വിശ്വാസം
എം പി എസ്സ് വീയ്യോത്ത്
അലക്സും ഷേര്‍ളിയും ഈ
നഗരത്തിലെ ഒരു ഫ്ലാറ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസ്സിച്ചുവരുന്നൂ. ഷേര്‍ളിയെ
കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവന്നത് മുതല്‍ അവര്‍ ഈ നഗരത്തില്‍ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിച്ചു പോരുന്നൂ . ഈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഒരു കുഞ്ഞിനെ
ദൈവം ഇത് വരെ അവർക്ക് നല്‍കിയില്ല. ഇരുവരും പല പല ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും ഇതുവരെ ഫലവും കണ്ടിട്ടില്ല. ഷേര്‍ളി ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയും അലക്സ് ഒരു കമ്പനിയുടെ സെയില്‍സ്
റെപ്രസന്റ്ടീവായും ജോലിചെയ്യുന്നൂ. എന്നും രാവിലെ അലക്സ് ഷേര്‍ളിയെ ജോലിസ്ഥലത്ത്കൊണ്ടുപോയി
വിട്ടശേഷം തന്റെ ഫ്ലാറ്റില്‍ തിരിച്ചുവരുന്നൂ പിന്നെ അവിടെയിരുന്നാണ് ഫോണിലൂടെ തന്റെ ബിസ്സിനെസ്സ്
നിയന്ത്രിച്ചിരുന്നത്. ഈയിടയ്ക്കായി ഷേര്‍ളിക്ക് അയാളില്‍ ഒരു സംശയം ഉടലെടുത്തു.
അതിനു കാരണം അവരുടെ കാറിന്‍റെ ഗ്ലാസില്‍ കാണപ്പെടുന്ന സ്ത്രീകളുടെ ചിത്രത്തോടോപ്പമുള്ള
മസ്സാജ് കാര്‍ഡുകള്‍ ആയിരുന്നൂ. അതിലേക്കുള്ള അയാളുടെ കണ്ണുകളുടെ ആര്ത്തിയോടെയുള്ള
തിരച്ചിലും അതുപോലെ മസ്സാജിനായി വഴിയിലും കെട്ടിടത്തിലും കറങ്ങി നടക്കുന്ന
സ്ത്രീകളുടെ നേരെയുള്ള അലക്സിന്റെ നോട്ടവും ആ സംശയത്തിന്റെ ആഴം കൂട്ടാന്‍
സഹായിച്ചു. എന്നും ഉള്ള ഈ കുത്തുവാക്കുകള്‍ അയാളുടെ ക്ഷമയുടെ അതിര്‍വരമ്പുകള്‍
ലഘിച്ചു തുടങ്ങിയത് ഈയടുത്തകാലത്താണ്. അന്നും പതിവുപോലെ ഭാര്യയെ ജോലിസ്ഥലത്ത്
ഇറക്കി അയാൾ തിരിച്ചു വന്ന് കാര്‍ പാര്‍ക്ക് ചെയ്തു. വാതിലടച്ചു തിരഞ്ഞു നടന്നപ്പോള്‍ കാലിന്റെ
അരികിലായി കണ്ട മസ്സാജ് കാര്‍ഡ് ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു
ഉറപ്പുവരുത്തി അയാള്‍ കുനിഞ്ഞെടുത്തു. ആ
കാര്‍ഡ് ഒന്ന് നോക്കി പിന്നെ പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ഫ്ലാറ്റിനു
നേരെ നടന്നു. ഫ്ലാറ്റിന്റെ വാതില്‍ തുറന്നു അകത്തു കയറി വാതില്‍ അടച്ചു. ഫോണ്‍
കയ്യിലെടുത്ത് പാന്റിന്റെ പോക്കറ്റില്‍നിന്നും മസ്സാജ് കാര്‍ഡ് കയ്യിലെടുത്ത് അതില്‍
കണ്ട നമ്പരിലേക്ക് അയാള്‍ വിളിച്ചു. കുറച്ചു സമയത്തെ സംസാരത്തിന്ശേഷം സംസാരം
അവസാനിച്ചു അയാള്‍ ഫോണ്‍ മേശമേല്‍ വച്ചു. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ
പെട്ടെന്ന് ടിങ്ങ്ടോന്ഗ്... ടിങ്ങ്ടോന്ഗ്...
കോളിംഗ് ബെല്‍ ശബ്ദിച്ചു . അലക്സ് നേരെ വാതിലിനരികിലേക്ക് നടന്ന് വാതിലിലെ വ്യൂഫൈന്റരിലൂടെ
നോക്കി. അതാ കറുത്ത ഉടുപ്പ് ധരിച്ച ഒരു ചൈനീസ്
സ്ത്രീ വാതിലിനു മുന്നിലായി നില്‍ക്കുന്നൂ. അയാള്‍ താക്കോല്‍ തിരിച്ചു ശബ്ദമില്ലാതെ
വാതില്‍ തുറന്നു. അവിടെ വെളുത്തു മെലിഞ്ഞു ചൈനീസ് സ്ത്രീ നില്ക്കുന്നൂ.അവര്‍ക്ക് ഏകദേശം
അഞ്ചടി അഞ്ചടിയോളം ഉയരം വരും. അവരുടെ തോളില്‍ ഒരു ചെറിയ സഞ്ചി
തൂക്കിയിട്ടിട്ടുണ്ട്. മുഖത്ത് ഒരു ചിരിവിടര്‍ത്തിക്കൊണ്ട് ചൈനീസ് ഭാഷ കലര്‍ന്ന
ആംഗലേയത്തില്‍ അവര്‍ ഇങ്ങനെ മൊഴിഞ്ഞു “സര്‍ യു കാള്‍ മസ്സാജ്”. അലക്സ് ചുറ്റും നോക്കി
ആ കോറിഡോറില്‍ വേറെ ആരെയും കണ്ടില്ല. അയാള്‍ അവരെ ആകെ ഒന്ന് നോക്കിക്കൊണ്ട് നിന്നു. അപ്പൊള്‍ അവര്‍
പറഞ്ഞു” സര്‍ ഐ ഗിവ് ഗുഡ് മസ്സാജ് ആന്‍ഡ് സെക്സ്” അയാള്‍ ഒന്ന് ഭയന്നു. അയാള്‍ കയ്യിലെ
മൊബൈലില്‍ സമയം നോക്കി പത്ത് മണിയായിട്ടേയൂള്ളൂ. ഭാര്യ ജോലികഴിഞ്ഞ് വൈകീട്ടേ
വരുകയുള്ളൂ പിന്നെ ഒന്നും ആലോചിച്ചില്ല അവരെ അകത്തേക്ക് വിളിച്ചു പറഞ്ഞുറപ്പിച്ച
സംഖ്യനല്‍കി. കുറച്ചു സമയംകൊണ്ട് അവര്‍ വസ്ത്രം മാറ്റി നഗ്നയായിനിന്നു പിന്നെ അവിടെ
കിടന്ന കിടക്ക തറയില്‍ വിരിച്ച് അതില്‍ പൂര്‍ണ്ണ നഗ്നനായി കിടന്നു. ആ ശരീരത്തില്‍
ആ സ്ത്രീ തന്റെ മസ്സാജ് നടത്തി. അവരിരുവരും ചേര്‍ന്ന് സെക്സും ആസ്വദിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍
ഏകദേശം മണി പതിനൊന്നരയായി . ആ സ്ത്രീ എഴുന്നേറ്റു വൃത്തിയാക്കി വേഗം വസ്ത്രം ധരിച്ചു
അവിടെനിന്നും ഇറങ്ങാന്‍ തയ്യാറായി. അയാള്‍
വളരെ സൂക്ഷിച്ച് വാതില്‍ തുറന്നു അവരെ
പറഞ്ഞയച്ചു. ഭാര്യ വരുമ്പോഴേക്കും വീട് തൂത്തു വൃത്തിയാക്കി വസ്ത്രങ്ങള്‍ കഴികാനായി
വാഷിംഗ് മെഷിനില്‍ ഇട്ടു. പിന്നെ ജോലി ആവശ്യത്തിനായി വസ്ത്രം മാറി പുറത്തേക്ക്
പോയി. വൈകീട്ട് നേരത്തെതന്നെ അലക്സ് ജോലികഴിഞ്ഞ് വന്നു അലക്കിയ തുണികള്‍ ബാല്‍ക്കണിയില്‍
ഉണങ്ങാനായി വിരിചിട്ടു. അത് കഴിഞ്ഞു കാറുമെടുത്ത് ഷേര്‍ളിയെ വിളിച്ചുകൊണ്ടുവരാനായി
ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. കുറച്ചു
സമയത്തിനകം അയാള്‍ ഭാര്യയേയുംകൂട്ടി തിരിച്ചെത്തി. ഫ്ലാറ്റില്‍ കയറിയപ്പോള്‍ തന്നെ
എന്തോ ഗന്ധം ഷേര്‍ളിയുടെ മൂക്കിലേക്ക് തുളച്ചു കയറി. അവര്‍ ആ ഫ്ലാറ്റിന്റെ ഓരോ മുക്കും
മൂലയും അരിച്ചുപെറുക്കി. അങ്ങനെയിരിക്കുമ്പോള്‍ ചുമരില്‍ ചാരിവച്ച കിടക്കയുടെ
സ്റ്റിക്കറിന്റെ ഉള്ളില്‍നിന്നും ഒരു കോണ്ടംഅവരുടെ കയ്യില്‍ കിട്ടി കൂട്ടത്തില്‍
ഒരു നീളമുള്ള തലമുടിയും. അവര്‍ അയാളെ സൂക്ഷിച്ചുനോക്കി പിന്നെ തന്റെ ദേഷ്യം
മുഴുവന്‍ അയാളുടെ ദേഹത്ത് പ്രകടിപ്പിച്ചുകൊണ്ട് അലറിവിളിച്ചു. കാര്യങ്ങള്‍
കൈവിട്ടുപോകുമെന്നായപ്പോള്‍ അവസാനം അയാള്‍ പറഞ്ഞു “ നിനക്ക് എന്റെ മേല്‍ ഈയിടെയായി
സംശയമാണല്ലോ അതിന്റെ ആഴം എത്രയുണ്ട് എന്നറിയാന്‍ മനസ്സില്‍ തെളിഞ്ഞുവന്ന ഒരു പദ്ധതിയാണ് ഇത്. നീ ഇത് വിശ്വസിക്കുമോന്നെനിക്കറിയില്ല
ബാക്കിയെല്ലാം നിന്റെ ഇഷ്ടം.” ആ വാക്കുകള്‍
ഷേര്‍ളിയുടെ മനസ്സില്‍ കുറ്റബോധമായി നിഴലിച്ചു. അവര്‍ അലക്സിനെ കെട്ടിപ്പിടിച്ചു
പൊട്ടിക്കരഞ്ഞു. അങ്ങനെ കുറച്ചു ദിവസങ്ങളായി അവരുടെ മനസ്സില്‍ ഉയര്‍ന്നുവന്ന
സംശയത്തിന്റെ മേഘങ്ങള്‍ പെയ്തൊഴിഞ്ഞു. അങ്ങനെ നല്ലവിധത്തില്‍ ഓരോ ദിവസങ്ങളായി
കടന്നുപോയിക്കൊണ്ടിരുന്നൂ . ഒരു അവധിദിവസം ഷേര്‍ളി വീടുവൃത്തിയാക്കുകയായിരുന്നൂ
അപ്പോള്‍ ടീപോയിയുടെ മുകളില്‍ വച്ച പുസ്തകങ്ങള്‍ക്കിടയിലായി ഒരു മസ്സാജ് കാര്‍ഡ്
അവര്‍ക്ക് കിട്ടി. അവരില്‍ വീണ്ടും സംശയത്തിന്റെ നാമ്പുകള്‍ മുളച്ചു വന്നു. പക്ഷെ
അവര്‍ അലക്സിനോട് ഇതിനെപ്പറ്റി ഒന്നും തന്നെ ചോദിച്ചില്ല. അടുത്ത ദിവസം പതിവുപോലെ അവരെ ജോലിക്ക് കൊണ്ട് വിട്ട്
അലക്സ് വീട്ടിലേക്കു തിരിച്ചെത്തി. ഒന്ന് മസ്സാജ് ആയാലോ എന്ന് മനസ്സില്‍ ചിന്തിച്ചു
ഫോണില്‍ സേവ് ചെയ്ത മസ്സാജ് കാര്‍ഡിലെ നമ്പരിലേക്ക് വിളിച്ചു. മറുവശത്ത് ഒരു
സ്ത്രീയായിരുന്നൂ ഫോണ്‍ എടുത്തത് അങ്ങനെ അവര്‍ പറഞ്ഞുറപ്പിച്ച പ്രകാരം കുറച്ചു
സമയത്തിനകം ഒരു മെലിഞ്ഞു വെളുത്ത ചൈനീസ് സ്ത്രീ അവിടെ എത്തിച്ചേര്‍ന്നു. അയാള്‍
അവരേ അകത്തേക്ക് വിളിച്ചു പതിവുപോലെ മസ്സാജും മറ്റു പരിപാടികളും കഴിച്ചു വസ്ത്രം
ധരിച്ചു വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു പുറത്തേക്കു നോക്കിയ അയാള്‍
ഞെട്ടി ദേഷ്യത്തോടെ മുന്നില്‍ നില്‍ക്കുന്ന ഷേര്‍ളിയുടെ മുന്നിലേക്ക്
ചിരിച്ചുകൊണ്ട് അയാളുടെ മുന്നിലൂടെ ആ ചൈനീസ് സ്ത്രീ ഇറങ്ങി “ ബൈ മൈ ഡാര്‍ലിംഗ് “
എന്നും പറഞ്ഞു നടന്ന് നീങ്ങി. അയാളുടെ മനസ്സിനെ മരവിപ്പ് മാറിയിരുന്നില്ല. അവര്‍ ഒന്നും
മിണ്ടാതെ അകത്തേക്ക് കയറി. യാന്ത്രികമായി അലക്സും അകത്തേക്ക് കയറി. പിന്നെ കുറെ
സമയത്തെ നിശബ്ദദയ്ക്ക് ശേഷം അവര്‍ അലക്സിനോട് പറഞ്ഞു “ ഞാന്‍ നിങ്ങളെ ഇങ്ങനെ
കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, എനിക്ക് സഹിക്കാന്‍ വയ്യാത്ത
തലവേദനയായത് കൊണ്ട് വന്നത് കൊണ്ട് ഇത് കാണാന്‍ പറ്റി, എന്നോട് പലരും പറഞ്ഞിരുന്നൂ
നിങ്ങളെ കല്യാണം കഴിക്കണ്ട നിങ്ങളുടെ സ്വഭാവം ശരിയല്ലാ എന്നും മറ്റും പക്ഷെ
എനിക്ക് നിങ്ങളെ മതിയായിരുന്നൂ” എന്നും പറഞ്ഞു അവര്‍ എങ്ങി എങ്ങി കരഞ്ഞു. അയാള്‍
അവരുടെ അരികില്‍ പോയി പലതും പറഞ്ഞുനോക്കി ഒരു രക്ഷയുമില്ലെന്നു മനസ്സിലായതിനാല്‍.
നിശബ്ദനായി കുറെനേരം ഓരോന്നാലോചിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു, പിന്നെ എന്തോ മനസ്സിലുറപ്പിച്ചപോലെ
അയാള്‍ ഷേര്‍ളിയുടെ അടുത്തേക്ക് നടന്നു. അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു മാപ്പ്
പറഞ്ഞു, ഷേര്‍ളി കുറച്ചു സമയത്തേക്ക്
ഒന്നും മിണ്ടാതെ നിശബ്ദയായി ഇരുന്നു, പിന്നെ അയാളുടെ നെഞ്ചില്‍ വീണു
പൊട്ടിക്കരഞ്ഞു. അവള്‍ അയാളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നൂ. പിന്നീട് ഒരിക്കലും
അലക്സിന് വഴിതെറ്റി സഞ്ചരിക്കാന്‍ തോന്നിയിട്ടില്ല. തന്റെ ഭാരയുടെ മാത്രമായി
ജീവിക്കാന്‍ അതോടെ തീരുമാനിച്ചിരുന്നൂ. അവരുടെ ലോകത്ത് അവര്‍ മാത്രമായി ഈ ലോകത്തില്‍
അവര്‍ ജീവിച്ചുപോരുന്നൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ