2018 മാർച്ച് 16, വെള്ളിയാഴ്‌ച

ലോകത്തിലെ രീതികൾ

ലോകത്തിലെ രീതികൾ 

എം. പി എസ്. വീയ്യോത്ത്

എന്നോട് ഒരു വഴിപോക്കനാണ് അയാളെക്കുറിച്ചു പറഞ്ഞത് . ഞാൻ ആ ഇടുങ്ങിയ  വഴിയിലൂടെ നടന്നു നീങ്ങിയപ്പോഴാണ് ഒരു  മുറിയുടെ  പൊട്ടിയ ജാലക പാളിയിലൂടെ അരിച്ചിറങ്ങിയ സൂര്യ വെളിച്ചത്തിലാണ് ആ നിറംമങ്ങിയ  രൂപത്തെ ആദ്യമായി കണ്ടത് . ഞാൻ കെട്ടിടത്തിന്റെ പടവുകൾ കയറി ഒരു മുറിയുടെ വാതിൽക്കലേക്കു  നടന്നു . എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാണെന്നു തോന്നുന്നൂ മുറിക്കുള്ളിൽ നിന്നും വിറയാർന്ന ശബ്ദത്തിൽ "ആരാ... ആ ..രേ  ,, കാണാനാ " എന്ന് ശബ്ദം എന്നെ തേടിവന്നപ്പോൾ ഞാൻ വാതിലോട് ചേർന്ന വിടവിലൂടെ ഞാൻ സൈമൺ ഒരു വഴിപോക്കനാ ഒന്ന് വാതിൽ തുറക്കാമോ" എന്ന് ശാന്തനായി ചോദിച്ചു. മുറിക്കുള്ളിൽ നിന്നും മറുപടി വരുന്നതിനു മുമ്പേ ആ മുറിയിലെ ഫോൺ നിലയ്ക്കാതെ ചിലക്കാൻ തുടങ്ങി . എന്റെ ചോദ്യവും ആ ഫോണിന്റെ ചിലപ്പും അയാളിൽ ഭ്രാന്തമായ അവസ്ഥ രൂപപ്പെടുത്തി . അയാൾ  വിറയാർന്ന ശബ്ദത്തിൽ ഉച്ചത്തിൽ എന്തൊക്കയോ വിളിച്ചുപറഞ്ഞു അതിനിടയിൽ "ആരായാലും എനിക്ക് ആരെയും കാണേണ്ട നീയും ആ സാത്താന്റെ ആളാ പോ ദൂരെ പോ " എന്ന വാചകങ്ങൾ ഞാൻ വ്യക്തമായി കേട്ടു .  ഞാൻ കാര്യമറിയാതെ സ്തബ്ധനായി അങ്ങനെയിരിക്കെ ഒന്ന് പുറത്തേക്കു ഇറങ്ങി , വഴിയിൽ എന്തോ ആലോചിച്ചു നിന്നപ്പോഴാണ് ഒന്ന് രണ്ടുപേർ ആ വഴി നടന്നുവന്നത് . എന്നെ കണ്ടതും അതിൽ ഒരാൾ  നെറ്റി ചുളിച്ചു നീ ഏതാ ഇവിടെയെന്താ കാര്യം തടികേടാകാണ്ടെങ്കിൽ പോയ്ക്കോ "  ഞാൻ അവരോടു ആ മുറിയിൽ ഭയചകിതനായി കിടക്കുന്ന ആ മനുഷ്യനെപ്പറ്റി അവരോടു ചോദിച്ചു . അതുകേട്ട്  അവർ ആദ്യം പൊട്ടിച്ചിരിച്ചു  പിന്നെ എന്നെ നോക്കി പറഞ്ഞു " അവനു ഭ്രാന്താ ?"  അപ്പോൾ മുറിയിൽ നിന്നും ഒരശരീരിപോലെ " നിന്റെ തന്തയ്ക്കാ ഭ്രാന്ത് നീയെല്ലാം കൂടി എന്റെ അമ്മുവിനെയും ശാന്തിയെയും കൊന്നുതിന്നിട്ടും  മതിയായില്ലേ സാത്താൻ മാരെ " അത് കേട്ട് അവർ ചിരിച്ചു ' ഗീവർഗീസ് മുതലാളിയുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്തുകൊടുക്കാൻ പറഞ്ഞപ്പോൾ നിനക്ക് ദേശസ്നേഹം അതിരുകവിഞ്ഞു . മര്യാദയ്ക്ക് നിന്നിരുന്നേൽ നിനക്ക് ഈ ഗതിവരുമായിരുന്നോ ." അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ മനുഷ്യനെ ഈ ദുഷ്ടന്മാർ ഭ്രാന്തൻ എന്നും പറഞ്ഞു അടച്ചിട്ടതാണെന്ന് . ആ ദുഷ്ടന്മാരുടെ കയ്യിലെ വടിവാളും അരയിലെ തോക്കും എന്റെ മിണ്ടാട്ടവും മുട്ടിച്ചു . പ്രതികരണ ശേഷി നഷ്ടപ്പെട്ട അയൽക്കാർ ഒരു സിനിമാ കാഴ്ചപോലെ ഇതൊക്കെ കണ്ടുനിൽക്കുന്നതു കണ്ടപ്പോൾ സഹതാപം തോന്നി. ആ ദുഷ്ഠന്മാർ എന്നെ കഴുത്തിനു പിടിച്ചു തള്ളി അവിടെനിന്നും ദൂരെ കൊണ്ടുപോയി വിട്ടു  ഒപ്പം ഇനി ഈ ഭാഗത്തു കണ്ടാൽ വെട്ടും എന്ന മുന്നറിയിപ്പും നൽകി ഞാൻ നടന്നു നീങ്ങുന്നതും നോക്കി അവിടെ നിലയുറപ്പിച്ചു . സിനിമയിൽ കാണുന്നതുപോലെ അമാനുഷിക ശക്തിയുണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഞാൻ ചിന്തിച്ചു . ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി സ്ഥലം എസ് ഐ ഓട് കാര്യമവതരിപ്പിച്ചു അപ്പോഴേക്കും വേറൊരു പോലീസുകാരൻ വിളിച്ചു പറയുന്നത് കേട്ടു , "സാറെ ഇതിൽ ഇടപെടേണ്ട അത് ഗീവർഗീസ് മുതലാളിയുടെ  ഏരിയയാ ". അപ്പോൾ തന്നെ സാറിന്റെ ഉപദേശം എന്നെ തേടി വന്നു ' നിങ്ങൾ പൊയ്ക്കോ ഇത് ഞങ്ങൾ നോക്കിക്കോളാം ". അങ്ങനെ ഞാൻ അവിടെനിന്നും ഇറങ്ങി  വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നൂ . വഴിയിൽ ഇരുട്ട് പരന്നുതുടങ്ങിയിരിക്കുന്നൂ , വഴിയിലൂടെ ചെറുതും വലുതുമായ പല വാഹനങ്ങളും എന്നെ കടന്നുപോയി. അപ്പോഴും എന്റെ ചിന്ത നമ്മുടെ കുത്തഴിഞ്ഞ നിയമ വ്യവസ്ഥയെക്കുറിച്ചു മാത്രമായിരുന്നൂ. സാധാരണക്കാരന് ശരിക്കും ആരിൽ നിന്നാണ് നീതികിട്ടുക .   ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം വന്ന ഒരു പത്ര ത്താളിൽ നിന്നാണ് ആ മനുഷ്യന്റെ മരണം ഞാൻ അറിഞ്ഞത് , അയാളെ സഹായിക്കാനാവാത്തതിൽ എന്റെ മനസ്സ് നന്നേ നീറി . ഇന്ന്  ആ മനുഷ്യന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഗീവർഗീസ് മുതലാളിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥിതിചെയ്യുന്നൂ. ദുഷ്ടൻ മാർ സ്വന്തം ലാഭത്തിനു വേണ്ടി എന്ത് ക്രൂര തയും ചെയ്യുന്ന ഇന്നത്തെ മനുഷ്യന്റെ മനസ്സിനോട് സഹതാപമേ എനിക്ക് തോന്നുന്നുള്ളൂ . ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് . ജനങ്ങളോട് ഒപ്പം നിൽക്കണ്ട പല പ്രസ്ഥാനങ്ങളും പണത്തിനു മുമ്പിൽ നട്ടെല്ല് വളക്കുന്നത്  കാണുമ്പോൾ ഒരു സർവ്വനാശത്തിനു വേണ്ടി അറിയാതെ പ്രാർത്ഥിച്ചു പോവുന്നൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...