2017 മേയ് 15, തിങ്കളാഴ്‌ച

പ്രകൃതി (കവിത )

പ്രകൃതി

സത്യദാസ് എം.പി.

ഉഷസ്സുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ  പ്രഭയിൽ ഈ പ്രകൃതീ  നീ എന്ത് സുന്ദരി
നിൻ ഹരിതകമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കണക്കേ
പരന്നുകിടന്നിടുന്ന ഭീമാകാരങ്ങളും കുഞ്ഞുങ്ങളുമായ
വൃക്ഷലതാദികളും വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
ഈ അനന്ത വിഹായസ്സിൽ പാറിപ്പറക്കുന്ന പറവകളും
വിവിധങ്ങളായ ജീവ ജലങ്ങളും
എങ്ങുനിന്നോ ഒഴുകുന്ന കുഞ്ഞരുവികളും
അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന നീർത്തടങ്ങളും
പരന്നൊഴുകുന്ന കടലമ്മയും
നിന്റെ ചാരുത എത്രയോ കൂട്ടിയിരിക്കുന്നൂ
ഹാ  ദൈവമേ ഈ സുന്ദര സുരഭില ഭൂവിൽ
ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാവട്ടെ
എന്റെ നന്ദിയും കടപ്പാടും  അതുകഴിഞ്ഞെന്റെ അമ്മയ്ക്കും
എന്നെ നൊന്തു പെറ്റു ഇന്നത്തെ ഞാനാക്കി യതിനായ് പിതാവിനും .



NATURE

NATURE HOW BEAUTIFUL YOU ARE
 MY BRUSHES MOVES WITH RISING SUN WITH ITS LIGHTS ON  SKY CANVAS

2 അഭിപ്രായങ്ങൾ:

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...