2018 മാർച്ച് 15, വ്യാഴാഴ്‌ച

കപട മറവി (കവിത)

കപട മറവി

എം. പി. എസ്സ് . വീയ്യോത്ത്

കടമകളൊരുപാടുണ്ടെങ്കിലും
മറന്നുപോകുന്നു പലതും
പലമുഖങ്ങളുമെപ്പോഴും

നന്മ ചെയ്തോരെ ഓര്‍ക്കാനാര്‍ക്ക്
സമയമീഭൂവില്‍ പക്ഷെ ഓര്‍ത്തിടും
കുത്തിനോവിച്ചോരെ മരണം വരേമെല്ലാരും

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാണാതെ
ചിരിച്ച മുഖവും വെളുത്ത തൊലി നിറവും
തേടി അലയുന്നൂ പലരും പലപ്പോഴും

പച്ചമാംസം തേടി അലയുന്ന ചെന്നായ്ക്കൂട്ടം
പോലെ കുഞ്ഞുങ്ങളെ തേടിനടക്കും നരാധമാരെ
നിങ്ങള്‍ അറിയാതെ ഓര്‍ക്കണം  നിന്‍ മാതാവിനെ

പിന്നെ നിന്നെ മാറോട് ചേര്‍ത്തണച്ച പിതാവിനേം
കൂട്ടുകാരായി തോളില്‍ കയ്യിട്ട് തല്ലുകൂടി സ്നേഹിച്ച
സോദരരേം ഇപ്പോഴും മറക്കാതെ നീ

മറവി നല്ലതാണെങ്കിലും കപടമാം
മറവി നടിക്കുന്നോര്‍ ഓര്‍ക്കണം
മരണമെത്തുന്ന നേരമെങ്കിലും 
നിന്‍ പഴയ കാല തെറ്റുകള്‍ ഒരിക്കല്‍ക്കൂടി 
ഓര്‍മ്മ പുതുക്കാനെന്നപോല്‍

ബന്ധങ്ങള്‍ തന്‍ വിലയറിയാന്‍
പക്ഷെ നമ്മള്‍ അനാഥരായി
ജനിക്കണമാത്രേ  അല്ലെങ്കില്‍
അച്ചനുംമമ്മയും തുടങ്ങി മക്കള്പോലും
ബാധ്യത തന്നെ ചിലര്‍ക്ക് സത്യം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...