കലികാലം
എം. പി. എസ്സ്.
വീയ്യോത്ത്
ഒരു അറിയിപ്പ്
ഇന്ന് ഞാന്‍
കേട്ട ഒരു ശബ്ദശകലത്തിലെ കാര്യങ്ങളിലൂടെ ആരംഭിക്കട്ടെ.
ഇന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന അന്യസംസ്ഥാനത്തില്‍ നിന്നുള്ള വലിയ മാഫിയ
തന്നെ സംസ്ഥാനത്ത് തുടരുമ്പോഴും അതിനൊരു വിശദമായ പത്രക്കുറിപ്പ് ഇറക്കാനോ
അല്ലെങ്കില്‍ കേരളത്തെ ഒരു യാചക നിരോധിത മേഖലയാക്കാനോ അതുപോലെ വിദ്യാലയങ്ങള്‍ക്കു
പരസരത്തുള്ള ലഹരി വില്പ്പനകെന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനോ അധികൃതര്‍ക്ക്
തീരെ താല്പര്യം കാണാത്തതിനാല്‍ എന്നും ഏറ്റവും കൂടുതല്‍ മാനസ്സിക പിരിമുറുക്കം
അനുഭവിക്കുന്നത് രക്ഷിതാക്കളും ബന്ധുമിത്രാദികളും തന്നെയാണ്.
ഫാഷന്‍
അതുപോലെ ഇന്നത്തെ
ഫാഷന്‍ സംസ്കാരത്തിന്റെ മറവില്‍ മറച്ചുവയ്ക്കേണ്ടത് ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തില്‍ തുറന്നു കാണിച്ച് നടക്കുമ്പോളും. പള്ളിവികാരി മുതല്‍ പലരും അത് ശ്രദ്ധയില്‍പ്പെടുത്തുമ്പോഴും
ആ വാക്കുകള്‍ക്ക് ലവലേശം വിലകല്‍പ്പിക്കാത്ത നിങ്ങള്‍ പാശ്ചാത്യലോകത്ത് അടിവസ്ത്രമായി
അണിയുന്ന ലെഗ്ഗിന്‍സുമിട്ട് വൃത്തികെട്ട രീതിയില്‍ നടക്കുമ്പോള്‍ അതോടൊപ്പം ഈ
നാടിന്റെ സംസ്കാരമാണ് അസ്തമിച്ചു പോവുന്നത് എന്ന് ഓര്‍ക്കാത്തത് എന്താണ്? ആര്‍ക്കുവേണം
ഈ സംസ്കാരം എന്നാണ് ചോദ്യമെങ്കില്‍ പകച്ചു നില്‍ക്കാനേ നിങ്ങളുടെ രക്ഷിതാകള്‍ക്കും
അധ്യാപകര്‍ക്കും കഴിയൂ.
ശാപം
ഇന്നത്തെ കാലത്ത്
ആത്മാര്‍ഥമായി ജോലിചെയ്യുന്ന ആളുകള്‍ വിരളമായി ക്കൊണ്ടിരിക്കുന്ന ലോകത്ത് അധ്യാപനം
ശമ്പളത്തിനുള്ള ഒരു ഉപാധി മാത്രമായിക്കണ്ട് വിദ്യാര്‍ത്ഥികളെ ആര്‍ക്കാനും വേണ്ടി
പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ എന്നും ഒരു ശാപമാണ്. വിദ്യ പകര്‍ന്നുകൊടുക്കും
തോറും വര്ധിക്കുമെന്നതറിയാതെ മറ്റ് മാര്‍ഗ്ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന
ഈ ആളുകളാണ് നാടിന്‍റെ ശാപം. പട്ടിയെ തല്ലുന്നതുപോലെ ഭ്രാന്തമായി വിദ്യാര്‍ത്ഥികളെ
ശിക്ഷിക്കുന്ന അധ്യാപകരെയും വിദ്യാലയത്തിന്റെ പടി കാണാത്ത സ്കൂള്‍ മുതലാളിമാരും
അവരുടെ ഇച്ചപ്രകാരം വിദ്യാഭ്യാസ സമ്പ്രദായത്തെ തള്ളിച്ചതയ്ക്കുമ്പോള്‍ മൌനാനുവാദവുമായി
ഭരണകൂടം കൂടെക്കാണും.
രാഷ്ടീയം
മുതലാളിമാരുടെ
മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന ഭരണ പ്രതിപക്ഷങ്ങളെ വോട്ടു ചെയ്യുന്ന ജനങ്ങളെ
പറഞ്ഞമതിയല്ലോ. തിരഞ്ഞെടുപ്പ് അടുത്താല്‍ മാത്രം ഈ വര്‍ഗ്ഗങ്ങള്‍ നാവും
പുറത്തിട്ട് സ്നേഹം നടിച്ചു ജനങ്ങളോടൊപ്പം കൂടും ജയിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ പാടെ
മറക്കുന്നൂ.പിന്നെ ജനങ്ങളെ അയ്ത്തത്തോടെ കാണുന്ന ഈ ചെന്നായ്ക്കളെ ഒരിക്കലും
തിരിച്ചറിയാന്‍ കഴിയില്ല തന്നെ. അവര്‍ക്ക് എന്നും ശക്തിയായി നികൃഷ്ടമായി പെരുമാറി യജമാനന്റെ പിന്നാലെ
വാലാട്ടി നടക്കുന്ന അണികള്‍ തന്നെയാണ്.
നിരപരാധികള്‍
അതുപോലെ ആണ്‍കുട്ടികള്‍
എങ്ങാനും അറിയാതെ നോക്കിപ്പോയാല്‍ തന്നെ ആ പുകില്‍ തീരാന്‍ വീണ്ടും കുറെ നാളുകള്‍ വേണ്ടിവരും. പിന്നെ
അവനെതിരെ ശിക്ഷണ നടപടികള്‍ക്ക് മുറവിളികൂട്ടിക്കൊണ്ട് പെണ്‍കുട്ടികളുടെ പിന്നാലെ
ചക്ക പശ പോലെ നീങ്ങുന്ന ആണും പെണ്ണും കേട്ട കൂട്ടങ്ങളും കാണും. എന്നും തെറ്റ് ചെയ്യുന്ന
പെണ്ണിനെക്കാളും ശിക്ഷ കൂടുതല്‍ ആണ്‍പിള്ളേര്‍ക്കുള്ളതാണ് . അതിനു
ഇന്നത്തെക്കാലത്ത് പണ്ട് മുത്തശ്ശിമാര്‍ പറയുമ്പോലെ പെണ്‍ഒരുംബെട്ടാല്‍ സര്‍വ്വനാശം
എന്നപോലെയാണ് കാര്യങ്ങള്‍. ചില അവസങ്ങളില്‍ ചിലര്ചെയ്യുന്ന തെറ്റുകള്‍ക്ക് ബലിയാട്
ആവുന്നത് നിരപരാധികള്‍ തന്നെയാണ്.
നോക്കുകുത്തി
ഇന്നത്തെ കാലഘട്ടത്തില്‍
ദയ ദാക്ഷീന്ന്യം എന്നീ വികാരങ്ങള്‍ എല്ലാവരില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നൂ.
ആയിരം കുറ്റവാളികള്‍ പോലും രക്ഷപ്പെട്ടാലും ഒരു നിരപരാധികളും ശിക്ഷിക്കപ്പെടരുത്
എന്ന ആ പഴയ നിയമം പൊളിച്ചെഴുതി ക്കഴിഞ്ഞു. ഇന്ന് സാദാര പോലീസും മറ്റും ചേര്‍ന്ന്
മതത്തിന്റെയും രാഷ്ടീയത്തിന്റെയും പേരില്‍ സാധാരണ ജനങ്ങളെ തല്ലിച്ചതക്കുമ്പോള്‍ നിയമത്തിനും ഭരണകൂടത്തിനും മൂകസാക്ഷികള്‍ ആവാനേ സാധിക്കുന്നുള്ളൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ