമ്മാവന്‍. സാധാരണ ഒരാളെ കയ്യില്‍ കിട്ടിയാല്‍ തന്റെ കയ്യിലെ കവിതയും സംസ്കൃത പരിജ്ഞാനവും തുടങ്ങി സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ച് ഒന്നും ചോദിക്കാതെ തന്നെ പ്രഭാഷണം തുടങ്ങിയാല്‍ അനിത പറയുമ്പോലെ മരിച്ചയാള്‍ വരെ എഴുന്നേറ്റു ഓടും. ഞങ്ങള്‍ സ്വതവേ അദ്ദേഹത്തെ കണ്ടാല്‍ വഴി മാറി നടക്കാരാണ് പതിവ് . അയാളുടെ മുന്നില്‍ നിന്നും മാഷിന്റെ കയ്യും പിടിച്ചു എങ്ങനയോ ജീവന്‍ രക്ഷിച്ചു ഓടുമ്പോള്‍  എന്നില്‍ ഞങ്ങളുടെ ജീവന്‍ രക്ഷപ്പെട്ട സന്തോഷം പ്രകടമായിരുന്നൂ. മാഷെ സ്കൂളിനോട് ചേര്‍ന്ന താമസ സ്ഥലത്താക്കി നേരെ എന്റെ സ്ഥിരം പരിപാടിയിലേക്ക് കടക്കാനായി പുറപ്പെട്ടു . പള്ളി  വകയുള്ള പറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിയപ്പോള്‍ എന്നോടൊപ്പം സാധാരണ സഹായത്തിന് വരാറുള്ള തോമ തന്റെ പണി തുടങ്ങിയിരുന്നൂ. എന്നും റബ്ബര്‍ പാല്‍ ശേഖരിച്ചു  ഷീറ്റ് അടിച്ചു ഉണക്കിയെടുത്ത് അങ്ങാടിയില്‍ പോയി വിറ്റ് തീരുന്നത് വരെ ഒരു തിരക്കാണ്.  ചില രാത്രികളില്‍ ഈ റബ്ബര്‍ തോട്ടത്തില്‍ക്കൂടി നടക്കുമ്പോള്‍ കാലിനിടയില്‍ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദവും കാറ്റിന്റെ പശ്ചാത്തല സംഗീതവും കൂടിയാവുമ്പോള്‍ ഒരു വല്ലാത്ത ഭയം എന്നെ പിന്തുടരാറുണ്ട്.  
ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാന്‍ ജോയ് വര്‍ഗ്ഗീസ് ലൂക്കോസ്  ഒരു കുടിയേറ്റ കര്‍ഷകകുടുംബം . ഞങ്ങളുടെ അപ്പന്‍ ഞങ്ങളെ വിട്ട് പിരിഞ്ഞതില്‍ പിന്നെ കുടുംബത്തിന്റെ ഒരത്താണി  മറ്റേ അത്താണി എന്റെ ചേച്ചി സോഫിയ . ഞങ്ങളുടെ അമ്മച്ചി ത്രേസ്സിയാമ്മ തേയില തോട്ടത്തില്‍ ജോലിയെടുത്താണ് ഇത് വരെ ഞങ്ങളെ വളര്‍ത്തി വലുതാക്കിയത്. ഞാനും ഡിഗ്രി കഴിഞ്ഞു പി എസ്സ് സി യും മറ്റും എഴുതി സമയം കളഞ്ഞത് മിച്ചം ചിലപ്പോള്‍ തോന്നും എന്തെങ്കിലും ചെയ്യാം എന്ന്. അങ്ങനെയിരിക്കെ മനസ്സില്‍ ഒരു അധ്യാപകന്‍ ആവണം എന്ന ചിന്ത മൊട്ടിട്ടത്. അത് ഒരിക്കല്‍ ദാമു മാഷോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹംതന്നാല്‍ കഴിയുന്നവിധം സഹായിച്ചു ഒരു ടീച്ചേര്‍സ് ട്രെയിനിംഗ് സെന്ടരില്‍ ബി എഡിന് അഡ്മിഷനും ശരിയാക്കി തന്നു.  ഞാന്‍ ഒരു  നന്നായി ആ കോഴ്സ് നന്നായി തന്നെ പൂര്‍ത്തിയാക്കിയശേഷം മാഷുടെ സഹായത്താല്‍ ഒരു മാനേജ്മെന്റ് സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായി അഡ്മിഷന്‍ ലഭിച്ചു. പക്ഷെ ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് എത്ര ബുദ്ധിമുട്ടുള്ള പണിയാണ് ഇത് എന്ന് എനിക്ക് ശരിക്കും മനസ്സിലായത്. അതിനിടയില്‍ എപ്പോഴോ ഞാനെഴുതിയ പരീക്ഷയിലൂടെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ എനിക്ക് പോസ്റ്റിങ്ങ്‌ കിട്ടി. അങ്ങനെ അവിടെ കയറി കുറച്ചു നാളുകള്‍ കൊണ്ട് കുട്ടികളുടെ പ്രീതി പിടിച്ചുപറ്റാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ അവിടെ പലപ്പോഴും എനിക്ക് ശരിക്കും വിഷമം സൃഷ്ടിച്ചത് പല പല രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ പ്രവര്‍ത്തിച്ചു അധ്യപനത്തെക്കാള്‍ മറ്റു മേഖലയില്‍ കഴിവ് തെളിയിക്കുന്ന അധ്യാപകരാണ് . അവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഒരു താല്‍പ്പര്യവുമില്ല തങ്ങളുടെ സന്താനങ്ങളെ ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വിട്ട് ഇവിടെനിന്നും കിട്ടുന്ന ശമ്പളം മാത്രം കണ്ട് അതിനു വേണ്ടി സമയം കളയാന്‍ കഴിയാത്ത കൂട്ടത്തില്‍  അധ്യാപികമാരുടെ എണ്ണവും കുറവല്ല .പക്ഷെ അവര്‍ക്ക് താല്‍പ്പര്യം സര്‍ക്കാര്‍ അനുവദിച്ച അവധിദിവസങ്ങള്‍ എങ്ങനെ തങ്ങള്‍ക്കു സാമ്പത്തിക നെട്ടമുണ്ടാവുന്ന വിധത്തില്‍ വിനിയോഗിക്കാം എന്നുള്ളതാണ് . അതുകൊണ്ട് എടുക്കുന്ന അവധിക്ക് പലപ്പോഴും കാരണമായി അമ്മയുടെയൊ മക്കളുടെയോ അസുഖം പലതും കാണും  ആയിരിക്കും. ഞാനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു തവണ വാദിച്ചു നോക്കി പക്ഷെ അങ്ങനെ എന്റെ ആദ്യ സ്ഥലം മാറ്റ ഉത്തരവ് ഒപ്പിട്ടു വാങ്ങി .

നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഇത്തരം തെറ്റുകള്‍ പരിഹരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടാകെ നശിച്ചു പോകും . പണ്ട് മുണ്ടശ്ശേരി മാഷ്‌ തുടങ്ങിവച്ച ഒരു നല്ല വിദ്യാഭ്യാസ സമ്പ്രദായത്തെ മാറി മാറി വന്ന സ്കൂളിന്റെ പഠി കാണാത്ത മന്ത്രിമാരുടെ പിടിവാശിയില്‍ തകരുന്നത്  നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട്. ഒരു ചിന്തയ്ക്ക് വഴിവേക്കാനായി എന്റെ ഈ എഴുത്തിന് ഇവിടെ വിരാമം ഇടുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...