ദുരന്തം
എം പി എസ്സ് വീയ്യോത്ത്രാത്രിയുടെ ഏതോ യാമത്തിൽ വീട്ടിന് മുമ്പിലുള്ള ഇടവഴിയിൽ നിന്നും കുറച്ചാളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് സജി ഉണർന്നത്. അയാൾ കട്ടിലിന്റെ ഒരു വശത്തേക്ക് ഒന്ന് നോക്കി. ഭാര്യയുടെ ദേഹത്തോട് ഒട്ടിചേര്‍ന്നുകിടന്നു കുഞ്ഞിനെ ശ്രദ്ധിച്ചു. അവന്റെ മുഖത്ത് സ്വപ്നത്തി ലെന്തോ കണ്ടാതിനാലാണെന്ന് തോന്നുന്നു ചിരിപടർന്നിരുന്നൂ. ഭാര്യ സോണിയ കണ്ണുതുറന്ന് അയാളെനോക്കി ചോദിച്ചു " ഇതെന്താ ഈ പാതിരായ്ക്ക് എഴുന്നേറ്റിരിക്കുന്നേ , നിങ്ങള്ക്കു വേറെ പണിയൊന്നുമില്ലേ മനുഷ്യാ.. അവിടെ അടങ്ങിക്കിടക്കാൻ നോക്ക്". സജി " ഞാൻ ഇപ്പൊ വരാം " എന്നും പറഞ്ഞു കട്ടിലിൽനിന്നും എഴുന്നേറ്റ് ഹാളിലേക്ക് നടന്ന് ചുമരിലെ സ്വിച്ചില്‍ വിരലമര്‍ത്തി. വരാന്തയിലെ വിളക്ക് തെളിഞ്ഞു ആ വെളിച്ചം ജനല്‍ ചില്ലയിലൂടെ അകത്തേക്ക് പതിച്ചു. അയാള്‍ വാതിൽ ഓടാമ്പല മാറ്റി പതിയെ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിൽ ഒന്ന് രണ്ട് പേരെ ദൂരെയായി അയാൾ കണ്ടു . അവർ നന്നായി മദ്യപിച്ചിരുന്നൂ ലക്കുകെട്ട ഏതോആളെ അയാളുടെ വീട്ടിലേക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു . "എടാ നേരെ നടക്ക് , മുന്നോട്ട് ... നടക്ക് ഹും " എന്ന് പറഞ്ഞു അവർ അയാളെയും കൊണ്ട് കുറച്ചു സമയത്തിനകം എങ്ങോട്ടോ പോയി . സജി കുറച്ചു സമയം അവിടെനിന്നശേഷം അകത്തേക്ക് കയറി .
മുറിയിൽ മുടി ചുറ്റികെട്ടി ഉറക്കച്ചടവോടെ സോണിയ അയാളുടെ വരവും കാത്ത് ഇരിപ്പുണ്ടായിരുന്നു . അവര്‍ സജിയോട് "ആരാ?, എന്തുപറ്റിയതാ?" എന്നീ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നൂ. സജി ഏതോ ചിന്തയിൽ ആരോടെന്നില്ലാതെ പറഞ്ഞു " പരിചയമുള്ള ആരോ ആണ് , ഇനി ഏതായാലും നാളെ നോക്കാം ". അങ്ങനെ അവര്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു . സജിയുടെ മനസ്സു് ഓർമ്മകളിലൂടെ ഇടവഴിയില്‍നിന്ന് കേട്ട ശബ്ദത്തിന്റെ ഉടമകളെ തിരയുകയായിരുന്നൂ. പിന്നീട് എപ്പോഴോ അയാളേയും നിദ്ര ആവാഹിച്ചു.
അടുത്ത ദിവസം ഞായറാഴ്ചയായതിനാല്‍ ഒത്തിരി താമസിച്ചാണ് അയാള്‍ നിദ്രയില്‍നിന്നും ഉണര്‍ന്നത്. അയാള്‍ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു കണ്ണും തുറന്ന്‍ തലയ്ക്കു മുകളിലായി കറങ്ങുന്ന പങ്കയും നോക്കി അങ്ങനെ കിടന്നു . പെട്ടെന്ന് സോണിയ അങ്ങോട്ട് വന്ന് പറഞ്ഞു "അച്ചായാ പിന്നെ കാലത്ത് തന്നെ ഒരു ദുഖവാര്‍ത്തയുണ്ട്." അയാള്‍ ആകാംഷയോടെ അവരെ നോക്കി എന്താണ് എന്ന് ആരാഞ്ഞു . "നമ്മുടെ ലോനപ്പന്‍ ചേട്ടന്‍ ഇന്ന് രാവിലെ മരിച്ചു" . അയാള്‍ വിവരമറിഞ്ഞ് ചാടിയെഴുന്നേറ്റു ആകാംഷയോടെ ചോദിച്ചു " ജീസസ് എന്ത്പറ്റിയതാ ഇന്നലെയും ഞാൻ അദ്ദേഹത്തെ അങ്ങാടിയില്‍ വച്ച് കണ്ടതാണല്ലോ?". അവള്‍ "അറിയില്ല നിങ്ങളൊന്ന് ചെന്ന് നോക്ക് മനുഷ്യാ" എന്നും പറഞ്ഞു അടുക്കളയിലേക്കു നടന്നു.
ലോനപ്പന്‍ ചേട്ടന്‍ ആ നാട്ടിലെ സരസ്സനായ ഒരു നാട്ടുപണിക്കാരനായിരുന്നൂ, എന്ത് നല്ല കാര്യത്തിനും അയാള്‍ ജനങ്ങളോടൊപ്പം താങ്ങും തണലുമായി എന്നും ഉണ്ടായിരുന്നൂ . ഭാര്യം രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമുണ്ടായിരുന്നു അയാളുടേത് . പക്ഷെ രാത്രിയായാല്‍ മദ്യപിച്ചുവന്ന് ഭാര്യയെ മർദ്ദിക്കുന്നത് അയാളുടെ ഒരു പതിവ് ശീലമായിരുന്നൂ . ഇതിനാല്‍ ഭാര്യക്കോ സ്വന്തം സഹോദരര്‍ക്കോ മനസ്സുകൊണ്ട് അയാളുമായി അത്ര സ്വരചേര്‍ച്ചയില്ലായിരുന്നൂ. ഈയടുത്തകാലത്താണ് സ്ഥലവില്‍പ്പനയും മറ്റുമായി ഒരു ബ്രോക്കറുടെ ജോലിയും അയാള്‍ ചെയ്തുതുടങ്ങിയത് .
അപ്പോഴാണ് സജിയുടെ മനസ്സില്‍ തലേന്നാള്‍ രാത്രി നടന്ന സംഭവം തെളിഞ്ഞു വന്നത് . അയാള്‍ വേഗം ഒരു ഷര്‍ട്ടും എടുത്തിട്ട് ലോനപ്പേട്ടന്റെ വീട്ടിലേക്കു നടന്നു. അപ്പോഴേക്കും മൃതദേഹം ആംബുലന്‍സില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നൂ. ആ വീട് ശോകമൂകമായി കാണപ്പെട്ടു. വീടിന്റെ അകത്തളങ്ങളില്‍ നിന്നുമുയരുന്ന നേര്‍ത്ത കരച്ചില്‍ മാത്രമേ അപ്പോള്‍ അവിടെ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു . സജി അവിടെ കൂടിയ നാട്ടുകാരില്‍ ചിലരോട് സംസാരിച്ചതില്‍ നിന്നും സംഭവത്തിന്റെ ഏകദേശരൂപം ചോദിച്ചറിഞ്ഞു. അത് അയാളെ ശരിക്കും ദുഃഖത്തിലാഴ്ത്തി. ആ സംഭവം ഇങ്ങനെ യായിരുന്നൂ ഇന്നലെ വൈകീട്ട് ലോനപ്പന്‍ ചേട്ടന്‍ ഒരു സ്ഥലം വിറ്റതില്‍ നിന്നും ലഭിച്ച കമ്മീഷന്‍ തുക കൊണ്ട് തന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് മദ്യസല്‍ക്കാരം നടത്തി. ആ മദ്യസല്‍ക്കരത്തിനിടയിൽ അദ്ദേഹം നന്നെ മദ്യപിച്ചിരുന്നൂ. അങ്ങനെ ലക്കുകെട്ട അയാളെ സുഹൃത്തുകള്‍ ചേർന്ന് വീട്ടിലേക്ക് കൊണ്ട് ചെന്നാക്കിയതിന്റെ ശബ്ധകൊലഹലമായിരുന്നൂ ഇന്നലെ രാത്രി കേട്ടത്. വീട്ടിലെത്തിയ ലോനപ്പന്‍ ചേട്ടന്‍ വീട്ടിന്റെ വരാന്തയില്‍ കിടന്നു ഉറങ്ങി . രാവിലെ അയാളുടെ ഭാര്യ വരാന്തയില്‍ കിടക്കുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച് തന്റെ ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചു . കുറെ ക്കഴിഞ്ഞപ്പോള്‍ ഇടിനാദ ത്തിന്റെ അകമ്പടിയോടെ ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചു. ആ കുടിലിന്റെ ഇറയത്തായി വച്ചിരുന്ന സിമന്റ് വീപ്പയില്‍ വെള്ളം നിറഞ്ഞ് തുടങ്ങി . ഇതിനിടയില്‍ ലോനപ്പന്‍ ചേട്ടന്‍ മദ്യലഹരിയില്‍നിന്നും മെല്ലെ ഉണര്‍ന്ന് തളര്‍ന്ന സ്വരത്തില്‍ "വെള്ളം ...വെള്ളം ..." എന്ന് പറഞ്ഞുകൊണ്ടിരുന്നൂ . അത് കേട്ട് ഒരു കുട്ടി സഹോദരിയുടെ അടുത്ത് ചെന്ന് "ലോനപ്പന്‍ ചേട്ടന്‍ വെള്ളം ചോദിക്കുന്നു "എന്നു പറഞ്ഞു . അവര്‍ അതിനു മറുപടിയായി " അവന്‍ ചത്താലും എനിക്കൊന്നുമില്ല നീ പോ " എന്നും പറഞ്ഞു ആ കുഞ്ഞിനെ മടക്കി അയച്ചു . അതുകേട്ട് ആ കുട്ടിയുടെ മനസ്സ് വേദനി ച്ചു അവള്‍ ചുറ്റും നോക്കി എവിടെ എങ്ങും കുടി വെള്ളം കണ്ടില്ല . അവള്‍ ഇറയത്തു വച്ച സിമന്റ് വീപ്പയില്‍ നിന്നും ഒരു മഗ്ഗില്‍ വെള്ളം മുക്കിയെടുത്തു ലോനപ്പേട്ടന് കൊടുത്തു . അവള്‍ നോക്കി നില്‍ക്കെ അയാള്‍ ആ വെള്ളം ആര്‍ത്തിയോടെ കുടിച്ചു . മഗ്ഗ് അവലെ തിരിച്ചേൽപ്പിച്ചു് അയാള്‍ വീണ്ടും കിടന്നു , ആ കിടത്തത്തിലെ പന്തികേട് മനസ്സിലാക്കിയ ആരോ പറഞ്ഞറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ സഹോദരി അയാളുടെ ദേഹത്ത്തൊട്ടുനോക്കി, അവര്‍ ഞെട്ടി മാറി, ആ ദേഹം തണുത്തിരിക്കുന്നൂ, അവര്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല അതുകേട്ട് വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും അങ്ങോട്ടേക്ക് പ്രവഹിച്ചു .വിവരമറിഞ്ഞു ജോലിസ്ഥലത്ത് നിന്നും ഭാര്യയും തിരിച്ചെത്തി , നാട്ടുകാരില്‍ ചിലര്‍ കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാനായുള്ള ഒരുക്കത്തിലായിരുന്നൂ . അപ്പോള്‍ ലോനപ്പേട്ടന്റെ ഭാര്യ അങ്ങോട്ട് വന്നു പറഞ്ഞു " പിള്ളേരെ വിളിക്കണ്ട അതിന്റെ ആവശ്യം ഇവിടില്ല ". പിന്നീട് നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവിൽ അവര്‍ സമ്മതം മൂളി . അങ്ങനെ ചിലര്‍ പോയി കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നു .കുട്ടികള്‍ വീട്ടിലേക്ക് വന്ന് കയറിയപ്പോള്‍ തന്നെ ലോനപ്പേട്ടന്റെ ഭാര്യ അവരെയും കൂട്ടി അടുക്കളയില്‍ പോയി. അവർ കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു . അവരുടെ ഈ പ്രവർത്തിയെ നാട്ടുകാരില്‍ പലരും അതിശയത്തോടെയാണ് നോക്കി ക്കണ്ടത്.
കുറെ സമയം കഴിഞ്ഞപ്പോള്‍ ആരോ പറയുന്നത് കേട്ടു ആംബുലന്‍സ് വരുന്നുണ്ടെന്നു. അകത്തെ തറയില്‍ ഇരിക്കുകയായിരുന്ന ലോനപ്പേട്ടന്റെ ഭാര്യ ഇതറിഞ്ഞു നാട്ടുകാരോടായി പറഞ്ഞു. " ഇത് എന്റെ വീടാണ് അയാള്‍ സമ്പാദിച്ചതൊന്നുമല്ല അതുകൊണ്ട് അയാളുടെ മൃതദേഹം ഇവിടെവെക്കാന്‍ ഞാന്‍ സമ്മതിക്കില്ല . വേണെങ്കില്‍ തറവാട്ടില്‍ വച്ചോളൂ." അവര്‍ തന്റെ വാശിയില്‍ തന്നെ ഉറച്ചുനിന്നു. അങ്ങനെ ആംബുലന്‍സ് ലോനപ്പന്‍ ചേട്ടന്റെ മൃതദേഹവുമായി തറവാട്ടിന്റെ മുറ്റത്തേക്ക് യാത്ര തിരിച്ചു . അവിടെ അയാളുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കുഴിമാടത്തിനരികിലായി ഒരുക്കിയ സ്ഥലത്തായി അയാള്‍ക്കുള്ള അന്ത്യകര്‍മ്മങ്ങളും നടന്നു. നാട്ടുകാരുടെ നിര്‍ബന്ധത്തി നൊടുവില്‍ ലോനപ്പേട്ടന്റെ ഭാര്യയും മക്കളും അതിനു മൂക സാക്ഷിയായി . പെട്ടെന്ന് ലോനപ്പേട്ടന്റെ ഭാര്യയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി. അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ആ വീടിന്റെ ചുറ്റുമായി ഓടിനടന്നു. അവർ നാട്ടുകാരിൽ ചിലരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ചിലര്‍ അവരെ പിടിച്ചു കെട്ടി ഒരു കാറില്‍ ദൂരെയുള്ള മാനസ്സികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി . അതുകണ്ട്കുട്ടികള്‍ ഒന്നും മനസ്സിലാവാതെ വലിയ വായില്‍ നിലവിളിച്ചു . ലോനപ്പേട്ടന്റെ സഹോദരി ആ കുട്ടികളുടെ അടുത്തേക്ക് വന്നു അവരെ ചേര്‍ത്തുപിടിച്ചു . ഒന്നുപിന്നാലെ ഒന്നായുണ്ടായ ഈ ദുരന്തങ്ങള്‍ ആ ഗ്രാമത്തെ ശരിക്കും ദുഖത്തിലാഴ്ത്തി. ആ ഗ്രാമത്തിലെന്നവണ്ണം മാനവും ആ ല്‍ ദുഃഖത്തില്‍ പങ്കുചേരാനായി ഒരുങ്ങി . പെട്ടെന്ന് മാനം ഇരുണ്ടു അല്പസമയത്തിനകം കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ശക്തമായ മഴ കണ്ണീരായി മണ്ണിലേക്ക് പെയ്തിറങ്ങി .
ആരും ഒരിക്കലും ജനനത്തിലും മരണത്തിലും തന്റെ മനസ്സില്‍ പകയും വിദ്വേഷവും വച്ച് പെരുമാറാന്‍ ഇടവരാതിരിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ