നഷ്ടബോധം
എം പി എസ്സ് വീയ്യോത്ത്
ആദ്യാക്ഷരം കുറിക്കാനായ്
അച്ഛൻ നിൻ കൈപിടിച്ച്
ഗുരുതൻ സവിധത്തിലണഞ്ഞതും
ഗുരു നിൻ വിരലാല്‍ തറയിലെ
മണലിൽ രചിച്ച ഹരിശ്രീയു-
മതുപോൽ നിൻ നാവിൽ രചിച്ച
ആദ്യാക്ഷരവും നിന്നാൽ ഉരചെയ്യിച്ചതും
നീ മറക്കുന്നതെങ്ങനെ
അന്ത്യനാളിലും
എന്‍ സോദരാ
ആദ്യമായി ആ പള്ളിക്കൂടത്തിലെ
നിശബ്ദദ നിന്നിലുയര്‍ത്തിയ
ഭയപ്പാടിന്റെ മുറിപ്പാടുകൾ കാലം
നിന്നില്‍നിന്നും
മായ്ചുകളഞ്ഞപ്പോൾ
നേടിയെടുത്ത വിദ്യ
നിനക്ക്
തുണയായി മാറിനിന്റെ ജീവിത യാത്രയിൽ
അ ...ആ ... ഇ
... ഈ ... യില്‍
തുടങ്ങിയ അക്ഷരക്കൂട്ടങ്ങളോരോന്നായി
കറുത്തൊരാ
പലകയിൽ നീ
എഴുതീടുമ്പോൾ
നൊന്തിരുന്നൂ
നിന്നിലെ ആ കുഞ്ഞിന്റെ
കൈവിരൽ പലവട്ടമായി
ആ പുസ്തകത്തിലെ
അക്ഷരത്താളുകളിലൂടെ
നീ വെട്ടിപ്പിടിച്ച
ഓരോന്നും
അതിനിടയില്‍ നിന്‍ കൈവെള്ളയില്‍
പതിച്ച ചൂരലിന്‍ ചൂരും ഒരു കടങ്കഥ
എന്നപോല്‍ മിന്നിമാഞ്ഞിടുന്നൂ
അപ്പോഴേക്കും നിന്‍ ജീവിത
നഷ്ടബോധം ആ മനസ്സിനെ
ഒത്തിരി നോവിചിരിക്കുമെന്നത്
സമ്മതിച്ചിടും നീ ഒരുനാള്‍
ആ നഷ്ട ബാല്യത്തിന്‍
ദുഖഭാരം
നിന്നെ ഈ നിമിഷവുംവേട്ടയാടിക്കൊണ്ടിരിക്കുന്നൂ
അറിവ് നേടിയുള്ള ഈ പ്രവാഹത്തിൽ
ഒപ്പമായ് നിൻ ഗതകാല സ്മരണകൾ
കൂട്ടായിരിക്കട്ടെ എന്നും എപ്പോഴും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ